സ്വന്തം അനിയനെ പോലെ വന്നവനാണ് തന്നെ കയറി പിടിച്ചത്.. കുടിച്ചിട്ടുണ്ട് എന്നൊരു കാരണവും.. അവൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി തോന്നി

(രചന: J. K)

ഇത്തിരി മുമ്പ് നടന്നത് സ്വപ്നം ആണോ എന്ന സംശയത്തിലായിരുന്നു വേണി അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

സ്വന്തം അനിയനെ പോലെ വന്നവനാണ് തന്നെ കയറി പിടിച്ചത്.. കുടിച്ചിട്ടുണ്ട് എന്നൊരു കാരണവും.. അവൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി തോന്നി..

മേശപ്പുറത്തിരിക്കുന്ന വിജീഷിന്റെ ഫോട്ടോയിലേക്ക് അവൾ നോക്കി അത് കാണെ നെഞ്ചിൽ എന്തോ ഒരു ഭാരം വന്ന് കൂടുന്നതുപോലെ തോന്നി…

“” ഇത് അജു ഇന്നുമുതൽ തന്റെയും അനിയനാ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയതാണ് പെട്ടെന്ന് ഓർമ്മകളിലേക്ക് വന്നത്…

അങ്ങനെയേ കണ്ടിട്ടുള്ളൂ പക്ഷേ ഇന്ന് ഈ വീട്ടിൽ നടന്നത് അവളുടെ യുക്തിക്ക് അപ്പുറത്തുള്ള കാര്യമായിരുന്നു…

പണ്ട് സ്കൂളിൽ പോകുമ്പോൾ കണ്ടു പരിചയം ഉള്ളതാണ് വിജേഷ് ഏട്ടനെ അന്ന് തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നതായിരുന്നു പക്ഷേ ഭയമായിരുന്നു തിരിച്ച് തനിക്കും ഇഷ്ടമാണ് എന്ന് പറയാൻ അച്ഛന്റെ ചൂരലിന്റെ ചൂട് തന്നെയാണ് അതിന് കാരണം

താൻ എന്തെങ്കിലും ചെയ്തു പോയാൽ അച്ഛൻ അറിഞ്ഞാൽ എന്താകുമെന്ന് ഭയം അത്രയ്ക്ക് ഭയമായിരുന്നു തനിക്കും അനിയത്തിക്കും അച്ഛനെ…

നന്നായി കുടുംബം നോക്കുന്ന ആൾ തന്നെയായിരുന്നു പക്ഷേ മക്കളോട് സൗഹൃദപരമായി ഒരു വാക്ക് ഇന്നേവരെ മിണ്ടി കേട്ടിട്ടില്ല..

എല്ലാവരും അച്ഛനെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോൾ ഞങ്ങൾക്ക് മാത്രം അച്ഛൻ എന്നാൽ ഭയത്തിന്റെ പര്യായമായിരുന്നു.

വീട്ടിലെത്തിയാലും ആ കണ്ണിന്റെ മുന്നിൽ പെടാതെ ഞാനും അനിയത്തിയും വഴിമാറി നടക്കുമായിരുന്നു ഞങ്ങൾക്കിടയിലുള്ള മീഡിയേറ്റർ അമ്മ മാത്രമാണ്

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മയെ ധരിപ്പിക്കും അമ്മയാണ് അച്ഛനോട് തരം പോലെ എല്ലാം പറയുന്നതും ഞങ്ങൾക്ക് സാധിപ്പിച്ചു തരുന്നതും…

അതുകൊണ്ടുതന്നെയാണ് ഇഷ്ടമായിട്ടും വിജീഷ് ചേട്ടനോടുള്ള ഇഷ്ടം മനസ്സിൽ തന്നെ സൂക്ഷിച്ചത്…

ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും തിരിച്ച് അതിന് ഒരു മറുപടിയും കൊടുക്കാതിരുന്നത് അതുകൊണ്ടുതന്നെ..

വഴിയിൽ കാത്തുനിൽക്കലും ഓരോന്ന് ചോദിക്കലും ഒക്കെ പതിവായി നടന്നു പക്ഷേ എന്റെ ഭാഗത്ത് നിന്നും അനുകൂലമായി യാതൊരു പ്രതികരണവും ഉണ്ടായില്ല..

പിന്നെ ഒരു ദിവസം വന്നു നിന്ന് പറയുന്നത് കേട്ടു ദുബായിലേക്ക് പോവുകയാണ് ഒരു ജോലി ശരിയായിട്ടുണ്ട് എന്ന്.. അപ്പോൾ മാത്രം ആ മുഖത്തേക്ക് ഒന്ന് നോക്കി… പോയിട്ട് വരാം എന്നു പറഞ്ഞപ്പോൾ തല കുലുക്കി യാത്ര നൽകി..

രണ്ടുവർഷം കഴിഞ്ഞിട്ടാണ് അദ്ദേഹം തിരിച്ചുവന്നത്. വന്ന ഉടൻ അദ്ദേഹം അങ്ങോട്ടേക്ക് വന്നിരുന്നു എന്നെ പെണ്ണ് ചോദിക്കാൻ.. അപ്പോഴേക്കും എന്റെ പഠിപ്പൊക്കെ തീർന്നിരുന്നു..

ആർക്കും വലിയ എതിർപ്പ് ഇല്ലാത്തത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യം തന്നെയായിരുന്നു ഇഷ്ടപ്പെട്ട ആളിന്റെ കൈപിടിച്ച് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി..

അദ്ദേഹത്തിന് അമ്മയില്ലായിരുന്നു… അച്ഛനും ഒരു അനിയനും മാത്രമാണ് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അങ്ങോട്ട് ചെന്ന് കേറുമ്പോൾ അദ്ദേഹം പറഞ്ഞു തന്നതും അങ്ങനെ ആയിരുന്നു ഇത് അനിയനാണ്,

അവന്റെ അമ്മയുടെ സ്ഥാനം കൂടി നിനക്കാണ് ഇനിമുതൽ എന്ന് അങ്ങനെയേ കണ്ടിട്ടുള്ളൂ..

അദ്ദേഹം ഉള്ളപ്പോഴൊക്കെ നല്ലപോലെയായിരുന്നു അവന്റെ പെരുമാറ്റം…

പക്ഷേ അദ്ദേഹം പോയിക്കഴിഞ്ഞപ്പോഴാണ് അവന്റെ രീതിക്ക് ചെറിയ മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് തട്ടലും മുട്ടലും ഒക്കെ ആദ്യം ഒന്നും ഞാൻ അത്ര കാര്യമായി എടുത്തില്ല

കാരണം എന്റെ മനസ്സിൽ അങ്ങനെ അവനെ പറ്റി ഒരു ചിന്ത പോലും ഇല്ലായിരുന്നു പക്ഷേ പിന്നീട് എപ്പോഴും എനിക്ക് മനസ്സിലായി അവന്റെ ഉള്ളിൽ ഇരുപ്പ്…

അനിയനെ നന്നായി നോക്കണം അവന് യാതൊരു ബുദ്ധിമുട്ടും വരുത്തരുത് എന്നൊരു അച്ഛന്റെ സ്ഥാനത്തു നിന്നും പറയുന്ന ചേട്ടനോട് എന്ത് തിരിച്ചു പറയും എന്ന് ഞാൻ ചിന്തിച്ചു എനിക്ക് അദ്ദേഹത്തോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തൊക്കെയോ എന്നെ പുറകോട്ട് വലിച്ചു…

സ്വയം സൂക്ഷിച്ച് ഞാൻ അങ്ങനെ മുന്നോട്ടുപോയി അച്ഛനോടും എനിക്ക് പറയാൻ തോന്നിയില്ല..

എന്റെ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചാൽ മതി എന്ന് വിചാരിച്ച് എന്നെ എല്ലാ കളികളിലും കൂടുതൽ ശ്രദ്ധ പതിച്ചു.. അവൻ തനിച്ചുള്ള സമയത്ത് വീട്ടിൽ നിൽക്കാതെ അപ്പുറത്തെ വീട്ടിലും മറ്റും പോയി ഞാൻ സമയം കഴിച്ചു…

പക്ഷേ ഒരു ദിവസം രാത്രിയിൽ അവൻ വരാൻ വൈകിയപ്പോൾ അച്ഛൻ നോട് ഞാൻ പോയി കിടന്നു ഉറങ്ങിക്കോളാൻ പറഞ്ഞു അദ്ദേഹം മരുന്നു കഴിക്കുന്നതാണ് ഉറക്കമിളച്ചാൽ അസുഖം വരും എന്ന് വിചാരിച്ച്….

അവൻ വന്നാൽ ഞാൻ വാതിൽ തുറന്നു കൊടുത്തോളാം എന്ന് പറഞ്ഞു… അതുകേട്ട് അച്ഛൻ പോയി കിടന്നു അവൻ ഏറെ വൈകിയിരുന്നു വാതിൽ തുറന്നപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

ഞാൻ വേഗം മുറിയിലേക്ക് നടന്നു. അവൻ എന്റെ പുറകെ ഉണ്ടെന്ന് അറിയില്ലായിരുന്നു മുറിയിലെത്തിയതും അവൻ എന്നെ റൂമിലേക്ക് പിടിച്ചു തള്ളി വാതിൽ അടച്ച് കുറ്റിയിട്ടു എന്താണ് ചെയ്യാൻ പോകുന്നത് എനിക്ക് ഭയമായി..

ഇറങ്ങിപ്പോകാൻ പറഞ്ഞ അവൻ എന്നോട് നീ എന്നെ ഇതിനകത്തേക്ക് വിളിച്ചു കയറ്റിയതാണ് എന്ന് ഞാൻ പറയും എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു….

എന്നെ കയറി പിടിച്ചതും വേറെ രക്ഷയില്ലായിരുന്നു അവിടെയുള്ള ഒരു ഫ്ലവർവെസ് എടുത്ത് അവന്റെ തലക്ക് അടിച്ച് ഞാൻ പുറത്തേക്ക് ഓടിപ്പോയി…

പിന്നെ അവിടെ അതുപോലെ പിടിച്ചുനിൽക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല ഇത് ആരോടെങ്കിലും പറയണം എന്ന് തന്നെ മനസ്സിൽ കരുതി..

പക്ഷേ ആരോട് എന്നതായിരുന്നു പ്രശ്നം..
ചേട്ടനോട് പറഞ്ഞാൽ എന്നെ വിശ്വസിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു അവിടെത്തെ അച്ഛനോടും പറയാൻ വയ്യ.. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ മറുപടിയില്ല..

എന്തുവേണമെന്ന് എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ടാണ് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു രണ്ടുദിവസം നിൽക്കാൻ വേണ്ടി പോയത്…

അവിടെ എത്തിയപ്പോൾ, ഭർത്താവിന്റെ വീട്ടിൽ സ്വർഗം ആണെന്ന് രീതിയിലുള്ള അമ്മയുടെ പെരുമാറ്റം കണ്ട് എനിക്ക് അമ്മയോട് പോലും പറയാൻ തോന്നിയില്ല..

എല്ലാം ഉള്ളിലൊതുക്കി എന്ത് വേണം എന്നറിയാതെ ഞാൻ നിന്നു പെട്ടെന്നാണ് മുറിയിലേക്ക് എന്റെ സ്വന്തം അച്ഛൻ കയറിവന്നത് ആദ്യമായിട്ടായിരുന്നു അങ്ങനെ അദ്ദേഹം എന്നെ തിരഞ്ഞ് വരുന്നതൊക്കെ ഞാനാകെ ഞെട്ടി..

“” മോൾക്ക് അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു എന്നെ ചേർത്തുപിടിച്ചു ആദ്യമായി…

എനിക്ക് പിന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല പൊട്ടിക്കരഞ്ഞു ഞാൻ ആ നെഞ്ചിലേക്ക് വീണു എല്ലാം തുറന്നു പറഞ്ഞു..

ഒരിക്കൽ പോലും എന്നെ അടുത്തേക്ക് വന്നിട്ടില്ല എന്നോട് സംസാരിച്ചിട്ടില്ല എങ്കിലും ഇപ്പോൾ മറ്റാരെക്കാളും എന്നെ അച്ഛൻ മനസ്സിലാക്കുന്നു എന്ന് എനിക്ക് മനസ്സിലായി..

അതുകൊണ്ടാണ് എന്റെ മുഖത്ത് ചെറിയ ഭാവമാറ്റം പോലും ആ മനസ്സ് പിടിച്ചെടുത്തത്..

എന്നെ സമാധാനിപ്പിച്ച് അദ്ദേഹം വിജുവേട്ടനെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു..

ആദ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സാവധാനം അദ്ദേഹം കാര്യങ്ങൾ ഉൾക്കൊണ്ട് എന്നോട് തിരിച്ചിനി അങ്ങോട്ട് പോകണ്ട അദ്ദേഹം വരുന്നതുവരെ ഇവിടെത്തന്നെ നിൽക്കാൻ വിജീഷേട്ടൻ ആവശ്യപ്പെട്ടു.

എനിക്കത് നൂറുവട്ടം സമ്മതമായിരുന്നു..
അദ്ദേഹം അവിടെ വിളിച്ച് അദ്ദേഹത്തിന്റെ അച്ഛനോട് എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു..

അച്ഛൻ തന്നെ ഇങ്ങോട്ട് വന്ന് എന്നോട് മാപ്പ് പറഞ്ഞു ഇനി ഒരിക്കലും അവന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു..

ഒരുപക്ഷേ ഇത് ഞാനായിട്ട് അദ്ദേഹത്തോട് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല ഉണ്ടാവുക…
അത് കൃത്യതയോടെ കൈകാര്യം ചെയ്ത അച്ഛന്റെ മിടുക്ക് തന്നെയാണ്

കൂടെ നടക്കണം കൊഞ്ചിക്കണം എന്നൊന്നുമില്ല.. ഒരു ആപത്ത് വരുമ്പോൾ കൂടെ നിന്നാൽ മതി.. ഒന്ന് ചേർത്ത് പിടിച്ചാൽ മതി.. ആ പേര് അച്ഛൻ എന്നാവുമ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *