വിവാഹ ശേഷം തങ്ങൾ ഒരു മനസും രണ്ടു ശരീരവുമായി മാറിയിരുന്നു. അരുണിന് അവളും അവൾക്കു അരുണും ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട്

ഞാൻ ഉറങ്ങുന്നു
(രചന: Ahalya Sreejith)

ദിശ തെറ്റി വീശിയടിച്ച കാറ്റിൻ സ്പർശനമേറ്റ് അവളുടെ ഗൗണിന്റെ തുമ്പു അലക്ഷ്യമായി പറന്നു കൊണ്ടിരുന്നു.

അവയൊക്കെ ഒരു വിധത്തിൽ ഒതുക്കി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി മേഘപാളികളെ ഭേദിച്ചു ഒരു മിന്നൽ പിണർ അവൾക്കു നേരെ മിന്നി എങ്ങോ മറഞ്ഞു പോയത്.

പെട്ടെന്നുള്ള ആ വരവ് അവളെ തെല്ലു ഭയപ്പെടുത്താതെയിരുന്നില്ല. പണ്ടൊക്കെ ഒരു ചെറു മിന്നൽ വന്നാൽ പോലും അവൾ അരുണിന്റെ നെഞ്ചിൽ പതുങ്ങി കൂടുമായിരുന്നു

പക്ഷെ ഇപ്പോൾ അതിനൊന്നും തനിക്കു കഴിയില്ല എന്ന സത്യം മനസിലാക്കികൊണ്ട് അവൾ മുന്നോട്ടു നടന്നു.

ഇരുട്ടിൻ മറവിൽ പതുങ്ങിയിരുന്നു ചീവിടുകൾ തങ്ങൾക്കു പറ്റുന്ന ഒച്ചത്തിൽ ചിലച്ചു കൊണ്ടിരുന്നു. അകലെ നിന്നു ചീറിയടിച്ചു വരുന്ന മഴ അവരെ ഭയപ്പെടുത്തി എന്ന് തോന്നുന്നു.

അവയൊക്കെ പൊടുന്നനെ തന്നെ നിശബ്ദമായി. അപ്പോഴക്കും മഴത്തുള്ളികൾ ഭൂമിയെ ചുoമ്പിച്ചുണർത്തി കഴിഞ്ഞിരുന്നു.

ആ മഴ അവളുടെ ഉടലും ചുമ്പിച്ചു തുടങ്ങിയപ്പോഴേക്കും അവൾ ആകെ തണുത്തു വിറച്ചു . അവളുടെ കാലുകളുടെ വേഗത കൂടി കൂടി വന്നു. നനഞ്ഞൊട്ടിയ ശരീരം അവളെ ആകെ ആസ്വസ്ഥ ആക്കിയിരുന്നു.

” ഹാവു വീടെത്തി ” അവൾ ദീർഘ ശ്വാസം വിട്ടു. സിറ്റ് ഔട്ടിലേക്കു കേറുമ്പോൾ അവളുടെ കണ്ണുകൾ സിറ്റ് ഔട്ടിന്റെ ഓ രത്തു അലക്ഷ്യമായിട്ടിട്ടിരുന്ന പത്രങ്ങളിൽ ചെന്നുടക്കി.

” ഈ അരുണേട്ടന്റെ ഒരു കാര്യം ഇതൊക്കെ ഒന്ന് അടുക്കി വെച്ചൂടെ അതെങ്ങനാ എല്ലാത്തിനും ഈ ഗായത്രി തന്നെ വേണല്ലോ ” അവൾ സ്വയം പിറുപിറുത്തു കൊണ്ട് അവയെല്ലാം അടുക്കി വെക്കാൻ തുടങ്ങി.

” ഹ ഇതിപ്പോ 6 മാസം മുൻപ് വരെയുള്ള പേപ്പറുകൾ ഉണ്ടല്ലോ ” അടുക്കി വെക്കുന്നുന്നതിടയിൽ ഒരു താൾ അവളുടെ കൈയിൽ നിന്നു താഴേക്കു വീണു.

അവൾ അത് എടുത്തു യഥാസ്ഥാനം വെക്കാൻ ഒരുങ്ങിയപ്പോഴാണ് ഒരു വാർത്ത ആ കണ്ണുകളിൽ വന്നു ഉടക്കി നിന്നത്.

” യുവതി തീ കൊളുത്തി ആ ത്മ ഹത്യാ ചെയ്ത സംഭവം ഭർത്താവ് കുറ്റക്കാരനല്ല എന്ന് കോടതി ”
അവൾ ഒരു അമ്പരപ്പോടെ ആ വാർത്തക്കു താഴെ ഉണ്ടായിരുന്ന ചിത്രത്തിലേക്കു നോക്കി.

ശിരസ്സിൽ ഒരു വെള്ളിടി വീട്ടിയപോലെ അവൾ നിന്നു വിറച്ചു. ആ ചിത്രം അവളുടേതായിരുന്നു. മരിച്ചിരുന്ന ഓർമ്മകൾ അവൾക്കു മുൻപിൽ പുനർജനിച്ചു.

ഇടിപ്പുകൾ നിലച്ച ആ ഹൃദയ ത്തിൽ കൈ വെച്ചു അവൾ കണ്ണുനീർ പൊഴിച്ചു. വിറക്കുന്ന മനസോടെ അവൾ പല ഓർമ്മകളും മറ നീക്കി പുറത്തെടുത്തു.
അരുണിനൊപ്പമുള്ള നിമിഷങ്ങളരുന്നു അവൾക്കു ഓർക്കാൻ ഏറെയും മധുരം നിറച്ചത്.

” അറേഞ്ജ്ഡ് മാര്യേജ് ആയിരുന്നു തന്റെയും അരുണിന്റെയും. കല്യാണം ഉറപ്പിച്ച അന്ന് മുതൽ അരുണും താനും കടുത്ത പ്രണയം തുടങ്ങിയിരുന്നു.

സ്വകാര്യ കമ്പനിയിൽ മാനേജർ ആയിരുന്നു അരുൺ. കടുത്ത തിരക്കിലും അവൻ അവളെ വിളിക്കാനും മെസ്സേജ് ചെയ്യാനും സമയം കണ്ടെത്തിയിരുന്നു.

ഒടുക്കം വിവാഹ ശേഷം തങ്ങൾ ഒരു മനസും രണ്ടു ശരീരവുമായി മാറിയിരുന്നു. അരുണിന് അവളും അവൾക്കു അരുണും ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല.

” ഗായു ഗായു “എന്നുള്ള അവന്റെ വിളി കേൾക്കാണ്ടു അവൾക്കും ഒരു ദിവസം പോലും തള്ളി നീക്കാൻ സാധിച്ചിരുന്നില്ല.

അവൾക്കും ഒരു ജോലി ആകുന്നത് വരെ കുട്ടികൾ വേണ്ട എന്നതായിരുന്നു അവരുടെ തീരുമാനം. അത് വരെ അവരുടെ ലോകത്ത് അവർ മാത്രമായിരുന്നു.

പിന്നെ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ അത് പോലെ തന്നെ സ്നേഹം കൂടിയാൽ പിണക്കവും പരിഭവവും ഒക്കെ കൂടെ കൂടെ ഉണ്ടാകുമല്ലോ.

അരുണിന് ഒരുപാട് ഗേൾ ഫ്രണ്ട്‌സ് ഉണ്ട് അത് തന്നെയായിരുന്നു ഗായത്രിയുടെ പ്രശ്നവും. അവനോടുള്ള അമിതമായ സ്നേഹം അവൾക്കു ഒരു തരത്തിൽ ഭ്രാന്ത്‌ തന്നെയായിരുന്നു.

അരുണിനോട് ഏതു പെണ്ണ് അമിതമായി ഇടപെട്ടാലും ഗായത്രിക് അത് താങ്ങാൻ പറ്റില്ലായിരുന്നു. ആ പേര് പറഞ്ഞു അവര് ഉടക്കുമായിരുന്നു. എന്നാൽ ഗായത്രിയുടെ സ്നേഹം അറിയാവുന്ന അരുൺ അതൊന്നും കാര്യമായിട്ടു എടുത്തിരുന്നുമില്ല.

ആ ഇടക്കാണ് അമലയുടെ വരവ്. ഗായത്രിയുടെയും അരുണിന്റെയും ജീവിതം മാറ്റി മറിച്ച അമല സതീഷ്. അരുണിന്റെ ഒരു അകന്ന ബന്ധുവിന്റെ മകൾ.

ഭർത്താവ് പിരിഞ്ഞു ജീവിക്കുകയാണ് അമല. അഞ്ചു വയസുള്ള ഒരു മോളുണ്ട്. അരുണുമായി അമല നല്ല കൂട്ടായി.

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുകയാണ് അവൾ. ഭർത്താവ് ഇല്ലാത്ത അവള്ക്കു ഒരു സഹായമെന്നൊണമാണ് അരുണിനോട് അവൾ അടുത്തത്. അരുണിന് അവൾ ഒരു കൂടെ പിറപ്പിനെ പോലെ ആയിരുന്നതിനാൽ കൈ അഴിഞ്ഞു അവൻ അവളെ സഹായിച്ചു തുടങ്ങി.

നിത്യേന ഒരു 3,4 തവണ എങ്കിലും അമലയുടെ കാൾ അവനു വരുമായിരുന്നു. ആദ്യമൊന്നും ഗായത്രി അതത്ര കാര്യമാക്കിയിരുന്നില്ല.

അങ്ങനെ അമല അവരുടെ നിത്യ സന്ദർശകയുമായി മാറാൻ തുടങ്ങി. അരുണിന്റെയും ഗായത്രിയുടെയും സ്വകാര്യ ജീവിതം അന്നു തൊട്ടാണ് താളം തെറ്റിയതെന്നു തന്നെ പറയാം.

അമലയുടെ കടന്നു വരവ് അവരിരുവർക്കും ഒറ്റക്കൊരു യാത്ര ചെയ്യാൻ പോലും ആകാത്ത വിധം ആക്കി മാറ്റിയിരുന്നു. എവടെ പോയാലും അമലയും അവർക്കൊപ്പം അകം പടി സേവിച്ചിരുന്നു. അതൊക്കെ ഗായത്രിയെ ചെറു നീരസത്തിലേക്കു നയിച്ചു തുടങ്ങി.

എന്നാൽ അരുണിന് അതൊന്നും യാതൊരു പ്രശ്നവുമായിരുന്നില്ല. അഥവാ അരുണും ഗായത്രിയും എവിടേലും പോയാൽ അതൊക്കെ അരുൺ അമലക്ക് മുൻപിൽ വിളമ്പുമായിരുന്നു. അപ്പോളത്തെ അവളുടെ ഡയലോഗ് ഗായത്രിയെ വല്ലാതെ ചൊടി പ്പിച്ചിരുന്നു.”

ഡാ അരുണേ നീ നിന്റെ ഭാര്യയെ മാത്രം എവിടേം കറങ്ങാൻ കൊണ്ട് പോയാൽ പോരാ ഇടക്കൊക്കെ നമ്മളേം കൂടെ ഒന്ന് കൊണ്ട് പോടോ “.

ഗായത്രിയുടെ സഹന ശക്തി കെട്ടപ്പോൾ അവൾ വെട്ടിത്തുറന്നു അരുണിനോട് കാര്യം പറഞ്ഞു. തനിക്കു അമലയെ ഉൾകൊള്ളാൻ പറ്റുന്നില്ല അവളുമായുള്ള കൂട്ടു വിടണം എന്ന്.

എന്നാൽ അരുൺ അത് അനുസരിക്കാൻ കൂട്ടാക്കിയില്ലന്നു മാത്രമല്ല തന്റെ ബന്ധുവായ അവളെ തന്നിൽ നിന്നു അകറ്റാൻ പറ്റില്ലാന്നു തറപ്പിച്ചു പറഞ്ഞു.

ഗായത്രിക്ക് അരുണിന്റെയും അമലയുടെയും ആ പോക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാളുകൾ കഴിഞ്ഞപ്പോഴാണ് എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആ വാർത്ത അവളുടെ ചെവിയിൽ എത്തിയത്.

അരുണിന്റെ അപ്പച്ചി സാവിത്രിയുടെ വാക്കുകൾ കേട്ടു അവളക്കു തല രണ്ടായി പിളരുന്നത് പോലെ തോന്നി.

” അരുണും അമലയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു എന്ന് “. ഈ അമലയുടെ ദുർനടപ്പ് കാരണമാണത്രെ ഭർത്താവ് ഉപേക്ഷിച്ചു പോയത്.

അപ്പോഴാണ് ആരുണുമായി കൂട്ടയതും ഒക്കെ എങ്ങനെ എങ്കിലും അരുണിനെ സ്വന്തമാക്കണം എന്ന് അവൾ ആരോടൊക്കെയോ പറഞ്ഞിട്ടുണ്ടത്രേ” നിന്ന നിൽപ്പിൽ ഭൂമി രണ്ടായിട്ടു പിളർന്നു പോയിരുന്നെങ്കിൽ എന്ന് ഗായത്രി ആഗ്രഹിച്ചു.

തന്റെ അരുൺ ഒരിക്കലും തന്നോടിത് ചെയ്യില്ല. എന്തിരുന്നാലും അരുണിനോട് ഇത് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു . രാത്രി ഓഫീസ് കഴിഞ്ഞെത്തിയ അരുണിനെ കലങ്ങിയ മിഴികളുമായി അവൾ കാത്തിരുന്നു.

ഒടുക്കം അരുണിന്റെ മുൻപിൽ എല്ലാം പറയുമ്പോൾ അവളായിരുന്നു അവന്റെ കണ്ണിലെ കുറ്റകാരിയും സംശയ രോഗിയും. അന്നാദ്യമായി അവന്റ് കൈ അവളുടെ കവിളിൽ പതിച്ചു.

തലോടൽ മാത്രം ഏറ്റു വാങ്ങിയിരുന്നു ആ കവിളുകൾ വേദന കൊണ്ട് പുളഞ്ഞിട്ടും നിലപാടിൽ നിന്നു തെല്ലു വിട്ടു മാറാൻ അവൾ തയാറായില്ല.

അരുണിനും വാശി കൂടി. തനിക്കു അമല പെങ്ങളെ പോലാനും അവളുമായുള്ള സൗഹൃദം നശിപ്പിക്കാൻ ഗായത്രി തന്നെ മെനഞ്ഞെടുത്ത കഥകളാ ഇതെല്ലാം എന്നും പറഞ്ഞു അവൻ അവൾക്കു നേരെ ആക്രോശിച്ചു.

ഇനിയും എന്ത് പറഞ്ഞു അവനെ ബോധ്യപ്പെടുത്തണം എന്നറിയാതെ അവൾ ഉരുകി ഉരുകി തീർന്നു കൊണ്ടിരുന്നു

ദിവസങ്ങൾ മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു. അരുണും ഗായത്രിയും പരസ്പരം മിണ്ടിയിരുന്നു പോലുമില്ല. അധിക സമയവും അരുൺ പുറത്തു തന്നെയായിരിക്കും. രാത്രിയിൽ വീട്ടിൽ എത്തും കിടന്നുറങ്ങും.

നിരാശയുടെ പടവുകളിൽ ഇഴഞ്ഞു നീങ്ങുന്ന ഗായത്രിക്ക് അരുണിന്റെ സ്വഭാവം വീണ്ടും വേദനകളുടെ ശകലങ്ങൾ തീർത്തിരുന്നു.

ഒരു സുപ്രഭാത ത്തിൽ അരുണിന്റെ കൂടെ വീട്ടിൽ കേറി വന്ന ആളെ കണ്ടു ഗായത്രി ദേഷ്യം കൊണ്ട് പല്ലുകൾ ഞെരിച്ചമർത്തി. അമല ആയിരുന്നു അത് കൂടെ മോളും ഉണ്ട്. അരുൺ ഗായത്രിയെ നോക്കി പറഞ്ഞു.

” ഇവൾ രണ്ടു ദിവസം ഇവിടെ കാണും.. ഇവൾടെ വീട് പണി നടക്കുവ. വേറെ എങ്ങോട്ടും പോകാൻ ഇടമില്ല. നീ ഇവരെ അകത്തെ മുറി കാണിച്ചു കൊടുക്കു ”
ഗായത്രി ദേഷ്യം കൊണ്ട് ആലില പോലെ വിറച്ചു.

” ഈ കുഞ്ഞിന് ഇവിടെ താമസിക്കാം പക്ഷെ ഇവളെ ഒരു നിമിഷം പോലും ഇവിടെ ഞാൻ വെച്ചു പൊറു പ്പിക്കില്ല”
ഗായത്രി അത് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അരുണിന്റെ കൈ അവളുടെ കവിളിൽ പതിച്ചു.

” നീ ആരാടി അത് പറയാൻ ഇത് എന്റെ വീടാ എനിക്ക് ഇഷ്ടമുള്ളോരേ ഞാൻ ഇവിടെ താമസിപ്പിക്കും അത് എതിർപ്പുള്ളോർക്കു ഇവിടെ നിന്ന് പോകാം ” അതും പറഞ്ഞു കലി തുള്ളി അരുൺ അകത്തേക്ക് പോയി.

നിസ്സഹായ ആയി നോക്കി നിന്ന ഗായത്രിയെ പുച്ഛ ഭാവത്തോടെ നോക്കി അമലയും അവനു പിന്നാലെ അനുഗമിച്ചു.

താൻ ശെരിക്കു ഒറ്റപെട്ടു എന്ന സത്യം ഗായത്രിക് അപ്പോളാണ് മനസിലായത്. താൻ പ്രാണനായി കണ്ടവൻ മറ്റൊരുവൾക്ക് വേണ്ടി തന്നെ തള്ളി കളഞ്ഞിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ സിറ്റ് ഔട്ടിന്റെ ഒരത്ത്‌ ചലനമറ്റിരുന്നു

മണിക്കൂറുകൾ കഴിഞ്ഞു കൊണ്ടിരുന്നു അരുൺ അവളെ ഒന്ന് നോക്കിയത് പോലുമില്ല. അമല മോളെയും കൊണ്ട് അതീവ സന്തോഷവതി ആയി നടക്കുന്നു.

