നിന്റ അമ്മേ കണ്ടാലും നീ പീഡിപ്പിക്കുമോടാ ” എന്ന് ചോദിച്ചവന്റെ ദേഹത്തായിരുന്നു പിന്നെ മണ്ണ് പറ്റിയത്.

(രചന: ദേവൻ)

 

ജയിലിലേക്ക് കയറുമ്പോൾ അവന്റെ മുഖത്ത്‌ കണ്ടത് നിർവികാരത ആയിരുന്നു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി ആയിട്ടായിരുന്നു ജയിലിലേക്കുള്ള അവന്റെ വരവ്.

തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞിട്ടും റിമാന്റ് ചെയ്യപ്പെടുമ്പോൾ അകലെ പൊട്ടിക്കരയുന്ന ഉമ്മയെ കണ്ടു. തൂണ് ചാരി നിൽക്കുന്ന ഉപ്പയെ കണ്ടു. അവര് മാത്രം മകനെ വിശ്വസിച്ചു. എന്റെ മോൻ തെറ്റ് ചെയ്യൂല്ലെന്ന് പറഞ്ഞു കരയണ കണ്ടു.

അവർക്കിടയിലൂടെ ആണ് പോലീസ്ജീപ്പിൽ കയറിയത്. ഒന്ന് തലയുയർത്തി നോക്കാൻ പോലും തോന്നിയില്ല. വാപ്പയുടെയും ഉമ്മയുടെയും ദയനീയമായ നോട്ടം സഹിക്കാൻ കഴിയില്ല.

പിറ്റേ ദിവസം ഒരു വാർത്ത കൂടി കേട്ടു. മാനക്കേട് കാരണം ഉമ്മയും ബാപ്പയും ആത്മഹത്യ ചെയ്തെന്ന്.

ഒരു പെൺകുട്ടിയെ സ്നേഹിച്ചതിന് കിട്ടിയ ക്രൂരമായ ശിക്ഷയായിരുന്നു അത്. സ്നേഹിക്കാനും ശാസിക്കാനും കൂടെ ഉണ്ടായിരുന്നവർ കൂടി അരങ്ങൊഴിഞ്ഞപ്പോൾ അവൻ ഒറ്റപ്പെട്ടിരുന്നു. കൂടെ പുച്ഛവും അവഗണനയും..

അവനെ ആരും കേട്ടില്ല.. അവൾക്ക് മുന്നിൽ മാത്രം കണ്ണും കാതും കൂർപ്പിച്ച് നിയമവും മാധ്യമങ്ങളും ആഘോഷിച്ചപ്പോൾ കേട്ടില്ല ആരും അവന് പറയാനുള്ളത്….

പെണ്ണ് പറയുന്നിടത് നിയമം നിലയുറപ്പിക്കുമ്പോൾ ആണിന്റെ വാക്കിനെന്ത് പ്രസക്തി.

അന്ന് ജയിലിൽ പെണ്ണിനെ പീഡിപ്പിച്ചവന്റെ നിൽപ്പ് കണ്ടില്ലേ എന്ന് ചോദിച്ചു പിറകിൽ നിന്നൊരുവൻ ചവിട്ടുമ്പോൾ നില കിട്ടാത്ത മണ്ണിലേക്ക് വീണു.

“നിന്റ അമ്മേ കണ്ടാലും നീ പീഡിപ്പിക്കുമോടാ ” എന്ന് ചോദിച്ചവന്റെ ദേഹത്തായിരുന്നു പിന്നെ മണ്ണ് പറ്റിയത്.

പ്രശ്നം ജയിൽ ഓഫീസർക്ക് മുന്നിൽ എത്തുമ്പോൾ അയാളും ചോദിച്ചത് അതായിരുന്നു.

” പീഡിപ്പിച്ചവനെ പിന്നെ ന്താടാ വിളിക്കേണ്ടത്?”” സർ ഞാൻ ആരേം പീഡിപ്ലിച്ചിട്ടില്ല. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടുപോയി. അതാണ് ഞാൻ ചെയ്ത തെറ്റ്. അതിന് എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതം മാത്രമല്ല, ന്റെ ഉമ്മയെയും വാപ്പയെയും ആണ്. ”

” തെറ്റ് ചെയ്തവർ ആരേലും ഇതുവരെ സമ്മതിച്ചിട്ടുണ്ടോ? ഇല്ല.. പിന്നെ നിനക്ക് നഷ്ട്ടപ്പെട്ടതിനൊക്കെ ഉത്തരവാദി നീ തന്നെ ആണ്. ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കില്ല ഇതൊന്നും. എന്നിട്ട് പെട്ടുകഴിയുമ്പോൾ കിടന്ന് ഇതുപോലെ മോങ്ങും. ”

അയാളുടെ വാക്കിൽ പരിഹാസമായിരുന്നു. അവന്റെ നെഞ്ചിലത് വലിയൊരു ഭാരവും.

” സർ… ഒരു പെണ്ണിനെ സ്നേഹിച്ചെന്ന തെറ്റേ ഞാൻ ചെയ്തുള്ളൂ. ഒഴിഞ്ഞുമാറി നടന്ന എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത് അവളായിരുന്നു.

പലപ്പോഴും അവൾ തരുന്ന കാശ് കൈ നീട്ടി വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്റെ അവസ്ഥ കൊണ്ടായിരുന്നു. അവൾ നീട്ടിയത് സ്നേഹം കൊണ്ടാണെന്നും കരുതി

അന്ന് അവളുടെ വീട്ടുകാർക്ക് കാണാൻ ആയിരുന്നു എന്നെ വീട്ടിലേക്ക് വിളിച്ചത്. പക്ഷേ, ഉള്ളിൽ കേറിയപ്പോൾ ആണ് അറിഞ്ഞത് അവളവിടെ ഒറ്റയ്ക്ക് ആണെന്ന്.

ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, ഉടുമ്പിനെ പോലെ ആയിരുന്നു അപ്പോൾ. ആ സമയത്ത് തന്നെ അവളുടെ വീട്ടുകാർ കയറിവന്നപ്പോൾ അവൾ വളരെ പെട്ടന്ന് ഓന്തിനെ പോലെ നിറം മാറി.

കൂടെ പടിക്കുന്നവൻ ആണെന്നോ, ഇഷ്ടപ്പെടുന്നവൻ ആണെന്നോ പറയുന്നതിന് പകരം ആരുമിലാത്ത നേരത്ത് കയറിപ്പിടിച്ചവൻ ആക്കി. പീഡിപ്പിക്കാൻ ശ്രമിച്ചവൻ ആക്കി. എന്റെ മുഖം മാത്രം എല്ലാവരും കണ്ടു.

പത്രങ്ങളും മറ്റു മാധ്യമങ്ങളും എന്റെ മുഖം മത്സരിച്ചു കാണിച്ചു കയ്യടി വാങ്ങി. വെറുതെ പീഡിപ്പിച്ചെന്ന് പറഞ്ഞവൾ എപ്പോഴും കാണാമറയത്തു തന്നെ. അവർക്ക് എന്നും മുഖമില്ല. ”

അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ആ ഓഫീസർക്കും ഒന്ന് മനസ്സലിഞ്ഞു.”എന്റെ അനിയാ… അതാണ് നമ്മുട നാട്….. നിയമം…

ഏതൊരു കേസിലും പെണ്ണുൾപ്പെട്ടാൽ പോലും അവളുടെ മുഖം മറച്ചു കൂടെ ഉള്ള ആണുങ്ങളെ മാത്രം പ്രദർശ്ശിപ്പിക്കുന്ന നിയമവ്യവസ്ഥ. പെണ്ണ് വിചാരിച്ചാൽ ആടിനെ പട്ടിയാക്കാൻ കഴിയുന്ന നമ്മുടെ നാട്ടിൽ എത്രയോ നിരപരാധികൾ പെടുന്നുണ്ട് എന്നറിയാമോ.

കൂടെ പല വട്ടം പലയിടത്തും പോയി കിടന്നിട്ട് അവസാനം പലയിടത്തു കൊണ്ടുപോയി പീഡിപ്പിച്ചു എന്നും പറഞ്ഞ് പെണ്ണ് പരിശുദ്ധയാകുമ്പോൾ ആണ് പീഡനക്കാരൻ ആയിമാറുന്ന നാട് ആണിത്.

അവിടെയും നിയമത്തെ വ്യപിചാരിച്ച് പെണ്ണ് സമർത്ഥയാകും. എല്ലാം അങ്ങനെ ആണെന്നല്ല, പക്ഷേ പലതും അങ്ങനെ ആണ്.

അങ്ങനെ ഒരു ഇരയാണ് നീ എങ്കിൽ കൂടി നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെ ആണ്.”അവൻ എല്ലാം കേട്ട് നിന്നു. മൗനം പാലിച്ചു.

ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോൾ ആകെ ഒരു ശൂന്യത ആയിരുന്നു. ഒന്ന് മിണ്ടാൻ, ചേർത്തുപിടിക്കാൻ, പോട്ടെ മോനെ സാരല്യ എന്ന് പറയാൻ ഉമ്മയോ ഉപ്പയോ ഇല്ല.

സാറ് പറഞ്ഞപ്പോലെ നഷ്ട്ടങ്ങൾ എല്ലാം തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ തന്നെ ആണ്. പക്ഷേ… ആ രാത്രി അവനും ഒരു തീരുമാനം എടുത്തിരുന്നു.

മനസ്സ് മുറിപ്പെട്ടവന് ആശ്വാസം മരണം തന്നെ.ആ രാത്രി ഒരു കയറുമായി ഇറങ്ങുമ്പോൾ മനസ്സ് കല്ലിച്ചിരുന്നു. അവൻ ഇരുട്ടിലൂടെ അതിവേഗം നടന്നു.ലക്ഷ്യമായിരുന്നു പ്രധാനം.

ആ വീടിന്റെ മതിൽ ചാടിക്കടക്കുമ്പോൾ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൻ. കയ്യിലെ കയറിൽ ഒന്നുകൂടി മുറുക്കെ പിടിച്ചു. പിന്നെ അടുത്തുള്ള മരത്തിൽ ഒരു കുരുക്കാക്കി മാറ്റി. മരണം ആസ്വദിക്കുംപ്പോലെ അവൻ ചിരിച്ചു.

ആ രാത്രി പുലർന്നത് മരണവാർത്തയും കൊണ്ടായിരുന്നു.” പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. വീട്ടിലെ മാവിലാണ് മൃതദേഹം കാണപ്പെട്ടത്. ”

അവൻ വീട്ടിൽ ആ വാർത്ത കേട്ട് കിടന്നു.ഒരിക്കൽ വീട്ടിലേക്ക് വിളിച്ചു ചതിച്ചവളെ ഇന്നലെ വീട്ടിന് പിറത്തേക്ക് വിളിച്ചപ്പോൾ പ്രതീക്ഷിച്ചുകാണില്ല വിളിച്ചത് മരണമാണെന്ന്.

പണവും മാപ്പും പ്രതീക്ഷിച്ചു വന്നവൾ…. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാമെങ്കിൽ, നികത്താൻ കഴിയാത്ത നഷ്ട്ടങ്ങൾക്ക് സാക്ഷിയാവാമെങ്കിൽ തെറ്റ് ചെയ്ത അവൾക്ക് അവകാശപ്പെട്ട ശിക്ഷ മരണമാണ്..അർഹതയില്ലാത്ത ജീവിതം അപകടമാണ്. ഒരാൾക്ക് മാത്രമല്ല… പലർക്കും..

അവൻ ആ വാർത്ത കേട്ടങ്ങനെ കിടന്നു. അപ്പൊ അപ്പുറത് അവളെ വെട്ടിയിറക്കുകയായിരുന്നു, ശവമായി…..

Leave a Reply

Your email address will not be published. Required fields are marked *