സ്മൃതിപഥം
(രചന: സൂര്യ ഗായത്രി )
മിക്സിയുടെ ജാറിൽ തേങ്ങ വാരിയിട്ടു ഇഞ്ചിയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് അരച്ച്…
ഗ്യാസ് ഓൺ ചെയ്തു പാൻ വച്ചു കടുകും താളിച്ചു എടുത്തു.. ദോശയും ചുട്ടു കഴിഞ്ഞപ്പോൾ മണി 7ആയി… വേഗത്തിൽ ഒരു കുളിയും പാസാക്കി അമ്മക്കുള്ള ദോശയുമായി രവി മുറിയിൽ ചെന്നു…….
രാഗിണിയമ്മ കഴിഞ്ഞ ഒരു വർഷം ആയി കിടപ്പിൽ ആണ്.. തൊഴിലുറപ്പ് പണി കഴിഞ്ഞു വരുന്ന വഴിയിൽ
ഒരു ആക്‌സിഡന്റ് നടന്നു അന്ന് ശക്തമായ അടിയിൽ നടുവ് തളർന്നു കിടപ്പായി…….
രാഗിണി അമ്മയുടെ ഒരേ ഒരു മകൻ ആണ് രവി റെയിൽവേയിൽ ഗേറ്റ് കീപ്പർ ആണ്…
രാവിലെ അമ്മയുടെ കാര്യം എല്ലാം നോക്കി കാപ്പിക്കുള്ളത് ഉണ്ടാക്കിവച്ചിട്ടു ജോലിക്ക് പോകും അതുകഴിഞ്ഞു ഒരു ജോലിക്കാരി വരും രമ. അവരാണ് ബാക്കിയുള്ള പണികൾ ചെയ്യുന്നത്…..
അമ്മേ ഞാൻ ഇറങ്ങുവാ ഇപ്പോൾ തന്നെ ലേറ്റ് ആയി…. രവി ബൈക്കിന്റെ ചാവിയും എടുത്തു വേഗം പുറത്തേക്കു പോയി….. മകന്റെ അവസ്ഥയിൽ ആ മനസ് വിങ്ങി…
എന്റെ കുട്ടിയുടെ ജീവിതത്തിൽ എന്നെങ്കിലും വെളിച്ചമായി ഒരു പെണ്ണ് കടന്നു വരുമോ….. എത്ര എത്ര ആലോചനകൾ ഈ പടി കടന്നു വന്നു.. ഒന്നുപോലും ശെരിയായില്ല..
തളർന്നു കിടക്കുന്ന അമ്മായി അമ്മയെ നോക്കേണ്ട ചുമതല ഏൽക്കേണ്ടി വരുമെന്ന ഭയം ആണ്…
എന്നെ നീ ഏതെങ്കിലും വൃദ്ധ സദസനത്തിൽ കൊണ്ട് വിട്ടേക്ക് നിനക്ക് അല്ലാതെ ഒരു ജീവിതം ഉണ്ടാകില്ല…. എന്റെ കാലം കഴിഞ്ഞാൽ പിന്നെ നീ ഒറ്റക്കായിപ്പോകും മോനെ….
അമ്മ ഒന്ന് വെറുതെ ഇരിക്ക്.. അമ്മ എനിക്കൊരു ഭാരമല്ല.. ഒരു പെണ്ണ് കെട്ടാൻ വേണ്ടി അമ്മയെ ഉപേക്ഷിക്കാൻ അത്രയും ക്രൂരൻ അല്ല ഈ രവി… രാഗിണി ഓരോന്ന് ഓർത്തു കിടന്നു….
ഡ്യൂട്ടിക്ക് കേറി നിർദ്ദേശം അനുസരിച്ചു രവി ഗേറ്റ് അടച്ചു കാത്തു നിന്നു…. ദൂരെ നിന്നും ചൂളം വിളിയോട് കൂടി ശതബ്‌ദി എക്സ്പ്രസ്സ് കടന്നുപോയി.. പെട്ടെന്ന് ആണ് രവി അത് ശ്രദ്ധിച്ചത് ആരോ രണ്ടുപേർ ചേർന്നു ഒരു ചാക്ക് വലിച്ചു എറിയുന്നു……..
രവി ട്രാക്കിന് വെളിയിലൂടെ ഓടി ആ ചാക്ക് വീണ ഭാഗത്തെത്തി. കൂട്ടിക്കാട്ടിൽ വീണ ആ ചാക്കും തേടി അയാൾ അങ്ങോട്ട് പോയി..
പെട്ടെന്ന് ആണ് ആ ചാക്ക് കണ്ണിൽ പെട്ടത്.. രവി ച്ചാക്കിന്റെ അടുത്തേക്ക് നീങ്ങി അതിൽ കെട്ടിയിരുന്ന കയർ വിറക്കുന്ന കൈകളോട് കൂടി അഴിച്ചുനീക്കി.
ചാക്ക് താഴേക്കു നീക്കിയപ്പോൾ ഉള്ളിലെ കാഴ്ച കണ്ടു രവി പിന്നിലേക്ക് വേച്ചു വീണു….കൂടെ ഉള്ള ആളിനെ വിളിച്ചു ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ ഗേറ്റ് ഓപ്പൺ ചെയ്യാൻ നിർദേശം കൊടുത്തു കൊണ്ട് രവി വേഗം ആ കുട്ടിയുടെ അടുത്തേക്ക് വന്നു.
തലയുടെ ഭാഗം ശക്തമായ വീഴ്ചയിൽ പൊട്ടി മുഖം മുഴുവൻ ചോരയിൽ കുളിച്ചൊരു പെൺകുട്ടി..
പെട്ടെന്ന് രവി ആ കുട്ടിയുടെ പൾസ് നോക്കി ജീവന്റെ തുടിപ്പ് അറിഞ്ഞതും വേഗത്തിൽ തൂക്കിയെടുത്തു തോളിൽ ഇട്ടു കൊണ്ട് അടുത്തുകാണുന്ന വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…
ക്യാഷുയാലിറ്റിയിൽ നിന്നും വേഗത്തിൽ icu വിലേക്കു അഡ്മിറ്റ് ചെയ്തു…ഇപ്പോൾ കൊണ്ടുവന്ന പേഷ്യന്റിന്റെ കൂടെ വന്നത് ആരാണ്.. ഒരു നേഴ്സ് വേഗം icu വിന്റെ വാതിൽ തുറന്നു പുറത്തേക്കു വന്നു…
കയ്യിൽ കുറെ അധികം പേപ്പറുകൾ ഉണ്ടായിരുന്നു….. ഇതിൽ സൈൻ ചെയ്യണം.. കൂടെ ഈ ഫോം ഫിൽ ചെയ്യണം…… പേഷ്യന്റിന്റെ പേര് എന്താണ്…
രവി ഒരു നിമിഷം ഒന്ന് ആലോചിച്ചു… സ്മൃതി ……..നേഴ്സ് കാണിച്ചിടത്തൊക്കെ സൈൻ ചെയ്തു കൊടുത്തു….. റീസെപ്ഷനിൽ പോയി ക്യാഷ് പേ ചെയ്യണം… ചിലപ്പോൾ സർജറി വേണ്ടി വരും….. തിരിച്ചു വരുമ്പോൾ ഡ്യൂട്ടി ഡോക്ടരേ കാണാൻ മറക്കേണ്ട….
രവി വേഗം റീസെപ്ഷനിൽ പോയി ക്യാഷ് അടച്ചു. തന്റെ പരിചയകാരനും സഹപാടിയും ആയ ഇൻസ്‌പെക്ടർ മുരളിയെ വിളിച്ചു……
ഹലോ….ടാ.. ഞാൻ രവിയാണ്എന്താടാ നീ ഡ്യൂട്ടിക്ക് കയറിയില്ലേ… ഈ സമയത്തു നീ വിളിക്കുന്നത് പതിവില്ലല്ലോ……
ടാ ഒരു അത്യാവശ്യം പറയാനുണ്ട് അതിനാണ് വിളിച്ചത്… രവി ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞു മുരളി ദീർഘമായി ഒന്നു നിശ്വസിച്ചു… എന്തായാലും നി ചെയ്തത് ഒരു നല്ല കാര്യം ആണ്.
പുലിവാൽ പിടിക്കാൻ ചാൻസ് ഉണ്ട്.. ഒരു കാര്യം ചെയ്യാം ഞാൻ ഹോസ്പിറ്റലിൽ വരാം… ഒരു അഞ്ചു മിനിറ്റ്…. ഫോൺ കട്ടാക്കി ഇരുവരും….
മുരളി ചെല്ലുമ്പോൾ രവി icu വിന്റെ അടുതായി ഇരുപ്പുണ്ട്….ടാ എന്തായി കാര്യങ്ങൾ….
ഡോക്ടറേ കണ്ടു… ഹെഡ് ഇഞ്ചുറി ആണ് തലയിൽ മാരകമായ എന്തോ കൊണ്ട് അടിച്ചിട്ടുണ്ട്.. അതിനു ശേഷം ആണ് വലിച്ചു എറിഞ്ഞിരിക്കുന്നതെന്നു… ഞാൻ ഡോക്ടറോട് എല്ലാം പറഞ്ഞു…ഇപ്പോൾ സർജറി കഴിഞ്ഞതേ ഉള്ളു ബോധം വീണാലെ എന്തെങ്കിലും അറിയാൻ പറ്റു..
നീ വാ നമുക്ക് ഡോക്ടറേ ഒന്ന് കാണാം..രവിയും മുരളിയും ഡോക്ടറുടെ കേബിനിലേക്ക് കയറി…
ഡോക്ടർ ഞാൻ മുരളി ഇവിടുത്തെ സ്റ്റേഷൻ si ആണ്.. രവി എന്റെ ഫ്രണ്ട് ആണ്. ഇപ്പോൾ ആക്‌സിഡന്റ് ആയി കൊണ്ടുവന്ന ആ കുട്ടിയുടെ ഇപ്പോളത്തെ അവസ്ഥ…..
ആ കുട്ടിക്ക് സീരിയസ് ഹെഡ് ഇഞ്ചുറി ആണ്… ബോധം വീണാലെ എന്തെങ്കിലും പറയാൻ പറ്റുകയുള്ളു…
ഡോക്ടർ ഇതു കേസ് ആക്കണ്ട.. ആക്കിയാൽ രവി ഇതിന്റെ പുറകെ പോകേണ്ടി വരും പറഞ്ഞു കേട്ടിടത്തോളം ഇതു കൊലപാതക ശ്രമം ആണ്… എന്തായാലും ആ കുട്ടിക്ക് ബോധം വീഴട്ടെ അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഡോക്ടർ….
രവി ഒരു നിമിഷം…. ഞാൻ പറയുന്നത് കേട്ടു നിങ്ങൾ പാനിക് ആകേണ്ട..ഒരു സാധ്യത ആണ്…. ചിലപ്പോൾ ആ കുട്ടിയുടെ ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടു പോകും….. ഇത്രയും വലിയ ഇഞ്ചുറി ആകുമ്പോൾ…….എന്തായാലും ബോധം വീഴട്ടെ അപ്പോൾ നോക്കാം…
തലയ്ക്കുള്ളിൽ വല്ലാത്ത വേദനയും വണ്ടുകൾ മൂളുന്നത് പോലെ തെളിച്ചമില്ലാത്ത ചില ചിത്രങ്ങൾ ഒന്നും വ്യക്തമാകുന്നില്ല….. കൈകളും കാലും അനക്കാൻ കഴിയുന്നില്ല… തലയ്ക്കുള്ളിൽ വല്ലാത്ത ഭാരം…..
കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കിയിട്ട് കഴിയുന്നില്ല… തൊണ്ട ദാഹിച്ചു വരളുന്നു…….. അവ്യക്തമായ ശബ്ദത്തിൽ അവൾ ഒന്ന് ഞരങ്ങി…… ഡ്യൂട്ടിയിൽ ഉള്ള നേഴ്സ് വേഗം അവളുടെ അടുത്തേക്ക് വന്നു….
പതിയ കൈകളിൽ തലോടി… അപ്പോഴേക്കും കണ്ണുകൾ താനെ അടഞ്ഞു പോയി….
Icu വിലേക്കു ഡോക്ടർ വരുമ്പോൾ നേഴ്സ് പേഷ്യന്റിന് ബോധം വന്നതിനെ കുറിച്ച് പറഞ്ഞു…….സ്മൃതി…… സ്മൃതി….. Are you okey…സ്മൃതി കണ്ണുകൾ വലിച്ചു തുറന്നു…
Are you okey…..Ye…. Ss.. O.. Key….ഞാൻ…… അത്രയും ആയപ്പോൾ അവൾ പിന്നെയും മയങ്ങി….
രാത്രിയിൽ രവി അമ്മയെ വിളിച്ചു വിവരം പറഞ്ഞു…മോനെ നീ അവിടെ വേണം.. ഞാൻ രമയോട് ഇവിടെ നിൽക്കാൻ പറയാം…നീ പറഞ്ഞത് വച്ചു നോക്കുമ്പോൾ ആ കുട്ടിയെ തനിച്ചാക്കുന്നത് കഷ്ടം ആണ്.. നമ്മളെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ആയിക്കോട്ടെ…
രാത്രിയിൽ രവി icu വിനു മുന്നിൽ തന്നെ ഇരുന്നു…. നേരം വെളുപ്പിച്ചു…
സ്‌മൃതിയെ രാവിലെ റൂമിലേക്ക് മാറ്റി…
അവൾക്കു ചെറുതായി കഞ്ഞി കൊടുക്കാം എന്ന് നഴ്സ് പറഞ്ഞത് അനുസരിച്ചു രവി ക്യാന്റീനിൽ പോയി കഞ്ഞി വാങ്ങി വന്നു… റൂമിലേക്ക് കടക്കുമ്പോൾ കണ്ടു തലയിൽ വലിയ വച്ചുകെട്ടുമായി കിടക്കുന്ന ഒരു പെൺകുട്ടി……
മുഖത്തു അങ്ങിങ്ങായി ചെറിയ മുറിവുകൾ ചുണ്ടിന്റെ സൈഡിലായി പൊട്ടിയിട്ടുണ്ട്…… കയ്യിലും പ്ലാസ്റ്റർ ഇട്ടേക്കുവാണ്…
അതെ ആകുട്ടിയെ ഉണർത്തി കഞ്ഞി കൊടുക്കണം ഇൻജക്ഷൻ, ടാബ്ലറ്റ് ഒക്കെ കൊടുക്കാൻ ഉള്ളതാണ്… തല ഒരുപാട് അനക്കിക്കേണ്ട….. അതുപോലെ ഡ്രസ്സ് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അതും ചേഞ്ച് ചെയ്തേക്കു……
രവി ഞെട്ടി നഴ്സിനെ നോക്കി…..
താൻ എന്തുവാടോ ഇങ്ങനെ നോക്കുന്നെ എനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്തു തരാൻ അല്ല തന്റെ വൈഫ്ന്റെ കാര്യമാ പറഞ്ഞെ…….
വൈഫോ……….പിന്നല്ലാതെ… താൻ ഇന്നലെ husband എന്ന് പറഞ്ഞു സൈൻ ചെയ്തു തന്നതോ…….നേഴ്സ് അതും പറഞ്ഞു പുറത്തേക്കു പോയി…
കട്ടിലിൽ തളർന്നു കിടക്കുന്ന അവളെ നോക്കിയപ്പോൾ രവിക്ക് വേദന തോന്നി. കയ്യിലിരുന്ന തൂക്കുപാത്രം മേശമേൽ വെച്ച് രവി പതിയെ കട്ടിലിൽ അടുത്തേക്ക് നടന്നു നീങ്ങി….തളർന്നു കിടന്നുറങ്ങുന്ന സ്മൃതിയുടെ കൈകളിൽ പതിയെ തൊട്ടു….
ഒരു ഞരക്കത്തോടെ സ്മൃതി തന്റെ അടഞ്ഞ കണ്ണുകൾ പതിയെ വലിച്ചു തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ തന്നെ കണ്ണെടുക്കാതെ നോക്കി.. രവി അവളുടെ ട്രിപ്പ് ഇട്ട കൈകളിൽ പതിയെ തലോടി.. വേദന ഇപ്പോൾ എങ്ങനെ ഉണ്ട്…
അതിനവൾ മറുപടി ചെറിയ ചിരിയിൽ ഒതുകി…. എഴുനേൽക്കാൻ ഞാൻ സഹായിക്കാം കുറച്ചു കഞ്ഞി കുടിക്കാം മെഡിസിൻ എടുക്കാൻ ഉള്ളതല്ലേ…..
ഞാൻ…. ആരാണ്…. എന്റെ പേര്…… ഒന്നും ഓർക്കാൻ കഴിയുന്നില്ല… തലയിൽ വല്ലാത്ത ഭാരം…….. കണ്ണുൾ അനുസരണ ഇല്ലാതെ ഒഴുകിയപ്പോൾ… രവി സ്‌മൃതിയുടെ കണ്ണുകൾ തുടച്ചു….
എല്ലാം സാവധാനം ഓർത്താൽ മതി.. സ്‌ട്രെയിൻ ചെയ്യേണ്ട…… എന്റെ പേര് രവി.. ഇവിടെ റയിൽവേ യിൽ ഗേറ്റ് കീപ്പർ ആണ്….
തന്റെ പേര് എനിക്ക് അറിയില്ല.. ഓപ്പറേഷൻ നു വേണ്ടി ഒപ്പിടുമ്പോൾ സ്മൃതി എന്ന് പറഞ്ഞു കൊടുത്തു…. തന്നെ അങ്ങനെ വിളിക്കാല്ലോ….
സ്മൃതി….. ഓർമ്മ ഇല്ലാത്ത എനിക്ക് ഓർമ്മയെന്നു പേരുവച്ചോ… നല്ല തമാശ….ആഹാ താൻ തമാശയൊക്കെ പറയുമോ….
പെട്ടെന്ന് എന്തോ ഓർത്തു കണ്ണുകൾ നിറഞ്ഞു…. ഞാൻ ഞാൻ എങ്ങനെ ഇവിടെ എത്തി… ഇനി ഞാൻ എവിടെ താമസിക്കും എനിക്ക് ആരും ഇല്ലേ…. ഞാൻ അനാഥ ആണോ…….
താൻ ഇങ്ങനെ വിഷമിക്കല്ലേ…. അതൊക്കെ നമുക്ക് കണ്ടു പിടിക്കാം. ഇപ്പോൾ ആദ്യം നമുക്ക് ഫ്രഷ് ആയി വല്ലതും കഴിക്കാം.. ഞാൻ ഹെല്പ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ…..
തല ഒരുപാട് അനക്കാൻ പാടില്ല….. രവി മഗ് ൽ വെള്ളം എടുത്തു….. സ്‌മൃതിയുടെ അടുത്തേക്ക് നീങ്ങി വായും മുഖവും പതിയെ തുടച്ചു കൊടുത്തു…….
കയ്യിൽ കരുതിയ ടവൽൽ മുഖം തുടച്ചു…
ഇതൊക്കെ ഇവിടെ വന്ന ശേഷം വാങ്ങിയതാണ്… നഴ്സ് ഡ്രെസ് മാറാൻ പറഞ്ഞിട്ടുണ്ട്.. ഞാൻ ഒരു ജോഡി ഡ്രസ്സ് വാങ്ങി വച്ചിട്ടുണ്ട്. നഴ്സിനോട് പറഞ്ഞു ഇടുവിക്കാം……
രവി കഞ്ഞി പ്ലേറ്റിൽ എടുത്തു കടുമാങ്ങയും ചേർത്ത് സ്‌മൃതു സ്പൂണിൽ കോരി വായിൽ വച്ചു കൊടുത്തു…. കഴിക്കുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..
എന്നും രാവിലെ രവി വന്നു സ്‌മൃതിയെ നോക്കി കാര്യങ്ങൾ അന്വേഷിക്കും.. അതിനു ശേഷം വീട്ടിൽ ജോലിക്ക് വരുന്ന രമയെ അവളുടെ അടുത്താക്കിയിട്ടു ജോലിക്ക് പോകും… രാത്രിയിൽ രവി ഹോസ്പിറ്റലിൽ വന്നിട്ട് രമയെ അമ്മയുടെ അടുത്തേക്ക് വിടും….
ഒരു ദിവസം രവി വരുമ്പോൾ സ്മൃതി ഫ്രഷ് ആയി പുറത്തേക്കു വരുന്നു. റൂമിൽ നോക്കുമ്പോൾ രമയെ കാണാനില്ല…
ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങുമ്പോൾ സ്‌മൃതിക്കു തല കറങ്ങുന്നപോലെ തോന്നി.. എന്തിലെങ്കിലും പിടിക്കും മുന്നേ നിലത്തേക്ക് വീണു….
രവി അവളെ താങ്ങി എടുത്തു നെഞ്ചോട് ചേർത്ത്… സ്മൃതി മോളെ കണ്ണ് തുറക്ക്….. സ്മൃതി… കവിളിൽ തട്ടി വിളിച്ചു….
സ്മൃതി പതിയെ കണ്ണുകൾ തുറന്നു…..ശോ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ നീ..രവിയേട്ടൻ പേടിച്ചു പോയോ…..ജീവൻ പോയെടി…..
എന്നെ…. എന്നെ… ഇഷ്ട്ടം ആണോ രവിയേട്ട…..ഇഷ്ട്ടം അല്ല.. പ്രാണൻ ആണ് പെണ്ണെ നിന്നെ എനിക്ക്…..
സ്‌മൃതിയുടേ മുഖത്തെ മുറിവുകൾ ഉണങ്ങി… തലയിലെ കെട്ടുകൾ അഴിച്ചു. ദിവസങ്ങൾ ഓടി മറഞ്ഞു…ഏകദേശം മൂന്ന് മാസത്തോളം ആയി… ഡ്യൂട്ടി ഡോക്ടർ റൂമിലെത്തുമ്പോൾ സ്മൃതി എണീറ്റു ഇരിക്കുകയാണ്..
ആഹാ മിടുക്കി ആയല്ലോ… ഇനി ഇവിടെ ഇങ്ങനെ ശ്വാസം മുട്ടി കിടക്കേണ്ട നാളെ ഡിസ്ചാർജ് ചെയ്യാം…. വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മതി…….ഡോക്ടർ പുറത്തേക്കു പോയി..
വീട് എന്ന് കേട്ടതും സ്‌മൃതിയുടെ കണ്ണുകൾ നിറഞ്ഞു…….എന്തിനാ ഇങ്ങനെ കണ്ണ് നിറക്കുന്നെ… ഞാൻ കൊണ്ട് പോകില്ലേ… അവിടെ അമ്മ കാത്തിരിക്കയാ….. തന്നെ കാണാൻ….
രാവിലെ പത്തുമണിയോടെ ഡിസ്ചാർജ് വാങ്ങി സ്‌മൃതിയേം കൂട്ടി രവി വീട്ടിൽ എത്തി…കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടതും രമ ആരതിയും എടുത്തു പുറത്തേക്കു വന്നു…. ആദ്യമായി മോൾ വരുന്നതല്ലേ…. വലതു കാൽ വച്ചു കയറി വാ….. സ്മൃതി വലതു കാൽ വച്ചു കയറി.
രവി സ്‌മൃതിയെ അമ്മയുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി….ഞാൻ മോളെ കാണാൻ കാത്തിരിക്കുവായിരുന്നു.. രമ വന്നു വിശേഷം പറയുമ്പോൾ ഒന്ന് കാണാൻ കൊതിച്ചിരുന്നു… മോൾ വന്നല്ലോ…. ഇനി എന്നും അമ്മക്ക് മോളെ കാണാല്ലോ…
മോൾ പോയി റസ്റ്റ് എടുക്കു… രവി മോളുടെ മുറി കാണിച്ചു കൊടുക്ക്..സ്മൃതി ആ അമ്മയെ തന്നെ നോക്കി.. തന്റെ ഓർമയിൽ അങ്ങനെ ഒരു അമ്മയെ തിരഞ്ഞു.. പക്ഷെ നിരാശ ആയിരുന്നു ഫലം….അവളുടെ കണ്ണുകൾ നിറഞ്ഞു..
മോൾ ഇപ്പോൾ എന്താണ് ആലോചിക്കുന്നത് എന്ന് അമ്മക്ക് അറിയാം… മോളുടെ അമ്മയെ കുറിച്ചല്ലേ…മോളുടെ ഓർമ്മകൾ ഒരിക്കൽ തിരിച്ചുവരും…ഒന്നും ഓർത്തു വിഷമിക്കരുത് കേട്ടോ ഇതു മോളുടെ വീടാണ്……
രാഗിണി അമ്മേ ഇന്നു മുതൽ ഞാൻ പതിവുപോലെ നേരത്തെ പോകും.. ഇവിടെ രവി ഉണ്ടല്ലോ രാത്രിയിലേക്ക് അത്താഴം ആക്കിയിട്ടുണ്ട്. എന്നാൽ ഞാൻ ഇറങ്ങട്ടെ…..
രവി രമയുടെ അടുത്തേക്ക് വന്നു കുറച്ചു നോട്ടുകൾ കൈകളിൽ വച്ചുകൊടുത്തു.. ഇതു ഇരിക്കട്ടെ ചേച്ചി….
അല്ല കുഞ്ഞേ…..സാരമില്ല ഇതു ഇരുന്നോട്ടെ….രാത്രിയിൽ അത്താഴം അമ്മക്ക് കൊടുക്കുമ്പോൾ.. മോനെ ആ കൊച്ചു വല്ലതും കഴിച്ചോ….
വന്നപ്പോൾ മുറിയിൽ കയറിയതാണ് ഇതുവരെ പുറത്തേക്കു വന്നില്ല.. അമ്മക്ക് ആഹാരം തന്നിട്ട് അവൾക്കുള്ളത് കൊടുക്കാം….
രവി സ്‌മൃതിയുടെ മുറിയിൽ ചെല്ലുമ്പോൾ ഇരുട്ടത്തു ലൈറ്റ് പോലും ഇടാതെ ഇരിക്കുന്നു…….
എന്താടോ താൻ ഇരുട്ടത്തു ഇരിക്കുന്നെ…. പെട്ടെന്ന് ലൈറ്റ് ഇട്ടപ്പോൾ കരഞ്ഞു വീർത്ത കണ്ണുകളുമായി ഇരിക്കുന്ന പെണ്ണ്..
എന്താ… എന്ത് പറ്റി…. രവി വേഗം അവൾക്കു അടുത്തേക്ക് ഓടി…
കട്ടിലിൽ ഇരുന്നു… എന്താ സ്മൃതി തല വേദനിക്കുന്നുണ്ടോ………
എനിക്ക്.. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നുവാ…. ആരും… ആരും… ഇല്ലാത്തവൾ ആയപോലെ തോന്നുവാ…. ഞാൻ…. കാൽ മുട്ടുകളിൽ മുഖം ഒളിപ്പിച്ചു തേങ്ങി കരയുന്നവളെ രവി പിടിച്ചുയർത്തി.. കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ നെഞ്ചു വിങ്ങി….
ഇത്രയും നാൾ ഞാൻ പിന്നെ നിന്റെ ആരായിരുന്നു…. ഒന്ന് പറഞ്ഞു തരാവോ.. എനിക്ക് നിന്റെ മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം അത് മാത്രം പറഞ്ഞു തരാമോ……
ഒരു പൊട്ടി കരച്ചിലോടെ സ്‌മൃതി രവിയുടെ മാറിലേക്ക് വീണു… എന്നെ… എന്നെ തനിച്ചാക്കല്ലേ രവിയേട്ട… എനിക്ക് ആരുമില്ല…. ഞാൻ… തളർന്നു പോകും……
ഇല്ല പെണ്ണെ നിന്നെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല……. ഞാൻ… ഞാൻ എന്റെ ജീവിതത്തിലേക്ക് നിന്നെ കൂടെ കൂട്ടട്ടെ…
പിന്നെ എപ്പോഴെങ്കിലും ഓർമ്മ തിരികെ കിട്ടിയാൽ നിനക്ക് ഞാൻ ഒരു ബാധ്യത ആകുമോ……. എന്നെ വിട്ട് പോകുമോ…
എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നെ തിരക്കി ഇതിനകം വരില്ലായിരുന്നോ…. എന്റെ ഫോട്ടോ വച്ചു പത്രത്തിൽ പരസ്യം കൊടുക്കില്ലായിരുന്നോ….
അതൊന്നും ഇതുവരെ രവിയേട്ടൻ പറഞ്ഞു പോലും ഞാൻ കേട്ടില്ല… രവിയേട്ടൻ എന്നും പത്രത്തിൽ ഇതൊക്കെ തിരഞ്ഞില്ലേ…
അപ്പോൾ ഞാൻ ആർക്കും വേണ്ടാത്ത ഒരു ജന്മം ആയിരുന്നു… എന്നെ ഒഴിവാക്കിയതാണ്…….. ആ എന്നെ തിരക്കി ആര് വരാൻ……
ഈ നെഞ്ചിൽ ഇങ്ങനെ ചേർത്ത് പിടിച്ചാൽ മതി…. എന്നെ ഒന്ന് സ്നേഹിച്ചാൽ മതി……. സ്മൃതി രവിയുടെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു…. എത്ര നേരം അങ്ങനെ ഇരുന്നെന്നു രണ്ടുപേർക്കും അറിയില്ല….
പിറ്റേന്നുള്ള പ്രഭാതം പുതുമ നിറഞ്ഞ തായിരുന്നു… രാവിലെ സ്മൃതി എണീറ്റു അടുക്കളയിൽ കയറി ചായ ഉണ്ടാക്കി അമ്മയുടെ മുറിലേക്ക് എത്തുമ്പോൾ അമ്മയും രവിയും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചു…….
അമ്മേ ഞാൻ സ്‌മൃതിയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കട്ടെ… ആരോരും ഇല്ലാത്ത പാവമല്ലേ….
ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനോടകമന്വേഷിച്ചു എത്തിയേനെ…. എനിക്ക് അവളെ വിട്ടുകളയാൻ വയ്യ… അമ്മ അഭിപ്രായം പറഞ്ഞില്ല…..
അവൾ അന്ന് വലതു കാൽ വച്ചു ഈ വീട്ടിൽ കയറിയപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചിരുന്നതാ നിന്റെ പെണ്ണാവുന്നത്… അമ്മക്ക് സന്തോഷമേ ഉള്ളു………
സ്‌മൃതിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു….. അവൾ മുഖം അമർത്തി തുടച്ചു മുറിയിലേക്ക് കയറി….
മോൾ നേരത്തെ ഉണർന്നോ…. അവൾ ചായ രാഗിണിയുടെ ചുണ്ടോടു ചേർത്ത് കൊടുത്തു…..
കൊള്ളാല്ലോ മോൾക്ക് പാചകം ഒക്കെ അറിയാമോ എന്നാലും വേണ്ട.. അടുക്കളയിൽ കയറേണ്ട റസ്റ്റ് എടുക്കു…
രമ ചെയ്‌തോളും ജോലികൾ….. പിന്നെ ജാതകവും ഒന്നും നോക്കേണ്ട നല്ലൊരു മുഹൂർത്തം നോക്കി അമ്പലത്തിൽ വച്ചൊരു താലി കേട്ടു…. അത് പോരെ…മക്കളെ…
മതി അമ്മേ അത് മതി……ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ രവി സ്‌മൃതിയുടെ കഴുത്തിൽ താലി ചാർത്തി………
രാത്രിയിൽ രവിയുടെ മാറോടു പറ്റിച്ചേർന്നു കിടക്കുമ്പോൾ എല്ലാ അർഥത്തിലും അവൾ അവന്റേതായി മാറിയിരുന്നു…
ഇനി ആർക്കും ഞാൻ നിന്നെ വിട്ട് കൊടുക്കില്ല പെണ്ണെ….. ഈ. സ്‌മൃതിൽ ഞാൻ മാത്രം മതി…. ഞാൻ മാത്രം….