നാല്പത്തിയൊന്നുകാരി
എഴുത്ത്: Rajesh Dhibu
ജീവിതമെന്നാൽ സ്നേഹമാണെന്നും സ്നേഹത്തിനു പ്രണയം കൂടിയേ തീരൂ എന്നെല്ലാം നാല്പതുകളിലെ സ്ത്രീകളോടു പറയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രണയം ഒരു സാങ്കൽപ്പിക സങ്കൽപ്പമാണ്,
സ്നേഹത്തിന്റെയും വികാരത്തിന്റെയും വേദനയുടെയും ത്യാഗത്തിന്റെയും പരമ്പരയാണ് അവളിലെ ജീവിതം. പ്രൗഢഗംഭീരമായ ഗ്രന്ഥത്തെ പോലെയാണ്.
നമ്മുടെ ഒരു നോക്കിൽ അവരിൽ
ചിന്തകൾ വീണ്ടും പൂക്കാൻ തുടങ്ങും. കൂട്ടിയും,കിഴിച്ചും , ഹരിച്ചും അവർ വീണ്ടും വീണ്ടും നോക്കും..അവർ കണ്ട നിറമുള്ള രാവുകളുടെത്രയൊന്നും നമ്മൾ കണ്ടന്നുവരില്ല..
സ്ത്രീ പൂർണ്ണതയാകണമെങ്കിൽ അമ്മയാകണം എന്നുപറയുന്നവരേ.. ആ പൂർണ്ണതയിലല്ലേ. തന്റെ ജന്മമെന്നു അറിഞ്ഞിട്ടും അവരോടുതന്നെ അതു തുറന്നു പറയുമ്പോൾ തോറ്റു പോകുന്നത് പുരുഷ കേസരികൾ മാത്രമാണ്..
നാല്പത്തി ഒന്നിലും പതിനാലുകാരിയായ് അവൾ മാറുമ്പോൾ എങ്ങിനെ സ്നേഹിക്കണമെന്നവർക്ക് ഒരിക്കലും പറഞ്ഞു മനസ്സിലാക്കി കൊടുക്കാതിരിക്കുക.. നാല്പത്തി ഒന്നിനും ഒരു മറുപുറം ഉണ്ടായിരുന്നുവെന്നോർക്കണം..
അവർ സ്റ്റേഹിച്ചതിന്റെ മൂന്നിലൊന്നു പോലും നമ്മൾ ആരെയും സ്നേഹിച്ചു കാണില്ല..അവർ കണ്ടു മറന്ന സ്വപ്നങ്ങളും, മഴക്കോളുകളും പേമാരിയും നമ്മുടെ ചിന്തയിൽ പോലും കടന്നു വന്നിട്ടുണ്ടാകില്ല..
പതിനാലിൽ നിന്നും നാല്പത്തി ഒന്നിലേയ്ക്കുള്ള അവരുടെ യാത്ര അനുഭവങ്ങളിൽ നിന്നും പതിരില്ലാതെ വേർതിരിച്ചെടുത്തതാണ്.. കല്ലിൽ കൊത്തിയ ലിപി പോൽ മായാതെ കിടക്കുന്നുണ്ടാകും.
അവർ സ്നേഹത്തിന്റെ കടലാണങ്കിൽ നമ്മൾ വെറുമൊരു പുഴയാണെന്നോർക്കുക.നമ്മളാണ് ഒഴുകി അവരിലേക്ക് ചെന്നു ചേരുന്നതും..
കൂടെയാരുമില്ലെങ്കിലും കൂരിരുട്ടിലും ഒറ്റയ്ക്ക് ഭയമില്ലാതെ നടക്കുവാൻ പഠിച്ചവളാണ് അവൾ
ആയുസ്സിന്റെ പകുതിയും ആർക്കോ വേണ്ടി ജീവിച്ചുതീർത്ത അവളിലെ സൗന്ദര്യത്തെ ഒരിക്കലും
വർണ്ണിക്കാതിരിക്കുക..
ബാഹ്യ സൗന്ദര്യമല്ല അവളിൽ നിറഞ്ഞു തുളമ്പുന്നത്.
നഷ്ടപ്പെടാതെ… നൽകാൻ മറന്നു പോയ അതുമല്ലങ്കിൽ ആരും സ്വീകരിക്കാതെ പോയ ഉള്ളിന്റെ ഉള്ളിൽ ആരും എത്തി നോക്കാത്ത സൗന്ദര്യമാണന്ന് തിരിച്ചറിയാൻ ശ്രമിക്കണം..
ഇരുട്ടിന്റെ മറയിൽ ഒരിക്കലും അവളിലേയ്ക്ക് കയറിച്ചെല്ലാതിരിക്കുക..
നിറഞ്ഞ പ്രകാശത്തിൽ തിളങ്ങുന്ന നമ്മുടെ മിഴികളിൽ അവർ തിരിച്ചറിയണം..
അവൻ തനിക്കാരിയിരുന്നുവെന്ന്..
പാതിയടഞ്ഞ അവളുടെ കണ്ണിൽ കാമമാണന്ന് തെറ്റിദ്ധരിക്കരുത്.. അവൾക്കു നാണമാണന്ന് സ്വയം വരുത്തി തീർക്കുന്നതാണ്..
മറച്ചു പിടിച്ചഅവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിലേയ്ക്കല്പ നോക്കേണ്ടത്. മറകളില്ലാത്ത നമുക്കു മാത്രമായ് തുറന്നിട്ടിരിക്കുന്ന അവളൂടെ മനസ്സിലേയ്ക്കാണ് നോക്കേണ്ടത്.
നിന്നെയെനിക്കിഷ്ടമാണന്ന് വാതോരാതെ പറയുന്ന പുരുഷനെ വെറുപ്പോടെ കാണുന്നവളാണവൾ
ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന പുരുഷനെ പ്രണയിക്കാൻ അവളൊരിക്കലും തയാറാകില്ല. ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്ന പുരുഷനൊടൊപ്പമായിരിക്കാനാണ് അവൾ ഇഷ്ടപ്പെടുന്നത്.
തളർന്നു പോകുന്ന അവസരങ്ങളിൽ താങ്ങായി നിന്ന് ധൈര്യം പകരുന്ന പങ്കാളിയെ ആണ് അവൾ ആഗ്രഹിക്കുന്നത്.
ഇഷ്ടം വാക്കിലല്ല പ്രവർത്തിയിലാണന്നവൾക്ക് തിരിച്ചറിയാനുള്ള കഴിവുണ്ടന്ന് നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒരു സത്യമാണ്.സ്റ്റേഹിക്കണമെന്ന് സമ്മതിപ്പിക്കാൻ സമ്മാനങ്ങളുടെ ആവശ്യമില്ല..
സമ്മാനത്തിനു പകരം നൽകാനുള്ളതല്ല തന്റെ കയ്യിൽ താൻ ഭദ്രമായി സൂക്ഷിക്കുന്നതെന്ന് അവൾ പറയാതെ പറയുമ്പോൾ സമ്മതിച്ചു കൊടുക്കുക.
കണ്ഠത്തിനു മുകളിലെ വർണ്ണനയ്ക്കവൾ മൂളുമെങ്കിലും അവൾക്കറിയാം
കണ്ഠത്തിനു താഴെയുള്ളവയാണ് അവന്റെ മനസ്സിലെന്ന്..
അവരോട് പ്രണയത്തെ കുറിച്ച് കൂടുതൽ വാചാലാരാകാതിരിക്കുക.. ആ പ്രണയവും മോഹന വാഗ്ദാനങ്ങളും… തേൻ മൊഴികളും അവൻ കാമത്തിലേയ്ക്കുള്ള വഴിയൊരുക്കുകയാണന്നവൾ തുടക്കത്തിലേ തിരിച്ചറിയും..
പകലിനേക്കാൾ രാത്രിയാണവൾക്ക് സംസാരിക്കുവാൻ ഏറെയിഷ്ടം നക്ഷത്രങ്ങളുടെ തിളക്കവും
നിശാഗന്ധിയുടെ സൗരഭ്യമായിരിക്കും അവരുടെ ശബ്ദ ശകലങ്ങൾക്ക്..
സ്വയം സ്വായത്തമാക്കിയ ഭാവനകൾക്കു മറുപടി പറയുന്നതിനേക്കാളും തന്നെ കുറിച്ചു പറയുവാനാണ് അവർക്കേറെയിഷ്ടം.
അവർ നീന്തി കയറിയ പുഴയും,
നനയിപ്പിച്ച കുളിരുള്ള മഴയും, ഒറ്റയ്ക്കു നടന്നു വന്ന വഴിയേയും കുറിച്ചവർ പറയുമ്പോൾ ആ മിഴികളിൽ നോക്കിയൊന്നു മൂളണം:
ചില ഇഷ്ടങ്ങളെ സ്വന്തമാക്കുവാൻ കഴിയില്ലന്നവർക്കറിയാമെങ്കിലും മരണം വരെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണവർ
പൊടി പിടിച്ച സ്വപ്നങ്ങളെ പൊടി തട്ടി തുറന്നു കാണിക്കുമ്പോൾ പുതുമയുള്ളതുപോലെ നോക്കണം..
അവരാ സമയം നമ്മുടെ കണ്ണിലേയ്ക്കായിരിക്കും ശ്രദ്ധിക്കുക..
കാ,മം കണ്ണിലൊളിപ്പിച്ച ഒരാണിനേയും അവരിഷ്ടപ്പെടുന്നില്ല..
മനസ്സിലെ നഷ്ടപ്രണയത്തിനുപരി ഒരു കരുതൽ ഒരു കൂട്ട്.. തന്റെ സ്വകാര്യ ങ്ങളും. വേദനകളും സന്തോഷങ്ങളും പങ്കുവെയ്ക്കാനൊരു വിശ്വസ്ഥൻ.. അവൾ തേടുന്നതും അത്ര മാത്രമാണ്..
വിശ്വാസമായാൽ അവൾ പറയാതെ പറയും നീ എന്റെയാണ് ഞാൻ നിന്റെ യാണന്നും:
പിന്നീടവൾക്ക് എല്ലാമെല്ലാം അവനായിരിക്കും:
ഉറങ്ങികിടന്ന പരിഭവങ്ങളും, പിണക്കങ്ങളും അവനു വേണ്ടി പുനർജനിക്കും…
അവന്റേതുമാത്രമായ ഒരു കുഞ്ഞു വഴക്കാളിയായി മാറും. ചിലപ്പോൾ ചിണുങ്ങിക്കരയും.. ചെറിയ സന്തോഷങ്ങളിൽ മതിമറന്നു പൊട്ടിച്ചിരിയ്ക്കും..
നിശയുടെ അന്ത്യ യാമങ്ങളിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടും
ഇടതൂർന്ന കാർകൂന്തലിലെ വിടവും മടക്കു വീണ വയറിലെ ചുളിവും അവളെ ഇടക്കൊന്നു നിരാശപ്പെടുത്തുമെങ്കിലും അവളുടെ ഉള്ളിലെ പതിനാലു വയസ്സുകാരി
സാധാ സമാധാനിപ്പിച്ചുകൊണ്ടേ ഇരിക്കും..
പറയാതെ തന്നെ തഴുകി തലോടി പോകുന്ന ചില കുളിർക്കാറ്റിലെപ്പോഴോ അവൾ അവനെ ഓർത്തെന്നും വരാം
അന്നേരം വരണ്ടുണങ്ങിയ ചുണ്ടിൽ അവൾ നാക്കു കൊണ്ടു
ഈറനണിയിക്കും.. കിടക്കവിരിയിൽ വിരൽ കൊണ്ടു ചിത്രം വരച്ചു വെന്നിരിക്കാം
അതവളിലെ അടങ്ങാത്ത ദാഹമാണന്ന് ഒരിക്കലും കരുതരുത്.. ഇനിയും കെട്ടടങ്ങാത്ത വികാരങ്ങളുടെ ഉയിർത്തെഴുനേൽപ്പുകളാണ്…
പ്രണയവും ഇഷ്ടവും സ്നേഹവും കൂടി ചേരുന്ന ഒരുസമയത്ത്..വശ്യമായ ഒരു പുഞ്ചിരികൊണ്ട് അവൾ നിങ്ങളെ മാടി വിളിക്കുമ്പോൾ ഒരു മൃഗമായി ഒരിക്കലും മാറരുത്..
മനുഷ്യ മൃഗത്തിന്റെ പല മുഖങ്ങളും അവൾക്കു പരിചിതമായിരിക്കും..
അവൾക്കു രമിക്കാൻ നിഴലിന്റെ മറ മതിയെന്നോർക്കുക..അവർ നമ്മൾ പ്രതീക്ഷിക്കാതെ തന്നെ നമ്മളെ വാരി പുണർന്നേക്കാം…
അന്നേരം അവരുടെ ചുണ്ടിലല്ല ചുംബനം നൽകേണ്ടത്.. ചുണ്ടിൽ പറ്റി ചേർന്ന മധുരത്തെക്കാളും അവൾ ആഗ്രഹിക്കുന്നത് നെറ്റിയിലമർന്ന അധരത്തിന്റെ തണുപ്പാണ്..
അതിനു പകരമായി.
നമ്മുടെ ഇരുകവിളുകളും കൈകുമ്പിളിൽ കോരിയെടുത്തേയ്ക്കാം. ഇമവെട്ടാതെ കണ്ണോടു കണ്ണു ചേർന്നു കഥ പറഞ്ഞേക്കാം..ആ കഥയിലെ നായകിയും നായകനും നമ്മൾ രണ്ടു പേരുമാണന്നവൾ അധരങ്ങളിലൂടെ പറയുമ്പോൾ ആ ചുണ്ടുകൾവിറയ്ക്കുന്നതു കാണാനാകും.
മാറിലേയ്ക്കിട്ട ചുരുൾ മുടിയിൽ നമ്മുടെ മുഖമമർത്തിവെച്ചേക്കാം.. തന്റെ നെഞ്ചിടിപ്പിന്റെ ഈരടികൾ കേൾക്കുന്നുണ്ടോയെന്ന് കാതിൽ മെല്ലെ മൊഴിഞ്ഞേക്കാം..
ആ മുടിയിഴകൾക്ക് ചെമ്പക പൂവിന്റെ ഗന്ധമായിരിക്കും…
ഈ നിമിഷമാണ് അവർ കൊതിച്ചിരുന്നതെന്ന് ഒരു വേളേ കളവ് പറഞ്ഞേക്കാം..
എല്ലാം മറന്നൊരു നിമിഷം അവർ നമ്മളെ പിറകിൽ നിന്നും ചേർത്തുപിടിക്കുമ്പോൾ തോളിലൂടെ ഒലിച്ചിറുങ്ങുന്ന കണ്ണുനീർ തുള്ളിയിൽ ഉണ്ടായിരിക്കും’
വർഷങ്ങളായി അവർ കാത്തുസൂക്ഷിച്ച സ്നേഹത്തിന്റെ തണുത്തുറഞ്ഞ മഞ്ഞുതുള്ളികൾ..
ഒരിക്കലും പൂക്കില്ലെന്ന ചെടിയിൽ നിറയെ പുഷ്പങ്ങൾ പൂക്കുന്നതു കാണും.. ആ പൂക്കളിൽ നിറയെ ശലഭങ്ങൾ വട്ടമിട്ടു മറക്കുന്നത് കാണും…
എന്നിട്ടും മതിവരാതെ അയച്ച കൈകളാൽ അവൾ ഒന്നു കൂടെ ചേർത്തു വരിഞ്ഞു മുറുക്കും..
തന്റെ ശരീര വാസന എന്നെന്നും ആ ഉടലിൽ ചേർന്നലിയാൻ വേണ്ടി..
എല്ലാം കഴിഞ്ഞൊന്നു തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണിൽ കണ്ണീർ കടൽ അലയടിക്കുന്നതു കാണാം.. അവളുടെ ശ്വാസങ്ങൾക്ക് കൊടുങ്കാറ്റിന്റെ വേഗത കാണാം..
ശ്രദ്ധിച്ചു നോക്കിയാൽ തുളുമ്പാൻ വെമ്പി നിൽക്കുന്ന അവരുടെ കണ്ണുനീരിൽ നമ്മുടെ പ്രതിബിംബം തെളിമയോടെ കാണാം…
നമ്മൾ കണ്ടറിഞ്ഞ , തൊട്ടറിഞ്ഞ ആ നാൽപ്പത്തിയൊന്നു കാരി…
സ്നേഹം കണ്ണിൽ ഒളിപ്പിച്ചവളും..
പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നവളും, കരുണയുള്ള
ഹൃദയം ഉള്ളവളും. മറുകൈ അറിയാതെ സഹായിക്കുന്നവളും, വഞ്ചനയുടെ മുഖംമൂടി അണിയാത്തവളും,ക്ഷമയുടെ ദേവസ്വരൂപിയായവളും, പ്രാണനെപ്പോലെ പ്രണയിക്കുന്നവളും ആയിരിക്കും
പ്രണയമില്ലാത്ത സ്ത്രീ ജഡമാണ്. പ്രണയിക്കുന്ന സ്ത്രീ രണ്ടഗ്രങ്ങളും കത്തിയെരിയുന്ന മെഴുകുതിരിയാണ്..അതാണ് അവൾ നാൽപ്പത്തിയൊന്നു കാരി..