ഒളിച്ചോടിയ ഭാര്യ, നാലാം മാസം അവളുടെ വീട്ടിലേക്കെത്തിയപ്പോൾ ജനസംസാരം ഇരട്ടിയായി. പുറത്തിറങ്ങാൻ തോന്നിയില്ല. പതിയേ,

ഋതുഭേദം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

“ഇന്ന്, ഉച്ചതിരിഞ്ഞ് മക്കളുടെ അമ്മ വരും.
രണ്ടുവർഷത്തിനു ശേഷം”നഗരത്തിലെ ഏറ്റവും മികച്ച ഗോൾഡ്‌ കവറിംഗ് ഷോപ്പിലേക്കു യാത്ര തിരിക്കാനായി കാറിൽ കയറും നേരത്താണ്, അഭിറാം ആ വാർത്ത മക്കളോടു പങ്കിട്ടത്.

ശനിയാഴ്ച്ച അവധിയുടെ ആലസ്യത്തിലിരുന്ന അഞ്ചാംക്ലാസ്സുകാരിയും, ഏഴാംക്ലാസ്സുകാരനും തീർത്തും അപ്രതീക്ഷിതമായ ആ സമാചാരത്തിൽ ഒന്നുലഞ്ഞു.

പിന്നെ, വിടർകണ്ണുകളോടെ അഭിറാമിനെ നോക്കി,
“നേരാണോ അച്ഛാ ?”
എന്നു ചോദിച്ചു.
അഭിറാം തലയാട്ടി.
കാറിൽക്കയറി, തുറന്ന ഗേറ്റിനപ്പുറത്തേക്കു ഓടിച്ചുപോയി.
ഗേറ്റു പൂട്ടിയ ശേഷം,

വീട്ടുജോലിക്കാരി സരസ്വതി കുട്ടികൾക്കരികിലേക്കു വന്നു.
അവരുടെ കയ്യും പിടിച്ച്, ഇരുവരും അകത്തളത്തിലേക്കു നടന്നു.
കുട്ടികൾ, “അമ്മയിന്നു വരും” എന്നു ഉരുവിടുന്നുണ്ടായിരുന്നു.

ഉച്ച;
‘നഭസ്സ്’ൽ തിരക്കിനൽപ്പം അറുതിയെത്തിയ നേരമായിരുന്നു.
‘നഭസ് ഗോൾഡ് കവറിംഗ്’ ന്റെ എല്ലാ ചില്ലലമാരകളിലും വിവിധയിനം ആഭരണങ്ങൾ മിന്നിത്തിളങ്ങിക്കിടന്നു.
ബംഗാളി, രാജസ്ഥാൻ മാതൃകയിലുള്ള നെക്ലസ്സുകളും, വളകളും

കമ്മലുകളുമൊക്കെയായി പുതുമയും പൗരാണികതയും ഇടകലർന്ന് സ്വർണ്ണം പൂശിയ അലങ്കാരങ്ങൾ നിറനിറഞ്ഞു.
കുടുംബസമേതം,
മുന്തിയതരം വാഹനങ്ങളിലെത്തിയ പല പ്രമാണികളും ആവശ്യാനുസരണം ചമയങ്ങൾ തിരഞ്ഞെടുത്തു.

ഷോപ്പിൽ, മൂന്നു ജീവനക്കാരുണ്ട്.
കൂട്ടത്തിലെ മിടുക്കിപ്പെൺകൊടി ആഭരണങ്ങളേക്കുറിച്ചു വാചാലയാകുന്നു.
വാങ്ങാനെത്തിയവരുടെ മനസ്സു നിറച്ച്, അവൾ ആഭരണങ്ങൾ കൊടുത്തേൽപ്പിക്കുന്നു.

ഉപചാരങ്ങളോടെ യാത്രയാക്കുന്നു.
ഉച്ചഭക്ഷണനേരത്തിനു ശേഷം, തീർത്തും തിരക്കൊഴിഞ്ഞിരിക്കുന്നു.

സനിതയിപ്പോൾ, വീട്ടിലേക്കെത്തിക്കാണും.
ആരാണവൾക്കു കൂട്ടുവന്നിരിക്കുക?
അച്ഛനുമമ്മയും ഒന്നിച്ചായിരിക്കും എത്തിയിട്ടുണ്ടാവുക.
താനിവിടെ ഷോപ്പിലായത്, വന്നവർക്ക് ആശ്വാസം പകർന്നിട്ടുണ്ടാകും.

മുഖം കാണാതെ കഴിഞ്ഞല്ലോ.
തെല്ലുനേരം, പേരക്കുട്ടികളെ കൊഞ്ചിച്ച ശേഷം, ഇരുവരും മടങ്ങിയിട്ടുണ്ടാകും.
വലിയ വീട്ടിൽ, സനിതയും മക്കളും സരസ്വതിച്ചേച്ചിയും ശേഷിക്കും.

സനിതയിപ്പോൾ, മക്കളേയും വീടകങ്ങളേയും കുതുകത്തോടെ വീക്ഷിക്കുന്നുണ്ടാകാം.
അപരിചിതത്വത്തിന്റെ മുഖമറകളിളില്ലാതെ മക്കളിരുവരും അമ്മയെ അനുഗമിക്കുകയായിരിക്കും.

മൊബൈൽഫോൺ ശബ്ദിച്ചു.
സരസ്വതിച്ചേച്ചിയാണ്.
വിശേഷങ്ങൾക്കു കാതോർത്തു.
നിനച്ചതു പോലെ തന്നെയായിരുന്നു സംഗതികൾ അരങ്ങേറിയത്.
സനിത, മാതാപിതാക്കൾക്കൊപ്പമാണ് എത്തിയത്.

അൽപ്പനേരം വീട്ടിൽ ചിലവിട്ട ശേഷം, ഇരുവരും മടങ്ങിയിരിക്കുന്നു.
അമ്മയും മക്കളും കിടപ്പുമുറിയിൽ കയറി കതകടച്ചുവെന്നും പറഞ്ഞു.
അഭിറാം, സംസാരം നിർത്തി ഫോൺ അലസമായി മേശമേൽ വച്ചു.

ശീതികരിച്ച കടയുടെ ചില്ലുചുവരുകൾക്കപ്പുറത്ത്, നട്ടുച്ച തീപടർത്തി നിന്നു.
കുറുനിഴലുകളിൽ ചവുട്ടി, മനുഷ്യർ തിരക്കുകളിലലിഞ്ഞു.
അസംഖ്യവും അനവധിയുമായ

വാഹനങ്ങൾ നിരത്തിലൂടെ എങ്ങോട്ടോ ചീറിയകന്നു.
ഗതകാലങ്ങളിലേക്കു തിരിഞ്ഞുനടന്ന ചിന്തകളേ വരുതിയിലാക്കാൻ അഭിറാം മെനക്കെട്ടില്ല.
ഓർമ്മകൾ ഉറവയെടുക്കുകയാണ്.

പ്രവാസകാലത്തെ ഒരവധിവേളയിലായിരുന്നു, സനിതയുമായുള്ള വിവാഹം.
പുതിയ വീടും, കാറും മറ്റെല്ലാ അനുബന്ധസൗകര്യങ്ങളും കൈവന്ന ശേഷമായിരുന്നു കല്യാണത്തെക്കുറിച്ചു ചിന്തിച്ചത്.

കൗമാരത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട, അമ്മാവന്മാരുടെ സംരക്ഷണയിൽ വളർന്ന ഇരുപത്തിയേഴുകാരന്, സനിതയുടെ ജ്വലിക്കുന്ന സൗന്ദര്യത്തേക്കാൾ ബോധിച്ചത് അവളുടെ ബിരുദങ്ങളും,

ഗാഢതരമായ പൊതുകാര്യ അറിവുകളുമായിരുന്നു.
അവൾ ധരിച്ച പട്ടും, അവളണിഞ്ഞ പൊന്നും, എന്നും ഏകകങ്ങൾക്കു പുറത്തായിരുന്നു.
പ്രവാസത്തിന്റെ നീണ്ട ഇടവേളകൾക്കിടയിലെ സംഗമങ്ങളും,

രണ്ടു പിറവികളും കഴിഞ്ഞ് സ്വസ്ഥതയിലമരാൻ വെമ്പിയ കാലത്താണ്, സനിത പൊന്നു പൂശിയ ആഭരണങ്ങളുടെ കാലികപ്രസക്തിയേക്കുറിച്ച് ആദ്യമായി സംസാരിച്ചത്.

കേട്ടപ്പോൾ, തരക്കേടില്ലെന്നു തോന്നി.
നഗരത്തിൽ തന്നെ നല്ലൊരു മുറിയെടുത്തു.
ചമയിച്ചൊരുക്കി, സ്ഫടികചെപ്പുകളിലും, അലമാരകളിലും ആഭരണങ്ങൾ നിറഞ്ഞു.
സനിതയുടെ അമ്മായിയുടെ മകൻ വിനോദാണ് എല്ലാത്തിനും കൂടെയുണ്ടായിരുന്നത്.

ഡൽഹിയിലും, സൂററ്റിലും, ചെന്നെയിലും, രാജസ്ഥാനിലും, ബാംഗ്ലൂരുമെല്ലാം കറങ്ങിയത് വിനോദുമൊന്നിച്ചാണ്.
ബാംഗ്ലൂരിൽ തന്നേ എല്ലാ ആഭരണങ്ങളുടേയും ശേഖരമുണ്ടെന്നു ബോധ്യമായപ്പോൾ, യാത്രകൾ അങ്ങോട്ടു മാത്രമായി.

സനിതയും വിനോദുമായിരുന്നു പർച്ചേസിങ്ങിനു പോയിരുന്നത്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന വിനോദിന്, ഈ യാത്രകളെങ്കിലും ഒരു സാന്ത്വനമാവട്ടേ എന്നേ കരുതിയുള്ളൂ.
സംഭവിച്ചതു മറ്റൊന്നായിരുന്നുവെങ്കിലും.

ഒരിയ്ക്കൽ, ബാംഗ്ലൂർക്കു പോയ സനിതയും വിനോദും തിരികെയെത്തിയില്ല.
വിഫലമായ അന്വേഷണങ്ങൾക്കൊടുവിലാണ്, അവരുടെ പൂർവ്വകാല പ്രണയവും അതിനെതിരായുള്ള വീട്ടുകാരുടെ

എതിർപ്പും വാർത്തകളായി അഭിറാമിനെ തേടിയെത്തിയത്.
ബാംഗ്ലൂർ നഗരത്തിൽ, ഇരുവരും നാലുമാസത്തോളം ഒന്നിച്ചു താമസിച്ചു.
പഴയകാല പ്രണയത്തിന്റെ മാസ്മരികത പുനരാവിഷ്കരിക്കാൻ രണ്ടാൾക്കും

സാധിച്ചില്ല.
വിനോദിനെത്തേടി സ്വന്തം ഭാര്യയെത്തി.
നാലുമാസങ്ങൾക്കു ശേഷം, ഇരുവരും സ്വന്തം വീടുകളിലേക്കു വേറിട്ടു.

വലിയ വീട്ടിൽ, അഭിറാമും കുട്ടികളും ഒറ്റപ്പെട്ടു.
ജീവിതത്തിലെ സമസ്ത ഋതുഭാവങ്ങളും എരിയുന്ന ഗ്രീഷ്മത്തിലേക്ക് ചേർന്നലിഞ്ഞു.
ഏകാന്തത,
കേട്ടതും കേൾക്കാതെയുമായ പരിഹാസങ്ങൾ.

ഒളിച്ചോടിയ ഭാര്യ, നാലാം മാസം അവളുടെ വീട്ടിലേക്കെത്തിയപ്പോൾ ജനസംസാരം ഇരട്ടിയായി.
പുറത്തിറങ്ങാൻ തോന്നിയില്ല.
പതിയേ, കച്ചവടത്തിന്റെ തിരക്കുകളിലേക്കു സ്വയം ഇഴുകിച്ചേർന്നു.
സനിതയെക്കുറിച്ച് സദാ ഓർക്കും.

ചെയ്ത തെറ്റിന് അവളിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടായിരിക്കുമോ?
അപരാധങ്ങൾ ചെയ്യാത്ത എത്ര പേരുണ്ടാകും ഈ ലോകത്ത്?
അവളെ വെറുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

എന്നെങ്കിലും, ഒരു തിരിച്ചറിവിൽ മാനസാന്തരപ്പെട്ട് അവൾ തിരികെ വന്നാൽ താനെന്തു ചെയ്യും.
അതിനും വ്യക്തമായൊരു ഉത്തരം കിട്ടിയില്ല.

മാസങ്ങൾ പിന്നേയും കടന്നുപോയി.
ജോലികൾക്കായി സരസ്വതിചേച്ചിയെ കിട്ടി.
അവർ, തികച്ചും അർപ്പണബോധമുള്ളവരായിരുന്നു.
അടുക്കളക്കാര്യങ്ങളും, കുട്ടികളുടെ ആവശ്യങ്ങളും അവർ നന്നായി പരിഗണിച്ചു.

എങ്കിലും, അമ്മയ്ക്കും ഭാര്യയ്ക്കും മാത്രം നിവർത്തിക്കാവുന്ന കാര്യങ്ങൾക്കു പരിഹാരമില്ലായിരുന്നു.

രണ്ടു വർഷങ്ങൾക്കു ശേഷം, നാലു ദിനങ്ങൾക്കു മുൻപാണ് മകളുടെ ക്ലാസ് ടീച്ചർ വിളിച്ചത്.
സനിത, ടീച്ചറെ സന്ദർശിച്ചിരുന്നത്രേ.
അവൾക്കു തീരാത്ത കുറ്റബോധവും, നിരാശയുമുണ്ടെന്നാണ് ടീച്ചർ പറഞ്ഞത്.

സനിതയ്ക്കു തിരിച്ചുവരാൻ മോഹമുണ്ട്.
അവകാശങ്ങളും, പരിഗണനയുമൊന്നും വേണ്ട;
കുട്ടികൾക്കിടയിൽ ഇത്തിരിയിടം മാത്രം മതി.
പെൺകുട്ടി വളരുകയാണ്.

അവൾക്ക്, ഒരമ്മയുടെ പരിഗണന ഏറ്റവും അത്യാവശ്യമായ കാലങ്ങളാണ് വരാനിരിക്കുന്നത്.
ആലോചിച്ചു തീരുമാനിക്കു എന്നു പറഞ്ഞ്, ടീച്ചർ ഫോൺ വച്ചു.
ഒരുപാടു തവണ ആലോചിച്ചു.

എത്ര ശ്രമിച്ചിട്ടും അവളെ വെറുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
തിരികെയെത്തിയാൽ ഉണ്ടാകാനിടയുള്ള സമൂഹത്തിലെ പരിഹാസശരങ്ങൾ ഇപ്പോൾത്തന്നെ നോവു പടർത്തുന്നു.

കുട്ടികൾ, എങ്ങനെയായിരിക്കും അമ്മയോടു പ്രതികരിക്കുക.
ചിന്തകൾ, വീണ്ടും മനസ്സിനെ വലയിട്ടു കുരുക്കുന്നു.
ഒടുവിൽ, ഒരു തീരുമാനത്തിലേക്കെത്തിച്ചേർന്നു.

അത്, ടീച്ചറെ അറിയിക്കുകയും ചെയ്തു.
അഭിറാം, ചിന്തകളിൽ നിന്നുണർന്നു.
കടയിലിപ്പോൾ ഒന്നുരണ്ടു കസ്റ്റമേഴ്സുണ്ട്.
വീണ്ടും തിരക്കുകളിലേക്ക്, അഭിറാം മുങ്ങിത്താഴ്ന്നു.

രാത്രി.
വീട്ടിൽ, അഭിറാമും സനിതയും കുട്ടികളും മാത്രമായി.
സരസ്വതിച്ചേച്ചി, സ്വന്തം വീട്ടിലേക്കു പോയിരുന്നു.
അഭിറാം, സനിതയോടു ഒന്നും സംസാരിക്കാൻ പോയില്ല.
പക്ഷേ, മക്കൾ അമ്മയോടു ചേർന്നുനിന്നു.

അമ്മയെക്കുറിച്ചറിഞ്ഞ വാർത്തകളെ എത്ര പൊടുന്നനേയാണവർ വിസ്മരിച്ചത്.
അയാൾക്കും മക്കൾക്കും, അത്താഴം വിളമ്പിയത് അവളായിരുന്നു.
എന്നിട്ട്, അവളും കൂടെയിരുന്നു.

കുട്ടികളപ്പോളും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അയാൾ, ഭക്ഷണം കഴിച്ച് അകത്തളത്തിലെ സോഫായിൽ ചെന്നിരുന്നു.
ടെലിവിഷനിലെ വാർത്തകളിലേക്കു കണ്ണും നട്ടു.

അടുക്കളയൊതുക്കി, അവൾ കുട്ടികളേയും ചേർത്തുപിടിച്ച് അവരുടെ മുറിയകത്തേക്കു പോയി.
അടഞ്ഞ മുറിയിൽ നിന്നും , കലപിലയും ചിരിയലകളും പുറത്തു വന്നുകൊണ്ടിരുന്നു.
ഏറെ നേരം കഴിഞ്ഞ്, അവിടം ശാന്തമായി.
കുട്ടികൾ, ഉറക്കമായിരിക്കുന്നു.

വാതിൽ തുറന്ന്, സനിത പുറത്തേക്കു വന്നു.
പതിയെ അതു ചാരിയടച്ചു.
അവൾ, അഭിറാമിന്നരികിൽ വന്നിരുന്നു.
അയാൾ, ടി വിയിലേക്കു ഇമവെട്ടാതെ നോക്കിയിരുന്നു.
അവൾ, അയാളുടെ തോളിൽ കൈ വച്ചു.

അഭിറാം, അവൾക്കു നേർക്കു തിരിഞ്ഞു.
അവളുടെ മിഴികളിൽ ചിതറാൻ വെമ്പുന്നൊരു നീർക്കണം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു.
അവളയാളെ ഗാഢം പുണർന്നു.

ഒരു തേങ്ങലിൽ, അവളുടെ ഉടൽ കിടുങ്ങി.
അഭിറാം, അവളെ ചേർത്തുപിടിച്ചു.
കണ്ണീരു പെയ്തിറങ്ങുമ്പോൾ, അയാൾ സ്വയം തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും, സനിതയെ വെറുക്കാൻ കഴിയില

Leave a Reply

Your email address will not be published. Required fields are marked *