ഭ്രാന്തമായി ഒരുവനുമായി ലൈംഗികമായി ബന്ധപ്പെടുന്ന ഭാര്യ… തന്റെ മുന്നിൽ അവൾ തകർത്തഭിനയിക്കുന്നുണ്ട്…


(രചന: കർണ്ണിക)

“””ചേട്ട ഇനി കുറച്ചുകൂടി കാശ് വേണം കേട്ടോ പെയിന്റിങ്ങിന് കഴിഞ്ഞ തവണ അയച്ചത് തികയില്ല!!!””

ഫോണിലൂടെ കൊഞ്ചലോടെ അവൾ പറയുന്നത് കേട്ട് നിന്നു രാജേഷ് അയാൾക്ക് ഉള്ളിൽ നിറയെ ദേഷ്യം ആയിരുന്നു എന്തുവേണം എന്നുപോലും അറിയില്ല…

തന്റെ ഫോണിലേക്ക് കൂട്ടുകാരൻ അയച്ച വീഡിയോ വീണ്ടും വീണ്ടും അവൻ കണ്ടു.ഭ്രാന്തമായി ഒരുവനുമായി ലൈംഗികമായി ബന്ധപ്പെടുന്ന ഭാര്യ… തന്റെ മുന്നിൽ അവൾ തകർത്തഭിനയിക്കുന്നുണ്ട്…സ്നേഹം വഴിഞ്ഞൊഴുകുന്ന ഒരു ഭാര്യയായി..

രാജേഷ് ഫോണെടുത്ത് അമ്മയെ വിളിച്ചു അമ്മയെ വിളിച്ചിട്ട് ഒരു വർഷത്തോളം ആയി എല്ലാം അവൾ പറഞ്ഞിട്ടാണ് അവൾക്ക് അമ്മയെ വിളിക്കുന്നത് പെങ്ങന്മാരെ വിളിക്കുന്നത് ഒന്നും ഇഷ്ടമല്ല അവിടെ നിൽക്കുന്നതും ഇഷ്ടം ഉണ്ടായിരുന്നില്ല അവളുടെ വാക്ക് കേട്ടിട്ടാണ് പുതിയ വീട് വെച്ച് മാറാൻ തീരുമാനിച്ചത് പോലും.

അവളെ അവരെല്ലാം കൂടി കഷ്ടപ്പെടുത്തുകയാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ മറ്റാരുടെയും ഭാഗം ചിന്തിക്കാൻ നിന്നില്ല അതു തന്നെയാണ് ശരി എന്ന് കരുതി അവളെയും കൊണ്ട്

അവളുടെ വീട്ടിലേക്ക് മാറി അവിടെ നിന്ന് താൻ ഗൾഫിലേക്ക് പോന്നു പിന്നീട് ഇവിടെ നിന്ന് അയച്ചുകൊടുത്ത പണംകൊണ്ട് അവളുടെ പേരിൽ കുറച്ച് സ്ഥലം മേടിച്ചു..

ഇപ്പോ വീടുപണി തുടങ്ങി അവസാനഘട്ടത്തിൽ അവളുടെ സ്വർണം എടുക്കാം എന്ന് അവൾ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഇവിടെനിന്ന് കടവും കള്ളിയും ആയി എങ്ങനെയെങ്കിലും പണം അയച്ചുകൊടുക്കും ഇപ്പോൾ ഒരു വിധം പണിയെല്ലാം കഴിഞ്ഞു പെയിന്റിംഗ് മാത്രമേ ബാക്കിയുള്ളൂ….

അന്നേരമാണ് തന്റെ കൂട്ടുകാരിൽ ഒരാൾ അവളുടെ കുറച്ച് വീഡിയോ ക്ലിപ്പിംഗ് അയച്ചുതന്നത് അത് കണ്ടതും അറപ്പോടെ ഇരുന്നു പോയി..

കൂട്ടുകാരൻ തന്നെ വിളിച്ചു, പലപ്പോഴായി വീട് പണിക്ക് എന്ന് പറഞ്ഞ് അവൾ പറഞ്ഞ തുകയിൽ എനിക്കെന്തോ സംശയം കൂടുതൽ പണം അവൾ കൈപ്പറ്റിയിരുന്നു അതൊക്കെ എന്തിനാണ് ചിലവഴിച്ചത് എന്നുപോലും ചോദിച്ചാൽ എനിക്കറിയില്ല..!!!

അതുകൊണ്ടുതന്നെ ഞാൻ കൂട്ടുകാരോട് അതിനെപ്പറ്റി ഒന്ന് അന്വേഷിക്കാൻ പറഞ്ഞു അങ്ങനെയാണ് അവർ ഇതെല്ലാം എനിക്ക് അയച്ചുതന്നത്…

പൈസയുടെ കാര്യത്തിൽ കൃത്രിമം കാട്ടും എന്ന് പ്രതീക്ഷിച്ചാൽ ഞാൻ കാണുന്നത് മറ്റൊരാളുമായി അവൾക്കുള്ള വഴിവിട്ട ബന്ധമാണ്..ചതിക്കുകയായിരുന്നു അവൾ..

പ്രായം ഏറെ ആയിട്ടും ഗൾഫുകാരനാണ് എന്ന് പറഞ്ഞപ്പോൾ പെണ്ണ് കിട്ടുന്നുണ്ടായിരുന്നില്ല ഒടുവിൽ ആണ് അവളുടെ വിവാഹാലോചന ശരിയായത് പേര് രഞ്ജിത..

സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒരു വീട്ടിലായിരുന്നു താമസം 3 പെൺമക്കളിൽ മൂത്തവൾ ആയിരുന്നു അവൾ താഴെ രണ്ടു പെൺകുട്ടികൾ കൂടി അതൊന്നും നോക്കിയില്ല എല്ലാവരും പറഞ്ഞു ഭാവിയിൽ നിനക്ക് അതെല്ലാം

പ്രാരാബ്ദം ആകും നിനക്ക് അവരെയെല്ലാം സഹായിക്കേണ്ടി വരും എന്നൊക്കെ പക്ഷേ അവർക്കും ഒരു ജീവിതം വേണ്ടേ എന്നതായിരുന്നു എന്റെ ന്യായം അങ്ങനെ അവളെ കൈപിടിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് കയറ്റി…

ആദ്യം അമ്മയ്ക്ക് ഒന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല ഈ ബന്ധത്തിന് അതുകൊണ്ടുതന്നെ അവളോട് പോര് എടുക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഞാനത് വിശ്വസിച്ചു പോയി അധികം ലീവ് ഇല്ലാത്തതുകൊണ്ട് ഗൾഫിലേക്ക് തിരിച്ചു പോയിരുന്നു രണ്ടുമാസത്തിനുള്ളിൽ തന്നെ.

അവൾ പറയുന്നത് വിശ്വസിച്ചു അമ്മയെ വിളിച്ച് ഞാൻ ദേഷ്യപ്പെട്ടു… ഒടുവിൽ അവളുടെ കരച്ചിലും പിഴിച്ചിലും സഹിക്കാൻ ആവാതെ വന്നപ്പോൾ ഞാൻ നാലഞ്ചു ദിവസത്തെ ലീവിന് നാട്ടിലേക്ക് പ്ലെയിൻ കയറി അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയാക്കി…

എന്റെ പേരിൽ ഞാൻ സമ്പാദിച്ചു വച്ചിരുന്ന ചെറിയൊരു സംഖ്യ ബാങ്കിൽ കിടപ്പുണ്ടായിരുന്നു അത് അവളുടെ കയ്യിൽ എടുത്തു കൊടുത്തു അവിടെയുള്ള ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ബാക്കി ഗൾഫിൽ ചെന്ന് അയച്ചുതരാം എന്നും പറഞ്ഞു.

ഗൾഫിൽ ചെന്ന് ഒരു ചിട്ടിച്ചേർന്നത് വിളിച്ചെടുത്ത് ആ പൈസ അയച്ചുകൊടുത്തു ആ സ്ഥലം സ്വന്തമാക്കി… ലോണിന്റെ കാര്യങ്ങൾക്കെല്ലാം ആവശ്യമാകും എന്ന് പറഞ്ഞ് അവളുടെ പേരിലായിരുന്നു സ്ഥലം വാങ്ങിയത് അത് കഴിഞ്ഞ് വീട് നിർമ്മാണം തുടങ്ങി.

ഇതിനിടയിൽ നാട്ടിലേക്ക് പോകുക എന്ന എന്റെ ആഗ്രഹം വെറും സ്വപ്നം മാത്രമായി അങ്ങോട്ടേക്ക് പോയാൽ പിന്നെ വീടുപണിയുടെ കാര്യം അവിടെ നിൽക്കും അതുകൊണ്ട് അവൾ പറഞ്ഞിരുന്നു, പിന്നീട് നമുക്ക് ഒരുമിച്ച് ജീവിക്കാം ഈ വീട് പണി കഴിഞ്ഞാൽ.. പിന്നെ ചേട്ടൻ ഗൾഫിലേക്ക് പോകണ്ട എന്നൊക്കെ അതിൽ വീണുപോയി.

അതിനിടയിലാണ് കൂട്ടുകാരൻ ചില വീഡിയോ ക്ലിപ്പിംഗ് അയച്ചുതന്നത് അവന്മാർ തന്നെ എന്നെ വിളിച്ച് ഒരുപാട് സമാധാനപ്പെടുത്തി അവനെ വെറുതെ വിടരുത് എന്ന് പറഞ്ഞു ഞാൻ അത് കേട്ടതും അവളുടെ കാമുകനെ പിടിച്ചു നന്നായി കൈകാര്യം ചെയ്തിരുന്നു എന്റെ കൂട്ടുകാർ അപ്പോഴാണ് അവളുടെ മുഴുവൻ പദ്ധതി ഞാനറിയുന്നത്..

സ്ഥലവും വീടും അവളുടെ പേരിലാണല്ലോ അതിന്റെ മുഴുവൻ പണികഴിഞ്ഞ് മെല്ലെ എന്നെ അങ്ങ് ഒഴിവാക്കി അവർ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം ഈ ബന്ധം എന്റെ കല്യാണത്തിന് മുൻപ് തന്നെ തുടർന്നതാണ്…

പിന്നെ അവന് ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ട് അവൾ ബുദ്ധിക്ക് കളിച്ചതാണ് അത്യാവശ്യം നല്ല ജോലിയുള്ള എന്നെ വിവാഹം കയ്യിലുള്ളതെല്ലാം ഊറ്റിയെടുത്തിട്ടുണ്ടെങ്കിൽ അവൾക്കും അവനും കൂടി സുഖമായി ജീവിക്കാമല്ലോ…

എന്തായാലും ഇങ്ങോട്ട് ചെയ്ത ചതി തന്നെ അങ്ങോട്ട് ചെയ്യാനും ഞാൻ തീരുമാനിച്ചു അവളെ വിളിച്ച് സ്നേഹത്തോടെ പറഞ്ഞു.

“”” മോളെ ഇവിടെ ഒരു ചിട്ടി പുതുതായി തുടങ്ങിയിട്ടുണ്ട്… മാസമാസം പൈസ അടയ്ക്കണം പക്ഷേ ഒന്നിച്ച് നമുക്ക് കിട്ടുന്ന തുക 50 ലക്ഷമാണ്!!

അത് കേട്ടതും അവൾ ഉടനെ തന്നെ പറഞ്ഞിരുന്നു ചേർന്നോളൂ ചേട്ടാ എന്ന് എനിക്ക് അടക്കാൻ കഴിവുണ്ടോ ഇല്ലയോ ഒന്നുമില്ല അവൾക്ക് പണം കിട്ടിയാൽ മതി…

”’ അങ്ങനെ പെട്ടെന്ന് ചെന്നാൽ കിട്ടില്ലെടി എന്തെങ്കിലും ഈട് വയ്ക്കണം എന്റെ പേരിൽ എന്തെങ്കിലും വേണം!! ഒരു കാര്യം ചെയ്യാം ഞാൻ നാട്ടിൽ വരാം എന്നിട്ട് ആ സ്ഥലം എന്റെ പേരിൽ എഴുതിക്കാം… അതിനുശേഷം ഞാൻ ഗൾഫിൽ വന്നിട്ട് നിനക്ക് ആ ചിട്ടിപ്പിടിച്ച് അങ്ങോട്ടേക്ക് അയച്ചുതരാം…!!””

അത് കേട്ടതും അവൾക്ക് എന്തോ വിശ്വാസക്കുറവ് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ പറഞ്ഞു ”’ചേട്ടാ ചേട്ടന്റെ പേരിൽ എഴുതി തന്നിട്ടുണ്ടെങ്കിൽ ഇവിടെ ഓരോ കാര്യത്തിനും ഓടി നടക്കുമ്പോൾ ബുദ്ധിമുട്ടാണ് എന്ന്..””””

‘”‘എന്തായാലും എനിക്ക് ആറുമാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ലീവ് കിട്ടും അന്നേരം ഞാൻ അത് തിരിച്ച് നിന്റെ പേരിൽ തന്നെ എഴുതി തന്നേക്കാം നിന്റെ എന്റേ എന്നൊക്കെയുണ്ടോ മോളെ?? തന്നെയുമല്ല 50 ലക്ഷം കിട്ടിയാൽ നമുക്ക് പിന്നെ ഒരു കാർ വാങ്ങണം ബാക്കി മുറ്റം ഇന്റർലോക്ക് ഇടാം..

എന്നാലും കാണും അതിൽ ബാലൻസ്…
അത് ബാങ്കിൽ ഇടണം എന്നിട്ട് ഞാൻ ഈ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് നിൽക്കുമ്പോൾ എന്തെങ്കിലും കടയോ കച്ചവടമോ മറ്റോ തുടങ്ങുകയും ചെയ്യാം!

അത് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പതിയെ അവൾ എന്റെ വഴിയിൽ വരുന്നുണ്ട് എന്ന് അതുകൊണ്ടുതന്നെ അവൾ എല്ലാം സമ്മതിച്ചു വേഗം ലീവ് അപ്ലൈ ചെയ്തു നാട്ടിലേക്ക് പോയി അവളോട് പറഞ്ഞിരിക്കുന്നത് രണ്ടോ മൂന്നോ ദിവസം മാത്രം ലീവ് ഉള്ളൂ…

ഏകദേശം അവൾ തന്നെ അത് എന്റെ പേരിൽ ആക്കുന്നത് എല്ലാം ശരിയാക്കി ഇനി വെറുതെ സൈൻ ചെയ്തു കൊടുത്താൽ മതി നാട്ടിലേക്ക് ചെന്നതും, എല്ലാം ശരിയാക്കി വീടും സ്ഥലവും എല്ലാം എന്റെ പേരിൽ ആക്കി..

ഇനിയായിരുന്നു കളി ഞാൻ എനിക്ക് കിട്ടിയ വീഡിയോ ക്ലിപ്പിംഗ് അവൾക്ക് കാണിച്ചുകൊടുത്തു. അവൾ ആകെ വിളറി വെളുത്ത് എന്റെ മുന്നിൽ നിന്നു….!!

പെട്ടെന്ന് എന്റെ കാലിലേക്ക് ഒരു വീഴ്ചയായിരുന്നു..
എനിക്ക് അവളോട് യാതൊരു സഹതാപവും തോന്നിയില്ല എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു..

അവളുടെ അച്ഛനും അമ്മയും തർക്കിക്കാനായി വന്നിരുന്നു അവരുടെ മകളെ ഒരു കാര്യവും ഇല്ലാതെ ഒഴിവാക്കി എന്നും പറഞ്ഞ് മകളുടെ സാഹസിക വീഡിയോ അവർക്ക് മുന്നിൽ ഞാൻ കാണിച്ചു കൊടുത്തു.
പിന്നീട് കൂടുതൽ എക്സ്പ്ലനേഷൻസ് ഒന്നും കൊടുക്കേണ്ടി വന്നില്ല..

അവളെ ഒഴിവാക്കി ഡിവോഴ്സ് കാര്യങ്ങൾ പെട്ടെന്ന് തന്നെ നടന്നു എന്റെ കയ്യിൽ അത്യാവശ്യത്തിന് തെളിവും ഉണ്ടല്ലോ..

ഇനി ഗൾഫിലേക്ക് പോകുന്നില്ല എന്നതായിരുന്നു എന്റെ തീരുമാനം… ആ സ്ഥലവും വീടും നല്ല വിലയ്ക്ക് തന്നെ വിട്ടു ആ പണം കൊണ്ട് ചെറിയൊരു കച്ചവടം തുടങ്ങി..

സത്യത്തിൽ എന്റെ വീട് എന്റെ പേരിൽ തന്നെയായിരുന്നു…. അവിടെ അമ്മയുണ്ട് എന്നതുകൊണ്ട് മാത്രമാണ് അവൾ അവിടെ നിൽക്കാൻ സമ്മതിക്കാതിരുന്നത് ഞാൻ എന്റെ വീട്ടിലേക്ക് തന്നെ പോയി!!!

ഇനിയൊരു വിവാഹം കൂടി നോക്കണം അങ്ങനെ അവൾ ചതിച്ചെന്നു കരുതി എല്ലാ പെണ്ണുങ്ങളും ചതിക്കും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല നല്ല മനസ്സുള്ളവർ ഇനിയും കാണും അതിൽ ഒരാളെ വീട്ടിലേക്ക് കൂട്ടണം ഇനിയുള്ള

കാലം അമ്മയുമൊത്ത് സുഖമായി ജീവിക്കണം ഏതായാലും കഴിഞ്ഞുപോയ അനുഭവങ്ങൾ എന്റെ കണ്ണുതുറപ്പിച്ചു ഇനി എന്തും ആലോചിച്ച് എല്ലാം അറിഞ്ഞതിനുശേഷം മാത്രമേ തീരുമാനിക്കൂ. അതും മൂന്നുവട്ടം ചിന്തിച്ച്…

Leave a Reply

Your email address will not be published. Required fields are marked *