(രചന: J. K)
“” അറിഞ്ഞോ നിങ്ങളുടെ പെങ്ങടെ മോൻ ഒരു അസത്ത് പെണ്ണിനെയും വിളിച്ച് വീട്ടിലേക്ക് കയറി വന്നിട്ടുണ്ട്.. ”
സാവിത്രി അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ശങ്കരൻ.. പറഞ്ഞത് വിശ്വാസമായില്ല എന്ന മട്ടിൽ അവൾ വീണ്ടും പറഞ്ഞു..
തെക്ക് എങ്ങൊ ഉള്ള പെണ്ണാണത്രേ.. അതും നല്ല രീതിയിൽ ഒന്നുമല്ലത്രെ ജീവിച്ചിരുന്നത് ഇവൻ അവിടെ ജോലിക്ക് പോയപ്പോൾ കണ്ടു ലോഹ്യായി ഒടുവിൽ ഇങ്ങോട്ട് കൂട്ടുകയായിരുന്നു ന്ന്…
ചിലപ്പോൾ അവളുടെ വീട്ടിലേക്ക് അസമയത്ത് ഒക്കെ ചെന്ന് കാണും നാട്ടുകാര് പിടിച്ച് അവന്റെ കൂടെ വിട്ടു കാണും.. ഇതിപ്പോ നാണക്കേട് നമുക്കും കൂടിയാ.. “”
എന്ന് പറഞ്ഞപ്പോഴേക്ക് ശങ്കരൻ അവളെ നോക്കി ദേഷ്യപ്പെട്ടു ഇതിൽ ഞാനിപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച്…
“” നിങ്ങൾ ഒന്നും ചെയ്യേണ്ട ഇവിടെ അറ്റത്ത് നോക്കിയിരുന്നു നമുക്ക് രണ്ടു പെൺകുട്ടികളാണ് അത്ങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല ഇനീം..
സ്വന്തം കുടുംബക്കാർ ഇത്രയൊക്കെ വലിയ കാര്യങ്ങൾ ചെയ്തു വച്ചിരിക്കുകയാണ് എന്നറിഞ്ഞാൽ ആരാ കെട്ടിക്കൊണ്ടു പോകാൻ വരുക എന്ന് അറിയാമല്ലോ??
നാലാൾ അറിയുന്നതിന് മുമ്പ് ആ ചെക്കനോട് ആ പെണ്ണിനെ എവിടെയാണെന്ന് വെച്ചാൽ കൊണ്ടുവിടാൻ പറ “”
“അതിപ്പോ ഞാൻ പറഞ്ഞ അവൻ കേൾക്കുമോ?? എന്ന് ചോദിച്ചപ്പോഴേക്ക് വീണ്ടും ചാടിക്കടിക്കാൻ വന്നു സാവിത്രി..
“” തന്തയുമില്ല തള്ളയും ഇല്ല തന്തയുടെ വീട്ടിൽ നിന്ന് ആരും നോക്കാനും ഇല്ല… ഇനിയിപ്പോ ഉള്ളത് നിങ്ങൾ മാത്രമല്ല അപ്പോൾ നിങ്ങൾക്ക് എന്താ പറഞ്ഞാൽ പോയി പറ മനുഷ്യ… “”
അതും പറഞ്ഞ് ശങ്കരന് അവിടെ നിന്നും ഇറക്കിവിട്ടു സാവിത്രി ശങ്കരൻ അങ്ങോട്ട് പോയാൽ കാര്യങ്ങൾ ശരിക്കും നടക്കില്ല എന്നവർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവരും പുറകെ പോയി..
ശങ്കരന് ആകെ കൂടി ഉണ്ടായിരുന്നത് ഒരു അനിയത്തി ആണ്, “”ദേവു..
ശങ്കരന്റെ കൂട്ടുകാരൻ മാധവൻ തന്നെയായിരുന്നു അവളെ വിവാഹം കഴിച്ചിരുന്നത്..
അവർക്ക് ഒരു മകൻ ജനിച്ച് അധികമാവുന്നതിനു മുമ്പ് മാധവൻ സൂക്കേടുവന്നു മരിച്ചു പിന്നെ ദേവുമായിരുന്നു അവന് എല്ലാം…
അവൾ അവനെ പൊന്നുപോലെ നോക്കി മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടും കൂടി കൂട്ടാക്കാതെ ആ കുഞ്ഞിനെ നോക്കി അവൾ ജീവിച്ചു..
അതുകൊണ്ട് തന്നെ ശങ്കരൻ തറവാട് അവൾക്ക് വിട്ടുകൊടുത്തു. അവിടെ നിന്ന് ഇറക്കിവിട്ടാൽ വേറെ എങ്ങോട്ടും അവൾക്ക് പോകാൻ ഇല്ല എന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു അയാൾ സ്വന്തം അധ്വാനത്തിൽ മറ്റൊരു വീടുണ്ടാക്കി അങ്ങോട്ടേക്ക് താമസം മാറി…
തറവാട്ടിൽ ദേവൂവും അവളുടെ മകൻ അജിയും മാത്രമായിരുന്നു..പഠിക്കാൻ വലിയ മെഡിക്കല് ഒന്നുമായിരുന്നില്ല അതുകൊണ്ടുതന്നെ പത്താം ക്ലാസ് വരെ പിന്നെ ഓരോ ജോലികൾ ചെയ്ത് അമ്മയെ സഹായിക്കാൻ തുടങ്ങി..
ക്രമേണ അവൻ അമ്മയെ ജോലിക്കും പറഞ്ഞയക്കാതെ വീട്ടിൽ ഇരുത്തി..
അമ്മയെ പൊന്നുപോലെ നോക്കുമായിരുന്നു അജി..
അമ്മയ്ക്ക് താനും തനിക്ക് അമ്മയും അല്ലാതെ മറ്റാരുമില്ല എന്ന് അവൻ ജീവിതത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞ ഒരു സത്യമായിരുന്നു…
ഇനി അജിക്ക് ഒരു പെണ്ണ് എവിടെ നിന്നെങ്കിലും കണ്ടുപിടിക്കണം എന്നു പറഞ്ഞ് ഇരിക്കുകയായിരുന്നു ദേവു..
ഒരു ദിവസം ആശുപത്രിയിലേക്ക് പോയതാണ് തനിച്ച്… അജി ജോലി കഴിഞ്ഞ് കൂടെ വരാം എന്ന് പറഞ്ഞിരുന്നു അപ്പോഴേക്കും ആശുപത്രി സമയം കഴിയും എന്ന് പറഞ്ഞത് അവൾ തന്നെയാണ് ഒറ്റയ്ക്ക് പുറപ്പെട്ടത്..
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഒരു ലോറി വന്നിടിക്കുകയായിരുന്നു അവിടെവച്ച് തന്നെ അവർ അവനെ വിട്ടു പോയി..
അജിയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു കുറെക്കാലം പണിക്കു പോകാതെ അവന് വീട്ടിൽ കഴിച്ചുകൂട്ടി.
പിന്നെ ഒരു വയർ കഴിയണ്ടേ.. എന്നും ഒരാൾ സഹായിക്കില്ല എന്ന് മനസ്സിലായതോടുകൂടി സങ്കടം ഒക്കെ ഒരു ഭാഗത്തേക്ക് മാറ്റിവെച്ച് ജോലിക്ക് പോകാൻ തുടങ്ങി..
അതിനുശേഷം ആണ് ഇപ്പോൾ ഒരു വാർത്ത കേട്ടത് ജോലിക്ക് പോയ ഇടത്തെ ഒരു പെണ്ണിനെയും വിളിച്ച് അവൻ കേറി വന്നിട്ടുണ്ട് എന്ന്..
ശങ്കരൻ സാവിത്രിയെയും കൂട്ടി അവിടെ ചെന്നുനോക്കി ഇതുവരെ കാടുപിടിച്ചു കിടന്നു വീടൊക്കെ നല്ല വൃത്തിയാക്കിയിട്ടുണ്ട് മുറ്റത്ത് വീണ ചപ്പും ചവറും എല്ലാം മാറ്റിയിട്ടുണ്ട് വീടിനു തന്നെ ഒരു ഭംഗി വന്ന പോലെ..
അവർ അജിയെ വിളിച്ചു അജി അകത്തു നിന്നും വന്നു അവന്റെ പുറകെ തന്നെ അവളും ഉണ്ടായിരുന്നു ഒറ്റനോട്ടത്തിൽ തന്നെ അറിയാം അവനെക്കാൾ പ്രായമുണ്ട് എന്ന് അതും കൂടി കണ്ടതോടുകൂടി ശങ്കരനും ആകെ ദേഷ്യം പിടിച്ചു..
ശങ്കരനേക്കാളു ഉറഞ്ഞുതുള്ളി പറഞ്ഞത് സാവിത്രിയായിരുന്നു ആദ്യം കുറെ നേരം അജി എല്ലാം കേട്ടുനിന്നു പിന്നെ അവൻ ദേഷ്യത്തോടെ അവരോട് പറഞ്ഞു..
“” ഈ പറയുന്ന നിങ്ങൾ എന്നെങ്കിലും എന്റെ കാര്യം വല്ലതും അന്വേഷിക്കാൻ ഈ വഴിക്ക് വന്നിട്ടുണ്ടോ അന്ന് നാട്ടുകാർ പോകുന്നതുപോലെ എന്റെ അമ്മയുടെ 16 കഴിഞ്ഞ് പോയതല്ലേ നിങ്ങൾ…
പിന്നെ ഞാൻ ഇവിടെ എങ്ങനെ കഴിയുന്നു എന്ന് എങ്ങാനും വന്ന് അന്വേഷിച്ചിട്ടുണ്ടോ…
എന്നിട്ട് ഒരു കാര്യം കിട്ടിയപ്പോൾ എല്ലാവരും കൂടി ഉറഞ്ഞുതുള്ളാൻ മാത്രമായി എന്തിനാണ് വന്നത്?? “”
“” നീ കാരണം നഷ്ടപ്പെട്ടത് ഞങ്ങളുടെ കൂടെ അഭിമാനമാണ് നിനക്ക് തോന്നുംപോലെ ജീവിക്കാൻ ഒറ്റത്തടി അല്ലേ അതുപോലുള്ള ഞങ്ങൾ രണ്ടു പെൺമക്കൾ ഞങ്ങൾക്കും ഉണ്ട്
അവരെ നല്ല ആളുകളുടെ കയ്യിൽ പിടിച്ചു കൊടുക്കണം അതിന് ഇതുപോലൊരോന്ന് ഉണ്ടാക്കി വച്ചാൽ അത് എങ്ങനെയാ നടക്കുക…
“” സാവിത്രി പറഞ്ഞു നിർത്തിയതും അജി ചോദിച്ചു കഴിഞ്ഞോ എന്ന്…”” ഇനി നിങ്ങളല്ലാ ആരു പറഞ്ഞാലും ഇവളെ ഞാൻ ഉപേക്ഷിക്കില്ല.. പട്ടിണികിടന്ന് മതിയായപ്പോഴാണ് ഞാൻ ജോലിക്കായി പോയത് പക്ഷേ അവിടെ എത്തിയപ്പോൾ എനിക്ക് വയ്യാണ്ടായി വിളിച്ചതല്ലേ
അവിടെ നിന്ന് ഞങ്ങളുടെ കോൺട്രാക്ടർ നിങ്ങളുടെ ഫോണിലേക്ക് അപ്പോൾ നിങ്ങൾ എന്താ പറഞ്ഞത് ഇവിടെ വരാൻ ആയിട്ട് ആരുമില്ല എന്ന്??
അതോടുകൂടി എനിക്ക് മനസ്സിലായിരുന്നു ആരും ഉണ്ടാവില്ല എന്ന് ഒരിക്കൽ ഞാൻ നിങ്ങളോട് വന്നു നിങ്ങളോട് മകളെ എനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ചതല്ലേ നിങ്ങൾ അന്ന് എന്നെ ആട്ടിറക്കി വിട്ടത് എനിക്ക് ഇപ്പോഴും മനസ്സിലുണ്ട്..
അത്ര വലിയ അഭിമാനം നോക്കുന്നവർ ആണെങ്കിൽ എനിക്ക് നിങ്ങളുടെ മകളെ കല്യാണം കഴിച്ചു തന്നാൽ എന്തായിരുന്നു
എങ്കിൽ ഞാൻ ഇതുപോലെ ഒന്നിനും മെനക്കെടിലായിരുന്നു അവളെ പൊന്നുപോലെ നോക്കി ഇവിടെ കഴിഞ്ഞേനെ ഇത് നല്ലതിന് ഒന്നുമില്ല എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ മാത്രം വരുന്നവർ അല്ലെങ്കിലും എല്ലായിടത്തും ഉള്ളതാണ്…. “”
അത്രയും പറഞ്ഞപ്പോഴേക്ക് സ്വാതന്ത്ര്യം ഒന്നും പറയാനില്ലായിരുന്നു..”” അവിടെ എനിക്ക് വയ്യാതായപ്പോൾ എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തന്നത് ഇവളാണ് ശരിയാണ് നിങ്ങൾ പറഞ്ഞത് അവൾ അവിടെ ജീവിച്ചിരുന്നത് കുറച്ച് താഴ്ന്ന നിലയിൽ തന്നെയായിരുന്നു
പക്ഷേ ഇനി ഒരിക്കലും അവൾ ആ രീതിയിലേക്ക് മടങ്ങി പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്..
സാഹചര്യം കൊണ്ട് ചീത്തയായ ആളാണ്.. അന്ന് ഇതുപോലെ ആരെങ്കിലും ചേർത്തുപിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവൾക്കും ഈ ഗതി വരില്ലായിരുന്നു..
ഇപ്പോൾ ഞങ്ങൾ രണ്ടുപേരും തുല്യ തൂക്കിയതിനാണ് രണ്ടുപേർക്കും ആരുമില്ല അതുകൊണ്ടുതന്നെയാണ് ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചത് ഇനി ഇതിൽ ആരും അഭിപ്രായവും കൊണ്ടുവരേണ്ട… “”
അത്രയും പറഞ്ഞ് അവളെയും കൂട്ടി അകത്തേക്ക് കയറി പോയി അജി..ഇനിയും അവിടെ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലായതും ശങ്കരനും സാവിത്രിയും തിരിഞ്ഞു നടന്നിരുന്നു…
പോകുന്ന വഴിക്ക് അവർ പറഞ്ഞിരുന്നു,”” ഇനി നിന്റെ കയ്യിൽ നിന്നും അവൾ മറ്റാരുടെയെങ്കിലും ഒപ്പം പോകും. അപ്പൊ കാണാം എന്ന്…
അത് കേട്ട് അവളും വിഷമത്തോടെ അജിയോട് ചോദിച്ചിരുന്നു നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ എന്ന്??
” പട്ടിണി മാറ്റാൻ ചീത്തയായ ഒരുവൾ ഒരു താങ്ങ് കിട്ടിയാൽ പിന്നെ ഒരിക്കലും ആ വഴിക്ക് പോകില്ല എന്ന് എനിക്കറിയാം അതുകൊണ്ട് തന്നെ ഒരിക്കലും എനിക്ക് സംശയമില്ല എന്ന് പറഞ്ഞ് അവളെ ചേർത്തുപിടിച്ചു അജി…