എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിനക്ക് വേണ്ടേ ? “അവൻ ഞെട്ടലോടെ അവളെ നോക്കി” എന്തോന്ന്? ”

രചന: Kannan Saju

” നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട “” പിരിയാം… അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിനക്ക് വേണ്ടേ ? “അവൻ ഞെട്ടലോടെ അവളെ നോക്കി” എന്തോന്ന്? ”

” അത് പറയാനാണ് ഞാനിപ്പോ നിന്നെ വിളിച്ചു വരുത്തിയത്… ഞാൻ കോളേജിൽ തല കറങ്ങി വീണു.. അവര് തൂക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ ആണ് അറിയുന്നത് പ്രെഗ്നന്റ് ആണെന്ന് ”

” ഏഹ്… അപ്പൊ നീ അന്ന് മരുന്ന് കഴിച്ചില്ലേ ??? “” അതൊന്നും നൂറു ശതമാനം ഉറപ്പൊന്നും ഇല്ലല്ലോ കണ്ണാ ”

” ദൈവമേ.. അന്ന് ബൈക്കിൽ നിന്നെ ഫോളൊ ചെയ്‌തെന്നും പറഞ്ഞു നിന്റെ ഉപ്പയും കൂട്ടരും തല്ലിയതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല ”

” ആണത്വം ഇല്ലെങ്കിൽ ചിലപ്പോ തല്ലൊക്കെ കിട്ടും.. രണ്ട് കയ്യിണ്ടല്ലോ… തിരിച്ചു തല്ലാൻ മേലെ ?? “കണ്ണന്റെ കയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു…

” പ്രിൻസി എന്തായാലും ഇപ്പൊ ഉപ്പാനെ വിളിച്ചു കാണും… ഞാൻ ഫോൺ ഓഫ് ചെയ്തു… ഇനി നിനക്ക് രണ്ട് ഓപ്ഷൻ ഉളളൂ ”

കണ്ണൻ അവളുടെ കണ്ണുകളിലേക്കു നോക്കി…” ഒന്നെങ്കിൽ വരുന്നതെല്ലാം നേരിടാൻ തയ്യാറായി ആണിനെ പോലെ എന്നെ സ്വീകരിക്കാം… അതല്ലങ്കിൽ ഒരു ഭീരുവിനെ പോലെ ഓടി ഒളിക്കാം.. ”

” അപ്പൊ നീ എന്ത് ചെയ്യും?? “” അതൊന്നും നീ അറിയണ്ട… എന്തായാലും എന്റെ വീട്ടിലേക്കു ഞാൻ പോവില്ല.. ഈ ശരീരം വിറ്റായാലും എന്റെ കുഞ്ഞിനെ ഞാൻ വളർത്തും ”

പാർക്കിലെ ബെഞ്ചിൽ നിന്നും കണ്ണൻ ചാടി എഴുന്നേറ്റു…അവൻ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി….ഫോണെടുത്തു ചേട്ടനെ വിളിച്ചു

” ഒരു ജോലീം കൂലീം ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കണ നീ എന്തിനാടാ ഇപ്പൊ പെണ്ണിനേം വിളിച്ചിറക്കി കൊണ്ടൊരാൻ പോയേ.. അതും.. നടക്കില്ല മോനേ.. കുടുംബായിട്ടു ഇവിടെ ജീവിക്കേണ്ടതാ .. ”

ചേട്ടൻ ഫോൺ കട്ട് ചെയ്‌തു…..അവളുമായി തന്റെ പാർടി ഓഫിസിലേക്കു ചെന്നു” എന്റെ പൊന്നു കണ്ണാ അല്ലെങ്കിലേ ഇലക്ഷൻ വരുവാ… ഇനി മതപരിവർത്തനം അത് ഇതിനൊക്കെ പറഞ്ഞു ആരോപണം വന്നാൽ… നിനക്കറിയാലോ… തല്ക്കാലം ഇവളെ ഇവള്ടെ വീട്ടിൽ കൊണ്ടു വിട്.. ”

അവരും കയ്യൊഴിഞ്ഞു…കൂട്ടുകാരെ വിളിച്ചു….” ഡാ ഞങ്ങള് മലപ്പുറത്ത് ടൂർണമെന്റ് കളിക്കുവാണല്ലോ.. കഴിയാതെ വരാൻ പറ്റത്തില്ല… ”

കണ്ണൻ അവളെയും കൂട്ടി kss കാരൻ കൂട്ടുകാരന്റെ വീട്ടിൽ എത്തി” സംഗതി ഞങ്ങള് കട്ടക്ക് കൂടെ നിക്കാം.. പക്ഷെ അവള് നമ്മടെ ഇതിലോട്ടു മാറണം ”

” ഏയ്‌.. അതൊന്നും പറ്റില്ല “” എന്നാ പിന്നെ മക്കള് വന്ന വഴി വിട്ടോ “നേരം സന്ധ്യ മയങ്ങി തുടങ്ങി…അവളുമായി വീട്ടിലേക്കു ചെന്നു

” ഉം??? എങ്ങോട്ടാ ???? “” ഞാനിവളെ…” കേട്ടില്ല “അച്ഛൻ എടുത്തു പറഞ്ഞു” ഞാൻ ഇവളെ വിളിച്ചോണ്ട് പോന്നു.. ”

” അതിനു ?? നാട് മുഴുവൻ കടവുമായി നടക്കുന്ന ഇവനെ മാത്രേ കിട്ടിയോളോടി കൊച്ചെ നിനക്ക്… ?? അല്ലേൽ തന്നെ ഇവൻ ക്യാഷ് കൊടുക്കാൻ ഉള്ളവരുടെ ശല്യ ഇനി നിന്റെ വീട്ടുകാരെ കൂടി സഹിക്കാൻ ഞങ്ങക്ക് വയ്യ മോളേ.. ”

അയ്യാൾ കൈ കൂപ്പി..കണ്ണൻ തന്റെ സാധങ്ങൾ ഒക്കെ എടുത്തു അവളെയും കൂട്ടി ഇറങ്ങി…

പുഴയിറമ്പിലെ പമ്പ് ഹൌസിൽ അവളുമായി വെള്ളത്തിലേക്കും നോക്കി അങ്ങനെ ഇരുന്നു…

മീര ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു….കണ്ണൻ വിളിച്ച അവന്റെ രണ്ട് കൂട്ടുകാർ വന്നു” നിന്റെ പഴയ വീട് വെറുതെ കിടക്കുവല്ലേ? അത് ഞങ്ങക്ക് വാടകക്ക് വേണം ”

അവൻ സമ്മതിച്ചു.” നിന്റെ കയ്യിൽ ഉണ്ടങ്കിൽ എനിക്ക് ഒരു ഒരു ലക്ഷം രൂപ തരണം… ആറ് മാസ്സം.. അതിനുള്ളിൽ തിരിച്ചു തരാം… ”

” ഇപ്പൊ തന്നെ 75 പെന്റിങ് ആണ് “” താരാട… “” ഉം.. ഞാൻ അക്കൗണ്ടിലേക്കു ഇട്ടേക്കാം “” അത് മാത്രം പോരാ .. രാവിലെ നിമ്മിയേം കൂട്ടി രജിസ്റ്റർ ഓഫീസിലേക്ക് വരണം ”

” ഉം….. അപ്പൊ ഇന്ന് രാത്രി? “” അഞ്ജലി വരും.. അവളുടെ വീട്ടിലേക്കു പോവും “രാവിലെ തന്നെ അവർ വിവാഹം രജിസ്റ്റർ ചെയ്തു… കണ്ണനും മീരയും ചേർന്ന് വീട് കഴുകി വൃത്തിയാക്കി….

വീട്ടിലേക്കു അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം വാങ്ങിച്ചു…സാധാരണ വില പോലും ചോദിക്കാതെ ഓരോന്ന് വാങ്ങി കൂട്ടുന്ന കണ്ണനെ അന്നവൾക്കു കാണാൻ കഴിഞ്ഞില്ല.. ഓരോന്നിനും അവൻ വില പേശി.. കട്ടിലു മുതൽ കർപ്പൂരം വരെ വിലപേശുന്ന കണ്ണനെ അവൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.

എല്ലാം വാങ്ങി വീടിനു മുന്നിൽ എത്തുമ്പോൾ മീരയുടെ ഉപ്പയും കൂട്ടരും അവിടെ ഉണ്ടായിരുന്നു..” വന്നു വണ്ടിയിൽ കയറടി “അവളെ നോക്കി ആങ്ങള പറഞ്ഞു…

അവൾ അനങ്ങാതെ നിന്നു..ആങ്ങള അവളെ ബലമായി പിടിച്ചു കയറ്റാൻ മുന്നോട്ടു വന്നതും കണ്ണൻ അവനു വട്ടം നിന്നു..

മുൻപൊക്കെ ആങ്ങളയുടെ നിഴൽ വെട്ടം കണ്ടാൽ ഓടുന്ന കണ്ണനെ മാത്രം കണ്ടിരുന്ന മീര അപ്പോഴും ഞെട്ടൽ മാറാതെ നിന്നു.

” മുന്നീന്ന് മാറെടാ “” മുനീറെ ഇവളെ ഇവിടുന്നു കൊണ്ടൊണെങ്കിൽ നിനക്കെന്നെ കൊല്ലണ്ടി വരും “” എന്നാ നിന്നെ കൊന്നിട്ട് കൊണ്ടൊവൂടാ “മുനീർ വീശിയ കൈ കണ്ണൻ തടഞ്ഞു…

” അതെ ഒന്ന് നിർത്തിയെ “.ചായക്കടക്കാരൻ ജബ്ബാറും മീന്കാരന് ജോണിയും മുറ്റത്തേക്കു വന്നു…” ഇതെന്താ വെള്ളരിക്കാ പട്ടണാ? “അവളെ നോക്കി” മോളേ നിന്നെ ഇവൻ പിടിച്ചോണ്ട് വന്നതാണോ?? ”

” അല്ല “” ആ കേട്ടല്ലോ… പ്രായ പൂർത്തി ആയ പിള്ളേരാണ്… ഓരു കെട്ടി… ഇനി ഇപ്പൊ ഒരുടെ പാട്ടിനു വിട്ടേക്ക്… “” ഇല്ലെങ്കിൽ “” ഇത് സ്ഥലം വേറെയാ മാഷെ.. ബെറുതെ എന്തിനാ തല്ലു വാങ്ങി കൂട്ടുന്നെ ? “ബാപ്പ പുറത്തു കൂടിയിരിക്കുന്ന ആൾക്കാരെ നോക്കി

ഒന്നും മിണ്ടാതെ അവർ വണ്ടിയിൽ കയറി സ്ഥലം വിട്ടു..” എടുത്തു ചാട്ടം ഒക്കെ നല്ലതാ.. ജീവിച്ചു കണ്ടാ മതി.. “താക്കീത് നൽകി ജബ്ബാറ് മടങ്ങി…” എന്തെ ഉറങ്ങാത്ത കിടക്കുന്നെ ? ”

അവന്റെ നെഞ്ചിൽ തല വെച്ചുകൊണ്ട് മീര ചോദിച്ചു” ഏയ്‌.. നീ നല്ല സൗകര്യത്തിൽ ജീവിച്ചതല്ലേ… ഇവിടെ… “” അതൊക്കെ രണ്ട് ദിവസം കൊണ്ടു ശരിയായിക്കോളും ”

” മം.. കിടന്നുറങ്ങാൻ നോക്ക്… കോളേജിൽ പോവണ്ടേ നാളെ? “” കോളേജിലോ ? “അവൾ ഞെട്ടലോടെ ചോദിച്ചു..” പിന്നല്ലാതെ.. പാടിപ്പൊന്നും മുടക്കേണ്ട.. മൂന്ന് മാസം കൂടി അല്ലേ ഉളളൂ.. ”

” ഇനി ഇപ്പൊ കോളേജൊന്നും വേണ്ട… ഞാൻ നിങ്ങടെ കൂടെ ഇവിടെ ഇരുന്നോളാം ”

” അതൊന്നും പറ്റില്ല.. നാളെ ഞാനെങ്ങാനും തട്ടി പോയാൽ നീയും കുഞ്ഞും എന്ത് ചെയ്യും ? “മീര അത്ഭുദത്തോടെ അവനെ നോക്കി…

” പഠിക്കണം … അതിപ്പോ പ്രസവം കഴിഞ്ഞാലും പിന്നേം പഠിക്കണം.. അവൻ അങ്കണവാടി പോയി തുടങ്ങിയാൽ നിനക്ക് ജോലിക്കു പോവാലോ ”

അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു നിറഞ്ഞു” എന്തൊക്കെയാ ചിന്തിച്ചു വെക്കുന്നെ എന്റെ കണ്ണാ ??? ”

മുൻപെല്ലാം ഭാവിയെ പറ്റി ചോദിക്കുമ്പോൾ വരുമ്പോലെ വരട്ടെ എന്ന് പറഞ്ഞിരുന്നവൻ ഇന്ന് കാലങ്ങൾ കടന്നു ചിന്തിക്കുന്നു.

” അപ്പൊ എന്റെ മോൻ നാളെ എന്ത് ചെയ്യാൻ പോവാ? “അവന്റെ മീശ പിരിച്ചു കൊണ്ടു അവൾ ചോദിച്ചു…” ഒരു വഴി കണ്ടിട്ടുണ്ട്… “രാവിലെ.

അച്ഛന്റെ പലചരക്കു കടക്കു മുന്നിൽ നിക്കുന്ന കണ്ണൻഅവനെ അടിമുടി നോക്കിയാ അച്ഛൻ

” ഉം… “” ഉഹൂം “” കുക്കും ന്നല്ല… എന്ത് വേണം ? “” ഇവിടെ നിന്നിരുന്ന ആ തമിഴൻ നാട്ടിൽ പോയില്ലേ? “” അയിന്? “” അയ്യാളോടിനി വരണ്ടാന്നു പറഞ്ഞേക്കു ”

” പിന്നെ ഇവിടുള്ള പണിയൊക്കെ നിന്റപ്പൻ വന്നു ചെയ്യുവോ? “” ഈ കാലമാടൻ തന്നെ അല്ലേ എന്റെ തന്ത “അവൻ മനസ്സിൽ പിറു പിറുത്തു

” ഏഹ്… എന്താ??? “” ഏയ്‌ ഒന്നുല്ല.. ആ ജോലി ഞാൻ ചെയ്തോളാം അച്ഛാ “അച്ഛൻ അവനെ കടുപ്പിച്ചൊന്നു നോക്കി

” അല്ല മുതലാളി… അയ്യാക്കു കൊടുക്കുന്ന പൈസ എനിയ്ക്കു തന്ന മതി “” അയ്യോ അതൊക്കെ സാറിനൊരു ബുദ്ധിമുട്ടാവില്ലേ ?? “” ഏയ്‌.. എനിക്കൊരു ബുദ്ധിമുട്ടൂ ല്ലാ.. “” അപ്പൊ പാടത്തെ ക്രിക്കറ്റ്‌ കളിയോ? ”

” ഞാനിനി ബാറ്റു കൈകൊണ്ടു പോലും തൊടില്ല “” ഉച്ചക്കത്തെ സിനിമയോ? “” ടീവിയിലേക്കു നോക്കത്ത് പോലും ഇല്ല ”

” ഉം.. എന്നാ കേറിക്കോ…. ആ പിന്നെ സ്വന്തം കടയാന്നുള്ള തോന്നലൊന്നും വേണ്ട.. നീ ഇവിടുത്തെ പണിക്കാരൻ മാത്രമാണ്.. കേട്ടല്ലോ ”

” ഉവ്വ് “കോളേജിൽ നിന്നും ഇറങ്ങിയ മീരയെയും കാത്തു മുനീർ പുറത്തു നിക്കുന്നുണ്ടായിരുന്നു.

അവനെ കണ്ട അവൾ ഒന്ന് ഭയന്നു.” പേടിക്കണ്ട തല്ലാനും കൊല്ലാനൊന്നും വന്നതല്ല.. അതൊക്കെ ബാപ്പടെ മുന്നിൽ ഒരു ഷോ അല്ലേ… ”

മീര അന്തം വിട്ടു നിന്നു” നിനക്കിഷ്ടം ഉള്ള ആളുടെ കൂടെ നീ ജീവിക്ക്… ഈ സമുദായം കാരണം കല്ല്യാണം നടക്കാതെ പോവുന്നെന്റ വിഷമം ഇക്കാക്കറിയാം… ഇന്നാ ഇത് വെച്ചോ ”

” അയ്യോ വേണ്ട “അവൻ നീട്ടിയ കവർ അവൾ വാങ്ങിയില്ലമുനീർ അവളുടെ കൈ പിടിച്ചു കവർ അതിലേക്കു വെച്ചു

” നിന്റെ നിക്കാഹിനു ഞാൻ കരുതി വെച്ചിരുന്നതാ.. നിനക്കുള്ളതാ… അവനോടു ദേഷ്യം ഒന്നും ഇല്ലെന്നു പറഞ്ഞേക്ക് ”

മീരയുടെ മനസ്സ് നിറഞ്ഞു….ബസ്സിറങ്ങി വീട്ടിലേക്കു നടക്കുന്ന വഴിയിൽ കണ്ണന്റെ അച്ഛൻ നിക്കുന്നുണ്ടായിരുന്നുഅവളുടെ ഉള്ളൂ പിടക്കാൻ തുടങ്ങി

” മോള് പേടിക്കണ്ട.. അന്നേരം മോളേ ശരിക്കുമോന്നു കാണാൻ പോലും പറ്റിയില്ല.. അന്നങ്ങനെ ഒക്കെ പറ്റി പോയി.. മോള് അച്ഛനോട് ക്ഷമിക്കണം ”

” അയ്യോ എന്താ ഇങ്ങനെ ?? ” ഏയ്‌ ഒന്നുല്ല മോളേ.. ദാ ഇത് വെച്ചോ.. അവനോടു പറയണ്ട… എന്തെലും ഒക്കെ ആവശ്യം കാണില്ലേ “അച്ഛൻ അവൾക്കു നേരെ ഒരു കവർ നീട്ടി

” വാങ്ങിച്ചോ… സ്വന്തം അച്ഛൻ തരുന്നതാന്നു കരുതിയ മതി.. അവന്റെ കല്യാണത്തിന് കരുതി വെച്ചിരുന്നതാ… മോൾക്ക് ആവശ്യം വരും

അവളതു വാങ്ങി” അവന്റെ കയ്യിലെങ്ങും കൊടുത്തേക്കല്ലേ “” ഇല്ല “ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു

” എന്നാ ഞാൻ പോട്ടെ.. രാവിലെ ജോലിക്കു നിക്കാനന്നും കടയിൽ വന്നു കയറിയിട്ടുണ്ട്.. കട മൊത്തമായി വിക്കും മുന്നേ ചെല്ലട്ടെ ”

അച്ഛൻ നടന്നകന്നു….സമയം കടന്നു പോയി.. അച്ഛന് വയ്യാതായി.. കണ്ണൻ കട ഏറ്റെടുത്തു… മറ്റു രണ്ട് മൂന്ന് ഇടങ്ങളിൽ കൂടി കടകൾ ആരംഭിച്ചു.. അത് പയ്യെ സൂപ്പർ മാർക്കേറ്റായി…

മീര കുഞ്ഞിന് ജന്മം നൽകി.. അവൻ വളർന്നു തുടങ്ങി.. അച്ഛനും അമ്മേം അവനെ കളിപ്പിച്ചു സമയം കളഞ്ഞു…

മീര ബാങ്കിൽ ജോലിക്കു കയറി….അങ്ങനെ കണ്ണന്റെ കണക്കു കൂട്ടലുകൾ അനുസരിച്ചു രണ്ട് മൂന്ന് കൊല്ലത്തിനുള്ളിൽ എല്ലാം വിജയകരമായി…

അങ്ങനെ ഒരു രാത്രി കെട്ടിപ്പിടിച്ചു കിടക്കുന്ന ഇരുവരും…” ശരിക്കും നമ്മുടെ മോളോടാണല്ലേടി നന്ദി പറയണ്ടേ??? “” ഉം.. എന്തെ ഇപ്പൊ അങ്ങനൊരു തോന്നൽ ? ”

” അപ്രതീക്ഷിതമായി അവളുണ്ടായോണ്ടാണല്ലോ ഇതെല്ലം നടന്നത് “” അപ്രതീക്ഷിതമാണെന്നു ആര് പറഞ്ഞു? ”

” പിന്നെ? “കണ്ണൻ ഞെട്ടലോടെ അവളെ നോക്കി” ഞാൻ അന്ന് മനപ്പൂർവം വിളിച്ചു വരുത്തിയതാ . അതുപോലെ ഗുളികയും കഴിച്ചില്ല ”

കണ്ണൻ കട്ടിലിൽ ചാടി എണീറ്റിരുന്നു” എന്തിനു? “” എനിക്ക് ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ള… നിന്റെ കൂടെ ഉള്ള ജീവിതം.. ഇങ്ങനെ ചെയ്തില്ലെങ്കിൽ പേടി തൂറനും മടിയനും ആയ നീ ഒരുകാലത്തും

എന്ന കെട്ടാൻ പോണില്ലാന്ന് എനിക്കറിയാം… പ്രെഗ്നൻസി ഉറപ്പ് വരുത്തി കഴിഞ്ഞു ഞാൻ മനഃപൂർവം തല കറങ്ങി വീണ പോലെ അഭിനയിച്ചതാ.. “” എടി ദുഷ്ടി.. നിനക്കിത്രേം ബുദ്ധി ഉണ്ടായിരുന്നോ?? ”

” ഇതെന്റ ബുദ്ധി ഒന്നും അല്ല മനുഷ്യ.. നിങ്ങളൊരു കഥ കേട്ടിട്ടില്ലേ.. ഒരു രാജാവ് കാപ്പലിൽ തന്റെ സൈന്യവുമായി യുദ്ധത്തിന് പോവും.. കരയിൽ ചെല്ലുമ്പോൾ അവർ വന്ന കപ്പലുകൾ എല്ലാം കത്തിച്ചു കളയാൻ അവരോടു

തന്നെ ആ രാജാവ് പറയും.അവർ അത് കത്തിക്കുകയും ചെയ്യും… അത് കഴിയുമ്പോൾ ആണ് രാജാവ് അവരോടു പറയുന്നത്, നമ്മളുടെ നാലിരട്ടി സൈനീക ശക്തിയുള്ള പടയുമായി ആണ് നമ്മൾ യുദ്ധം ചെയ്യാൻ പോവുന്നതു. അതുകൊണ്ട് ഇവിടെ നിന്നും ഇനി

ജീവനോടെ മടങ്ങണം എങ്കിൽ ഈ യുദ്ധം നമുക്ക് ജയിച്ചേ മതിയാവൂ. എന്ന്.. തിരിച്ചു പോണം എങ്കിൽ തന്റെ ഉറ്റവരെയും ഉടയവരെയും കാണണം എങ്കിൽ അവർക്കാ യുദ്ധം ജയിച്ചെ പറ്റു എന്നൊരു ഓപ്ഷൻ മാത്രമായി… അവർ പൊരുതി..

യുദ്ധം ജയിച്ചു.. അതെ ഞാനും ചിന്തിച്ചുള്ളൂ.. എന്നെ സ്വീകരിക്കുക മാത്രം നിനക്കൊരു ഓപ്ഷൻ ആയി വരുമ്പോൾ നീ മാറും എന്ന് എനിക്കുറപ്പുണ്ടായിരുന്നു… “കണ്ണൻ കണ്ണ് മിഴിച്ചിരുന്നു ……

“എടി വായങ്കരി… “” എന്തോ “മീര അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…അവനവളെ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു

Leave a Reply

Your email address will not be published. Required fields are marked *