മുറിവേറ്റവൾ
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
“ടാ.. പതുക്കെ ചെയ്യടാ.. കിളുന്ത് പെണ്ണാണ്. ചത്ത് പോകും”.നിർമൽ പറഞ്ഞത് കേട്ട് ആർദ്ര അവനെ കിടന്ന കിടപ്പിൽ ദയനീയമായൊന്നു പാളി നോക്കി
അവൾക്കിപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല.. താൻ ജീവനായി കൊണ്ട് നടന്ന തന്റെ കാമുകൻ തന്നെയാണോ ഈ പറയുന്നതെന്ന്.
നിർമലിന്റെ മുഖം ഒരു ചെകുത്താനെ പോലെ തോന്നിച്ചു ആർദ്രക്ക്. അവൻ പാന്റിന്റെ സിബ്ബ് വലിച്ചു കയറ്റുന്നതിനിടെ അവളെ നോക്കിയൊരു പുച്ഛചിരി ചിരിച്ചു. അവളുടെ നഗ്ന മേനിയിൽ കിടന്നു അപസ്മാരം പിടിച്ചവനെ പോലെ കിതച്ചുകൊണ്ട് ഉയർന്നു താഴുന്ന
മിഥുനേയൊന്ന് തള്ളി മാറ്റാൻ പോലുമുള്ള ശക്തി അവൾക്കില്ലായിരുന്നു. അവൾ ജീവച്ഛവംപോലെ കിടന്നു കുറുകി. ആർദ്രയുടെ അശക്തമായ ഞരക്കങ്ങളും ദുർബലമായ കരച്ചിലും മുഖത്തെ ഭാവങ്ങളും കണ്ട് നിർമലിന്റെ ചുണ്ടിന്റെ കോണിൽ ക്രൂരമായൊരു ചിരി വിരിഞ്ഞു.
മിഥുൻ വിയർത്ത് കുളിച്ചു കൊണ്ട് ആർദ്രയുടെ ദേഹത്ത് നിന്ന് എണീറ്റു. അവൻ പാന്റ് തപ്പി പിടിച്ചു എടുത്തിട്ടു.
“ആഹ്.. അമ്മേ… വെള്ളം.. വെളളം”…ആർദ്ര ആരോടെന്നില്ലാതെ പറഞ്ഞു.
“പാവം.. കുറച്ചു വെളളം കൊടുക്കെടാ മിഥുനേ അവൾക്ക്. നമ്മളെ ഇത്രയൊക്കെ സുഖിപ്പിച്ചിട്ട് ഒരിറ്റ് വെളളം കൊടുക്കാതിരുന്നാൽ നമ്മളോട് ദൈവം ചോദിക്കില്ലേടാ.ഹഹഹഹ “…നിർമൽ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
മിഥുൻ താഴേക്കിടന്ന അവളുടെ ബാഗെടുത്തു തപ്പി നോക്കി. പകുതി കുടിച്ചൊരു വെള്ളകുപ്പി കിട്ടി. അവൻ അതിന്റെ അടപ്പ് തുറന്ന് അവളുടെ തുറന്നു കിടക്കുന്ന വായിലേക്കൊഴിച്ചു കൊടുത്തു. “ഗ്ലക്.. ഗ്ലക്.. ഗ്ലക് “അവൾ ആർത്തിയോടെ കുടിച്ചു.
ആർദ്ര കൈകൾ കൊണ്ട് തന്റെ അരക്ക് താഴേ മറച്ചു പിടിച്ചു.വല്ലാതെ വേദനിക്കുന്നുണ്ട്.. എവിടെയൊക്കെയോ ചുട്ടു നീറുന്നുണ്ട്.. തലക്ക് പിന്നിൽ കല്ലിൽ തട്ടി മുറിഞ്ഞു ചോര വരുന്നുണ്ട്.
മുതുകിൽ തൊട്ടാവാടി മുള്ള് തറച്ചു നീറുന്നുണ്ട്. തുടയിലൂടെ ചോര ഒലിച്ചിറങ്ങുന്നു. കീഴ്ച്ചുണ്ടും മാറിടങ്ങളും പല്ലുകളുടെ ദംശനമേറ്റ് നീലിച്ചു. അവളുടെ ഇളം മനസ്സും ശൂന്യമായിരുന്നു.. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ അവളുടെ മനസ്സ് പതുക്കെ സഞ്ചരിച്ചു.
നിർമൽ അവളുടെ യൂണിഫോം ചുരിദാറിന്റെ ടോപ്പും പാന്റുമെടുത്ത് അവളുടെ ദേഹത്തേക്കിട്ടു. അവളുടെ അടുത്തേക്ക് വന്നു കുനിഞ്ഞു നിന്നുകൊണ്ട് അവളെ നോക്കി.
“മോളെ… നീ ഇതിന്റെ അടിയിൽ ഇട്ടിരുന്നത് രണ്ടും കീറിപോയല്ലോ… സാരമില്ല.. തത്കാലം മോള് ഇത് മാത്രം ഉടുത്തുകൊണ്ട് വീട്ടിൽ പോ.. പിന്നെ.. ഇവിടെ ഒന്നും നടന്നിട്ടില്ല..
നിനക്കൊന്നും പറ്റിയിട്ടും ഇല്ല. ഇതിനി ആരോടെങ്കിലും പറഞ്ഞാൽ… അറിയാലോ..എനിക്കൊന്നും വരില്ല.. പക്ഷെ.. നിന്റെ ജീവിതം അതോടെ തീർന്നു.ഹാഹാഹാ “. നിർമൽ രാക്ഷസനെ പോലെ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
അവനും മിഥുനും രണ്ടടി നടന്നു. നിർമൽ പെട്ടെന്ന് തിരിഞ്ഞു വീണ്ടും അവളുടെ അടുത്തേക്ക് വന്നു.. അവൾ കിടന്നു തേങ്ങുകയാണ്. വേദന കൊണ്ട് ഇടക്ക് മൂളുന്നുണ്ട്. വീണ്ടും അവനെ കണ്ടപ്പോൾ അവൾ പേടിച്ചുകൊണ്ട് ഒന്ന് കൂടി പുറകിലേക്ക് നിരങ്ങി. കൈ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാട്ടി.
” ഹേയ്… മോള് പേടിക്കേണ്ട.. ഇനി ഞാൻ ഒന്നും ചെയ്യില്ല. പിന്നെ…എല്ലാം ഇതോടെ തീർന്നു. ഇനി മുതൽ ഞാൻ നിന്റെ കാമുകനല്ല”. ഇത് പറയുമ്പോൾ നിർമലിൽ ബീബത്സമായ മുഖഭാവം..
“ത്ഫൂ”…അവൾ സർവ്വശക്തിയും സംഭരിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി. ചോരയിൽ കുതിർന്ന തുപ്പൽ അവന്റെ ചുണ്ടിലൂടെ ഒലിച്ചിറങ്ങി.അവൻ അത് തുടച്ചു കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ ആർദ്രയെ നോക്കി.
“നായേ… നീയൊരു കാമുകനാണോടാ പട്ടീടെ മോനെ. അവൾ തല പൊക്കി കൊണ്ട് വിറയാർന്ന ശബ്ദത്തിൽ ആക്രോശിച്ചു.
“എടീ… നിന്നെ”…അവൻ അട്ടഹസിച്ചു കൊണ്ട് അവളുടെ വയറിനു നേരെ കാലോങ്ങി..
“നിർമലേ..വേണ്ടാ.. അത് ചത്തു പോകുമെടാ”..മിഥുൻ ഓടി വന്നു കൊണ്ട് അവനെ പിടിച്ചു മാറ്റി. “നീ വന്നേ.. നമുക്ക് പോകാം”.മിഥുൻ അവനെ അടക്കം പിടിച്ചു വലിച്ചു കൊണ്ടു പോയി.
തന്റെ വിശ്വസ്ഥ കാമുകൻ തന്നെ ചതിച്ചിരിക്കുന്നു എന്ന യാഥാർഥ്യം അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വന്നു. അവൾ തേങ്ങി തേങ്ങി കരഞ്ഞു. കുറേ നേരം എന്ത് ചെയ്യണമെന്നറിയാതെ അതേ കിടപ്പ് കിടന്നു വിതുമ്പി.
പതുക്കെ അവളാ യാഥാർഥ്യം മനസ്സിലാക്കി. അവൾ എഴുന്നേറ്റു നിന്നു. നിൽക്കാൻ വയ്യ. ചാരി നിൽക്കാൻ ഒരു മരം പോലും കാണുന്നില്ല. ഇതേതാണ് സ്ഥലം..? ആകെ നീളൻ പുല്ല് നിറഞ്ഞിരിക്കുന്ന ഒരു പറമ്പ്. അടുത്തൊന്നും ഒരു മനുഷ്യജീവനുള്ള ലക്ഷണമില്ല.
അവൾ പതുക്കെ ചുരിദാർ ധരിച്ചു. കയ്യും കാലും നിവർത്തുമ്പോൾ വേദനകൊണ്ട് പുളഞ്ഞു..ഷാൾ എവിടേ…?
അവൾ ചുറ്റും നോക്കി.താഴെക്കിടന്നിരുന്ന ഷാൾ എടുത്ത് ചുരിദാറിലെ മണ്ണും പൊടിയും എല്ലാം തട്ടികളഞ്ഞു. ബാഗ് തുറന്ന് മേക്കപ്പ് കണ്ണാടി എടുത്ത് മുഖം നോക്കി..ചുണ്ട് പൊട്ടിയിരിക്കുന്നു. അവൾ കുറച്ചു ലിപ്സ്റ്റിക് എടുത്ത് തേച്ചു. ഷാൾ കൊണ്ടു മുഖവും കണ്ണീരും തുടച്ചു വൃത്തിയാക്കി. ബാഗെടുത്ത് തോളിലിട്ടു. അവൾ നേരെ മുന്നോട്ട് നടന്നു.
പുല്ലുകൾ കൈകൊണ്ട് വകഞ്ഞു മാറ്റി അവൾ വേച്ചു വേച്ചു നടന്നു.. അടിവയറിനു താഴെ കുത്തികയറുന്ന വേദന..”ഹാ..അമ്മേ”….
അവളറിയാതെ ആ ദയനീയ ശബ്ദം പുറത്തു വന്നു. നടക്കാൻ വയ്യ.. ഞാൻ വീട്ടിൽ എത്തില്ലേ..ഇവിടെ മരിച്ചു വീഴുമോ.അവളുടെ നെഞ്ചകം തേങ്ങി.
അവൾ നടന്നൊരു ചെമ്മൺ പാതയിലേക്കെത്തി. ആ പാതയിലൂടെ മുന്നോട്ട് നടന്നു.. നടന്നതെല്ലാം ഒരു തിരശീലയിലെന്ന പോലെ അവളുടെ അകതാരിൽ തെളിഞ്ഞു..
ദാ.. ഈ വഴിയിലൂടെ നിർമൽ എന്ന ചതിയൻ കാമുകൻ എന്നെ ബൈക്കിൽ കൊണ്ടു വന്നത്.ഉച്ചക്കെന്നോട് സ്കൂൾ ഗേറ്റിനു മുന്നിൽ കാത്തു നിൽക്കാൻ പറഞ്ഞിരുന്നു നിർമൽ.. എനിക്കെന്തിഷ്ടമായിരുന്നു അവനെ..
തീക്ഷണമായ വെള്ളാരം കണ്ണുള്ളവൻ. നോട്ടത്തിൽ വശ്യത ഒളിപ്പിച്ചവൻ..ഞാൻ വീണു പോയി ആ കണ്ണുകളിൽ. പ്രണയത്തിന്റെ തീച്ചൂളയിൽ ഞാൻ വെന്തുരുകിയ എത്രയെത്ര ദിവസങ്ങൾ.
എന്റെ ജീവനായിരുന്നു അവൻ. അവൻ ചോദിച്ചാൽ കൊടുക്കുമായിരുന്നല്ലോ ഞാൻ എന്നെ.. പക്ഷെ.. അവൻ ചതിയനായിരുന്നു.
പൊന്തകാട്ടിൽ അവൻ ഒളിപ്പിച്ചിരുത്തിയ അവന്റെ കൂട്ടുക്കാരനെ കണ്ടപ്പോഴല്ലേ ഞാൻ എണീറ്റോടാൻ നോക്കിയത്..ആ ചെകുത്താൻമാർ മാറി മാറി എന്നെ പിച്ചി ചീന്തി. ചെമ്മൺ പാതയിലൂടെ മുന്നോട്ട് നടക്കുന്നതിനിടെ അവൾ ഓർത്തു..
കണ്ണുകൾ കലങ്ങി മറിഞ്ഞു.ആളുകൾക്ക് മുഖം കൊടുക്കാതിരിക്കാൻ അവൾ ഷാൾ കൊണ്ടു മുഖം മറച്ചു..”ഒറ്റക്കൊരു പെണ്ണെന്താ ഇവിടെ..ഇവളെന്താ ഇങ്ങനെ നടക്കുന്നത് “..
എന്ന ഭാവത്തിൽ ചിലർ ആർദ്രയെ സംശയത്തോടെ നോക്കി. നടന്നു നടന്നവൾ ടാറിട്ട റോഡിലെത്തി. വിജനമായ പ്രദേശമാണ്. വണ്ടികൾ പോകുന്നുണ്ട്. അവളൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി. ആ ഓട്ടോക്കാരൻ അവളെ അടിമുടിയൊന്നു നോക്കി.
“എന്താ മോളെ ഒറ്റക്കിവിടെ… എങ്ങോട്ടാ മോളെ”..? അയാൾ ചോദിച്ചു. “നേരെ പോട്ടെ.. എത്തിയാൽ ഞാൻ പറയാം”..അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഓട്ടോക്കാരൻ ഒന്ന് ചൂളി.. പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ വണ്ടിയെടുത്തു. അവൾ വീടിനു മുന്നിൽ ഇറങ്ങി. നടക്കാനുള്ള പ്രയാസം അമ്മ അറിയാതിരിക്കാൻ അവൾ കാലുകൾ വലിച്ചു വെച്ചു നടന്നു. കടും വേദന അടിവയറിൽ നിന്നു താഴേക്ക് അരിച്ചിറങ്ങിയെങ്കിലും അവൾ കടിച്ചു പിടിച്ചുകൊണ്ട് നടന്നു.
“എന്ത് പറ്റി മോളെ… നിന്റെ നടത്തത്തിൽ ഒരു മാറ്റം.. മുഖമൊക്കെ വല്ലാതെ”..? മുറ്റത്ത് ചെടികൾ നനച്ചു കൊണ്ടിരുന്ന അർദ്രയുടെ അമ്മ മീനാക്ഷി ചോദിച്ചു.
“ഒ ഒ ഒന്നൂല്ലമ്മേ.. സ്കൂളിൽ ഒന്ന് വീണു”.ആർദ്ര അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
അവൾ വീടിനകത്തേക്ക് കയറുമ്പോൾ മീനാക്ഷി അവളെ തന്നെ നോക്കി.ചുരിദാർ കീറിയിരിക്കുന്നു.. ഉമ്മറപ്പടിയിലേക്ക് കാലെടുത്ത് വെക്കാൻ അവൾ ബുദ്ധിമുട്ടുന്നുണ്ട്. ആ അമ്മമനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു. അവർ ചെടി നനക്കുന്ന ഹോസ് താഴെയിട്ട് അകത്തേക്ക് കയറി.
അവളുടെ റൂമിന്റെ അടുത്ത് ചെന്ന് പതുക്കെ എത്തി നോക്കി.ആർദ്ര കട്ടിലിൽ കാൽ മുട്ടിലേക്ക് തലവെച്ചു ചുമരും ചാരി ഇരിക്കുന്നുത് കണ്ട മീനാക്ഷിയുടെ ഉള്ളം പിടച്ചു. മീനാക്ഷി പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു..
“ഇന്നെന്താ മോളെ കുളിക്കുന്നൊന്നുമില്ലേ.. വീണിട്ട് എവിടെയെങ്കിലും മുറിഞ്ഞൊ.?
എവിടേ.? അമ്മ നോക്കട്ടെ.” മീനാക്ഷി മോളുടെ അടുത്തിരുന്നു തലയിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.
അവൾ തലപൊക്കി അമ്മയേ നോക്കി.. തുളുമ്പി ചാടാൻ വെമ്പി നിന്നിരുന്ന കണ്ണീർ തുള്ളികൾ ചാലിട്ടൊഴുകി. ചുണ്ടുകൾ വിതുമ്പി…
“അയ്യേ.. ഒന്ന് വീണതിനാണോ എന്റെ പൊന്നിങ്ങനെ വിതുമ്പുന്നെ.പ്ലസ്ടൂവിൽ എത്തിയിട്ടും കുട്ടികളെ പോലെ… അയ്യേ”. മീനാക്ഷി അവളെ കളിയാക്കുന്ന പോലെ അഭിനയിച്ചു.
ആർദ്ര അമ്മയുടെ മുഖത്തേക്ക് നോക്കി.. “അമ്മേ…. അമ്മേ”..അവൾ വിതുമ്പുന്ന ചുണ്ടുകളോടെ അമ്മയുടെ തോളിലേക്ക് വീണു തേങ്ങി കരഞ്ഞു. മീനാക്ഷിയുടെ ചുമൽ കണ്ണീരിൽ കുതിർന്നു. ആ അമ്മ മനം വല്ലാതെ നൊന്തു.
“മോളെ.. നീ വീണതല്ല എന്നെനിക്ക് മനസ്സിലായി. ഞാൻ നിന്റെ അമ്മയാണ്. ഒരു പതിനെട്ടുകാരി പെൺകുട്ടിയുടെ അമ്മ എന്ന് പറഞ്ഞാൽ.. നിന്റെ നടപ്പും ഇരിപ്പും മട്ടും ഭാവവും വരെ എനിക്കറിയാം.
നിന്റെ മുഖമൊന്നു മാറിയാൽ അമ്മക്ക് മനസ്സിലാകും..സ്വന്തം അമ്മയേ പോലെ മകളെ മനസ്സിലാക്കാൻ ലോകത്തു ആർക്കും കഴിയില്ല.. പറ.. എന്താണെങ്കിലും പറഞ്ഞോ.. അമ്മ കൂടെയുണ്ടാകും.
ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല. ഞാൻ നിന്റെ അമ്മ മാത്രമല്ല.കൂട്ടുകാരിയാണെന്നൊക്കെ നീ തന്നെയല്ലേ അഭിമാനപൂർവ്വം എല്ലാരോടും പറയാറ്.” മീനാക്ഷി മോളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ആർദ്രക്ക് വല്ലാത്തൊരു ധൈര്യം കൈവന്നു. അമ്മയല്ലാതെ പിന്നെയാര്. അമ്മയോടല്ലാതെ പിന്നെയാരോട് ഞാനിതു പറയും. എന്തിനും പരിഹാരം ഇവിടെ ഉണ്ടല്ലോ.എന്തും സഹിക്കാനൊരു ഹൃദയം ഇവിടെ ഉണ്ടല്ലോ..
ആർദ്ര അമ്മയുടെ ചുമലിൽ നിന്നു തലയെടുത്തു മുഖത്തേക്ക് നോക്കി. അവർ സാരി തുമ്പുകൊണ്ട് അവളുടെ കണ്ണീർ തുടച്ചു കൊടുത്തു.
“അമ്മ വിഷമിക്കരുത്.. കരയരുത്. ഞാൻ എല്ലാം പറയാം”…ആർദ്ര ഉണ്ടായ സംഭവമെല്ലാം മീനാക്ഷിയോട് പറഞ്ഞു.
മീനാക്ഷിയുടെ ഉള്ളം തേങ്ങി.. കരള് പിടച്ചു. ഹൃദയത്തിൽ ഒരു കത്തി കുത്തിയിറങ്ങുന്ന പോലെ മകളുടെ വാക്കുകൾ കുത്തിയിറങ്ങി..
സഹിക്കാൻ പറ്റാഞ്ഞിട്ടും അവർ കരയാതെ പിടിച്ചു നിന്നു.. ഞാൻ തകർന്നാൽ മോളും തകരും. അവർ ആത്മധൈര്യം സംഭരിച്ചു.
“ഓ.. ഓഹോ.. ഇ ഇത്രേയുള്ളോ കാര്യം. ഇതൊക്കെ നിസ്സാര കാര്യമല്ലേ പൊന്നു മോളെ.” മീനാക്ഷി അഗാധ ദുഃഖം പുറത്തു കാണിക്കാതെ പറഞ്ഞു.
ആർദ്ര അമ്മയുടെ ഈ മാറ്റം കണ്ട് അത്ഭുതം കൂറി. അവൾ അവിശ്വസനീയതയോടെ കണ്ണ് മിഴിച്ച് അമ്മയേ നോക്കി.
“നിസ്സാരകാര്യമാണോ അമ്മേ ഇത്?. ഒരു പെണ്ണിനുള്ള വിലപ്പെട്ടതൊക്കെ പോയില്ലേ. എന്റെ മാനം പോയില്ലേ. ഞാൻ ചീത്തയായില്ലേ. എന്റെ എല്ലാം പോയില്ലേ..? ആർദ്ര വീണ്ടും തേങ്ങി കരഞ്ഞു.
മീനാക്ഷി അവളെ കെട്ടിപിടിച്ചു. പുറത്ത് തലോടി. “മോൾക്കൊന്നും പറ്റിയിട്ടില്ല. മോളുടെ ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഇത് കൊണ്ടൊന്നും തീരേണ്ടതല്ല ഒരു പെണ്ണിന്റെ ജീവിതം.എന്റെ മോള് പോയെന്നു നന്നായി സോപ്പ് തേച്ചൊന്നു കുളിച്ചേ ആദ്യം.
എന്നിട്ട് പറയാം ബാക്കി.. .ചെല്ല് “. മീനാക്ഷി മോളെ എഴുന്നേൽപ്പിച്ചു. തോർത്തുമുണ്ടെടുത്തു കയ്യിൽ കൊടുത്തു.. മോളെ തള്ളി തള്ളി ബാത്‌റൂമിൽ കൊണ്ടാക്കി.വാതിൽ അടക്കും മുമ്പ് മീനാക്ഷി പറഞ്ഞു..
“പിന്നെ…. ഈ കുളിയോട് കൂടി നിന്റെ ശരീരത്തിലും മനസ്സിലും കയറികൂടിയ എല്ലാ അഴുക്കും ഒഴുക്കി കളയണം.കേട്ടോ.” മീനാക്ഷി ചിരിച്ചു കൊണ്ട് പറഞ്ഞു.
ആർദ്ര ചുണ്ടിൽ കണ്ണീരിൽ മുങ്ങിയൊരു ചിരി കൃതിമമായി വിരിയിച്ചു കൊണ്ട് തലകുലുക്കി..അവൾ ബാത്‌റൂമിന്റെ വാതിലടച്ചു.. മീനാക്ഷിയുടെ മുഖം മാറി. ഹൃദയം സങ്കടത്താൽ പെരുമ്പറ കൊട്ടി.
ഉള്ളിൽ അടക്കി വെച്ചിരുന്ന സങ്കടകടൽ അണിപൊട്ടിയൊഴുകി.. “ഈശ്വരാ.. എന്റെ കുട്ടി… എത്ര വേദന സഹിച്ചു കാണും”.ആ അമ്മ ഓടിചെന്ന് കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.
കരച്ചിൽ ആർദ്ര കേൾക്കാതിരിക്കാൻ തലയിണയിൽ മുഖം അമർത്തി.. “ദുഷ്ടൻമാരെ… നിങ്ങൾ എന്റെ മോളെ.” അവർ തേങ്ങി കരഞ്ഞു..
“ഇല്ല. ഞാൻ തളർന്നാൽ എനിക്കവളെ നഷ്ടപ്പെടും. ഞാനാണ് അവളുടെ ധൈര്യം. അത് കൊടുക്കണം..ഒരു പെറ്റവയറല്ലാതെ ആരുണ്ട് അതിന് യോഗ്യർ”.അവരുടെ ഉള്ളം മന്ത്രിച്ചു
അവർ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ എണീറ്റു. മുഖം കഴുകി.മോളുടെ കുളി കഴിയാൻ കാത്തു നിന്നു. ആർദ്ര കുളി കഴിഞ്ഞു പുറത്തിറങ്ങി.
“മോള് വാ.. ഇവിടിരി”.മീനാക്ഷി അവളെ മാടി വിളിച്ചു. അവൾ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്ത് വന്നിരുന്നു. “എല്ലാ നീറ്റലും ഒഴുകി പോയില്ലേ”.? മീനാക്ഷി ചോദിച്ചു.
“ശരീരത്തിനേറ്റ നീറ്റൽ സഹിക്കാം അമ്മേ. പക്ഷെ.. മനസ്സിലെ നീറ്റൽ”… അവൾ മുഴുവൻ പറഞ്ഞില്ല.
“ആ നീറ്റൽ അണയണമെങ്കിൽ അവരെ കൊല്ലണം.” മീനാക്ഷി ആർദ്രയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു. ആ മുഖത്തെ അഗ്നി കണ്ട് അവൾ പേടിച്ചു.കണ്ണുകളിൽ നിന്ന് പ്രതികാരാഗ്നി ചിതറി വീണു.
“അമ്മ… എന്താ പറഞ്ഞേ..കൊ കൊ കൊല്ലാനോ.” ആർദ്ര വിറച്ചുകൊണ്ട് പറഞ്ഞു.
“അതേ… കൊല്ലണം..ആ കാമപിശാചുകളെ.അവർ എല്ലാം നേടിയവരായി ഒരു പെണ്ണിനെ പിച്ചിച്ചീന്തിയതിന്റെ പേരിൽ അഭിമാനം കൊള്ളും. ആണത്വം തെളിയിച്ച അഭിമാനത്തിൽ പുളകം കൊള്ളുന്നുണ്ടാകും.
കൂട്ടുകാരുടെ കള്ളുകുടി സഭകളിൽ നിന്നോട് ചെയ്ത ക്രൂരത വീരസാഹസം പോലെ വിളമ്പും അവർ. നീ ഒളിവിൽ കഴിയുമ്പോൾ അവർ ഒന്നും സംഭവിക്കാത്തവരെ പോലെ പുറത്തിറങ്ങി നടക്കും.
എങ്ങിനെയാണ് പെണ്ണിന് മാത്രം നഷ്ടം സംഭവിക്കുന്നത്.പീഡിപ്പിക്കുമ്പോൾ ആണിന് നഷ്ടപ്പെടാത്ത എന്താണ് പെണ്ണിന് നഷ്ടപെടുന്നത്.. കൊല്ലണം…ആ കാമ പിശാചുകളെ.. എന്നാലേ ഈ നെഞ്ചിലേ നീറ്റൽ അണയൂ”.മീനാക്ഷി ഉറക്കെ വിളിച്ചു പറഞ്ഞു.
“മ്മ്. മ്മ്”..ആർദ്ര തലയാട്ടി. “അതേ അമ്മേ.. കൊല്ലണം.. പക്ഷെ.. എങ്ങിനെ.. നമ്മളെ കൊണ്ട് പറ്റുമോ അതിന്..”? അവൾ സങ്കടവും ദേഷ്യവും കൂട്ടികലർത്തി ചോദിച്ചു.
“ഹിഹിഹി.. നമ്മളെ കൊണ്ടേ പറ്റൂ.. നമ്മളെ കൊണ്ട് മാത്രം.. നിർമൽ നിന്നെ സ്നേഹിക്കുന്ന പോലെ അഭിനയിച്ചു. നീ ശരിക്കും ആത്മാർത്ഥമായി സ്നേഹിച്ചു. അവന്റെ ലക്ഷ്യം നിന്റെ ശരീരം മാത്രമായിരുന്നു.
അതവൻ നേടിയെന്ന് അവൻ അഭിമാനിക്കുന്നു. അതിനി നീ നേരെ തിരിച്ചു പ്രയോഗിക്കണം.. നീ അവനെ സ്നേഹിക്കുന്നപോലെ അഭിനയിക്കണം. നിന്റെ ലക്ഷ്യവും അവന്റെ ശരീരം മാത്രമായിരിക്കണം..
സ്വന്തമാക്കാനല്ല. ഇല്ലാതാക്കാൻ.. മനസ്സിലാകുന്നുണ്ടോ മോൾക്ക്.” മീനാക്ഷി ചോദിച്ചു ആർദ്ര മനസ്സിലായി എന്ന ഭാവത്തിൽ തലയാട്ടി..
“പക്ഷെ.. അമ്മേ.. അവൻ ഇനി എന്റെ കാമുകനല്ല എന്നൊക്കെ പറഞ്ഞിട്ടാ പോയത്.. ആ അവനെ ഇനി ഞാൻ എങ്ങിനെ”….
“നീ വിളിച്ചാൽ അവൻ വീണ്ടും വരും. അവരൊക്കെ അത്രേയുള്ളൂ. എങ്ങിനെ വിളിക്കണമെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ. പക്ഷെ ഇനി ഒരിക്കലും അവരെ നിന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കരുത്…
ഒരു കാര്യമുണ്ട് മോളെ.. ഒരിക്കലും അച്ഛൻ ഇതറിയരുത്. അദ്ദേഹത്തിന് സഹിക്കില്ല. അദ്ദേഹം കേസ് കൊടുക്കും. പിന്നെ നീ “പീഡത്തിനിരയായ പെൺകുട്ടി”എന്ന ലേബലിൽ അറിയപ്പെടും.
ചാനലുകളിലെ അന്തിചർച്ചകളിൽ ഈ പേര് ഉറക്കെ വിളിച്ചു പറയും. മരിക്കുവോളം പിന്നെ എന്റെ കുട്ടിക്ക് ആ പേരായിരിക്കും.ഏതോ രണ്ട് പേപിടിച്ച നായ്ക്കൾ കടിച്ചൂന്ന് കരുതി നിന്റെ ഭാവി തകർക്കണോ..? അത് വേണോ മോളെ”..? മീനാക്ഷി ചോദിച്ചു.
“ഇല്ലമ്മേ.. ഞാൻ ഒരിക്കലുമിത് അച്ഛനോട് പറയില്ല..ആരോടും പറയില്ല. അവരെ ഞാൻ ഇതിന്റെ പേരിൽ അഭിമാനിക്കാൻ വിടില്ല. അമ്മ ധൈര്യമായിരിക്ക്.” ആർദ്ര പറഞ്ഞു.
പിറ്റേന്ന് ആർദ്ര ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ സ്കൂളിൽ പോയി. ദിവസങ്ങൾ കടന്ന് പോയി. സാധാരണ നിലയിലേക്ക് അവളുടെ ആരോഗ്യം എത്തി.
അവൾ പതുക്കെ ജീവിതത്തിലേക്ക് കരകയറി..കൂട്ട്കാരികളോട് പോലും ഒന്നും പറഞ്ഞില്ല.ആരും ഒന്നും അറിഞ്ഞതുമില്ല.
ഒരു ദിവസം ക്ലാസ്സ് വിട്ടപ്പോൾ അവൾ വേഗം നിർമലിന്റെ കോളേജിലേക്ക് ഓട്ടോ പിടിച്ചു പോയി.. ഗേറ്റിൽ അവനെ കാത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബൈക്കുമായി കോളേജിൽ നിന്ന് പുറത്തിറങ്ങി…
അവനെ കണ്ടപ്പോ അവളുടെ ഉള്ളിൽ ദേഷ്യവും പകയും നുരഞ്ഞ് പൊന്തി നിറഞ്ഞെങ്കിലും അവളെല്ലാം നെഞ്ചിലൊതുക്കി.. അവൻ അടുത്തെത്തിയപ്പോൾ അവൾ വിളിച്ചു.. “ഹലോ.. നിർമൽ”.അവൻ ബൈക്ക് നിർത്തി നോക്കി. അവൾ അവന്റെ അടുത്തേക്ക് ചെന്നു.
“എന്താ.. എന്നോട് ദേഷ്യമാണോടാ..നീ അങ്ങനെയൊക്കെ ചെയ്തെന്നു വെച്ചു എനിക്ക് നിന്നെ മറക്കാൻ പറ്റുമോ. വെറുക്കാൻ പറ്റുമോ?.ഞാൻ അത്രക്ക് സ്നേഹിച്ചതല്ലെടാ നിന്നെ”. അവൾ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് അവനോട് പറഞ്ഞു.
നിർമൽ ഒന്നും മിണ്ടിയില്ല. അവന്റെ മുഖഭാവം മാറുന്നത് കണ്ട് അവൾ ഉള്ളിൽ ചിരിച്ചു.
“ആർദ്രാ.. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ.. ഇത്രയൊക്കെ ചെയ്തിട്ടും”… നിർമൽ അമ്പരപ്പ് വിട്ടുമാറാതെ ചോദിച്ചു.
“വേണ്ട നിർമൽ…ഇനി ഒന്നും പറയേണ്ട..എനിക്കിപ്പോ നിന്നോട് ഇഷ്ടം കൂടിയിട്ടേയുള്ളൂ.. കേട്ടിട്ടില്ലേ പീഡിപ്പിക്കപ്പെട്ട പെണ്ണിന് പീഡിപ്പിച്ചവനോട് ഒരു ഇഷ്ടം തോന്നുമെന്നു..നീ ഉഷാറാ.അന്ന് എനിക്ക് നന്നായി രസിച്ചൂ ട്ടോ.”
“അന്നു നടന്നത് നീ ആരോടെങ്കിലും പറഞ്ഞോ ടാ”.ആർദ്ര നാണം അഭിനയിച്ചു കൊണ്ട് ചോദിച്ചു. “ഇ ഇ ഇല്ല”.നിർമൽ പറഞ്ഞു.
“എന്നാലേ.. അതാരോടും പറയേണ്ട. നമുക്കിനിയും അങ്ങനെയൊക്കെ”…. ആർദ്ര മനം മയക്കുന്ന ചിരി അവന് സമ്മാനിച്ചു കൊണ്ട് നടന്നകന്നു.
നിർമലിന്റെ ചുണ്ടിൽ ഒരു ഇളം പുഞ്ചിരി വിരിഞ്ഞു. അവൻ ബൈക്കിൽ സന്തോഷത്തോടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ അവൻ മിഥുനേ വിളിച്ചു.
“ഹലോ.. മിഥുൻ.. എടാ.. ആർദ്ര എന്നെ കാണാൻ വന്നിരുന്നു. അവൾക്കിപ്പോഴും എന്നെ ഇഷ്ടമാണെന്ന്.. ഞാൻ നന്നായി രസിപ്പിച്ചു എന്നൊക്കെ പറഞ്ഞു. വല്ല ചതിയും ആയിരിക്കുമോ?. എനിക്കെന്തോ വിശ്വസിക്കാൻ പറ്റുന്നില്ല.” നിർമൽ പറഞ്ഞു.
“ആണോ.. മോനെ കോളടിച്ചല്ലോ.. പെണ്ണുങ്ങൾ അങ്ങനെയാടാ.. നന്നായി അഭിനയിക്കും.അന്നവൾക്ക് നന്നായി സുഖിച്ചു കാണും. ബാക്കിയൊക്കെ അഭിനയം അല്ലെടാ..
പെണ്ണുങ്ങളെ ഒരിക്കൽ രസിപ്പിച്ചവരെ പിന്നെ അവർ മറക്കില്ലെന്നാ കേട്ടിട്ടുള്ളത് ചതിയൊന്നുമാവാൻ വഴിയില്ല. ഇനി ആണെങ്കിൽ തന്നെ ആ കിളുന്ത്പെണ്ണ് നമ്മളെ എന്ത് ചെയ്യാനാ. നീ ധൈര്യമായി മുന്നോട്ട് പോ”. മിഥുൻ പറഞ്ഞു. നിർമൽ ഫോൺ കട്ട് ചെയ്തു
അവൻ മനസ്സ് തുറന്നൊന്നു ചിരിച്ചു. “ആ സൗന്ദര്യധാമം ഇനിയും ഞാൻ കോരികുടിക്കും.” അവൻ സ്വയം പറഞ്ഞു കൊണ്ട് അഭിമാനിച്ചു.
“അമ്മേ.. നിർമലിനെ ഞാൻ ഇന്ന് കണ്ടു..അവനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് അമ്മ കണ്ടോ.. ഇനിയവന്മാർ എന്റെ പിന്നാലെ വരും. എല്ലാം നമ്മൾ കരുതിയപോലെ തന്നെ നടക്കും.” വീട്ടിലെത്തിയ ആർദ്ര അമ്മയോട് പറഞ്ഞു.
“മ്മ്.. മോള് സൂക്ഷിക്കണം കെട്ടോ.അവൻ ഇനിയും മോളെ”… മീനാക്ഷി പറഞ്ഞു മുഴുമിപ്പിച്ചില്ല.
“ഇല്ലമ്മേ.. ഇനി അവൻ എന്റെ ദേഹത്ത് തൊടില്ല. അവനെന്നല്ല ആണായി പിറന്ന ഒരുത്തനും അനുവാദമില്ലാതെ എന്റെ ദേഹത്തു തൊടില്ല.. അമ്മ കാത്തിരുന്നോ.. നമ്മുടെ ആ ദിവസത്തിനായി “. ആർദ്രയുടെ ശബ്ദം ഉറച്ചതായിരുന്നു.
മകളുടെ ഈ മാറ്റത്തിൽ മീനാക്ഷിക്ക് അഭിമാനം തോന്നി.”ഞാൻ അന്ന് കൊടുത്ത ആ ധൈര്യമാണ് എന്റെ മോള് ഇന്ന് ജീവിച്ചിരിക്കാൻ കാരണം. ഞാൻ അന്ന് തളർന്നിരുന്നെങ്കിൽ… ഈശ്വരാ.” മീനാക്ഷി ഓർത്തു.
പിറ്റേന്ന് ആർദ്ര നേരത്തെ സ്കൂളിൽ നിന്നിറങ്ങി. നേരെ മിഥുന്റെ കടയിലേക്ക് പോയി. ആർദ്രയെ കണ്ട മിഥുൻ ഒന്ന് ഞെട്ടി. അവന്റെ വായിലെ വെളളം വറ്റി.. “ദൈവമേ ഇവൾ എല്ലാം വിളിച്ചു കൂവുമോ.” അവന്റെ ഉള്ള് ഭയന്ന് വിറച്ചു. കടയിൽ നല്ല തിരക്കാണ്.
“ഹായ് മിഥുൻ.. എനിക്കൊന്ന് സംസാരിക്കണം. തിരക്കൊഴിഞ്ഞിട്ട് മതി.ഞാൻ പുറത്ത് കാത്ത് നിൽക്കാം”.അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
മിഥുൻ യാന്ത്രികമായി തലയാട്ടി.. അവന്റെ ഉൾകിടിലം വീണ്ടും കൂടി. തിരക്കൊഴിഞ്ഞപ്പോൾ ആർദ്ര കടയിലേക്ക് കയറി മിഥുന്റെ അടുത്തേക്ക് ചെന്നു.
“എന്താ.. മിഥുൻ.. എന്നോട് ദേഷ്യമാണോ. ദേഷ്യം ഒന്നും വേണ്ടാട്ടോ. സത്യം പറയാലോ. അന്ന് എന്നെ കൂടുതൽ രസിപ്പിച്ചത് നീയാട്ടോ. ആ നിന്നെ എങ്ങനയാടാ ഞാൻ വെറുക്കുന്നെ..
കേട്ടിട്ടില്ലേ. പീഡിപ്പിക്കപ്പെട്ട പെണ്ണിന് പിന്നീട് പീഡിപ്പിച്ചവനോട് ഇഷ്ടം തോന്നുമെന്ന്.നമുക്കിനിയും കാണണം”.അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അന്നുണ്ടായത് ആരോടെങ്കിലും പറഞ്ഞോ മിഥുൻ.? ആർദ്ര നാണത്തോടെ ചോദിച്ചു.
“ഇ..ഇല്ല..എന്തേ”?. മിഥുൻ പേടിയോടെ ചോദിച്ചു. “ഒന്നൂല്ലെടാ.. എന്നാ ആരോടും പറയണ്ടാട്ടോ. നമുക്കിനിയും വേണ്ടേ..ഞാൻ പോട്ടെ..പിന്നെക്കാണാം”..അവൾ ചിരിച്ചുകൊണ്ട് നടന്നകന്നു.
മിഥുന്റെ ഉള്ളിൽ ആഹ്ലാദം അലതല്ലി..”ഈ അപ്സരസ്സിനെ എനിക്കിനി എന്നും…. ഹാവൂ ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു”..അവൻ സ്വയം മറന്നു പറഞ്ഞു.
ആർദ്ര നേരെ നിർമലിന്റെ കോളേജിലേക്ക് പോയി.അവനെ കാത്തു നിന്നു. “വാ.. കയറ് “..നിർമൽ ബൈക്ക് നിർത്തി അവളോട് പറഞ്ഞു. അവൾ കയറി..അവർ കുറേ സല്ലപിച്ചു. പഴയ പ്രണയാനുഭവങ്ങൾ പറഞ്ഞു ചിരിച്ചു. ആ ചിരിയിലെ ചതി അവനു മനസ്സിലായില്ല. അവന്റെ സ്നേഹം വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങി. അവൾ ഉള്ളിൽ ചിരിച്ചു.
വൈകീട്ട് മിഥുൻ നിർമലിനെ ഫോണിൽ വിളിച്ചു. ” ഹലോ.. നിർമലേ.. ആർദ്ര എന്റടുത്തും വന്നിരുന്നു. നിന്നോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാ എന്നോടും പറഞ്ഞത്.. ഞാൻ പറഞ്ഞില്ലേ.. അവൾക്കന്ന് നന്നായി സുഖിച്ചെന്നു .. അന്ന് കരഞ്ഞതൊക്കെ അവളുടെ അടവല്ലേ..
നമ്മളന്ന് കവർന്നെടുത്തില്ലേ. ഇനി അവൾ സമ്മതത്തോടെ തരും. ഒരു പെൺശരീരം അവളുടെ സമ്മതത്തോടെ അനുഭവിക്കാൻ കിട്ടുകയെന്നാൽ ചില്ലറ കാര്യമല്ല നിർമലേ. ഇനി നമുക്കവളെ മാറി മാറി.. ഹഹഹഹ.”….മിഥുൻ കള്ളച്ചിരി ചിരിച്ചു.
“ഹഹഹഹ.. അതെയതെ.നമ്മുടെ ഭാഗ്യം…അല്ലാതെന്ത് പറയാനാ”. നിർമൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
രണ്ട് പേരും നല്ല സന്തോഷത്തിലാണ്. ആർദ്ര ഇരുവരെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന പോലെ അഭിനയിച്ചു.അവർ രണ്ട് പേരും ആ സ്നേഹത്തിന് മുന്നിൽ കീഴടങ്ങി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആർദ്രയുടെ സമ്മതത്തോടെ അവളെ അനുഭവിക്കാൻ അവർ വെമ്പി.. കൊതിപൂണ്ടു നടന്നു. അവളുടെ ഒരു വിളിക്കായി അവർ കാത്തിരുന്നു.
ഒരു ദിവസം ആർദ്ര ഇരുവരോടും പറഞ്ഞു. നാളെ എന്റെ ബർത്ത്ഡേയാണ്. രണ്ടാളും വൈകീട്ട് വീട്ടിൽ വരണം.. നമുക്ക് അടിച്ചു പൊളിച്ചു ആഘോഷിക്കാം.. ആഘോഷം കഴിഞ്ഞാൽ നമുക്ക് …. ഞാനത് പറയണോ എനിക്ക് നാണമാകുന്നു “.അവൾ നാണം അഭിനയിച്ചു.
മിഥുനും നിർമലും അത്ഭുതത്തോടെ പരസ്പരം നോക്കി. സന്തോഷത്താൽ അവരുടെ മുഖം ചുവന്നു. ശരീരം കോരി തരിച്ചു.
“വേണ്ട.. നീ പറയണ്ട.. ഞങ്ങൾക്ക് മനസ്സിലായി.. പക്ഷെ”…? “ഓഹ്.. വീട്ടുക്കാരോ.. അമ്മയുണ്ടാകും. സാരമില്ല. അമ്മ പരിപാടി കഴിഞ്ഞാൽ അമ്മയുടെ വീട്ടിൽ പോകും. അച്ഛൻ ഏഴ് മണിക്കേ ജോലി കഴിഞ്ഞു വരൂ.” ആർദ്ര പറഞ്ഞു.
“ശരി.. ഞങ്ങൾ വരാം”..ഇരുവരും ആവേശത്തോടെ പറഞ്ഞു. അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് നടന്നു പോയി.
നിർമലും മിഥുനും ഉറക്കെ ചിരിച്ചു കൊണ്ട് പരസ്പരം കയ്യടിച്ചു. “ആദ്യം എനിക്ക് വേണം.. പിന്നീട് നീ.” നിർമൽ പറഞ്ഞു.
“ആ.. അതൊക്കെ അവൾ പറയും.. ആദ്യം അവിടെ എത്തട്ടെ.” മിഥുൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അമ്മേ.. അമ്മ പറഞ്ഞ പോലെ നാളെ വൈകീട്ട് അവർ വരും. എല്ലാം റെഡിയല്ലേ”..അന്ന് രാത്രി ആർദ്ര അമ്മയോട് ചോദിച്ചു.
“അതേ.. നാളെ പകൽ അവർക്കുള്ള വിഷക്കൂട്ട് തയ്യാറാക്കണം. പായസത്തിൽ കലർത്താനുള്ള പൊടിയുടെ രഹസ്യം നീ അറിയേണ്ട.അത് അധികമായി ഉള്ളിൽ ചെന്നാൽ ആന്തരികാവയവങ്ങൾ പതുക്കെ പ്രവർത്തനം നിർത്തും.. അതേ പൊടി വളരെ കുറച്ചു നമ്മളും പായസത്തിൽ കലർത്തി കുടിക്കണം.
അല്ലെങ്കിൽ സംശയം തോന്നും. നമുക്കൊരു ഛർദി, തലകറക്കം എന്നിവയിൽ ഒതുങ്ങും. ഫോറൻസിക് പരിശോധനയിൽ വെറും ഭക്ഷ്യവിഷബാധ ഹി ഹി ഹി ഹി.”..മീനാക്ഷി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
ആർദ്ര അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി. ആ മുഖത്തെ അഗ്നി അവൾ കണ്ടു. ആർദ്രയുടെ മുഖത്തെയും ഭാവം മാറി. അവളുടെ മനസ്സ് അന്നനുഭവിച്ച ക്രൂരമായ പീഡനത്തിലേക്ക് തിരികെ സഞ്ചരിച്ചു. മീനാക്ഷി അവളെ നോക്കി. രണ്ടുപേരും ഒരുമിച്ച് പല്ലുകൾ കടിച്ചമർത്തി
പിറ്റേന്ന് വൈകീട്ട് മിഥുനും നിർമലും സമ്മാനപൊതികളുമായി ആർദ്രയുടെ വീട്ടിലെത്തി. അവളും അമ്മയും കൂടി അവരെ സ്വീകരിച്ചിരുത്തി. കേക്ക് മുറിച്ചു.. “ഹാപ്പി ബർത്ഡേയ് ട്ടൂ യൂ”..ഈണത്തിൽ മുഴങ്ങി.
“നിങ്ങളിരിക്ക്.. ഞാൻ പായസം കൊണ്ട് വരാം”. എന്ന് പറഞ്ഞു മീനാക്ഷി അടുക്കളയിലേക്ക് പോയി.
നിർമലും മിഥുനും ഇരുന്നു. അവരുടെ അഭിമുഖമായി ആർദ്രയും ഇരുന്നു. മീനാക്ഷി നേരത്തെ തയ്യാറാക്കി വെച്ച പായസം കൊണ്ട് വന്നു. ഓരോ ഗ്ലാസ് വീതം മീനാക്ഷി തന്നെ എടുത്തു കൊടുത്തു. ഒരു ഗ്ലാസ് ആർദ്രക്കും കൊടുത്തു. ബാക്കി വന്ന ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് മീനാക്ഷി ആർദ്രയുടെ അടുത്തിരുന്നു.
രണ്ടുപേരും പായസം പതുക്കെ കുടിക്കാൻ തുടങ്ങി. “ഞാൻ ഉണ്ടാക്കിയതാ.എങ്ങനെയുണ്ട് “..? ആർദ്ര ചോദിച്ചു. “ആണോ.. നന്നായിട്ടുണ്ട്”.ഇരുവരും ഒന്നിച്ചു മറുപടി പറഞ്ഞു.
അവർ പായസം മുഴുവൻ കുടിച്ചു ഗ്ലാസ് ടേബിളിൽ വേച്ചു. അവരങ്ങനെ സംസാരിച്ചിരിക്കേ മിഥുൻ ഇരുന്നു ഞെരിപ്പിരി കൊണ്ടു.
” എനിക്കെന്തോ ഒരു അസ്വസ്ഥത വയറിനുള്ളിൽ.. എന്തൊക്കെയോ ഉരുണ്ടു കയറുന്നു”. മിഥുൻ നിർമലിനോട് പറഞ്ഞു.
“എനിക്കുമുണ്ടെടാ ഒരു ഏനക്കേട്. നെഞ്ചിലൊരു പൊരിച്ചിൽ.” നിർമൽ നെഞ്ചിലുഴിഞ്ഞു കൊണ്ട് പറഞ്ഞു.
അർദ്രയും മീനാക്ഷിയും പരസ്പരം നോക്കി ചിരിച്ചു. അവർ ഉറക്കെ ചിരിച്ചു. ഇരുവരും അവരുടെ മുഖത്തേക്ക് നോക്കി. അവർ വീണ്ടും ചിരിച്ചു.
“എടാ… മിഥുനെ….ചതിച്ചതാടാ ഇവർ വിഷം കലക്കിയ പായസമാ നമുക്ക് തന്നത്”.നിർമൽ വിറച്ചു കൊണ്ട് എണീക്കാൻ നോക്കി. “ആഹ്വാ..ഗ്.. ഗ്..”അവൻ കട്ട ചോര ഛർദിച്ചു..
“എടീ.. നീ ഞങ്ങളെ ചതിച്ചു അല്ലേ”..നിർമൽ എഴുന്നേറ്റ് നിന്നതും താഴെ വീണു. താഴേക്കു വീണ അവൻ വീണ്ടും ഛർദിച്ചു.
“അതേടാ… ചതിച്ചത് തന്നെയാ.. പിന്നെ നീയൊക്കെ എന്ത് കരുതി. നിന്നെയൊക്കെ സൽക്കരിച്ചിരുത്തി ഞാൻ വീണ്ടും കിടന്നു തരുമെന്ന് കരുതിയോടാ നായേ.” ആർദ്ര അലറി.
മിഥുനും ചോര ഛർദിച്ചു കൊണ്ട് താഴെ വീണു.. വായിൽ നിന്നു നുരയും പതയും വന്നു. ഇരുവരും കണ്ണ് തുറിച്ചുകൊണ്ട് ആർദ്രയെ നോക്കി..
“ചതിച്ചതാണത്രേ.. അപ്പൊ നീ എന്റെ മോളോട് ചെയ്തതോ.. പ്രേമം നടിച്ചു എന്റെ മോളെ ചതിച്ചതല്ലെടാ നീ.. ചതിക്കു ചതി തന്നെയാടാ പരിഹാരം. പ്രേമം എന്ന മഹത്തായ അനുഭവത്തെ വ്യഭിചരിച്ച പന്നീ
നീ അനുഭവിച്ചതും പോരാഞ്ഞിട്ട് നിന്നെ ജീവന് തുല്യം സ്നേഹിച്ച ഇവളെ നീ നിന്റെ കൂട്ടുകാരനായ ഈ പന്നിക്ക് കാഴ്ചവെച്ചില്ലെടാ ചെകുത്താനേ. അതിനെ പിന്നെ എന്ത് പേരിട്ടു വിളിക്കണമെടാ പട്ടിക്കുണ്ടായവനേ” മീനാക്ഷി പൊട്ടികരഞ്ഞു കൊണ്ട് അലറി.
“എന്തിഷ്ടമായിരുന്നു നിന്നെ എനിക്ക്. ആ നീ തന്നെ.. എന്നെ…വേണ്ട വേണ്ടാന്നു ഞാൻ എത്ര കെഞ്ചി പറഞ്ഞു.ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്കറിയോ.
എല്ലില്ലാത്ത ഒരവയവം കാലിനിടയിൽ ഉണ്ടെന്ന് കരുതി ഏത് പെണ്ണിനേയും കയറി പീഡിപ്പിക്കാമെന്നു കരുതി അല്ലേടാ.. ചാകെടാ… ചത്ത് പോ..ആൺവർഗ്ഗത്തിന് അപമാനമാ നീയൊക്കെ ജീവിച്ചിരിക്കുന്നത്. നീയൊന്നും ഇനി വേണ്ട.” ആർദ്ര അലറി.
ഇരുവരും കിടന്നു പിടഞ്ഞു.. ശ്വസം തിങ്ങി.. കണ്ണ് മലന്നു തുടങ്ങി. കൈകലുകൾ കോച്ചി പിടിച്ചു കിടന്നു പിടച്ചു.. ശ്വാസം അണച്ചു കിതച്ചു.
“ചാകുന്നതിന് മുമ്പ് ഒന്നുകൂടി കേട്ടോ.. ഇതാണ് എന്റെ അമ്മ. ഈ അമ്മ കാരണമാണ് ഞാൻ ഇപ്പൊ ജീവിച്ചിരിക്കുന്നത്.നിന്റെയൊക്കെ വിധി നിശ്ചയിച്ചതും ഈ അമ്മ തന്നെയാണ്.ആർദ്രയിപ്പോ പെണ്ണ് വേറെയാ.”
അവർ അത് കേട്ടോ എന്നറിയില്ല.. അവരുടെ കണ്ണുകൾ തുറിച്ചു വന്നു. ഇരുവരും ഒന്ന് കുതറി.നാവ് പുറത്തേക്ക് നീണ്ടു. കൃഷ്ണമണികൾ മറഞ്ഞു. പിന്നെ പതുക്കെ നിശ്ചലമയി..
ആർദ്രയും അമ്മയും ഒരു ദീർഘശ്വാസം വിട്ടു. സമയം ആറര മണി. ആർദ്രയും മീനാക്ഷിയും അവരുടെ പായസം പകുതി കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർക്ക് തല കറങ്ങാൻ തുടങ്ങി. ഇരുവരും ഛർദിച്ചു കൊണ്ട് അവിടെ വീണു..
ആർദ്രയുടെ അച്ഛൻ ജോലി കഴിഞ്ഞു വന്നപ്പോൾ കണ്ട കാഴ്ച്ച കണ്ട് അയാൾ അലറി വിളിച്ചു.. “മോളേ.. ആർദ്രേ.. മീനാക്ഷി.. എന്ത് പറ്റി”..അയാൾ ഉറക്കെ കുലുക്കി വിളിച്ചു. ഇരുവരും ഞരങ്ങി മൂളി.
“അച്ഛാ.”..മീനാക്ഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു. അയാൾ വേഗം ആംബുലൻസ് വിളിച്ചു. എല്ലാരേയും കോരിയെടുത്ത് ആസ്പത്രിയിൽ എത്തിച്ചു.
പിറ്റേന്നത്തെ പത്രം.. ഭക്ഷ്യ വിഷബാധ..രണ്ട് യുവാക്കൾ മരിച്ചു. സുഹൃത്തായ പെൺകുട്ടിയുടെ ജന്മദിനാഘോഷത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. പായസത്തിൽ നിന്ന് വിഷബാധയേറ്റാണ് ഇവർ മരിച്ചത്..
പിജി അവസാനവർഷ വിദ്യാർത്ഥിയായ നിർമൽ (23)സുഹൃത്തും ഫാൻസി ഷോപ്പ് ഉടമയുമായ മിഥുൻ(24) എന്നിവരാണ് മരിച്ചത്. പെൺകുട്ടിയും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.വൈകീട്ട് ഏഴ് മണിയോടെ ജോലികഴിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛനാണ് ഇവരെ അവശനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പെൺകുട്ടിയും യുവാക്കളും നല്ല കൂട്ടുകാരാണെന്നും ഇവർ തമ്മിൽ യാതൊരു പ്രശ്‍നവും നിലവിലില്ലെന്നും പോലീസ് പറഞ്ഞു. പൂപ്പൽ പിടിച്ച ഭക്ഷ്യവസ്തു ഉപയോഗിച്ചു പായസം ഉണ്ടാക്കിയതാണ് വിഷമായി മാറിയതെന്ന് പോലീസ് പറഞ്ഞു.
ചിലതരം ഫംഗസുകൾ ചൂടാവുന്നതോടെ വിഷമായി മാറും. അങ്ങനെ ഇവിടേയും സംഭവിച്ചിരിക്കാമെന്ന് ഫോറൻസിക് വിദഗ്ധരും പറഞ്ഞു.
പിറ്റേന്ന് ആർദ്രയെയും മീനാക്ഷിയേയും വാർഡിലേക്ക് മാറ്റി. മീനാക്ഷി ആർദ്രയെ നോക്കിയൊന്ന് കണ്ണിറുക്കു ചിരിച്ചു. അത് കണ്ട ആർദ്ര കുടുകുടെ ചിരിച്ചു. ഒന്നും മനസ്സിലാകാതെ ആ പാവം അച്ഛൻ ഇരുവരെയും കണ്ണും മിഴിച്ചു നോക്കിയിരുന്നു.