രാഘവന്റെ ഭാര്യ ട്രെയിനിന്റെ മുന്നിൽ ചാടി എന്ന് “””” വാർത്ത കേട്ടതും തലയ്ക്ക് കൈ കൊടുത്ത് നീലത്തേക്ക് തളർന്നിരുന്നു

(രചന: J. K)

 

“””രാഘവന്റെ ഭാര്യ ട്രെയിനിന്റെ മുന്നിൽ ചാടി എന്ന് “”””

 

വാർത്ത കേട്ടതും തലയ്ക്ക് കൈ കൊടുത്ത് നീലത്തേക്ക് തളർന്നിരുന്നു ബാബു… ഇന്ന് വൈകിട്ട് കൂടി കൂടെയുണ്ടായിരുന്നതാണ് രാഘവൻ…. അവന് ജീവനാണ് ഭാര്യയെ…..

 

തങ്ങൾ ഒപ്പം പണിക്ക് പോകാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലധികമായി.. ചേതനയില്ലാത്ത തന്റെ ഭാര്യയെ കാണേണ്ടി വന്ന സുഹൃത്തിനേ കാണാനുള്ള ശക്തി തന്നിലുണ്ടോ എന്ന് അയാൾക്ക് അറിയില്ലായിരുന്നു…

 

കാരണം അത്രമാത്രം അയാൾ തന്റെ ഭാര്യയെ സ്നേഹിച്ചിരുന്നു അവളിലുള്ള കുറവുകളൊക്കെ അറിഞ്ഞു തന്നെ…..

 

എന്നിരുന്നാലും അവസാനമായി ഒരു നോക്ക് കാണാൻ ബാബുവും പോയി…

 

മുഖത്തിനൊന്നും യാതൊരു പരിക്കും പറ്റിയിട്ടില്ലായിരുന്നു എന്നും കാണാറുള്ള ആ ചിരി ആ മുഖത്ത് അപ്പോഴും മായാതെ തന്നെ നിൽപ്പുണ്ട്… ബാബുവിന് നെഞ്ച് നീറി പുകഞ്ഞു…

 

അയാളുടെ മിഴികൾ രാഘവനിൽ ചെന്നെത്തി. എല്ലാം നഷ്ടപ്പെട്ട ഭാവത്തിൽ അവിടെ ഇരിപ്പുണ്ട് അവൻ.

..

“””എന്തിനാടാ??? എന്തിനാടാ അവൾ ഇത് ചെയ്തേ??””””

 

എന്ന് ചോദിക്കുമ്പോൾ അയാളുടെ മിഴികൾ ഇടതടവില്ലാതെ പെയ്തിരുന്നു…

ജീവിച്ചിരുന്നപ്പോൾ അയാൾക്ക് ഒരു സമാധാനവും കൊടുത്തിരുന്നില്ല അവൾ…..

 

നാല് ആൺകുട്ടികൾ ആയിരുന്നു രാഘവന്റെ അമ്മയ്ക്കും അച്ഛനും രണ്ടാമത്തെതായിരുന്നു രാഘവൻ മൂത്തത് ശിവൻ…

 

കൂപ്പിൽ തടി പിടിക്കുന്ന ജോലിയായിരുന്നു ശിവന്റെത് അയാൾക്കും രാഘവനും തമ്മിൽ ഒരു വയസ്സ് വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ

 

അതുകൊണ്ടുതന്നെ ശിവന്റെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ രാഘവനു നോക്കാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു ശിവന്റെ വിവാഹം ശരിയാവാൻ കുറച്ചു വൈകി…

 

അപ്പോഴേക്കും കൗസല്യയേ രാഘവൻ ചെന്ന് കണ്ടു ഇഷ്ടപ്പെട്ടിരുന്നു… അവരുടെ വിവാഹം ഉറപ്പിച്ചിട്ടതിനു ശേഷമാണ് ശിവന് വിവാഹം ശരിയായത്…

 

ജാനകി “””

 

അവരുടെ വീടിന് കുറച്ചു ദൂരെയായിരുന്നു ജാനകിയുടെ വീട് കാണാൻ നല്ല പെൺകുട്ടിയായിരുന്നു അധികം പ്രായവും ഇല്ല കുടുംബത്തിന്റെ പ്രാരാബ്ധം മൂലം മറ്റൊന്നും ചിന്തിക്കാതെ അവർ ശിവന് കല്യാണം കഴിച്ച് കൊടുക്കുകയായിരുന്നു….

 

അവരുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണ് രാഘവന്റെ വിവാഹം നിശ്ചയിച്ചത് കൗസല്യയുടെ ഒരു ആങ്ങള ദുബായിൽ ഉണ്ടായിരുന്നു. അയാൾ വരാൻ വേണ്ടി കാത്തിരുന്നതാണ്…

 

പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ടു പോയത് വളരെ പെട്ടെന്ന് ആയിരുന്നു ശിവൻ കൂപ്പിൽ തടി ദേഹത്തേക്ക് മറഞ്ഞുവീണു മരിച്ചു…. അന്നേരം ജാനകി മൂന്നു മാസം ഗർഭിണിയായിരുന്നു..

 

വളരെ ചെറുപ്പം പോരാത്തതിന് ഗർഭിണിയും.. ഇപ്പോഴേ വൈധവ്യം അനുഭവിക്കേണ്ടിവന്ന അവളെ കുറിച്ച് ഓർത്ത് എല്ലാവർക്കും സങ്കടമായി….

 

വീട്ടുകാരെല്ലാം ചേർന്ന് അതിനൊരു ഉപായം കണ്ടുപിടിച്ചു രാഘവനെ കൊണ്ട് ജാനകിയെ വിവാഹം കഴിപ്പിക്കുക എന്ന് അതിന് ഒട്ടും സമ്മതം ആയിരുന്നില്ല അയാൾക്ക്..

 

എന്തോ അയാൾക്ക് കൗസല്യയോട് ഒരു ഇഷ്ടം അപ്പോഴേ തോന്നിയിരുന്നു…

 

അതുകൊണ്ടുതന്നെ ഈ വിവാഹത്തിന്

അയാൾ ഒട്ടും സമ്മതിച്ചില്ല… ഇതെല്ലാം കൗസല്യ അറിഞ്ഞിരുന്നു…

 

രാഘവൻ സമ്മതിക്കാത്തത് കൊണ്ട് വേറെ മാർഗ്ഗങ്ങൾ ഇല്ലാതെ കൗസല്യയും രാഘവനുമായുള്ള വിവാഹം തന്നെ നടന്നു. പക്ഷേ കൗസല്യക്ക് അന്നുമുതൽ സംശയമായിരുന്നു ജാനകിയെയും രാഘവനെയും ചേർത്ത്….

 

ക്രമേണ ആ സംശയ രോഗം ഒരു ഭ്രാന്ത് പോലായി തീർന്നു അവർ ഒരുമിച്ച് ഒരു വീട്ടിൽ നിൽക്കുന്നത് കൊണ്ട് തന്നെ എന്നും രാഘവന് ഒരു സമാധാനവും കൗസല്യ കൊടുത്തിരുന്നില്ല

 

എന്നും വഴക്കും ബഹളവും മാത്രം അങ്ങനെയാണ് അവർ കുറച്ചു ദൂരെ വീടെടുത്തു മാറാൻ തീരുമാനിച്ചത്…

 

ഇടയ്ക്ക് ചെറിയ പൊട്ടലും ഒക്കെയായി അവരുടെ ജീവിതം അവിടെ അങ്ങനെ മുന്നോട്ട് പോയി… ഇതിനിടയിൽ രണ്ട് ആൺകുഞ്ഞുങ്ങളും….

 

പക്ഷേ സ്വന്തം വീട്ടിൽ അമ്മയും അച്ഛനും ഉള്ളതുകൊണ്ട് തന്നെ മാസ മാസം ചെലവിനുള്ള പൈസ അവർക്ക് രാഘവൻ എത്തിച്ചു നൽകിയിരുന്നു…

 

കൗസല്യയുടെ അഭിപ്രായത്തിൽ ജാനകിക്ക് ചെലവിന് കൊടുക്കുക എന്നായി അത്….

 

അവൾ അതിനെ നഖ ശികാന്തം എതിർത്തു. പക്ഷേ ഇതിൽ മാത്രം തനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല തന്റെ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നിടത്തോളം അവരുടെ കാര്യം താൻ നോക്കും എന്ന് രാഘവൻ വിട്ടു പറഞ്ഞു…

 

രാഘവൻ അവർക്ക് പോയിരുന്നില്ല കൗസല്യയേ പേടിച്ച്…

 

ഒരുപാട് തവണ ബാബു പറഞ്ഞു നോക്കിയതാണ് ഇങ്ങനെ ഭാര്യയെ പേടിച്ച് നിൽക്കരുത് എന്ന് അപ്പോഴൊക്കെ രാഘവന്റെ മറുപടി ഇതായിരുന്നു…

 

“””” എന്നോട് അവൾക്കുള്ള സ്നേഹം കൊണ്ടല്ലേടാ ഇതൊക്കെ”””… എന്ന്..

 

അത്രയും പാവമായിരുന്നു രാഘവൻ..

 

അവളുടെ സംശയ രോഗം കൂടുമ്പോൾ പലപ്പോഴും അവൻ പറഞ്ഞതാണ് നമുക്ക് ഒരു സൈക്യാട്രിസ്റ്റിനെ കാണാമെന്ന്…

 

അവളെ ഭ്രാന്തി എന്ന് മുദ്രകുത്തുകയാണ് എന്ന് പറഞ്ഞ് അതും വലിയ പ്രശ്നമാക്കിയിരുന്നു കൗസല്യ…

 

അതോടെ ആ ഉദ്യമവും ഉപേക്ഷിച്ചു…

പക്ഷേ രാഘവന്റെ അച്ഛന് അസുഖം വന്നതും രാഘവന് ഒരു ദിവസം അവിടെ ചെലവഴിക്കേണ്ടി വന്നതും കാര്യങ്ങൾ വീണ്ടും മാറ്റിമറിച്ചു..

 

ബാബുവിന്റെ അടുത്ത് ഇന്ന് വരുന്നില്ല അച്ഛനും വയ്യ എന്ന് പറഞ്ഞയച്ചു രാഘവൻ അറിയാമായിരുന്നു കൗസല്യ പ്രശ്നമുണ്ടാക്കുമെന്ന്. പക്ഷേ അതിനേക്കാൾ അയാൾ തന്റെ അച്ഛന് പ്രാധാന്യം നൽകി…

 

കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞിനെയും കൊണ്ട് കൗസല്യ അവിടേക്ക് വച്ചുപിടിച്ചു..

നാട്ടുകാരുടെ മുന്നിൽവച്ച് എന്തൊക്കെയോ ജാനകിയെയും രാഘവനെയും ചേർത്ത് പറഞ്ഞു..

 

കുറെ രാഘവൻ അവളെ അനു നയിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അതിലൊന്നും അവൾ അടങ്ങിയില്ല…. അവൾ ഒരു ഭ്രാന്തിയെ പോലെ ഉറഞ്ഞുതുള്ളി ഒടുവിൽ ഒരു രക്ഷയും ഇല്ലാതെയാണ് രാഘവൻ അവളെ കൈവെച്ചത്….

 

“”” എല്ലാറ്റിനെയും കാണിച്ചുതരാം “”

 

എന്നുപറഞ്ഞ് അവൾ പോയത് ഇതിനായിരുന്നു എന്ന് ആരും അറിഞ്ഞില്ല അപ്പോഴത്തെ ദേഷ്യത്തിന് രാഘവനും പുറകെ ചെന്നില്ല…

 

തന്റെ രണ്ട് പിഞ്ച് ആൺകുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്ത് എല്ലാം തകർന്നവനേ പോലെ കരഞ്ഞു കൊണ്ടിരുന്ന രാഘവന്റെ അടുത്തേക്ക് ചെന്നു ബാബു…

 

“”” ഞാൻ… ഞാൻ..കാരണം അല്ലേടാ “””

 

എന്ന് പറഞ്ഞ് അയാൾ അലമുറയിട്ടു..

 

“”” ഒന്നും നിന്റെ തെറ്റല്ല നീ എന്ത് മാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് ഇവിടെ ഓരോരുത്തർക്കും അറിയാം നീ നിന്റെ ഏറ്റവും നല്ല മനസ്സുകൊണ്ടുതന്നെയാണ് അവളെ സ്നേഹിച്ചത്

 

പക്ഷേ അതൊന്നും മനസ്സിലാക്കാതെ പോയത് അവൾ ഒരാളുടെ തെറ്റ് മാത്രമാണ്…

 

ഇത്രയും ചങ്ക് കൊടുത്തു സ്നേഹിച്ചിട്ടും അവൾക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോട്ടെഡാ… ഇത് ആണ് അവളുടെ വിധി എന്ന് കരുതിയാൽ മതി…. “””

 

അവൻ പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു പക്ഷേ ആ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കും അവനും ഉണ്ടായ നഷ്ടം ഒരു വാക്കുകൊണ്ടും ലഘൂകരിക്കാൻ കഴിയില്ല എന്ന് അറിയാമായിരുന്നു….

 

ഒരിത്തിരി വിവേകത്തോടെ അവൾ ചിന്തിച്ചിരുന്നെങ്കിൽ ആ കുഞ്ഞുങ്ങളുടെ ജീവിതം ഇങ്ങനെ അനാഥമാവില്ലായിരുന്നു….

 

ഇതാണ് അവളുടെ വിധി…. അതാർക്കും മാറ്റാൻ ആവില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *