ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അയാൾക്ക് എന്നോട് ഒരു അടുപ്പവും ഈ നാളുവരെയ്ക്കും തോന്നിയില്ല എന്ന് ആലോചിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി..

(രചന: ട്രീസ)

കുഞ്ഞിനെയുമെടുത്ത് ആ പടിയിറങ്ങുമ്പോൾ അവർ ഭീഷണി പോലെ പറഞ്ഞിരുന്നു,”” ഇതിന്റെ മകന്റെ കുഞ്ഞാണെങ്കിൽ നീ അവനെ ഇവിടെ കൊണ്ടുവരുമെന്ന് “”

അത് കേട്ട് ഒരല്പം ഭയം തോന്നിയെങ്കിലും മോനേയും എടുത്ത് ഞാൻ അവിടെ നിന്നും പോന്നു അവിടെ അമ്മ മാത്രമുള്ള ഒരു സമയത്തിനായി സത്യം പറഞ്ഞാൽ ഞാൻ കാത്തിരിക്കുക തന്നെയായിരുന്നു രക്ഷപ്പെടാൻ..

ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.. അച്ഛന് ചെറിയതോതിൽ കൈയ്ക്കും കാലിനും സ്വാധീന കുറവുണ്ട് എങ്കിലും അതും വെച്ച് അച്ഛൻ ജോലികൾ എല്ലാം ചെയ്തു തന്നെയാണ് ഞങ്ങളെ പോറ്റിയത്

പക്ഷേ ഇടയ്ക്ക് ഒരു സ്ട്രോക്ക് കൂടി വന്നത് ഞങ്ങൾക്ക് വിനയായി അച്ഛൻ മുഴുവനായും കിടപ്പിലായി അതോടെ വീട്ടിലെ കാര്യങ്ങൾ താളം തെറ്റി അമ്മ ജോലിക്ക് പോകാൻ തുടങ്ങി.

എന്നിട്ട് പോലും എന്റെയും അനിയത്തിയുടെയും പഠിപ്പ് മുടക്കിയിരുന്നില്ല ഞങ്ങൾ പഠിച്ചു വലിയ നിലയിൽ എത്തുന്നത് അവരുടെ രണ്ടുപേരുടെയും മോഹമായിരുന്നു ഞങ്ങൾ അതനുസരിച്ച് നന്നായി പഠിക്കുകയും ചെയ്തിരുന്നു

ഡിഗ്രി വരെ എങ്ങനെയൊക്കെയോ തള്ളിനീക്കി പക്ഷേ ഇനിയങ്ങോട്ട് ഫീസ് അടച്ചു പഠിപ്പിക്കാൻ ഒട്ടും അമ്മയെക്കൊണ്ട് പറ്റുമായിരുന്നില്ല അങ്ങനെയാണ് ഇനി എന്തുവേണമെന്ന് ആലോചിച്ചിരുന്നത്…

അന്നേരമാണ് ഞങ്ങൾ പഠിപ്പിച്ചോളാം തന്നെയുമല്ല നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിക്കോളാം എന്ന് പറഞ്ഞ് ഒരു കൂട്ടർ എന്നെ പെണ്ണ് കാണാൻ വരുന്നത് അവർ വന്നപ്പോൾ അമ്മയ്ക്ക് സന്തോഷമായി… അവർ വളരെ പണക്കാരായിരുന്നു…

അവരുടെ നല്ല മനസ്സുകൊണ്ടാണ് ഇങ്ങനെയൊരു ആലോചനയുമായി വന്നത് എന്ന് അമ്മയും അച്ഛനും വിശ്വസിച്ചു പാവങ്ങൾക്ക് കൂടുതലൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല പക്ഷേ അവർ അവരുടെ ചിരിക്ക് പിന്നിൽ ഒളിപ്പിച്ച കുടിലത അവരറിഞ്ഞിരുന്നില്ല…

വിവാഹം കഴിഞ്ഞു എന്റെ കഴുത്തിൽ താലികെട്ടിയ ആൾക്ക് എന്നോട് യാതൊരുവിധ അറ്റാച്ച്മെന്റും ഇല്ലായിരുന്നു..

ഒരുതരം യാന്ത്രികമായ ജീവിതം.. രാവിലെ അയാൾ എണീറ്റ് അയാളുടെ കാര്യം നോക്കി പോകും എന്നോട് സംസാരങ്ങളോ മറ്റു കാര്യങ്ങളോ ഇല്ല രാത്രിയാകുമ്പോൾ മുറിയിലേക്ക് കയറി വരും. ഞങ്ങൾ തമ്മിൽ ശാരീരികമായ ബന്ധം മാത്രം…

ഞാൻ അടുക്കാൻ ശ്രമിച്ചിട്ട് പോലും അയാൾ ഒന്നിനും വന്നില്ല…അവിടെയുള്ളവരുടെ എല്ലാം സ്വഭാവം എനിക്ക് വിചിത്രമായി തോന്നി. ആരും ഒരുപാട് സംസാരിക്കാനൊന്നും വരില്ല എന്തെങ്കിലും കാര്യം പറയും

പോകും അത്രമാത്രം പിന്നീടാണ് അവിടുത്തെ ജോലിക്കാരി ചേച്ചിയുമായി ഞാൻ അടുക്കുന്നത് അവർ എനിക്ക് ഏകദേശം അവിടെയുള്ള ആളുകളുടെ സ്വഭാവം പറഞ്ഞു തന്നു..

എന്റെ ഭർത്താവിന് ഒരു പെങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്… അവരുടെ ഭർത്താവിന്റെ ആണത്രേ ഈ കണ്ട സ്വത്ത്‌ മുഴുവൻ അവരുടെ കമ്പനിയിലാണ് എന്റെ ഭർത്താവ് ജോലി ചെയ്യുന്നത്..

ആ പെങ്ങൾക്കും ഭർത്താവിനും കുഞ്ഞുങ്ങളില്ല ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർക്ക് താല്പര്യം ഇല്ല പകരം അവരുടെ തന്നെ രക്തത്തിൽ ഒരു കുഞ്ഞിനെ വേണം..

ശാസ്ത്രീയമായ മാർഗങ്ങൾ ഒന്നും നടക്കില്ല എന്ന് മനസ്സിലായപ്പോഴാണ് ഇങ്ങനെ ഒരു കാര്യം തീരുമാനിച്ചത് അവരുടെ ആങ്ങളയെ കൊണ്ട് വിവാഹം കഴിപ്പിക്കുക അതിൽ ഉണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളർത്തുക…

സാവകാശം എന്നെ അവിടെ നിന്ന് ഒഴിവാക്കിയാൽ പിന്നെ അവരുടെ ഇഷ്ടപ്രകാരം കുഞ്ഞിനെ സ്വന്തമായി കിട്ടുമല്ലോ…

അത് കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി എനിക്ക് എന്ത് വേണം എന്ന് പോലും അറിയാതെയായി വീട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് കരുതി..

പക്ഷേ അയാളുടെ പെങ്ങൾ എന്റെ അടുത്തേക്ക് വന്നിരുന്നു ഞാൻ എല്ലാം മനസ്സിലാക്കി എന്നവർ അറിഞ്ഞു..

അനിയത്തിയുടെ പഠിപ്പ് ജപ്തിയുടെ വക്കിൽ നിൽക്കുന്ന എന്റെ വീടും എല്ലാം എനിക്ക് തിരികെ കിട്ടണമെങ്കിൽ അവർ പറഞ്ഞത് കേട്ട് അവിടെത്തന്നെ നിന്നോളാൻ പറഞ്ഞു മറ്റു വഴിയില്ലാതെ ഞാൻ അവിടെ തന്നെ നിന്നു..

ഒരുമാസം കഴിഞ്ഞപ്പോഴേക്ക് എനിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ.. അവിടുത്തെ ചേച്ചി തന്നെയാണ് ഒരു പ്രഗ്നൻസി കിറ്റ് എനിക്ക് കൊണ്ടുവന്ന് തന്നത് അത് നോക്കിയപ്പോൾ അതിൽ തെളിഞ്ഞ രണ്ടു വരികൾ കണ്ട് അവർക്കായിരുന്നു സന്തോഷം കൂടുതൽ…

“” നിന്റെ കുഞ്ഞിനെ ഞങ്ങൾക്ക് തന്നിട്ട് നിനക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാൻ വരില്ല…

എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അയാൾക്ക് എന്നോട് ഒരു അടുപ്പവും ഈ നാളുവരെയ്ക്കും തോന്നിയില്ല എന്ന് ആലോചിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി..

എന്റെ മനസ്സ് മനസ്സിലാക്കി എന്നവണ്ണം ചേച്ചി പറഞ്ഞു അവന് വേറെ ഒരു ഭാര്യയുണ്ട് എന്ന്…

അത് കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി…
അവരെല്ലാം ദുബായിൽ ആണത്രേ… അവൾക്ക് ഇപ്പോഴൊന്നും ഒരു കുഞ്ഞിനെ വേണ്ട എന്നാണ് തീരുമാനം.

അതുകൊണ്ട് ചേച്ചി നിർബന്ധിച്ച് അനിയനെ കൊണ്ട് വിവാഹം കഴിപ്പിച്ചതാണ് അനിയൻ ആണെങ്കിൽ ഭാര്യയെ വളരെ സ്നേഹമാണ് ഇത് ചേച്ചിയുടെ ഇഷ്ടത്തിന് വേണ്ടി മാത്രം ചെയ്തതാണ് അതുകൊണ്ടാണ് അയാൾ എന്നെ ഒരുതരത്തിലും ഒന്ന് പരിഗണിക്കാത്തത്…

എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി വിചിത്രമായ ആളുകളും വിചിത്രമായ കാര്യങ്ങളും…
9 മാസക്കാലം എന്നെ വീട്ടിലേക്ക് പോലും വിടാതെ അവരവിടെ ശുശ്രുഷിച്ചു എന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി എന്തും അവർ ചെയ്യുമായിരുന്നു അവർക്ക് വേണ്ടത് ആ കുഞ്ഞിനെ മാത്രമാണല്ലോ…

പക്ഷേ ഇക്കാലയളവിൽ എല്ലാം കുഞ്ഞിനോട് ഞാനും വല്ലാതെ അടുത്തു എനിക്ക് കുഞ്ഞു മാത്രമേ ഉള്ളൂ…. എന്റെ കുഞ്ഞിന്റെ മുഖം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു.. അത് ജനിച്ചു കഴിഞ്ഞാൽ അവർക്ക് കൊടുക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് ആദിയായി.

ഇതിനിടയ്ക്ക് ജപ്തി ചെയ്യുമായിരുന്ന ഞങ്ങളുടെ വീട് അവർ വീണ്ടെടുത്ത് തന്നിരുന്നു…

എനിക്ക് പെയിൻ തുടങ്ങിയതും അവർ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലിൽ ഏറ്റവും പ്രഗൽഭനായ ഡോക്ടർ തന്നെയായിരുന്നു എന്നെ നോക്കിയിരുന്നത്…

അവിടെവച്ച് ഞാൻ അയാളുടെ ഒരാണ് കുഞ്ഞിന് ജന്മം നൽകി പക്ഷേ അതിനുമുമ്പ് അയാൾ തിരിച്ച് അയാളുടെ ഭാര്യയുടെ അരികിലേക്ക് പോയി കഴിഞ്ഞിരുന്നു…

സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും നിൽക്കാതെ സ്വന്തം കാര്യം നോക്കി പോയ അയാളോട് എനിക്ക് എന്തോ വല്ലാത്ത വെറുപ്പ് തോന്നി. ഇനി ഒരിക്കലും അയാളെ കാണാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…

എന്റെ വീട്ടിൽ സംസാരിച്ച പ്രസവം കഴിഞ്ഞ് എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു അവിടെ എനിക്ക് കുഞ്ഞിനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി വെച്ചിരുന്നു..

കുഞ്ഞിന് മുലയൂട്ടുന്നത് കൂടി കഴിഞ്ഞാൽ പിന്നെ ഒരു കറിവേപ്പില പോലെ എന്നെ അവർ വലിച്ചെറിയും എന്നെനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നത് അവിടെ ആരുമില്ലാത്ത ഒരു ദിവസം ഞാൻ എന്റെ കുഞ്ഞിനെയും എടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു പോന്നു എന്റെ വീട്ടിലേക്ക്.

അച്ഛനോടും അമ്മയോടും എല്ലാം പറഞ്ഞപ്പോൾ അവരും എന്റെ ഭാഗം നിന്നു…

ഇതിനിടയിൽ കുഞ്ഞിനെ കൊണ്ടു പോകാൻ അവർ ഒരു ശ്രമം നടത്തി പക്ഷേ ഞങ്ങൾ പോലീസിൽ പരാതിപ്പെട്ടു അതനുസരിച്ച് അവർക്ക് ഇനി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല

വീടിനടുത്ത് തന്നെയുള്ള ചെറിയ ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ട്… അച്ഛൻ ലോട്ടറി വിൽക്കാൻ തുടങ്ങി…അമ്മയും അമ്മയും കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യും…

ഒരുവിധം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നായിട്ടുണ്ട്..
ഇതിനിടയിൽ കേട്ടിരുന്നു അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി എന്ന്..

അതുകഴിഞ്ഞ് എന്റെടുത്ത് എത്തിയിരുന്നു അയാളുടെ കൂടെ ചൊല്ലണം എന്ന് പറഞ്ഞു…
ഇറങ്ങിപ്പോകാൻ പറഞ്ഞു ഞാൻ എന്റെ കുഞ്ഞിനെയും കൊണ്ട് അകത്തു കയറി വാതിൽ അടച്ചു..

സ്നേഹത്തിന്റെ പുറത്ത് അല്ലാതെ അയാളുടെ വാശി തീർക്കാൻ.. അവർ കൽപ്പിക്കുന്നത് പോലെ തുള്ളാൻ ഇനി ഞങ്ങളെ കിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *