അച്ഛന്റെ കൂട്ടുകാരൻ അമ്മയെ പുണർന്നു നിൽക്കുന്ന കാഴ്ച കണ്ടതും അരുൺ ഞെട്ടിപ്പോയി. തന്റെ അമ്മ ഇത്രയ്ക്ക് അധഃമ്പതിച്ചു പോയെന്ന് വിശ്വസിക്കാൻ അവനായില്ല.
“അമ്മേ….” അരുൺ അലറി.
**********
കുറച്ചു ദിവസങ്ങൾക്ക് മുൻപുള്ളൊരു പകലാണ് ആദ്യമായി സുദേവൻ വസുധയുടെ വീട്ടിലേക്ക് വരുന്നത്.
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ചാണ് വർഷങ്ങൾക്ക് ശേഷം സുദേവനും വസുധയും തമ്മിൽ കണ്ടത്.
കൗമാര പ്രായത്തെ കമിതാക്കൾ ആയിരുന്നു അവർ. കോളേജിലും അവർ ഒരുമിച്ചായിരുന്നു. കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊക്കെ വാങ്ങി വസുധയെ പെണ്ണ് ചോദിക്കാൻ അവളുടെ വീട്ടിൽ ചെല്ലണമെന്നും വീട്ടുകാർ സമ്മതിച്ചില്ലെങ്കി ഒളിച്ചോടണം എന്നുമായിരുന്നു അവർ അന്ന് പ്ലാൻ ചെയ്തത്.
എന്നാൽ കോളേജ് പഠനം തീരും മുൻപേ വസുധയെ വീട്ടുകാർ ചന്ദ്രന് കെട്ടിച്ചു കൊടുത്തു. ചന്ദ്രന് ഗവണ്മെന്റ് ജോലി ആയിരുന്നു. ആൾ ഒരു സംശയ രോഗി ആയിരുന്നു. അതിന് കാരണം അയാളും വസുധയും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു.
മുഴുകുടിയൻ ആയത് കൊണ്ടാണ് ചന്ദ്രന് പെണ്ണ് കിട്ടാതിരുന്നത്. കല്യാണ കഴിയുമ്പോ വസുധയ്ക്ക് 19 ചന്ദ്രന് 34 ഉം ആയിരുന്നു.
കല്യാണം കഴിഞ്ഞ അന്ന് മുതൽ വസുധയുടെ ജീവിതം ദുരിത കയത്തിൽ ആയിരുന്നു. എന്നും അടിയും വഴക്കും ബഹളവും.
സെർവീസിൽ നിന്ന് അയാൾ റിട്ടയർ ആവാൻ രണ്ട് വർഷം ഉള്ളപ്പോ ആണ് ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നത്.
സർവീസിൽ ഇരുന്ന് മരിച്ചത് കൊണ്ട് ഭാര്യയ്ക്കൊ മകനോ ജോലി കിട്ടും. മകൻ അരുൺ 18 വയസ് കഴിഞ്ഞു നിന്നതിനാൽ അവന് ജോലി വേണമെന്ന് പറഞ്ഞു. വസുധ തർക്കിക്കാൻ പോയില്ല. അവർക്ക് ആ ജോലി വേണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നില്ല. ആയ കാലത്ത് ചന്ദ്രൻ ജോലിക്ക് വിട്ടിട്ടില്ല.
ഇത്രയും പ്രായമായതിനാൽ വസുധയ്ക്ക് ജോലിക്ക് പോണമെന്നും ഇല്ല.
അങ്ങനെ മകൻ അരുൺ ജോലിക്ക് പോയി തുടങ്ങി. 25 വയസ്സ് ആയപ്പോ അവൻ കല്യാണം കഴിക്കുകയും ചെയ്തു. അവന്റെ കല്യാണം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞു.
വാസുധയ്ക്ക് ഇപ്പോൾ 46 വയസ്സ് ഉണ്ട്.
റിയൂണിയൻ സമയത്ത് സുദേവനെ കണ്ടപ്പോ ആണ് അയാൾ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് അറിയുന്നത്. അതോടെ വാസുധയ്ക്ക് കുറ്റബോധമായി.
എന്തായാലും ആ കണ്ട് മുട്ടൽ പഴയ അടുപ്പം വളരാൻ കാരണമായി. ഇരുവർക്കും പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ.
**********
അച്ഛൻ മരിച്ചു ഇത്രയും വർഷം കഴിഞ്ഞിട്ട് ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ അഴിഞ്ഞാടി നടക്കാൻ അമ്മയ്ക്ക് എങ്ങനെ തോന്നി.
എന്നെ കുറിച്ചോ എന്റെ ഭാര്യയെ കുറിച്ചോ ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചോ ഓർത്തോ നിങ്ങൾ.
ഒരു നിമിഷം ഇതൊക്കെ ഒന്ന് ഓർത്തിരുന്നെങ്കി അമ്മയ്ക്ക് ഇങ്ങനെ ചെയ്യാൻ തോന്നുമായിരുന്നോ?
അരുൺ ചീറി.
“മോനെ… നീ അമ്മ പറയുന്നത് ആദ്യം സമാധാനത്തോടെ ഒന്ന് കേക്ക്.
വാസുധ മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“വൃത്തികേട് ചെയ്തതും പോരാ നിന്ന് ന്യായീകരിക്കുന്നോ? എനിക്ക് കേൾക്കണ്ട നിങ്ങടെ കുമ്പസാരം..
എത്ര നാളായി ഇത് തുടങ്ങിയിട്ട്.
അരുൺ രോഷം കൊണ്ടു.
“മോനെ… നീയാദ്യം നിന്റെ അമ്മ പറയുന്നതൊന്നു കേൾക്കു.
സുദേവൻ പറഞ്ഞു.
“മിണ്ടിപ്പോകരുത് നിങ്ങൾ. അല്ലേ തന്നെ എന്നോട് സംസാരിക്കാൻ നിങ്ങളാര. നാണമുണ്ടോ ഒരു മകനും മരുമകളും ഉള്ള ഭർത്താവ് മരിച്ച എന്റെ അമ്മയ്ക്ക് പിന്നാലെ വരാൻ. ഞങ്ങടെ കുടുംബം തകർത്തു ഞങ്ങടെ മനസമാധാനം കളഞ്ഞപ്പോ നിങ്ങക്ക് സമാധാനമായോ.
അരുൺ സുദേവിനെ നോക്കി ചീറി.
“അമ്മയ്ക്ക് പറയാനുള്ളത് കേട്ടിട്ട് പോരെ ബാക്കിയെല്ലാം.
സുദേവ് പറഞ്ഞു.
“ഇറങ്ങിപ്പോടോ ഞങ്ങളുടെ വീട്ടിൽ നിന്ന്. ഇത് ഞാനും എന്റെ അമ്മയും തമ്മിലുള്ള കാര്യമാ. അത് ഞങ്ങൾ സംസാരിച്ചു തീർത്തോളാം. പുറത്ത് നിന്നുള്ള ആളുടെ ഉപദേശം വേണ്ട
മര്യാദക്ക് ഇവിടുന്ന് ഇറങ്ങി പോയില്ലെങ്കിൽ അടിച്ചു പുറത്താക്കും ഞാൻ.
അരുൺ കൈവീശി കൊണ്ട് അയാൾക്ക് മുന്നിലേക്ക് ചെന്നു.
“ചീ നിർത്തട…
വസുധ അലറി.
ആദ്യമായിട്ടാണ് അവയെ ഇത്രയും ദേഷ്യത്തിലും ശബ്ദമുയർത്തിയും അവൻ കാണുന്നത്.
അതിനാൽ അരുൺ ഞെട്ടിപ്പകച്ചു അമ്മയെ നോക്കി.
“ഇതെന്റെ രഹസ്യക്കാരൻ ഒന്നുമല്ല. എല്ലാ കാര്യങ്ങളും ഇന്ന് നിന്നോട് തുറന്ന് പറയാനിരിക്കയായിരുന്നു ഞങ്ങൾ.”
വസുധ മെല്ലെ പറഞ്ഞു.
“എനിക്ക് കേൾക്കണ്ട അമ്മേ. ഇവിടെ എന്താ നടന്നതെന്ന് ഞാൻ കണ്ടു. ഒരിക്കലും ഒരു മകനും സ്വന്തം അമ്മയെ ഇങ്ങനെ കാണാൻ ഇടവരാതിരിക്കട്ടെ.
അരുൺ ദേഷ്യപ്പെട്ടു.
“ഈ നിൽക്കുന്ന മനുഷ്യൻ എന്റെ രഹസ്യ കാമുകൻ ഒന്നുമല്ല. എന്റെ ഭർത്താവാണ്. ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ട് 2 മാസമായി.
“അമ്മേ…
അരുൺ വിശ്വസിക്കാനാവാതെ വിളിച്ചു.
“വസുധ പറഞ്ഞത് ശരിയാ. നിന്റെ അമ്മ ഇപ്പോൾ എന്റെ ഭാര്യയാണ്.
സുദേവ് പറഞ്ഞു.
“ഇല്ല… ഞാൻ സമ്മതിക്കില്ല. നിങ്ങൾ കള്ളം പറയുവാ.
അരുൺ എതിർത്ത് നിന്നു.
“നിനക്ക് ഞങ്ങൾ തെളിവ് കാണിച്ചു തരാം. നിന്റെ അച്ഛൻ എന്നെ കല്യാണം കഴിച്ച കാലം മുതൽ സമാധാനം ഞാൻ അനുഭവിച്ചിട്ടില്ല.
കുറെയൊക്കെ നീയും കണ്ടിട്ടുണ്ടാകുമല്ലോ. സുദേവും ഞാനും കൗമാര പ്രായം മുതൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു പ്രണയിച്ചു നടന്നവരാണ്. പക്ഷേ എന്റെ വീട്ടുകാർ നിന്റെ അച്ഛന് എന്നെ കെട്ടിച്ചു വിട്ടത് കൊണ്ട് ഞങ്ങളുടെ ആഗ്രഹം നടന്നില്ല.
മൂന്ന് വർഷം മുൻപ് കോളേജ് റിയൂണിയൻ ൽ വച്ചാണ് സുദേവിനെ ഞാൻ വീണ്ടും കാണുന്നത്. എന്നെ പ്രണയിച്ചു പോയതിന്റെ പേരിൽ ഇന്നും സുദേവ് വിവാഹം കഴിക്കാതെ ജീവിക്കുകയാണെന്ന് കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
ഇത്രയും വർഷത്തെ ജീവിതത്തിനിടയ്ക്ക് ഞാനും സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല അനുഭവിച്ചിട്ടില്ല. ഇനിയെങ്കിലും ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിച്ച് സന്തോഷവും സമാധാനവും എന്താണെന്ന് ഞാനും ഒന്ന് അറിയട്ടെ മോനെ. നിന്നോട് സമ്മതം ചോദിച്ച അനുവദിക്കില്ല എന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ആരോടും ചോദിക്കാനും പറയാനും നിൽക്കാതെ ഞങ്ങൾ റജിസ്റ്റർ മേരേജ് ചെയ്തത്.
അല്ലേലും നിന്റെ ഭാര്യക്ക് ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലല്ലോ. അതുകൊണ്ട് എന്റെ തീരുമാനം ശരിയാണെന്ന് എനിക്ക് തോന്നി..
സമാധാനത്തോടെ ഇരുന്ന് ചിന്തിച്ചാൽ നിനക്ക് മനസ്സിലാവും അമ്മയായിരുന്നു ശരിയെന്ന്.
രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ സുദേവിന്റെ വീട്ടിലേക്ക് പോകും. അവിടെ റിനോവേഷൻ വർക്ക് നടക്കുന്നതുകൊണ്ടാണ് രണ്ട് ദിവസം കൂടി ഇവിടെ തങ്ങുന്നത്. നിന്റെ ഭാര്യയോട് നീ തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കു. ഞാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ അവൾക്ക് സന്തോഷമാകും.
എപ്പോഴെങ്കിലും അമ്മയെ കാണണം എന്ന് തോന്നിയാൽ അങ്ങോട്ട് വരാം. ഇവിടുന്ന് 10 മിനിറ്റ് നടക്കാനേ ഉള്ളൂ സുദേവിന്റെ വീട്ടിലേക്ക്. എനിക്ക് എന്റെ മകനെ കണ്ടുകൊണ്ട് ജീവിക്കണം എന്ന് പറഞ്ഞതുകൊണ്ട് സുദേവ് ഇവിടെ അടുത്ത് തന്നെ വീട് വാങ്ങുകയായിരുന്നു.
അമ്മ പറഞ്ഞതൊക്കെ കേട്ട് അരുൺ മിണ്ടാതെ നിന്നു. ഓർത്തപ്പോ അമ്മയുടെ തീരുമാനം തന്നെയാണ് ശരിയെന്ന് അവന് തോന്നി. അതുകൊണ്ട് പിന്നീടൊന്നും പറയാതെ ഇരുവരെയും നോക്കി പുഞ്ചിരി തൂകിയിട്ട് അവൻ മുറിയിലേക്ക് പോയി.
“സുദേവ് പൊയ്ക്കോളൂ. എന്റെ മകൻ എന്നെ മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പൂർണ്ണ സന്തോഷത്തോടെ തന്നെ അവൻ നമ്മളെ അനുഗ്രഹിക്കും.
ചിരിയോടെ പറഞ്ഞ് കൊണ്ട് വസുധ സുദേവിന്റെ നെഞ്ചിൽ ചാരി.
ഹേര
