(രചന: Deviprasad C Unnikrishnan)
ഇന്നാണ് ആ കല്യാണം എന്റെ എല്ലാമായ മനു എട്ടെന്റെ കല്യാണം അദ്ദേഹം എന്നെ സ്നേഹിച്ച പോലെ വേറെ ആരും എന്നെ സ്നേഹിച്ചിട്ടില്ല.
ഇനി ഒരു പുരുഷന് അത്രേം ഇനി തിരിച്ചു കൊടുക്കാൻ കഴിയുന്നറിയില്ല. ഞാൻ കല്യാണം മണ്ഡപത്തിൽ എത്തി. മനുട്ടെന്റെ സുഹൃത്തുക്കൾ എല്ലാരും ഉണ്ട്.
+2വിനു പഠിക്കുമ്പോ തുടങ്ങിയത ഈ ഇഷ്ട്ടം. പെണ്ണിനെ നോക്കി എന്നെക്കാളും ഭംഗിയുണ്ട്.
മനു ഏട്ടൻ എന്നെ കാണാതിരിക്കാൻ ഞാൻ മറഞ്ഞു നിന്നു. മണ്ഡപത്തിൽ പൂജാരി പൂജാ വിധികൾ ചെയ്യുന്നുണ്ട്.
അവസാനമായി കാണുന്നതിനു മുൻപ് എന്നെ ഒരുപാട് അവോയ്ഡ് ചെയ്യാൻ ശ്രെമിച്ചു. അന്നെല്ലാം എന്നെക്കാളും അധികം ഏട്ടൻ കരഞ്ഞിട്ടുണ്ടാകും അത് ഉറപ്പാ.
അവസാനമായി കണ്ട ദിവസം അതുവരെ കാണാത്ത ഏട്ടനെ ഞാൻ കണ്ട് എപ്പോഴും ചിരി വിടർന്നു നിൽക്കുന്ന ആ മുഖത്ത് അത് ഉണ്ടായിരുന്നില്ല.
തിരമാലകൾ കരയേ പുണർന്നു കൊണ്ടേയിരുന്നു. എന്റെ കണ്ണിൽ നോക്കാതെ കടലിലേക്ക് നോക്കിയിരുന്നു.
“എന്താ ഏട്ടാ മുഖത്ത് ഒരു വിഷമം ?” ഒന്നും മിണ്ടിയില്ല “കഴിഞ്ഞ ഒരാഴ്ച ആയി ഒന്നു മിണ്ടിയിട്ടു എന്തേലും പറ.. ”
“എടി ഞാൻ പറയുന്നത് നീ കേള്കണം” ശബ്ദത്തിനു എന്തെന്നില്ലാത്ത കട്ടി. ഇപ്പോഴും എന്റെ മുഖത്ത് നോകിയില്ല.
“ഞാൻ വേറെ കെട്ടിയ നീ എന്ത് ചെയോടി ?”ഇടറിയ ശബ്ദത്തിൽ മനു ചോദിച്ചു.”ദേ മനുഷ്യ ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ.”
“കാര്യയിട്ട ചോദിക്കന്നെ, പറ എന്ത് ചെയും. “പതുക്കെ എന്റെ വിരലിൽ കൈ വെച്ചു.”അങ്ങനെ വല്ല ചിന്ത ഉണ്ടേൽ നിങ്ങളേം കൊല്ലും ഞാനും ചാകും. ”
“ചാകൊ…. നീ “മനു ഏട്ടന്റെ മിഴി നിറഞ്ഞു തുടങ്ങി. എനിക്ക് തോന്നി അരുതാത്തതു എന്തോ നടന്നു.
“എന്താ എന്റെ മോന് പറ്റിയെ “താടിയിൽ കൈ വെച്ചു മുഖം തിരിക്കാൻ ശ്രെമിചു കൈ തട്ടിമാറ്റി. സ്നേഹം കൂടുമ്പോൾ മോനെ എന്ന വിളിക്ക.
“ഞാൻ നിന്നോട് എല്ലാം പറഞ്ഞിട്ടു ഉള്ളതല്ലേ. അച്ഛൻ മരിച്ചതിൽ പിന്നെ നോക്കിയത് അമ്മാവന. സ്വന്തം മകനെ പോലെ വളർത്തി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അമ്മയും പോയി.
നീ മോനെ എന്ന് വിളിക്കുമ്പോളാ അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നെ. ആ കുറവ് nee നികത്തി. അമ്മാവന്റെ കാരുണ്യത്താൽ പെങ്ങളെയും നല്ല നിലയിൽ കെട്ടിച്ചയച്ചു.”
“ഇതൊക്കെ എനികറിയാവുന്നതെല്ലേ മനു ഏട്ടാ. ഇപ്പൊ എന്താ പ്രശ്നം. “”ഒരുപാട് കടങ്ങൾ ബാക്കി വെച്ചു അമ്മാവനും പോയി. പക്ഷെ കടം വീട്ടാൻ അവസരം തന്നു. ഞാൻ പറഞ്ഞിട്ടില്ലേ രുഗ്മിണി ഒരു മിണ്ടാപ്രാണി അവളാണ് ഇപ്പൊ പ്രശ്നം “മനു ഏട്ടന്റെ മിഴികൾ നിറയാൻ തുടങ്ങി.
“അവൾ ഇപ്പൊ എന്റെ ഭാര്യയാ. പെട്ടെന്ന് അമ്മാവൻ ആശുപത്രിയിൽ വെച്ചു അവളെ കൈയിൽ ഏല്പിച്ചു
ഇന്ന് മുതൽ നിന്റെ ഭാര്യയാണ് ഇവള് നോക്കിക്കോളുന്നു. രുഗ്മിണിക്ക് എന്നെ ഇഷ്ടന്നു അന്നാണ് ഞാൻ മനസിലാക്കിയത്. ”
“മനു ഏട്ടാ എന്തുട്ട പറയണേ “”സത്യം, നിന്നെ മറക്കാനും അവളെ സ്നേഹിക്കാനും എനിക്ക് പറ്റില്ല.” ഒരുപാട് നേരം രണ്ടാളും കരഞ്ഞു.
“മനു ഏട്ടൻ പൊക്കൊ ഞാൻ പിന്നെ പോക്കോളം. “”വേണ്ട നീ പോയിട്ടേ ഞാൻ പോകൊന്നൊള്ളു. “”പേടി കണ്ട ഞാൻ ചാകത്തില്ല. ഏട്ടൻ ആ കുട്ടിയെ പോന്നു പോലെ നോക്കണേ. നോകുന്നറിയാം എന്നെ മറന്നാലേ പറ്റൂ.
ഇപ്പൊ ഈ മണ്ഡപത്തിൽ മനു ഏട്ടന്റെ മുഖത്തിനു എന്ത് ഭംഗിയാ. അങ്ങോർക്ക് ഒന്നു ചിരിച്ചാൽ എന്താ. താലി കെട്ടാൻ കാത്തു നിൽകാതെ ഞാൻ ഇറങ്ങി നടന്നു.
പുറത്തു കാറിന്റെ അടുത്തു എത്തിയപ്പോൾ കെട്ടും മേളം കേള്കുന്നു. കാറിൽ കയറി അത്രേം നേരം പിടിച്ചു വെച്ച കണ്ണീർ ധാരയായി ഒഴുകി.”ഡ്രൈവർ കാർ ബീച്ചിലെക്ക് പൊക്കോട്ടെ. “കണ്ണീർ തുടച്ചിട്ടും നിൽകാതെ ഒഴുകി കൊണ്ടേയിരുന്നു.