ഇടക് അരുണിന്റെ മുറിയിൽ പോകുന്നു വരുന്നു. ഇതൊക്കെ കണ്ടു കലങ്ങിയ കണ്ണുമായി ഗായത്രി അടുക്കളയിലേക്ക് പോയി. വർക്ക്‌ ഏരിയയിലെ അൽമാരക്കുള്ളിലെ നീല കുപ്പികളിൽ അവളുടെ കണ്ണുകൾ ചെന്നു തങ്ങി നിന്നു.

പിന്നെ ഒന്നും ആലോചിച്ചില്ല അൽമാര തുറന്നു അതിലൊരു കുപ്പി കൈലെടുത്തു. ചുറ്റും നോക്കി അവൾ മുന്നോട്ടു നടന്നു വർക്ക്‌ ഏരിയയുടെ അരികിലെ ജനാല കമ്പിയിൽ ഉടക്കി വെച്ചിരുന്ന ലാമ്പും കൈലെടുത്തു മുന്നോട്ട് നടന്നു.

അവളുടെ കൈ കാലുകൾ വിറപൂണ്ട് തുടങ്ങിയിരുന്നു. അവൾ വിറക്കുന്ന വിരലുകളോടെ കുപ്പിയുടെ അടപ്പു തുറന്നു. അതിൽ നിറഞ്ഞിരുന്ന മ ണ്ണെ ണ്ണയുടെ ഗന്ധം അവിടെയാകെ അലയടിച്ചു തുടങ്ങി.

അവൾ കണ്ണുകൾ അടച്ചു അവസാന നിമിഷത്തെ ഓർമ്മകൾ എന്നോണം പലതുംമനസ്സിൽ ചിക്കി ചികഞ്ഞു.” തന്റെ അരുണേട്ടൻ, തന്റെ സ്വപ്നങ്ങൾ ഒടുക്കം എല്ലാം തകർത്ത അമല എന്ന രക്തരക്ഷസ്സ് ” .

കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് തന്നെ അവൾ ആ കുപ്പിയിലെ മണ്ണെണ്ണ മുഴുവൻ ആ ദേഹത്തേക്കു ഒഴിച്ചു. അപ്പോഴും ആ മിഴികൾ ധാര ധാര ആയി ഒഴുകുന്നുണ്ടായിരുന്നു.

ലാംപ് കത്തിച്ചു ഒരു നിമിഷം അതിലേക്കു അവൾ നോക്കി നിന്നു. വേണോ വേണ്ടയോ എന്ന സംശയം അവളുടെ കണ്ണുകളിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അലതല്ലി കൊണ്ടിരുന്നു. അപ്പോഴും അകത്തു അമലയുടെ അടക്കി പിടിച്ച ചിരി അവൾക്കു കേൾക്മായിരുന്നു.

പകയുടെ ഓള പരപ്പിൽ അലയടിച്ച ഗായത്രി കത്തിച്ച ലാംപ് താൻ അണിഞ്ഞിരുന്ന പിങ്ക് ഗൗണിന്റെ അറ്റത്തേക്ക് അടുപ്പിച്ചു. ആ ഗൗൺ അരുണിന് പ്രിയപ്പെട്ടതായിരുന്നു.

ആ ഗൗൺ ഇട്ടാൽ അവൾക്കു ഒരു പ്രേത്യക ഭംഗി ആണ് എന്ന് അരുൺ പറയുമായിരുന്നു. ആ ഗൗണും തനിക്കൊപ്പം കത്തി ഇല്ലാതാകട്ടെ എന്ന് ആശിച്ചിട്ടാകാം അവൾ അത് തന്നെ അണിഞ്ഞത്.

അവൾ ചിന്തകൾ വെടിഞ്ഞു. കത്തിച്ച ലാംപ് ഗൗണി ന്റെ അറ്റത് കൊളുത്തി. പോടുന്നേനെ തന്നെ തീ അവളിൽ ആളി പടർന്നു .സ്വപ്നങ്ങൾ ത്യജിച്ച അവളുടെ ശരീരത്തിനൊപ്പം അവളുടെ ദുഖങ്ങളും അവിടെ എരിഞ്ഞു തീരാൻ തുടങ്ങി.

വീടിന്റെ പിന്നാമ്പുറത്തു പതിവില്ലാത്ത ഒരു വെളിച്ചം കണ്ടിട്ടാണ് അരുൺ വീടിനു പിന്നിലേക്ക് വന്നത്. വീടിനു പിന്നിൽ എത്തിയ അവൻ ആ കാഴ്ച കണ്ടു അലറി വിളിച്ചു. ” ഗായു എന്റെ ഗായു ”

ആളിപടരുന്ന തീയിൽ വെന്തുരുകുന്ന ഗായത്രിയെ കണ്ടു സമനില തെറ്റി അരുൺ തീയിലേക്ക് എടുത്തു ചാടാൻ നോക്കി. അപ്പോഴേക്കും അമലയും വീട്ടിലെ പണിക്കാരൻ രാമുവും ഓടി വന്നിരുന്നു അമല അരുണിനെ ബലമായി പിടിച്ചു മാറ്റാൻ നോക്കി.

രാമു ആകട്ടെ കൈയിൽ കിട്ടിയ പാ ത്രങ്ങളിൽ ഒകെ വെള്ളമെടുത്തു തീ അണ ക്കാൻ നോക്കി കൊണ്ടിരുന്നു. ” സർ അകത്തു നിന്നു വലിയ പാത്രങ്ങളിൽ കൂടെ വെള്ളം നിറച്ചൊഴിക്കു കൊണ്ട് വരു.. സർ വേഗം.

തീ അധികം പടർന്നിട്ടില്ല ” വെള്ളം ഒഴിച്ചു തീ കെടുത്താൻ ശ്രമിക്കുമ്പോഴും രാമു അലറി വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാൽ. അമല യുടെ നീരാളി പിടിത്തത്തിൽ നിന്നു അരുണിന് പോകാൻ കഴിഞ്ഞില്ല. ” അമല എന്നെ വിട് ” അവൻ അവളുടെ പിടി വീടിക്കാൻ നോക്കി.

” വേണ്ട അരുൺ നീ പോകണ്ട തീയാ ഫുൾ പോകണ്ടാ ” അവൾ അവനെ മുറുകെ പിടിക്കാൻ നോക്കി.

” ച്ചി വിടടി ” അവൻ അവളുടെ കൈ തട്ടി മാറ്റി. അപ്പോഴേക്കും രാമു തീ അണച്ചിരുന്നു. അരുൺ ഓടി ഗായത്രികരികിൽ എത്തി. തിരിച്ചറിയാൻ പറ്റാത്ത വണ്ണം അവൾ കത്തി കരിഞ്ഞിരുന്നു.

” എന്റെ ഗായു ” അവൻ അവളേം എടുത്തു ഓടി കാറിൽ കയറി കൂടെ അമലയും കേറാൻ ശ്രമിച്ചു. അത് കണ്ടു അരുൺ അലറി.

” നീ വരണ്ടാ നീ ഒറ്റ ഒരുത്തി ആടി ഇതിനു കാരണം എന്റെ ഗായുനു എന്തെങ്കിലും പറ്റിയാൽ കാണിച്ചു തരാമെഡി നിന്നെ ”

ഇത്രയും പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ആക്കി ശര വേഗത്തിൽ ആശുപത്രിയിലേക്ക് വിട്ടു. എല്ലാം കൈ വിട്ടു പോയ അമല എന്ത് ചെയ്യണമെന്നറിയാതെ ഒരേ നിൽപ്പു നിന്നു.

” ഡോക്ടർ എന്റെ ഗായുനെ രക്ഷിക്കണം ” ഗായത്രിയെ പരിശോധിച്ചതിനു ശേഷം ഐ സി യു നു പുറത്തേക്കു ഇറങ്ങി വന്ന ഡോക്ടറെ നോക്കി കൈ കൂപ്പി അരുൺ കേണപേക്ഷിച്ചു.

ഡോക്ടർ എന്ത് പറയണം എന്നറിയാതെ ആകുലപ്പെട്ടു.” ഡോക്ടർ എന്റെ ഗായുനെ രക്ഷിക്കാൻ പറ്റില്ലേ? അവൾ ഇല്ലാണ്ട് എനിക്ക് ജീവിക്കണ്ട ഡോക്ടർ ”

” സീ മിസ്റ്റർ അരുൺ.. താങ്കളുടെ ഭാര്യയുടെ 80 ശതമാനവും പൊള്ളാലെറ്റിരിക്കുകയാണ് അരുണിനോട് കൂടുതൽ ഒന്നും ഞാൻ പറയണ്ടല്ലോ എന്തും താങ്ങാനുള്ള ശക്തി ദൈവം അരുണിന് നൽകട്ടെ ”

ഡോക്ടർ അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുമെന്നോണം പറഞ്ഞു. അരുൺ ഒരു പാവ കണക്കെ നിസ്സഹായനായി അടുത്തുള്ള കസേരയിൽ ഇരുന്ന് വിതുമ്പി.

ഗായത്രി കണ്ണുകൾ തുറന്നു. ഇപ്പോൾ വേദനയില്ല കത്തി കരിഞ്ഞ ഒരു പാട് പോലും കാണുന്നുമില്ല. പിന്നെ എന്തിനാണ് താൻ ഇവിടെ കിടക്കുന്നെ. അവൾ എണീറ്റ് പുറത്തേക്കുള്ള വാതിക്കൽ എത്തി. അവൾക്കു വേണ്ടി വാതിൽ താനെ തുറന്നു.

” എന്റെ അരുൺ എവിടെ? ആ അമലക്കു ഒരിക്കലും ഞാൻ എന്റെ അരുണിനെ വിട്ടു കൊടുക്കില്ല ” അവൾ മനസ്സിൽ വാശിയുടെ മുള്ളുകൾ അടുക്കി പുറത്തേക്കു വന്നു.

പുറത്ത് എത്തിയപ്പോൾ തന്നെ നോക്കിയ ഡോക്ടറും നഴ്സറുമാരും പരിഭ്രാന്തരായി അകത്തേക്ക് ഓടുന്നു. അവരാരും തന്നെ ഒന്ന് നോക്കിയത് പോലുമില്ലന്നു അവൾക്കു മനസിലായി. ” പെട്ടെന്ന് റിക്കവർ ആയ എന്നെ എന്താ ഇവർ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയത്..

ആ വല്ല എമർജൻസി കേസും അകത്തുണ്ടായിരിക്കും ” അവൾ ആത്മഗതം എന്നോണം പറഞ്ഞു.
അപ്പോഴാണ് അവൾക്കു മുൻപിലൂടെ ഒരു ഭ്രാന്തനെ പോലെ കരഞ്ഞു കൊണ്ടിരിക്കുന്ന അരുണിനെ അവൾ കണ്ടത്.

” അയ്യോ എന്റെ അരുണേട്ടൻ കരയുന്നല്ലോ ഞാൻ ഓക്കേ ആയ വിവരം അറിഞ്ഞിട്ടുണ്ടാകില്ല.. ഇപ്പോ. എന്നെ കാണുമ്പോൾ ഏട്ടൻ സന്തോഷം കൊണ്ട് എന്നെ വാരി പുണരും..

അമല എന്ന വിഷ സർപ്പത്തെ ഏട്ടൻ അടിച്ചോടിച്ചു എന്റെ മാത്രമായി ഇനി ജീവിക്കും ” പ്രതീക്ഷയോടെ അവൾ അവനരികിൽ എത്തി. അവന്റെ ചുമലിൽ പിടിച്ചു കുലുക്കി വിളിച്ചു.

” അരുണേട്ടാ ഞാൻ വന്നു.. എല്ലാം ഓകെ ആയി.. നോക്ക് ഏട്ടാ “എന്നാൽ അവളുടെ വിളി കേൾക്കാതെ അവൻ എണീറ്റ് ഐ സി യു ന്റെ മുൻപിലേക്കു ഓടി. അവൾ പിന്നാലെ ഓടി. ഡോക്ടർ പുറത്തേക്കു വന്നു അവന്റെ ചുമലിൽ കൈ വെച്ചു എന്തോ പറയുന്നു. അവൻ വീണ്ടും അലറി കരഞ്ഞു കൊണ്ട് അകത്തേക്കൊടി.

അവളും പിന്നാലെ ഓടി ” അരുണേട്ടാ നിൽക്കു” അവൻ പിന്നെയും ആ വിളി കേട്ടില്ല. അവനോടി അവൾ കിടന്ന ബെഡിനരികിൽ എത്തി. പിന്നാലെ അവളും. ആ കാഴ്ച കണ്ടു അവളുടെ കണ്ണുകൾ തള്ളി ബെഡിൽ തന്റെ ശരീരത്തിൽ കെട്ടി പിടിച്ച് അലമുറ ഇടുന്ന അരുൺ.

ഒരു ഞെട്ടലോടെ അവൾ ആ സത്യം തിരിച്ചറിഞ്ഞു അവൾ വെറും ദേഹി മാത്രമാണ് ദേഹം വെടിഞ്ഞ വെറുമൊരു ദേഹി. അരുണിനെ ഒന്ന് ദയനീയമായി നോക്കി യാന്ത്രികമായി അവൾ പുറത്തേക്കു പോയി.

പ്രിയപെട്ടവനെ പിരിഞ്ഞു ഈ മണ്ണിലെ സുഖങ്ങൾ വെടിഞ്ഞു അവൾക്കു പോകാൻ കഴിയുമായിരുന്നില്ല. ഒരു ആത്മാവായിട്ടുങ്കിലും അവനൊപ്പം നടക്കാൻ അവൾ ആഗ്രഹിച്ചു അതും അവൻ അറിയാതെ.

ഓർമ്മകളുടെ കീഴ്പ്പെടുത്തലുകളിൽ നിന്നു അവൾ ഞെട്ടി ഉണർന്നു. ജനാലക്കുള്ളിലൂടെ അകത്തേക്ക് നോക്കി. അരുൺ അകത്തു സോഫയിൽ ഇരുപ്പുണ്ട്.

അവളുടെ മരണശേഷം അയാൾ ഒരു മുഴു ഭ്രാന്തനെ പോലെയാണ് താടിയും മുടിയും വളർത്തി ആകെ ഒരു പ്രാകൃത രൂപം. അവനു മുൻപിൽ മ ദ്യ ക്കുപ്പികൾ നിരന്നിരിപ്പുണ്ട്. അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്.

അതാരാണെന്നറിയാൻ അവൾ ചെവി കൂർപ്പിച്ചു നിന്നു. കാൾ എടുത്തത്തതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവെക്കുന്നതായി അവള്ക്ക് തോന്നി.

” ടി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ ശല്യം ചെയ്യരുതെന്ന്.. നീയും ഞാനും തമ്മിൽ ഒരു ബന്ധോം ഇല്ലന്ന് തെളിയിക്കാനാ ഞാൻ നിന്നെ എന്റെ വീട്ടിൽ കൊണ്ട് വന്നു നിർത്തിയെ പക്ഷെ നീ അത് മുതലാക്കാൻ ശ്രമിച്ചു..

എന്റെ ഗായു പറഞ്ഞിട്ടും ഞാൻ നിന്നെ വിശ്വസിച്ചു പക്ഷെ നിന്റെ തനി നിറം മനസിലാക്കാൻ തുടങ്ങിയ എനിക്ക് എന്റെ ഗായുനെ നീ കാരണം നഷ്ടപ്പെട്ടു..

നിനക്കു അവളെ തിരിച്ചു കൊണ്ട് തരാൻ പറ്റുമോടി.? എന്നിട്ടും ഒരു ഉളിപ്പും ഇല്ലാണ്ട് എന്റെ പിന്നാലെ നടക്കുന്നു.. വെച്ചിട് പോടീ ശവമേ ” അവൻ അലറി കൊണ്ട് ഫോൺ വെച്ചു.
മറുപുരത്തുണ്ടായിരുന്നത് അമല ആണെന്ന് ഗായത്രിക്ക് മനസിലായി.

തന്റെ അരുണിന് അമലയെ മനസിലാക്കാൻ തന്റെ ജീവൻ തന്നെ ബലി കൊടുക്കേണ്ടി വന്നു എന്നോർത്ത് അവൾ നെടുവീർപ്പിട്ടു.

അവൾ മനസ്സിൽ മന്ത്രിച്ചു ” അരുണേട്ടാ നാളെ ഞാൻ പോകും എന്നുന്നേക്കുമായി ഏട്ടൻ ബലി കർമ്മങ്ങൾ എനിക്കായ് ചെയ്യുമ്പോൾ ഏട്ടനെ വിട്ടു ഞാൻ യാത്രയാകും ഏട്ടൻ ഇല്ലാത്ത ലോകത്തേക്ക് ..

നിന്നെ പിരിയാൻ വയ്യ എങ്കിലും എന്റെ സാമീപ്യം നീ അറിയത്തിടത്തോളം എനിക്ക് ഇവിടെ സ്ഥാനമില്ല ” അവൾ കണ്ണുകൾ തുടച്ചു അവിടം വീട്ടിറങ്ങി അവൾ നേരെ പോയത് അവളുടെ കുഴിമടത്തിനരികിൽ ആയിരുന്നു.

കുഴിമാടത്തിനൊരത്തു അവളിരുന്നു. തനിക്കു എന്നുന്നേക്കുമായി ഉറങ്ങാനായി മറ്റുള്ളവർ തീർത്ത ഇടം. നാളെ മുതൽ തന്റെ ആത്മാവ് പോലും ഉറങ്ങുകയാണ് എന്നന്നേക്കുമായി…

എന്നാൽ അവളുടെ കുഴിമാടത്തിനപ്പുറം ഒരു മുറിയിൽ അവളുടെ പ്രിയപെട്ടവനും ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീണത് അവൾ അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *