സിസ്റ്ററെ,,നിങ്ങള് ഉപയോഗിക്കുന്ന ഏറ്റവും നല്ല ഫേസ് വാഷ് ഏതാണ്

സിസ്റ്ററെ,,നിങ്ങള് ഉപയോഗിക്കുന്ന ഏറ്റവും നല്ല ഫേസ് വാഷ് ഏതാണ്?

ഹൈപ്പർ മാർക്കറ്റിലെ കോസ്‌മെറ്റിക്സ് സെക്ഷനിൽ നിന്ന് റാക്കറ്റിലേയ്ക്ക് ഹാൻഡ് വാഷ് ബോട്ടിലുകൾ ഫില്ല് ചെയ്യുമ്പോഴാണ് പുറകിൽ നിന്നാ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്

ഏകദേശം 24 വയസ്സ് പ്രായം
തോന്നിയ്ക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നത് .

ഞാനങ്ങനെ സ്ഥിരമായി ഒന്നും ഉപയോഗിക്കാറില്ല ,ഒന്ന് ഉപയോഗിച്ച് തീരാറാവുമ്പോൾ മറ്റൊന്നിന്റെ പരസ്യവുമായി വ്ളോഗേഴ്സ് വരും
പിന്നെ അതു വാങ്ങും ,എങ്കിലും ഞാൻ കൂടുതൽ യൂസ് ചെയ്തിട്ടുള്ളത് ഈ പ്രോഡക്റ്റ് ആണ് ,പക്ഷേ
പുരുഷന്മാർക്ക് വേറെ ഉണ്ട് കെട്ടോ ?

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു

അല്ല , എനിയ്ക്കല്ല, എൻ്റെ സഹോദരിയ്ക്കാണ് , അവൾക്ക് ഏതാണ്ട് ഇങ്ങടെ പ്രായംണ്ടാവും

ഓഹ് എങ്കിൽ ഇത് തന്നെ എടുത്തോളൂ,,

ഞാൻ സജസ്റ്റ് ചെയ്ത പ്രോഡക്റ്റ് തന്നെ വാങ്ങി, എനിക്കൊരു പുഞ്ചിരി സമ്മാനിച്ച് അയാൾ പോകുമ്പോൾ, ഞാൻ അയാളുടെ ഷോപ്പിങ് കാർട്ടിലേയ്ക്ക് നോക്കി ,
അത് നിറയെ കോസ്മെറ്റിക് പ്രോഡക്ടസുകളായിരുന്നു.

നിന്നോട് അയാൾ എന്താണ് ചോദിച്ചത് ?

ഞാനയാളെ നോക്കിനിൽക്കുന്നത് കണ്ട് ,സഹപ്രവർത്തകയായ നാദിയ എന്നോട് ആകാംക്ഷയോടെ വന്ന് ചോദിച്ചു

ദേ നോക്കിയേടി, അയാൾ എന്തുമാത്രം കോസ്മെറ്റിക്സ് ഐറ്റംസാണ് കൊണ്ടുപോകുന്നത്, അയാൾക്കെന്താ ചെറിയ ഷോപ്പുകൾ വല്ലതുമുണ്ടോ?

ജിജ്ഞാസയോടെ ഞാൻ നാദിയയോട് തിരിച്ച് ചോദിച്ചു.

അതയാൾ എല്ലാ മാസവും വാങ്ങുന്നതാണെടീ, കടയിലേക്കൊന്നുമല്ല , ആദ്യമിത് കണ്ടപ്പോൾ ,എനിക്കും ആശ്ചര്യം തോന്നിയിട്ട് ,ഞാൻ നമ്മുടെ സൂപ്പർവൈസറോട് ഒരിക്കൽ അന്വേഷിച്ചപ്പോഴണറിയുന്നത്, അതയാളുടെ സഹോദരിയ്ക്ക് വേണ്ടി വാങ്ങിക്കുന്നതാണത്രേ ,

ങ്‌ഹേ! ഇത്രയും സാധനങ്ങളോ ? അതും എല്ലാ മാസവും? അതെന്താടി അയാൾടെ സിസ്റ്റർ ഇതെല്ലാം കൊണ്ട് പുട്ട് പുഴുങ്ങി തിന്നുവാണോ ?

അതിശയത്തോടെ ഞാൻ ചോദിച്ചു.

എനിയ്ക്കും ആ സംശയമുണ്ടായിരുന്നെടീ, പിന്നെയല്ലേ അറിയുന്നത് ,അയാളുടെ സഹോദരി മരിച്ചിട്ട് ,ഇപ്പോൾ രണ്ട് വർഷത്തോളമായി , മരിച്ചതായിരുന്നില്ല സൂയിസൈഡായിരുന്നു ,

നദിയ പറഞ്ഞത് കേട്ട് ഞാൻ പകച്ചു പോയി.

അതെന്തിനാ അവൾ ആത്മഹത്യ ചെയ്തത്?അവൾക്ക് വല്ല പ്രേമ നൈരാശ്യവുമുണ്ടായിരുന്നോ ?

അതൊന്നുമല്ലടി, ഒരു ദിവസം അവൾ ലിപ്സ്റ്റിക് ഇട്ടോണ്ട് പോകുന്നത് കണ്ടപ്പോൾ ഈ സഹോദരൻ ചോദ്യം ചെയ്തു.
പക്ഷേ അവളത് അവഗണിച്ചു ,
വീണ്ടും അവളത് തുടർന്നപ്പോൾ,
ഇനി നീ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ് അവളുടെ റൂമിലെ ഡ്രോയറിൽ നിന്നും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള മുഴുവൻ കോസ്മെറ്റിക് ഐറ്റങ്ങളും എടുത്തയാൾ കത്തിച്ച് കളഞ്ഞു ,ആ സങ്കടത്തിൽ അവൾ മുറിയിൽ കയറി വാലതിലടച്ചു , സാധാരണ പിണങ്ങുമ്പോഴൊക്കെ അവളങ്ങനെ ചെയ്യാറുള്ളത് കൊണ്ട് , വീട്ടുകാരത് കാര്യ മാക്കിയില്ല ,പക്ഷേ നേരം സന്ധ്യയായിട്ടും
ആ കുട്ടിയുടെ അനക്കമൊന്നുമില്ലാതെ വന്നപ്പോഴാണ്, സംശയം തോന്നി ഈ സഹോദരൻ ചെന്ന്, വാതില് ശക്തിയായി തള്ളിത്തുറന്നത് ,അപ്പോഴേക്കും ഒരു ഷാളിൽ തൂങ്ങി കിടന്ന അവളുടെ നിശ്ചലമായ
ശരീരം ,തണുത്തുറഞ്ഞിരുന്നു ,
ജീവനക്കാളേറെ സ്നേഹിച്ച സ്വന്തം സഹോദരിയുടെ മരണം, ഇപ്പോഴും ആ ചെറുപ്പക്കാരന് അക്സെപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ,അത് കൊണ്ടാണ്, തൻ്റെ സഹോദരിയുടെ മുറിയിൽ നിന്നും താനെടുത്ത് കത്തിച്ചു കളഞ്ഞ കോസ്മെറ്റിക് ഐറ്റംസ് ഉൾപ്പെടെ, കിട്ടാവുന്നിടത്തോളം സൗന്ദര്യ വർധക വസ്തുക്കളെല്ലാം വാങ്ങി ,അയാൾ എല്ലാ മാസവും അവളുടെ മുറിയിൽ കൊണ്ട് സൂക്ഷിക്കുന്നത്.

ഓഹ് ഗോഡ് ?

ഞാൻ അറിയാതെ ദൈവത്തെ വിളിച്ചു പോയി

എന്ത് മണ്ടത്തരമാണെടീ അവള് കാണിച്ചത് ?

ഞാൻ നാദിയയോട് ചോദിച്ചു

അതേടി, പക്ഷേ ആ കുട്ടിയുടെ നന്മയ്ക്കു വേണ്ടിയാണ് അയാളത് പറഞ്ഞത്, വേറൊന്നുമല്ല, ലിപ്സ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ,അയാൾ ഒരുപാട് വീഡിയോസ് കാണുന്നുണ്ടായിരുന്നു. സത്യത്തിൽ ഈ ലിപ്സ്റ്റിക് നമ്മുടെ കിഡ്നിയെ മാരകമായി ബാധിക്കുമെന്ന് ഞാനും വളരെയധികം കേട്ടിട്ടുണ്ട് ,അതുകൊണ്ടല്ലേ ഞാനിപ്പോൾ നാച്വറൽ ലിപ് ബാം യൂസ് ചെയ്യുന്നത്

ശരിയാടി, എനിക്കും ലിപ്സ്റ്റിക്ക് ഉപേക്ഷിക്കണമെന്നുണ്ട് ,പക്ഷേ ,
ഒരിക്കൽ യൂസ് ചെയ്ത് പോയാൽ, അത് അത്ര പെട്ടെന്ന് പലർക്കും ഉപേക്ഷിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം.

NB:- വാസ്തവം എന്തുമായിക്കൊള്ളട്ടെ പക്ഷേ നിങ്ങൾ ഉപയോഗിക്കുന്ന ഓരോ കോസ്മെറ്റിക് പ്രോഡക്റ്റ്സും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് മാത്രം യൂസ് ചെയ്യുക

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *