(രചന: മിഴി മോഹന)
ഞാനും ഒരു പുരുഷനാ മേടം ചൂടും ചൂരും ഉള്ള മനുഷ്യൻ..”” ആഗ്രഹങ്ങളും വികാരങ്ങളും ഉള്ള മനുഷ്യൻ… “” എന്റെ ഇഷ്ടങ്ങൾക് എന്റെ ആഗ്രഹങ്ങൾക് ഞാൻ മറ്റെവിടെയാ പോകേണ്ടത്…
ഓരോ രാത്രിയിലും എന്റെ ആവശ്യങ്ങളെ ഇവൾ നിഷേധിക്കുമ്പോൾ മറ്റൊരു പെണ്ണിനേയും തേടി പോകാത്തത് ഇവളോടുള്ള അമിത സ്നേഹം കൊണ്ട് മാത്രം ആണ്….””””
കുടുംബ കോടതിയിൽ എന്റെ ഭർത്താവ് വാക്കുകൾ കൊണ്ട് കത്തി കയറുമ്പോൾ എല്ലാവരുടെയും പുച്ഛം നിറഞ്ഞ നോട്ടം എന്നിലേക്കു മാത്രമായി ഒതുങ്ങുന്നത് ഞാൻ അറിഞ്ഞു. “”
ഭർത്താവിന് അവന്റെ അവശ്യങ്ങൾ നിഷേധിക്കുന്നവൾ… അവൾക് മറ്റ് വല്ല ബന്ധവും കാണും അല്ലങ്കിൽ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ….കോടതി മുറിയിൽ മുറു മുറുപ്പുകൾ ഉയരുന്നതും ഞാൻ അറിഞ്ഞു…
ദേവികയ്ക്ക് രാജീവിനെ കൂടാതെ മറ്റ് ആരോടെങ്കിലും അടുപ്പം ഉണ്ടോ.. “” കോടതി മുറിയിൽ എതിർ വക്കീലിൽ നിന്നും ഉയർന്നു കേട്ട ചോദ്യത്തിൽ ഇല്ല എന്ന് തല കുലുക്കി…
അതോ പുറത്ത് പറയാൻ കഴിയാത്ത അസുഖം വല്ലതും…. “”മ്മ്ഹ… ഇല്ല.. “” കണ്ണുകൾ ഉയർത്താതെ മറുപടി പറയുമ്പോഴും എനിക്ക് അറിയാമായിരുന്നു കൂടി നിൽക്കുന്നവരുടെ കൂരമ്പുകൾ മുഴുവൻ എന്റെ മേലെ ആണെന്ന്…
ഇതിപ്പോ എന്ത് ചോദിച്ചാലും ഉത്തരം പറയാതെ തല താഴ്ത്തി നിന്നാൽ ഞങ്ങൾ എങ്ങനെ മനസിലാക്കും കുട്ടി നിങ്ങളുടെ പ്രശ്നങ്ങൾ…നാല് വയസുള്ള ഒരു കുട്ടി ഉള്ളത് അല്ലെ നിങ്ങൾക് അതിന്റെ ഭാവി നോക്കണ്ടേ.. “”
എന്തായാലും ഒരു കൗൺസിലിങ്ലൂടെ ഇതിന് ഒരു പരിഹാരം കാണുന്നെങ്കിൽ അങ്ങനെ ആവട്ടെ… ”
“”മജിസ്ട്രേറ്റ് എനിക്കായി കൗൺസിലിംഗന് ഓർഡർ ഇടുമ്പോൾ എന്റെ ഭർത്താവിന്റെ മുഖം വിടരുന്നത് കണ്ടു…..എല്ലാം തികഞ്ഞവൻ എന്നുള്ള ഭാവവും അതിൽ തെളിഞ്ഞു നിന്നു…..
അല്ലങ്കിലും നിന്റെ ഭ്രാന്തിന് നിന്നെ കൗൺസിലിംഗിന് കൊണ്ട് പോകണം… ആരും എന്നെ കുറ്റപെടിത്തില്ല എല്ലാം തികഞ്ഞവൻ ആണ് ഞാനെന്നുള്ള വാക്ക് എന്നും കേട്ടിരുന്ന എനിക്ക് ഈ ഓർഡർ കേൾക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു……
അവൻ പറഞ്ഞത് നേരാ ഇവളുടെ തലയ്ക്ക് വട്ടാ…”” അല്ലങ്കിൽ കോടതി പോലും ഇങ്ങനെ ഒരു തീരുമാനം എടുക്കുവോ…..ഉമ്മറ തിണ്ണയിൽ ദൂരേക്ക് മാത്രം മിഴി നട്ട് ഇരിക്കുന്ന എന്റെ നേരെ അമ്മ ആദ്യ ശരം തൊടുത്തു…
നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും അവൻ കുറച്ചു സ്ട്രിക്ട് ആണെന്നേ ഉള്ളു… ആളൊരു പാവമാ…
“” കോടതി മുറിയിൽ അവൻ പറയുന്നത് കേട്ടിട്ട് എന്റെയും സ്മിതയുടെയും തൊലി ഉരിഞ്ഞു പോയി അമ്മേ .. “”” ആകെ ഉള്ള ആങ്ങളയും നാത്തൂനും അവരുടെ വക കൂരമ്പുകൾ അയച്ചു തുടങ്ങി…
ആ അവൾക് അഴിഞ്ഞാടാൻ അവൻ അവസരം നൽകുന്നില്ലായിരിക്കും അതാ അവനെ അടുപ്പിക്കാത്തത്.. “”
കൊച്ചിന് മൂന്ന് വയസ് ആകും മുൻപേ ഞാൻ ചോദിച്ചു തുടങ്ങിയതാ ഒന്നിന് ഒന്ന് കൂട്ട് വേണം അടുത്തത് നോക്കുന്നില്ലേ എന്ന്… അപ്പോൾ അവൾ പറഞ്ഞത് സമയം ആയില്ല പോലും…
ഇപ്പോൾ അല്ലെ മനസിൽ ആയത് ഇവളുടെ മനസ്സിൽ ഇരുപ്പ് എന്താണ് എന്ന്.. “” കഷ്ടം എന്ത് കുറവാടി ആ ചെറുക്കന് ഉള്ളത്… അവൻ ഒരു ആണല്ലേ…. “” അമ്മ താടിയ്ക്ക് കൈ വച്ചു നോക്കുമ്പോൾ പതുക്കെ തല താഴ്ത്തി ഞാൻ…..
അല്ലങ്കിലും എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ത ആണല്ലോ.. “” kseb ഇൽ ഉയർന്ന ശമ്പളം കൈ പറ്റുന്ന എഞ്ചിനീയർ മരുമകൻ…. ആര് കണ്ടാലും നോക്കി നിൽക്കുന്ന പേഴ്സണാലിറ്റി…
വാക്കിലും പ്രവർത്തിയിലും ആരെയും കൈയിൽ എടുക്കുന്ന തന്മയത്വം അപ്പോൾ പിന്നെ കേൾക്കുന്നവർ എന്നെ മാത്രമേ കുറ്റം പറയൂ…..
പറയട്ടെ… ആവശ്യത്തിൽ അധികം പറയട്ടെ.. “” പക്ഷെ ഒന്ന് മാത്രം അറിയാം ഇനി ഒന്നും സഹിക്കാനുള്ള ത്രാണി എനിക്കില്ല എന്നുള്ള സത്യം……
വീണ്ടും വീണ്ടും കുറ്റപെടുത്തലുകൾ ഉമ്മറ തിണ്ണയിൽ ഉയർന്നു പൊങ്ങുമ്പോൾ ഞാൻ മെല്ലെ എഴുനേറ്റു.. “”””
ഒന്നും അറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ തലയിൽ പതുക്കെ തലോടി അവനെയും ചേർത്തു പിടിച്ചു കിടന്നുറങ്ങുമ്പോൾ രാവിലേ മുതൽ കേട്ട് മടുത്ത കുറ്റപ്പെടുത്തളുകളെ ഞാൻ പാടെ അവഗണിച്ചു കഴിഞ്ഞിരുന്നു…
എന്തെങ്കിലും ഒന്ന് പറയൂ കുട്ടി…”” രാജീവിന് എന്താ കുഴപ്പം.. വെൽ റെപ്യൂട്ടഡ് ജോബ് ഇല്ലേ.. കുട്ടിയുടെ ആവശ്യങ്ങൾ കണ്ട് അറിഞ്ഞു നടത്തി തരുന്നില്ലേ…
” പിന്നെ എന്താണ് കുട്ടി അയാളിൽ ചുമത്തുന്ന കുറ്റങ്ങൾ….. “” ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞങ്ങൾ എന്താ ധരിക്കേണ്ടത്.. രാജീവ് പറഞ്ഞത് എല്ലാം ശരി ആണെന്ന് അല്ലെ…..
അടച്ചിട്ട മുറിയിൽ ചോദ്യങ്ങൾ വീണ്ടും കൂരമ്പുകൾ പോലെ തുളച്ചു കയറുമ്പോഴും ശ്വാസം അടക്കി പിടിച്ചു ഞാൻ….
രാജീവ് പറഞ്ഞത് ശരിയാണ് മേടം …. ഞാൻ അയാൾക് ആവശ്യങ്ങൾ നിഷേധിച്ചു…. പക്ഷെ എപ്പോൾ മുതൽ എന്ന് മേടം എന്നോട് ചോദിച്ചോ…? അത്രയും നേരത്തെ നിശബ്ദതയേ ഭേധിച്ചു കൊണ്ട് എന്റെ വാക്കുകൾ ആ മുറിയിൽ മുഴങ്ങി….
എന്റെ ആത്മാഭിമാനം മറ്റൊരുത്തനു മുൻപിൽ പണയം വച്ചിരിക്കുകയാണെന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ.. “” ആ… ആ നിമിഷം മുതൽ ഞാൻ ഞാനായി മാറാൻ ശ്രമിച്ചു തുടങ്ങി മേടം… അതിന്റെ ഫലം ആണ് ഇന്ന് ഈ കുടുംബ കോടതി വരെ എത്തിയത്….
ഹ്ഹ… “”” മേടം ചോദിച്ചില്ലേ രാജീവ് ഒരു കുറവും വരുത്തുന്നില്ലല്ലോ എന്ന്… “”അത്രയ്ക്ക് സ്നേഹിക്കുന്നില്ലേ കെയർ ചെയ്യുന്നില്ലേ എന്ന്…
അതെ മേടം ആ രാജീവ് എനിക്ക് തന്ന കേറിങ്ന്റെ കൂടുതൽ ആണ് മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തി നിന്ന് സംസാരിക്കാനുള്ള എന്റെ ആത്മവിശ്വാസത്തെ നശിപ്പിച്ചത്….ഹ്ഹ..””
എന്റെ ശ്വാസം ഉയർന്നു പൊങ്ങുമ്പോൾ ഒന്നും മനസിലാകാതെ പരസ്പരം നോക്കുന്ന കൗൺസിലേഴ്സ്നെ കാണുമ്പോൾ എന്റെ ചുണ്ട് ഒന്ന് കോടി…
ഒന്നും മനസിലായില്ല അല്ലെ.. “”മ്മ്ഹ.. “”” സ്കൂളിലും കോളേജിലും നൃത്തത്തിനും പാട്ടിനും പ്രസംഗമത്സരങ്ങൾക്കും എന്തിനേറെ ഡ്രാമയ്ക്ക് വരെ സമ്മാനങ്ങൾ വാരി കൂട്ടിയ ഒരു ദേവിക ഉണ്ടായിരുന്നു മേടം….
ആരുടെ മുഖത്ത് നോക്കി തല ഉയർത്തി പിടിച്ചു സംസാരിക്കാൻ കഴിവുള്ളവൾ…. “””പക്ഷെ kseb ഇലെ ഉയർന്ന ഉദ്യോഗസ്ഥൻ ആയ രാജീവിന്റെ കൈ പിടിച്ചവൾ അയാളുടെ ജീവിതത്തിലേക് കടക്കുമ്പോൾ ആ ദേവിക മരിച്ചു പോയിരുന്നു….അല്ല അവളെ കൊന്നു അയാൾ…..
വിവാഹത്തിന് പിറ്റേന്ന് ഭാര്യയെ കാണാൻ വന്ന സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ.. “‘ അവർക്ക് ഇടയിൽ രാജീവിനെ മറി കടന്ന് എന്തോ തമാശ പറഞ്ഞ നിമിഷം അവളുടെ വലത്തേ കവിളിൽ അയാളുടെ ഇടത്തെ കൈ പതിഞ്ഞു… കൂടെ ഒരു താക്കീതും….””””മേലിൽ എനിക്ക് മുകളിൽ ഉയരാൻ പാടില്ല നിന്റെ ശബ്ദം…””
കൂടി നിന്ന കൂട്ടുകാർക്ക് ഇടയിൽ തന്റെ ആണത്വത്തിന്റെ ആദ്യ ആണി ഭാര്യയുടെ കവിളിൽ പതിപ്പിച്ച നിർവൃതിയിൽ അയാൾ പുളകം കൊള്ളുമ്പോൾ ചെയ്ത തെറ്റ് എന്ത് എന്ന് അറിയാതെ മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ട് നിൽക്കുന്ന എന്നെ ആരും കണ്ടില്ല…. അയാൾ പോലും…. “”
പിന്നീട് ആ ആണി എന്റെ കവിളുകളിൽ അയാൾ മാറി മാറി പതിപ്പിച്ചു…”” അപ്പോഴും ആരും അയാളെ ചോദ്യം ചെയ്തില്ല.. ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് വിലയിരുത്തി സ്വന്തം അമ്മ പോലും… “””””” അത് പറയുമ്പോൾ എന്റെ കണ്ണുകൾ താഴ്ന്നു…
വീട്ടിൽ ആരെങ്കിലും വരുമ്പോഴോ എന്റെ വീട്ടിൽ പോകുമ്പോഴോ അയാളുടെ ആ ആണത്വത്തിന്റെ ശക്തി കുറച്ചു കൂടും….. അവരുടെ മുൻപിൽ ഞാൻ എന്ന ഭാര്യക്ക് അയാൾ കല്പിച്ചു കൊടുക്കുന്ന സ്ഥാനം കാണിച്ചു കൊടുക്കാൻ ഉള്ള വെമ്പൽ ആയിരിക്കും…..
എല്ലാവരുടെയും മുൻപിൽ വച്ച് ദേവികേ എന്ന് അയാൾ ഉറക്കെ വിളിക്കുന്ന മാത്രയിൽ ഭയത്തോടെ ബഹുമാനത്തോടെ അയാളുടെ മുൻപിലേക് ഓടി ചെല്ലുന്നവൾ..
“” ചിലപ്പോൾ അവർക്ക് മുൻപിൽ വച്ച് കാലിൽ കിടക്കുന്ന ഷൂ പോലും ഒന്ന് ഊരി തരാൻ പോലും കൂട്ടാക്കാതെ തുടക്കാൻ ആജ്ഞപിക്കുന്നവൻ… “”
അവർക്ക് മുൻപിൽ സ്വയം ചെറുതാകുകയാണെന്ന് പോലും മനസിലാകാതെ അതാണ് എന്റെ ആണത്വമെന്നു അവരെ കാണിക്കാൻ തലഉയർത്തി പിടിച്ചു നിൽക്കുന്നവൻ….
മ്മ്ഹ.. “”ദേവികയ്ക്ക് രാജീവിനെ പേടിയാ… അവൻ അനങ്ങരുത് എന്ന് പറഞ്ഞാൽ അവൾ അനങ്ങില്ല അവൻ ഒരു ആണ…””
എല്ലാം കാണുമ്പോൾ എന്റെ അമ്മ നിർവൃതിയോടെ ബന്ധുക്കളോട് പറഞ്ഞ് കൊടുക്കുന്നത് കേൾക്കുമ്പോൾ എന്നിലെ ആത്മാഭിമാനം വീണ്ടും വീണ്ടും മരിച്ചു കൊണ്ടിരുന്നത് ആരും അറിഞ്ഞില്ല….
ഒന്ന് ഉറക്കെ ചിരിക്കാൻ ഞാൻ ഭയന്നു… തമാശകൾ പറയാൻ ഞാൻ ഭയന്നു…. എന്തിനേറെ ഒന്ന് ഉറക്കെ കരയാൻ പോലുമുള്ള എന്റെ അവകാശത്തെ അയാൾ നിഷേധിച്ചു…. പേടിച്ചു പേടിച്ചു ഓരോ ദിവസങ്ങൾ മുന്പോട്ട് നീക്കി…..
അതിനിടയിൽ എന്റെ കുഞ്ഞ് എന്റെ വയറ്റിൽ കുരുത്തു.. “”ഒൻപതാം മാസം പോലും നിറ വയറും താങ്ങി പിടിച്ചു കൊണ്ട് അയാളുടെ തുണി ഇസ്തിരി ഇട്ടു കൊടുത്തു് ഞാൻ…..
എതിർത്താൽ കുല സ്ത്രീ അല്ലാത്തവൾ എന്ന് മുദ്ര ചാർത്തപെടും… അയാളുടെ ഭാര്യ സങ്കല്പത്തിന് കളങ്കം വരുത്തിയവൾ ആകും ഞാൻ….
കുഞ്ഞ് ഉണ്ടായി അന്പത്തിയാറു തികയും മുൻപ് ഭാര്യയെയും കുഞ്ഞിനേയും കാണാതെ ഇരിക്കാൻ കഴിയില്ല അത് കൊണ്ട് ഞാൻ കൊണ്ട് പോകുന്നു എന്നു പറഞ്ഞപ്പോൾ മരുമകന്റെ സ്നേഹത്തെ വാനോളം പുകഴ്ത്തി എന്റെ അമ്മ…
പക്ഷെ ആ അമ്മ അറിഞ്ഞില്ല പിന്നെ ഉള്ളത് എന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു എന്ന്..”” കളിച്ചും ചിരിച്ചും കരഞ്ഞും കിടക്കുന്ന കുഞ്ഞിനെ അയാൾ നോക്കിയില്ല ഉറക്കം കളഞ്ഞു നോക്കുന്നത് നിന്റെ കടമ എന്ന് നേരത്തെ വിധി എഴുതി….
ആയിക്കോട്ടെ ഞാൻ അമ്മയാണ് എനിക്ക് നോക്കിയേ കഴിയൂ.. “”പക്ഷെ പന്ത്രണ്ട് മണി ഒരു മണി വരെ കുഞ്ഞിനേയും കൊണ്ട് ഉറങ്ങാതെ ഇരിക്കുന്ന ഞാൻ അവൻ ഒന്ന് ഉറങ്ങി കഴിഞ്ഞ് ക്ഷീണത്തോടെ ബെഡിലേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് പുഞ്ചിരി തൂകി കിടക്കുന്ന രാജീവിനെയാണ്….
രണ്ട് കൈ നിവർത്തി അയാൾ എന്നെ വിളിക്കും വാ വന്ന് എന്റെ നെഞ്ചത്തോട്ട് കേറ്… എന്നിട്ട് നിനക്ക് ഇഷ്ടം ഉള്ളത് എന്നെ ചെയ്യ്..
“” എന്നിലെ പുരുഷനെ നീ ഉണർത്ത്… “”ഞാൻ കിടന്നു തരാം എന്ന് പറയുന്ന അയാളോട് എനിക്ക് പുച്ഛം തോന്നി തുടങ്ങിയതിൽ തെറ്റുണ്ടോ മേടം…
മ്മ്ഹ…ഇല്ല “””” മുൻപിൽ ഇരിക്കുന്നവരുടെ കണ്ണ് നിറഞ്ഞുവോ ആവോ..
ക്ഷീണം കൊണ്ട് ഒന്നിനും വയ്യ എന്നു പറയുന്ന നിമിഷം അയാൾ വാക്കുകൾ കൊണ്ട് മർദിച്ചു തുടങ്ങി….
പിന്നെ അത് ഭയം ആയി അയാളെ പേടിച്ചു എല്ലാത്തിനും കിടന്നു കൊടുക്കേണ്ടി വരുന്ന ദുരവസ്ഥയേ ശപിച്ചു തുടങ്ങി ഞാൻ…. അതിലേറെ സെ ക്സ് എന്നതിനെ ഞാൻ വെറുത്തു തുടങ്ങി….
അയാൾ പരാക്രമം കഴിഞ്ഞ് തിരിഞ്ഞു കിടക്കുമ്പോൾ ചിലപ്പോൾ കുഞ്ഞ് ഉണരും… “” അവനെയും കൊണ്ട് പിന്നെയും ഉറങ്ങാത്ത എന്റെ നിമിഷങ്ങൾ..
ചിലപ്പോൾ രാവെളുക്കുമ്പോൾ ആയിരിക്കും ഒന്ന് കണ്ണ് അടയ്ക്കുന്നത് അപ്പോൾ കേൾകാം അയാളുടെ ഫോണിൽ അലാറം… എന്നെ ഉണർത്താൻ ഉള്ള അലാറം….
വെളുപ്പിനെ അമ്മയ്ക്ക് ഒപ്പം നീ അടുക്കളയിൽ കയറണം… അതാണ് കുല സ്ത്രീ ധർമ്മം.. “” അമ്മ നിന്നെ കുറ്റം പറയാതെ ഇരിക്കാൻ വേണ്ടി എന്റെ സ്നേഹം കൊണ്ട് ചെയ്യുന്നത് ആണെന്നുള്ള ന്യായ വാക്കുകളും … “” മ്മ്ഹ..””
അയാളെ പേടിച്ച് കുഞ്ഞിന്റെ വളർച്ചയെ പോലും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല മേടം… “””
പിന്നെ മേടം ചോദിച്ചില്ലേ കിടപ്പറയിൽ എപ്പോഴാണ് ഞാൻ അയാൾക് വേണ്ടത് നിഷേധിച്ചു തുടങ്ങിയത് എന്ന്…. “” മ്മ്ഹ..
ഇത്രയൊക്കെയായിട്ടും പിടിച്ചു നില്കാൻ ആവുന്നത് ശ്രമിച്ചു ഞാൻ…. ഒരക്ഷരം തിരിച്ചു പറഞ്ഞില്ല…. പറഞ്ഞാൽ തല്ലും.. വെറുതെ ദേഹം കേടാക്കണ്ട എന്ന് ഞാനും കരുതി…
പക്ഷെ ജോലി കഴിഞ്ഞു വന്നു കുളിക്കുന്ന പതിവ് അയാൾ തെറ്റിച്ചു തുടങി.. “” ചിലപ്പോൾ ഫീൽഡിൽ പോയി വിയർത്തു കുളിച്ചു വരുന്ന അത് പോലെ തന്നെ ബെഡിലേക്ക് കിടക്കും.. “”
സ്വന്തം അടി വസ്ത്രം പോലും മാറില്ല… ” ആ വിയർപോടെ നാറ്റത്തോടെ ഞാൻ…. ഞാൻ അയാൾക് പലതും ചെയ്തു കൊടുക്കണം…..
