പിള്ളേർക്ക് വേണ്ടിയല്ലേ ഞാനീ കാശെല്ലാം തരുന്നത്…അതോ എന്റടുത്തു വരുന്നതിന്റെ കൂലിയായിട്ടു നിങ്ങക്കത് തോന്നുന്നുണ്ടോ ?

മരീചിക
രചന: Kannan Saju

മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടു റസിയയുടെ ദേഹത്ത് നിന്നും ചാടിയേണിറ്റു ലൈറ്റിടാനായി സ്വിച്ച് തപപ്പുന്ന റോയ്.ബെഡിൽ മെല്ലെ ഊന്നി കട്ടിലിന്റെ തലയ്പ്പിലേക്കു ചാരിയിരുന്നുകൊണ്ടു ടേബിൾ ലാംപ്

ഓണക്കുന്ന റസിയ അമ്പരപ്പോടെ “ഇങ്ങളെന്തായീ നോക്കണത് ?”. മിണ്ടരുതെന്നു ആംഗ്യം കാണിച്ചുകൊണ്ട് ഫോണെടുത്തു വിനയത്തോടെ ഹെലോ പറയുന്ന റോയ് ,ഒരക്ഷരം പോലും എതിർത്തു പറയാതെ എല്ലാം മൂളി കേൾക്കുന്ന റോയിയെ പിന്നിൽ നിന്നും

വന്നു ചുറ്റിപിണഞ്ഞുകൊണ്ടു മുണ്ടുടുപ്പിക്കുന്ന റസിയ.ഫോണ് കട്ട് ചെയ്തു ദീർഘ നിശ്വാസം വിടുന്ന റോയിയോട് അവൾ”എന്നതാ പറ്റിയെ എന്റെ ഇച്ഛായന് ” അവൾ അർദ്ധ നഗ്നമായ തന്റെ മാറും മുഖവും റോയിയുടെ പുറത്തോട്

ചേർക്കുന്നു.ഒന്നും മിണ്ടാതെ നിൽക്കുന്ന റോയിയോട് വീണ്ടും അവൾ ചോദിച്ചു “നിമ്മിയാണോ വിളിച്ചേ ?”…പതിഞ്ഞ സ്വരത്തിൽ റോയ് മറുപടി പറഞ്ഞു”ഊഹും… അവളുടെ ഫോണിന്ന് പപ്പായി വിളിച്ചതാ..അങ്ങോട് ചെല്ലാൻ പറഞ്ഞ്.”

പുറത്തോട് ചേർത്ത് വെച്ച മുഖം ചുളുക്കി ഒന്നൂടി റോയിയെ ഇറുക്കി പിടിച്ചുകൊണ്ടു റസിയ “ദേ ഇച്ഛായാ പോണ കാര്യം ആലോയ്ക്കെ വേണ്ട… നാളെ ഷമീർ തിരിച്ചു വരും.. പിന്നെ ഒരു മാസം കഴിഞ്ഞേ പോവുട്ടോ..”
അവളുടെ കൈകൾ വിടുവിച്ചു കൊണ്ടു

അവൾക്കു നേരെ തിരിഞ്ഞു റോയ് : അതല്ലട പോണം,കുറച്ചു പ്രശ്നങ്ങൾ ഉണ്ട്..
റസിയ:എന്തു പ്രശ്നം?രാവിലെ വന്നപ്പോ മുതൽ നിങ്ങള് ഹാപ്പിയായിരുന്നല്ലോ !പിന്നെ ഇപ്പൊ എന്നതാ പെട്ടന്നൊരു പ്രശ്നം ?

ഗ്ലാസ്സിലേക്കോഴിച്ച മദ്യത്തിൽ അയിസ് ക്യൂബ് ഇടാൻ തുടങ്ങുന്ന റസിയ ,അതിനും മുന്നേ ഒറ്റ വലിക്ക് അതകത്താക്കികൊണ്ടു
റോയ് : രാവിലെ ഇറങ്ങാൻ നേരം നിമമി ആയി ഉടക്കി.
പുച്ഛത്തോടെ റസിയ:അതിപ്പോ പുതുമയുള്ള കരയുന്നു അല്ലല്ലോ… അതിനെ ഇട്ടിങ്ങനെ ദ്രോഹിക്കുന്നത്.

റോയ്: മച്… റസിയ നീയും കൂടി എന്നെ … മനഃപൂർവല്ലടോ…രാവിലെ നാലു തവണ ബാങ്കിന് മാനേജര് വിളിച്ചു.ഞാൻ ഫോണ് എടുത്തില്ല.എങ്ങനെയെങ്കിലും കുറച്ചു ക്യാഷ് ഒപ്പിച്ചു കൊണ്ടു അടക്കണല്ലോന്നോർത്ത് പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവള് കൊച്ചിന്റെ

ഫീസും ചോദിച്ചു വരുന്നേ .. പിന്നെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങള് കശപിശയായി.
ഒരു ഞെട്ടലോടെ റസിയ: ഏഹ്.. അപ്പൊ ഞാൻ തന്ന ക്യാഷ്‌ ഒക്കെ തീർന്നോ ?
റോയ്:അത് പിന്നെ … വണ്ടിടെ സി സി … വണ്ടി കൊണ്ടുവൻ അവര് വന്നപ്പോ വേറെ വഴിയില്ലർന്നു റസിയ..

മുഖം ചുളിച്ചു ബെഡിൽ ഇരുന്നുകൊണ്ട് റസിയ :കഷ്ടം… പിള്ളേർക്ക് വേണ്ടിയല്ലേ ഞാനീ കാശെല്ലാം തരുന്നത്…അതോ എന്റടുത്തു വരുന്നതിന്റെ കൂലിയായിട്ടു നിങ്ങക്കത് തോന്നുന്നുണ്ടോ ?
റോയ്:അങ്ങനെ ഞാൻ പറഞ്ഞോ റസിയ ?
അവളുടെ അടുതത്തിരുന്നു മുഖം അവന്റെ നേരെ തിരിച്ചുകൊണ്ടു റോയ് :റസിയ നിനക്കങ്ങനെ തോന്നിയോ ?
മുഖം താഴ്ത്താൻ നോക്കുന്ന റസിയ , വീണ്ടും മുഖം പിടിച്ചുയർത്തികൊണ്ടു
റോയ് :നിന്റെ പൈസയൊക്കെ ഞാൻ തിരിച്ചു തരും,ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്…
റസിയ:എനിക്കാരും ഒന്നും തിരിച്ചു തരണ്ട… ദേഷ്യം വന്നപ്പോ ഞാനറിയാതെ പറഞ്ഞതാ.

മേശയ്ക്കരുകിലേക്കു നടക്കുന്ന റസിയ ഡ്രോ തുറന്നു രണ്ടു നോട്ടു കെട്ടുകൾ എടുത്തു റോയ്ക്കു നേരെ നീട്ടുന്നു..
വാങ്ങാൻ മടിച്ചു നിൽക്കുന്ന റോയിയുടെ കയ്യിൽ നിർബന്ധിച്ചു വെച്ചുകൊണ്ട് റസിയ : പോ .. പോയി പ്രശ്നങ്ങൾ എല്ലാം തീർക്കു… കുട്ടികൾക്ക് ഒരു കുറവും ഉണ്ടാവരുത്.

നിങ്ങള് പണിക്കു പോവാതെ ഇങ്ങനെ നടക്കുമ്പോ ആ മൂന്നെണ്ണത്തിനെ കുറിച്ചു ഇടയ്ക്കെങ്കിലും ആലോയ്ക്കണം…
കുട്ടികളില്ലാത്തവർക്കെ അതിന്റെ വിഷമം മനസ്സിലാവൂ …
റോയ്:എന്ന പിന്നെ നിമ്മിക്കു പകരം നീ വന്നു നിക്കടി വീട്ടില് …
റസിയ: ഒന്നു പോയേ റോയ് ചുമ്മ

കളിയാക്കാണ്ട്
റോയ്: ഞാൻ കാര്യയിട്ടു പറഞ്ഞതടോ , അതാവുമ്പോ നിനക്കു മൂന്നു പിള്ളേരുമായി എനിക്കു എന്നും സന്തോഷോം ആയി .. വേണെങ്കി നമുക്കൊന്നൂടെ ആവേം ചെയ്യാം.. ഏ … ?
റസിയ:അയ്യട..എന്റെ ഷെമീറിനെ വിട്ടു ഞാൻ എങ്ങോട്ടുല്ല… ഞാൻ ഇല്ലെങ്കി

മൂപ്പര് പിന്നെ ഇണ്ടാവൂല..
റോയ്: ഹും .. എനിക്കിപ്പോഴും മനസ്സിലാവാത്ത കാര്യമാ എങ്ങനെ നിനക്കു ഒരു സമയം രണ്ടു പേരെ സ്നേഹിക്കാൻ കഴിയണു ???
ചിരിച്ചുകൊണ്ട് റോയിയുടെ തലമുടിയിൽ തലോടിക്കൊണ്ടു റസിയ :അതൊക്കെ

ഒരു കഴിവല്ലേ ഇച്ഛായാ … ഏറ്റവും ഷോർട്ടായിട്ടൊരു മറുപടി പറയട്ടെ?
റോയ്:ഉം …( ചിരിക്കുന്നു )
റസിയ:ഷമീർ സ്നേഹവും സംരക്ഷണവും തരുന്നു , ഇച്ഛായന് എനിക്കു സ്നേഹവും സുഖവും തരുന്നു … എനിക്കിത് രണ്ടും വേണം …(ചിരിച്ചുകൊണ്ട്) ഇച്ഛായന് തൽക്കാലം പോവാൻ നോക്കു മുത്തേ .

രാത്രി നഗര മധ്യത്തിലൂടെ നീങ്ങുന്ന റോയിടെ കാർ.
ഫോണിൽ നിമ്മിയുടെ കോളുകൾ വന്നുകൊണ്ടേ ഇരിക്കുന്നു..
ഓരോ തവണയും സൈലന്റ് ആക്കുന്ന റോയ്. പെട്രോൾ പമ്പിനരികിൽ വണ്ടി നിർത്തുന്നു. ഡോർ തുറന്നു അകത്ത് കയറുന്ന ജിമ്മി.
റോയ്:.നീ എന്നതാ അത്യാവശ്യായ

കാണണം ന്നു പറഞ്ഞേ??? … അന്നേരം ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു.
ജിമ്മി: എടാ അമ്മ അഡ്മിറ്റാ , ഇവിടെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ.. കുളിമുറിയിൽ തെന്നി വീണതാ.ഒടിവുണ്ട്,ഓപ്പറേഷൻ വേണം.നാളെ പത്തുമണിക്കാ.
ഇനി ഒരു അയ്യായിരം കൂടി വേണം ബാക്കി ഞാൻ ഒപ്പിച്ചു… നിന്റെൽ വെള്ളതുമുണ്ടാവോന്നറിയാനാ.

ചിരിച്ചുകൊണ്ട് റോയ് : ബെസ്റ്റായി.. നിനക്കറിയില്ലേ എനികിപ്പോ പണിയൊന്നും ഇല്ലാന്ന്..എന്റെ കയ്യിൽ ഇപ്പൊ ഒരു രൂപ പോലും എടുക്കാനില്ലട.. എന്ന ചെയ്യാനാ..നി ഇതു കണ്ടോ പെട്രോൾ തന്നെ അടിക്കാൻ കാശില്ല.. കഷ്ടിച്ചു വീട്ടിൽ എത്തിയ എത്തി .. അത്രേള്ളൂ..

ജിമ്മി: അതല്ലട … എനിക്കറിയാം കാര്യങ്ങളൊക്കെ … ന്നാലും … ഉണ്ടങ്കിൽ എന്നു കരുതി ചോദിച്ചതാ …
റോയ്:ഇതു നീ ഫോണിക്കൂടി ചോദിച്ച മതിയാർന്നല്ലോ .. വെറുതെ ഇത്രേം നേരം.. നിന്നെ ഹോസ്പിറ്റൽ കൊണ്ട് വിടാൻ ആണെങ്കിൽ എന്റല് പെട്രോളും ഇല്ല..
ഇനി ഇപ്പൊ …

ചുറ്റും നോക്കി വണ്ടി സൈഡിൽ നിർത്തുന്ന റോയ്… ദയനീയതയോടെ റോയിയെ നോക്കുന്ന ജിമ്മി
റോയ് : ദേ ആ ബസ്സ് സ്റ്റോപ്പില് നിന്ന ഓട്ടോ കിട്ടും…എന്ന നി ഇറങ്ങിക്കോ…
ഡോർ തുറന്നു ഇറങ്ങുന്ന ജിമ്മി.
അവൻ ഇറങ്ങിയതും ഡോർ അടയ്ക്കുന്ന റോയ്.

റോയ്: അമ്മയോട് എന്റെ അന്വേഷണം പറയു . എല്ലാം കഴിഞ്ഞു ഞാൻ അമ്മയെ വന്നു കണ്ടോളാം..
വണ്ടി എടുത്തു പോകുന്ന റോയ് .. ജിമ്മിയുടെ കണ്ണുകൾ നിറഞ്ഞു…തനിക്കു എന്തു വാങ്ങിയാലും റോയിക്കു ഒന്നു കൂടുതൽ വാങ്ങുന്ന,കഴിക്കാൻ

എന്തുണ്ടാക്കിയാലും റോയ്ക്കു എടുത്ത മാറ്റി വെയ്ക്കുന്ന തന്റെ അമ്മയെ ജിമ്മി ഓർത്തിട്ടുണ്ടാവണം, റോയി മറന്നിട്ടുമുണ്ടാവണം.

വീണ്ടും നിമ്മി വിളിക്കുന്നു…
ഫോണ് എടുത്തു … ഫോണിൽ നിമ്മിയുടെ ചേട്ടായി:കൊച്ചളിയാ … ഞങ്ങളങ്ങു ഇറങ്ങിയെക്കുവ..
റോയ്: അതെന്നാളിയ ഞാനങ്ങു വരുവാന്നെ.ഒരു അരമണിക്കൂർ..
ചേട്ടായി: ഇല്ല അളിയാ ഞാൻ ഇറങ്ങിയെക്കുവ..രാവിലെ മംഗലാപുരം പോണം..പിന്നെ നിങ്ങള് തമ്മിലുള്ള പിണക്കങ്ങളൊക്കെ നിങ്ങളങ്ങു തീർക്കു..

എ.. ഭാര്യേം ഭർത്താവും ഒക്കെ ആവുമ്പോ ഇച്ചിരി ഇണക്കവും പിണക്കവും ഒക്കെ ഇണ്ടാവും…അതൊക്കെ അങ്ങു സഹിച്ചും ക്ഷമിച്ചും പോണം രണ്ടാളും.. ഏഹ്.. പറഞ്ഞതു മനസിലായോ അളിയന് … ???
റോയ്: (പേടിയോടെ)മനസ്സിലായി…
ചേട്ടായി: ഇല്ലെങ്കിൽ മനസ്സിലാക്കിക്കോ,മൂന്നു പെറ്റതാന്നേലും

ഞങ്ങടെ പെങ്ങളായോണ്ട് നല്ല ചുള്ളന്മാരു കെട്ടിക്കൊണ്ടു പൊക്കോളും…ഏഹ്.. അപ്പൊ പക്ഷെ ആദ്യത്തെ ഭർത്തതാവ് മരിച്ചതുകൊണ്ടായിരിക്കും എന്നു മാത്രം…അളിയൻ പേടിക്കുവോന്നും വേണ്ട പറഞ്ഞുന്നു മാത്രം…പിന്നെ അവളെന്നാണ്ട് പഠിക്കാൻ പോണ

കാര്യമൊക്കെ പറയണ കേട്ടു.. പഠിച്ചു ഒരു ജോലി ചെയ്യുവാണെ ചെയ്യട്ടെ .. എപ്പോഴും ഞങ്ങടെ മുന്നില് കൈ നീട്ടണ്ടല്ലോ..
റോയ്:അയ്യോ അതു വേണ്ട അളിയാ .. പ്ലീസ്.
അങ്ങനെ കുറെ യാജനകൾക്കു ശേഷം അവൻ ഫോൺ വെച്ചു.

രാത്രി എതിർ വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കുന്ന റോയും നിമ്മിയും.
തിരിഞ്ഞുകൊണ്ടു നിമ്മി: ചാച്ചാ .. ചാച്ചൻ എന്നതിനാ ചേട്ടയിയോട് എന്നെ പഠിക്കാൻ വിടണ്ടന്നു പറഞ്ഞേ ?
ദേഷ്യത്തിൽ ചാടി എനിച്ചുകൊണ്ടു റോയ് : ഇനി നീ പഠിക്കാൻ പോയി പണിയെടുത്തതോണ്ടാക്കിയിട്ടു വേണല്ലെടി ***** മോളെ ഞാൻ

ജീവിക്കാൻ…
പേടിയോടെ നിമ്മി : ചാച്ചാ അതു… ചാച്ചാനു പണിയില്ലല്ലോ അപ്പൊ എനിക്കു എന്തേലും ജോലി ഉണ്ടങ്കിൽ ചാച്ചാനു ഒരു ആശ്വാസമാവൂലൊന്നു കരുതി ..
റോയ്: പിന്നെ ആശ്വാസം… ജോലി ഇല്ലെങ്കിൽ എന്നാടി.. നിന്നെ ആർക്കെങ്കിലും കൊടുത്തതിട്ടാണോ

******* മോളെ ഞാൻ കാര്യങ്ങൾ കൊണ്ടോണേ ??? അല്ലെങ്കിലും പെണ്ണുങ്ങള് പണിക്കു പോയിട്ടു കഞ്ഞി കുടിക്കണ്ട ഗതി വന്ന തൂങ്ങി ചവനാ എന്റെ അപ്പൻ എന്നോട് പറഞ്ഞേക്കണ്ണെ…
ദേഷ്യത്തിൽ ഫോണും എടുത്തു പുറത്തേക്കു പോവുന്ന റോയ് : (പിറു

പിറക്കുന്നു ) ഇനി നിന്നെ പുറത്തേക്കിറക്കിട്ടു വേണം വെല്ലവന്മാരുമായി കമ്പനി ആയി പിന്നെ അവന്റെ കൂടെ .

ടെറസ്സിൽ സിഗരറ്റ് വലിച്ചുകൊണ്ട് നിൽക്കുമ്പോ റോയിയുടെ ഫോണ് റിങ് ചെയ്തു .കോളിംഗ് നിരഞ്ചന… ഫോണെടുത്ത് സംസാരിച്ചു തുടങ്ങിയ റോയ് മറു വശത്ത് കരയുന്ന നിരഞ്ചനയെ ആശ്വസിപ്പിക്കുന്നു…
റോയ്: നിനക്കിപ്പോ ടൂർ പോയ പോരെ … മൊത്തം എത്ര രൂപ വേണ്ടി വരും

നിരഞ്ചന :5000 അവിടെ കൊടുക്കണം.. പിന്നെ വഴിച്ചിലവ്…
റോയ് :നാളെ 15000 ഞാൻ തരാം .. ഇനി അച്ഛനോട് ചോദിക്കേണ്ട.. അന്ന് വന്ന പോലെ ഓഡിറ്റോറിയാത്തന്റെ പിന്നിലെ ബില്ഡിങ്ങിൽ രാവിലെ 7 മണിക്ക് ഞാൻ ഇണ്ടാവും..

നിരഞ്ചന:താങ്കയു സോ മച് ജോയിച്ചയാ… നാളെ രാവിലെ ഞാനുണ്ടാവും .. ഉമ്മ ഉമ്മ ഉമ്മ …

ഫോൺ കട്ട് ചെയ്തു ടെറസിൽ തന്നെ ഉറങ്ങാൻ കിടക്കുന്ന റോയ്…
കൗമാരത്തിൽ നിന്നും യവ്വനത്തിലേക്കു കടക്കുന്ന സുന്ദരിയുമായി പങ്കിടാനുള്ള സുവർണ്ണ നിമിഷങ്ങളെയോർത്തു അവൻ കണ്ണുകൾ ചിമ്മി എല്ലാത്തിനും സാക്ഷിയായ നക്ഷത്രങ്ങളോട് നന്ദി പറഞ്ഞു.

കുറച്ചു നേരം ശരീരം വാടകയ്ക്ക് കൊടുത്താലും തന്റെ സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കാൻ പോവുന്ന നിമിഷങ്ങൾ ഓർത്ത് നിരഞ്ചന കണ്ണുകൾ അടയ്ക്കാതെ കിടന്നു.

അപ്പനോടും ചേട്ടായിമരോടും സമരം ചെയ്തു ,
തന്നോട് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞ യുവാവിന്റെ കൈപിടിചിറങ്ങും മുന്നേ അപ്പച്ചൻ പറഞ്ഞ വാക്കുകൾ “മോളെ നിമ്മി നീ ആര വേണമെങ്കിലും കെട്ടിക്കോ,പക്ഷെ ആദ്യം പഠിക്കു,നല്ലൊരു ജോലി കണ്ടെത്തു.ഏതെങ്കിലും ഒരുത്തന്റെ

കുടുംബത്തിൽ അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ കഞ്ഞിം കറിയും വെച്ചു തീർക്കണ്ടത് മാത്രമല്ല നിന്റെ ജീവിതം..നിന്നെ ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഒരുത്തനാണെങ്കിൽ അവൻ നിനക്കു വേണ്ടി കാത്തിരിക്കും…നാളെ അവനു

എന്തെങ്കിലും സംഭവിച്ചാലും നിനക്കും മക്കൾക്കും അരുടേം മുന്നിൽ യാജിക്കാതെ ജീവിക്കാം.” അവളോർത്തു… നിറഞ്ഞ കണ്ണുകൾ അടക്കാനാവാതെ അവൾ ഉറങ്ങാതെ കിടന്നു …

മൊബൈലിലെ ബാലൻസ് തീർന്നു കോയിൻ ബോക്സിൽ നിന്നും വിളിച്ചുകൊണ്ടിരുന്ന ജിമ്മിയുടെ അവസാന കോണ്ടാക്ട് നമ്പരിലും വിളിച്ചു കഴിഞ്ഞു.ഇനി വിളിക്കാൻ ആരുമില്ല..Icu വിനു പുറത്ത് മനസ്സിൽ അമ്മയുടെ മുഖം മാത്രമായി അവൻ ഇരുന്നു…

വരാന്തയിലൂടെ നീങ്ങുന്ന മുഖങ്ങളിൽ പരിചിത മുഖങ്ങൾ ഏതെങ്കിലും പതിഞ്ഞാലോ എന്നു കരുതി കണ്ണുകളടയ്ക്കാതെ അവൻ ഇരുന്നു…നാളെ അമ്മയുടെ ഓപ്പറേഷൻ നടക്കുമെന്ന പ്രതീക്ഷയോടെ…. പ്രതീക്ഷ മാത്രം …

അന്ന് രാത്രി ഒരാൾ മാത്രം ഉറങ്ങി …
ഇന്ന് കാമുകനൊപ്പം അനുഭവിച്ച രതിയുടെ ആനന്ദത്തിലും നാളെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് വരുന്നതിന്റെ സന്തോഷത്തിലും അവൾ സുഖമായി ഉറങ്ങി … റസിയ.

Leave a Reply

Your email address will not be published. Required fields are marked *