ഒരു ഭ്രാന്തിയെ പോലെ ഇട്ടിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുന്ന തങ്ങളുടെ പൊന്നുമോളെ കണ്ട് അച്ഛനമ്മമാർ നിലവിളിച്ചു..

(രചന: സൂര്യ ഗായത്രി)

 

കോളേജിൽ നിന്നും ഫോൺ വരുമ്പോൾ വെപ്രാളത്തിലാണ് കിഷോറും ഹരിതയും ഹോസ്പിറ്റലിൽ എത്തിയത്….

അവിടെ കണ്ട കാഴ്ച്ചയിൽ തറഞ്ഞു നിന്നു.. ഒരു ഭ്രാന്തിയെ പോലെ ഇട്ടിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുന്ന തങ്ങളുടെ പൊന്നുമോളെ കണ്ട് അച്ഛനമ്മമാർ നിലവിളിച്ചു..

ഒടുവിൽ സെക്യൂരിറ്റി എല്ലാവരും ചേർന്ന് പിടിച്ചാണ് അവളെ റൂമിലേക്ക് കൊണ്ടുപോയത്.

ഡോക്ടറുടെ ക്യാബിനുള്ളിൽ ഇരിക്കുമ്പോൾ അവരോട് എന്ത് പറയണം എന്ന് ഡോക്ടർക്കും അറിയില്ലായിരുന്നു..

ഡോക്ടർ ഞങ്ങളുടെ മോൾക്ക് എന്താണ് സംഭവിച്ചത്..കിഷോർ ഉത്കണ്ഠയോടുകൂടി ചോദിച്ചു..

രാവിലെ ആ കുട്ടി പഠിക്കുന്ന കോളേജിൽ നിന്നാണ് ഇവിടേക്ക് കൊണ്ടുവന്നത് ഇവിടെ കൊണ്ടുവരുമ്പോൾ ബ്ലഡ് പ്രഷർ വളരെ കുറഞ്ഞ അളവിൽ ആയിരുന്നു. ബോധമില്ലാതെ മുറിയിൽ കിടക്കുന്ന കുട്ടിയെയാണ് ഇവിടെ കൊണ്ടുവന്നത്.

ആദ്യ പരിശോധനയിൽ തന്നെ മനസ്സിലായി നിങ്ങളുടെ മകൾ അമിതമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന്.

ഡോക്ടർ എന്തൊക്കെയാണ് ഈ പറയുന്നത് ഞങ്ങളുടെ മകൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല.

സി…..മിസ്റ്റ്ർ… എല്ലാ രക്ഷിതാക്കൾക്കും അവരുടെ മക്കളെ കുറിച്ച് ഇങ്ങനെയൊക്കെ തന്നെയായിരിക്കും ചിന്ത….

പക്ഷേ ഞാൻ പറഞ്ഞത് 100% സത്യമാണ്. നിങ്ങളുടെ മകൾ വലിയതോതിൽ ലഹരി ഉപയോഗിക്കുന്നുണ്ട്. അത് എങ്ങനെ കിട്ടുന്നു എവിടെ നിന്ന് കിട്ടുന്നു എന്നൊക്കെ നിങ്ങളാണ് അന്വേഷിക്കേണ്ടത്.

എന്തായാലും ഈ ഹോസ്പിറ്റലിൽ ഇതിനുള്ള ചികിത്സയില്ല അതുകൊണ്ട് നിങ്ങൾ കുട്ടിയെ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം.

എന്തായാലും ഇപ്പോഴത്തെ അവസ്ഥയിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഒന്ന് രണ്ട് ദിവസം ഇവിടെ കിടന്നതിനു ശേഷം കൊണ്ടുപോകാം.

ഇവിടെ കൂടെ ആരെങ്കിലും ഒരാൾ നിന്നാൽ മതി. കുട്ടിയുടെ അമ്മ കൂടെ നിൽക്കട്ടെ.

വീട്ടിലെത്തിയിട്ടും കിഷോറിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

കിഷോറിന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ശേഖരനും ഭാര്യയും ഹരിതയെ അന്വേഷിച്ചെങ്കിലും…. അയാൾ കൃത്യമായ മറുപടി കൊടുത്തില്ല.

വൈകുന്നേരം ഹോസ്പിറ്റലിൽ പോയി ഹരിതയ്ക്ക് വേണ്ട ഭക്ഷണവും. മോൾക്ക് വേണ്ട ഒന്ന് രണ്ട് ജോഡി ഡ്രെസും എടുത്തു കൊണ്ട് കൊടുത്തു.

കുറച്ചുനേരം അവർക്കൊപ്പം ചെലവഴിച്ചതിനുശേഷം ആണ് കിഷോർ വീട്ടിലേക്ക് വന്നത്.

അല്പനേരം ഹാളിൽ ചെലവഴിച്ചു. എങ്ങനെയാണ് മകൾ ഈയൊരു ശീലത്തിന് അടിമപ്പെട്ടതെന്ന് അയാൾക്ക് എത്ര ആലോചിച്ചു മനസ്സിലായില്ല. ഏറെ നേരം ആലോചനകൾക്കൊടുവിൽ അയാൾ സോഫയിൽ കിടന്ന് മയങ്ങിപ്പോയി.

ഇടയ്ക്ക് എപ്പോഴോ ഉണർന്ന് ക്ലോക്കിൽ നോക്കുമ്പോൾ സമയം 11:30 മണി കഴിഞ്ഞു.

കിഷോർ മുകളിൽ മോളുടെ മുറിയിലേക്ക് പോയി. അവളുടെ സ്റ്റഡി ടേബിളും ബാഗും ഒക്കെ വിശദമായി പരിശോധിച്ചു. അവിടെനിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

മകളെ നല്ലപോലെ നോക്കി വളർത്താൻ കഴിയാത്ത അച്ഛനമ്മമാർ ആയിപ്പോയോ ഞാനും ഹരിതയും… കണ്ണുകൾ നിറഞ്ഞു ചാലു തീർത്തു ഒഴുകി….. കൈ എത്തി ലൈറ്റ് അണച്ചു.

ഏറെനേരം ഇരുളിൽ ന്നോക്കി ഇരുന്നു… തങ്ങളുടെ ജീവിതം ഇതുപോലെ കൂരിരുട്ടു നിറഞ്ഞതാണല്ലോ എന്നോർത്തുപോയി…

അയാൾ മകളുടെ കിടക്കയിലേക്ക് വീണു.എപ്പോഴോ ഉറങ്ങി പോയി……അല്പം കഴിഞ്ഞപ്പോൾ തന്റെ അടുത്ത് ആരോ ഉള്ളതുപോലെ തോന്നി കണ്ണുകൾ തുറന്നു…. ചാടി എഴുനേറ്റു ലൈറ്റ് ഓൺ ചെയ്യുമ്പോൾ കണ്ണുകൾ തുറിച്ചുപോയി… അടുത്ത വീട്ടിലെ ശേഖരന്റെ മകൻ…. കിരൺ……

അയാൾക്ക്‌ ഏറെ നേരം ചിന്തിക്കേണ്ടി വന്നില്ല… വേഗം മുറിയുടെ വാതിൽ ചാരിയിട്ട്…. അവന്റെ അടുത്തേക്ക് വന്നു….

അവനിപ്പോഴും ഉറക്കത്തിലാണ്. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്..അയാൾ ദേഷ്യത്തിൽ അവനെ വലിച്ചു എഴുനേൽപ്പിച്ചു… അവനു നേരെ നിൽക്കാൻ കഴിയുന്നില്ല.. കുഴഞ്ഞു വീണുപോകുന്നു…. അവനെ ആകെ ഒന്ന് പരിശോധിച്ച് നോക്കി… അവന്റെ പാന്റ്സ് ന്റെ പോക്കറ്റിൽ നിന്നും ഒന്ന് രണ്ടു പാക്കറ്റ്സ് കിട്ടി……..

മോളുടെ ബാത്‌റൂമിൽ കയറ്റി ഷവറിന്റെ ചോട്ടിൽ നിർത്തി……ഒരുവിധം ഓക്കേ ആണെന്ന് കണ്ടതും അവനെ റൂമിൽ തിരികെ കൊണ്ട് വന്നു…

കസേരയിൽ ഇരുത്തി…..ഇപ്പോൾ അവനു അപകടം മനസിലായി.. അവൻ ചാടി പിടഞ്ഞു എഴുനേറ്റു….കിഷോർ അവനെ ബലമായി പിടിച്ചിരുത്തി…

പറയെടാ നീയെന്തിനാ ഇപ്പോൾ ഇവിടെ വന്നത്… കയ്യിൽ കിട്ടുന്നത് വലിച്ചു കയറ്റി ഈ റൂമിൽ നീ എന്തിനാണ് വന്നത്… കിഷോറിന്റെ കൈ അവന്റെ കവിളിൽ മാറി പതിഞ്ഞു….

കസേരയിൽ ഇരുന്നു ബാലൻസ് കിട്ടാതെ കിരൺ പിന്നിലേക്ക് മറിഞ്ഞു വീണു. കിഷോറിന്റെ സമനില തെറ്റിയതുപോലെ അവനെ നിലത്തിട്ടു ചവിട്ടാൻ തുടങ്ങി.

അവന്റെ നിലവിളി ഒച്ച ആ മുറിയാകെ നിറഞ്ഞുനിന്നു.പറയെടാ എന്റെ മോളുടെ മുറിയിൽ ഈ പാതിരാത്രിയിൽ നീ എന്തിനാ വന്നത്…

ഇനി എന്നെ ഒന്നും ചെയ്യരുത് അങ്കിൾ… ഞാൻ എന്നും നീതുവിനോപ്പം ഇവിടെയാണ് കിടക്കുന്നതു….

കേട്ടത് വിശ്വസിക്കാൻ കാതുകൾക്ക് കഴിഞ്ഞില്ല…..എന്താ… എന്താ നീ പറഞ്ഞത്…..

ഞാനും നീതുവും എന്നും ഒരുമിച്ചാണ് ഈ റൂമിൽ….. പറഞ്ഞു തീരും മുന്നേ കിഷോർ കിരണിന്റെ മുഖമടച്ചു അടിച്ചു……

ഞാൻ പറഞ്ഞത്… സത്യമാണ്….. കുറച്ചു നാൾ മുൻപ്….നീതുവിന്റെ കുറച്ചു ഫ്രെണ്ട്സ് അവൾക്കു ഡ്രഗ്സ് ഉപയോഗിക്കാൻ പഠിപ്പിച്ചു….

അതിനു ശേഷം അവർ തന്നെയാണ് അവൾക്കു ആവശ്യത്തിന് അത് കൊടുത്തു കൊണ്ടിരുന്നത്….

ഇടയ്ക്കു കുറച്ചു നാളായി അവൾക്കതു കിട്ടാതെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.

ഒരു ദിവസം ഉറക്കമില്ലാതെഅവൾ ബാൽക്കണിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. കാര്യം എന്താണെന്ന് അന്വേഷിക്കുമ്പോൾ ….. അവൾ എന്നോട് ഡ്രഗ്സ്സ് ആണ് ആവശ്യപ്പെട്ടത്… എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞു.

കുറച്ചുകാലമായി വീട്ടുകാർ അറിയാതെ ഞാൻ ഡ്രഗ്സ്സ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൾ ചോദിച്ചപ്പോൾ ഞാൻ അവൾക്ക് കൊടുത്തു.

പിന്നീട് അതൊരു പതിവായി മാറി. അവൾ ചോദിക്കുമ്പോഴൊക്കെ ഞാൻ ഡ്രഗ്സ്സ് കൊടുത്തുകൊണ്ടിരുന്നു.

ഇടയ്ക്ക് എന്റെ കയ്യിൽ കാശില്ലാതെ വരുമ്പോൾ അവൾ എനിക്ക് കാശും തന്നു സഹായിച്ചു..

ഞങ്ങൾ തമ്മിലുള്ള ആ സൗഹൃദം വളർന്നു. ഇടക്കെപ്പോഴോ ഞാൻ അവൾക്കൊപ്പം ഈ റൂമിൽ സ്പെൻഡ് ചെയ്യാൻ തുടങ്ങി.

പിന്നെ അതൊരു ശീലമായി മാറി.ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് ഇവിടെ ഉറങ്ങുന്നത്.

അത്രയും ആയപ്പോഴേക്കും കിഷോർ തളർന്ന് ബെഡിലേക്കിരുന്നു…

തന്റെ മകൾ ഈയൊരു അവസ്ഥയിൽ ആയത് അറിയാതെ പോയല്ലോ. എന്ത് ചെയ്യണമെന്ന് അറിയാതെ അയാൾ കിരണിനെ നോക്കി…

ഈ മുറിയിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ തമ്മിൽ മറ്റൊരു ബന്ധവുമില്ല…..

അങ്കിൾ ദയവുചെയ്ത് ഇത് വിശ്വസിക്കണം.പലതവണ ഞാനും ഇതിൽ നിന്നു മാറി അവളെയും തിരുത്താൻ ശ്രമിക്കണം എന്നൊക്കെ കരുതുമ്പോൾ.. പക്ഷേ അത് നടക്കില്ല അങ്കിൾ… ഇതില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നൊരു അവസ്ഥയിലേക്ക് മാറും.

കിഷോർ അപ്പോൾ തന്നെ അവനെയും വിളിച്ചുകൊണ്ട് അവന്റെ വീട്ടിലേക്ക് പോയി.

പാതിരാത്രിയിൽ കോളിംഗ് ബെൽ കേട്ടാണ് കിരണിന്റെ വീട്ടുകാർ എഴുന്നേറ്റു വന്നത്. മുന്നിൽ നിൽക്കുന്ന കിഷോറിന്റെയും കിരണിന്റെയും അവസ്ഥ കണ്ടു അവർ അതിശയിച്ചു…

കിരൺ തന്നെയാണ് എല്ലാ കാര്യങ്ങളും അച്ഛനെയും അമ്മയെയും അറിയിച്ചത്.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും തളർന്ന് താഴെയിരുന്നു. കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയ മക്കളുടെ ഭാഗത്തുനിന്ന് ഈയൊരു പ്രവർത്തി അവർക്കു ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.

നിങ്ങൾ ഇങ്ങനെ ആലോചിച്ചിരുന്നിട്ടോ പരസ്പരം പഴിചാരിയിട്ടോ ശാപവാക്കുകൾ പറഞ്ഞിട്ടും കാര്യമില്ല..

ഒരു പ്രായമാകുമ്പോൾ മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവർത്തികൾ എന്തൊക്കെയാണെന്ന് നമുക്ക് ഓർക്കാൻ പോലും കഴിയില്ല. അതിന് വ്യക്തമായ ഉദാഹരണമാണ് നിങ്ങളുടെ മകനും എന്റെ മകളും.

പഠിക്കേണ്ട പ്രായത്തിൽ ഇവർ കാണിച്ചുകൂട്ടുന്ന ഈ തോന്നിവാസങ്ങൾ എല്ലാം. ഇവരുടെ ജീവിതത്തെയും നമ്മളെയും ആണ് ബാധിക്കുന്നത്. മക്കളെ കുറിച്ച് പല സ്വപ്നങ്ങളും കാണുന്ന നമ്മൾ ഇവരുടെ മുൻപിൽ പാടെ പരാജയപ്പെട്ടു നിൽക്കുകയാണ്.

രണ്ടുപേരെയും എത്രയും പെട്ടെന്ന് ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കണം. അവിടുത്തെ ചികിത്സകളിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുകയുള്ളൂ.

അടുത്ത ദിവസം രാവിലെ കിഷോർ ഹോസ്പിറ്റൽ എത്തി ഡോക്ടറെ കണ്ടു. കാര്യങ്ങളെല്ലാം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.

ഹരിതയെയും മകളെയും കൂട്ടി കൂടുതൽ ചികിത്സയ്ക്കുവേണ്ടി പോയി.

മക്കൾക്ക്‌ വേണ്ടാ സൗകര്യം ചെയ്തുകൊടുക്കുമ്പോൾ അവരത് ദുരുപയോഗം ചെയ്യുന്നു എന്നു നോക്കേണ്ടത് നമ്മുടെ കടമയായിരുന്നു…. അതിനൊന്നും കഴിയാത്ത മാതാപിതാക്കൾ ആയിപ്പോയി.

മക്കൾ മുറിയിടച്ചിരിക്കുമ്പോൾ അത് പഠിക്കുകയായിരിക്കും അവർക്കും പ്രൈവസി വേണ്ടേ എന്ന് നമ്മൾ കരുതുന്ന നമ്മൾ മടയന്മാരായി …

ആറുമാസത്തെ ചികിത്സകൾക്ക് ശേഷം നീതു പഴയ നീതുവിൽ നിന്നും ഒരുപാട് മാറി.

നിരന്തരമായ യോഗയും മെഡിറ്റേഷൻ ഒക്കെ ഒരു പരിധിവരെ അവളെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിച്ചു.

ഇന്ന് നീതു ലഹരിയിൽ നിന്നും മുക്തയാണ്. കഴിഞ്ഞ കാര്യങ്ങളെല്ലാം തന്നെ അവൾക്ക് നന്നായി അറിയാം. മുടങ്ങിപ്പോയ പഠനം അവൾ പൂർത്തിയാക്കി ..

കിരണിന്റെയും മാതാപിതാക്കൾ അവന് വേണ്ട വിധത്തിലുള്ള ചികിത്സകൾ നൽകി..

രണ്ടുപേരും പഠിച്ച ജോലിയൊക്കെ സമ്പാദിച്ചു….. തങ്ങളുടെ ജീവിതത്തിലും ഒന്നുചേർന്നു പോകാൻ ആണ് അവർ ആഗ്രഹിക്കുന്നത്…. അത് ആദ്യം അവർ തുറന്നു പറഞ്ഞത് മാതാപിതാക്കളോടാണ്..

വിവാഹം കഴിഞ്ഞ് അവർ ജോലിയോടൊപ്പം ലഹരി വിമുക്ത ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചു അതിന്റെ പ്രവർത്തനത്തിൽ കൂടുതൽ പങ്കാളികളായി വരുന്നു…. വരും തലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കുന്നതിനായി…..

Leave a Reply

Your email address will not be published. Required fields are marked *