കേട്ടാൽ അറയ്ക്കുന്ന പല കാര്യങ്ങൾ പോലും.. “” എതിർത്താൽ ഓക്കാനിച്ചാൽ അയാൾ ഉപദ്രവിക്കും… “” ഒരു തരം വൃത്തികെട്ട രതി വൈകല്യം……
എന്റെ സ്വകാര്യ ഭാഗങ്ങൾ അയാൾ കടിച്ചു മുറിച്ചു തുടങ്ങി… “”” വേദന കൊണ്ട് എതിർത്തപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കി തുടങ്ങിയത്… പോ ൺ വീഡിയോസ്ന് അഡിക്റ്റ ആണ് അയാൾ..
അതിലെ സ്ത്രീകൾ മിനിട്ടുകൾ.. മണിക്കൂറുകളോളം കിടന്നു കൊടുക്കും പോലെ അയാൾക് ഞാൻ കിടന്ന് കൊടുക്കണം….
എതിർത്തത്തിന് അയാൾ എന്നെ ഉപദ്രവിച്ചു.. “” ഒരു ഭാര്യയുടെ കടമായാണ് ഭർത്താവ് എത്ര വൃത്തികെട്ട് രീതിയിൽ ചെന്നാലും അയാൾക് വേണ്ടി പാ വിരിക്കേണ്ടത്… അതാണ് അയാൾ പറയുന്ന ന്യായം..
വയ്യ മടുത്തു മടുത്തു മേടം… “” അവസാനം അയാളെ ഭയന്നു ഞാൻ രാത്രികളിൽ ഓടി ഒളിച്ചു..” എനിക്ക് എന്തോ മാനസിക വൈകല്യം ആണെന്ന് വരുത്തി തീർക്കാൻ അയാൾക് അത് തന്നെ ധാരാളം…..ഹ്ഹ്ഹ്… “””
എല്ലാ പറഞ്ഞ് തീരുമ്പോൾ എന്റെ കിതപ്പിന്റെ ആവേഗം ഉയർന്നു…. മുന്പിലെ കുപ്പി വെള്ളം ഒറ്റ വലിക്കു കുടിക്കുമ്പോൾ പെയ്തൊഴിഞ്ഞ മഴ പോലെ ശാന്തമായിരുന്നു എന്റെ മനസ്…
ദേവിക ഇത് എന്ത് കൊണ്ട് കോടതിയിൽ പറഞ്ഞില്ല.. “”” അവരുടെ ചോദ്യത്തിന് ഉത്തരം പോലെ കുപ്പി ടേബിളിൽ വച്ച് ഞാൻ ചിരിച്ചു…
എന്റെ കുഞ്ഞിന്റെ അച്ഛൻ ആയത് കൊണ്ട്..” ഈ താലിയെ ഞാൻ മതിക്കുന്നില്ല.. പക്ഷെ അയാളിലെ പിതാവിനെ ഞാൻ ബഹുമാനിക്കുന്നത് കൊണ്ട്….
കുഞ്ഞിനൊ എനിക്കോ മറ്റ് കുറവുകൾ അയാൾ വരുത്തിയിട്ടില്ല… അയാളുടെ ഇഷ്ടത്തിന് ആണെങ്കിൽ പോലും ധാരാളം വസ്ത്രങ്ങൾ വാങ്ങി തരും അയാളുടെ ഇഷ്ടത്തിന് ആണെങ്കിൽ കൂടി ധാരാളം ഫുഡ് വാങ്ങി തരും..
ഭാര്യയുടെ ഇഷ്ടങ്ങൾ അത് ഭർത്താവിന്റെത് മാത്രം ആയിരിക്കണം എന്നുള്ള നിയമത്തോടെ ആണെങ്കിലും അതിലൊന്നും ഞാൻ എതിർക്കാൻ പോയില്ല… ഹഹഹ.. “” അഭിമാനം പോലും അയാൾക് മുൻപിൽ പണയം വച്ച എനിക്ക് എന്ത് ഇഷ്ടങ്ങൾ….
ഞാൻ ഉറക്കെ ചിരിക്കുമ്പോൾ അവർ വിധി എഴുതി കഴിഞ്ഞിരുന്നു ചികിത്സ എനിക്ക് അല്ല അയാൾക്ക് ആണ് വേണ്ടത് എന്ന്….
ആദ്യം എല്ലാം എതിർത്ത അയാൾ പിന്നീട് ഒരു പൊട്ടി കരച്ചിലോടെ എല്ലാം സമ്മതിക്കുമ്പോൾ അയാളിലെ രോഗത്തെ ഡോക്ടർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു….
നാർസിസം….. “””ചികിത്സാച്ചാൽ ഒരു പരിധിയിൽ കൂടുതൽ മാറ്റാവുന്ന രോഗാവസ്ഥ..'”””” പണ്ട് മരുമകന്റെ ഭാഗം പറഞ്ഞ എന്റെ വീട്ടുകാർ അയാളെ ഇന്ന് തള്ളി പറയുമ്പോൾ എനിക്ക് അതിന് കഴിഞ്ഞില്ല…. “”
ആറു മാസത്തെ ചികിത്സക്ക് ശേഷം രാജീവേട്ടൻ ഇന്ന് വരും.. “” പുറത്തെ ഹോസ്പിറ്റൽ വരാന്തയിൽ കാത്തിരിക്കുമ്പോൾ ഒന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളൂ…. ആത്മാഭിമാനം പണയം വച്ചൊരു ജീവിതം ഇനി ഉണ്ടാകരുതെ ദൈവമേ എന്ന്….
Nb ::: ഇത് ഒരു കഥ അല്ല ജീവിതം ആണ്… നാർസിസം അല്ലങ്കിൽ ആത്മാരാധന….എന്ന രോഗം പിടി മുറുക്കിയ ഒരുപാട് പേര് ഇന്ന് സമൂഹത്തിൽ ഉണ്ട്… അവർക്ക് അവരുടെ മാത്രമേ സ്നേഹം കാണൂ…. എല്ലാവരുടെയും മുൻപിൽ ഞാൻ വലിയവൻ ആകണം എന്ന ചിന്ത മാത്രം…
കൂടെ ഉള്ളവരുടെ കൈയിൽ നിന്നും ചെറിയ എന്തെങ്കിലും പിഴവ് സംഭിച്ചാൽ പോലും അവർക്ക് അത് താങ്ങാൻ കഴിയില്ല അതിനെ അവർ അവരെ അടിച്ചമർത്തി ആയിരിക്കും പ്രതിഷേധിക്കുന്നത്…
കൂടെ ഉള്ളവർക്കോ അവർക്കോ ആ അസുഖം കണ്ട് പിടിക്കാൻ പറ്റാതെ പോകുമ്പോൾ ആണ് ബന്ധങ്ങൾ ശിഥിലമാകുന്നത്…
ഇവിടെ ദേവികയ്ക്ക് രാജീവിനെ ഉപേക്ഷിച്ചു പോകാമായിരുന്നു പക്ഷെ രോഗം ആർക്കും എപ്പോൾ വെണമെങ്കിലും വരാം… കൃത്യമായി ചികിത്സ നടത്തിയാൽ അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും…