ആണുങ്ങളെ വിശ്വാസിക്കരുത് എന്ന് എല്ലാം അവസരം കാത്തിരിക്കാ കഴപ്പ് തീർക്കാൻ ” അഞ്ചു ദേഷ്യം കൊണ്ട് തുള്ളി.

റേപിസ്റ്റ്
രചന: Joseph Alexy

“ഞാൻ പറഞ്ഞില്ലെ ആണുങ്ങളെ വിശ്വാസിക്കരുത് എന്ന് എല്ലാം അവസരം കാത്തിരിക്കാ കഴപ്പ് തീർക്കാൻ ”
അഞ്ചു ദേഷ്യം കൊണ്ട് തുള്ളി.

” ഇവൻമാരെല്ലം കണക്കാ പിഞ്ചു കുഞായാലും വയസ്സിതള്ള ആയാലും പെണ്ണാണോ അത് മതി റേപിസ്റ്റ്കൾ..! ”
അഞ്ചു വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

“ഡീ നിർത്തിക്കെ അതിന് മാത്രം എന്താ ഉണ്ടായേ ?? ” അനു ഇടക്ക് കയറി.”പിന്നെ എന്താ പറയണ്ടെ..! നിന്നോട് കാണണം സംസാരിക്കണം എന്ന് പറഞ്ഞിട്ട്… കണ്ടപ്പോൾ അവൻ നിന്റെ എന്തൊക്കെ വേണം..! അതിനൊക്കെ നിന്ന് കൊടുക്കാൻ നീയും… ”

അഞ്ചു വിടാൻ ഭാവം ഇല്ല.
“അഞ്ചു നീ ലിമിറ്റ് ക്രോസ്സ് ചെയ്യുന്നു. പുള്ളി എന്നെ കേറി പിടിച്ചിട്ടൊന്നും ഇല്ലാലോ എന്റെ കൂടി ഇഷ്ടം നോക്കിയല്ലെ ഞങ്ങൾ…! ”

” മതി നിർത്ത് ..അവന്റെ ആവശ്യം കഴിയുമ്പോൾ പൊടിം തട്ടി പോവുമ്പോൾ നീയൊക്കെ പഠിച്ചോളും.. അന്നേ ഞാൻ പറയുന്നത് നിനക്ക് ഓക്കേ മനസിലാവൂ..”
അഞ്ചു എഴുനെറ്റ് പോയി.

കുറച്ചു നേരം ഒറ്റക്ക് ഇരുന്നശേഷം അനുവും റൂമിലേക്ക് പോയി ഫോൺ ചെവിയൊടു ചേർത്തു.
” ആടി.. പറയ്‌ ” മറു തലക്കൽ പുരുഷ ശബ്ദം.” ഇച്ചാ പറഞ്ഞപോലെ തന്നെ അഞ്ചു സീൻ ആക്കി.. എന്നോട് പിണങി പോയി.. ”

അനു ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു.
” അവൾകെന്നാ ഇത്ര തുള്ളൽ ഞാൻ അവളെ ഏതാണ്ട് ചെയ്ത പോലെ… ഇതിപ്പോ കുറേ ആയ് എന്റെ പെണ്ണിനോട് മിണ്ടാൻ പൊലും അവളുടെ സമ്മതം വേണം” അവന്റെ വാക്കുകളിൽ ദേഷ്യം പ്രകടമായിരുന്നു.

“ഇച്ചനറിയോ …. ഞങ്ങൾ ഫ്രണ്ട്‌സ് ഇങ്ങനെ കാണാൻ ഓക്കേ പോയാൽ അവൾക് ഭയങ്കര ദേഷ്യം ആണ് .. പിന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും ”
അനു കാമുകൻ ജസ്റ്റിനോട്‌ സംസാരിക്കുമ്പോൾ ഇടക് പേടിച്ച് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

” അവൾക്കെന്നാ ഇത്ര ദേഷ്യം ഞങ്ങൾ ആരേലും അവളെ പിടിച്ചു കടിച്ചോ??..”
” ആർക്കറിയാം ” അനു കയ്യോഴിഞു.

” ഡീ.. എനിക്ക് തോന്നണേ .. അവൾക് ചെറുപ്പത്തിൽ വല്ല sexual abuse അല്ലെങ്കിൽ ആരെലും ഉപദ്രവിക്കൊ മറ്റൊ .. ചെയ്തിട്ടുണ്ടാവും…. അതും അല്ലെങ്കിൽ ഫാമിലിയിൽ എന്തേലും അവിഹിതമൊ അങ്ങനെ എന്തേലും …? ”

” അതൊന്നും ഇല്ല ഞങ്ങൾ ചോദിച്ചതാ.. ഇത് ഇപ്പൊ കുറച്ചു ആയുള്ളൂ ഇങ്ങനെ തുടങ്ങിട്ട് ”
അനു ഉറപ്പിച്ചു പറഞ്ഞു.

” പിന്നെ എന്താ കാര്യം ..!! ഇനി വല്ല ലെസ്ബിയനും ആണോ ” ജസ്റ്റിൻ ചെറുതായി ചിരിച്ചു.
” ദേ നോക്ക് അതൊന്നും ആരിക്കൂല .. ഇച്ചാ ഫ്രണ്ട്സ് ഓക്കേ വന്നു നാളെ വിളിക്കാട്ടോ gdnyt ”

” ഡീ നാളെ കാണാൻ പറ്റുമോ ?? ”
“ഞാൻ വിളിക്കാം ഓക്കേ ബൈ ബൈ ഞാൻ വക്കാണെ..”
അനു പെട്ടെന്നു ഫോൺ കട്ട്‌ ആക്കി ഉറങുന്ന പോലെ കിടന്നെങ്കിലും ഉറക്കം വരാതെയവൾ ജസ്റ്റിനെ പറ്റി ഓർത്തു.

3 വർഷമായ് ഇച്ചനുമായ് പ്രണയത്തിൽ ആയിട്ട്. നഴ്സിംഗ് സ്റ്റുഡന്റ് ആയ താൻ ഒരു സ്കൊലർഷിപ് ആവശ്യതിനായ് ബാങ്കിൽ പോയപ്പോൾ അവിടെ കണ്ട ചെറുപ്പകാരൻ എത്ര പെട്ടെന്നു ആണ് തന്റെ ജീവിതം തന്നെ ആയ് മാറിയത്.

ചിലപ്പോൾ അഞ്ചു പറഞ്ഞ പോലെ കാര്യം കഴിഞ്ഞാൽ ഇട്ടിട്ട് പോകുമോ എന്ന് ഭയം തോന്നാറുണ്ട്. അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നാശ്വാസിച്ച് അവൾ ഉറക്കത്തിലെക്ക് വഴുതി വീണു.

” ഡീ ഞാൻ പൊവ്വാട്ടൊ ” അനു അഞ്ചുവിനോട് ഉറക്കെ വിളിച്ചു പറഞ്ഞു.
” നിക്ക് ഞാനും കൂടി വരുന്നു ” അഞ്ചുവും അവളുടെ കൂടെ ഇറങ്ങി.
“നീയെങൊട്ടൊ എന്റെ കൂടെ ? ” അവൾ വരുന്നതിൽ താല്പര്യം ഇല്ലാതെ അനു ചോദിച്ചു.

“നീ പുറത്ത് പോവല്ലേ ഞാനും ഉണ്ട് എനിക്കും കുറച്ചു ഷോപ്പിങ് ഓക്കേ ഉണ്ട് . നമ്മക് ഒരുമിച്ച് പോവാം എന്താ നിനക്ക് ബുദ്ധി മുട്ടുണ്ടോ ?? ”
“ഏയ്‌ എനിക്ക് എന്ത് ബുദ്ധിമുട്ട് വാ പോവാം ” അനു പറഞ്ഞോപ്പിച്ചു.

‘ ഇച്ചാ എന്റെ കൂടെ അഞ്ചു ഉണ്ട് ഇന്ന് കാണാൻ പറ്റുമോന്ന് ഉറപ്പില്ല ‘
ബസിൽ ഇരിക്കുമ്പോൾ അനു ജസ്റ്റിനു മെസ്സേജ് അയച്ചു.
‘നീ അവളെം കൂട്ടി വാ എനികൊന്ന് പരിചയപെടാലൊ ഞാൻ നമ്മുടെ കോഫീ ഷോപ്പിൽ ഉണ്ടാവും. ‘
തിരിച്ച് റിപ്ലൈ വന്നു.

സമയം ഓടി കൊണ്ടിരുന്നു. ഷോപ്പിംഗ് കഴിഞ്ഞ് അനു അഞ്ചുവിനെ കൂട്ടി ജസ്റ്റിനെ കാണാൻ ആയ് പുറപെട്ടു.

” ഡീ നമ്മൾ എങ്ങോട്ടാ ? ” അഞ്ചു ലക്ഷ്യം അറിയാതെ അനുവിനെ നൊക്കി.
” നമ്മൾ ഒരാളെ കാണാൻ പോവാ ”
അനു മുഖത്ത് നോക്കാതെയാണ് പറഞ്ഞത്.

അവർ ചെല്ലുമ്പോൾ ജസ്റ്റിൻ നേരത്തെ എത്തിയിട്ടുണ്ടാരുന്നു. അവനെ കണ്ടതും അഞ്ചുവിന്റെ മുഖം മങ്ങി.
” എന്നിട്ട്.. പോയാ കാര്യം എന്തായി ? ”
ജസ്റ്റിൻ അനുവിനെ ചേർത്തു പിടിച്ചു.

“അത് ഓക്കേ ആണ്.. ഇച്ചാ ഇതാണ് അഞ്ചു ..ആൻഡ് അഞ്ചു ഇതാണ് എന്റെ ഇച്ചായൻ ” അനു ജസ്റ്റിനെ പരിചയപെടുത്തി
“ഹായ് അഞ്ചു ഇരിക്കെടോ ” ജസ്റ്റിൻ ചിരിച്ചുകൊണ്ട് welcome ചെയ്തു.

3 പേരും ഒരു ടേബിളിന്റെ ചുറ്റും ഇരുന്നു.
” എന്റെ പേര് ജസ്റ്റിൻ ബാങ്കിൽ ആണ് വർക്ക്‌ ചെയ്യുന്നത് പിന്നെ ബാക്കി അനു പറഞ്ഞിട്ടുണ്ടാവൂല്ലൊ ”
അവൻ ചെറിയ ചിരിയൊടെ സ്വയം പരിചയപെടുത്തി.

“ആ എനിക്കറിയാം ”
അഞ്ചു താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞു.
“അഞ്ചു കലിപിൽ ആണല്ലോ ”
ജസ്റ്റിൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
” ഏയ്യ് കലിപ്പോന്നുമില്ല .. എനിക്ക് വല്ല്യ മൂഡില്ല ”
അഞ്ചു മുഖം കൊടുക്കാതെ ആരൊടെന്നില്ലാതെ പറഞ്ഞു.

“അഞ്ചു ഞങ്ങൾ ബൊയ്സിന്ന് നല്ല ഫ്രണ്ട്സ് ആകാനും പറ്റുട്ടോ താൻ ടെൻഷൻ ആകണ്ട തനിക് കൊംഫൊർട്ട് ആയ്ട്ട് സംസാരിക്കാം ”
“എനിക്ക് ഇപ്പൊ അതിന്റെ ആവശ്യം തോന്നുന്നില്ല അല്ലെങ്കിലും ഞാൻ കൊംഫൊർട്ട് ആണ് ”
അഞ്ചു തീരെ താല്പര്യം ഇല്ലാതെയാണ് മറുപടി പറഞ്ഞത്.

” ഡീ നീയെന്താ ഇങ്ങനെ സംസാരിക്കനെ ഒരു മാതിരി സ്വഭാവം കാണിക്കല്ലെ..?”
അനു ദേഷ്യം പിടിച്ചു.
“അതിന് ഞാൻ പറഞ്ഞില്ലാലോ നിന്റെ മറ്റൊനെ എനിക്ക് പരിചയപെടുത്താൻ പറഞ്ഞോ ..? നീയായ്ട്ട് വന്നതല്ലേ ..”
അഞ്ചുവും ഒട്ടും വിട്ട് കൊടുത്തില്ല.

ചെകുതാനും കടലിനും നടുക്ക് അകപെട്ട പോലെ അനു ദയനീയമായി ജസ്റ്റിനെ നൊക്കി.
” അഞ്ചു തനിക് എന്താടോ ഇത്ര ദേഷ്യം
ഞാൻ അനുവിനെ ഇട്ടിട്ട് പോകുന്നുള്ള പേടി ആണോ ?

അതോ എന്നോട് പഴ്സനേൽ ആയ് എന്തെലും പ്രശ്നം ഉണ്ടോ?? ”
ജസ്റ്റിൻ അഞ്ചുവനോടായ് ചോദിച്ചു.
” തനിക് ഇവിടെ ഓപ്പൺ ആയ് സംസാരിക്കാം “.

” ഈ ആണുങ്ങൾ എല്ലാം കണക്കാ ..! നിങ്ങടെ ആവശ്യം കഴിയുന്നവരെ ഉണ്ടാവും ഈ സ്നേഹോം ഒലിപ്പിക്കലും ഓക്കേ അത് കഴിഞ്ഞാൽ പട്ടിയെ പോലെ ഒഴിവാകും … ഞാനും കുറേ കണ്ടതാ ഇതൊക്കെ ”

അഞ്ചു എടുത്തടിച്ചത് പോലെ പറഞ്ഞത് കേട്ട് ജസ്റ്റിൻ ഞെട്ടി തരിച്ചു. അനു കേട്ടത് വിശ്വാസികാൻ ആകാതെ അഞ്ചുവിനെ നൊക്കി കണ്ണ് ചിമ്മി.

” അപ്പൊ അതാണ് കാര്യം ..! ഇത് വരെ അഞ്ചുവിനോട് അങ്ങനെ ആരെലും പെരുമാറിയിട്ടുണ്ടോ? .
ജസ്റ്റിൻ ദേഷ്യം പുറത്ത് കാണിക്കാതെ ചോദിച്ചു.

” എന്നോട് ആരും ചെയ്തിട്ടില്ല എന്നാലും ഇരയായവരെ എനിക്കറിയാം ..! പിന്നെ അവൻമാരുടെ ഇഷ്ടത്തിന് നിന്ന് കൊടുതില്ലെൽ ബലാൽക്കാരം പീഡനം ഭീഷണി കൊള്ളാം നല്ല സംസ്കാരം ..
റെപ്പിസ്റ്റ് കൾച്ചർ “.

അഞ്ചു കലി തുള്ളി.
” ഡീ നീയെന്താ ഇങ്ങനെ ഓക്കേ സംസാരിക്കുന്നെ..?? ”
സമനില വീണ്ട് കിട്ടിയ അനു അഞ്ചുനോട്‌ കയർത്തു.

” നീ ഇപ്പൊൾ പ്രേമം തലക്ക് പിടിച്ച് ഇരിക്കാ അതോണ്ട് പറഞ്ഞാൽ മനസിലാവില്ല .. നീ ശരിക്കും ഒരു ആക്റ്റീവിസ്റ്റ് ആയ് ഈ സമൂഹതിലെക്ക് ഇറങ്ങണം അപ്പൊ മനസിലാകും എത്ര

പെൺകുട്ടികൾ ഇവൻമാരുടെ ഓക്കേ കാമപ്രാന്ത്നു ഇരയായിട്ടുണ്ടെന്ന് വിശ്വാസികാൻ പോലും പറ്റില്ല ഒന്നിനേം ..!”
അഞ്ചു രണ്ടു പേർക്കും മുഖം കൊടുക്കാതെ ആണ് പറഞ്ഞതെല്ലാം.

അനു ഒന്നും മിണ്ടാൻ ആകാതെ തല കുനിചിരുന്നു.
“അഞ്ചു.. ഒരു കാര്യം ചോദിക്കട്ടെ ?? ”
ജസ്റ്റിൻ സൗമ്യമായ് അനുവാദം ചോദിച്ചു.
“എന്താ ”

“അഞ്ചു ഒരു വേശ്യയാണോ ?? ”
“എന്താ .. ” പെട്ടെന്നുള്ള ചൊദ്യതിൽ അഞ്ചു ഞെട്ടി.
“ഈ സമൂഹത്തിൽ ശരീരം വിറ്റ്‌ ജീവിക്കുന്ന സ്ത്രീകളും ഉണ്ടല്ലോ അപ്പോ എനിക്ക് അഞ്ചുനെം ആ കൂട്ടത്തിൽ പെടുതാലൊ ”

ജസ്റ്റിൻ സൗമ്യമായി തന്നെ ആണ് സംസാരിച്ചത്
” അങ്ങനെ ജീവിക്കുന്നവർ ഉണ്ടാകും എന്ന് കരുതി എല്ലാരേം ഒരു പോലെ കാണരുത് ” അഞ്ചു ഇത്തവണ വല്ലാണ്ട് ദേഷ്യം പിടിച്ചു.

” അഞ്ചു ഈ നാട്ടിൽ മക്കളേ കൊന്നിട്ട് കാമുകന്റെ കൂടെ പോകുന്ന അമ്മമാർ ഉണ്ട് എന്ന് കരുതി മറ്റുള്ള അമ്മമാരെ ആരും വില കുറിച്ച് കാണാറില്ല…..
വേശ്യവൃത്തി എടുത്ത് ജീവിക്കുന്ന

സ്ത്രീകൾ ഉണ്ട് എന്ന് വച്ച് എല്ലാ പെണ്ണുങ്ങളും അങ്ങനെ ആണ് ആരും പറയില്ല. അഞ്ചു ആരുടേയക്കെയൊ വാക്കുകൾ കേട്ട് ഒരു വിഭാഗത്തേ മൊത്തമായ് വിലയിരുത്തരുത് .”
ജസ്റ്റിൻ അഞ്ചുവിന്റെ മുഖത്തു നോക്കി തന്നെ ആണ് പറഞ്ഞത്.

” അങ്ങനെ ആരേലും പറഞ്ഞതല്ല .. നല്ല എഡ്യൂക്കേഷനും വിവരോം ഉള്ള ആക്റ്റിവ് ആയ ആളുകൾ തന്നെയാണ്
പുരുഷൻമാരുടെ ഈ റെപ്പിസ്റ്റ് കൾചർനെ പറ്റി പറഞ്ഞിട്ടുള്ളത് ”
അഞ്ചു വിട്ട് കൊടുക്കാൻ തയ്യാറായില്ല.

” MEN ARE RAPIST എന്നും MEN ARE DOGS എന്നും പറഞ്ഞ് സമൂഹത്തിൽ ഒരു വിഭാഗത്തെ മാത്രം മോശകാരായ്
കാണിക്കുന്നത് എത് തരം ആക്ടിവിസം ആണ് അഞ്ചു??

RESPECT ALL GENDER ആണായാലും പെണ്ണായാലും ട്രാൻസ് ആയാലും ഓരോ വ്യക്തിയും അർഹിക്കുന്ന ബഹുമാനം കൊടുക്കണം ”
ജസ്റ്റിൻ തുടർന്നു.
” ഈ നാട്ടിൽ ബലാൽക്കാരം പീഡനം

ഓക്കേ നടക്കുന്നത് ഡ്രസ്സിങ് മൂലമൊ സെക്സി ആയത് കൊണ്ടോ അല്ല അത് ചെയ്യുന്ന ആളുടെ കറുത്ത മനസ് ആണ് കാരണം … എന്ന് കരുതി എല്ലാ പുരുഷൻമാരും ഒരു പെൺശരീരം കിട്ടിയാൽ കഴപ്പ് തീർക്കാൻ
നിൽകുന്നവർ ആണെന്ന് കരുതരുത് .. “.

“ഇച്ചാ അവൾ അങ്ങനെ പറഞ്ഞതല്ല .. ഇച്ചൻ ദേഷ്യം പിടിക്കല്ലേ ”
അനു വിഷമത്തോടെ ജസ്റ്റിന്റെ കൈയിൽ പിടിച്ചു.

“അനു .. നിന്നോടും കൂടിയ ഇതെല്ലാം .. അഞ്ചു കുറച്ചു മുമ്പ് പറഞ്ഞു ആവശ്യം കഴിഞ്ഞാൽ ഒഴിവാക്കുന്ന് ആൾ ഉദ്ദേശിച്ചത് സെക്സ് ആകും .. അത് മാത്രം ആണോ പ്രണയം ??

ഒരു പുരുഷനു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ ഇത് മാത്രം ആണോ ലക്ഷ്യം അങ്ങനെ ആണെകിൽ അതിനെ പ്രണയം എന്ന വിളിക്കില്ലാലൊ..!!! സ്നേഹിച്ച പെണ്ണിനെ അന്തസ്സൊടെ കെട്ടി ജീവിക്കുന്നവരും കൂടി ഉള്ള നാടാണ്

ഇത്..!! സ്‌നേഹിക്കുമ്പോൾ ആണായാലും പെണ്ണായാലും കൂടെ നിക്കാൻ ചങ്കൂറ്റം ഉള്ളവരെ സ്നെഹിക്കുക. “.

അഞ്ചു കുറച്ചു നേരം മിണ്ടിയില്ല ജസ്റ്റിനും സൈലന്റ് ആയ് അനു രണ്ടു പെരെയും നൊക്കാതെ തല താഴ്തി ഇരുന്നു.

” അഞ്ചു പ്രെതിക്കരിക്കുന്ന പെൺ കുട്ടികൾ മോശക്കാരാണെന്നല്ല ഞാൻ പറഞ്ഞതിനർത്ഥം .. വേണ്ട സാഹചര്യത്തിൽ… പ്രെതികരിക്ക തന്നെ വേണം പക്ഷെ അഞ്ചു നേരത്തെ പറഞ്ഞ പോലെ എല്ലാരും ഒരു പോലെയല്ല ..! ഒരു

ചെറിയ ഭാഗം ചെയ്ത തെറ്റിന്ന് ഒരു സമൂഹത്തെ മൊത്തം ആയ് വില ഇരുതരുത് NOT ALL MEN ARE RAPIST …..
ഒരു നല്ല ഫ്രണ്ട് ആയും ബ്രദർ ആയും നിൽക്കാൻ കഴിയുന്ന ഒരു അച്ഛന്റെ സ്ഥാനത് നിന്ന് CARE ചെയുന്ന ഒരുപാട്

ആളുകൾ ഈ സമൂഹത്തിൽ ഉണ്ട് .. ……
സ്വന്തം കുടുംബതെ പൊന്നു പോലെ നോക്കണ ഭർതാക്കൻമാർ ഉണ്ട് അവരേം കൂടി പരിഗണിക്ക്. ”
ജസ്റ്റിൻ വീണ്ടും സൗമ്യമായ് തന്നെ തുടർന്നു.

“പക്ഷെ അവർ ഓക്കേ പറഞ്ഞത് ?? ”
അഞ്ചു കൺഫ്യൂഷൻ ആയ് സംസാരിക്കാൻ പറ്റാതെ നിന്നു.

“അഞ്ചു നീയൊരു നല്ല ആക്റ്റീവിസ്റ്റ് ആകണം എന്ന് ആഗ്രഹിക്കുന്നെണ്ടേൽ
ആക്ടിവിസ്റ്റ് മുഖം മൂടി അണിഞ്ഞു ഇത്തരത്തിൽ വിദ്വെഷം തരുന്ന ആളുകളെ തിരിച്ചറിഞ്ഞു ഒഴിവാക്കിയാൽ മതി.

അവരെ പോലുള്ളവർ ആണ് എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് കൂടി ലക്ഷ്യം തെറ്റിക്കുന്നത് “.
ജസ്റ്റിൻ ഒന്ന് നിർത്തി അഞ്ചുവിന്റെ
മറുപടിക്കായി നൊക്കി. അവൾ മിണ്ടിയില്ല.

” ഹേയ് താൻ ഓക്കേ ആണോ ..! കത്തി അടിക്കണ പോലെ ഉണ്ടല്ലേ ..?? ”
ജസ്റ്റിൻ അവളെ നൊക്കി ചിരിച്ചു. വളരെ നോർമൽ ആയ് ചോദിച്ചു.
“ഇല്ല ഞാൻ ഓക്കേ ആണ് ..! ”

” അഞ്ചു.. നീ ഒരു കാര്യം ഓർത്താൽ മതി
Give Respect Take Respect അതൊരു പാലം ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഒരു പോലെ സഞ്ചരിക്കേണ്ട പാലം . അവിടെ ആണിനും പെണ്ണിനും ഒരു പോലെ

നൽകേണ്ട ഒന്നാണ് Respect ..”.
ജസ്റ്റിൻ പറഞ്ഞവസാനിപ്പിച്ചു രണ്ട് പേരെയും മാറി മാറി നോക്കി. കുറച്ചു നേരത്തേക്ക് 3 പേരും മിണ്ടിയില്ല.

“അനു നമ്മക് 3 പേർക്കും കൂടി ബീച്ചിൽ പോയാലോ ”
ജസ്റ്റിൻ നിശബ്ദത ഭേദിച്ചു.
” അഞ്ചു വരുവോ ” അവൾ സംശയ ത്തോടെ അഞ്ചുവിനെ നൊക്കി
അഞ്ചുവിന് പ്രെത്യെകിച്ച്

ഭാവഭേദമൊന്നുമില്ല
” വാടോ ഇതൊക്കെ ഒരു രസല്ലേ .. ! ആകെ കുറച്ചു കാലമേ നമ്മൾ ഓക്കേ ഈ ലോകത്തുള്ളൂ അപ്പോൾ അല്ലെ അടിച്ചു പൊളിക്കണ്ടേ നാളെ ഞാനോ താനൊ ഉണ്ടാവും എന്ന് യാതൊരു ഉറപ്പില്ലാലൊ

ഇപ്പൊ താൻ വാ ”
ജസ്റ്റിൻ അഞ്ചുവിനു നേരെ കൈ നീട്ടി.
അവൾ ഒന്നാലൊചിച്ച് ശേഷം ഷണം സ്വീകരിച്ചു.

ബീച്ച് സൈഡ്
” ദേ ഇച്ചാ അങ്ങനെ ആർക്കും കൈ പിടിക്കാൻ കൊടുക്കണ്ടാട്ടോ ”
അനു ചെറിയ കൃത്യമ ഗൗരവതിൽ ജസ്റ്റിനെ നൊക്കി പറഞ്ഞു.

” ഡീ കലിപ്പന്റെ കാ‍ന്താരി ആവല്ലെ ..”
ജസ്റ്റിൻ ചിരിച്ചു. കടൽ കാറ്റ് വീശിയടിച്ചു
ഓരോ തവണയും വാശിയോടെ തീരം തോടുന്ന തിരമാലകളെ രണ്ട് പേരും ഒരു പോലെ നോക്കിയിരുന്നു.

ആർതലകുന്ന തിരമാലകളെ പോലെ അഞ്ചുവിന്റെ മനസിലും ചെറിയ വെലിയെറ്റം നടക്കുന്നുണ്ടാരുന്നു.
ഒരു പക്ഷെ അടുത്ത പ്രഭാതത്തിൽ തീക്ഷണതയോടെ ഉദിച്ചുയരുന്ന സൂര്യനെ പോലെ അവളുടെ മനസിലും പുത്തൻ ആശയങ്ങൾ വന്നേക്കാം. കാരണം ഓരോ പ്രഭാതവും ഒരു പുതിയ അവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *