കുഞ്ഞിനെ കരയിക്കാതെ ഇങ് താ.. ഞാൻ ഉറക്കി കൊള്ളാം… “

“”പറഞ്ഞത് ഓർമയുണ്ടല്ലൊ.. എൻ്റെ മോന് ഒരമ്മ ആ ഒരു ബന്ധം മാത്രമേ ഞാനും നീയുമായുള്ളൂ. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ച് കൊണ്ട് ഇവിടെ ജീവിക്കരുത്. പറഞ്ഞത് മനസിലായോ…””. ധനേഷിൻ്റെ വാക്കുകൾ കേൾക്കേ ആതിരയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…

 

അല്ലെങ്കിലും പണം കൊടുത്ത് വാങ്ങിയ ഉപകരണത്തിന് എന്ത് വിഷമം എന്ത് സന്തോഷം…

 

“മ്” അവൾ തലയാട്ടി. നിലത്തേക്ക് മിഴി നട്ട് നിൽക്കുന്നവളെ ഒന്ന് നോക്കി കൊണ്ട് ഇട്ടിരുന്ന ഷർട്ട് മാറ്റി അവൻ പുറത്തേക്ക് ഇറങ്ങി പോയി…

 

അവൻ പോയതും ആതിര കട്ടിലിൽ കിടന്നുറങ്ങുന്ന രണ്ട് വയസുള്ള കുഞ്ഞിനെ നോക്കി… മനസിൽ വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു അവൾക്ക്…

 

ചുറ്റിലും ഉള്ള ഒന്നിനെയും അറിയാതെ സുഖമായി ഉറങ്ങുന്ന കുഞ്ഞിന്റെ കവിളിൽ അരുമയോടെ തലോടി അവൾ…

 

 

“ഏട്ടത്തി… ” ധനേഷിൻ്റെ സഹോദരിയാണ്. ആതിര അവളെ നോക്കി കട്ടിലിൽ നിന്നും എണീറ്റു.

 

 

” എൻ്റെ പേര് ധന്യയെന്നാ, ഏട്ടത്തിയ്ക്ക് എന്ത് ആവശ്യമെങ്കിലും എന്നോട് പറഞ്ഞാ മതീട്ടോ.. നമുക്ക് ആദ്യം ഈ വേഷമൊക്കെ മാറാവേ… ദേ ആ കബോഡിൽ ഏട്ടത്തിയ്ക്ക് വേണ്ട ഡ്രസുകൾ എല്ലാമുണ്ട്. പോയ് മാറ്റിക്കോ…” വാ തോരാതെ പറയുന്നവളെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു ആതിര..

 

 

” ഏട്ടത്തി… എന്താ നോക്കണെ…”

 

 

“ഏയ് ഒന്നൂല്ല.., ഇവൻ്റെ പേര് എന്താ…” കുഞ്ഞിനെ കാണിച്ചവൾ ചോദിച്ചു.

 

 

” ആദിശേഷ് ഞങ്ങൾ ആദൂട്ടാ എന്ന് വിളിക്കും… “”

 

“ആദൂട്ടൻ…” ആതിര മനസിൽ പേര് വീണ്ടും വീണ്ടും ഉരുവിട്ടു.

 

 

ആദൂട്ടൻ ഉറക്കമുണർന്നതും വിശന്നിട്ട് കരയാൻ തുടങ്ങി… ആതിരയോട് ആദ്യമൊന്നും അടുത്തില്ലെങ്കിലും സമയം കടന്നു പോകവേ അവന് ആതിര മതിയെന്നായി… അവനുമൊത്തുള്ള നിമിഷങ്ങളിൽ അവൾ മറ്റെല്ലാം മറന്നിരുന്നു… മുറിയിലേക്ക് ധനേഷ് വന്നതോ അവരെ മാത്രം നോക്കിയിരുന്നതോ ഒന്നും അവളറിഞ്ഞില്ല…

 

ധനേഷും ആദൂട്ടൻ്റെ കളിചിരിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു..

 

സമയം കടന്നു പോകവേ അവരെ നോക്കിയിരുന്നു ധനേഷ് എപ്പഴൊ ഉറങ്ങിയിരുന്നു.  ഇടയിൽ എപ്പഴൊ ഉറക്കം വിട്ട് എണീറ്റപ്പോഴും ആതിരയും ആദൂടനും കളിയാണ്. അവൻ സമയം നോക്കുമ്പോൾ ഒന്നര മണി കഴിഞ്ഞിരുന്നു.

 

 

” ഇതുങ്ങൾക്ക് ഉറക്കവും ഇല്ലേ…  ” അവൻ പിറുപിറുത്തു.

 

“അതേ രണ്ട് പേരും ഇങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കാനാണൊ പ്ലാൻ… കൊച്ചിനെ ഇങ്ങ് താ.. എന്നിട്ട് പോയ് കിടന്ന് ഉറങ്ങ്…” അവളുടെ മടിയിൽ നിന്നും ആദൂട്ടനെ എടുത്തു തോളിൽ ഇട്ട് അവൻ പറഞ്ഞു…

 

ആതിരയുടെ ചൂടിൽ നിന്നും അകന്നതും ആദൂട്ടൻ കരയാൻ തുടങ്ങി..

 

 

“ഓ വന്ന് കയറി മണിക്കൂറുകൾ ആയില്ല അതിന് മുമ്പ് അവനെ പാട്ടിലാക്കി… ” ഇത്രയും ദിവസം തന്നെ മാത്രം കെട്ടി പിടിച്ചു കിടന്നുറങ്ങിയവൻ ഇന്ന് താനെടുത്തത് ഇഷ്ടപെടാതെ കരയുന്നത് കണ്ട് ധനേഷിന് ഉള്ളിൽ കുശുമ്പ് നിറഞ്ഞു.

 

 

” കുഞ്ഞിനെ കരയിക്കാതെ ഇങ് താ.. ഞാൻ ഉറക്കി കൊള്ളാം… ” ആതിര അവന് നേരെ കൈ നീട്ടി. അവളെ കാണണ്ട താമസം ചെക്കൻ വോളിയം കൂട്ടി നിലവിളിച്ചു അവളിലേക്ക് ചാഞ്ഞു. പിന്നെ അവനെ കരയിക്കാൻ ധനേഷിന് തോന്നിയില്ല. അവളുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിച്ചു കട്ടിലിൽ കയറി കിടന്നു… അവളും കുഞ്ഞും നിലത്ത് ബെഡ് വിരിച്ച് അതിൽ കിടന്നു…

 

ആദൂട്ടൻ ആതിരയുടെ മാലയിൽ പിടിച്ചു കളിച്ചു കൊണ്ട് കിടന്നു. കളിച്ച് കളിച്ച് എപ്പഴൊ രണ്ട് പേരും ഉറങ്ങിപ്പോയി…

 

 

 

ധനേഷ് ആയിരുന്നു ആദ്യം ഉറക്കമെണീറ്റത്…  നിലത്തെ ബെഡ്ഡിലേക്ക് നോക്കിയവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ആദൂട്ടനെ മാറോടു ചേർത്തു പിടിച്ചു കൊണ്ട് ഉറങ്ങുന്ന ആതിര… രണ്ട് പേരും നല്ല ഉറക്കമാണ്. ധനേഷ് അവരെ ഉണർത്താതെ ഫ്രഷായ ശേഷം പുറത്തിറങ്ങി പോയി…

 

 

പിന്നീട് എപ്പഴൊ ഉറക്കം ഉണർന്ന ആതിര ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി ഒൻപത് മണിയോടെ അടുത്തിരുന്നു അപ്പോൾ.

 

 

” ദൈവമേ ഇത്രയും താമസിച്ചോ…” സ്വയം പതം പറഞ്ഞു കൊണ്ട് ആദൂട്ടനരികൽ തലയിണ എടുത്തു വച്ച് വേഗം കുളിച്ച് വന്നു. അപ്പോഴേക്കും ആദു എണീറ്റിരുന്നു.. ചിണുങ്ങി കരയുന്നവനെ കളിപ്പിച്ചു കരച്ചിലും വാശിയും ഒക്കെ മാറ്റി കുളിപ്പിച്ച് കൊണ്ട് വന്നു… രണ്ട് പേരും കൂടി മുറിയിൽ നിന്ന് അടുക്കളയിലേക്ക് പോയി.

 

 

” ആഹ് മോളെണീറ്റോ…” ധനേഷിൻ്റെ അമ്മ അവളെ കണ്ട് ചോദിച്ചു.

 

” ആഹ് അമ്മാ ഇന്ന് കുറച്ചു താമസിച്ചു പോയി ഇനി മുതൽ നേരത്തേ എണീറ്റോളാം” അവൾ വെപ്രാളത്തോടെ പറഞ്ഞു.

 

 

“എൻ്റെ മോളെ നീ ഇങ്ങനെ വെപ്രാളം പിടിക്കണ്ട, ധനേഷ് പറഞ്ഞിരുന്നു രാത്രിമുഴുവൻ ആദു നിന്നേ ഉറക്കീട്ടില്ല എന്ന്.. രണ്ട് പേരും എപ്പൊ എണീറ്റ് വരുന്നോ അപ്പോൾ മതി അല്ലാതെ ആരും വിളിക്കണ്ട എന്ന് പറഞ്ഞിട്ടാ അവൻ പോയത്… ” ആയമ്മ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ നോക്കി

 

 

” പോയോ… ” മനസിൽ ചോദിച്ചു.ആദ്യം ചെറിയ ഒരു സങ്കടം തോന്നി എങ്കിലും ഇന്നലെ അവൻ പറഞ്ഞത് ഓർക്കേ അവളത് വിട്ടു.

 

 

” ആഹാ ചട്ടമ്പി കുളിച്ചോ… അല്ലെങ്കിൽ ഈ വീട് ഇളക്കി മറിച്ചാണ് ആശാൻ കുളിക്കുന്നെ””” ധന്യ അവനെ ഇക്കിളി കൂട്ടി പറഞ്ഞു.

കുഞ്ഞി ചെക്കൻ ആതിരയുടെ തോളിൽ മുഖം ഒളിപ്പിച്ചു കിടന്നു..

 

 

“” കണ്ടോ കണ്ടോ അവന് ഇപ്പൊ നമ്മളെ വേണ്ട അമ്മയെ മതി””” ധന്യയത് പറയുമ്പോൾ ആതിരയുടെ ഉള്ളിൽ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു ഇതുവരെ ഇല്ലാത്ത ഒരു സ്വന്തം… ഇന്നലെ മുതൽ ഞാനൊരു അമ്മയാണ് എന്ന സത്യം അവൾ അംഗീകാരിക്കുന്നുണ്ടായിരുന്നു.

അതിൻ ഫലമെന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.

 

 

” എന്ത് പറ്റി ഏട്ടത്തി.. “”

 

 

“” ഒന്നൂല്ലടാ, അമ്മ ഇവന് എന്താ കഴിക്കാൻ”” അവൾ ആദ്ദൂട്ടന് വേണ്ടി ചോദിച്ചു.

 

 

അവനുള്ള ആഹാരം കൊടുത്തു ധന്യയുമായി അവൻ കളിക്കുന്ന സമയം അമ്മയ്ക്ക് ഒപ്പം ബാക്കിയുള്ള ജോലികളും തീർത്തവൾ..

 

 

ആ ഒരു ദിവസം കൊണ്ട് തന്നെ ധന്യയുടെയും അമ്മയുടെ മനസിൽ നല്ലൊരു സ്ഥാനം തന്നെ കിട്ടി ആതിരയ്ക്ക്.

 

അവളെ കുറിച്ച് കൂടുതൽ അറിയാനും അവർക്ക് കഴിഞ്ഞു… വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആതിരയെ നോക്കി വളർത്തിയത് അമ്മാവനും കുടുംബവുമായിരുന്നു… പെൺകുട്ടി ആയത് കൊണ്ട് തന്നെ അമ്മാവനും അമ്മായിയും അവളെ ഒരു ബാധ്യതയായി തന്നെയാണ് കണ്ടത്… കൂട്ടത്തിൽ അമ്മായിയുടെ സഹോദരൻ അവളെ മോശമായ രീതിയിൽ ഉപദ്രവിക്കാനും തുടങ്ങിയതോടെ അവളുടെ ജീവിതം കൂടുതൽ ദുസ്സഹമായി. ആ സമയത്താണ് ധനേഷിൻ്റെ ആലോചന എത്തുന്നത്. സ്ത്രീധനം കൊടുക്കാതെ ഇങ്ങോട്ട് പണം വാങ്ങിയാണ് ആതിരയും ധനേഷുമായുള്ള വിവാഹം നടന്നത്… ആരും അവളോട് അഭിപ്രായം ചോദിച്ചിരുന്നില്ല.  എങ്ങനെ എങ്കിലും ആ നരകത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നൊരു ചിന്ത മാത്രമേ അവൾക്ക് ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ…

 

 

അവളെ അറിഞ്ഞതും ധന്യയ്ക്കും അമ്മയ്ക്കും അവളോട് സഹതാപം തോന്നി.. ആദൂനെ പൊന്നു പോലെ നോക്കുന്നത് കാണുമ്പോൾ സഹതാപം മാറി അവർക്ക് അവളോട് സ്നേഹവും വാത്സല്യവും തോന്നി തുടങ്ങി.

 

നാളുകൾ കഴിയവേ ആദൂന് അമ്മ മാത്രം മതിയെന്നായി. അവൾക്കും അവനെന്നാൽ ജീവനായി. ആദൂനെയും ആതിരെയും കണ്ടാൽ ആർക്കും അമ്മയും മകനും അല്ല എന്ന് തോന്നില്ല അത്ര അടുപ്പമായിരുന്നു അവർ തമ്മിൽ…

 

അവർ തമ്മിലുള്ള ബന്ധം മനസിലാക്കുകയും അതിൽ സന്തോഷമുണ്ടെങ്കിലും ധനേഷ് ഒരിക്കലും അത് പുറമേ കാണിച്ചിരുന്നില്ല. ആതിരയോട് അടുപ്പവും… ആതിരയുടെ മനസിൽ അതൊരു ചെറിയ നീറ്റലുണ്ടാക്കിയെങ്കിലും ആദൂൻ്റെ സാന്നിധ്യത്തിൽ അവളതൊക്കെ മറികടന്നിരുന്നു…

 

ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും കടന്ന് പൊയ്ക്കൊണ്ടിരുന്നു… ധന്യയുടെ വിവാഹം കഴിഞ്ഞു, സന്തോഷത്തോടെ ഭർത്താവിന് ഒപ്പം വിദേശത്തേക്ക് പോയി…  മാറ്റങ്ങൾ ഏതുമില്ലാതെ ധനേഷും ആതിരയും…

 

ആദൂട്ടൻ ഇപ്പൊ സ്കൂളിൽ പോയി തുടങ്ങി… അമ്മയാണ് അവൻ്റെ ബെസ്റ്റ് ഫ്രണ്ട്.  അച്ഛന്റെ ഗൗരവം അതേ പോലെ ഉണ്ടെങ്കിലും അമ്മയുടെ അടുത്ത് മാത്രം അവൻ ഇപ്പഴും കുറുമ്പനാണ്. അവർ തമ്മിലുള്ള അടുപ്പം മനസിലാക്കിയിട്ടും മനസ്സിൽ മാത്രം അത് വച്ചേക്കുന്നതിന് ധനേഷിൻ്റെ ഉള്ളിൽ ഒരു കാരണമുണ്ടായിരുന്നു. എപ്പോഴൊക്കെയോ അവനും ആതിരയെ സ്നേഹിച്ച് തുടങ്ങിയിരുന്നു…

 

വല്യ കാര്യത്തിൽ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറഞ്ഞിട്ട് പ്രേമം പറഞ്ഞ് ചെല്ലാൻ അവന് നല്ല മടിയായിരുന്നു… ധനേഷിൻ്റെയും  ആതിരയുടെയും  ഇടയിലുള്ള അടുപ്പക്കുറവ് ധനേഷിൻ്റെ അമ്മ മനസിലാക്കിയിരുന്നു.. അവർ അതേ പറ്റി ചോദിച്ചപ്പോൾ ആതിര മറുപടി പറഞ്ഞത് ഇങ്ങനെയാണ്.

 

” അമ്മേ എന്നോട് ധനേഷേട്ടൻ വന്ന് അന്നേ പറഞ്ഞതാ ആദൂൻ്റെ അമ്മ മാത്രം ആയിരിക്കണം എന്ന് ഞാൻ ആ. വാക്കുകൾ അനുസരിച്ചു. എൻ്റെ മോൻ്റെ അമ്മ മാത്രം ആണ് ഞാനിപ്പോൾ ഞാൻ അത് മാത്രമേ ആഗ്രഹിക്കുന്നുള്ളു. ധനേഷേട്ടൻ എനിക്കും മോനും ഒരു കുറവും വരുത്താതെ അല്ലേ നോക്കണെ ഇത് തന്നെ ഞാൻ സ്വപ്നം കണ്ടതിലും അപ്പുറത്താണ് എനിക്ക് ഇത് മതിയമ്മേ… ” ധനേഷിൻ്റെ അമ്മയ്ക്ക് ഒപ്പം ഒരു ചുമരിനപ്പുറം ധനേഷും കേട്ടിരുന്നു…

 

അവന് വല്ലാതെ കുറ്റബോധം തോന്നി. അവളുടെ ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം ഞാനൊരാൾ കാരണമാണ് നഷ്ടപ്പെടുത്തുന്നത് എന്ന തോന്നൽ അവനെ വല്ലാതെ വേദനിപ്പിച്ചു.

 

ആ സംഭവം അവൻ്റെ മനസിൽ ചെറുതല്ലാത്ത ഒരു മാറ്റം വരുത്തി… അൽപാൽപമായി അവളോട് അടുക്കാൻ ശ്രമിച്ചു… ചെറിയ നോട്ടത്തിലും വാക്കിലും പുഞ്ചിരിയിലുമൊക്കെയായി അവനത് പ്രകടിപ്പിച്ചു.

 

 

” അമ്മാ… എനിക്ക് കൂടെ കളിക്കാൻ ഒരനയിനോ അനിയത്തിയൊ ഉടനെ വേണം… ” രാത്രി എല്ലാവരും കൂടെ അത്താഴം കഴിക്കുമ്പോഴാണ് ആദൂ ഇത് പറയുന്നത്…  ആതിര ഒരു വെപ്രാളത്തോടെ ധനേഷിനെ നോക്കി. അവനും തന്നെ തന്നെ നോക്കി ഇരിക്കയാണെന്ന് മനസിലായതും അവൾ വേഗം നോട്ടം മാറ്റി… ധനേഷിൻ്റെ അമ്മ രണ്ട് പേരെയും ഒരു ആക്കി ചിരിയോടെ നോക്കി ഇരുന്നു.

 

” അമ്മാ എന്താ ഒന്നും പറയാത്തത്… എനിക്ക് തരുവോ…” അവൻ ചിണുങ്ങി.

 

” നീ ഇപ്പൊ ആഹാരം കഴിക്ക് ആദൂ…” അവൾ വേറെ ആരെയും നോക്കാതെ പറഞ്ഞു.

 

” എനിക്ക് വേണ്ട… ഞാൻ ചോദിച്ചത് തരാമെന്ന് സമ്മതിക്കാതെ  ഞാനിനി ഒന്നും കഴിക്കില്ല. ഹും..”  അവൻ എണീറ്റ് പോയി.

 

“ആദൂ.. മോനേ… ” ആതിര വിളിച്ചെങ്കിലും അവൻ നിന്നില്ല.

 

 

” പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാ അതങ് സാധിച്ചു കൊടൂക്കണം എത്രയെന്ന് വച്ചാ അവൻ നിൻ്റെ കൂടെ മാത്രം കളിക്കുന്നത്. അത് കൊണ്ട് രണ്ടുപേരും വേഗം അവൻ പറഞ്ഞതിനെ കുറിച്ച് ആലോചിക്ക്. മോൻ്റേ സ്വഭാവം ഞാൻ പറഞ്ഞു തരണ്ടല്ലൊ” അമ്മ അതും പറഞ്ഞു പാത്രവും എടുത്തു എണീറ്റു.

 

അവിടെ അവർ രണ്ടും മാത്രം.. അവൾക്ക് അവനെ നോക്കാൻ വല്ലാതെ ബുദ്ധിമുട്ട് തോന്നി. അവളും വേഗം എണീറ്റു.

 

ധനേഷിന് അവളുടെ ചെയ്തികൾ കാണെ ചിരി വന്നു.

 

 

 

മുറിയിലേക്ക് ചെല്ലുമ്പോൾ പതിവില്ലാത്ത വെപ്രാളവും പരവേശവുമൊക്കെ തോന്നിയിരുന്നു അവൾക്ക്.. ഒപ്പം ഇന്ന് ആദു അച്ഛമ്മേടെ കൂടെയാണ് കിടക്കുന്നത് എന്നുള്ളതും അവളിലെ പരിഭ്രമം ഇരട്ടിയായി…

 

 

പതിവിലും വിപരീതമായി ധനേഷ് ഉറങ്ങാതെ കട്ടിലിൻ്റെ ഹെഡ് ബോഡിൽ ചാഞ്ഞിരിക്കുന്നുണ്ടായിരുന്നു.   അവൾ വേഗം വാതിലടച്ചു കട്ടിലിന്റെ മറുവശത്തേക്ക് നടന്നു.

 

 

” ആതിരേ…” അവൻ വിളിച്ചതും അവൾ അവിടെ നിന്നു. അവൻ അടുത്തേക്ക് വരുന്നതും തനിക്ക് പിന്നിൽ എത്തിയതും ഒക്കെ ഒരു ചെറിയ വിറയലിലൂടെ അവൾ മനസിലാക്കി.

 

പതിയേ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് അവളെ അവൻ തന്നിലേക്ക് അടുപ്പിച്ചു.  അവളൊന്നാകെ വിറച്ച് പോയി.

 

 

” എന്നോട് ദേഷ്യാണൊ നിനക്ക്.. ” അവളേ തനിക്ക് നേരെ നിർത്തി അവൻ ചോദിച്ചു.

 

” ഒരിക്കലും ഇല്ല.”

 

 

” ഒരു ഭാര്യയുടെ ഒരവകാശങളും തരാതെ എൻ്റെ മോൻ്റെ അമ്മ മാത്രമായി നിന്നെ മാറ്റിയതിന് ദേഷ്യമില്ലേ നിനക്ക്…”

 

 

” നമ്മുടെ മോനാണ്… ” അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവളത് പറയുമ്പോൾ അവൻ്റെ മനസിൽ അവളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി.

 

 

” നമ്മുടെ മോൻ്റെ അമ്മയെ മാത്രമല്ല… എനിക്ക് ഇപ്പൊ… ഇപ്പൊ എൻ്റെ ഭാര്യയേയും വേണം പൂർണമായും!… ” അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവനത് തുടച്ചു.

 

” തരുമോ…” അവൻ്റെ മുഖം ഒരു കുറുമ്പോടെ അവളിലേക്ക് താഴ്ന്നു.

അവളൊരു ചിരിയോടെ അവനെ തള്ളി മാറ്റി ജനലിനരികിലേക്  ഓടി. അവൾക്ക് പിന്നാലെ അവനും.

 

 

” ദേ… അവൻ ആള് വാശിക്കാരനാണ്.. നമുക്ക് അവൻ്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്താലൊ…” കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി അവൻ ചോദിച്ചതും ഒരു കുറുകലോടേ അവനെ പുണർന്നിരുന്നു അവൾ….

 

 

അതൊരു തുടക്കമായിരുന്നു… നാളുകളായി ഇരുവരും ഉള്ളിലടക്കി വച്ച പ്രണയയാത്രയുടെ തുടക്കം…

 

 

 

✍️🔱🦋ശിവപദ്മ🦋🔱

Leave a Reply

Your email address will not be published. Required fields are marked *