(രചന: J. K)
നിങ്ങളാണോ മിസ്റ്റർ രാജേന്ദ്രൻ?? “”നരുന്ത് പോലൊരു പെണ്ണ് വന്ന് തന്റെ പേരെടുത്ത് പറഞ്ഞത് ഒട്ടും ഇഷ്ടമായിരുന്നില്ല രാജേന്ദ്രന്…
അയാൾ അവളെ ഒന്ന് നോക്കി ഏറി പോയാൽ പതിനേഴോ പതിനെട്ടോ വയസ്സ് കാണും…
അവളാണ് സർവീസിൽ നിന്ന് ഇത്രയും കർക്കശത്തോടെ പിരിഞ്ഞ ഒരു സർക്കിൾ ഇൻസ്പെക്ടർ കൂടി ആയിരുന്ന തന്നോട് മുന്നിൽ നിന്ന് ഇങ്ങനെ പേര് എടുത്ത് സംസാരിക്കുന്നത്….
“”ആ പറഞ്ഞ ആൾ ഞാനാ.. ആരാ മനസിലായില്ല “”ഗൗരവം ഒട്ടും വിടാതെ തന്നെയാണ് ആ കുട്ടിയോട് ചോദിച്ചത്..
“” ഞാൻ തന്മയി… ചെർപ്പുളശ്ശേരി ആണ് വീട്… “”
ഒട്ടും പകർച്ചയില്ലാതെ അവൾ അതിന് മറുപടി നൽകി ചെർപ്പുളശ്ശേരി എന്ന് കേട്ടപ്പോൾ ചെറിയൊരു ഞെട്ടൽ എവിടെയോ മനപ്പൂർവം മറന്നുകളഞ്ഞ ഒരു സ്ഥലപ്പേര്..
“”എന്താ വന്നത്…??””
അത്രയും ദൂരെ നിന്ന് ഇതുവരെ അവൾ വരണമെങ്കിൽ എന്ത് കാര്യമായ കാര്യം ഉണ്ട് എന്ന് മനസ്സിലായിരുന്നു രാജേന്ദ്രന്..
“”ഞാൻ അംബികയുടെ മകളാണ്…””അത്ര കൂടി പറഞ്ഞപ്പോൾ അയാൾ അവളിൽ നിന്ന് മുഖം തിരിച്ചു മുഖഭാവം അവൾ കാണണ്ട എന്ന് കരുതി…
അല്പം കഴിഞ്ഞ് അയാൾ സ്വയം നിയന്ത്രിച്ചു, അവളുടെ നേരെ നോക്കി പറഞ്ഞു വരൂ എന്ന് അവളെ അകത്തേക്ക് കൂട്ടി..
അവരെ മദ്യവ്യവസ്ഥയായ ഒരു സ്ത്രീ കട്ടിയുള്ള ഏതോ ഒരു പുസ്തകം വായിച്ചിരുന്നിരുന്നു കണ്ടപ്പോൾ ഊഹിച്ചു അത് അയാളുടെ ഭാര്യയാകുമെന്ന്…
“”നിമ്മീ.. കുടിക്കാൻ വല്ലതും “”എന്നു പറഞ്ഞപ്പോൾ എന്നെ നോക്കി ചെറിയൊരു ചിരിയോടെ അവർ അകത്തേക്ക് പോയി..
ഇരിക്കൂ എന്നു പറഞ്ഞതും ഞാൻ അയാളുടെ നേരെ ഇരുന്നു എനിക്ക് പറയാനുള്ളത് എങ്ങനെ തുടങ്ങും എന്ന മട്ടിൽ…
“”അംബ…???””അമ്മയെ അയാൾ അങ്ങനെയാണ് വിളിച്ചിരുന്നത് എന്ന് എപ്പോഴോ അമ്മ പറഞ്ഞ ഓർമ്മയുണ്ടായിരുന്നു…
“””ഇല്ല.. “”എന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ ഞെട്ടൽ ശ്രെദ്ധിച്ചു…അപ്പോഴേക്കും ആ സ്ത്രീ ചായയുമായി എത്തിയിരുന്നു ചായ കുടിക്കൽ കഴിഞ്ഞ് ഞാൻ അയാളെ നോക്കി പറഞ്ഞു…
”ഇന്ന് ഞാൻ ഇവിടെ നിന്നോട്ടെ? “”
എന്ന്..അയാൾ വേഗം ഭാര്യയുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവർ സമ്മതം നൽകി അതോടെ എന്നോട് നിന്നോളൂ എന്ന് പറഞ്ഞു..
