അച്ഛന്റെ രണ്ടാംഭാര്യയായ അവരോടെനിക്ക് എന്നും വെറുപ്പായിയുന്നു .

“ചവിട്ടും കുത്തും ഉണ്ടായിരുന്നെങ്കിലും നീ… വളരെ നന്നായി തന്നെ എന്നെ സുഗിപ്പിച്ചു….”

സിഗരറ്റിന്റെ കറപിടിച്ച പല്ല്മുഴുവൻ വെളിയിൽ കാണിച്ചുകൊണ്ട് അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

അത് കേട്ടവൾ കരഞ്ഞു ഭാരം തൂങ്ങിയ കണ്ണുകൾ ഉയർത്തി അയാളെ രൂക്ഷമായി നോക്കി.

“നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ടാ നിന്റെ തള്ള ചോദിച്ച കാശ്കൊടുത്താ നിന്നെഞാനിന്ന് ഇവിടെ എത്തിച്ചത്.
ഹാ…. അവൾക്ക് കൊടുത്തകാശ്ശിനുള്ള മുതലൊക്കേയുണ്ട്…..”മീശപിരിച്ചു കൊണ്ടയാൾ ഉറക്കെ പറഞ്ഞശേഷം റൂമിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.

അവിടെ അയളോട് കൊഞ്ചി കുഴഞ്ഞു നിൽക്കുന്ന തന്റെ അമ്മയെ കണ്ടവൾ അറപ്പോടെ മുഖംതിരിച്ചുകൊണ്ട് കണ്ണടച്ചു കിടന്നു.

അഞ്ചുദിവസം മുന്നേ അച്ഛന്റെ രണ്ടാം ഭാര്യയെ അമ്മയായി കാണാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങി പെറ്റമ്മയുടെ അടുത്തെത്തിയ തനിക്ക് ഇങ്ങനൊരു പരീക്ഷണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഗീതമ്മവന്ന അന്നുമുതൽ രണ്ടാനമ്മ ക്രൂരയാവും എന്ന് പറഞ്ഞുപഠിപ്പിച്ചത് ആരാണെന്ന് ഓർക്കുന്നില്ല.

അല്ലെങ്കിലും ഒരു ഏഴ് വയസ്സ്കാരിക്ക് സ്വന്തം അമ്മതന്നെ ആണല്ലോ എപ്പഴും നല്ലത്.

അവരുടെ കൂടെ ആയിരുന്നപ്പോൾ തന്റെദേഹത്ത് ഒരാളുടെയും ചെറുവിരൽ പോലുംതൊട്ടിട്ടില്ല.

അതിനനുവദിക്കാതെ ഒരു പ്രൊട്ടക്ഷനായി ഒരു ഷീൽഡ് കണക്കെ എനിക്ക് ചുറ്റും എപ്പോഴും അവരുണ്ടായിരുന്നു.

അച്ഛന്റെ രണ്ടാംഭാര്യയായ അവരോടെനിക്ക് എന്നും വെറുപ്പായിയുന്നു .

അല്ല ആദ്യം തനിക്കവർ അമ്മതന്നെ ആയിരുന്നു. വീട്ടുജോലിക്കാരിയെ അമ്മയായി കാണേണ്ടി വന്നതിനാലാണോ അച്ഛൻ അമ്മയെ വേണ്ടെന്ന് വച്ചത് അവർകാരണം ആണെന്ന ചിന്തയാണോ എന്നറിയില്ല അവരോടുള്ള വെറുപ്പിന് കാരണം.

“പോറ്റമ്മഒരിക്കലും പെറ്റമ്മയാവില്ല ”

പലരുടെയും ഇത്തരം വാക്കുകൾ കേട്ട് തുടങ്ങിയപ്പോൾ ഞാനും പതിയേ അവരെ വെറുത്തുതുടങ്ങിയതിന് ഒരു കാരണം ആയിരിക്കാം

അഞ്ചു ദിവസം മുന്നേയുണ്ടായ കാര്യങ്ങൾ ഓർത്തവൾ നിറഞ്ഞു വന്ന കണ്ണുകൾ വാശിയോട് തുടച്ചുമാറ്റി.

“ദേ.. തള്ളേ നിങ്ങള് എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആണെങ്കിൽ ആ നിലക്ക് നിക്കണം അല്ലാതെ എന്റെ അമ്മചമയാൻ നിൽക്കരുത് ”

“മോളേ… ഞാൻ….”

പറയാൻ വന്നത് തൊണ്ടയിൽതടഞ്ഞത് പോലെ അവർ വിക്കി.

“മോളോ.. ആരുടെ മോള്…. നിങ്ങളാണോ എന്നെ പെറ്റത്….. അല്ലല്ലോ…
പിന്നെങ്ങനെ നിങ്ങളെന്റെ അമ്മയാവും.
പ്രസവിക്കാൻ കഴിവില്ലെങ്കിൽ വല്ല ആറ്റിലോ കുളത്തിലോ ചാടി ആത്മഹത്യ ചെയ്യണം അല്ലാതെ….”

പറഞ്ഞത് മുഴുവൻ ആക്കുന്നതിനുമുന്നേ കവിളിൾ  പൊത്തിക്കൊണ്ടവൾ നിലത്തേക്ക് വീണു.

“ച്ചീ… എന്ത് പറഞ്ഞെടി….
നിനക്കും നിന്റെ അമ്മയെ പോലെ ദുഷിച്ചമനസ്സ് തന്നെ ആണല്ലേ.
നിന്റെ അമ്മ ഇവളോടെ ചെയ്തകാര്യങ്ങൾ മറന്നുകൊണ്ട് സ്വന്തം മോളായി നിന്നെ വളർത്തിയ ഇവളെ നീ എന്താടി നന്ദി ഇല്ലാത്തവളേ പറഞ്ഞത്.
ഇവളെ അംഗീകരിക്കാൻ പറ്റിയില്ലെങ്കിൽ 
ഇപ്പോ ഇറങ്ങിക്കോണം ഈ വീട്ടീന്ന് ”

“അല്ലെങ്കിലും ആര് നിക്കുന്നു ഈ സ്ത്രീയുടെ കൂടെ.
ഞാൻ എന്റെ അമ്മേടെ അടുത്ത് പോകുവാ…”

മുന്നിൽകലിതുള്ളിനിന്നു കൊണ്ട് പറയുന്ന അച്ഛനെ കണ്ടവൾ ഒന്ന് ഭയന്നെങ്കിലും അവരുടെ മുന്നിൽ താഴാൻ അവൾ തയ്യാറാവാതെ വാശിയോടെ പറഞ്ഞു .

“ഹും…. അമ്മ… ചെന്ന് കേറികൊടുക്കെടി ആ മറ്റവളുടെ  അടുത്തേക്ക്…”

“ദേ…. സൂക്ഷിച്ചുസംസാരിക്കണം ഇല്ലെങ്കിൽ അച്ഛനാണെന്ന് ഞാനങ്ങു മറക്കും.”

അച്ഛനാണെന്നുപോലും നോക്കാതെ അവൾ പറയു്നത് കേട്ടയാൾ ഞെട്ടലോടെ അരികിൽ നിന്നഭാര്യയെ നോക്കി.

താൻ കാരണമാണ് ഇവർ അച്ഛനും മോളും തമ്മിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും ഒരുതരത്തിൽ താൻ തന്നെയാണ് ഇതിനെല്ലാം കാരണം എന്നോർത്ത് കൊണ്ടവർ കരഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു.

വലിയൊരു ട്രോളിബാഗുമായി പുറത്തേക്ക് വന്നവൾ  ഹോളിൽ ഇരിക്കുന്ന അച്ഛനെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു.

അവളുടെ പോക്ക് കണ്ട ഗീത കരഞ്ഞുകൊണ്ട് അവൾക്ക് പിറകെ ചെല്ലാനായി തുടങ്ങിയതും അയാൾ അവരുടെ കയ്യിൽ  പിടിച്ചുകൊണ്ടവരെ തടഞ്ഞു.

“ഗോപേട്ടാ… നമ്മടെ മോള്… അവളോട് പോകല്ലേ എന്ന് പറ ”

“പാടില്ല… അവളേ നമ്മൾ തടയുംതോറും അവൾക്ക് നിന്നോടുള്ള ദേഷ്യം കൂടുകയേഉള്ളു.

അവള് പോട്ടെ അവള്തന്നെ അവളുടെ അമ്മയുടെ സ്വഭാവം തിരിച്ചറിഞ് വരട്ടെ അത് വരേനമുക്ക് കാത്തിരിക്കാം…”

ഒരു ദീർഘശ്വാസത്തോടെ പറഞ്ഞുകൊണ്ടയാൾ അവരെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട്  നടന്നു നീങ്ങുന്ന മകളെ നോക്കി.

“ഹെലോ…..”

“മിസ്റ്റർ ഗോപന്റെ വീടാണോ …”

ഫോണിലൂടെ ഒരു സ്ത്രീ സ്വരം കേട്ടതും ഗീത ഫോൺ അയാൾക്ക് നേരെ നീട്ടി.

കയ്യിലിരുന്നപത്രം ടേബിളിൽ വച്ചശേഷം അയാൾ  റിസീവർ വാങ്ങി ചെവിയോട് ചേർത്തു.

” “അതേ….ഗോപൻ ആണ് 

ഇതാരാണ്…”

“സാർ ഞാൻ അംബിക ഇവിടെ മെഡിക്കൽ കോളേജിലെ നഴ്സാണ്… സാറിന്റെ മകളെ ഇന്നലെ രാത്രി രണ്ട് പേരിവിടെകൊണ്ട് വന്ന് അഡ്മിറ്റ് ചെയ്തിട്ടുണ്ട്.”

“അയ്യോ… എന്റെ മോള്…
ഗീതേ…..”

ഉറക്കെയുള്ള അയാളുടെ വിളികേട്ടവർ അടുക്കളയിൽ നിന്നും ഓടിവന്ന് പേടിയോടെ അയാളെ നോക്കി.

“എന്താ…. എന്താ… ഏട്ടാ…. മോൾക്കെന്താ….”

“നമ്മടെ മോള്… അവള് മെഡിക്കൽകോളേജിൽ അഡ്മിറ്റ് ആണെന്ന് ”

“ഈശ്വര… എന്റെ മോള്..

വാ.. ഏട്ടാ..എനിക്കെന്റെ മോളേകാണണം…”

മറ്റൊന്നും ചിന്തിക്കാതെ  അവർ മുറ്റത്തേക്ക് ഓടിയിറങ്ങി. ടേബിളിലിരുന്ന ബൈക്കിന്റെ ചാവിയുംആയി ഓടിഇറങ്ങുന്നതിനിടെ 
അയയിൽ നിന്ന് ഒരുഷർട്ടും  കൂടെ അയാൾ എടുത്തുധരിച്ചുകഴിഞ്ഞിരുന്നു.

അവൾക്കരികിലേക്ക് ഓടിയെത്തിയവർ അവളുടെ തലയിലെയും കയ്യിലെയും കെട്ടുകളും മുഖത്തെ നീരും ഒക്കെക്കൂടെകണ്ടവർ വാവിട്ട് പൊട്ടിക്കരഞ്ഞു.

ആ ശബ്‍ദം കേട്ടവൾ ഉണർന്നതും അവർ തിരിഞ്ഞുനിന്നുകൊണ്ട് വാ അമർത്തി പൊത്തി ശബ്‍ധമില്ലാതെ കരഞ്ഞു.

“അമ്മേ……”

അവരെ കണ്ടതും അവൾ പതിയേ വിളിച്ചു.

അവളുടെ വിളികേട്ടതും വിശ്വസിക്കാൻ കഴിയാതെ ഇരുവരും അവളേമിഴിച്ചുനോക്കി.

“അമ്മേ….”

വീണ്ടും അവളുടെ വിളികേട്ടതും അയാൾ ഒന്നുംപറതെ ഗീതയെ അവൾക്കരികിലേക്ക് നീക്കിനിർത്തി.

അവരെ കണ്ടതും അവൾ പതിയേ എഴുന്നേൽക്കാനായിശ്രെമിച്ചു.
അത് കണ്ട് ഇരുവരും ബെഡിന്റെ രണ്ട് സൈഡിൽ നിന്നും അവളേ എഴുന്നേൽക്കാനായി സഹായിച്ചു.

ഇതേ സമയം അവരുടെ കയ്യിൽപറ്റിയിരിക്കുന്ന പുട്ടുപൊടിയും സാരിയിൽ പറ്റിയിരിക്കുന്ന കരിയും  മഞ്ഞളും ഒക്കെകൂടെ കണ്ടവൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ നെഞ്ചിലേക്ക് ചേർന്നുകിടന്നു.

“ഹാ… വേണിയുടെ കൂടെയുള്ള ആളല്ലേ….”

അവരെ കണ്ട് അടുത്തേക്ക് വന്ന നഴ്സ് പുഞ്ചിരിയോടെ ചോദിച്ചു.

“അതെ….”

“നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്.”

 ഇരുവരോടും പറഞ്ഞശേഷം അയാൾ പെട്ടന്ന് തന്നെ ഡോക്ടറേകാണാനായി അദേഹത്തിന്റെ റൂമിലേക്ക് ചെന്നു.

“വേണിയുടെ ഫാദർ ആണല്ലേ….”

“അതേ… മോൾക്കിപ്പോ…..”

“ആളിപ്പോ.. Ok ആണ് പക്ഷേ….ആളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവ് ഏറ്റിട്ടുണ്ട്… തനിക്ക് എന്താണ് സംഭവിച്ചതെന്ന് ആ കുട്ടിക്ക് കൃത്യമായി അറിയാം അതുകൊണ്ട് കൂടുതൽ സൂക്ഷിക്കണം….
വീണ്ടും ഇത് പോലെ ജീവിതം അവസാനിപ്പിക്കാൻ കുട്ടി ശ്രമിചേക്കും ”

” ഡോക്ടറിത് എന്തൊക്കെയാ പറയുന്നത് ? ”

“ഡോക്ടർ എന്നുള്ള നിലക്ക് ഞാനിത് സ്റ്റേഷനിൽ റിപ്പോര്ട്ട് ചെയ്യേണ്ടതാണ് പക്ഷേ ഞാൻ ഒരു അച്ഛൻ കൂടിയാ…അതുകൊണ്ടാ ആ കുട്ടിയോട് ഞാൻ സംസാരിച്ചത് .”

“ഡോക്ടർ നിങ്ങള് പറയുന്ന ഒന്നും എനിക്ക് മനസ്സിലാവുന്നില്ല.”

“ആ… കുട്ടി  എന്നോട് എല്ലാം പറഞ്ഞു അവളുടെ അച്ഛനും അമ്മയും വേർപിരിഞ്ഞതും അച്ഛൻ പുതിയൊരു കല്യാണംകഴിച്ചതും. അവരെ അവൾക്ക് അംഗീകരിക്കാൻ കഴിയാതിരുന്നതും വീട്ടിൽ നിന്ന് ഇറങ്ങിപോയതും അവസാനം കാശിന് വേണ്ടി അവളേ  സ്വന്തം അമ്മതന്നെ കുറച്ചുപേർക്ക്…”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അയാൾ ഡോക്ടറെ തുറിച്ചുനോക്കി.

“എൻ…..ന്റെ…. എന്റെ മോള് അവളേ….”

“ഉം…. പേടിക്കണ്ട ആ.. കുട്ടിയേ നമുക്ക് തിരികെ കൊണ്ട് വരാം….
താൻ തന്റെ ഗീതമ്മയോടും അച്ഛനോടും ഇത്രയും കാലം ചെയ്തതിനുള്ള ശിക്ഷയാണ്ഇതെന്നാണ്ആ കുട്ടിപറയുന്നത്…
തെറ്റും ശെരിയും എന്തെന്ന് ആ കുട്ടിക്ക് ഇപ്പോ അറിയാം… പക്ഷേ ആളെ സൂക്ഷിക്കണം.”

ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് തകർന്ന് തനിക്കരികിൽ വന്നിരിക്കുന്ന അച്ഛനെ കണ്ടവൾ പുഞ്ചിരിയോടെ അയാളുടെ തോളിലേക്ക് ചാരിഇരുന്നു.

“നീ കുഞ്ഞായിരുന്നപ്പോൾ ഒരുദിവസം ജോലികഴിഞ്ഞുവീട്ടിലേക്ക് വന്ന ഞാൻ കണ്ടത് മറ്റൊരുത്തൻ നിന്നേ മടിയിൽഇരുത്തി…..”

പറയാൻ വന്നത് പാതിയിൽ നിർത്തിക്കൊണ്ടയാൾ അവളേ നോക്കി.

“പക്ഷേ അതെല്ലാം കണ്ട് ആസ്വദിച്ചിരിക്കുന്ന നിന്റെ അമ്മയെ കണ്ടപ്പോ എനിക്ക് സഹിച്ചില്ല അന്നവളെ ആദ്യമായി ഞാൻ തല്ലി.
നിന്നെ അവൾക്കിനി വേണ്ടെന്നും താൻ അയാൾക്കൊപ്പം പോവുകയാണെന്നും പറഞ്ഞുകൊണ്ടവൾ അയാൾക്കൊപ്പം പോകുമ്പോൾ അവളേ വിളിച്ച് കരയുന്ന നിന്നെ പോലും അവൾ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല.
രാത്രി ഏറെവൈകിയാണ് ഞാൻ നിന്നെയും കൊണ്ട് റൂമിലേക്ക് കയറിയത്.
പക്ഷേ അവിടെ…”

ബാക്കി പറയാൻ കഴിയാതെ ഗീതയെ നോക്കിയതും അവർ കരഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്പോകാൻ തുടങ്ങി.

എന്നാൽ അവരെ തടഞ്ഞുകൊണ്ട് വേണിഅവരെ തനിക്കരികിൽ പിടിച്ചിരുത്തിക്കൊണ്ട് അവരുടെ തോളിലേക്ക് ചാഞ്ഞു.

“ഇനി ഒന്നും പറയണ്ട എനിക്കെല്ലാം അറിയാം…..എന്റെ അമ്മയെ ഉപദ്രവിച്ച അയാൾ തന്നെയ അവിടെത്തിയ അന്നെന്നെ…. പിന്നെ മുഖം പോലും ഓർമ്മയില്ലാത്ത പലരും  കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് എനിക്കെല്ലാം മനസ്സിലായി.”

അവൾ പറഞ്ഞത് കേട്ടതും ഞെട്ടലോടെ അവർ ഗോപനെ നോക്കി.

അദ്ദേഹം തലയാട്ടിയതും പൊട്ടികരഞ്ഞുകൊണ്ടവർ അവളേ ചേർത്തുപിടിച്ചു.

മൂന്ന് വർഷങ്ങൾക്ക് ശേഷം…. കേസും കാര്യങ്ങളും എല്ലാംതീർത്ത് തന്നെ ഉപദ്രവിച്ചവർക്കെല്ലാം തക്കശിക്ഷവാങ്ങിച്ച്നൽകിക്കൊണ്ടവൾ ശാന്തമായമനസ്സോടെ തന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ അച്ഛനമ്മമാർക്കൊപ്പം മറ്റൊരു നാട്ടിലേക്ക് ഫ്ലൈറ്റ് കയറി…..

                                ശുഭം 

Leave a Reply

Your email address will not be published. Required fields are marked *