(രചന: J. K)
“””എന്താടീ അവൻ ഒരു കുറവ് കാലിനിത്തിരി ഞൊണ്ടൽ ഉണ്ടെന്ന് അല്ലേ ഉള്ളൂ ഒന്നുമില്ലെങ്കിലും അവനെ ഗവൺമെന്റ് ജോലിയാ മൂന്നുനേരം കഞ്ഞി കുടിച്ചു കിടക്കാം!!!””
എന്ന് അമ്മ പറഞ്ഞതും, ശരിക്കും ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ഗായത്രിക്ക്!!
കോളേജിൽ പോകാൻ തുടങ്ങിയത് മുതൽ പെൺകുട്ടികളുടെ എല്ലാം സ്വപ്നസുന്ദരൻ എന്നു പറയുന്നത് കട്ട താടിയുള്ള ബുള്ളറ്റിൽ വരുന്ന ഫ്രീക്ക് ചെക്കന്മാരാണ്. അതുപോലെ ഒരുത്തൻ വരും കല്യാണം കഴിക്കാൻ ഇന്ന് സ്വപ്നം കണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് വരുന്നത് കാലിന് ചെറിയ മുടന്തുള്ള ഒരാൾ..
അമ്മ മാത്രമേ ഉള്ളൂ അയാൾക്ക് അനിയത്തിയുടെ കല്യാണം കഴിഞ്ഞ് അവർ ഗൾഫിലോ മറ്റോ ആണ്!!
അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടി!!
അമ്മ കഷ്ടപ്പെട്ടാണ് മകനെയും മകളെയും വളർത്തിയത് അമ്മയുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് മകൻ നന്നായി പഠിച്ച് ഒരു ഗവൺമെന്റ് ജോലിയും മേടിച്ചെടുത്തു…
ഇപ്പോൾ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ വർക്ക് ചെയ്യുന്നു..
ഇടതുകാലിന് അല്പം ഒരു നീളക്കുറവ് അതുമാത്രമേ തെറ്റ് എന്ന് പറയാൻ ആയിട്ടുള്ളൂ!!
അച്ഛൻ അമ്മയോട് പറഞ്ഞു നിർത്തി അച്ഛനും സമ്മതമായിരുന്നു!! കാരണം അയാളെ പറ്റി അന്വേഷിച്ചപ്പോൾ ആർക്കും ഒരു ചീത്ത അഭിപ്രായവും പറയാനില്ലായിരുന്നത്രേ!!
എനിക്ക് മാത്രമാണ് പ്രശ്നം എന്റെ സങ്കല്പത്തിനൊത്ത് ഒരു പുരുഷനെ ആയിരുന്നില്ല അയാൾ!!
വെള്ള ഷർട്ടും ഇട്ട് ഒരു മുണ്ടും ഉടുത്തു വന്നയാളെ ആദ്യത്തെ കാഴ്ചയിൽ തന്നെ ഞാൻ അവഗണിച്ചതാണ് ഇയാളെ വേണ്ടേ വേണ്ട എന്ന് പറഞ്ഞതാണ്!!
പിന്നെയും ഇവിടെയുള്ളവരുടെ നോട്ടം അയാളുടെ ജോലിയിലായിരുന്നു അയാൾക്ക് ഈ ഗവൺമെന്റ് ജോലി ഇല്ലായിരുന്നെങ്കിൽ അയാളുടെ കാലിലെ മുടന്ത് നിങ്ങൾക്കും ഒരു പ്രശ്നമായിരുന്നില്ലേ??? “””
എന്ന് ഞാൻ ചോദിച്ചപ്പോൾ അച്ഛനാണ് ആദ്യം മറുപടി പറഞ്ഞത്,,
ഇല്ല!!””” എന്ന്!!!
“”” അയാളെ പറ്റി ഞാൻ അന്വേഷിച്ചു മോളെ, ഗവൺമെന്റ് ജോലി ആയാലും പ്രൈവറ്റ് ജോലി ആയാലും തന്റേടം വേണം ഒരു കുടുംബം നോക്കാനുള്ള കഴിവ് അത് അവന് ധാരാളമുണ്ട്
അങ്ങനെ ഒരാൾക്ക് കല്യാണം കഴിച്ചു കൊടുത്താൽ എന്റെ മോളെ പട്ടിണിക്കിടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് പിന്നെ ചക്കയൊന്നുമല്ല ചൂഴ്ന്നു നോക്കാൻ പ്രണയവിവാഹമായാലും
അറേഞ്ച്ഡ് മാരേജ് ആയാലും അതെല്ലാം പരസ്പര വിശ്വാസവും ജീവിതം എങ്ങനെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്നു എന്നതും പോലെ ഇരിക്കും!!!
ഈ പറയുന്ന ചെക്കന് ഈ ഗവൺമെന്റ് ജോലി ഇല്ലെങ്കിലും അച്ഛന് സമ്മതമായിരുന്നു കാരണം അത്രത്തോളം നല്ലൊരു മനുഷ്യനാണ് അവൻ എന്ന് ഇതിനകം തന്നെ എനിക്ക് മനസ്സിലായിരുന്നു അവന്റെ പെരുമാറ്റം നീയും കണ്ടതാണല്ലോ!!!
അമ്മയുടെ കാര്യത്തിൽ അങ്ങനെ എത്രത്തോളം ശ്രദ്ധാലുമാണെന്ന് സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഒരുത്തന് ഭാര്യയെയും സ്നേഹിക്കാൻ കഴിയും എന്നതിൽ എനിക്ക് തർക്കമില്ല!!!””
ഇത്രയും പറഞ്ഞ് അച്ഛൻ എന്റെ വായ അടപ്പിച്ചു അമ്മയോട് ആയിരുന്നു അടുത്ത എന്റെ പരാതി അമ്മയ്ക്ക് അച്ഛനേക്കാൾ അയാളെ ബോധിച്ച മട്ടുണ്ട് ഞാൻ ശരിക്കും നിസ്സഹായ ആയിരുന്നു
എങ്ങനെ ഈ വിവാഹം ഒഴിവാക്കും എന്ന് ആലോചിച്ച് എന്റെ തലപുകച്ചു പക്ഷേ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലായത് നിശ്ചയത്തിന്റെ നാള് കുറിച്ചതോടുകൂടിയാണ്….
ഇങ്ങനെ ഒരാളെ കല്യാണം കഴിച്ചാൽ സമൂഹം എന്നെ കളിയാക്കുമോ എന്റെ ഫ്രണ്ട്സ് എന്തുപറയും അവരെല്ലാം കട്ട താടിയുള്ള ചെക്കന്മാരെ കാണുമ്പോൾ നോക്കടി എന്ത് ഗ്ലാമറാ എന്ന് പറഞ്ഞ് നോക്കുന്നതാണ്!!
അവിടെ പോലും താനാണ് വലിയ ഡിമാൻഡ് ഇട്ട് നിൽക്കാറ് അത്രയ്ക്ക് ഭംഗിയൊന്നുമില്ല ഇതിലും ഭംഗിയുള്ളവരുണ്ട് എന്ന് പറഞ്ഞ് അങ്ങനെയുള്ള താൻ ഇങ്ങനെ ഒരാളെ കല്യാണം കഴിച്ചത് കണ്ടിട്ടുണ്ടെങ്കിൽ അവർ തന്നെ കളിയാക്കി കൊല്ലും…
എങ്ങോട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നായി ഗായത്രിക്ക് ഒടുവിൽ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് അയാളെ പോയി ഒന്ന് കാണാം എന്ന് കരുതിയത് ഹോമിയോ ഡിസ്പെൻസറിയിലേക്ക് അവൾ കൂട്ടുകാരിയെയും വിളിച്ചു പോയി!!!
“”” അർജുൻ എന്നാണ് പേര് പറഞ്ഞിരുന്നത് അവിടെ പോയി അന്വേഷിച്ചപ്പോൾ ഇവിടെ ഇരുന്നോളൂ വിളിക്കാം എന്ന് പറഞ്ഞു. അല്പസമയത്തിനകം അയാൾ പുറത്തേക്കിറങ്ങി വന്നു!!!
എന്നെ കണ്ടതും ആമുഖം വിടരുന്നതും ചുണ്ടിൽ ഒരു ചിരി വരുന്നതും കണ്ടു!!!വരൂ എന്ന് വിളിച്ച് എന്നെ അപ്പുറത്തേക്ക് കൊണ്ടുപോയി അവിടെയുള്ള ബെഞ്ച് കാണിച്ച് ഇരിക്കുന്നോളാൻ പറഞ്ഞു എന്റെ അപ്പുറത്തായി ആളും ഇരുന്നു എന്റെ കൂട്ടുകാരി എല്ലാം നോക്കി കുറച്ച് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു…
“”” എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്റെ സങ്കല്പത്തിലുള്ള ഒരു പുരുഷനേ അല്ല നിങ്ങൾ!!””
എന്ന് വളല്ലാതെ കാര്യം പറഞ്ഞു അയാളുടെ മുഖം മങ്ങുന്നതും നെറ്റിയിൽ ചുളിവുകൾ വീഴുന്നതും ഞാൻ കണ്ടു…
“”” പിന്നെ നിങ്ങൾ എന്തെങ്കിലും കാരണം പറഞ്ഞ് ഈ വിവാഹം മുടക്കിയാൽ മതി!! ഞാനിവിടെ വന്ന് നിങ്ങളെ കണ്ടു എന്ന് പറഞ്ഞാൽ എനിക്ക് വീട്ടിൽ പിന്നെ പോകാൻ പറ്റില്ല!!””
അതും പറഞ്ഞ് എഴുന്നേറ്റപ്പോൾ അയാൾ എന്നെ വിളിച്ചിരുന്നു!!!””കുട്ടി!”””എന്ന്…ഈ വിവാഹത്തിൽ നിന്ന് പിന്മാറി കൊള്ളാം എന്ന് പറയാൻ ആകും എന്ന് കരുതിയ എനിക്ക് തെറ്റി,
“”” എനിക്ക് കുട്ടിയെ ഇഷ്ടമായി എന്റെ സങ്കല്പത്തിലുള്ള കുട്ടി തന്നെയാണ് താൻ അതുകൊണ്ട് ഞാൻ എന്തിനാണ് പിന്മാറുന്നത് തനിക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറഞ്ഞ് ഈ കല്യാണം നിർത്തിവയ്ക്കേണ്ടത് തന്റെ മാത്രം ആവശ്യമാണ് അതിനെന്തിനാണ് ഞാൻ എല്ലാവരെയും വെറുപ്പിക്കുന്നത്!!
ഇത്രത്തോളം ആ സ്ഥിതിക്ക് ഇനി ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് പറഞ്ഞാൽ എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു ചതിയനായി പോകും കുട്ടിയുടെ അച്ഛന് വാക്ക് കൊടുത്തത് എന്റെ അമ്മയാണ്
എന്റെ അമ്മയുടെ വാക്കുകൾക്ക് ഞാൻ വില കൽപ്പിക്കുന്നുണ്ട് ഇപ്പോൾ ഞാൻ ഈ വിവാഹം വേണ്ട എന്ന് പറഞ്ഞാൽ അമ്മ എല്ലാവരുടെയും മുന്നിൽ ചെറുതാകും അതുകൊണ്ട് ഞാൻ ആ പണിക്ക് നിൽക്കില്ല കുട്ടിക്ക് എന്തുവേണമെങ്കിലും ചെയ്യാം!!!””
അതും പറഞ്ഞ് അകത്തേക്ക് പോകുന്ന ആളെ ഞാൻ നോക്കി നിന്നു അവസാന വഴിയും അടഞ്ഞ സങ്കടത്തിൽ ആയിരുന്നു ഞാൻ ഇനി എന്ത് വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു….
ആ വിവാഹം അങ്ങനെ നടന്നു!!!ആദ്യരാത്രിയിൽ തന്നെ എന്നോട് പറഞ്ഞിരുന്നു എന്നെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട!! ഒരു ഭർത്താവ് എന്ന രീതിയിൽ ഞാൻ ഒരു തരത്തിലും തന്റെ
മേൽ ആധിപത്യം സ്ഥാപിക്കാൻ വരില്ല!! എന്നെങ്കിലും എന്നെ അംഗീകരിക്കാൻ കഴിയും എന്ന് തനിക്ക് തോന്നുന്നുണ്ടെങ്കിൽ അപ്പോൾ മാത്രം നമുക്ക് ഒരുമിച്ച് ഒരു ജീവിതം തുടങ്ങാം!!””” എന്ന്…
ഞാൻ ഒന്നും മിണ്ടാൻ പോയില്ല അയാളോട് എനിക്ക് ദേഷ്യം ആയിരുന്നു..
ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും എന്നെ വിവാഹം കഴിച്ചതിന്റെ ദേഷ്യം….
പക്ഷേ ക്രമേണ അതിന് മാറ്റം വന്നിരുന്നു അയാളുടെ അമ്മയോടുള്ള സ്നേഹപൂർവ്വമായ പെരുമാറ്റവും എന്നോടുള്ള ബഹുമാനവും എന്നെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു…
അയാളുടെ ഭാഗത്ത് നിന്ന് ഞാൻ ചിന്തിച്ചു തുടങ്ങി!!! അപ്പോൾ അയാളുടെ പക്ഷത്ത് തെറ്റുകൾ ഒന്നുമില്ല…
പെണ്ണുകാണാൻ വന്ന എന്നെ ഇഷ്ടമായി എന്ന് അയാൾ പറഞ്ഞത് ഞങ്ങൾ അംഗീകരിച്ചത് കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്കോ എന്റെ വീട്ടുകാർക്കോ മുന്നേ തന്നെ പറയാമായിരുന്നു….
പിന്നെ അയാളുടെ അമ്മ വാക്കും തന്നു പിന്നീട് അത് എനിക്ക് വേണ്ടി മാറുക എന്ന് പറയുമ്പോൾ എല്ലാവരുടെയും മുന്നിൽ നാണം കെടുന്നതും ചെറുതാകുന്നതും അയാളുടെ അമ്മ ആയിരിക്കും. അത് അയാൾക്ക് പൊറുത്തു തരാൻ കഴിയില്ല അതുകൊണ്ടാണ് അയാൾ വിവാഹത്തിൽ നിന്ന് പിന്മാറാതിരുന്നത്..
തെറ്റും മുഴുവൻ എന്റേത് തന്നെയാണ്!! കൃത്യസമയത്ത് പ്രതികരിക്കണം ആയിരുന്നു!! അന്നതിന് കഴിഞ്ഞില്ല പക്ഷേ ഇപ്പോൾ ഇതൊരു ഭാഗ്യം ആയി ഞാൻ കണക്കാക്കുന്നു!!
ഞാൻ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരാളായിരുന്നു അർജുൻ!! അമ്മയെപ്പോലെ എല്ലാ സ്ത്രീകൾക്കും ആവശ്യമായ ബഹുമാനം അദ്ദേഹം നൽകുന്നുണ്ടായിരുന്നു അവരുടെ വാക്കിന് പ്രാധാന്യവും!!
എന്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല!!
എന്റെ ജോലിയോ പഠനമോ എല്ലാം തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എനിക്ക് തന്നെ വിട്ടു തന്നു..
എങ്ങനെയോ അദ്ദേഹം എന്റെ മനസ്സിൽ കയറിക്കൂടിയിരുന്നു…തിരിച്ചിറക്കി വിടാൻ കഴിയാത്ത പോലെ…
പക്ഷേ അത് അദ്ദേഹത്തിന്റെ മുന്നിൽ തുറന്നു സമ്മതിക്കാൻ എനിക്ക് കഴിഞ്ഞില്ല വിവാഹം കഴിഞ്ഞ് ആറുമാസം ആയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു ഗായത്രിക്ക് ഒട്ടും എന്നെ സഹിക്കാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ പൊയ്ക്കോളൂ എന്ന്!!!
എന്റെ നിറഞ്ഞ മിഴികൾ ആയിരുന്നു അതിനു മറുപടി പറഞ്ഞത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു എനിക്കിനി പോകണ്ട എന്ന്!!!
എന്നെ ചേർത്തുപിടിച്ച് അദ്ദേഹം പറഞ്ഞിരുന്നു, ഇതിങ്ങനെ വരൂ!! ഞാൻ പ്രാർത്ഥിച്ചിരുന്നു…. തന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാടോ എന്ന്!!!!”