നല്ലൊരു കിടിലൻ പീസ് വന്നിട്ടുണ്ട്. എന്നാ മൊഞ്ചാണെന്ന് അറിയോ പെണ്ണിനെ കാണാൻ.”

(രചന: ഹേര)

 

“എടാ… സഞ്ജു… എന്റെ വീടിന്റെ അപ്പുറത്ത് നല്ലൊരു കിടിലൻ പീസ് വന്നിട്ടുണ്ട്. എന്നാ മൊഞ്ചാണെന്ന് അറിയോ പെണ്ണിനെ കാണാൻ.”

 

കോളേജിലേ ക്ലാസും കട്ട് ചെയ്ത് ക്യാമ്പസിന്റെ കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത്‌ വെള്ളമടി ആയിരുന്നു സഞ്ജുവും മഹേഷും മറ്റ് കൂട്ടുകാരും.

 

“എങ്ങനെ വളയുന്ന ടൈപ്പ് ആണോ അളിയാ.”

 

“അവര് താമസത്തിന് വന്നിട്ട് ഒരാഴ്ചയായി. ഞാനൊന്ന് പെണ്ണിനെ വളയ്ക്കാൻ നോക്കിയതാ. വീഴുന്ന ഇനം അല്ല മോനെ.”

 

“അവളെ ഫോട്ടോ ഉണ്ടോ നിന്റെൽ.” സഞ്ജു ചോദിച്ചു.

 

“അവളുടെ ഫോട്ടോ മാത്രമല്ല വീഡിയോയും ഉണ്ട്.” മഹേഷ്‌ ചിരിച്ചു.

 

“ഇത്ര പെട്ടെന്ന് നീ അതും ഒപ്പിച്ചോ? ഒന്ന് വേഗം കാണിക്കെടാ.” സഞ്ജു ആവേശത്തിലായി.

 

“ഇത് നീ ഉദേശിച്ച പോലത്തെ വീഡിയോ ഒന്നുമല്ല. ഇത് അവളിന്നലെ മുറ്റമടിക്കുമ്പോൾ സീൻ പിടിക്കാൻ എടുത്തതാ.” ഗാലറിയിൽ നിന്ന് അവനാ വീഡിയോ സഞ്ജുവിന് കാണിച്ചു കൊടുത്തു.

 

കുനിഞ്ഞു നിന്ന് മുറ്റം തൂക്കുന്ന പെണ്ണിന്റെ ടോപ്പിനിടയിലൂടെ അനാവൃതമായ മാറിടം കാണാനാണ് റൂമിലെ ജനാല വഴി മഹേഷ്‌ ആ വീഡിയോ എടുത്തത്. ഏകദേശം ഇരുപത്തി അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്നൊരു പെണ്ണ്, പേര് ദർശന. ആർട്സ് കോളേജിൽ പി എച് ഡി ചെയ്യുകയാണ്.

 

“എടാ.. മഹി. ഇവളെ എനിക്കറിയാം. എന്റെ മാമന്റെ വീടിന് അടുത്തായിരുന്നു മുൻപ് താമസം. മാമന്റെ വീട്ടിൽ പോകുമ്പോഴൊക്കെ ഞാൻ കണ്ണ് വച്ചിട്ടുള്ള മൊതലാ. നീ പറഞ്ഞത് പോലെ വളയുന്ന ജാതിയല്ല. ഇവളെ കണ്ടപ്പോൾ മുതൽ പഴയ മോഹം വീണ്ടും തോന്നുന്നു അളിയാ. ഇവളെ വളയ്ക്കാൻ നമുക്ക് പറ്റോ?”

 

“ഈ കോളേജിൽ നമ്മൾ ആഗ്രഹിച്ച പെൺപിള്ളേരെയൊക്കെ മുതലാക്കാൻ നമുക്ക് പറ്റിയിട്ടില്ലേ. അതുകൊണ്ട് ദർശനയെയും നമുക്ക് സെറ്റാക്കാം.” ആത്മവിശ്വാസത്തോടെ മഹേഷ്‌ പറഞ്ഞു.

 

ആ കോളേജിലേ തന്നെ ഏറ്റവും പോക്കിരികളായ പിജി സെക്കൻഡ് ഇയർ സ്റ്റുഡന്റസ് ആണ് സഞ്ജുവും ഗ്യാങ്ങും. പണത്തിന്റെ കൊഴുപ്പിൽ തെമ്മാടിത്തരം കാണിച്ച് വിലസി നടക്കുകയാണ് അവർ. ആഗ്രഹം തോന്നുന്ന പെൺപിള്ളേരെ പ്രേമം നടിച്ച് വശത്താക്കി കൂടെ കിടത്തി ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്നത് അവന്മാരെ വിനോദമാണ്.

 

വഴങ്ങാത്ത പെൺപിള്ളേരെ ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ സ്വന്തമാക്കും. ആൾബലവും പണവുമുള്ള ആളുകൾ ആയതിനാൽ ആർക്കും അവർക്കെതിരെ പരാതി പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

 

മഹേഷും സഞ്ജുവും ചേർന്ന് ദർശനയെ എങ്ങനെ വലയിലാക്കാം എന്ന പദ്ധതി മെനയുകയായിരുന്നു. ദർശനയും അമ്മയും മാത്രമാണ് ആ വീട്ടിൽ താമസം. മഹിയുടെ വീടിന് അടുത്തുള്ള വീട് വാടകയ്ക്ക് എടുത്താണ് അവരുടെ താമസം. ദർശനയുടെ പഠിപ്പ് കഴിയുന്നത് വരെ അവർക്കാ നഗരത്തിൽ നിന്നേ പറ്റു. അത് കഴിഞ്ഞാൽ അവർ പാലക്കാടുള്ള സ്വന്തം വീട്ടിലേക്കു പോകും. അവളുടെ അച്ഛൻ ഒരു വർഷം മുൻപാണ് മരിച്ചത്.

 

ഭർത്താവിന്റെ മരണത്തോടെ വീട്ട് ജോലി ചെയ്താണ് സിന്ധു, മോളെ പഠിപ്പിക്കുന്നത്. പഠിക്കാൻ മിടുക്കിയാണ് ദർശന. പഠിപ്പ് വിട്ട് മറ്റൊരു കാര്യത്തിലും അവൾ ശ്രദ്ധിക്കാറുമില്ല.

 

ദർശനയെ തങ്ങളുടെ വരുതിക്ക് കൊണ്ട് വരാൻ മഹിയും സഞ്ജുവും ചേർന്ന് ഒരു ഐഡിയ കണ്ട് പിടിച്ചു. അന്ന് സഞ്ജു മഹിക്കൊപ്പം അവന്റെ വീട്ടിൽ തങ്ങി. രാത്രി എല്ലാവരും ഉറങ്ങിയ സമയം നോക്കി രണ്ട് പേരും കൂടി അടുത്ത വീട്ടിലേക്ക് പോയി.

 

ദർശനയുടെ മുറിയോട് ചേർന്നുള്ള ബാത്‌റൂമിലെ ജനലിന് മുകളിൽ ഏണി വച്ച് കയറിയ അവർ വെന്റിലേഷൻ ഫാനിനു മുകളിലായി ചെറിയൊരു ക്യാമറ ഫിറ്റ്‌ ചെയ്തു.

 

പിറ്റേ ദിവസം രാത്രി തന്നെ ഇരുവരും പോയി ക്യാമറ തിരിച്ചെടുക്കുകയും ചെയ്തു. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അവർ ലാപ്പിൽ ഇട്ട് നോക്കി.

 

രാവിലെ എണീറ്റ് വന്ന് ദർശന കുളിക്കുന്നതിന്റെ വീഡിയോ വ്യക്തമായി തന്നെ ക്യാമറയിൽ പതിഞ്ഞിരുന്നു. അതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചടി. വെണ്ണക്കൽ ശില്പത്തിന്റെ ചാരുതയുള്ള പെണ്ണിനെ എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ അവർക്ക് തിടുക്കമായി.

 

അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വരുന്നവളെ അവർ വഴിയിൽ തടഞ്ഞു നിർത്തി വീഡിയോ കാട്ടി ഭീഷണി പെടുത്തി. രാത്രി അവർ ചെല്ലുമ്പോൾ വാതിൽ തുറന്ന് കൊടുത്തില്ലെങ്കിൽ വീഡിയോ യൂട്യൂബിലും നാട്ടിലെ ചെക്കന്മാർക്കുമൊക്കെ അയക്കുമെന്ന് പറഞ്ഞു.

 

ഒപ്പം ദർശനയുടെ മൊബൈൽ നമ്പറും പിടിച്ചു വാങ്ങി. അവൾക്ക് നന്നായൊന്ന് ആലോചിക്കാനാണ് ഒരു ദിവസം സമയം കൊടുത്തത്.

 

അച്ഛൻ മരിച്ച ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് ഒട്ടും പ്രതീക്ഷിക്കാതെ അടുത്ത മാരണം. ഇങ്ങനെയൊരു കുരുക്ക് തന്റെ നേർക്ക് അവൾ പ്രതീക്ഷിച്ചതല്ല. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വീട്ടിലേക്ക് കയറി വരുന്ന മോളെ കണ്ട് സിന്ധു പകച്ചു.

 

“മോളെ… എന്ത് പറ്റി നിനക്ക്. നീയെന്തിനാ കരഞ്ഞു കൊണ്ട് വരുന്നേ.” അമ്മയുടെ ചോദ്യം കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവരെ ചുറ്റിപ്പിടിച്ചു.

 

ഒരു വിധം അവൾ കാര്യങ്ങൾ അമ്മയെ ധരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞതും തകർന്ന ഹൃദയത്തോടെ അവർ നിലത്തേക്കിരുന്നുപോയി.

 

“ഈശ്വരാ… ഇങ്ങനെയൊക്കെ നീ ഞങ്ങളെ പരീക്ഷിക്കണമായിരുന്നോ?” നെറ്റിയിൽ കയ്യടിച്ചു കരഞ്ഞുകൊണ്ട് അവർ വിലപിച്ചു.

 

“നമ്മളിനി എന്താ ചെയ്യാ അമ്മേ. അവരുടെ ഇഷ്ടത്തിന് നിന്ന് കൊടുത്തില്ലെങ്കിൽ അവന്മാർ ആ വീഡിയോ യൂട്യൂബിൽ വാട്സാപ്പ് ഗ്രൂപ്പിൽ ഒക്കെ ഇടും. അങ്ങനെ വന്ന പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ചത്താലും അവരുടെ ആവശ്യം നടക്കില്ലമ്മേ.”

 

“എനിക്കറിയില്ല നിന്നോടെന്താ പറയേണ്ടതെന്ന് മോളെ. അഭിമാനം പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം. ഒരു കുപ്പി വിഷം വാങ്ങി കഴിച്ചു നമുക്കങ്ങു മരിക്കാം. അല്ലാതെ നമുക്ക് മുന്നിൽ വേറെ വഴിയില്ല മോളെ. അവന്മാർ നീ കുളിക്കുന്ന വീഡിയോ നെറ്റിലൊക്കെ ഇട്ടാൽ പിന്നെ നമ്മളെങ്ങനെ പുറത്തിറങ്ങി നടക്കും.

 

ഈ നാട്ടുകാർ മൊത്തം നിന്റെ ശരീരം കാണില്ലേ. കൊള്ളാവുന്ന കുടുംബത്തിൽ നിന്നൊരു ആലോചന പോലും നിനക്ക് വരില്ല. നമുക്ക് ഇങ്ങനെ തീരാനായിരിക്കും വിധി.” സാരി തുമ്പാൽ മൂക്ക് പിഴിഞ്ഞ് അവർ മകളെ ചേർത്തണച്ചു.

 

“ഇത്രേം കഷ്ടപ്പെട്ട് നമ്മൾ ജീവിച്ചത് ഇങ്ങനെ മരിക്കാനാണോ അമ്മേ. നമ്മളെ സഹായിക്കാൻ ആരുമുണ്ടാവില്ലേ?”

 

“നമ്മൾ ആരോട് സഹായം ചോദിക്കാനാ മോളെ. അവരൊക്കെ വലിയ കാശുകാരല്ലേ.”

 

അമ്മയുടെ മറുപടി അവളെ തളർത്തിയെങ്കിലും അവൾ സഹായത്തിനായി ആരെയെങ്കിലും കിട്ടുമോന്ന് അറിയാൻ അവളുടെ ഉറ്റ സുഹൃത്തായ മനീഷയെ വിളിച്ചു.

 

ദർശനയുടെ പ്രശ്നം കേട്ടറിഞ്ഞ മനീഷ അവൾക്ക് നല്ലൊരു ഐഡിയ പറഞ്ഞു കൊടുത്തു. കൂട്ടുകാരിയുടെ ഉപദേശം അവൾക്ക് പുതിയൊരു ഊർജ്ജം പകർന്നു. അത്ര നേരം കരഞ്ഞു തളർന്നിരുന്നവൾ ഉന്മേഷ വതിയായി.

 

മനീഷ പറഞ്ഞ കാര്യം സിന്ധുവിനോട് പറയാനായി അവൾ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ദർശനയുടെ മൊബൈൽ പെട്ടെന്ന് റിംഗ് ചെയ്യാൻ തുടങ്ങിയത്.

 

“ഹലോ ആരാണ്.”

 

“ഇത് ഞാനാ മഹേഷ്‌. ഞങ്ങൾ പറഞ്ഞതിനെ പറ്റി നല്ലോണം ആലോചിച്ചോ. ആരെയെങ്കിലും സഹായത്തിന് വിളിക്കാൻ ശ്രമിച്ചാൽ ഇന്ന് രാത്രി തന്നെ നിന്റെ തേച്ചു കുളി നാട്ടുകാർ കാണും.” ഭീഷണിയോടെ അവൻ പറഞ്ഞത് കേട്ട് സിന്ധു കണ്ണീർ വാർത്തു.

 

“അയ്യോ ചതിക്കരുത്… നിങ്ങൾ പറഞ്ഞതിന് എനിക്ക് സമ്മതമാണ്. പക്ഷേ ഇന്നത്തെ രാത്രി കഴിഞ്ഞാൽ പിന്നെയൊരിക്കലും എന്നെ വീഡിയോ കാണിച്ചു ഭീഷണി പെടുത്തരുത്. ഇതെന്റെ അപേക്ഷയാണ്.” ശബ്ദത്തിൽ ഇടർച്ച വരുത്തി അവൾ പറഞ്ഞു.

 

“അപ്പോൾ നിനക്ക് പറയേണ്ട രീതിയിൽ കാര്യം പറഞ്ഞാൽ മനസ്സിലാകുമല്ലേ. എങ്കിൽ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് വരുമ്പോൾ വാതിൽ തുറന്ന് തരാൻ നീയുണ്ടാവണം കേട്ടല്ലോ. കാര്യം കഴിഞ്ഞാൽ ഞാനാ വീഡിയോ ഡിലീറ്റ് ചെയ്തോളാം.”

 

“നീ എന്തൊക്കെയാ മോളെ അവന്മാരോട് വിളിച്ചു പറഞ്ഞത്. നിനക്ക് ഭ്രാന്ത് പിടിച്ചോ.” കാൾ കട്ടായതും സിന്ധു ചോദിച്ചു.

 

“അവന്മാർ ഇങ്ങോട്ട് വരട്ടെ അമ്മേ. എന്നോട് ചെയ്തത് പോലെ ആ വൃത്തികെട്ടവന്മാർ എത്ര പെൺകുട്ടികളെ ഇതുപോലെ ഭീഷണി പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ട് രണ്ടെണ്ണത്തിനും ഞാൻ നല്ലൊരു പണി കൊടുക്കുന്നുണ്ട്. എന്റെ ഫ്രണ്ട് മനീഷ എനിക്കൊരു ഐഡിയ പറഞ്ഞ് തന്നിട്ടുണ്ട്.” കൂട്ടുകാരി പറഞ്ഞ ഉപായം അവൾ അമ്മയോട് പറഞ്ഞു.

 

“ഇതൊക്കെ നടക്കോ മോളെ… എനിക്ക് പേടിയാവുന്നു. നമുക്ക് കൂടി നാണക്കേട് ആവില്ലേ.”

 

“ഒന്നും ഉണ്ടാവില്ല അമ്മേ. തെറ്റ് ചെയ്യാത്ത നമ്മൾ പേടിക്കേണ്ട ആവശ്യമില്ല.”

 

സമയമപ്പോൾ വൈകുന്നേരം ആറുമണി കഴിഞ്ഞിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ദർശനയുടെ ഫ്രണ്ട് മനീഷയും അവിടെ എത്തിച്ചേർന്നു.

 

രാത്രി മഹിയും സഞ്ജുവും വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അവർ വ്യക്തമായ പ്ലാൻ ഉണ്ടാക്കി അവരുടെ വരവും കാത്തിരുന്നു.

 

ഡോറിൽ മൃദുവായി മുട്ടുന്ന ശബ്ദം കേട്ടാണ് ദർശനയും മനീഷയും സംസാരം അവസാനിപ്പിച്ചത്.

 

ആരും വാതിൽ തുറക്കുന്നില്ലെന്ന് കണ്ടതും ദർശനയുടെ ഫോണിൽ മഹിയുടെ കാൾ വന്നു. അതേസമയം തന്നെ മനീഷ തന്റെ ഫേസ്ബുക് പേജിൽ ലൈവ് പോയി. ഒത്തിരി followers ഉള്ള ഐഡി ആയത് കൊണ്ട് മനീഷയുടെ ലൈവ് കുറേപേർ കാണുന്നുണ്ട്.

 

“ഹലോ ഫ്രണ്ട്സ്, എനിക്കിന്ന് നിങ്ങളോട് പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ട്. ഇത് എന്റെ ഫ്രണ്ട് ദർശന. ഇവളുടെ ബാത്‌റൂമിൽ ക്യാമറ വച്ച് കുളിക്കുന്ന വീഡിയോ പകർത്തി അത് വച്ച് രണ്ട് കോളേജ് യുവാക്കൾ അവളെ ഇന്ന് ഭീഷണി പെടുത്തി. ഇന്ന് രാത്രി അവന്മാർ വരുമ്പോൾ കൂടെ കിടത്തിയില്ലെങ്കിൽ വീഡിയോ നെറ്റിൽ ഇടുമെന്നാണ് ഭീഷണി.

 

കാശുള്ള വീട്ടിലെ പയ്യന്മാർ ഉന്നതങ്ങളിൽ നല്ല പിടിപാടുള്ള പേരെന്റ്സ് ഒക്കെ ഉള്ളവർ. ഇമ്മാതിരി തെമ്മാടിത്തരം മറ്റുള്ളവരോട് കാണിക്കാമോ. അവന്മാർ രണ്ടും ഈ സമയം ദർശനയുടെ വീടിന്റെ വാതിലിൽ മുട്ടി വിളിക്കുന്നുണ്ട്. ഡോർ തുറക്കാത്തൊണ്ട് ഫോണിൽ വിളിക്കുകയാണ്. നിങ്ങൾ തന്നെ കേട്ടോളു.

 

മനീഷ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.

 

“ഞങ്ങൾ പുറത്ത് നിൽപ്പുണ്ട്. പെട്ടെന്ന് വന്ന് വാതിൽ തുറക്കടി. ആശിച്ചു മോഹിച്ചു വന്നതാ ഞങ്ങൾ. പറ്റിക്കാൻ ആണ് ഉദേശമെങ്കിൽ നീ തുണിയില്ലാതെ കുളിക്കുന്നത് നാട്ടുകാർ കാണും. നിന്നെപ്പോലെ കുറെയെണ്ണത്തിനെ കണ്ടതാടി ഞങ്ങൾ.

 

അതുകൊണ്ട് വിളച്ചിലെടുക്കാതെ നല്ല കുട്ടിയായി വാതിൽ തുറക്ക് നീ. നിന്നെ മൊത്തത്തിൽ ഒന്ന് ആസ്വദിക്കട്ടെ ഞങ്ങൾ.” ഫോണിലൂടെ കേട്ട മഹേഷിന്റെ വാക്കുകൾ ഫേസ്ബുക് ലൈവിലൂടെ അനേകം ആളുകൾ കണ്ടു.

 

മനീഷയുടെ നിർദേശ പ്രകാരം ദർശന ചെന്ന് വാതിൽ തുറന്നതും ഇരുവരും അകത്തേക്ക് ഇടിച്ചു കയറി. അപ്പോഴാണ് തൊട്ട് പിന്നാലെ പോലീസും അവിടെ എത്തിയത്. ദർശന നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞ് ഒരു കംപ്ലയിന്റ് എഴുതി നൽകി.

 

വിഷയം നാട്ടുകാർ ഏറ്റെടുത്തതോടെ ഇരുവർക്കും ആകെ നാണക്കേടായി. പൈസയുടെ സ്വാധീനത്തിൽ കേസ് തേച്ചു മാച്ചെങ്കിലും അവരുടെ തനിനിറം എല്ലാവരും അറിഞ്ഞതോടെ അവിടെ നിൽക്കാൻ പറ്റാതായി. മൊബൈൽ ഫോൺ പിടിച്ചെടുത്തു പോലിസ് നശിപ്പിച്ചു കളഞ്ഞു. തെളിവ് സഹിതം നാട്ടുകാർക്ക് മുന്നിൽ കാണിച്ചത് കൊണ്ട് ദർശനയ്ക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല.

 

ഇത്തരമൊരു ഭീഷണി ഏതെങ്കിലും പെൺകുട്ടിക്ക് നേരിട്ടാൽ സിമ്പിൾ ആയി അവന്മാരെ നാണം കെടുത്തി സ്വയം രക്ഷയ്ക്കുള്ള വകുപ്പ് മറ്റുള്ള പെൺകുട്ടികൾക്ക് പകർന്ന് നൽകാൻ സ്വന്തം അനുഭവത്തിലൂടെ അവൾക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *