വല്ലാതെ നെഗളിക്കേണ്ട വെറുമൊരു വേലക്കാരിയാ നീ… ആ സ്ഥാനത്ത് നിന്നാ മതി എന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം

(രചന: J. K)

 

ഐസിഎവിനു മുന്നിൽ പ്രാർത്ഥനയോടെ അവൾ ഇരുന്നിരുന്നു..”””ചെന്താമര””””തന്റെ ആരുമല്ല അകത്ത് കിടക്കുന്നത് എന്നാലും അവൾ മനസ്സുരുകി അറിയാവുന്ന ദൈവങ്ങളോട് എല്ലാം പ്രാർത്ഥിച്ചു മനുഷ്യനു ഒന്നും വരുത്തരുതേ എന്ന്….

കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് മാഷിന്റെ ഫോൺ മുഴങ്ങിയിരുന്നു അത് കേട്ട് ഞെട്ടി അവൾ എണീറ്റു…

“”അപ്പു കാളിങ് “”””ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ ആ പേരിലേക്ക് അവജ്ഞയോടെ അവൾ നോക്കി മാഷിന്റെ ഏക മകനാണ്…

ഒരു നിമിഷം അറച്ചു നിന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു ഹലോ എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്ന് അവന്റെ സൗണ്ട് കേട്ടു….

“”‘ഇന്ന് എങ്ങാനും ഉണ്ടാവുമോ???””അക്ഷമനായി അവൻ ചോദിച്ചത് കേട്ട് വല്ലാതെ ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു. ചെന്താമരയുടെ ഉള്ളിൽ

“””എന്ത് “”‘ഇന്ന് കനപ്പിച്ച് ചോദിച്ചതിന്റെ അർത്ഥം മനസ്സിലായി ആവണം അവൻ മാറ്റി ചോദിച്ചത്””””അച്ഛന് ഇപ്പോൾ എങ്ങനെയുണ്ട്”””

എന്ന്…””” ഒന്നും പറയാറായിട്ടില്ല ഇനി അപ്പുവേട്ടൻ ആഗ്രഹിക്കുന്ന പോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ച് അറിയിച്ചേക്കാം”””””

എന്ന് അവൾ പറഞ്ഞു അത് കേട്ട് അപ്പുറത്ത് ദേഷ്യത്തോടെ പറഞ്ഞിരുന്നു”””വല്ലാതെ നെഗളിക്കേണ്ട വെറുമൊരു വേലക്കാരിയാ നീ… ആ സ്ഥാനത്ത് നിന്നാ മതി എന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം…””””

എന്ന്..അത് കേട്ട് പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലാതെ അവിടെ തന്നെ ഇരുന്നു….”” വെറുമൊരു വേലക്കാരെ ആ വാക്ക് വീണ്ടും മനസിലിട്ട് ഒന്നുകൂടി പറഞ്ഞു നോക്കി ചെന്താമര..

”” അതെ വേലക്കാരി അത് തന്നെയാണ് ആ വീട്ടിൽ തന്നെ സ്ഥാനം….ആ കിടക്കുന്ന മാഷിന്റെ മനസ്സിലൊഴികെ…

ഓർമ്മകൾ വളരെ മുന്നിലേക്ക് പോയി…എൽപി സ്കൂളിൽ മാഷ് ആയിരുന്നു മാധവൻ..ഭാര്യ ലക്ഷ്മിയും അവിടുത്തെ ടീച്ചർ ആയിരുന്നു ഒരേ ഒരു മകൻ അഭിമന്യു അപ്പു എന്ന് വിളിക്കും ..

ഒരൊറ്റ മകൻ ആയതുകൊണ്ട് തന്നെ മാഷ് താഴത്തും തലയിലും വയ്ക്കാതെ അവനെ വളർത്തി..

അവനു താഴെ ഒരു പെൺകുട്ടി കൂടി വേണമെന്നായിരുന്നു മാഷിന്റെയും ടീച്ചറുടെയും മോഹം പക്ഷേ എന്തുകൊണ്ടോ ദൈവം അവർക്ക് ഒരു മോനെ മാത്രം കൊടുത്തു…

പിന്നെയും തോൽക്കാതെ ടീച്ചർ വഴിപാടുകൾ കഴിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു, അവർക്കൊരു മോളായി ചെന്താമരയെ കൊടുത്തത്….

നാട്ടിൽ പണി അന്വേഷിച്ചുവന്ന തമിഴന്മാരുടെ കൂട്ടത്തിൽ ഉള്ളതായിരുന്നു സീത പെണ്ണും മകൾ ചെന്താമരയും സീത പെണ്ണ് നാട്ടിൽ വച്ച് ഏഴുവരെ പഠിച്ചിട്ടുണ്ട് അത്ര പോലും പ്രാഥമിക വിദ്യാഭ്യാസം കിട്ടാത്തവരായിരുന്നു ആ കൂട്ടത്തിൽ ഉണ്ടായിരുന്നത്..

സീത പെണ്ണിന് പഠിക്കാൻ ഏറെ താല്പര്യമായിരുന്നു.പക്ഷേ അതിനു സമ്മതിക്കാതെ അവളെ അവളുടെ മാമന്റെ കൂടെ കെട്ടിച്ചുവിട്ടു അവരുടെ വീട്ടുകാർ അവളെയും കൊണ്ട് മാമൻ നാട്ടിലേക്ക് വന്നതാണ്…

പക്ഷേ നിർഭാഗ്യവശാൽ അയാൾക്ക് അവിടെവച്ച് മരണം സംഭവിച്ചു തിരിച്ചു പോകാൻ മനസ്സില്ലാതെ സീത പെണ്ണും മകളും ഇവിടെ തന്നെ നിന്നു…..

അങ്ങനെയാണ് ടീച്ചറെ കാണുന്നതും പരിചയപ്പെടുന്നതും അവരുടെ വീട്ടിലെ ജോലികൾ എല്ലാം ചെയ്യാൻ വേണ്ടി എത്തുന്നതും..

ക്രമേണ അവർ അംഗങ്ങളെ പോലെയായി ടീച്ചർക്ക് അവരോട് ഭയങ്കര സ്നേഹം ആയിരുന്നു..

പ്രത്യേകിച്ച് ചെന്താമരയോട്….താമരെ എന്നു മുഴുവൻ വിളിക്കില്ലായിരുന്നു…ചെന്താമരയുടെ ജീവിതത്തിൽ പക്ഷേ ദുരന്തങ്ങൾക്ക് അപ്പോഴും ഒരു അറുതി വന്നിട്ടില്ലായിരുന്നു..

മാഷും ടീച്ചറും അവരെ സ്വന്തം പോലെ സ്നേഹിച്ചപ്പോഴും അപ്പു അവരോട് വല്ലാത്ത അകൽച്ച കാണിച്ചിരുന്നു വെറും വേലക്കാരാണെന്ന് അവരെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചിരുന്നു…

എങ്കിലും മാഷോട് ടീച്ചറോടും ഉള്ള സ്നേഹം കാരണം അവർ എതിർത്തൊന്നും പറഞ്ഞിരുന്നില്ല പകരം അവനെ തലയിൽ ഏറ്റിവച്ചു….

പശുവിന് പുല്ലരിയാൻ വേണ്ടി പോയതായിരുന്നു സീത പെണ്ണ് അവിടെവച്ചാണ് ഒരു പാമ്പ് കടിച്ചത്..

കുരുമുളക് വായിൽ ഇട്ട് അത് എരിവില്ലെങ്കിൽ പാമ്പിനു വിഷമുള്ളു ഇത് എരിവുണ്ട് അതുകൊണ്ട് വിഷമില്ലെന്നും പറഞ്ഞ് അവൾ ആരോടും പറയാതെ നോക്കി…. അവസാനം വയ്യ എന്ന് തോന്നിയപ്പോൾ മാത്രമാണ് ടീച്ചറോട് പറഞ്ഞത് പാമ്പ് കടിച്ച വിവരം….

ടീച്ചർ കുറെ വഴക്ക് പറഞ്ഞു വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോയി പക്ഷേ ഒരു ദിവസം അങ്ങനെ കിടന്നു പിറ്റേദിവസം അവൾ താമരയെ വിട്ടു പോയിരുന്നു…

അതൊക്കെ മറക്കാൻ താമരയ്ക്ക് കൂട്ടായതും അവൾ ചേർത്ത് പിടിച്ചതും ടീച്ചറും മാഷും ആയിരുന്നു..

പിന്നീട് അവരുടെ മോളെ പോലെ തന്നെ ആവുകയായിരുന്നു ചെന്താമര ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരേ ഒരാൾ അവിടെയുണ്ടായിരുന്നു അപ്പു…

അവൻ തരം കിട്ടുമ്പോഴൊക്കെ അവളെ താഴ്ത്തി കെട്ടി…മാഷിന്റെയും ടീച്ചറിനെയും ഓർത്ത് അവൾ എല്ലാം ക്ഷമിച്ചു..

അവർക്ക് യാതൊരുവിധ സങ്കടവും വരുത്തരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു…

പക്ഷേ അവരെയും വിഷമിപ്പിച്ച അവന് ഇഷ്ടപ്പെട്ട ഒരു കുട്ടിയുമായി അവൻ അമേരിക്കയിലേക്ക് പോയി…

അവിടെ ജോലി ശരിയായപ്പോൾ ആരോടും ഒരു വാക്ക് പറയാതെ അവളെയും കൂട്ടി പോവുകയായിരുന്നു..

അത് മാഷിനെ വല്ലാതെ തളർത്തി..അതിനുശേഷം അദ്ദേഹം വല്ലാതെ പുറത്തിറങ്ങാറില്ലായിരുന്നു..

കുട്ടികളെ പഠിപ്പിക്കുന്ന മാഷിന് സ്വന്തം മകനെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞില്ല എന്നൊരു ആക്ഷേപം അത്രയും നാൾ കൊണ്ട് അവിടെയെല്ലാം പരന്നിരുന്നു…

അയാൾക്ക് അതിൽ വളരെ വിഷമമായിരുന്നു…അപ്പോഴും അവരെ താങ്ങി നിർത്തിയതും കൂട്ടായതും ചെന്താമരയായിരുന്നു..

അങ്ങനെയാണ് ഒരു ദിവസം മാഷിന് നെഞ്ചുവേദന വന്നതും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതും ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി…

ആകെ തളർന്ന ടീച്ചറോട് വരണ്ട ഞാൻ മാത്രം പോയ്ക്കോളാം എന്ന് പറഞ്ഞ് ടീച്ചറെ വീട്ടിലാക്കുകയായിരുന്നു അവൾ…

പ്രാർത്ഥനയോടെ അവൾ അവിടെ കഴിച്ചുകൂട്ടി…ആകെക്കൂടി മാഷ് ആവശ്യപ്പെട്ടത് അപ്പുവിനെ കാണണം എന്നായിരുന്നു അതുകൊണ്ടാണ് ചെന്താമര ഒന്ന് മടിച്ചിട്ടെങ്കിൽ പോലും അയാളെ വിളിച്ചത്…..

“‘” ഇപ്പോൾ വരാൻ ലീവ് കിട്ടില്ല…””” എന്നായിരുന്നു മറുപടി അവൾ മാഷിനു വേണ്ടി കെഞ്ചി…എന്നിട്ടും അയാൾ ഒന്നു വന്നില്ല..

ടീച്ചറെ കൊണ്ട് പറയിച്ചു നോക്കി അപ്പോഴും ഇതുതന്നെയായിരുന്നു മറുപടി..ഒടുവിൽ ഐസിയുന് പുറത്തേക്ക് എത്തിയത് മാഷിന്റെ ജീവനില്ലാത്ത ശരീരമായിരുന്നു…

അതുകൊണ്ട് അവൾക്കറിയില്ലായിരുന്നു എങ്ങനെ ടീച്ചറുടെ അടുത്തേക്ക് പോകും എന്ന്…

അവിടെ എത്തിയപ്പോൾ ടീച്ചർ ശരീരത്തിലേക്ക് വീണ് പൊട്ടിക്കരഞ്ഞിരുന്നു..

കർമ്മങ്ങൾ ചെയ്യാൻ അപ്പുവിനെ വിളിക്കാം എന്ന് ആരോ പറഞ്ഞപ്പോൾ, ടീച്ചറാണ് പറഞ്ഞത് വേണ്ട താമര മോൾ ചെയ്യും എന്ന്..

പെൺകുട്ടി കർമ്മം ചെയ്യേ?? ആകെ മുറു മുറുപ്പായി അവിടെ….ഈ കിടക്കുന്ന മനുഷ്യൻ കണ്ണിന്റെ കൃഷ്ണമണി പോലെ നോക്കിയ മകന്,

അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പോലും വരാൻ പറ്റിയില്ല അവന് അവന്റെ തിരക്കായിരുന്നു വലുത് കാണണമെന്ന് ഏറെ ആശിച്ചു അത് നടക്കാതെയാണ് മാഷ് പോയത്…

അപ്പോഴൊക്കെയും ഞങ്ങൾക്ക് മകളെപ്പോലെ കൂട്ട് വന്നത് ഈ കുഞ്ഞാണ് ഇവളെ കഴിഞ്ഞേയുള്ളൂ ഇനി ആർക്കും ഞങ്ങളുടെ മനസ്സിൽ സ്ഥാനം…

അത് കേട്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു കൈകൂപ്പി ടീച്ചറുടെ മുന്നിൽ അവൾ ഇരുന്നു…

അവളെ സ്നേഹപൂർവ്വം ടീച്ചർ പിടിച്ചെഴുന്നേൽപ്പിച്ച് നിന്റെ അച്ഛന്റെ സ്ഥാനം കൊടുത്ത് ഈ കർമ്മം ചെയ്യണം എന്ന് ആവശ്യപ്പെട്ടു പൂർണ്ണ മനസ്സോടെ അവൾ അത് ചെയ്തു…

ചിലർ അങ്ങനെയാണ് എത്ര രക്തബന്ധം ഉണ്ടെന്നു പറഞ്ഞാലും ഒരാവശ്യം വരുമ്പോൾ അതൊന്നും കാണിക്കില്ല മറ്റു ചിലരുണ്ട് ഒരു ബന്ധവും ഇല്ലെങ്കിൽ പോലും എല്ലാം എല്ലാം ആകുന്നവർ..

Leave a Reply

Your email address will not be published. Required fields are marked *