റൂഹ്
(രചന: Jolly Shaji)
കോ വി ഡ് ടെ സ്റ്റ് എല്ലാം കഴിഞ്ഞ് പെട്ടിയുമെടുത്തു പുറത്തേക്കു വരുന്ന സൈറ ദൂരെ ചില്ലിനപ്പുറം
പ്രിയപ്പെട്ടവർക്കായി കാത്തുനിൽക്കുന്നവരിലേക്ക് നോക്കിയാണ് നടന്നത്…
തിരക്ക് വളരെ കുറവാണ്… എല്ലാവരും മാസ്ക് വെച്ചിരിക്കുന്നു… പോലീസ് കർശന നിയന്ത്രണം ആണ് എയർപോർട്ടിൽ ഏർപ്പെടുത്തിയേക്കുന്നത്..
അവൾ പുറത്തിറങ്ങി…. എട്ടുവർഷങ്ങൾക്ക് ശേഷം ജനിച്ച നാട്ടിൽ കാലുകുത്തുകയാണ്… പുറത്തു വന്നപ്പോൾ തന്നെ നല്ല ചൂടാണ്…
എങ്കിലും ഇന്നവൾക്ക് ആ ചൂടിനോട് എന്തോ ഒരിഷ്ടം കൂടുതൽ തോന്നി….നാട്ടിലെ ആ മടുപ്പിക്കുന്ന മണം ഇന്നവൾക്ക് ഒരുപാട് ഇഷ്ടം ആയി… അവൾ മാ സ്ക് മെല്ലെ താ ഴ്ത്തി പുറത്തുനിന്നും വരുന്ന ആ ഗന്ധം ആസ്വദിച്ചു…
“മാഡം പ്ലീസ് മാ സ്ക് “സെക്യൂരിറ്റി ആണ് അവൾ മാസ്ക് നേരെയാക്കി..ഇക്കയെ കാണുന്നില്ലല്ലോ… ഫ്ലൈറ്റ് കൃത്യ സമയത്തു തന്നെ എത്തി… ഇക്കയോട് പറഞ്ഞിരുന്നതാണല്ലോ താൻ വരുന്ന കാര്യം….
അപ്പുറവും ഇപ്പുറവും ആളുകളെ കൂട്ടിക്കൊണ്ടു പോകുവാനുള്ളവർ തിരക്ക് കൂട്ടാതെ നിൽക്കുന്നു…. അവൾ അവർക്കിടയിൽ ഇക്കയെ തിരക്കി… മാസ്ക് വെച്ചതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണോ…
“സൈറാ “പിന്നിൽനിന്നും ഒരു വിളികേട്ടവൾ തിരിഞ്ഞു നോക്കി… മാസ്ക് ധരിച്ചിരിക്കുന്നതിനാൽ ആളെ മനസ്സിലായില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നത് “അയാൾ മാ സ് ക് താ ടിക്ക് താ ഴേ ക്കു താ ഴ്ത്തി…”ഷാനിക്കാ… ഇക്ക ഇവിടെ “”നിന്നെ കൂട്ടികൊണ്ട് പോകുവാൻ വന്നതാണ് ഞാൻ “”ഫസലിക്ക എവിടെ ”
“ഫസൽ ആണ് എന്നേ വിളിച്ച് നീ വരുന്നത് അറിയിച്ചത്… അവനു വരാൻ പറ്റിയില്ല “”ഇക്കക്ക് എന്തുപറ്റി “അവളിൽ പെട്ടെന്നൊരു വെപ്രാളം ഉണ്ടായി..”നീ വാ ഞാൻ എല്ലാം പറയാം ”
ഷാനു പെട്ടിയുമായി വണ്ടി പാർക്ക് ചെയ്തിടത്തേക്ക് പോയി… സൈറ മടിച്ചുമടിച്ചു പിന്നാലെ ചെന്നു… ഒരിക്കൽ ഒപ്പം നടക്കാൻ ആഗ്രഹിച്ച ആളാണ്… ഇന്ന് പക്ഷെ അദ്ദേഹം മറ്റാരുടെയോ സ്വന്തം…
ഷാനു പെട്ടി കാറിന്റെ ഡിക്കിയിലേക്ക് വെച്ചു..ബാക് ഡോർ തുറന്ന് ഹാൻഡ് ബാഗ് വെക്കാൻ പറഞ്ഞു…. സൈറയും ബാക്കിൽ കേറാൻ ശ്രമിച്ചു…
പക്ഷെ അവൻ അവളുടെ കൈയിൽ പിടിച്ചു ഫ്രണ്ടിലേക്ക് കയറ്റി.. അവൾ എല്ലാം ഒരു മായിക ലോകത്തിൽ എന്നപോലെ അനുസരിച്ചു….
ഷാനു വണ്ടി സ്റ്റാർട്ട് ചെയ്തു… രണ്ടുപേരും നിശബ്‍ദർ ആയിരുന്നു..”സൈറാ… അയാൾ മ രിച്ചു അല്ലെ ”
പെട്ടെന്നുള്ള ചോദ്യത്തിൽ അവളൊന്നു ഞെട്ടി…”ഉവ്വ്… മൂന്ന് മാസം ആയി… കോ വി ഡ് ആയിരുന്നു ”
“ഫസൽ പറഞ്ഞു… നിനക്ക് സുഖമായിരുന്നൊ അവിടെ..””മം അതെ “അങ്ങനെ പറയുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു… അവൾ കണ്ണ് തുടക്കുന്നത് ഷാനു കണ്ടു…
“സൈറാ നീ കരയുവാണോ.. എന്താ ഇപ്പോൾ കരയാൻ.. അദ്ദേഹത്തെ ഓർത്തോ..”
“ഇല്ല കണ്ണിൽ എന്തോ പൊടി പോയതാ”. അവൻ ആളൊഴിഞ്ഞ ഒരിടം നോക്കി വണ്ടി നിർത്തി…”സൈറാ നീ ഇതുവരെ എന്നെക്കുറിച്ച് ചോദിച്ചില്ലല്ലോ..”
“ഒരിക്കൽ വിളിച്ചപ്പോൾ ഇക്ക പറഞ്ഞു ഷാനിക്കയുടെ വിവാഹം ഉടനെ ഉണ്ടാകും എന്ന്… അങ്ങനെ ആണ് വിവാഹം കഴിച്ചത് അറിഞ്ഞത്.. മക്കൾ എത്ര പേരുണ്ട് “”മക്കളോ എനിക്കോ “അവൻ അവളെ നോക്കി ചിരിച്ചു..
“വിവാഹം കഴിക്കാതെ അവിടെയും ഇവിടെയും പോയി മക്കളെ ഉണ്ടാക്കുന്നവരൊക്ക ഉണ്ട് സൈറാ… പക്ഷെ ഈ ഷാനു അങ്ങനെ അല്ല.. വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് മക്കളും ഇല്ല..”
“ഷാനിക്കാ നിങ്ങൾ ഇതുവരെ വിവാഹം കഴിച്ചില്ലേ… എന്തുകൊണ്ട് കെട്ടിയില്ല നിങ്ങൾ..”
“ഷാനു ഈ ലോകത്തിൽ ഒരു പെണ്ണിനെയെ മോഹിച്ചിട്ടുള്ളു… എന്റെ റൂഹ് ആയിരുന്നു അവൾ… അവളല്ലാതെ മറ്റൊരാളെ ഈ ഖൽബിൽ പ്രതിഷ്ടിക്കാൻ ആവില്ലെടി എനിക്ക്…”
“ഷാനിക്കാ… ഞാനും അങ്ങനെ ഒക്കേ ആണ് ഓർത്തിരുന്നത്… പക്ഷെ കുടുംബത്തിന് വേണ്ടി ബ ലിയാട് ആവാൻ ആരുന്നു എന്റെ വിധി…
വാടക വീട്ടിൽ കിടക്കുന്ന ഉപ്പായില്ലാത്ത മൂന്ന് പെണ്മക്കളേം രണ്ടു ആൺകുട്ടികളേം രക്ഷിക്കാൻ അവര് ചോദിച്ചത് ന്റെ ശ രീ രം ആരുന്നു…
അൻപതു വയസ്സായ അയാൾക്കൊപ്പം എല്ലാരും കൂടി എന്നേ പറഞ്ഞു വിട്ടു… അന്ന് തടുക്കാനോ ഒളിച്ചോടാനോ ആ ഇ രുപതു കാരിക്ക് ആവില്ലാരുന്നു..”
“പിന്നീടുള്ള നിന്റെ ജീവിതം എങ്ങനെ.. മക്കൾ വേണ്ടെന്നു വെച്ചതോ അതോ..””എന്റെ ജീവിതം…. പ ടച്ചോൻ ചിലപ്പോളൊക്കെ ദു ഷ്ടനാകും ഷാനിക്കാ… എന്നേ എത്ര വേദനിപ്പിച്ചു പ ടച്ചോൻ… കെട്ടി നാലിന്റെ അന്ന് അയാളെന്നെ കൊണ്ടുപോയി…
അവിടെ എത്തിയപ്പോൾ അല്ലെ സത്യങ്ങൾ ഞാൻ അറിയുന്നത് .. അയാൾക്ക് എന്നേ കൂടാതെ രണ്ടു ഭാര്യമാർ ഉണ്ട്… എന്നോളം ഉള്ള ആറേഴു മക്കളും..”
“സൈറ ഇതൊന്നും നിന്റെ വീട്ടിൽ ആർക്കും അറിയില്ലാരുന്നോ… ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇതൊന്നും…”
“ഞാൻ അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് എല്ലാം… ഞാൻ ഉമ്മച്ചിയോടും ഇക്കയോടും പറയുകയും ചെയ്തു .. പക്ഷെ അവർക്കു അയാൾ എണ്ണികൊടുത്ത ചൂടൻ പണത്തിനോട് ആയിരുന്നു സ്നേഹം …
വീട് വെച്ചു അനിയത്തിമാരെ കെട്ടിച്ചു.. ഇക്ക കെട്ടി… എല്ലാത്തിനും ഫോറിൻ പണം… സത്യത്തിൽ ഞാൻ പണം കായ്ക്കുന്ന മരം ആയിരുന്നു ഇക്ക ”
“ആയാളും ഭാര്യമാരും എങ്ങനെ ആയിരുന്നു നിന്നോട്… നിനക്കവിടെ സുഖം ആയിരുന്നോ ”
“അടച്ചിട്ട ഒറ്റമുറിക്കുള്ളിൽ… ഭക്ഷണം ഒക്കേ സമയത്തു കിട്ടും… അയാളുടെ രതിക്രീ ഡ കൾക്ക് മാത്രമായി ഒരു ഉപകരണം… ആവശ്യം കഴിഞ്ഞാൽ അയാൾ എണീറ്റു അടുത്ത മുറിയിലേക്ക് പോവും.. അതായിരുന്നു എന്റെ അവിടുത്തെ ജീവിതം..”
“ഒരിക്കൽ മാത്രം അല്ലെ കല്യാണം കഴിഞ്ഞ് നീ നാട്ടിൽ വന്നിട്ടുള്ളൂ… പിന്നെ എന്ത് പറ്റി..”
“അന്ന് വന്നപ്പോൾ തിരികെ പോവാൻ ഞാൻ മടിച്ചു…. എല്ലാരും കൂടി നിർബന്ധം പിടിച്ച് വീണ്ടും എന്നേ വിട്ടു… ഇനിയും വന്നാൽ ഞാൻ തിരികെ പോവില്ലെന്നു അയാൾക്ക് അറിയാമായിരുന്നു… അതാണ് പിന്നെ എന്നേ നാട്ടിലേക്കു വിടാത്തത്..”
“കുറേ കഷ്ടപ്പെട്ടു അല്ലെ… ഇതൊന്നും ഞാൻ അറിഞ്ഞില്ല… നിനക്ക് സുഖം ആണെന്ന് ഞാൻ കരുതി…”
“അദ്ദേഹം മരിക്കും വരെ അയാളുടെ ഭാര്യമാർ എന്നോട് ഒന്നും പറഞ്ഞിട്ടില്ല… എന്നോട് മിണ്ടാറും ഇല്ല….. അവർ എപ്പോളും മേക്കപ്പ് ഇട്ടു കറങ്ങി നടപ്പ് ആരുന്നു….
അദ്ദേഹം മരിച്ചതോടെ എന്നോട് ദേഷ്യം കാണിച്ചു തുടങ്ങി… എത്രയും പെട്ടെന്ന് അവിടുന്ന് ഇറങ്ങാൻ പറഞ്ഞു പ്രശ്നം ആയി… പുറം ലോകമായി ഒരു ബന്ധവും ഇല്ലാത്ത ഞാൻ എവിടെ പോവാൻ…
ഒടുവിൽ എന്റെ വിഷമം കണ്ട് ഡ്രൈവർ ആണ് എ മ്പസിയിൽ വിവരം അറിയിച്ചത്… അവരുടെ സഹായത്തോടെ വെറും കയ്യോടെ ഞാൻ അവിടുന്ന് ഇറങ്ങി പോന്നു ഇക്കാ.. ”
“ഇനി എന്ത് എന്ന് നീ ആലോചിച്ചിട്ടുണ്ടോ… വരുമാനം ഇല്ലാത്ത നിന്നെ വീട്ടിലേക്കു കൊണ്ടുവരേണ്ട എന്ന് ഫസലിന്റെ ബീ വി പറഞ്ഞത്രേ… അതാണ് അവൻ വരാതെ എന്നേ പറഞ്ഞു വിട്ടത്..”
“സത്യമാണോ ഷാനിക്കാ ഇത്… റ ബ്ബേ ഞാൻ ഇനി എങ്ങോട് പോവും…””നിനക്ക് പോകാൻ ഒരിടം ഉണ്ട് നിന്നെ ഞാൻ അങ്ങോടു കൊണ്ടുപോകും…”
അവൾ വണ്ടിയുടെ ഡോർ തുറന്ന് പുറത്തിറങ്ങി…”ഷാനിക്കാ ഞാൻ ഇന്നൊരു വിധവ ആണ്… ഇങ്ങള് വിവാഹം കഴിക്കാത്ത ആളും…. ഇങ്ങള് എനിക്ക് വേണ്ടി ജീവിതം കളയേണ്ട…”
“എടി ഇത്രയും നാൾ എന്നേ വിവാഹം കഴിപ്പിക്കാതെ നിർത്തിയത് നീ കുറ്റം പറഞ്ഞ പ ടച്ചോൻ ആണ്… അങ്ങേർക്കു അറിയാരുന്നു എന്റെ പെണ്ണ് എന്നിലേക്ക് തന്നെ വരുമെന്ന് ”
“വേണ്ട ഷാനിക്കാ ഞാൻ സമ്മയ്ക്കില്ല ഞാൻ ചീ ത്തയാണ്… വിവാഹം കഴിഞ്ഞ് ഭർത്താവ് മരിച്ച സ്ത്രീ …. ഇക്കേടെ വീട്ടുകാരും നാട്ടുകാരും എന്നേ പഴിക്കും…
അതോണ്ട് ഇക്ക എന്നേ ടൗണിൽ എവിടേലും വിട്ടേക്ക്… ഞാൻ എവിടേലും വീട്ടുപണി ചെയ്തു ജീവിച്ചോളാം…”
“സൈറാ നീ ആവശ്യമില്ലാത്ത കാര്യത്തിന് വാശിപിടിക്കേണ്ട… പക്വത ഇല്ലാത്ത ഇരുപതുകാരി കാരി അല്ല നീയിന്നു….
അന്ന് നിന്നെ വിളിച്ചോണ്ട് പോവാൻ ധൈര്യം ഇല്ലാതിരുന്ന ഇരുപത്തൊന്നു കാരനും അല്ല ഞാനിന്നു.. ഇന്ന് എനിക്ക് സ്വന്തമായി ഒരു കൊച്ച് വീടും, ഒരു കടമുറിയും ഉണ്ട്.. ചെറിയ കച്ചവടം… അത് മതി നമുക്ക് ജീവിക്കാൻ..”
ദൂരെ നിന്നും പാഞ്ഞുവരുന്ന ടിപ്പർ ലോറി ശ്രദ്ധിച്ച സൈറ വേഗം റോഡിലേക്ക് ഓടി…അതുമനസ്സിലാക്കിയ ഷാനു ഓടിയെത്തി അവളെ പിടിച്ച് വലിച്ചു
മാറ്റിയപ്പോളേക്കും ടിപ്പർ കടന്നു പോയി… ഷാനു അവളുടെ കവിളിലേക്ക് ആ ഞ്ഞ ടി ച്ചു… എന്നിട്ടു പൊട്ടികരഞ്ഞു അവളെ തന്നിലേക്ക് വലിച്ചു ചേർത്തു…
“അങ്ങനെ മ രണത്തിനു വിട്ടുകൊടുക്കാൻ ആണോടി പൊട്ടിപ്പെണ്ണേ നിന്നെ ഞാൻ കൊണ്ടുവന്നത്… ഇല്ല നിന്നെ അവർക്കു ആർക്കും വേണ്ടെങ്കിലും എനിക്ക് വേണമെടി നിന്നെ…
ഇനി നിന്നെഞാൻ ആർക്കും വിട്ടുകൊടുക്കില്ല…. നിന്റെ ശ രീ രം മാത്രേ ചീ ത്ത ആയിട്ടുള്ളു.. ഈ മനസ്സിൽ നിറയെ ഇന്നും ഈ ഷാനു ആണെന്ന് എനിക്കറിയാം പെണ്ണെ ”
അവൾ പൊട്ടികരഞ്ഞു കൊണ്ട് അവനിലേക്ക് കുഴഞ്ഞു വീണു… അവൻ അവളെ നെഞ്ചോടു ചേർത്തു മുറുകെ പുണർന്നു…..