ഉടനെ ഇപ്പോൾ കൊച്ചൊന്നും വേണ്ട!””അമ്മായിയമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടിപ്പോയി കല്യാണം കഴിഞ്ഞ് ഒരാഴ്ച ആവുന്നതേയുള്ളൂ

രചന: നിത

 

“” ഉടനെ ഇപ്പോൾ കൊച്ചൊന്നും വേണ്ട!””അമ്മായിയമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടിപ്പോയി കല്യാണം കഴിഞ്ഞ് ഒരാഴ്ച ആവുന്നതേയുള്ളൂ ഇനിയിപ്പോൾ മഹേഷേട്ടന്റെ കൂടെ ജോലി സ്ഥലത്തേക്ക് പോവുകയാണ്, ബാംഗ്ലൂർ തന്നെയാണ് എനിക്കും ജോലി..

അതുകൊണ്ടുതന്നെ പോകുന്നതിനു മുമ്പ് അമ്മയുടെ വക ഉപദേശമായിരുന്നു അത്.സാധാരണ വയസ് ആയിട്ടുള്ള സ്ത്രീകൾ പേര കുഞ്ഞിനെ എത്രയും പെട്ടെന്ന് കാണണം ഒരു കുഞ്ഞിക്കാൽ

കാണാൻ ആറ്റുനോറ്റു കാത്തിരിക്കുകയാണ് എന്നെല്ലാം ആണ് പറഞ്ഞു കേട്ടിട്ടുള്ളത് ഇവിടെ ഇപ്പോൾ ഒരു ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത് എന്താണ് ഇവർ ഇങ്ങനെ പറയുന്നത് എന്നറിയാതെ ഞാൻ ഇരുന്നു.

പിന്നീട് അമ്മ തന്നെ എല്ലാം ഒന്ന് എക്സ്പ്ലൈൻ ചെയ്തു തന്നപ്പോഴാണ് എനിക്ക് കാര്യത്തിന്റെ കിടപ്പ് വശം കൃത്യമായി മനസ്സിലായത്..

“” ഇപ്പത്തന്നെ പ്രഗ്നന്റ് ആയിട്ടുണ്ടെങ്കിൽ പിന്നെ ആ പേരും പറഞ്ഞ് ലീവ് എടുക്കേണ്ടിവരും അന്നേരം കമ്പനിയിലെ ജോലി തന്നെ നഷ്ടപ്പെടാം പിന്നീട് ഇത്തരം നല്ലൊരു കമ്പനിയിലേക്ക് വേക്കൻസി ഉണ്ടായിക്കൊള്ളണമെന്നില്ല കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കി വലിയൊരു ഗ്യാപ് എടുത്ത് പിന്നീട് ചെല്ലുമ്പോൾ ഈ പറയുന്ന പോലത്തെ സ്വീകരണം ഒന്നും ഒരു കമ്പനികളിലും ഉണ്ടാവില്ല അതുകൊണ്ട് ഇപ്പോൾ തന്നെ അത്യാവശ്യം സമ്പാദിച്ച് പിന്നീട് കുറെ കാലം കഴിഞ്ഞിട്ട് നോക്കിയാൽ മതി കുഞ്ഞിന്റെ കാര്യം!!””

ഇത്രയും പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് ഞങ്ങളുടെ ഭാവിയുടെ കാര്യത്തിൽ അമ്മയ്ക്ക് ആകുലതയുണ്ട് അതുകൊണ്ട് പറഞ്ഞതാണ് എന്നാണ് പക്ഷേ ബാക്കി കൂടി പറഞ്ഞപ്പോഴാണ് ശരിക്കും എനിക്ക് അമ്മയുടെ ഉദ്ദേശം മനസ്സിലായത്..

“”” ഇവിടെ മഹേഷിന്റെ അനിയത്തി മായയെ വിവാഹം കഴിച്ചു കൊടുക്കുമ്പോൾ ഒരു വലിയ തുക തന്നെ ചെലവായിട്ടുണ്ട് അവന്റെ വീട്ടുകാർ വലിയ നിലയിലുള്ള ആളുകൾ ആയതുകൊണ്ട് ആ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് ആയിരുന്നു കല്യാണം അവൾക്ക് 150 പവനാണ് സ്വർണം നൽകിയത് അതിനെല്ലാം കൂടി വലിയൊരു തുക ചെലവായി അത് എടുത്തത് ഇവിടുത്തെ വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ചിട്ടാണ് അത് എടുക്കേണ്ട ചുമതല ഇനി മഹേഷിന്റേതാണ്!!! അവനെക്കൊണ്ട് ഒറ്റയ്ക്ക് പറ്റാത്തതുകൊണ്ടാണ് ജോലിയുള്ള പെണ്ണിനെ കല്യാണം കഴിപ്പിച്ചത്.

ഇവിടുത്തെ ചെലവും മറ്റു കാര്യങ്ങളും എല്ലാം കൂടി നോക്കിയാൽ കടം വീട്ടാൻ പറ്റില്ല അതുകൊണ്ട് നിന്റെ ശമ്പളം കൂടി കൂടിയാലെ കാര്യങ്ങളെല്ലാം സ്മൂത്തായി പോകൂ!!”””

ബാംഗ്ലൂരിൽ നല്ല ഒരു കമ്പനിയിൽ തന്നെയായിരുന്നു എനിക്ക് ജോലി അത്യാവശ്യ ശമ്പളവും ഉണ്ട് എന്റെ ഡാഡി അവിടെയാണ് വർക്ക് ചെയ്തിരുന്നത് അതുകൊണ്ടാണ് അവിടെ ഇങ്ങനെ ഒരു ജോലി എനിക്ക് തരപ്പെടുത്താൻ കഴിഞ്ഞതും.

ഡാഡിക്ക് ജാതകത്തിൽ എല്ലാം വിശ്വാസം ഉണ്ടായിരുന്നു അതുകൊണ്ടാണ് ജോൽസ്യൻ എത്രയും പെട്ടെന്ന് വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ വേഗം കണ്ട ബ്രോക്കർമാരോട് എല്ലാം പറഞ്ഞത് നാട്ടിലേക്ക് ലീവിന് വന്നപ്പോൾ ആയിരുന്നു മഹേഷേട്ടൻ കാണാൻ വന്നത് അത്യാവശ്യം എഡ്യൂക്കേറ്റഡ് ആണ് ആള് പിന്നെ ഒരു അഡ്വാന്റ്റേജ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ എന്റെ കമ്പനിയുടെ അടുത്ത് തന്നെയാണ് അദ്ദേഹത്തിന്റെയും കമ്പനി അതുകൊണ്ട് ഞങ്ങൾക്ക് ഒരുമിച്ച് ബാംഗ്ലൂരിൽ നിൽക്കാൻ കഴിയും.

അവരും ബാംഗ്ലൂരിലോ മറ്റോ നല്ല ജോലിയുള്ള ഒരു പെണ്ണിനെയാണ് നോക്കുന്നത് എന്ന് പറഞ്ഞു..

അന്ന് കരുതിയത് രണ്ടുപേരും രണ്ടിടത്ത് കഴിയേണ്ടല്ലോ എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടാണ് അവർ ഇങ്ങനെ ഒരു ഡിമാൻഡ് വച്ചത് എന്നാണ് ഇപ്പോഴാണ് മനസ്സിലായത് ബാംഗ്ലൂർ അല്ല എവിടെയായാലും നല്ല ജോലിയുള്ള ഒരു പെണ്ണിനെയാണ് അവർ തിരഞ്ഞത് എന്ന്.

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അവിടെ വലിയ ഭാവമാറ്റം ഒന്നുമില്ല പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എനിക്ക് ചിരിയും ദേഷ്യവും എല്ലാം കൂടി വന്നു!!!!

“”” അമ്മയുടെ മകളെ ഇത്രയൊക്കെ സ്ത്രീധനം കൊടുത്ത് വലിയ നിലയിൽ കല്യാണം കഴിച്ചു വിടാൻ ഞാൻ പറഞ്ഞിരുന്നോ?? എന്റെ കല്യാണത്തിനും എത്രയോ വർഷങ്ങൾ മുമ്പ് നടന്ന ഒരു കല്യാണം അതിലേക്ക് ഞാൻ എന്റെ ശമ്പളം മുഴുവൻ കൊടുക്കണം എന്ന് പറഞ്ഞാൽ അത് എവിടെത്തെ ന്യായമാണ് ഞാൻ കഷ്ടപ്പെട്ട് പഠിച്ചതും ജോലി നേടിയതും

എല്ലാം എന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് അല്ലാതെ ആരുടെയെങ്കിലും കടം വീട്ടാൻ അല്ല ഒരു അത്യാവശ്യ കാര്യത്തിനാണ് ഈ ബാധ്യത നിങ്ങൾ ഉണ്ടാക്കി വച്ചതെങ്കിൽ ഒരുപക്ഷേ ഞാൻ അതിലേക്ക് പൈസ തന്നിരുന്നു ഇത് ആർഭാടം കാണിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച ഒരു അനാവശ്യ ചെലവായിരുന്നു അത്!!!

മഹേഷേട്ടന് അതിലേക്ക് പണം തരാൻ താല്പര്യമുണ്ടെങ്കിൽ തുടർന്നും തരാം ഞാൻ അത് ഒരിക്കലും തടയില്ല പക്ഷേ എന്റെ ശമ്പളം അത് എന്ത് ചെയ്യണം എന്ന് എന്റെ തീരുമാനമാണ്..

അതിൽ നിന്ന് ഒരു രൂപ പോലും കിട്ടും എന്ന് അമ്മ വിചാരിക്കേണ്ട!!!

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞിട്ടില്ലെങ്കിൽ പിന്നീട് അത് നമുക്ക് തന്നെ വിനയാകും എന്നറിയുന്നത് കൊണ്ട് ഞാൻ തുറന്നു തന്നെ പറഞ്ഞു അവർക്ക് ഇഷ്ടമായാലും വേണ്ടില്ല കഷ്ടം ആയാലും വേണ്ടില്ല എന്ന ഭാവത്തോടെ..

അതോടെ അമ്മയുടെ ഭാവം മാറി..””” നീ എന്താടി കരുതിയത് നിന്റെ തൊലി വെളുപ്പ് കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും ഈ കല്യാണം നടത്തിയത് എന്നോ നിന്റെ പഠിപ്പും പത്രാസും ജോലിയും കണ്ടിട്ട് തന്നെയാണ്!!!! അതിന്റെ പിന്നിൽ ഇങ്ങനെ ഒരു ഉദ്ദേശവും ഉണ്ടായിരുന്നു!!!! നിനക്ക് പറ്റുമെങ്കിൽ മതി അല്ലെങ്കിൽ പിന്നെ ഈ ബന്ധം ഇവിടെ വച്ച് അവസാനിപ്പിക്കാം!”””

അപ്പോഴേക്കും മഹേഷേട്ടൻ അങ്ങോട്ട് വന്നു ഞാൻ ആളെ ഒന്ന് നോക്കി..

“”” ഇതിന്റെ പേരിൽ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ ഞാൻ ഒരു തരിമ്പ് പോലും അതിൽ സങ്കടപ്പെട്ടില്ല രക്ഷപ്പെട്ടു എന്ന് മാത്രമേ കരുതൂ!!! പഴയകാലം ഒന്നുമല്ല പെണ്ണുങ്ങൾക്ക് ആണ് തുണ വേണം എന്ന് ഇപ്പോൾ നിർബന്ധമില്ല അതൊക്കെ പണ്ടത്തെ കൺസെപ്റ്റ് ആയിരുന്നു…

അതുകൊണ്ട് ആ കാര്യം പറഞ്ഞിട്ട് എന്നെ ഭീഷണിപ്പെടുത്താം എന്ന് കരുതണ്ട!!! ഞാൻ പറഞ്ഞല്ലോ എന്റെ ശമ്പളം അത് എന്റെ മാത്രം തീരുമാനപ്രകാരം ആയിരിക്കും ചെലവഴിക്കുക!!!

അതിൽ നിന്ന് ഒരു രൂപ പോലും കിട്ടും എന്ന് വിചാരിക്കേണ്ട മഹേഷേട്ടനും അതിന് എതിർപ്പ് ആണെങ്കിൽ ഈ വിവാഹബന്ധം ഇവിടെ വെച്ച് തന്നെ നമുക്ക് നിർത്താം!! അതല്ല ഊഷ്മളമായ ഒരു ജീവിതം എന്നോടൊത്ത് മുന്നോട്ട് പോകാനാണ് താല്പര്യം എന്നുണ്ടെങ്കിൽ എന്റെ സ്പെയ്സ് എനിക്ക് വിട്ടു തന്ന് ഒരുമിച്ച് മുന്നോട്ടുപോകാം!””‘

അത് കേട്ടതും അമ്മ മഹേഷേട്ടനോട് പറഞ്ഞിരുന്നു പറയടാ മോനെ അവളോട് അവളുടെ വീട്ടിൽ പോയി നിൽക്കാൻ നമുക്ക് ഈ ബന്ധം വേണ്ട എന്ന്!!!

“”” അമ്മേ ഞാൻ പൂച്ചക്കുട്ടിയെയോ നായക്കുട്ടിയെയോ ഒന്നുമല്ല ഇവിടെ കൊണ്ടുവന്ന് നിർത്തിയത് തോന്നുമ്പോൾ എടുത്ത് കൊണ്ട് ചെന്നാക്കാൻ എന്റെ ഭാര്യയാണ് അവൾ,

അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്റെ ശമ്പളം ഞാൻ എന്റെ ഇഷ്ടപ്രകാരമല്ലേ ചെലവഴിക്കുന്നത് അതുപോലെതന്നെ അവൾ കഷ്ടപ്പെട്ട് നേടുന്ന പണം അവളുടെ ഇഷ്ടപ്രകാരം തന്നെ ചെലവഴിക്കാനുള്ള അവകാശം അവൾക്കുണ്ട് നമ്മൾ എന്തൊക്കെ ന്യായം പറഞ്ഞാലും അത് ശരിയല്ല!!”

മഹേഷേട്ടൻ തന്റെ സ്റ്റാൻഡ് പറഞ്ഞതും അമ്മ കരച്ചിലും പിഴിച്ചിലും തുടങ്ങി അത് ഞങ്ങൾ ആ വീട് വിട്ട് ബാംഗ്ലൂരിലേക്ക് പോകുന്നത് വരെ എത്തി.

“”” മഹേട്ടാ ഞാൻ അപ്പോൾ അങ്ങനെയെല്ലാം പറഞ്ഞതിൽ ദേഷ്യം ഉണ്ടോ??”””

അങ്ങോട്ടുള്ള യാത്രയിൽ ശരിക്കും ഡെസ്പ് ആയിരുന്ന മഹേഷേട്ടനെ നോക്കി ഞാൻ ചോദിച്ചു,..

“”” ഇല്ലെടോ താനത് മനസ്സിൽ ഒതുക്കി പുറമേക്ക് നന്നായി ഭാവിച്ചാൽ മാത്രമേ പിന്നീട് ഇതൊരു വലിയ പ്രശ്നം ആയി തീരുമായിരുന്നുള്ളൂ!!! ഇപ്പോൾ പറയേണ്ടത് പറയേണ്ട സമയത്ത് താൻ പറഞ്ഞു കഴിഞ്ഞു.. അതിൽ ന്യായമുണ്ട് താനും…

ഇനി അവരുടെ ഊഴമാണ് അവർക്ക് വേണമെങ്കിൽ തന്നെ മനസ്സിലാക്കി കൂടെ നിർത്താം അല്ലെങ്കിൽ പിന്നെ ഈ ഒരു ഭാഗത്തേക്ക് ചിന്തിക്കാതിരിക്കാം അതെല്ലാം അവരുടെ തീരുമാനം പക്ഷേ എനിക്ക് ചെറിയ വിഷമം ഉണ്ട് ഒന്നുമില്ലെങ്കിലും വീടുവിട്ടല്ലേ ഇറങ്ങിയത് എങ്കിലും ചെയ്തത് തെറ്റല്ല എന്ന ബോധ്യവും ഉണ്ട്!!”””

 

എനിക്കും അത് കേട്ടപ്പോൾ സമാധാനമായിരുന്നു ഇന്നല്ലെങ്കിൽ നാളെ അവർ തമ്മിൽ പിണക്കമെല്ലാം മാറിയേക്കും..

ഇപ്പോ എല്ലാം സമ്മതിച്ച് പിന്നീട് എന്തെങ്കിലും തടസ്സം പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിനേക്കാൾ എത്രയോ കുറവായിരിക്കും ഇപ്പൊ ഉണ്ടായ ഈ പ്രശ്നം..

തന്നെയുമല്ല ഇനി ഇങ്ങനെ ഒരു ആവശ്യം അവർ ഉന്നയിക്കുകയും ഇല്ലപറയാനുള്ളത് പറയേണ്ട സമയത്ത് പറയുക തന്നെ വേണം. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുകയേ ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *