ഒന്നാം വിവാഹം പോലെയല്ല, രണ്ടാമത്തേത് ആശങ്കകളും ആൾക്കാരുടെ ജിജ്ജാസയും എല്ലാം ഇത്തിരി അധികമായിരിക്കും…. അവിടേക്ക് കയറി ചെന്നു

(രചന: J.K)

ആ വീട്ടിലേക്ക് വലതുകാൽ വച്ച് കേറുമ്പോൾ ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നു ദേവപ്രിയക്ക് ..

ഒരിക്കലും ഒരു ഒന്നാം വിവാഹം പോലെയല്ല, രണ്ടാമത്തേത് ആശങ്കകളും ആൾക്കാരുടെ ജിജ്ജാസയും എല്ലാം ഇത്തിരി അധികമായിരിക്കും….

അവിടേക്ക് കയറി ചെന്നു… അവിടെ തന്നെ സ്വീകരിക്കാൻ ഒന്നിനും ആരും ഉണ്ടായിരുന്നില്ല… എങ്കിലും അവൾ തൃപ്തയായിരുന്നു അതിന് കാരണവും ഉണ്ട്…

ആദ്യവിവാഹം എന്നത് ഓർക്കാൻ പോലും മടിക്കുന്ന ഒന്നാണ് കാരണം തനിക്ക് അതിൽനിന്ന് നല്ലതൊന്നും കിട്ടിയിട്ടില്ല..

എല്ലാവരെയും പോലെയും വിവാഹപ്രായം എത്തിയപ്പോൾ കല്യാണം കഴിച്ചു കൊടുത്തതാണ് അച്ഛനും അമ്മയും ചേർന്ന്…

തറവാടും വീട്ടുമഹിമയും മാത്രമേ നോക്കിയുള്ളൂ ആളുടെ സ്വഭാവമോ അല്ലെങ്കിൽ അയാൾ ഏത് തരക്കാരൻ ആണ് എന്ന് ഒന്നും ശ്രദ്ധിച്ചില്ല ഒരു മുഴുക്കുടിയന്റെ കൂടെ ജീവിതം ദുരിതമായപ്പോഴാണ് അവിടെ നിന്നും ഇറങ്ങി പോന്നത്…..

പിന്നെ കുറച്ചു കാലം സ്വന്തം വീട്ടിൽ ഒരു അഭയാർത്ഥിയെ പോലെ എല്ലാവർക്കും ആശങ്ക എന്റെ ഭാവിയെ പറ്റിയായിരുന്നു…
ഒറ്റയ്ക്ക് ഒരിക്കലും ജീവിക്കാൻ പറ്റാത്ത വർഗ്ഗമാണ് സ്ത്രീ എന്നാണല്ലോ വെപ്പ് അവൾക്ക് എപ്പോഴും ഒരു തുണ വേണം..

അങ്ങനെയാണ് ഒരു ബ്രോക്കറോട് അച്ഛനും ചേട്ടന്മാരും ചേർന്ന് പറയുന്നത് അയാളാണ് ഒരു വിവാഹാലോചന കൊണ്ടുവന്നത്..

ചൂടുവെള്ളത്തിൽ വീണ പൂച്ച ആയതുകൊണ്ട് എല്ലാം എനിക്ക് പേടിയായിരുന്നു എങ്കിലും അവരുടെ ഇഷ്ടത്തിനൊത്ത് നിന്നു കൊടുക്കാൻ മാത്രേ തരം ഉണ്ടായിരുന്നുള്ളൂ പെണ്ണുകാണാൻ വന്ന ദിവസം അദ്ദേഹത്തിന് എന്നോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു വന്നിരുന്നു…

പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മോൻ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ അയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു..

ആയിരുന്നത്രേ. അവരു തമ്മിൽ ഭയങ്കര സ്നേഹത്തിലായിരുന്നു..അത് കേട്ട് ഞാൻ അയാളെ അത്ഭുതത്തോടെ നോക്കി ഇത്രയും സ്നേഹത്തിൽ ആയിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് അവരെ മറന്നു മറ്റൊരു വിവാഹത്തിന് ഇയാൾക്ക്

തയ്യാറെടുക്കാൻ എങ്ങനെ കഴിഞ്ഞു എന്നതായിരുന്നു എന്റെ ഉള്ളിൽ സംശയം. അത് മനസ്സിലാക്കി എന്നോണം അദ്ദേഹം തുടർന്നു..

എന്റെ ഭാര്യ എന്നെ കൊണ്ടൊന്നും ചെയ്യില്ലായിരുന്നു എല്ലാം അവൾക്ക് ചെയ്തു തരണം… ഞാനും ഒന്നിനും മെനക്കെട്ടില്ല എന്ന് പറയുന്നതാവും ശരി.. അവൾ ചെയ്തോട്ടെ എന്ന് വിചാരിച്ചിരുന്നു…

എന്റെ മോനും അതുപോലെ തന്നെ അവന് എല്ലാത്തിനും അമ്മ വേണമായിരുന്നു..
പെട്ടെന്ന് അവൾ ഇല്ലാതായപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിൽ പെട്ടെന്നൊരു ഫുൾസ്റ്റോപ്പ് വീണ പോലെ ആയത്..

ഒന്നുമറിയില്ല… ഒന്നിനും കഴിയുന്നില്ല.. അങ്ങനെയൊരു അവസ്ഥ അത് ശരിയാക്കി എടുക്കാൻ കുറെ താമസിച്ചു..

മര്യാദയ്ക്ക് ഒരു ചായ ഇടാൻ പോലും പഠിച്ചത് അവൾ ഞങ്ങളെ വിട്ടു പോയതിനുശേഷം ആണ് ഞാൻ എല്ലാം പഠിച്ച്ചെടുത്തു എന്റെ മകനുവേണ്ടി… ഒന്നും അവൾ ചെയ്തതുപോലെ ആവില്ല എങ്കിലും…

എന്താണ് അയൽ പറഞ്ഞുവരുന്നത് എന്നറിയാതെ നിന്നു ദേവപ്രിയ ഇനി അയാളുടെ വീട്ടിലെ ജോലികൾ എല്ലാം ചെയ്യാൻ ഒരു വേലക്കാരിയെ ആണോ അയാൾ അന്വേഷിക്കുന്നത്..

ഇനി അത് അങ്ങനെ തന്നെയായാലും തനിക്കൊന്നും ചെയ്യാനില്ല കാരണം എങ്ങനെയും ഇറക്കിവിടുക എന്നൊരു മാർഗ്ഗം മാത്രമേ ഇവർക്ക് മുന്നിലുള്ളൂ..

അങ്ങനെ എന്റെ ശല്യം ഒഴിച്ചുവിടാൻ നോക്കുന്നവർക്ക് മുന്നിൽ എന്നെ ഒരു വേലക്കാരിയായി കാണും അതുകൊണ്ട് ഞാൻ പോകുന്നില്ല എന്നൊരു ന്യായം പറഞ്ഞിരിക്കുക സാധ്യമല്ല…

അയാൾ തുടർന്നു..ആദി എന്റെ മോന് അമ്മയോട് ആയിരുന്നു കൂടുതൽ അടുപ്പം… അവൻ എല്ലാം പറഞ്ഞിരുന്നത് അമ്മയോട് ആയിരുന്നു പക്ഷേ അവൾ പോയപ്പോൾ അവനാണ് കൂടുതൽ പ്രശ്നം…

അവൻ എന്നോട് അധികം സംസാരിക്കാറില്ല.. ഞങ്ങൾക്കിടയിലെ മീഡിയം ആയിരുന്നു അവൾ..

അവൾ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ രണ്ട് രൂപത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് എനിക്ക് ഇതങ്ങനെ കൊണ്ടുപോകാൻ വയ്യ ഞാൻ എത്ര ശ്രമിച്ചിട്ടും അവൻ അടുക്കുന്നുമില്ല..

അങ്ങനെയാണ് ഓർത്തത് എന്തുവേണമെന്ന്..
ഒരാൾക്ക് അവന്റെ അമ്മയെ പോലെ ആവാൻ കഴിഞ്ഞാൽ ഒരുപക്ഷേ അവരോട് അവൻ അടുക്കുമായിരിക്കും എല്ലാ പ്രശ്നങ്ങൾക്കും അന്ന് ഒരു പരിഹാരം കിട്ടുമായിരിക്കും…

പക്ഷേ ദേവപ്രഭ തനിക്ക് തന്റേതായ എല്ലാ സ്വാതന്ത്ര്യവും അവിടെ ഉണ്ടായിരിക്കും.. എന്റെ മോന് അവന്റെ സ്വന്തം അമ്മയെ പോലെ ആയില്ലെങ്കിലും… ഒരല്പം കരുണ കാണിച്ചാൽ മതിയാകും പകരമായി…

എന്തു പറയണം എന്നറിയാതെ നിന്നു ദേവപ്രിയ അവളോട് തന്നെ തീരുമാനിക്കാൻ പറഞ്ഞിട്ട് അവർ പോയിരുന്നു കുറെ ആലോചിച്ചു…
എന്നിട്ട് തനിക്ക് സമ്മതമാണ് എന്ന് അറിയിച്ചു…

ആ വീട്ടിലേക്ക് വന്നതും മകന് ഒട്ടും ഇഷ്ടമായില്ല അത് എന്ന് അവന്റെ മുഖം വിളിച്ചു പറഞ്ഞിരുന്നു..

അവനെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇടിച്ചു കയറി അവരോട് സൗഹൃദം സ്ഥാപിക്കാൻ ഒന്നും ശ്രമിച്ചില്ല അവന്റെ മുറിയിൽ കയറി നോക്കി ആകെ അലങ്കോലപ്പെട്ടു കിടക്കുന്നുണ്ട്…എല്ലാം ശരിയാക്കി വൃത്തിയാക്കി…

പക്ഷേ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് അവൻ കിടക്കുന്ന കിടക്കയിൽ അവന്റെ അമ്മയുടെ ഫോട്ടോ അത് കണ്ടപ്പോൾ മനസ്സിലായി എത്രത്തോളം അവൻ ആ അമ്മയെ മിസ് ചെയ്യുന്നുണ്ട് എന്ന്…

ഒപ്പം അതിന് അടുത്തു നിന്നു തന്നെ അവന്റെ ഒരു ബുക്കും കിട്ടി.. അവന് അമ്മയോട് പറയാനുള്ളതെല്ലാം എഴുതിവച്ചിരുന്നു അത് അത് വെറുതെ എടുത്തു മറിച്ചു നോക്കി…

അമ്മേ എന്ന് വിളിച്ച് അവന്റെ മനസ്സിലുള്ള സങ്കടങ്ങൾ മുഴുവൻ അത് എഴുതിവച്ചിട്ടുണ്ട്..

അവസാനത്തെ ആളുകളിൽ ഞാൻ വരുന്നതിനെ പറ്റിയും… അതിൽനിന്നും രണ്ടാനമ്മ എന്ന ആളോടുള്ള അവന്റെ ആശങ്ക ഞാൻ വായിച്ചെടുത്തു..

ആ പുസ്തകം എനിക്കൊരു അനുഗ്രഹമായിരുന്നു അവനെ അറിയാൻ…

എന്നും അവൻ ഇഷ്ടപ്പെട്ട ഏത്തക്കപ്പം ഉണ്ടാക്കി വെച്ച് കാത്തിരിക്കുന്ന അവന്റെ അമ്മ…
കുളിക്കാൻ പോകുമ്പോൾ എണ്ണ തേക്കാൻ മടിയുള്ളവനെ നിർബന്ധിച്ച് എണ്ണ തേപ്പിക്കുന്ന അവന്റെ അമ്മ…

ചോറുണ്ട് എണീക്കുമ്പോൾ ഒരു ഉരുള കൂടി എന്ന് പറഞ്ഞ് നിർബന്ധിച്ചു കഴിപ്പിക്കുന്ന അവന്റെ അമ്മ..

വായിച്ചപ്പോൾ എന്തോ സങ്കടം തോന്നി വേഗം അടുക്കളയിലേക്ക് ചെന്നു. നല്ല പഴുത്ത് ഏത്തക്ക അവിടെ ഇരിപ്പുണ്ടായിരുന്നു….
അതിൽനിന്ന് രണ്ടുമൂന്നെണ്ണം എടുത്ത് ഏത്തകാപ്പം ഉണ്ടാക്കി….

അവൻ വരുമ്പോൾ അതുപോലെ കാത്തിരുന്നു….
വന്ന് അവന്റെ മുന്നിൽ അത് എടുത്തുവച്ചപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുന്നത് കണ്ടു… എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…

ഞാൻ ചോദിച്ച്ചാൽ കൂടി മറുപടി പറയാതിരുന്ന ആള് അന്ന് മുതൽ ഞാൻ ചോദിച്ചതിനൊക്കെ എനിക്ക് മറുപടി തരാൻ തുടങ്ങി…. പയ്യെ പയ്യെ അവന്റെ അമ്മയുടെ സ്ഥാനം ഞാൻ അങ്ങ് തീറെഴുതി വാങ്ങി…

ഞാൻ പ്രസവിക്കാത്ത എന്റെ മോനായി അവനും… ഇപ്പോൾ അദ്ദേഹത്തിനും സന്തോഷമാണ് എന്നോട് നന്ദി പറഞ്ഞാൽ തീരില്ല എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു…

അവന്റെ അമ്മയെ പോലെ ആവാൻ എനിക്കാവില്ല എന്റെ പരിമിതികളിൽ നിന്ന് അവന്റെ അമ്മയായി ഞാൻ.

അവന്റെ അമ്മ ചെയ്യാത്ത ഒരു കാര്യം കൂടി ഞാൻ ചെയ്തിരുന്നു… ആ അച്ഛനെയും മകനെയും രണ്ട് ദൈവങ്ങളിൽ നിന്നെടുത്ത് ഒരിടത്ത് പാകുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *