രചന: Kannan Saju
” നിങ്ങടെ തന്ത ഇറങ്ങി പോയ പിന്നാലെ ഓടിയതാ എന്റെ കൊച്ചിന്റെ തല ഇങ്ങനെ പൊട്ടിയത് ” വീട്ടിലേക്കു കയറി വന്ന കണ്ണനോടു ആമി അലറി… ” അതെങ്ങനാ ഗേറ്റു തുറക്കാൻ പറ്റില്ല.. അപ്പോഴേക്കും തെണ്ടാൻ ഇറങ്ങും… വയസ്സായ വീട്ടിലും ഇരിക്കില്ല ”
കണ്ണൻ അകത്തേക്ക് നോക്കി… അച്ഛൻ അവിടെങ്ങും ഇല്ല…” നോക്കണ്ട… ഇന്ന് നല്ലത് കേക്കുന്നു അറിയാവുന്നോണ്ട് നേരത്തെ മുറിയിൽ കയറി കതകടച്ചു… കഷ്ടം! ”
അവൾ ദേഷ്യത്തിൽ അകത്തേക്ക് നടന്നു… കണ്ണൻ വാതിലിന്റെ ഡോറിൽ തട്ടി…. അകത്തേക്ക് കയറി ചെന്നു.. ഉറങ്ങിയ പോലെ പുതപ്പു മൂടി കിടക്കുന്ന അച്ഛനെ അവൻ ഒരു നിമിഷം നോക്കി
” അച്ഛൻ ഉറങ്ഗീറ്റില്ലെന്നു എനിക്ക് അറിയാം.. വെറുതെ അഭിനയം ഒന്നും വേണ്ട.. “അയ്യാൾ ഒരു വല്ലാത്ത ഭാവത്തോടെ തിരിഞ്ഞു കിടന്നു…
” അച്ഛാ.. അച്ഛനിപ്പോ പഴയ പ്രായം അല്ലാ… ദൈവത്തെ ഓർത്തു അടങ്ങി ഒതുങ്ങി എവിടേലും ഇരിക്കാൻ നോക്ക്.. ”
” എടാ ഞാൻ ആ കുമാരന്റെ മോളേ ഒന്ന് ഉപദേശിക്കാൻ…പറഞ്ഞു തീരും മുന്നേ ” അമ്മ പോയിട്ടും അച്ഛൻ പഠിച്ചില്ലല്ലേ? “അച്ഛന്റെ മുഖം വാടി….
” നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇറങ്ങി ഇടപെടാൻ അച്ഛനിപ്പോ സഖാവ് കൃഷ്ണൻകുട്ടി അല്ലാ…! പാർട്ടിക്കും പാർട്ടിക്കാർക്കും വേണ്ടാത്ത പറ്റിപ്പുകാരൻ കൃഷ്ണനാണ്… നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ കള്ളൻ കൃഷ്ണൻ! ”
അച്ഛന്റെ കണ്ണുകൾ നിറഞ്ഞു” എന്തേലും മിണ്ടിയാൽ പിന്നെ പൂങ്കണ്ണീരും ഒളിപ്പിച്ചൊണ്ട് നിന്നോളും.. നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോവുന്നത് കണ്ടു സഹിക്കാനാവാതെയാ എന്റമ്മ ചങ്കു പൊട്ടി മരിച്ചത്… ”
” മോനേ അച്ഛൻ നിരപരാധി ആടാ “” ആണേലും അല്ലേലും സ്വന്തം വീടും കുടുംബവും വിട്ടു നാടു നന്നാക്കാൻ ഇറങ്ങുന്നവർക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളു… എനിക്കൊരു ജീവിതം ഉണ്ട്… അതും കൂടി നശിപ്പിക്കരുത് ”
അവൻ കലിയോടെ മുറിക്കു പുറത്തേക്കു നടന്നു…അച്ഛൻ എഴുന്നേറ്റു ജനലരികിലേക്കു വന്നു.. വിദൂരതയിലേക്ക് നോക്കി നിന്നു… ഇരുളിൽ എവിടേയോ അച്ഛന്റെ ലക്ഷ്മി ഉണ്ടന്ന് അദ്ദേഹത്തിന് തോന്നി..
” അവൻ പറഞ്ഞത് കേട്ടില്ലേ ലക്ഷ്മി.. നിനക്കറിയാലോ ഞാൻ നിരപരാധി ആണെന്ന്.. “ഇരുളിൽ ലക്ഷ്മിയും മൗനമായി നിന്നു…
രാവിലെ അടുക്കളയിലെ പാചകം എല്ലാം കഴിഞ്ഞു അച്ഛൻ ആമിയുടെ മുറിക്കു മുന്നിൽ എത്തി
” മോളേ, കാപ്പി ആയിട്ടുണ്ട്.. നിങ്ങളു വന്നു കഴിച്ചോ “” ഞാൻ വിശക്കുമ്പോ കഴിച്ചോളാം! “അവൾ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു
” ഉണ്ണിമോന് എങ്ങനുണ്ട്… രാത്രി വേദന ഉണ്ടായിരുന്നോ? “അവൾ അയ്യാളുടെ മുഖത്തേക്ക് കടുപ്പിച്ചു നോക്കിക്കൊണ്ടു വാതിൽ കൊട്ടി അടച്ചു…
കണ്ണനും ആമിയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പലിശക്കാരൻ പൗലോസ് വീട്ടിലേക്കു കയറി വന്നു. അയ്യാളെ കണ്ടു അത്ഭുദത്തോടെ കണ്ണൻ എണീറ്റു.
” എന്നതാ പൗലോചായ പതിവില്ലാതെ ഈ വഴിക്കു? “പൗലോസിന്റെ മുഖം വാടിയിരുന്നു… അയ്യാൾ ആമിയുടെ മുഖത്തേക്ക് നീരസത്തോടെ നോക്കിയാ ശേഷം കണ്ണനെ നോക്കി…
” കണ്ണാ.. കുറച്ചു ദിവസായി ഞാൻ വരണം എന്ന് വിചാരിക്കുന്നു… നിന്റെ അച്ഛൻ എന്റെ കാലു പിടിച്ചോണ്ടാ ഞാൻ… ”
കണ്ണനും ആമിയും പരസ്പരം നോക്കി” ഹാ… മനുഷ്യനെ ടെന്ഷനടിപ്പിക്കാതെ കാര്യം എന്നാന്നു വെച്ച പറ ഇച്ചായ ”
” നിന്റെ അച്ഛൻ ആ സ്റ്റീഫൻന്റെ മോളേ കെട്ടിക്കാൻ എന്റേന്ന് കുറച്ചു പൈസ വാങ്ങിച്ചു അയാൾക്ക് കൊടുത്തിരുന്നു. അന്നേരെ ഞാൻ പറഞ്ഞതാ സ്റ്റീഫനുമായി എനിക്ക് ഒരു ഇടപാടും ഇല്ല സഖാവുമായി മാത്രമേ ഉള്ളെന്നു.. ”
കണ്ണന്റെ മുഖം മാറി” എന്നിട്ടു? “” ആദ്യം കുറച്ചു പലിശ തന്നു… ഇപ്പൊ പലിശയും മുതലും ഇല്ല.. പലിശ പോട്ടെ… ഞാൻ കൊടുത്ത കാശ്ങ്കിലും തരാൻ പറഞ്ഞു.. അതും ഇല്ല.. നിന്റച്ഛൻ പറയുമ്പോ അവൻ ഇന്ന് തരം നാളെ തരാം എന്ന് പറഞ്ഞു
അച്ഛനെ പറ്റിക്കും.. എനിക്കെന്റെ പൈസ വേണം മോനേ.. പഴയ പോലെ മല്ലു പിടിക്കാനും ഗുണ്ടകളെ വിടാനും ഒന്നും ഞാനില്ല. ഈ വീടിന്റെ ആധാരം എന്റെ
കയ്യിൽ ഉണ്ട്.ഒന്നെങ്കിൽ ഒരു തീയതി പറയണം, അല്ലെങ്കിൽ ഇത് ഞാൻ വിക്കും. എന്റെ പൈസ കഴിഞ്ഞു ബാക്കി വല്ലതും ഉണ്ടങ്കിൽ ഞാൻ തരാം ”
” എത്രയാ അച്ഛൻ തരാൻ ഉള്ളത്? “” പത്തു ലക്ഷം വാങ്ങി… 40000 തന്നു.. ബാക്കി “” കണ്ണന് തല കറങ്ങുന്ന പോലെ തോന്നി ”
നടക്കാൻ പോയ അച്ഛൻ അകത്തേക്ക് കയറി വന്നു..പൗലീസിനെ കണ്ട അയ്യാളുടെ മുഖം വാടി
” എന്താ പൗലോസെ വീട്ടിലേക്കു? ഞാൻ പറഞ്ഞതല്ലേ അവൻ തരുമെന്ന് “പൗലോസ് ഒന്നും മിണ്ടാത പുറത്തേക്കു നടന്നു….
മാനം കറുത്തു.. മഴ വീൺടും ശക്തിയായി പെയ്യാൻ തുടങ്ങി…” നിങ്ങളു ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കില്ലല്ലേ? ” കണ്ണൻ കലിയോടെ അലറി
” മോനേ ഞാൻ ആ പെങ്കൊച്ചിന്റെ കല്ല്യാണം! “” അപ്പൊ ഞാൻ ഇവളേം കൊച്ചിനേം വിളിച്ചോണ്ടിനി തെരുവിലേക്കിറങ്ങണോ? ” കണ്ണൻ പാത്രം എടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു…
അയ്യാളുടെ കണ്ണുകൾ നിറഞ്ഞു..” ഓ… അന്ന് അമ്മക്ക് പകരം നിങ്ങളാണ് ചത്തിരുന്നതെങ്കിൽ ” തലയിൽ കൈ വെച്ചു കൊണ്ടു കണ്ണൻ അലറി…
അയ്യാൾ ദയനീയതയോടെ ആമിയെ നോക്കി… അവൾ ഫോൺ എടുത്തു മുറിയിലേക്ക് നടന്നു ആരെയോ വിളിച്ചു… മഴയുടെ ശക്തി തലേ ദിവസത്തേതിൽ നിന്നും കൂടി കൂടി വന്നു.
” മോനേ അവൻ പൈസ കൊടുക്കും… എനിക്കുറപ്പാണ്.. “” നാട്ടുകാർക്ക് വേണ്ടി ഈ വീടിന്റെ ആധാരം കൊണ്ടു കൊടുക്കുമ്പോ നിങ്ങൾ ഒരു വാക്ക് എന്നോട് ചോദിച്ചോ? ഇത്രയും നാണം ഇല്ലാത്ത ഒരുത്തനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ”
” ഇങ്ങനൊന്നും പറയല്ലേടാ.. അച്ഛന് സഹിക്കാൻ പറ്റുന്നില്ല.. “” നിങ്ങക്ക് നാണം ഉണ്ടോ അതിനു… ഏഹ്..? നാണം എന്ന് പറയുന്ന സാധനം ഉണ്ടോ? കള്ളനാണ് നിങ്ങൾ.. പെരും കള്ളൻ ”
അയ്യാൾ ഇടിവെട്ടേറ്റ പോലെ നിന്നു.നേരം സന്ധ്യ മയങ്ങിയതും ആമിയുടെ അച്ഛനും അമ്മയും എത്തി. അവർ പൗലോസ്സിന് പണം നൽകി.. പകരം അവളുടെ അച്ഛൻ വീടും പറമ്പും ആമിയുടെ പേരിലേക്ക് മാറ്റാൻ നിബന്ധന വെച്ചു.. അതോടെ കണ്ണന് അച്ഛൻ കാരണമാണ് എല്ലാമെന്ന ദേഷ്യം കൊടുമ്പിരി കൊണ്ടു.
” തനിക്കു പ്രായായില്ലെടോ ? ഇനി എങ്കിലും ഒന്ന് ഒതുങ്ങി കൂടെ? ” എല്ലാവരുടെയും മുന്നിൽ വെച്ചു അയ്യാൾ അച്ഛനോട് പറഞ്ഞു.. ആമിയുടെ അച്ഛൻ പറഞ്ഞത് കണ്ണന്റെ അച്ഛന് പിടിച്ചില്ല.
” എടൊ… ഇത് ഞാൻ പണി എടുത്തു ഉണ്ടാക്കിയ വീടല്ലേ “” കണ്ടോ… മക്കളെ തെരുവിലിറക്കാൻ ആക്കിയിട്ടും അവന്റെ അഹങ്കാരം കണ്ടോ? ”
” അച്ഛന് മതിയായില്ലേ…? എല്ലാവരുടെ മുന്നിലും എന്നേ നാണം കെടുത്തിയിട്ടും മതിയായില്ലേ?… ”
” ഇവന്റെ കൂടെ ജീവിച്ച നിങ്ങക്ക് ഒരിക്കലും സമാധാനം കിട്ടില്ല മക്കളെ.. ഇവന് ഭ്രാന്താണ്… ഇവൻ കൊന്നതാ ലക്ഷ്മിയെ.. ഇവൻ നിങ്ങളേം കൊല്ലും.. ഇവൻ കാരണാ ലക്ഷ്മി മരിച്ചത് ”
അച്ഛന് ആമിയുടെ അച്ഛന്റെ വാക്കുകൾ കേട്ടു നിയന്ത്രണം നഷ്ട്ടപ്പെട്ടു.. അദ്ദേഹം ആമിയുടെ അച്ഛന്റെ കഴുത്തിനു കയറി പിടിച്ചു
” എന്റെ ലക്ഷ്മിയെ ഞാനാണോടാ കൊന്നത്. ഞാനാണോ? “” അച്ഛാ വിട്… വിടാൻ “ആമി ഇടയ്ക്കു കയറി. പക്ഷെ പിടുത്തം വിടുവിക്കാൻ ആയില്ല…
” ദേ നിങ്ങടെ അച്ഛനോട് എന്റച്ഛനെ വിടാൻ പറ… ” ആമി അലറാൻ തുടങ്ങി. ആരും പ്രതീക്ഷിക്കാതെ കണ്ണന്റെ കൈകൾ അച്ഛന്റെ കരണത്തു പതിഞ്ഞു. അടികൊണ്ടു അയ്യാൾ നിലത്തേക്ക്
വീണു. ഭൂമി കിടന്നു കറങ്ങുന്ന പോലെ അയാൾക്ക് തോന്നി.. സ്വബോധം വീണ്ടെടുക്കും മുന്നേ കണ്ണൻ അച്ഛനെ വലിച്ചു മുറിയിലേക്കിട്ടു വാതിൽ പുറത്ത് നിന്നും പൂട്ടി.
മഴ ഇരട്ടിച്ചു… ആളുകൾ അക്ഷമാരായി പുറത്തുകൂടി ഓടി നടന്നു… റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.
” കണ്ണാ ഇവളേം മോളേം ഞാൻ കൊണ്ടു പോവാ.. ഈ പ്രാന്തനെ നീ ഏതെങ്കിലും വൃദ്ധ സദനത്തിൽ കൊണ്ടാക്കിയതിനു ശേഷം നീ ഇവരെ വിളിക്കാൻ വന്നാൽ മതി “അവർ യാത്രയായി…
കുറച്ചു നേരം അവൻ അനങ്ങാതെ അങ്ങനെ ഇരുന്നു…. പുഴയിൽ നിന്നും പലയിടങ്ങളിലും വെള്ളം പൊങ്ങി തുടങ്ങിയിരുന്നു…
കണ്ണൻ അച്ഛന്റെ മുറിക്കു മുന്നിൽ ചെന്നു… അനക്കം ഒന്നും ഇല്ല.. മുറി തുറക്കണോ വേണ്ടയോ അവൻ പലതവണ ആലോചിച്ചു… തുറക്കാൻ തുടങ്ങിയതും കണ്ണന് അളിയന്റെ കോൾ വന്നു… ആമിയും കൂട്ടരും സഞ്ചതിച്ചിരുന്ന
കാർ മഴ വെള്ള പാച്ചിലിൽ അപകടത്തിൽ പെട്ടു… കേട്ടപാതി അവൻ അവിടേക്കു തിരിച്ചു.. എത്തിയപ്പോഴേക്കും വണ്ടിയും,അച്ഛനെയും അമ്മയെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആമിക്കും കുഞ്ഞിനും ആയുള്ള തിരച്ചിൽ തുടർന്നു.. ബണ്ടു തകർന്നു പുഴ ഗതി മാറി ഒഴുകിയതോടെ ആണ് അവർ സഞ്ചരിച്ചിരുന്ന ഭാഗത്തേക്ക് വെള്ളം ഒഴുകി എത്തിയത്.
കണ്ണനും നാട്ടുകാർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ഒപ്പം ഇറങ്ങി.. തന്റെ മോനും ഭാര്യയും മാത്രമായിരുന്നു അവന്റെ മനസ്സിൽ… ഒരു ഭ്രാന്തനെ പോലെ അവൻ ചുറ്റും പരതി…
കണ്ണന്റെ വീടിനരികിലും വെള്ളം ഉയരാൻ തുടങ്ങി.. അയൽക്കാർ സാധനങ്ങളുമായി നീങ്ങി തുടങ്ങിയിരുന്നു. മുറിയിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന അച്ഛനാരുകിലേക്ക് ഇതൊന്നും എത്തിയിരുന്നില്ല.
” സർ… ഇവിടെ ഒരു സ്ത്രീ കുരുങ്ങി കിടപ്പുണ്ട്…”..കുറച്ചു മാറി ഒരിടത്തു നിന്നും ആരോ വിളിച്ചു പറഞ്ഞു… അവിടെ മരക്കൊമ്പിൽ ചിലകൾക്കിടയിൽ ഒഴുക്കിൽ പെടാതെ ആമി കിടക്കുന്നുഭടായിരുന്നു. അവർ അവളെ രക്ഷിച്ചു കരക്ക് കിടത്തി.
” എത്രേം വേഗം ഹോസ്പിറ്റലിൽ എത്തിക്കണം… ഇല്ലെങ്കിൽ അപകടമാണ്.. ” ബോധ രഹിത ആയി കിടന്ന അവളെ നോക്കി ഡോക്ടർ പറഞ്ഞു…
കുഞ്ഞു എവിടെ ആണെന്നറിയാതെ കണ്ണനും കൂട്ടരും ചങ്കിടിപ്പോടെ നിന്നു..” താഴെ കൊക്കപോലെ ആണ് സർ… രണ്ട് തെങ്ങു താഴ്ച ഉണ്ട്.. അങ്ങോടെങ്ങാനും പോയിട്ടുണ്ടെങ്കിൽ ” നാട്ടുകാരൻ പറഞ്ഞു…കണ്ണന്റെ കണ്ണുകൾ നിറഞ്ഞു..
സമയം കടന്നു പോയി…. ജനലിലൂടെയും മറ്റും ഒലിച്ചിറങ്ങിയ വെള്ളം അച്ഛന്റെ ദേഹത്ത് തട്ടി.. അയ്യാൾ കണ്ണുകൾ തുറന്നു… ഞെട്ടലോടെ അയ്യാൾ ചുറ്റും നോക്കി … ജനലിലൂടെ ഉയർന്നു വരുന്ന ജല നിരപ്പു അയ്യാൾ അറിഞ്ഞു. വാതിൽ
തുറക്കാൻ ശ്രമിച്ച അയാൾക്ക് അത് പുറത്ത് നിന്നും പൂട്ടി ഇരിക്കുവാണെന്ന് മനസ്സിലായി. തന്റെ മൊബൈലിനായി അയ്യാൾ ചുറ്റും കണ്ണോടിച്ചു.. കിട്ടിയില്ല. വെള്ളം ഉയർന്നു കാലിന്റെ മുട്ടോളം എത്തി.” സർ.. കുഞ്ഞിനെ കണ്ടു .. ”
സമീപത്തെ മരത്തിനു മുകളിൽ കയറി നിന്നു ടോർച് അടിച്ചു കിണ്ടിരുന്ന ചെറുപ്പക്കാരിൽ ഒരുവൻ വിളിച്ചു പറഞ്ഞു..അവര് പ്രതീക്ഷയോടെ അവനരുകിലേക്കു ഓടി ചെന്നു…. അവൻ താഴെക്കിറങ്ങി…
” സർ… കുഞ്ഞു ആ കിടങ്ങിൽ വീണു കിടപ്പുണ്ട്… അവിടെ ഭിത്തിയിലെ ഒരു പൊത്തിൽ കൈകൾ പിടിച്ചിരിക്കയാണ്. തലയിൽ മുറിവ് കെട്ടിയിട്ടുണ്ട് . സാറിന്റെ കുട്ടി തന്നെ ആവണം. ”
” സർ എത്രേം വേഗം എന്റെ മോനേ രക്ഷിക്കണം “എല്ലാവരും മൗനം പാലിച്ചു..” അവിടേക്കു ഇറങ്ങണം എങ്കിൽ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥര് എത്തണം …. റോഡ് മുറിഞ്ഞു കിടക്കുന്നതിനാൽ ഇനിയും താമസം ഉണ്ട്.. “സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ടു കണ്ണന്റെ കണ്ണുകൾ നിറഞ്ഞു..
ഇനി തനിക്കൊരു രക്ഷയില്ലെന്ന് അച്ഛനു മനസ്സിലായി.. വെള്ളം അദ്ദേഹത്തിന്റെ വായ്ക്കൊപ്പം എത്തിയിരുന്നു… ദയനീയതയോടെ അയ്യാൾ ഇരുട്ടിലേക്ക് നോക്കി.. ” അവനെന്നെ തള്ളിയതുകൊണ്ടാണോ ലക്ഷ്മി ഇപ്പൊ നീ എന്നെ കൊണ്ടു പോവാൻ പോവുന്നെ? ” അദ്ദേഹം ഇരുട്ടിലേക്ക് നോക്കി അവളോട് ചോദിച്ചു.
” സർ പറ്റില്ല സർ.. വൈകുന്ന ഓരോ നിമിഷവും അപകടമാണ്.. ആ കുട്ടി എപ്പോ വേണേലും പിടി വിടാം.. ഒരു നിമിഷം പോലും വൈകിക്കൂടാ ”
മരത്തിൽ കയറി കുട്ടിയെ കണ്ട നാട്ടുകാരൻ പറഞ്ഞു..” സർ.. മലങ്കര ഡാമിന്റെ ഷട്ടർ തുറക്കാൻ പോവാ.. മുവാറ്റുപുഴക്ക് വൈകാതെ ഇനിയും വെള്ളം വരും ”
കോൺസ്റ്റബിൾ എസ് ഐ യോട് പറഞ്ഞു…എല്ലാവരും സങ്കടത്തിൽ ആയി” സർ.. എന്റെ മോനല്ലേ… ഒരു അച്ഛനെ മക്കൾക്കെന്തെങ്കിലും വരുമ്പോ ഉള്ള വിഷമം അറിയു.. അവനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്താച്ഛനാണ്.. ഞാൻ ഇറങ്ങാം.. ”
കണ്ണൻ ഇമോഷണൽ ആയി.” നിങ്ങൾ ഒഴുക്ക് കാണുന്നില്ലേ? ഒന്ന് പാളിയാൽ കിടങ്ങിൽ എത്താതെ നിങ്ങൾ ചാടുന്നത് കൊക്കയിലേക്കായിരിക്കും ”
സ് ഐ തടഞ്ഞു.” സർ.. എന്റെ മോനു വേണ്ടി എന്റെ ജീവൻ കളയാനും ഞാൻ തയ്യാറാണ് സർ… എനിക്കെന്റെ മോനേ രക്ഷിക്കണം ”
പോലീസുകാർ പരസ്പരം നോക്കി..” ഡാം തുറന്ന വെള്ളം വരും മുന്നേ എന്തെങ്കിലും ചെയ്യാൻ പറ്റുവൊന്ന് നോക്കാം സർ.. ഒരു കുഞ്ഞിന് വേണ്ടിയല്ലേ? ”
പോലീസുകാരും നാട്ടുകാരും പിന്തുണച്ചു. സ്വന്തം ജീവൻ പണയം വെച്ചു കണ്ണൻ ഒഴുക്കിലൂടെ കിടങ്ങിൽ എത്തി … അവിടെ റോപ്പ് വലിച്ചു കെട്ടി. അതിലൂടെ മറ്റുള്ളവർ കൂടി കിടങ്ങിലേക്ക് എത്തി. കുഞ്ഞിനെ സുരക്ഷിതമായി കരക്കെത്തിച്ചു…
അപ്പോഴും അവനു ബോധം ഉണ്ടായിരുന്നു.. ആ കുഞ്ഞു മനസ്സ് ഭയപ്പെട്ടില്ല. എല്ലാം ഒരു കൗതുകത്തോടെ മാത്രം അവൻ നോക്കിക്കണ്ട്. കാരണം അവന്റെ കളിക്കൂട്ടുകാരൻ അവന്റെ മുത്തശ്ശൻ ആയിരുന്നു.
ആശുപത്രിയിൽ ആമിക്കരുകിൽ കണ്ണൻ ഇരുന്നു… കണ്ണനെയും കുഞ്ഞിനേയും കണ്ടതോടെ അവളക്ക് പകുതി സമാധാനം ആയി.
അവളുടെ അച്ഛൻ മുറിയിലേക്ക് കടന്നു വന്നു… ” ശേ സാധനങ്ങൾ ഓക്കെ പോയി കാണൂലോ.. “” എന്താ അച്ഛാ…? മനസ്സിലാവാത്ത മട്ടിൽ കണ്ണൻ ചോദിച്ചു ”
” നിന്റെ വീടിന്റെ അവിടെ സൻസൈടിനൊപ്പം വെള്ളം കേറീന്ന പറഞ്ഞെ… അവരൊക്കെ ക്യാമ്പിലേക്കു മാറി… പക്ഷെ സഖാവിനെ അവിടെങ്ങും കണ്ടില്ലെന്നു പറഞ്ഞു… അയാളിനി എവിടെ പോയേക്കുവായിരിക്കുവോ… ”
ആമി കണ്ണനെ നോക്കി . കണ്ണൻ ഞെട്ടലോടെ എണീറ്റു…” അച്ഛാ… ഞാൻ മുറി പുറത്തുന്നു പൂട്ടിയേക്കുവായിരുന്നു “” ചതിച്ചല്ലോ ദൈവമേ! ”
ആളും വളവുമായി തേടി പിടിച്ചെത്തിയപ്പോഴേക്കും അച്ഛൻ ലക്ഷ്മിക്കരുകിൽ എത്തിയിരുന്നു. കണ്ണന് ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയും സമ്മാനിച്ചു അദ്ദേഹം യാത്രയായി.
പക്ഷെ അപ്പോഴേക്കും അച്ഛന്റെ വേദന എന്തെന്ന് കണ്ണൻ അറിഞ്ഞിരുന്നു…..! പക്ഷെ തിരിച്ചറിവ് മകനെന്ന രീതിയിൽ അർത്ഥ ശൂന്യമായിരുന്നു.