എന്നെ കാണാൻ ഒട്ടും ഭംഗി ഇല്ലല്ലോ എന്ന്… ചിരിയോടെ അഭിഷേക് പറഞ്ഞിരുന്നു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൗന്ദര്യം തനിക്കാണ്

(രചന: J. K)

“” മാലതി നാളെയാണ് മഹേഷും ഫാമിലിയും വരുന്നത് ഒന്നിനൊരു കുറവും ഉണ്ടാവരുത്.. “”

ചന്ദ്രേട്ടൻ അങ്ങനെ പറഞ്ഞതും സന്തോഷത്തോടെ സമ്മതം മൂളി മാലതി നാളെ വരുന്നത് ചന്ദ്രേട്ടന്റെ കൂട്ടുകാരനായ മഹേഷും ഭാര്യ സുലോചനയും അവരുടെ

ഏക മകനായ അഭിഷേകും ആണ് അഭിഷേക് ഇവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആയി ചാർജ് എടുക്കാൻ പോവുകയാണ്.

അതിനുമുമ്പ് എല്ലാവരെയും ഇങ്ങോട്ട് ഒന്ന് വിളിച്ച് ഒരു ട്രീറ്റ് കൊടുക്കണം എന്ന് ചന്ദ്രേട്ടൻ തന്നെയാണ് പറഞ്ഞത് അതിന് പിന്നിൽ മറ്റൊരു ഉദ്ദേശവും കൂടിയുണ്ട് രണ്ട് പെൺകുട്ടികൾ ആണല്ലോ ഇവിടെ,

അതിൽ മൂത്തവൾ, വേദികയ്ക്ക് അഭിഷേകിനെ ആലോചിച്ചാലോ എന്ന് ചന്ദ്രന് മോഹമുണ്ട് മാലതിക്കും ഇഷ്ടമാണ് നല്ല തറവാട്ടുകാരാണ് അവർ

പോരാത്തതിന് അഭിഷേക് ഒരു ഡോക്ടറും കാണാനും കൊള്ളാം അതുകൊണ്ടുതന്നെ അതിനെപ്പറ്റി സംസാരിക്കാനാണ് അവർ ഇരിക്കുന്നത്…

“” അല്ല ചന്ദ്രേട്ടാ അവർക്ക് എതിർപ്പ് എന്തെങ്കിലും ഉണ്ടാവുമോ?? “”
മാലതിയുടെ ഭയം അതായിരുന്നു പക്ഷേ ചന്ദ്രന് അങ്ങനെ ഒരു ഭയമേ ഇല്ലായിരുന്നു..

“” സമ്പത്തിന്റെ കാര്യത്തിലായാലും കുടുംബ പാരമ്പര്യത്തിന്റെ കാര്യത്തിൽ ആയാലും ഇപ്പോഴും നമ്മൾ അവരെക്കാൾ ഒരു പടി മുന്നിലാണ് മാലതീ…

പിന്നെ നമ്മുടെ മോള്, ഇളയവളെ ഞാൻ പറയുന്നില്ല പക്ഷേ മൂത്തവളെ കണ്ടാൽ ആരും ഒന്ന് നോക്കി പോകും.. അപ്പൊ പിന്നെ എന്താ ഇതിൽ ഒരു തടസ്സം…

ആ കുട്ടിക്ക് വേറെ എന്തെങ്കിലും അഫയർ ണ്ടോ എന്ന് ഞാൻ മഹി വിളിച്ചപ്പോൾ ചോദിച്ചിരുന്നു അങ്ങനെയൊന്നുമില്ല എന്നാണ് അവൻ പറഞ്ഞത്….”””

അത് കേട്ടതും സമാധാനമായിരുന്നു മാലതിക്ക് ചന്ദ്രേട്ടൻ പറഞ്ഞതുപോലെ തന്നെ മൂത്തമകൾ വേദിക തന്റെ അതേ രൂപമാണ്, ആരും കണ്ണ് വച്ചു പോകും

അത്രയ്ക്കും സുന്ദരിയാണ് പക്ഷേ ഇളയവൾ ചന്ദ്രേട്ടന്റെ അമ്മയെ പോലെയാണ് ഇരുണ്ട നിറം പക്ഷേ നല്ല ഐശ്വര്യം ഒക്കെയുണ്ട് മൂത്തവളുടെ അത്ര പോരാ എന്ന് മാത്രം…””” ഡി അറിഞ്ഞോ നാളെ അവര് വരുന്നത് എന്നെ പെണ്ണുകാണാൻ കൂടിയാണ്..

സാധാരണ ചേച്ചിമാർക്ക് ആരെങ്കിലും കല്യാണാലോചനയുമായി വരുമ്പോൾ അനിയത്തിമാരെ അവിടെനിന്ന് പറഞ്ഞയക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷേ നീ നിന്നോ കാരണം നീ നിന്നാലും ആരും നിന്നെ നോക്കും എന്നൊരു ഭയം എനിക്കില്ല.. “””

വേദിക പറഞ്ഞത് വെറുതെ കേട്ടിരുന്നു ദേവിക തിരിച്ചൊന്നും പറഞ്ഞില്ല… പണ്ടുമുതലേ ഉള്ളതാണ് അവളുടെ ഈ കുത്തി നോവിക്കൽ തന്നെ കാണാൻ

ഭംഗിയുണ്ട് എന്ന് തന്റെ കൂട്ടുകാർ എപ്പോഴും പറയുന്നതാണ് നിനക്ക് നല്ല ഐശ്വര്യമാണ് എന്ന് പക്ഷേ അത് സമ്മതിച്ചു തരാത്ത ഏക വ്യക്തി അമ്മയും ചേച്ചിയും ആണ്.

അവര് പറഞ്ഞു പറഞ്ഞു ഇപ്പോൾ അച്ഛനും… എല്ലാവരെയും മ,രി,ച്ച,വരെ നിർത്തുന്ന അച്ഛമ്മയെ ഒട്ടും കണ്ടൂടായിരുന്നു അമ്മയ്ക്ക്

അതുകൊണ്ടാവാം അതേ രൂപമുള്ള എന്നോട് ഒരു താല്പര്യക്കുറവ്… അത്രയ്ക്കൊന്നുമില്ല മൂത്തമകളെ ഇങ്ങനെ പുകഴ്ത്തി കൊണ്ടിരിക്കും എന്ന് മാത്രം…

പിറ്റേന്ന് അവർ വന്നപ്പോൾ അവരുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞുമാറി നടന്നു ദേവിക വേദികയാകട്ടെ അവർക്ക് ആവശ്യമുള്ളതെല്ലാം എടുത്ത് അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

അവളുടെ കണ്ണുകൾ എപ്പോഴും അഭിഷേകിൽ പോയി എത്തുന്നത് ദേവിക വിട്ടു നിന്നാണെങ്കിലും കണ്ടിരുന്നു എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൾ അവളുടെ പ്രിയപ്പെട്ട പുസ്തകങ്ങളും എടുത്ത് പുറത്ത് മാവിന്റെ ചുവട്ടിൽ പോയിരുന്നു…

അവിടെയിരുന്ന് ഫേസ്ബുക്കിലെ കവിത ഗ്രൂപ്പിൽ എന്തോ തന്റെ വട്ട് കവിത കുത്തിക്കുറിച്ച് പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു അവൾ….

പെട്ടെന്നാണ് പുറകിൽ ഒരു കാൽപര്യമാറ്റം കേട്ട് തിരിഞ്ഞു നോക്കിയത് അവിടെ അഭിഷേകിനെ കണ്ട് അവൾ ഒന്നന്ധളിച്ചു….

“”” എല്ലാവരും കൂടി അവിടെ ഒരുമിച്ചിരുന്ന് തമാശകൾ പറയുമ്പോൾ ഒരാൾ മാത്രം ഇവിടെ വിട്ടിരുന്നു എന്തോ ബിസിനസ് ചെയ്യുന്നത് കണ്ട് വന്നതാ “” എന്നൊരു കുസൃതി ചിരിയോടെ പറഞ്ഞപ്പോൾ, വരുത്തി തീർത്ത ഒരു പുഞ്ചിരി അതിനു പകരമായി നൽകി..

‘” ആഹാ ഒരുപാട് പുസ്തകങ്ങൾ ഉണ്ടല്ലോ താൻ നന്നായി വായിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു””

എന്നുപറഞ്ഞപ്പോൾ തന്റെ പുസ്തകങ്ങളിലേക്ക് വെറുതെ ഒന്ന് മിഴി ഓടിച്ചു നിന്നു…
താൻ എഴുതും എന്നു പറഞ്ഞു ചന്ദ്രനങ്കിൾ എവിടെ കാണട്ടെ….അതു പറഞ്ഞതും ഞെട്ടിയിരുന്നു ദേവിക…

“”” ഏയ് വെറുതെ ഞാൻ ഈ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പിൽ, എങ്ങനെ ഓരോന്ന് കുത്തിക്കുറിക്കും അത്രയേ ഉള്ളൂ കുറെ ആളുകൾ വായിക്കും അവരുടെ അഭിപ്രായം പറയും അത് കാണുമ്പോൾ ഒരു സന്തോഷം… “”‘

നിസ്സാരം വട്ടിൽ ദേവിക പറഞ്ഞു നിർത്തി അപ്പോഴും അഭിഷേകിന് വിടാൻ ഭാവമില്ലായിരുന്നു..
” ഏതാണ് ഗ്രൂപ്പ്??””എന്ന് ചോദിച്ചപ്പോൾ ഫേസ്ബുക്ക് ഓൺ ആക്കി കാണിച്ചു കൊടുത്തു..

“” ഓ താനാണോ ദേവിക ചന്ദ്രൻ?? മിക്കവാറും തന്റെ കവിതകളെല്ലാം ഞാൻ വായിക്കാറുണ്ട് ഒട്ടും ബോറല്ലാട്ടോ വായിച്ചിരിക്കാം…”’

എന്നുപറഞ്ഞപ്പോൾ കളിയാക്കുകയാണ് എന്നാണ് കരുതിയത് പക്ഷേ പിന്നീട് മനസ്സിലായി ഒന്ന് രണ്ടെണ്ണത്തെ പറ്റി പറഞ്ഞപ്പോൾ കാര്യമായി തന്നെ പറഞ്ഞതാണ് എന്ന്…

ഞാൻ അങ്ങനെ എഴുതില്ലെങ്കിലും ഈ എഴുത്തുകൾ ഒക്കെ വായിക്കുന്നത് എനിക്കിഷ്ടമാണ്…

കുസൃതി ചിരിയോടെ പിന്നെയും എന്തൊക്കെയോ പറഞ്ഞു അവൾ അതെല്ലാം നോക്കിക്കൊണ്ട് നിന്നു. അയാളുടെ മുഖത്ത് ഇങ്ങനെ സംസാരിക്കുമ്പോൾ നോക്കിനിൽക്കാൻ എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ തോന്നി ദേവികക്ക്…

അവളെയും കൂട്ടി ആണ് പിന്നെ അഭിഷേക് അകത്തേക്ക് പോയത് അവരെല്ലാം യാത്ര പറഞ്ഞു പോകുമ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നി ദേവികക്ക്…

അത് എന്തിന്റെ പേരിലാണ് എന്നറിയില്ലായിരുന്നു..അവർ പോയതിനു ശേഷം അവർ അങ്ങോട്ട്‌ വിളിച്ചു പറഞ്ഞത് കേട്ട് ചന്ദ്രൻ ഞെട്ടിയിരുന്നു അഭിഷേകിന് വേദികയല്ല ദേവികയെയാണ് ഇഷ്ടമായത് എന്ന്…

അത് കേട്ടപ്പോൾ പക്ഷേ ദേവികക്ക് സങ്കടമാണ് തോന്നിയത് വേദിക അത്രയും ആഗ്രഹിച്ചിട്ട്…
അതുകൊണ്ടാണ് അവൾ ഫോൺ ചെയ്ത് അഭിഷേകിനോട് പറയാം എന്ന് കരുതിയത് വേദിക മതി എന്ന് പറയാൻ…

പറഞ്ഞതും നേരിട്ട് വരാൻ പറഞ്ഞു ആള്…
അത് പ്രകാരമാണ് ഹോസ്പിറ്റലിലേക്ക് ചെന്നത് കാന്റീനിലേക്ക് കൂട്ടിക്കൊണ്ടുപോയി…

“”” എടോ ഞാൻ പറഞ്ഞത് സത്യമാ. എനിക്ക് വേദികേക്കാൾ ഇഷ്ടപ്പെട്ടത് തന്നെയാണ്. പിന്നെ കഥയ്ക്ക് വേറൊരു ട്വിസ്റ്റ് കൂടി ഉണ്ട് ഞാൻ ഇതെങ്ങനെ

അവിടെ അവതരിപ്പിക്കും എന്ന് കരുതി നിൽക്കുമ്പോഴാണ് തന്റെ ചേച്ചി രക്ഷകയായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അവൾക്ക് കോളേജിലെ ഏതോ ഒരു സാറും ആയി പ്രണയമുണ്ട്…

അവളത് വീട്ടിൽ പറയാൻ നിൽക്കുകയാണ്.. അതുകൂടി കേട്ടപ്പോൾ എന്റെ റൂട്ട് ക്ലിയർ ആയി ഇനി അറിയേണ്ടത് തന്റെ സമ്മതമാണ്…

വായും പൊളിച്ച് ഇതെല്ലാം കേട്ട് തന്റെ മുന്നിലിരിക്കുന്നവളെ കണ്ട് ചിരിച്ചു പോയിരുന്നു അഭിഷേക്..

അന്ന് അവർ ഇറങ്ങിപ്പോയപ്പോൾ ഉള്ള സങ്കടം എന്തിനാണെന്ന് ഇപ്പോൾ അവൾക്ക് മനസ്സിലായിരുന്നു അതെ ഈ കുസൃതിച്ചിരിയോടെ മുന്നിലിരിക്കുന്ന ആളാണ് അതിന് കാരണം എന്ന്…

വേദികയുടെ കാര്യം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാൻ അഭിഷേകും ഹെൽപ്പ് ചെയ്തു… അങ്ങനെ ഒരു പന്തലിൽ വച്ച് ആ രണ്ട് വിവാഹം ഒരുമിച്ചു നടന്നു…

അന്ന് രാത്രി മുറിയിൽ അഭിഷേകിനായി കാത്തിരിക്കുമ്പോൾ അവളുടെ നെഞ്ചിൽ എന്തൊക്കെയോ ഭാരം എടുത്തുവച്ചതുപോലെ അഭിഷേക്

റൂമിലേക്ക് വന്നപ്പോൾ അവൾ ചോദിച്ചിരുന്നു ശരിക്കും എന്നെ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് കല്യാണം കഴിച്ചത് എന്ന്…
എന്നെ കാണാൻ ഒട്ടും ഭംഗി ഇല്ലല്ലോ എന്ന്…

ചിരിയോടെ അഭിഷേക് പറഞ്ഞിരുന്നു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൗന്ദര്യം തനിക്കാണ് എന്ന് അല്ലെങ്കിലും ഈ സൗന്ദര്യം എന്നൊക്കെ പറയുന്നത് കാണുന്നവന്റെ കണ്ണിലല്ലേ എന്ന്…. എന്റെ കണ്ണിൽ തന്റെ പോലെ ഒരു സുന്ദരി ഈ ലോകത്ത് വേറെയില്ല എന്ന്…

അതുമതിയായിരുന്നു അവളുടെ മനസ്സ് നിറയാൻ..അവളെ തന്നെ നെഞ്ചോരം ചേർക്കുമ്പോൾ നിറഞ്ഞ മനസ്സോടെ അവളും അവനെ ചേർത്തുപിടിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *