കണ്ടവന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ മകളുടെ നരകജീവിതം ആരോ പറഞ്ഞ് അയാൾ അറിഞ്ഞു….

(രചന: J. K)

 

ജാതകം ചേർന്നിട്ട് അവർ പെണ്ണു കാണാൻ വന്നപ്പോൾ അയാളുടെ നെഞ്ചിൽ തീയായിരുന്നു കാരണം വരുന്നത് സ്കൂൾ മാഷിന്റെയും ടീച്ചറുടെയും മകനാണ് എന്നാണ് പറഞ്ഞിരുന്നത്…

പേര് അർജുൻ “””” വലിയ നിലയിൽ ജീവിച്ച് പോകുന്നവർ.. ചെറുക്കനും ഗവൺമെന്റ് ജോലിയാണ്..

പക്ഷേ തന്റെ വീട് ഓലമേഞ്ഞ വീട് ആയിരുന്നു അതുകൊണ്ട് തന്നെ തന്നെ അവർക്ക് ഇഷ്ടമാകുമോ എന്നറിയാതെ അയാൾ ഇരുന്നു…

ഏതൊരു അച്ഛന്റെയും മോഹമാണ് മകളെ നല്ല നിലയിൽ കല്യാണം കഴിച്ചു കൊടുക്കുക എന്നത്…

ആഗ്രഹം മാത്രം പോരല്ലോ അതിനുള്ള നീക്കിയിരിപ്പും വേണം… പക്ഷേ അന്യന്റെ വീടിന്റെ ചുമരിന് പെയിന്റ് അടിക്കാൻ പോകുന്നവന് സമ്പാദ്യമായി ഒന്നുംതന്നെയില്ല രണ്ട് പെൺമക്കൾ അല്ലാതെ…

അവളെ പെണ്ണുകാണാൻ വന്നിട്ട് അവർക്ക് ഇഷ്ടം ആയിട്ട് വീടിന്റെ പേരിൽ കല്യാണം ഒഴിഞ്ഞു പോയാൽ അത് ആർക്കും സഹിക്കാൻ പറ്റില്ല എന്ന് ഓർത്തപ്പോൾ അയാളുടെ നെഞ്ചിൽ ഒരു നോവ് പടർന്നിരുന്നു….

അറിയാവുന്ന ദൈവങ്ങളോട് മനമുരുകി ആ അച്ഛൻ പ്രാർത്ഥിച്ചു മകൾക്ക് ഈ വിവാഹം നടക്കണമെന്ന്…..

എന്തുകൊണ്ടും യോഗ്യൻ ആയിരുന്നു വരാൻ പോകുന്നവൻ അർഹത കുറവ് പലകാര്യത്തിലും തങ്ങൾക്ക് ആയിരുന്നു….

മോള്, രുഗ്മ….അവളെ കാണാൻ സുന്ദരിയായിരുന്നു ആരുകണ്ടാലും ഇഷ്ടപ്പെടും പക്ഷെ അത് മാത്രം പോരല്ലോ….. നീറി നീറി ഇരുന്നു ഒരച്ഛൻ..

അവര് പെണ്ണുകാണാൻ വന്നു അവർക്കെല്ലാം കുട്ടിയെ ഇഷ്ടായി എന്ന് അറിയിച്ചു അപ്പോഴും അയാൾക്ക് ഭയങ്കര ടെൻഷനായിരുന്നു സ്ത്രീധനം വല്ലതും ചോദിച്ചാൽ തന്റെ കയ്യിൽ ഒന്നും കൊടുക്കാൻ ഇല്ലല്ലോ അത് അറിഞ്ഞ് ആവണം അവർ പറഞ്ഞത്…..

ഞങ്ങൾക്ക് സ്ത്രീധനമായി ഒന്നും തന്നെ വേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന്….അയാളുടെ മനസ്സ് നിറയാൻ മറ്റൊന്നും വേണ്ടായിരുന്നു അയാൾ നിറഞ്ഞു ചിരിച്ചു മകളോട് ചോദിച്ചു നിനക്ക് ആളെ ഇഷ്ടമായോ എന്ന്…. ഇഷ്ടമായി എന്ന് പറഞ്ഞു…

പിന്നീടങ്ങോട്ട് അയാൾക്ക് ഇരിക്കാൻ സമാധാനം കിട്ടിയില്ല ഓട്ടമായിരുന്നു അവളുടെ കല്യാണം നടത്താൻ വന്ന കൂട്ടർക്ക് മോശം തോന്നാത്ത വിധത്തിൽ മകളെ ഇറക്കിവിടാൻ അയാൾ കണ്ടിടത്ത് നിന്നും മുഴുവൻ കടംവാങ്ങി ആഭരണങ്ങൾ വാങ്ങി…

അയാളുടെ ഭാര്യയുടെ പേരിൽ ഇത്തിരി സ്ഥലം ഉണ്ടായിരുന്നത് വിൽക്കാൻ ശ്രമിച്ചു പക്ഷേ പെട്ടെന്ന് ആയതുകൊണ്ട് ആളുകൾ ഒന്നും വില കണ്ടില്ല….

ആളുകൾ പറഞ്ഞ വിലയ്ക്ക് സ്ഥലം കൊടുക്കുന്നത് നഷ്ടമായിരുന്നു അതുകൊണ്ടുതന്നെ അയാൾ എന്തു വേണം എന്നറിയാതെ നിന്നു…

ചിട്ടി ചേർന്ന പൈസയും, കടംവാങ്ങിയ പൈസയും കൊണ്ട് അവൾക്കുള്ള ആഭരണങ്ങൾ എടുത്തു….

എത്രയൊക്കെ കിടന്ന് ബുദ്ധിമുട്ടി ഓടിയാലും അയാളുടെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു നല്ല ഒരിടത്തേക്ക് മകളെ പറഞ്ഞയക്കുന്നതിന്റെ…… അങ്ങനെ കല്യാണത്തിന് തലേദിവസം വന്നു…

ആളുകൾ എല്ലാം എത്തി. കല്യാണത്തിന് വരാൻ കഴിയാത്തവരും അവരുടെ ബന്ധുക്കളും അയൽവാസികളും എല്ലാം…… പക്ഷേ മകളെ മാത്രം കാണുന്നില്ല ആയിരുന്നു….

അയാൾക്ക് പേടി ആവാൻ തുടങ്ങി അവിടെയെല്ലാം അവർ അന്വേഷിച്ചു എവിടെയും കണ്ടില്ല…

ഒടുവിൽ മകൾ എഴുതിവെച്ച ഒരു കത്ത് കിട്ടി അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പോവുകയാണെന്ന്…. ആഭരണങ്ങൾ അവൾക്ക് അവകാശപ്പെട്ടത് ആയതുകൊണ്ട് അതും കൂടി കൊണ്ടു പോകുന്നുണ്ട് എന്ന്….

ആ വൃദ്ധന് അത് സഹിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല അയാൾ തളർന്നു വീണു എല്ലാവരെയും അവളെ ശപിച്ചു അടുത്ത ദിവസം കല്യാണത്തിനു വരുന്ന വരന്റെ വീട്ടുകാരോട് എന്തു പറയും എന്നറിയാതെ അയാൾ വിഷമിച്ചു

അയാൾക്ക് തന്റേ നെഞ്ചുപൊട്ടി പോകുന്നത് പോലെ തോന്നി തളർന്നുവീണ അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിലെത്തിച്ചു…..

അവിടേക്ക് അർജുൻ കാണാൻ വന്നിരുന്നു അയാളെ അവനറിയാമായിരുന്നു അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ….

അവനെ കണ്ടതും ആകെ ചൂളി പോയി ആ വൃദ്ധൻ…. അർജുൻ അയാളുടെ അടുത്തേക്ക് ചെന്നു…. അച്ഛൻ വിഷമിക്കരുത് എന്ന് പറഞ്ഞു…..

അയാളുടെ കണ്ണുനിറഞ്ഞു ഇത്ര നല്ല മനസ്സുള്ള ഒരാളെ ഒരാളെ വേണ്ട എന്ന് വെച്ചിട്ട് ആണല്ലോ തന്റെ മകളെ എവിടുന്നോ കണ്ട ഒരാളുടെ കൂടെ ഇറങ്ങി പോയത് എന്ന് ഓർത്ത് അയാൾ കരഞ്ഞു….

“” കുഞ്ഞേ അവൾ ചെയ്ത തെറ്റിന് അച്ഛൻ നിന്നോട് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു ആ വൃദ്ധൻ തേങ്ങി തുടങ്ങിയപ്പോൾ അർജുൻ അയാളുടെ കൈ കടന്നു പിടിച്ചു……

ഒരിക്കലും അവളുടെ പേര് പറഞ്ഞു അച്ഛൻ ആരുടെയും മുന്നിൽ യാചിക്കരുത് എന്ന് അർജുൻ അയാളോട് പറഞ്ഞു….

ഇ കണ്ണിൽ നിന്നും പൊഴിയുന്ന ഓരോ തുള്ളി കണ്ണീരിനു ദൈവം മറുപടി കൊടുക്കുമെന്നും… അത് പറഞ്ഞ നടന്നുപോകുന്ന അർജുനെ കണ്ണീരോടെ അയാൾ നോക്കി അതും ഒരു മകൻ ആണല്ലോ എന്നോർത്ത്…..

നാളുകൾ കഴിഞ്ഞു പോയി അർജുന് നല്ല ഒരു കല്യാണാലോചന ശരിയായി…. ആ പാവം വൃദ്ധനെയും വീട്ടുകാരെയും ക്ഷണിക്കാൻ അയാൾ മറന്നില്ല…

നിറഞ്ഞ മനസ്സോടെ അയാൾ അർജുന്റെ കല്യാണത്തിന് പോയി അനുഗ്രഹിച്ചു…നാളുകൾ നീങ്ങി.. എല്ലാവരും എല്ലാം മറന്നു..

കണ്ടവന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ മകളുടെ നരകജീവിതം ആരോ പറഞ്ഞ് അയാൾ അറിഞ്ഞു….

മയക്കുമരുന്നിന് അടിമയായിരുന്നു അത്രേ അവൾ കൂടെ പോയ ആ ചെറുക്കൻ… സർവ്വതും വിറ്റു തുലച്ച് അവൻ കുടിച്ചു…. ദേഹോപദ്രവവും… പോരാത്തതിന് അവളിപ്പോൾ ഗർഭിണിയും ആണത്രേ..

അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ആണ് അവൾ ആരോ വശം അയാളോട് സമ്മതം ചോദിച്ചത് ഞാൻ അങ്ങോട്ട് വരട്ടെ എന്ന്….

ഇനിയും ഇവിടെ നിന്നാൽ ഇയാൾ തന്നെ കൊല്ലുമെന്ന്… ഗർഭിണിയാണ് ഞാൻ എന്ന്….

അതുകേട്ട് അയാൾക്ക് ഒട്ടും അലിവ് തോന്നിയില്ല കാര്യം തന്റെ മകൾ ഒക്കെയാണ്

പക്ഷേ ഇത്തിരിയെങ്കിലും സ്നേഹം അവൾക്ക് തന്നോട് ഉണ്ടായിരുന്നെങ്കിൽ അത്രയും ആളുകളുടെ മുന്നിൽ വച്ച് തന്റെ അഭിമാനം പോലും പരിഗണിക്കാതെ മറ്റൊരാളുടെ കൂടെ അവൾ പോകില്ലായിരുന്നു…..

അവർക്ക് നന്മ വരണമെന്ന് മാത്രം ആഗ്രഹിച്ച് മാത്രമാണ് ഒരു നിമിഷം പോലും പാഴാക്കാതെ ഓടിനടന്ന് അത്രയും ആഭരണങ്ങൾ ഉണ്ടാക്കിയ തന്റെ അധ്വാനമൊന്നും അവൾ പരിഗണിച്ചില്ല….. തന്റെ വേദനയും പരിഗണിച്ചില്ല…

അപ്പോൾ അവൾ തെരഞ്ഞെടുത്ത ആളിന്റെ കൂടെ ഒരു ജീവിതം മാത്രം മതിയായിരുന്നു…..

ഇത്രയും കാലം സ്നേഹിച്ച അച്ഛനമ്മമാരെ പോലും പരിഗണിക്കാതെ അപ്പോൾ കണ്ട ഒരുത്തന്റെ കൂടെ അത് എങ്ങനെ ഉള്ള ആൾ ആണെന്ന് പോലും നോക്കാതെ ഇറങ്ങിപ്പോയ അവൾക്ക് യാതൊരുവിധ പരിഗണനയും ലഭിക്കേണ്ടതില്ല….

അവൾ പറഞ്ഞ് വിട്ട് ആളിനോട് അയാൾ അറുത്തുമുറിച്ച് തന്നെ പറഞ്ഞു എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല ഇനി ഞാൻ മരിച്ചാൽ പോലും അവൾ ഇങ്ങോട്ട് വരണമെന്നില്ല എന്ന്….

ആകെ ഒരു ദിവസം കണ്ട അർജുൻ എന്ന വ്യക്തി തന്ന പരിഗണന പോലും തനിക്ക് തരാത്ത മകളോട് അങ്ങനെ പെരുമാറണം എന്ന് തന്നെയാണ്…..

അതാണ് ശരിയെന്ന് തന്നെയാണ് അയാളുടെ മനസാക്ഷി അപ്പോഴും അയാളോട് പറയുന്നുണ്ടായിരുന്നത്…. പുകഞ്ഞ കൊള്ളികൾ പുറത്ത്…..

Leave a Reply

Your email address will not be published. Required fields are marked *