(രചന: സ്നേഹ)
എൻ്റെ പപ്പ എൻ്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ടേ ഇനി ഞാനാ വീട്ടിലേക്ക് പോകുന്നുള്ളു…..
തൻ്റെ മുന്നിലിരിക്കുന്ന അലൻ പറഞ്ഞതു കേട്ട് സ്കൂൾ കൗൺസിലറായ സ്നേഹ ഞെട്ടിഅലൻ എന്താ പറഞ്ഞത് ….
അതെ ടീച്ചർ എനിക്ക് എൻ്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എൻ്റെ അമ്മയോട് വെറുപ്പാണ് …..അലൻ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു…..
അതിനൊരു കാരണം ഉണ്ടാകുമല്ലോ അലൻ എന്താണ് ആ കാരണംഞാൻ ആ കാരണം പറയില്ല ടീച്ചർ-…. പറയാൻ പറ്റില്ല എനിക്ക്….
പറയാതെ എങ്ങനാ അലൻ? എന്താണ് കാരണം എന്നറിഞ്ഞാലല്ലേ ഇതിനൊരു പരിഹാരം കാണാൻ പറ്റു…..
എനിക്കൊന്നും പറയാനില്ല.:… പക്ഷേ ഒന്നു ഞാൻ പറയാം എനിക്കെൻ്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നതു പോലും എനിക്കിഷ്ടമല്ല.
അവരു വിളമ്പി തരുന്ന ഭക്ഷണം കഴിക്കാനോ അവരെൻ്റെ ഡ്രസ്സ് കഴുകി തരുന്നതോ ഒന്നും എനിക്കിഷ്ടമല്ല.. :…
എൻ്റെ പപ്പ ഒരു പാവമാണ് പാവം… പാവം ..എന്ന് പുലമ്പികൊണ്ട് അലൻ സ്നേഹയുടെ മുന്നിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് പോയിഅലൻ ഒന്നവിടെ നിന്നേ ഞാനൊന്ന് പറയട്ടെ
സ്നേഹയുടെ വാക്കുകൾ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അലൻ ക്ലാസ്സ് മുറിയിലേക്ക് പോയി…..
സ്നേഹ അടുത്ത രണ്ടു കുട്ടികളോടും കൂടി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് അവർക്കു വേണ്ടുന്ന നിർദ്ദേശങ്ങളും നൽകി സ്റ്റാഫ് റൂമിലെത്തുമ്പോൾ അലൻ്റെ ക്ലാസ്സ്ടിച്ചർ തന്നേയും പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നി സ്നേഹയ്ക്ക്. :”
സ്റ്റാഫ് റൂമിൽ വേറേയും ടീച്ചർമാർ ഉണ്ടായിരുന്നതുകൊണ്ടാകാം ബിന്ദു ടീച്ചർ തൻ്റെ ഇരിപ്പടത്തിൽ നിന്നെഴുന്നേറ്റ് .സ്നേഹയുടെ അടുത്തേക്ക് വന്നു……
സ്നേഹ ….. അലനോട് സംസാരിച്ചോ?എന്താ അവൻ്റെ പ്രശ്നം അവനെന്തെങ്കിലും പറഞ്ഞോ……
പ്രേത്യേകിച്ച് അവനൊന്നും പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്തോ കാമ്പുണ്ട് എന്ന് എനിക്ക് തോന്നി സ്നേഹ ബിന്ദു ടീച്ചറിനേയും കൂട്ടി സ്കൂളിൻ്റെ വരാന്തയിലൂടെ നടന്ന് സ്കൂൾ മുറ്റത്തെ ആൽമരത്തിൻ്റെ ചുവട്ടിലെത്തി നിന്നു.
എന്താ സ്നേഹ എന്താ ആ കുട്ടി പറഞ്ഞത്. ബിന്ദു ടീച്ചർ ഉത്കണ്ഠയോടെ സ്നേഹയുടെ മുഖത്തേക്ക് നോക്കി….
തൻ്റെ ക്ലാസ്സിലെ മിടുക്കനായ ഒരു കുട്ടിയാണ് അലൻ പഠിക്കാൻ മാത്രമല്ല പാഠ്യതേതര വിഷയങ്ങളിലും തൻ്റെ മികവു പുലർത്തുന്ന അലൻ. ടീച്ചർമാരുടെ കണ്ണിലുണ്ണിയാണ്…..
ടീച്ചർമാരോടൊക്കെ ബഹുമാനത്തോടും കൂട്ടുകാരോടു് സ്നേഹത്തോടും മാത്രം സംസാരിച്ചിരുന്ന അലനിൽ പെട്ടന്നാണ് ഒരു മാറ്റം പ്രകടമായത് എല്ലാവരോടും ദേഷ്യം ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് അലസമായി എന്തോ ചിന്തിച്ചിരിക്കുന്നു.
ഒന്നിലും പഴയ ഉത്സാഹം ഇല്ല….. തൻ്റെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ പല ടീച്ചേഴ്സും പരാതി പോലെ പറഞ്ഞു കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ……
അതാണ് ഇന്ന് സ്നേഹയോട് അവനോട് സംസാരിക്കാൻ പറഞ്ഞത്. എന്താ അവൻ്റെ പ്രശ്നം എന്ന് ചോദിച്ചറിയാൻ വേണ്ടിയാ അവനെ സ്നേഹയുടെ മുന്നിലേക്കയച്ചത്….
ടീച്ചർ എന്താ ആലോചിക്കുന്നത്അലനെ കുറിച്ചു തന്നെ … അവൻ എന്താ പറഞ്ഞേ എന്നു ചോദിച്ചിട്ട് സ്നേഹ ഒന്നും പറഞ്ഞതും ഇല്ലല്ലോ
ഞാൻ പറയാം ടീച്ചർ….. അലൻ പറഞ്ഞ കാര്യങ്ങൾ സ്നേഹ ബിന്ദു ടീച്ചറിനോട് വിവരിച്ചു……
ഉം നമുക്ക് ഒരു കാര്യം ചെയ്യാം അലൻ്റെ മാതാപിതാക്കളോട് ഇവിടം വരെ വരാൻ പറയാം എസ് എസ് എൽ സി പരീക്ഷ ഇങ്ങ് അടുത്ത് വന്നു അതിന് മുൻപ് അവൻ്റെ പ്രശ്നം എന്താന്ന് അറിഞ്ഞ് പരിഹരിച്ചില്ലങ്കിൽ കുഴപ്പം ആകും
ടീച്ചർ ആദ്യം അലൻ്റെ അമ്മയോട് വരാൻ പറ അവരോട് സംസാരിച്ചിട്ടാകാം പപ്പയെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ….
ശരി എന്നാൽ അങ്ങനെ ചെയ്യാം രണ്ടു പേരും തിരികെ സ്റ്റാഫ് റൂമിലെത്തി ..ബിന്ദു ടീച്ചർ തൻ്റെ ഫോണെടുത്ത് അലൻ്റെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു….
ഹലോ ഇത് ടെൻത്ത് സി യിൽ പഠിക്കുന്ന അലൻ്റെ അമ്മയല്ലെഅതെ…. എന്താ ടീച്ചർ …നാളെ അലൻ്റെ അമ്മ സ്കൂൾ വരെ ഒന്നു വരണം ഉച്ചക്ക് വന്നാൽ മതി എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട്.
എന്താ ടീച്ചർ അവൻ വല്ല കുരുത്തക്കേടും ഒപ്പിച്ചോ…..കുറച്ച് ദിവസമായി അവൻ ആരോടും മിണ്ടാറില്ല സ്കൂൾ വീട്ടു വന്നാൽ പിന്നെ മുറിയടച്ച് അകത്തിരിക്കും പിന്നെ അവൻ്റെ പപ്പ വന്നു കഴിയുമ്പോൾ പുറത്തിറങ്ങും
അഹാരം കഴിച്ച് വീണ്ടും മുറിയടച്ച് അകത്തേക്ക് പോയാൽ പിന്നെ രാവിലെയേ പുറത്തിറങ്ങു……
ഞാൻ അവൻ്റെ പപ്പയോട് പറഞ്ഞു അവൻ്റെ പോക്ക് അത്ര ശരിയല്ലന്ന് ഇന്നത്തെ കാലമല്ലേ വല്ല ക ഞ്ചാവും അടിച്ചിട്ടാണോ വരുന്നത് എന്ന് കർത്താവിനറിയാം. …..
ഏയ്യ് അവൻ ഒരു കുരുത്തക്കേടും ഒപ്പിച്ചിട്ടില്ല ചേച്ചി പറയും പോലെയുള്ള ഒരു പ്രശ്നവും ഇല്ല……. ചേച്ചി നാളെ സ്കൂളിൽ വാ …..എന്നാൽ ശരി ടീച്ചറേ…..
പിറ്റേന്ന് രാവിലെ അലൻ പതിവ് പോലെ സ്കൂളിൽ പോയി…. ഉച്ചക്ക് ലഞ്ച് ടൈമിൽ അലൻ്റെ അമ്മ സ്കൂളിൽ എത്തി ബിന്ദു ടീച്ചർ അലൻ്റെ അമ്മയേയും കൂട്ടി പുറത്തേക്കിറങ്ങി …
ഒഴിഞ്ഞ് കിടക്കുന്ന ക്ലാസ്സ് മുറിയിലേക്ക് പോയി… അവിടെ കിടന്ന ചെയറിൽ ഇരുന്നിട്ട് അലൻ്റെ അമ്മയോടും ഇരിക്കാൻ പറഞ്ഞു ‘എന്താ ടീച്ചർ എന്തിനാ നമ്മൾ ഇവിടേക്ക് വന്നത്.
എനിക്ക് സംസാരിക്കാനുള്ളത് അലനെ കുറിച്ചാണ് മറ്റാരും അതറിയണ്ടാ എന്നു വിചാരിച്ചാ ഞാൻ ചേച്ചിയേയും കൂട്ടി ഇവിടേക്ക് വന്നത്.എന്താ ടീച്ചർ അവൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ
ഇല്ല. പക്ഷേ അവൻ്റെ സ്വഭാവത്തിൽ ഈയിടെ ആയിട്ട് ചെറിയ ഒരു മാറ്റം അതുകൊണ്ട് ഇന്നലെ ഞാനവനെ കൗൺസിലറുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. അലൻ അവരോട് പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി ….
അതിനെ കുറിച്ച് നിങ്ങളോട് സംസാരിക്കാനാണ് വരാൻ പറഞ്ഞത്.എന്താ അവൻ കൗൺസിലറോട് പറഞ്ഞത്
അവന് നിങ്ങളോട് വെറുപ്പാണന്ന് മാത്രമല്ല അവൻ്റെ പപ്പ നിങ്ങളെ ഡിവോഴ്സ് ചെയ്താൽ മാത്രമേ ആ കുട്ടി ആ വീട്ടിലേക്ക് വരു എന്ന്. …. ആ കുട്ടി ഇങ്ങനെ പറയാൻ എന്താ കാരണം
ടീച്ചർ പറഞ്ഞതു കേട്ട് ആൻസിഞ്ഞെട്ടി…..എനിക്കറിയില്ല ടീച്ചർ…..?നിങ്ങളും ഭർത്താവും തമ്മിൽ എങ്ങനാ എപ്പോഴും വഴക്കാണോ വീട്ടിൽ
ഞങ്ങളു തമ്മിൽ നല്ല സ്നേഹത്തിലാ ടീച്ചർ …. സാധാരണ വീട്ടിലുള്ളതുപോലെയുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളും അല്ലാതെ വലിയ വഴക്കൊന്നും ഞങ്ങൾ ടെ വീട്ടിൽ ഇല്ല ടീച്ചർ……
പിന്നെ എന്താണ് അലൻ ഇങ്ങനെ പറയാൻ കാരണം….എനിക്കറിയില്ല ടീച്ചറേ…. ഞാൻ ഇന്നലെ പറഞ്ഞ പോലെ ക ഞ്ചാവ് വലിക്കുന്നുണ്ടോന്നാ എൻ്റെ സംശയം.
ഏയ്യ് അങ്ങനെ സംശയിക്കുകയൊന്നും വേണ്ട ….. നല്ല മിടുക്കൻ കുട്ടിയാ അലൻ ചിന്തയില്ലാതെ അവൻ ആവശ്യം ഇല്ലാത്തിടത്ത് എടുത്ത് ചാടില്ല. എനിക്കുറപ്പുണ്ട്.
പിന്നെ എന്താണ് പ്രശ്നം….. അവനോട് ചോദിച്ചു നോക്കാൻ പാടില്ലായിരുന്നോഅവൻ പറഞ്ഞിട്ടു വേണ്ടേ? എന്നാൽ നിങ്ങൾ പൊയ്ക്കോ
ഞാനവനെ കൊണ്ടു പൊയ്ക്കോട്ടെ ടീച്ചർ പോകുന്ന വഴി അവന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊടുത്തിട്ട് ഞാൻ തന്നെ ചോദിച്ചു നോക്കാം
കൊണ്ടു പൊയ്ക്കോളു…. ബിന്ദു ടീച്ചർ പ്യൂണിനെ വിളിച്ച് ടെൻത് സിയിലെ അലനെ വിളിക്കാൻ പറഞ്ഞേൽപ്പിച്ചു.
ആൻസിയോട് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോളാണ് അലൻ അവിടേക്ക് വന്നത്.
ടീച്ചറിൻ്റെ അടുത്ത് തൻ്റെ അമ്മയെ കണ്ടതും അലൻ്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി…..അലൻ്റെ ഭാവമാറ്റം ശ്രദ്ധിച്ചു കൊണ്ട് ബിന്ദു ടീച്ചർ പറഞ്ഞു…..
അലൻ പോയി ബാഗും എടുത്ത് വന്ന് അമ്മയ്ക്കൊപ്പം പൊയ്ക്കോളു. അലനേയും കൊണ്ട് ഷോപ്പിംഗിന് പോകാൻ വേണ്ടി അലനെ വിളിക്കാൻ വന്നതാണ് അമ്മ
ഞാൻ പോകുന്നില്ല ടീച്ചർ … എന്നെ ആരും നിർബദ്ധിക്കണ്ട എനിക്കാവശ്യമുള്ള സാധനങ്ങൾ എൻ്റെ പപ്പ എനിക്ക് വാങ്ങി തന്നോളും …..അമ്മക്ക് ആഗ്രഹം ഇല്ലേ അലനേയും കൂട്ടി ഷോപ്പിംഗ് നടത്താൻ’……
എനിക്ക് ആഗ്രഹം ഇല്ല ഇപ്പോ ടീച്ചർ ഇത്രയും അറിഞ്ഞാൽ മതി……എന്താ അമ്മേടെ മോന് പറ്റിയത്…. വാ മോന് അമ്മ ഷാർജ ഷെയ്ക്ക് വാങ്ങി തരാം
എനിക്കൊന്നും വേണ്ടന്ന് ഞാൻ പറഞ്ഞല്ലോ….. അലൻ രൂക്ഷമായി ആൻസിയുടെ നേരെ നോക്കിയതിന് ശേഷം തൻ്റെ ക്ലാസ്സ് റൂം ലക്ഷ്യമാക്കി നടന്നു.
അന്ന് വൈകുന്നേരം അലൻ്റെ പപ്പ ബിനോയി പണി കഴിഞ്ഞു വരുമ്പോൾ കരഞ്ഞ് വീർത്ത മുഖവുമായിരിക്കുന്ന ആൻസിയെയാണ് കണ്ടത്.
എന്താ നിനക്കെന്താ പറ്റിയത് സുഖമില്ലേ? ആൻസിയുടെ നെറ്റിയിൽ കൈത്തലം തൊട്ട് കൊണ്ട് ചോദിച്ചു.എനിക്കൊന്നും പറ്റിയില്ല.അലൻ എന്തിയേ?
പതിവ് പോലെ കതകടച്ച് മുറിയിൽ ഇരിക്കുന്നുണ്ട്നിനക്കെന്താ സംഭവിച്ചത്…..
ഇന്നലെ ടീച്ചർ വിളിച്ചതുമുതലുള്ള ഇന്ന് സ്കൂളിൽ ചെന്നതും ടീച്ചർ പറഞ്ഞതും മോൻ തന്നോട് ദേഷ്യപ്പെട്ടതും അങ്ങനെ എല്ലാം സംഭവ വികാസങ്ങളും ബിനോയിയോട് വിവരിച്ചു…. .
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബിനോയിക്ക് മനസ്സിന് വല്ലാതെ അസ്വസ്ഥത ഉണ്ടായി. ബിനോയി ഒന്നും പറയാതെ മോൻ്റെ മുറിയുടെ വാതിക്കൽ ചെന്നു തട്ടി…….അലൻ വാതിൽ തുറന്നു ബിനോയി മുറിയിൽ കയറി വാതിലടച്ചു.
എന്തു പറ്റി മോന് കുറച്ചു ദിവസമായി പപ്പ ശ്രദ്ധിക്കുന്നു. മോന് പഴയ കളിയും ചിരിയും ഇല്ല സ്കൂൾ വിട്ടു വന്നാൽ മുറിയടച്ച് അകത്തിരിക്കുന്നു… എന്താ പപ്പേടെ മോന് പറ്റിയത് എന്തുണ്ടങ്കിലും പപ്പയോട് പറ
ഇല്ല പപ്പ എനിക്കൊന്നും പറ്റിയില്ല.അതു കള്ളം ……കൂട്ടുകാരുമായി പിണങ്ങിയോ അതോ ഇനി പപ്പയോട് പറയാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അലൻ അതിന് മറുപടി ഒന്നും പറയാതെ ബിനോയിയെ കെട്ടിപ്പിടിച്ചു …. ഇല്ല പപ്പ ഒന്നും ഇല്ല…… എന്തോ മനസ്സിലാകെ ഉരുണ്ടുകൂടി കിടക്കുന്നു സങ്കടമാണോ ദേഷ്യമാണോ വെറുപ്പാണോ എന്നൊന്നും എനിക്കറിയില്ല എൻ്റെ മനസ്സാകെ അസ്വസ്ഥമാണ്.
ബിനോയി മകനേയും ചേർത്തു പിടിച്ച് കുറച്ച് നേരം ആ ഇരിപ്പ് തുടർന്നു. അല്പസമയത്തിന് ശേഷം മകനേയും കൂട്ടിപ്പുറത്തിറങ്ങി അത്താഴം കഴിച്ചു…..
ഭാര്യയേയും മോനേയും അടുത്തിരുത്തി ബിനോയി സംസാരിക്കാൻ തുടങ്ങിയതും അലൻ എഴുന്നേറ്റ് പോയി
തൻ്റെ മകന് എന്താണ് പറ്റിയതെന്നറിയാതെ ബിനോയി വല്ലാതെ വിഷമിച്ചു…..
അന്ന് രാത്രി ബിനോയി മകനൊപ്പം ഉറങ്ങാൻ തീരുമാനിച്ച് അലൻ്റെ മുറിയിലേക്ക് ചെന്നു് ബിനോയി ചെല്ലുമ്പോൾ അലൻ ബുക്കിൽ എന്തോ എഴുതുന്നതാണ് കണ്ടത് …
ബിനോയി അലൻ്റെ ബെഡിൽ വന്നിരുന്നു. ബിനോയിയെ കണ്ടതും ബുക്കടച്ചു വെച്ച് അലൻ പപ്പയുടെ അരികിലിരുന്നു.
ഇന്ന് പപ്പ മോൻ്റെ കൂടെയാ കിടക്കുന്നത്…. ബിനോയി പറഞ്ഞതു കേട്ടപ്പോൾ അലന് സന്തോഷമായി.:.’ അലൻ ബിനോയി യെ കെട്ടി പിടിച്ചു കൊണ്ട് ബെഡിലേക്ക് മറഞ്ഞു.
പപ്പയെ കെട്ടിപ്പിടിച്ചു കിടന്ന് അലൻ ഉറങ്ങി…. അലൻ ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ബിനോയി ഉണർന്ന് മുറിയിലെ ലൈറ്റ് ഇട്ടു…..
അലൻ്റെ ബാഗ് തുറന്ന് ബുക്കുകൾ ഓരോന്നായി എടുത്ത് തുറന്ന് നോക്കി …. പെട്ടന്നാണ് ബിനോയിയുടെ കണ്ണുകൾ അലൻ എഴുതിയിരിക്കുന്നത് കണ്ടത്.ഐ ഹേറ്റ് മൈ മദർ എന്ന് ബുക്കിൻ്റെ പേജ് നിറയെ എഴുതിയിരിക്കുന്നു…..
ഇത് അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലന്ന് ബിനോയിക്ക് തോന്നി… പക്ഷേ എത്ര ചോദിച്ചിട്ടും അവനൊന്നും തുറന്ന് പറയുന്നതുമില്ല.:…. എന്ത് ചെയ്യണം എന്ന് ആലോചിച്ച് ബിനോയി അലൻ്റെ അരികിൽ വന്നു കിടന്നു.. …
ഉറക്കം വരാതെ ബിനോയി തിരിഞ്ഞും മറിഞ്ഞും കിടന്നു. …… എന്തായിരിക്കും അലൻ ഇങ്ങനെ പറയാനുള്ള കാരണം. എത്ര സന്തോഷം നിറഞ്ഞ കുടുംബം ആയിരുന്നു ഞങ്ങളുടേത്.
വീടിനടുത്തു തന്നെയുള്ള ആൻസിയെ പ്രണയിച്ച് വിവാഹം കഴിച്ചതും അലൻ ജനിച്ചതും ബിനോയിയുടെ മനസ്സിലൂടെ കടന്നു പോയി…… മെയിസൺ ( കെട്ടിടം പണി) പണിക്കാരാണെങ്കിലും ഭാര്യക്കും മകനും ഒരു കുറവും വരുത്താതെയാണ് നോക്കിയത്……
വല്ലപ്പോഴും മോനേയും ഭാര്യയേയും കൂട്ടി പുറത്ത് പോയി അവർക്കാവശ്യമുള്ളത് വാങ്ങി കൊടുക്കാനും ഒരു മടിയും കാണിച്ചിട്ടില്ല. ….
ഇവർ രണ്ടു പേരുടേയും സന്തോഷമാണ് തൻ്റേയും സന്തോഷം…. അങ്ങനെ വളരെ സന്തോഷകരമായി തന്നെയാണ് തൻ്റെ കുടുംബ ജീവിതം മുന്നോട്ട് പൊയി കൊണ്ടിരുന്നത് ആ സന്തോഷമാണ് ഇപ്പോ നഷ്ടപ്പെട്ടത് …….
മോൻ അമ്മയെ വെറുക്കുന്നു എന്ന് പറയുന്നു എന്താണ് കാരണം എന്ന് എങ്ങനെ അറിയും…. ബിനോയിക്ക് തൻ്റെ മനസ്സിൻ്റെ നില തെറ്റിപ്പോകുന്നതു പോലെ തോന്നി. ആ രാത്രി ഉറങ്ങാതെ കിടന്ന് ബിനോയി നേരം വെളുപ്പിച്ചു……
പിറ്റേന്ന് സകൂളിലെത്തിയ അലനെ അന്വേഷിച്ച് സ്നേഹ എത്തി.:… അലനെ അടുത്ത് വിളിച്ചിരുത്തി നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ അലൻ തൻ്റെ മനസ്സ് തുറന്നു സ്നേഹയുടെ മുന്നിൽ
പപ്പയും അമ്മയും ഞാനും വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ആയിരുന്നു കഴിഞ്ഞിരുന്നത് പപ്പയുടെ ലോകം അമ്മയും ഞാനുമായിരുന്നു.
പപ്പക്ക് സ്വന്തമായി നല്ലൊരു ഫോണില്ല. ചെറിയ ഒരു കീപാഡ് ഫോൺ ആണ് പപ്പ ഉപയോഗിക്കുന്നത്….. അമ്മക്ക് പപ്പ നല്ലൊരു ഫോൺ വാങ്ങി കൊടുത്തു. …..
അമ്മയുടെ പിറന്നാളിന് പപ്പ വാങ്ങി കൊടുത്തതാണ്…… ലോക്ക് ഡൗൺ വന്നപ്പോൾ ഓൺ ക്ലാസ്സ് കൂടാൻ വേണ്ടി എനിക്ക് പുതിയൊരു ഫോണും പപ്പ വാങ്ങി തന്നു…… അങ്ങനെ ഞാനും എടുത്തു വാട്ട്സാപ്പ് ……
ഒരു ദിവസം പഠിത്തം എല്ലാം കഴിഞ്ഞ് കുട്ടുകാരുമായി ചാറ്റ് ചെയ്തു നേരം പോയതറിഞ്ഞില്ല. ഫോൺ ഓഫ് ചെയ്യും മുൻപ് എല്ലാവരുടേയും സ്റ്റാറ്റസ് നോക്കി കൊണ്ടിരിക്കുകയായിരുന്നു. ……
അപ്പോഴാണ് അമ്മയുടെ സ്റ്റാറ്റസ് കണ്ണിൽപ്പെട്ടത് പോസ്റ്റ് ചെയ്തത് ജസ്റ്റ് നൗ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ പഴയ ഒരു പ്രണയഗാനത്തിൻ്റെ ചെറിയൊരു ഭാഗം..
ഞാൻ അമ്മയുടെ ലാസ്റ്റ് സീൻ നോക്കി അമ്മ അപ്പോഴും ഓൺലൈനിൽ ഉണ്ട് ഞാൻ സമയം നോക്കി പതിനൊന്നര …..
ഞാൻ ഫോണെടുത്ത് വെച്ച് ഉറങ്ങാൻ കിടന്നു. അമ്മയുടെ ഏതെങ്കിലും പഴയ ഫ്രണ്ടസും ആയി ചാറ്റുക ആയിരിക്കും എന്നോർത്ത് സമാധാനപ്പെട്ടു.
പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും ഞാൻ അമ്മ ഓൺലൈനിൽ ആക്ടീവ് ആകുന്ന സമയം വാച്ച് ചെയ്തു.
രാത്രി ഒരു മണി വരെ അമ്മ ഓൺലൈനിൽ ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം എന്നിൽ വന്നു നിറഞ്ഞു…….
ഒരു ദിവസം അമ്മയറിയാതെ അമ്മയുടെ ഫോണെടുത്ത് സ്വന്തം മുറിയിൽ കയറി വാതിലടച്ച് അമ്മയുടെ വാട്ട്സാപ്പ് തുറന്നു……
വളരെ കുറച്ച് കോൺടാക്റ്റസ് മാത്രമേ അമ്മക്ക് ഉണ്ടായിരുന്നുള്ളു. ഓരോരുത്തരുടേയും മെസ്സേജ് നോക്കി. … അതിലൊരാളുടെ മെസ്സേജസുകൾ വായിച്ച ഞാൻ നടുങ്ങിപ്പോയി എൻ്റെ അമ്മക്കൊരു കാമുകൻ……
അ ശ്ലീലമായ ടെക്സ്റ്റ് മെസ്സേജുകളും വോയിസ് മെസ്സേജുകളും ഞാൻ അയാളുടെ പ്രൊഫൈൽ പിക്ചർ നോക്കി …… ഈ നാട്ടിൽ തന്നെയുള്ള എൻ്റെ സീനിയറായി പഠിക്കുന്ന പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഒരുത്തൻ ……
എനിക്കവനോടല്ല ആ നിമിഷം വെറുപ്പ് തോന്നിയത് എൻ്റെ അമ്മയോടാണ് ……. ആ വെറുപ്പ് എനിക്ക് കൂടി കൂടി വരികയാണ് ….. അലൻ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി
എൻ്റെ പപ്പയെ ചതിക്കുന്ന ആ സ്ത്രിയെ എനിക്കിനി സ്നേഹിക്കാൻ പറ്റില്ല…… എൻ്റെ പപ്പയൊരു പാവമാണ് സ്നേഹിക്കാൻ മാത്രമേ എൻ്റെ പപ്പ ക്ക് അറിയു….. അലനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ സ്നേഹ വിഷമിച്ചു…..
അലൻ ശാന്തനാക് എന്നിട്ട് ഞാൻ പറയുന്നതൊന്ന് കേൾക്കാമോ?ഉം……അലൻ സ്നേഹയുടെ മുഖത്തേക്ക് നോക്കി മൂളി
അമ്മക്ക് ഒരു തെറ്റ് പറ്റി വലിയൊരു തെറ്റ് തന്നെയാണ് പറ്റിയത്. ന്യായികരിക്കാൻ ആവാത്ത തെറ്റ്….. എന്നാലും മോനത് ക്ഷമിക്കണം…..
ഇല്ല എനിക്ക് ക്ഷമിക്കാൻ പറ്റില്ല.. അലൻ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു.അലൻ തെറ്റു ചെയ്താൽ പപ്പയും അമ്മയും ക്ഷമിക്കില്ലേ…. അതുപോലെ….
സ്നേഹ ടീച്ചർ ഒരു കൗൺസിലർ അല്ലേ ,? ഞാനൊരു കാര്യം പറയട്ടെ തെറ്റെങ്കിൽ ക്ഷമിക്കണം…..അലൻ പറയു…..
എൻ്റെ അമ്മക്ക് ഒരു കാമുകൻ ഉണ്ടായതിൽ അല്ല ഞാൻ അമ്മയെ വെറുത്തത് എൻ്റെ പപ്പയെ ചതിച്ചതിലും അല്ല…..
മകൻ്റെ പ്രായം മാത്രമുള്ള ഒരു കുട്ടിയെ ….. ഛെ എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ല …. അവനെ പറഞ്ഞ് തിരുത്തേണ്ട ഉത്തരവാദിത്വം അമ്മക്കു ഉണ്ടാവേണ്ടതല്ലേ എന്നിട്ടും….
ആ പയ്യൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ? ഞാൻ ഇതു പോലെ ഒരു ബന്ധത്തിൽ ചെന്നു ചാടിയിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്ന് അമ്മ ചിന്തിച്ചോ?
സ്വന്തം മക്കളെ നേർവഴി ചൊല്ലി കാണിച്ചു കൊടുക്കേണ്ടവരല്ലെ മാതാപിതാക്കൾ…..അതെല്ലാം ശരിയാണ് അലൻ പക്ഷേ ഏതോ ഒരു നിമിഷം അമ്മക്ക് തെറ്റുപറ്റി പോയി ….. അലൻ ക്ഷമിക്കണം പപ്പയെ ഓർത്ത്
ഇല്ല ഞാൻ ക്ഷമിക്കില്ല…….. എനിക്ക് വെറുപ്പാണ് ,”””…മോനെ ഈ അമ്മയോട് ക്ഷമിക്ക് എല്ലാം കേട്ടുകൊണ്ട് മുറിയുടെ പുറത്ത് നിന്ന ആൻസി ഓടി വന്ന് അലൻ്റ കാൽക്കലിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു.
ഇല്ല ,…….. നിങ്ങൾ എൻ്റെ അമ്മയാണന്ന് പറയാൻ എനിക്കറപ്പാണ് പോ എൻ്റെ മുന്നിൽ നിന്ന് അലൻ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു……
നിങ്ങൾക്ക് പപ്പയുടെ സ്നേഹവും കരുതലും പോരായിരുന്നു എങ്കിൽ നിങ്ങളുടെ പ്രായത്തിനും പക്വതയ്ക്കും ചേർന്ന ഒരാളെ പ്രണയിക്കാൻ പാടില്ലായിരുന്നോ.?
മോനേ.. :………. ഇവൾക്കു തെറ്റു പറ്റി….. ഞാനിവളോട് ക്ഷമിച്ചു :. …. മോനും ക്ഷമിക്കണം:. …..
പപ്പ വേണമെങ്കിൽ ക്ഷമിച്ചോ പക്ഷേ എനിക്കിപ്പോ പറ്റില്ല. ഞാനത്രയ്ക്കും വെറുത്തു പോയി ഇവരെ…… ഞാൻ ഇവരോട് ചിലപ്പോൾ ക്ഷമിച്ചേക്കാം പക്ഷേ ഇവരെ ഞാനൊരിക്കലും വിശ്വാസിക്കില്ല
അമ്മ എല്ലാ തെറ്റും എന്നോട് ഏറ്റു പറഞ്ഞു മോനെ …….പപ്പ ക്ഷമിച്ച് സ്നേഹിച്ചോ പക്ഷേ എന്നോട് പറയണ്ട ക്ഷമിക്കാനും സ്നേഹിക്കാനും .
എനിക്ക് ഏറ്റവും വിശ്വാസവും സ്നേഹവും എൻ്റെ അമ്മയോടായിരുന്നു. അതെല്ലാം നശിപ്പിച്ചത് അമ്മയാണ്.
ഇനി ഈ ലോകത്ത് ഞാൻ ഏതു സ്ത്രിയെ ആണ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക…….?
മകൻ പറഞ്ഞതെല്ലാം കേട്ട് കണ്ണീർ വാർത്തുകൊണ്ട് താൻ ചെയ്ത തെറ്റിൻ്റെ ആഴം എത്ര വലുതാണന്ന് ചിന്തിച്ചു കൊണ്ട് നിന്നു.
അലനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ സ്നേഹയും ബിന്ദു ടീച്ചറും നിന്നു
താൻ ഇത്രയൊക്കെ സ്നേഹിച്ചിട്ടും എന്നേയും മോനേയും മറക്കാൻ ഇവൾക്കെങ്ങനെ സാധിച്ചു എന്ന് ചിന്തിച്ചു കൊണ്ട് ബിനോയിയും നിന്നു.
ഇതിന് സമാനമായ സംഭവം നടന്നു കഴിഞ്ഞു. അതിന് സാക്ഷ്യം വഹിച്ചതും ആണ് അതു കൊണ്ട് ആരും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചോദിച്ച് വരണ്ട….