ഒപ്പം അവിടെ അടുത്തുള്ള ഒരു മുറിയും കാണിച്ചു തന്നു എന്റെ വേഗം മറ്റു സാധനങ്ങളും ഞാൻ അവിടെ കൊണ്ടുവെച്ചു..
അവൾ അവിടെ നിന്നും പോയത് അയാൾ തന്റെ അസ്വസ്ഥമായ മനസ്സോടെ മുറിയിലേക്ക് പോയി അവിടെ കട്ടിലിൽ കിടന്ന് മിഴികൾ പൂട്ടി..ഓർമ്മകൾ അയാളെ വളരെ പുറകിലേക്ക് എത്തിച്ചു…
ചെറുപ്പുളശ്ശേരിയിലായിരുന്നു അന്ന് തനിക്ക് ഇൻസ്പെക്ടർ ആയിട്ട് ചാർജ് കിട്ടിയത്… അവിടെയെത്തി കോൺസ്റ്റബിൾ രാമേട്ടന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ താമസം ശരിയായി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് തന്നെ ഭക്ഷണം നൽകിക്കൊള്ളാം എന്ന് പറഞ്ഞു…
സ്വതവേ ഒന്നും വെച്ചുണ്ടാക്കാൻ അറിയാത്ത അല്ലെങ്കിൽ മടിയാനായ എനിക്ക് അത് വലിയൊരു അനുഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ വീട് എന്റെ വീട്ടിൽ നിന്ന് അധികം ദൂരമില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്നും അദ്ദേഹം പോകുന്ന വഴിക്ക് എനിക്കും കൂടിയുള്ള ഭക്ഷണം കരുതും…
അദ്ദേഹത്തിന് ഡ്യൂട്ടി ഉള്ള സമയത്ത് വീട്ടിൽ നിന്ന് മകനോ മകളോ ഭക്ഷണം കൊണ്ട് തരും..
അതിപ്പോ എന്റെ വീട്ടിലേക്ക് ആണെങ്കിലും ശരി പോലീസ് സ്റ്റേഷനിലേക്ക് ആണെങ്കിലും ശരി…
അങ്ങനെയാണ് അദ്ദേഹത്തിന്റെ മകളെ ഞാൻ പരിചയപ്പെടുന്നത് അംബിക ഒരു പാവം നാട്ടിൻപുറത്തുകാരി പെൺകുട്ടി..
പറയത്തക്ക ഭംഗിയോന്നുമില്ല പക്ഷേ എന്തോ അവൾക്ക് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ എനിക്കവളെ വല്ലാതെ ഇഷ്ടപ്പെട്ടത്…
ഒരിക്കൽ ഒരു പനി ചൂടിൽ, ആശ്വാസവുമായി വന്ന അവളോട് ഉള്ള എന്റെ സ്നേഹം നിയന്ത്രണങ്ങൾ തെറ്റി…
എല്ലാം കഴിഞ്ഞപ്പോഴാണ് ചെയ്തു പോയതിന്റെ വ്യാപ്തി രണ്ടുപേരും ചിന്തിച്ചത് ഉടൻതന്നെ വീട്ടുകാരുമായി വന്നു അവളെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞു…
അങ്ങനെയാണ് വീട്ടിലേക്ക് പോകുന്നത് അച്ഛനെയും അമ്മാവന്മാരെയും എല്ലാം പറഞ്ഞു സമ്മതിപ്പിച്ച് അവിടേക്ക് ചെന്നു..
ഒന്നുമാത്രം ഞാൻ പറഞ്ഞില്ലായിരുന്നു ജാതിയിൽ അവൾ താഴെയാണ് എന്ന്..
അവിടെയെത്തി അതറിഞ്ഞ് അവർ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി… രണ്ടുപേരും കൂടി ഒരുമിച്ച് ചെയ്ത് തെറ്റ് അവളുടെ തലയിൽ മാത്രമായി ഇട്ടു..
നല്ല പുരുഷന്മാരെ വലവീശി പിടിക്കുന്ന ഒരു മോശം പെൺകുട്ടിയായി അവൾ ചിത്രീകരിക്കപ്പെട്ടു..
അവളുടെ ആത്മാഭിമാനം വ്രണപ്പെട്ടു എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറഞ്ഞു എന്നെ അവൾക്ക് വേണ്ട എന്ന് ഇനി ആര് തന്നെ നിർബന്ധിച്ചാലും ഞാനുമായി ഒരു വിവാഹത്തിന് അവൾ തയ്യാറല്ല എന്ന്..
അന്ന് ആ പടിയിറങ്ങി രാഷ്ട്രീയത്തിൽ ഒരുപാട് സ്വാധീനം ഉണ്ടായിരുന്ന എന്റെ അച്ഛൻ അദ്ദേഹത്തിന്റെ സ്വാധീനം വെച്ച് എനിക്ക് അപ്പോൾ തന്നെ ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിത്തന്നു…
ഇതിനിടയിൽ ഞാൻ അറിഞ്ഞിരുന്നു അവർ ഗർഭിണിയാണ് എന്ന് ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു..
പൂർണ്ണമനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറാണ് എന്ന് പറയാൻ പക്ഷേ അന്ന് എന്റെ വീട്ടുകാർ അവളെ അപമാനിച്ചുതന്നും അവൾ മറന്നിട്ടില്ല ആയിരുന്നു
എന്റെ കുഞ്ഞിന് അച്ഛനില്ല അതിനെ ഞാൻ തന്നെ വളർത്തി കൊള്ളാം ഒരു പുരുഷന്റെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു അവൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു..
അവളുടെ തീരുമാനം മാറ്റാൻ വേണ്ടി ഞാൻ കുറെ പക്ഷേ അവൾ തയ്യാറല്ലായിരുന്നു അവൾക്ക് എല്ലാത്തിലും വലുത് അവളുടെ ആത്മാഭിമാനമായിരുന്നു..
പ്രണയിക്കുന്ന പുരുഷന് അതിർവരമ്പുകൾ ലംഘിച്ചപ്പോൾ അവളെക്കൊണ്ട് തടയാനായില്ല എന്നൊരു തെറ്റു മാത്രമേ അവൾ ചെയ്തിട്ടുള്ളൂ..
അതിന് നാട്ടുകാരുടെ കുത്തുവാക്കും പരിഹാസവും ഏറ്റെടുത്തുകൊണ്ട് അവൾ പ്രായശ്ചിത്തം ചെയ്തു…
അച്ഛൻ പറഞ്ഞത് പ്രകാരം എനിക്ക് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വന്നു നിർമ്മല എന്ന നിമ്മി..
അംബികയോട് ചെയ്തത്തിന്റെ ഫലമാണോ എന്തോ അറിയില്ല ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാൻ കഴിഞ്ഞില്ല ഡോക്ടറെ കാണിച്ചു അവൾക്കാണ് പ്രശ്നം… ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവില്ല…
അവളെ അത് മാനസികമായി തകർത്തു അങ്ങനെ ആരോടും മിണ്ടാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി..
വി ആർ സി എടുത്ത് ഞാനും അവൾക്ക് കൂട്ടായി വീട്ടിൽ നിന്നു…
ഒരുവിധം ഈ ജീവിതത്തോട് ഞങ്ങൾ രണ്ടുപേരും പൊരുത്തപ്പെട്ടു..
അപ്പോഴാണ് അവളുടെ വരവ് തന്മയിയുടെ..
ഒരു ദിവസം രാത്രി മുഴുവൻ അവിടെ തന്നെ പിറ്റേദിവസം രാവിലെ അവൾ പോകാനായി ഇറങ്ങിയിരുന്നു…
“”എന്റെ മോൾ.. “അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും മനസ്സ് അനുവദിച്ചില്ല ചെയ്തുപോയ കുറ്റം തന്നെ കാരണം..
അർഹതയില്ല എന്നൊരു തോന്നൽ അതുകൊണ്ടുതന്നെ അവൾ പോകുമ്പോൾ ചോദിച്ചു അച്ഛനെ വിട്ട് പോവുകയാണോ എന്ന്..
അച്ഛൻ എന്ന് ഞാൻ പറഞ്ഞതുകൊണ്ട് പരിഭ്രമത്തോടെ അവൾ നിമ്മിയുടെ മുഖത്തേക്ക് നോക്കിയിരുന്നു നിമ്മിയുടെ മുഖത്ത് ആ ചിരി അപ്പോഴും ഉണ്ടായിരുന്നു കാരണം വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നു….
ഇവളാണ് എന്റെ മകൾ എന്ന് പറഞ്ഞപ്പോൾ ഇന്നലെ രാത്രി മുഴുവൻ അവൾ ഒരുപാട് സന്തോഷത്തിലായിരുന്നു…
ഞങ്ങൾ രണ്ടുപേരും പറഞ്ഞു അവളോട് തിരികെ പോവരുത് എന്ന്..”” അമ്മ പറഞ്ഞിട്ടില്ലായിരുന്നു ആരാണ് എന്റെ അച്ഛൻ എന്ന്… അമ്മയ്ക്ക് വിഷമമാവണ്ട എന്ന് കരുതി ഞാൻ ചോദിച്ചിട്ടും ഇല്ല… മരിക്കാൻ നേരത്ത് മാത്രമാണ് അമ്മ അങ്ങനെയൊരു ആളെ പറ്റി എനിക്ക് പറഞ്ഞു തന്നത്..
ഒപ്പം ആ സ്നേഹം എനിക്ക് നിഷേധിച്ചതിന്റെ കാരണവും.. അച്ഛനെ ബുദ്ധിമുട്ടിക്കാനായി ഒരിക്കലും ഇങ്ങോട്ട് വരരുത് എന്ന് എന്നോട് അമ്മ പറഞ്ഞിരുന്നു പക്ഷേ വരാതിരിക്കാനായില്ല ഒരു ദിവസം അച്ഛന്റെ അടുത്ത് ഇങ്ങനെ….
ഒരുപാട് നാളത്തെ മോഹമായിരുന്നു അത് തീർന്നു.. ഇനിയും അച്ഛന്റെ കാരുണ്യം പറ്റി ഇവിടെ നിന്നാൽ എന്റെ അമ്മയുടെ ആത്മാവ് എന്നോട് പൊറുക്കില്ല എത്രനാൾ മുറുകെപ്പിടിച്ച അഭിമാനം ഞാൻ കൊണ്ട് കളയുന്ന പോലെ ആയി പോകും…. “””
അത്രയും പറഞ്ഞ് അവിടെ നിന്നും പോകുന്ന അവളെ പ്രതീക്ഷയോടെ വിളിച്ചിരുന്നു…
”’ മോളെ പോവല്ലേ എന്ന് പറഞ്ഞ്…
അവളെ ചേർത്ത് നിർത്തി അപ്പോഴും രാജേന്ദ്രൻ പറയുന്നുണ്ടായിരുന്നു..”” വിളിച്ചിട്ട് ഒരു കാര്യവുമില്ലടോ…അത് അംബികയുടെ മകളാ'”””‘” എന്ന്….