വിഷു കൈനീട്ടം
(രചന: Sharath Sambhavi)
നാളെയാണ് അഞ്ജലിയുടെ പിറന്നാൾ… പിന്നെ നാളെ വേറൊരു പ്രത്യകത കൂടി ഉണ്ട് കേട്ടോ… വിഷുവും ആണ്. അച്ഛനും അമ്മയും ഇല്ലാത്ത നാലാമത്തെ വിഷു…
അതിന്റെ സങ്കടം ഒക്കെ മനസ്സിൽ ഉണ്ടെങ്കിലും ചെറിയച്ഛന്റെ കുട്ടികളുടെ കൂടെ അഞ്ജലിയും കൂടി കണിയൊരുക്കാനും…
കമ്പിത്തിരി കത്തിക്കാനും… ഒക്കെ അങ്ങനെ രാത്രിയിലെ ആഘോഷങ്ങളുടെ ഇടയിൽ ആണ്.. ചെറിയച്ഛൻ സന്തോഷ് വന്നത്… കൈയിൽ ഒരു കവറും ഇണ്ടായിരുന്നു…
കവറിൽ എന്താ.. സന്തോഷേട്ടാ…? അഞ്ജലിയുടെ ചെറിയമ്മ അതായത് സന്തോഷിന്റെ ഭാര്യ ഗീത ചോദിച്ചു..
ഓഹ്… അത് മോൾക്ക് ഒരു പട്ടുപാവാടയാ.. ഇതും പറഞ്ഞു സന്തോഷ് അകത്തേക്ക് കയറി..
അമ്പോ അഞ്ചു മോൾക്ക് കോളടിച്ചല്ലോ.. നാളെ പിറന്നാൾ ആയിട്ട് പുത്തൻ പട്ടുപാവാടയൊക്കെ ഉടുത്ത് അമ്പലത്തിൽ പോവാല്ലോ…
അയ്യേ… ചെറിയച്ഛന് വട്ടാ.. ഞാൻ വല്യ കുട്ടി ആയില്ലേ.. ധാവണി മതിയായിരുന്നു…ഗീതേ…. പെട്ടന്ന് സന്തോഷ് അകത്ത് നിന്നു വിളിച്ചു…
ദാ വരണൂ…. ഗീത എഴുന്നേറ്റ് അകത്തോട്ട് ചെന്ന്…അതേ.. അഞ്ചു ഇപ്പൊ വലിയ കുട്ടി ആയത്രേ… അവൾ പറയാ പാട്ടുപാവാടയ്ക്കു പകരം ധാവണി വാങ്ങിയ മതിയായിരുന്നു എന്ന്… ഈ പെണ്ണിന്റെ ഒരു കാര്യം…
അതിനിപ്പോ ആരാ… അവൾക്ക് പാട്ടുപാവാട വാങ്ങിയത്അല്ല.. അപ്പോൾ സന്തോഷേട്ടൻ വാങ്ങിയത്.. അവൾക്കല്ലേ…
മണ്ണാങ്കട്ട… അത് നമ്മുടെ മോൾക് ആണ്.. ഇപ്പൊ തന്നെ അവളുടെ തീറ്റയും പഠിപ്പും ഞാൻ നോക്കുന്നുണ്ട് ഇനി ധാവണി കൂടി ഉടുക്കാത്ത കുഴപ്പമേയുള്ളു… രണ്ടെണ്ണത്തിന് ചാകാൻ കണ്ട നേരം… ഈ കുരിശ് എന്റെ തലയിൽ ആയി..
പെട്ടന്ന്…. പിന്നിൽ ഒരു കരച്ചിൽ ആണ് അവർ കേട്ടത്.. നോക്കുമ്പോൾ അഞ്ജലി..മോളേ അഞ്ജു.. നീ… നീ കരയാതെ.. ചെറിയച്ഛൻ ചുമ്മാ പറഞ്ഞതാ..
ഏയ് സാരല്യ ചെറിയമ്മേ എനിക്ക് ഒന്നും വേണ്ടാ.. ഞാൻ ഒന്നും ആഗ്രഹിച്ചിട്ടും ഇല്ല്യ. പക്ഷെ മരിച്ചുപോയ എന്റെ അച്ഛനെയും അമ്മയെയും പറയരുത് എന്ന് പറയ് ചെറിയച്ഛനോട്… എനിക്കത് സഹിക്കില്ല….
ഇതും പറഞ്ഞു കൊണ്ട്… അഞ്ജു തന്റെ മുറിയിലോട്ട് ഓടി…ഗോപാലൻ ചേട്ടോയ്യ്…. ഒന്ന് തുറന്നെ…. ഒയ്യ്യ്..സ്ഥലം പടക്കം ഉണ്ടാക്കുന്ന ഗോപാലൻ ചേട്ടന്റെ വീട്… സമയം രാത്രി 10: 40…
ഒരുപാട് നേരത്തെ തട്ടലിനും മുട്ടലിനും ശേഷം ഗോപാലൻ ചേട്ടൻ വീടിന്റെ വാതിൽ തുറന്നു..
എന്താടാ മക്കളെ… നിനക്കൊന്നും ഉറക്കവും… ഇല്ലേ..അതെന്നാ വർത്താനാ ചേട്ടൻ ഈ പറയുന്നത്.. പുലർച്ചെ വിഷുവല്ലയോ.. അപ്പോൾ ഇന്ന് ഞങ്ങൾ എങ്ങനാ ഉറങ്ങാ..
ആ… ആയിക്കോട്ടെ.. ഇപ്പൊ എന്താ വിളിച്ചത്..??അതേ കുറച്ചു പടക്കം കൂടി വേണം… പിന്നെ 10 വാ ണവും… 15 ഗു ണ്ടും..ഈശ്വര.. ഈ നേരത്തോ… അപ്പോൾ നാട്ടുകാരെ ഉറക്കില്ലന്ന് തീരുമാനിച്ചു..
എന്റെ പോന്നു ചേട്ടാ… വർഷത്തിൽ ഒരിക്കൽ അല്ലെ ഈ വിഷു വരതുള്ളു…ആ എന്തലും ചെയ്യ്..
അങ്ങനെ ഗോപാലൻ ചേട്ടൻ എടുത്ത് തന്ന പടക്കങ്ങളും ആയിട്ട് ഞാനും ചങ്ങാതി സുമേഷും കൂടി നേരെ അമ്പലപ്പറമ്പിലേക്കു അവിടല്ലേ… സൈന്യം മുഴുവൻ ഉള്ളത്…
നീയൊക്കെ ഇത് എവിടായിരുന്നു. എത്ര നേരായി പോയിട്ട്..?കൂട്ടത്തിലെ ക്യാപ്റ്റൻ എന്ന് സ്വയം അവകാശപെടുന്ന… ഉണ്ടസതീഷ്…
എന്റെ പൊന്ന് സതീഷ് അണ്ണാ അങ്ങേര് വാതിൽ ഒന്ന് തുറക്കണ്ടേ… അല്ല.. കൃഷ്ണ വിഗ്രഹം എടുക്കാൻ പോയവന്മാർ എന്ത്യേ???
അത് നേരാണല്ലോ… 12 മണിയാവുമ്പോൾ കണിക്കാണിക്കാൻ ഇറങ്ങണ്ടതാ … ടാ.. സജി.. നീയൊന്ന് വിളിച്ചേ.. ചിലപ്പോൾ ക ള്ളും മോന്തികൊണ്ട് ഇരിപ്പുണ്ടാവും രണ്ടും കൂടി…
സജി ഫോൺ വിളിക്കാൻ ഒരുങ്ങിയതും.. കൃഷ്ണവിഗ്രഹം എടുക്കാൻ പോയ നാമ്പോലൻവരുണും ജിതിനും എത്തി.. അപ്പോൾ പടക്കവും ആയി വിഗ്രഹവും ആയി… ഇനിയിപ്പോ എന്താ വേണ്ടത്… സതീഷ് അണ്ണൻ എല്ലാവരോടും ആയി ചോദിച്ചു…
എന്റെ പൊന്നണ്ണാ ഇനി കണിഒരുക്കണ്ടേ.. ആപ്പിളും മുന്തിരിയൊക്കെ വെച്ച്…ഈ പാതിരാത്രി നിന്റെ അ പ്പൻ മേടിച്ചു വെച്ചേക്കുന്നോ ആപ്പിളും മുന്തിരിയും..?
ഞാൻ ഇല്ലാ.. ടാ സുമേഷേ വാ പോവാം ഇങ്ങേര് വെള്ളകേട് ആണ്… ഫ്രൂട്സ് ഇല്ലാതെയല്ലേ കണിയൊരുക്കുന്നത്.. ഞാൻ സുമേഷിന്റെ കയ്യും പിടിച്ചു കൊണ്ട് എഴുന്നേറ്റു..
ടാ.. പുല്ലേ.. നിൽക്ക്… മത്തായിചേട്ടന്റെ കട അടച്ചു കാണില്ല.. ഞാൻ പോയ് വാങ്ങിച്ചോണ്ട് വരാം… നമ്പോല വാടാ….
അങ്ങനെ ജിതിനും നാമ്പോലനും ഫ്രൂട്സും വാങ്ങി കൊണ്ട് വന്നു.. കണിയെല്ലാം ഒരുക്കി…
ഇനിയിപ്പോ എന്താ… കെട്ടിറക്കണ്ടേ…?പിന്നില്ലാതെ…. വാ… അണ്ണാ…അങ്ങനെ പാതിരാത്രി എല്ലാം കൂടി അമ്പലകുളത്തിൽ ചാടി കെട്ടിറക്കി… നേരെ കണി കാണിക്കാൻ ആയിട്ട് ഒരുങ്ങി…
ആദ്യം ചേലാട്ട് ഭാഗത്ത് അമ്മയെ കാണിച്ചു… നട അടച്ചിരിക്കുവാ എന്നാലും എന്ത് തുടങ്ങിയാലും ആ തിരുമുറ്റത്ത് നിന്നാ തുടങ്ങാറ്… അമ്മയുടെ കൊടിമരച്ചുവട്ടിൽ കണി വെച്ചു ഗോപാലൻ ചേട്ടന്റ ഒരു ഗുണ്ട് പിന്നാലെ മിന്നൽ പോലൊരു വാണം…
നേരെ വടക്കോട്ട് വെച്ചു പിടിച്ചു… ഭജനയ്ക്ക് മേമ്പോടിയായി.. രണ്ട് കൈചെണ്ട, ഒരു താളം, പിന്നെ അപ്പുറത്തെ വീട്ടിലെ ചെക്കന്റെ പീപ്പി.. ഒരു പഴയ കന്നാസ്.. അങ്ങനെ വായിൽ വന്ന കൃഷ്ണഭക്തി ഗാനങ്ങൾ ഒക്കെ പാടിക്കൊണ്ട് അങ്ങ് നീങ്ങി…
കഷ്ടകാൽ കെ സമയപർ കൗബീൻ പാമ്പ് കല്കെ കൊത്തും എന്നാണല്ലോ… അങ്ങനെ തന്നെ സംഭവിച്ചു…
നാടിന്റെ വികസനമുഖതിന്റെ ഭാഗമായിട്ടുള്ള കുടിവെള്ള പൈപ്പ്ന്റെ കുഴിയിൽ ദാ കിടകുന്നു തലയും കുത്തി നമ്മുടെ കൃഷ്ണൻ..
ഭാഗ്യത്തിന് കൂടുതൽ ഒന്നും പറ്റിയില്ല തല മാത്രമേ ഒടിഞ്ഞുള്ളൂ.. എന്നാലും അതും കൊണ്ട് പിന്നെയും ഒരു വീട്ടിൽ കയറി.. അതും നമ്മുടെ പാ ട്ടാളം പപ്പേട്ടന്റെ വീട്ടിൽ…
കണിയുരുളിയിയും വിഗ്രഹവും വെക്കാനും മൂപ്പര് വാതിലും തുറന്ന് വന്നു… അതിന്റെ വെപ്രാളത്തിന് പൊട്ടിയ തല സെറ്റ് ചയ്തു വെച്ചത് നേരെ പിന്നിലേക്ക്….
കണിക്കണ്ട പപ്പേട്ടന്റെ വായിൽ നിന്ന് ഹിന്ദിയിൽ ആണോ ഇംഗ്ലീഷിൽ ആണോ തെറി വന്നതെന്ന് ഒരു നിച്ചയവും ഇല്ലാ… പിന്നെ അവിടെ നിന്നില്ല ഓടി എല്ലാം കൂടി…
അതിന്റെ ഇടയിൽ.. ഇത്രയും നേരം കഥ പറഞ്ഞു കൊണ്ടിരുന്ന ഞാൻ എന്ന കഥാനായകൻ നേരെ എന്റെ നായികയുടെ റൂമിന്റെ ജനലരികിലോട്ടാണ് ഓടിയത്.. .
അഞ്ജു…. ഡി.. പോത്തേ.. ഒന്ന് തുറക്ക്..ജനലിൽ രണ്ട് മൂന്ന് തട്ട് തട്ടിയപ്പോൾ അവള് തുറന്നു.. ഇപ്പുറത്ത് എന്നെ കണ്ടതും അവള് ഞെട്ടി.. അനീഷേട്ടനോട് ഞാൻ പറഞ്ഞിട്ടുള്ളത് അല്ലേ.. ഇങ്ങനെയൊന്നും വേണ്ടാന്ന്…
അത് സാരല്യ.. ഇന്നിപ്പോ കാണാതിരിക്കാൻ പറ്റിയില്ല അതാ..ഓഹ്.. കണ്ടില്ലേ.. ന്നാ.. പോ.. ചെറിയച്ഛനെങ്ങാൻ എഴുന്നേറ്റു വന്നാൽ ന്റെ കൃഷ്ണ…
അങ്ങനെയങ് പോയാലോ.. ഒരു കുഞ്ഞു സമ്മാനം കൂടിയുണ്ട്..എന്താണാവോ..?ദാ.. ഒരു ധാവണിയാ.. നാളെ ന്റെ കുട്ടീടെ പിറന്നാൾ കൂടി അല്ലേ.. ഇത് ഉടുത്തിട്ട് വേണം അമ്പലത്തിൽ വരാൻ… പിന്നെ.. വേറൊരു കാര്യം കൂടി ഇണ്ട്… നിന്റെ കാര്യം ഞാൻ വീട്ടിൽ സംസാരിക്കും നാളെ..
അത് കേട്ടതും.. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അച്ചോടാ… ന്റെ അഞ്ജുകുട്ടി കരയുവാണോ .. ഇങ് വാ കരച്ചിൽ മാറ്റാനുള്ള ഒരു വിദ്യ ഇണ്ട്…
അയ്യടാ.. ചെക്കന്റെ ഒരു പൂതി നോക്കിയേ. ജനലഴിയിലൂടെ എന്നെ തള്ളിമാറ്റിക്കൊണ്ട് അഞ്ജലി.. ജനൽ അടച്ചു.ഞാൻ നേരെ വീട്ടിലേക്ക് പോയ്..
രാവിലെ ജനലിൽ മുട്ട് കേട്ട് നാമ്പോലൻ തുറന്നു നോക്കി… ദാണ്ടെ നിൽക്കുന്നു ഉള്ളത് പല്ല് എല്ലാം വെളിയിൽഇട്ട് ചിരിച്ചു കൊണ്ട് ഈ ഞാൻ തന്നെ..
എന്താടാ പുല്ലേ… നിനക്ക് ഉറക്കം ഒന്നൂല്ലേ… വെളുപ്പാൻകാലത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത് എന്തിനാണാവോ?
അതിരിക്കട്ടെ… പപ്പേട്ടന്റെ വീട്ടിൽ നിന്ന് എല്ലാരും ഓടിയപ്പോൾ നീ എങ്ങോട്ടാ ഓടിയത്..??
അതൊക്കെ പറയാം.. എന്റെ വണ്ടിയുടെ പെട്രോൾ തീർന്നു… നിന്റെ വണ്ടിയൊന്നു താ.. അമ്പലത്തിൽ ഒന്ന് പോണം..അപ്പോൾ ഞാൻ വരണ്ടേ…?ഏയ് വേണ്ടാ…
എന്തോ… ഉടായിപ്പ് ഇണ്ട്… പറയടാ പന്നി… എന്താ കാര്യം..?വന്നിട്ട് പറയാം…. പോവുന്ന കാര്യം നടന്നാൽ.. ഇന്നത്തെ വിഷു ചിലവ് എന്റെ വക.. പോരെ..ദത് മതി… എന്നാൽ… വണ്ടി ഉമ്മറത്തുണ്ട്.. എടുത്തോ…
അങ്ങനെ…. നമ്പോലന്റെ വണ്ടിയും വാങ്ങി.. നേരെ അമ്പലത്തിലേക്ക്.. ധാവണി ഇട്ട് വന്ന എന്റെ രാജകുമാരിയെ ഒന്ന് കണ്ടു… പേടി അവളുടെ കൂടെപിറപ്പ് ആയത് കൊണ്ട് ഒന്നും സംസാരിച്ചില്ല.. പിന്നെ… വീട്ടിൽ വന്ന് അമ്മയുണ്ടാക്കിയ വിഷു കഞ്ഞി കുടിച്ചു… അമ്മ വിഷു കൈനീട്ടം തന്നില്ലാട്ടോ..
ഉടനെ അമ്മയുടെ കമന്റ് എത്തി..ഡാ.. അനു… നീ വേഗം കഞ്ഞി കുടിക്ക് നമുക്ക് ഒരിടം വരെ പോവാനുണ്ട്.. അവിടെ വെച്ച് തരാം ഈ പ്രാവശ്യം നിനക്കുള്ള കൈനീട്ടം..
എവിടെയാ അമ്മേ…??.അതൊക്കെ പറയാം.. ന്റെ മോൻ കൂടെ വന്നാൽ മതി.. അങ്ങനെ അമ്മയുടെ നിർദേശപ്രകാരം ഞങ്ങളുടെ വണ്ടി ചെന്ന് നിന്നത് അഞ്ജലിയുടെ വീടിന്റെ മുന്നിൽ..അമ്മേ… ഇവിടെ.. ഇവിടെയെന്താ?
അയ്യടാ.. ന്റെ മോന് അറിയില്ല അല്ലേ… എല്ലാം ഒപ്പിച്ചു വെച്ചിട്ട്..അമ്മ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് അഞ്ജുവിന്റെ വീട്ടിലേക്ക് എന്നെയും കൊണ്ട് കയറി..
അഞ്ജുവിന്റെ ചെറിയമ്മയും ചെറിയച്ഛനും നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു..
അപ്പോൾ വത്സലേച്ചി.. ഞങ്ങൾക്ക് പൂർണ സമ്മതം ആണ്..അതൊക്കെ എനിക്ക് അറിയാം… അതിനു മുന്നേ എന്റെ മരുമകളെ ഒന്ന് കാണട്ടെ… എന്റെ മോന് ചേരുമോന്നു നോക്കണമല്ലോ..
ഓഹ്… അതിനെന്താ… ഗീതേ.. അഞ്ജലിയെ വിളിക്ക്…കൈയിൽ കാപ്പിയും ആയി അല്പം നാണത്തോടെ അഞ്ജലി അവരുടെ മുന്നിൽ ആയി നിന്നു… അവളെ കണ്ടതും വത്സല.. എഴുന്നേറ്റു അഞ്ജലിയെ ചേർത്ത് പിടിച്ചു..
എന്റെ മോന് തെറ്റിയില്ല… മോളേ അമ്മയ്ക്ക് ഒത്തിരി ഇഷ്ട്ട്ടയിട്ടോ…. ആ പിന്നെ.. ചെറിയച്ഛനുമായി ഞാൻ നേരത്തെ നിങ്ങളുടെ കാര്യം സംസാരിച്ചിരുന്നു…
നിങ്ങളുടെ വിവാഹം ഞങ്ങൾ ഉറപ്പിക്കുകയും ചയ്തു.. പിന്നെ ഇങ്ങനെയൊരു ചടങ്ങ് വേണമല്ലോ.. അതാ..
അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു.. അത് കേട്ടതും..ദേ.. ഇനി എന്റെ മോൾടെ കണ്ണുകൾ നിറയരുത്… ഡാ കൊരങ്ങാ.. നിന്നോട് കൂടിയ.. ഇനി എന്റെ മോളേ നീ കരയിപ്പിച്ചാൽ എന്റെ വിധം മാറും പറഞ്ഞേക്കാം..
എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ വണ്ടർ അടിച്ചിരിക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു..
സന്തോഷേ ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ… വിളിച്ചിട്ട് നിങ്ങൾ ഒരു ദിവസം അങ്ങോട്ട് വാ..ശരി വത്സലേച്ചി…
എന്നാലും അമ്മേ.. ഇത് എങ്ങനെ… എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.. ബൈക്കിൽ കയറുന്നതിന്റെ ഇടയിൽ ഞാൻ അമ്മയോട് ചോദിച്ചു…
ഡാ.. അനുമോനെ… അമ്മയ്ക്ക് മക്കളുടെ മനസ്സ് മനസ്സിലാക്കാൻ വല്യ പഠിപ്പ് ഒന്നും വേണ്ടാ…മക്കളെ അറിഞ്ഞാൽ മതി… പിന്നെ പോരുന്നതിനു മുന്നേ.. നീ എന്നോട് വിഷു കൈനീട്ടം ചോദിച്ചില്ലേ..
നിന്റെ രാജകുമാരിയെക്കാൾ വലിയൊരു കൈനീട്ടം ഇല്ലാ ഈ അമ്മയ്ക്ക് തരാൻ….. അത്രയും പുണ്യമാണ് അഞ്ജലിമോള്.
അതേ അങ്ങനെ ഈ ഒരു വിഷുകാലം എനിക്കും കിട്ടി നല്ല ഒന്നൊന്നര വിഷുകൈനീട്ടം… ന്റെ രാജകുമാരിയെ…