ഞാൻ അവിടെ വെറുമൊരു വേലക്കാരി മാത്രമാണ് എന്റെ കാര്യങ്ങളോ അല്ലെങ്കിൽ എന്നെ സംബന്ധിക്കുന്ന കാര്യങ്ങളോ നിങ്ങൾക്ക് ഒരു വിഷയമേ അല്ല!!!

(രചന: Jk)

”’ ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്!! കുറച്ചു ദിവസം കഴിഞ്ഞേ വരൂ!!!”””

എന്ന് അമ്മായിയമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു ശ്യാമ അവർ ഒരു ഞെട്ടലോടെ അവളെ നോക്കി ഇങ്ങനെയൊരു ഭാവം അവളിൽ നിന്ന് അത് ആദ്യമായായിരുന്നു…

“”” സിദ്ധാർത്ഥൻ സമ്മതിച്ചോ??? “”എന്നായിരുന്നു അവരുടെ ചോദ്യം..””” ഇല്ല, ഞാൻ ചോദിച്ചപ്പോൾ അമ്മയോട് ചോദിക്കാനാണ് പറഞ്ഞത്!!!

ഇന്നലെ മുതൽ ഞാൻ നിങ്ങളുടെ പുറകെ നടക്കുന്നതല്ലേ എന്റെ വീട്ടിലേക്ക് ഒന്നു പോകണം എന്നു പറഞ്ഞ് അപ്പോൾ ഇവിടെ ഇല്ലാത്ത തിരക്കില്ല പോവണ്ട എന്ന് നിങ്ങൾ എന്നോട് പറഞ്ഞു എനിക്ക്

പോകാതിരിക്കാൻ പറ്റില്ല അവിടെ വീണ് കാലൊടിഞ്ഞ് കിടക്കുന്നത് എന്റെ അമ്മയാണ്!!! അവരെ ശുശ്രൂഷിക്കാൻ മറ്റാരും തന്നെയില്ല ഞാൻ ചെന്നെ പറ്റൂ!!””‘

അത് പറഞ്ഞതും സുമതിക്ക് വാശിയായി!!””””സിദ്ധാർത്ഥൻ പോവണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നീ പോകുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായില്ല ഭർത്താവിന്റെ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നിറങ്ങിയാൽ മതി അല്ലെങ്കിൽ പിന്നെ ഈ വഴിക്ക് വരരുത്!!!””

ശ്യാമ സുമതിയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു പിന്നെ മോളെയും എടുത്ത് വീട്ടിലേക്ക് നടന്നു..

അമ്മയ്ക്ക് താനും അനിയനും മാത്രമാണ് ഉള്ളത് തന്റെ വിവാഹം കഴിയുമ്പോൾ അനിയൻ പഠിക്കുകയായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ അവന് ഗൾഫിൽ ഒരു ജോലി കിട്ടി അവനങ്ങോട്ട് പോയി വീട്ടിൽ അമ്മ തനിച്ചേ ഉള്ളൂ….

അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് അടുത്തൊന്നും ബന്ധുക്കളും ഇല്ല.. തൊട്ടകം ആണെങ്കിൽ ഒരുമാതിരിപ്പെട്ട ആൾക്കാരാണ് ഒരാൾക്കും ഉപകാരം പോലും ചെയ്യാത്തവർ അവരെ ഏൽപ്പിച്ച് പോരുന്നതിനേക്കാൾ നല്ലത് അമ്മയോട് അവിടെ തനിച്ചു കഴിയാൻ പറയുന്നതാണ്..

അനിയൻ അമ്മയുടെ കൂടെയുള്ളപ്പോൾ സമാധാനമായിരുന്നു പക്ഷേ ഇപ്പോൾ അവനും കൂടി പോയപ്പോൾ വല്ലാത്ത ടെൻഷനാണ് അമ്മയുടെ കാര്യം ഓർത്ത്!!!

അമ്മയ്ക്ക് ബിപി ലോ ആണ് ഇടയ്ക്ക് തലചുറ്റി വീഴും.. അതുകൊണ്ടുതന്നെ എന്തെങ്കിലും വച്ചുണ്ടാക്കി അവിടെ അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി എന്ന് പറയും പക്ഷേ ആര് കേൾക്കാൻ പറമ്പ് വൃത്തിയാക്കാനും മുറ്റം അടിച്ചുവാരാനും ഒക്കെയായി അങ്ങനെ പോകും,

ആദ്യമൊക്കെ വീണാൽ പറയുമായിരുന്നു ഞാൻ ചീത്ത പറയാൻ തുടങ്ങിയതോടെ ഇപ്പോൾ വീണാലും ഒന്നും മിണ്ടില്ല..
ഇത് എങ്ങനെ പറ്റിയതാണ് എന്ന് അറിയില്ല…
ഇടത് കാലിനാണ് പൊട്ടൽ..

വീടിനു മുന്നിലെ സ്റ്റെപ്പിൽ നിന്ന് വീണതാണ് ഒന്നുകിൽ വഴുക്കി വീണതാവും അല്ലെങ്കിൽ ബിപി ലോ ആയപ്പോൾ തലചുറ്റി വീണത് ആവാം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്കും നിശ്ചയം ഇല്ല..

സിദ്ധേട്ടനോട് കാര്യം പറഞ്ഞപ്പോൾ വേഗം അമ്മയുടെ അടുത്ത് പോയി ഡോക്ടറെ കാണിച്ചുകൊണ്ടു വന്നോളാൻ പറഞ്ഞു അത് കഴിഞ്ഞ് ഉടൻ ഇങ്ങോട്ട് എത്തണമെന്നും…. ഇവിടെ ഭുവനേശ്വരി പൂജയുണ്ട് ഞാനില്ലെങ്കിൽ ശരിയാവില്ല എന്നും പറഞ്ഞു…

പറഞ്ഞതുപോലെ തന്നെ ചെയ്തു അമ്മയുടെ അരികിൽ ദൂരെയുള്ള അമ്മാവന്റെ ഭാര്യയെ വിളിച്ചാക്കി…

ഭുവനേശ്വരി പൂജ കഴിഞ്ഞ് ഉടൻ എത്താം അതുവരെ ഒന്ന് നിൽക്കണമെന്നാണ് പറഞ്ഞിരുന്നത് അവർ സമ്മതിച്ചു വന്നതാണ് പക്ഷേ ഭുവനേശ്വരി പൂജ കഴിഞ്ഞപ്പോൾ ഇവിടെ അമ്മയുടെയും മകന്റെയും മട്ട് മാറി ഞാൻ ഇവിടെ നിന്ന് പോയാൽ ഇവിടുത്തെ ജോലി ചെയ്യാൻ ആളില്ല അതാണ് കാരണം

ഇവിടുത്തെ അമ്മയ്ക്ക് ഇല്ലാത്ത പ്രശ്നങ്ങളില്ല പുറം വേദനയും മുട്ടുവേദനയും ഒക്കെ തുടങ്ങി..
അമ്മായിയെ വിളിച്ച് ഞാൻ ഒരു ദിവസം കൂടി കഴിയുമെന്ന് പറഞ്ഞു അവർ അന്നും കൂടി അവിടെ നിന്നോളം എന്ന് പറഞ്ഞു..

ഇന്നലെ പോവേണ്ടതാണ് സിദ്ധേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത് അമ്മായിയോട് തന്നെ അവിടെ നിൽക്കാൻ പറ വേണമെങ്കിൽ എന്തെങ്കിലും ചില്ലറ കൊടുക്കാം എന്നാണ്!!!

എത്ര തരംതാഴ്ന്നിട്ടാണ് അവർ ആളുകളെ കാണുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ ഇവർ കൊടുക്കുന്ന നക്കാപ്പിച്ചക്കുവേണ്ടിയാണ് അമ്മായി
അവിടെ നിൽക്കുന്നത് എന്നാണോ ഇവർ കരുതിയത്!!!

അതൊന്നും പറ്റില്ല എനിക്ക് തന്നെ പോണം എന്ന് പറഞ്ഞു ഇവിടെ എന്ത് വിശേഷം ഉണ്ടെങ്കിലും, എല്ല് മുറിയുവോളം എനിക്ക് പണിയുണ്ടാകും സിദ്ധേട്ടന് ഒരു അനിയത്തിയും ഒരു ചേച്ചിയും ഉണ്ട് അവർ വന്നാൽ മുഴുവൻ സമയവും റസ്റ്റ് ആയിരിക്കും…അല്ലെങ്കിൽ അടുത്ത

ബന്ധുക്കളോടൊക്കെ ഓരോന്ന് പറഞ്ഞിരിക്കും അടുക്കളയിലെയോ വീട്ടിലെയോ ഒരു ജോലിക്ക് പോലും എന്നെ സഹായിക്കാൻ ഒന്നു വരാറില്ല..

ഒരു ഓണത്തിനോ വിഷുവിനോ എന്റെ വീട്ടിലേക്ക് വിടില്ല… അമ്മയുടെ പിറന്നാൾ വന്നാൽ ആശയോടെ അമ്മ ഞങ്ങളെ വിളിക്കും..

ഈ പ്രായമായവരുടെ പിറന്നാളൊക്കെ ഇപ്പോൾ ആഘോഷിക്കാഞ്ഞിട്ടാ!!””
എന്ന് പറയുന്നത് കേൾക്കാം സിദ്ധേട്ടൻ..

മറിച്ച് സീദ്ധേട്ടന്റെ അമ്മയുടെ പിറന്നാൾ ആഘോഷം മാതിരി കൊണ്ടാടുന്നത് കാണാം…

ഇത്രയും നാൾ ഒന്നും മിണ്ടാതെ ഒരു പൊട്ടിയെ പോലെ എല്ലാം സഹിച്ചു ഇപ്പോൾ അമ്മയ്ക്ക് ഇത്രയും വയ്യ എന്ന് പറഞ്ഞിട്ടും എന്റെ അവസ്ഥ മനസ്സിലാക്കാതെ ഇരിക്കുന്നവരെ കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം തോന്നി…

ഒരു തവണ കൂടി സിദ്ധേട്ടനെ വിളിച്ചു ചോദിച്ചു വീട്ടിലേക്ക് പോകട്ടെ എന്ന് അമ്മയോട് ചോദിച്ചോളാൻ പറഞ്ഞു അതോടെ ഞാൻ ഫോൺ കട്ട് ചെയ്തു ഇനി എനിക്ക് എന്റെ തീരുമാനം മതി എന്ന് ഉറപ്പിച്ചു..

അനിയനെ വിളിച്ച് ഞാൻ ഇവിടുത്തെ സ്ഥിതിഗതികൾ എല്ലാം പറഞ്ഞു അവനും എനിക്ക് ധൈര്യം തന്നു നീ ധൈര്യമായി ഇറങ്ങിപ്പോരേ ഞാൻ ഉണ്ടാവും എന്ന്..

ഇനി അതിന്റെ പേരിൽ അവർ വല്ല പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഒരു മോളല്ലേ ഉള്ളൂ അതിനെ നമുക്ക് വളർത്താം എന്ന് പറഞ്ഞു അവൻ..

അവനും കൂടി ധൈര്യം തന്നതിന്റെ പേരിൽ ഇറങ്ങിപ്പോന്നതാണ് അവിടെ നിന്ന്!!
വീട്ടിലെത്തും മുമ്പ് സിദ്ധേട്ടന്റെ ഫോൺ വന്നിരുന്നു ആരോട് ചോദിച്ചിട്ടാണ് എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നത് എന്ന് ചോദിച്ച്!!!

“”” ആരോടും ചോദിച്ചില്ല!!! ചോദിച്ചിട്ടും കാര്യമില്ല എന്നറിയാം കാരണം നിങ്ങൾക്ക് ഞാൻ അവിടെ വെറുമൊരു വേലക്കാരി മാത്രമാണ് എന്റെ കാര്യങ്ങളോ അല്ലെങ്കിൽ എന്നെ സംബന്ധിക്കുന്ന കാര്യങ്ങളോ നിങ്ങൾക്ക് ഒരു വിഷയമേ അല്ല!!!

നിങ്ങളുടെ വീട്ടിലെ ഭുവനേശ്വരി പൂജയെക്കാൾ എനിക്ക് പ്രധാനം എന്റെ അമ്മ തന്നെയാണ്!! എന്നിട്ടും നിങ്ങൾ പറഞ്ഞപ്പോൾ ആരെയും പിണക്കം എന്ന് കരുതി ഓടി വന്നതാണ്… ഇവിടെ ആരുമില്ല എന്ന് എല്ലാവർക്കും അറിയുന്ന സംഗതിയാണ് എന്നിട്ടും നിങ്ങൾ എന്താണ് ചെയ്തത് എന്നെ അവിടെ തന്നെ പിടിച്ചുനിർത്തി!!

ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ നിങ്ങളുടെ അമ്മയാണ് ഇതുപോലെ ഒരു അവസ്ഥയിൽ ഒറ്റയ്ക്ക് കിടക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ ഇവിടെ വന്നു നിൽക്കുന്ന അനുവദിക്കുമായിരുന്നു ആരെങ്കിലും നോക്കും എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കാം എന്ന് പറഞ്ഞ്???

ശ്യാമ അത് ചോദിച്ചപ്പോൾ അതിന് മറുപടിയില്ലായിരുന്നു, സിദ്ധാർത്ഥന്!!””” അപ്പോ നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ മാത്രമാണ് വലുത് എന്റെ കാര്യങ്ങൾ, നിങ്ങളുടെ എല്ലാം കഴിഞ്ഞ് സമയമുണ്ടെങ്കിൽ മാത്രം ചെയ്യാനുള്ളതാക്കി മാറ്റി നിർത്തിയിരുന്നു എപ്പോഴും!

ഇത്രയും നാൾ ഞാൻ പരാതിയൊന്നും പറഞ്ഞില്ല പക്ഷേ എനിക്ക് മനസ്സിലായി അത് സഹിച്ചു ഞാൻ അവിടെ നിന്നിട്ടുണ്ടെങ്കിൽ കാലാകാലം എനിക്ക് അത് തന്നെയേ കിട്ടൂ എന്ന്!!! അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ആ പടിയിറങ്ങിയത്!!”””

“”” വല്ലാതെ അഹങ്കരിക്കണ്ടാടീ നീ!!! ആങ്ങള ഒരു കല്യാണം കഴിച്ചു കൊണ്ടു വരട്ടെ അതുവരെ കാണും നിന്റെ അഹങ്കാരം!!””

“” അത് നിങ്ങളുടെ വെറും തോന്നലാണ് സിദ്ധെട്ടാ ഞാൻ അതിന് അവന്റെ ചിലവിനും നിക്കാൻ പോകുന്നില്ല എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ച് എന്റെയും മോളുടെയും കാര്യം ഞാൻ നോക്കിക്കോളാം.

അപ്പോൾ പിന്നെ എനിക്ക് അവനെയും അവന്റെ ഭാര്യയെയും പേടിക്കേണ്ട ആവശ്യമില്ലല്ലോ!! എന്തായാലും ഇനി ചവിട്ടി മേതിക്കാൻ അങ്ങോട്ട് വരുന്നില്ല.. ഇനി അതല്ല എന്റെയും കുഞ്ഞിന്റെയും കൂടെ നിങ്ങൾക്ക് ഒരു ജീവിതം വേണം എന്ന്, ഉണ്ടെങ്കിൽ എനിക്കും തുല്യ പരിഗണന തരാൻ ആദ്യം പഠിക്കൂ.. അത് എനിക്കും കൂടി ബോധ്യമാകട്ടെ അന്ന് വരാം .. !!!”””

എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു അത്രയും പറഞ്ഞതിൽ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അവൾക്ക്…

ഒരുപക്ഷേ നാളെ എല്ലാം കോമ്പ്രമൈസ് ആയി എന്നും പറഞ്ഞ് വരാം!! അല്ലെങ്കിൽ അഹങ്കാരിയായ ഭാര്യയെ ഉപേക്ഷിക്കാം!!
എന്തായാലും അത് തന്നെ ബാധിക്കാൻ പോകുന്നില്ല!!!

അവിടെ നിന്ന് ഇറങ്ങും തീരുമാനിച്ചപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ധൈര്യമാണ്..

ഇനി അവർക്ക് ചവിട്ടി മേതിക്കാൻ നിന്നു കൊടുക്കില്ല!!!അത് ഓർത്ത് അവൾ സ്വന്തം വീടിന്റെ അകത്തേക്ക് നടന്നു…സ്വാതന്ത്ര്യത്തോടെ ഒരു കാറ്റ് അവളെ വന്ന് പുണർന്നിരുന്നു അപ്പോഴേക്ക്…

Leave a Reply

Your email address will not be published. Required fields are marked *