രചന: Pratheesh
ഹോസ്പ്പിറ്റലിനകത്തെ മെഡിക്കൽഷോപ്പിന്റെ മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം ഞാനവളെ കാണുന്നത്
അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു ഒരു നർത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നു…,
മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകൾ പലയിടത്തും തള്ളി നിൽക്കുന്നു…, ആ പഴയ സുന്ദരിക്കുട്ടി ഇനി ഒാർമ്മയിൽ മാത്രമായി അവശേഷിക്കും…,അവളെ ഇപ്പം ശ്രദ്ധിക്കാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു….,
ഒന്ന്.., മരുന്നു വാങ്ങാൻ നിന്ന അവൾ കൈയിലെ പണം തികയാതെ വന്നപ്പോൾ മരുന്ന് അവിടെ തന്നെ തിരിച്ചേൽപ്പിച്ച് കുറച്ചു കഴിഞ്ഞു വന്ന് എടുക്കാമെന്നു പറഞ്ഞു മടങ്ങിയപ്പോൾ…..,
രണ്ട്.., അവൾ എന്റെ സുഹ്യത്തിന്റെ പഴയ കാമുകി ആയതു കൊണ്ട്…..,അവളെ പിൻ തുടർന്നു വാർഡിലെത്തിയതോടെ അവളുടെ അപ്പോഴത്തെ അവസ്ഥ പൂർണ്ണമായും അവിടുന്ന് മനസ്സിലാക്കാനായി….,
മനസ്സിന് വലിയ സങ്കടം തോന്നി…,
ഒരു ഏക്സിഡന്റിൽ പെട്ട് തലക്ക് പരിക്കേറ്റ് അവളുടെ ഭർത്താവ് കഴിഞ്ഞ ഒൻപതു മാസമായി ചികിൽസയിലാണ്….,
ഒാർമ്മ ഇടക്കിടെ വരും പോവും പൂർണ്ണമായും ബെഡ്ഡ് റെസ്റ്റ് തന്നെ ഒൻപതു മാസം കൊണ്ട് ഒരുപാട് ലക്ഷങ്ങൾ ചിലവായി അവളുടെ കഴുത്തിലെ ഗ്യാരണ്ടിമാലയിൽ തൂങ്ങികിടക്കുന്ന താലി ഒഴികെ മറ്റെല്ലാം വിറ്റും പണയം വെച്ചും തീർന്നിരിക്കുന്നു…,
ഭർത്താവിന്റെ അവസ്ഥയിൽ എന്തെങ്കിലും ഒരു മാറ്റം സാധ്യമാവണമെങ്കിൽ ഇനി ഒരു സർജറി കൂടി നടത്തണം അതിന് എകദേശം രണ്ടു ലക്ഷം രൂപയോളം ചിലവു വരും ഇപ്പോഴത്തെ അവസ്ഥയിൽ ഭർത്താവിനെ വിധിക്കു വിട്ടു കൊടുക്കാനെ അവൾക്ക് കഴിയുമായിരുന്നുള്ളൂ….,
കാരണം മരുന്നിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലെക്ക് ഇന്നവൾ തഴയപ്പെട്ടിരിക്കുന്നു…,
കടം വാങ്ങാൻ ഇനി ഒരിടവും ബാക്കിയില്ല…, പണം ചോദിച്ചാലോ എന്നു പേടിച്ച് ബന്ധുക്കൾ പോലും വരവു
നിർത്തി അന്വേഷണം മുഴുവൻ ഫോണിലാണ്…,
സംസാരിക്കുന്നതിനു മുന്നേതന്നെ ഫോൺ വെക്കാനുള്ള ധ്യതിയാണ് പലർക്കും കടം ചോദിച്ചാലോ എന്ന ഭയം….,
പലപ്പോഴും ആഹാരം വാങ്ങാൻ പോലും അവൾ ബുദ്ധിമുട്ടിയിരുന്നു എന്നു കേട്ടപ്പോൾ….,
അവളുടെ പരിതാപകരമായ അവസ്ഥ കേട്ട് എനിക്കു തന്നെ വിഷമവും വല്ലാത്ത വേദനയും തോന്നി….,
അവിടെ നിന്നിറങ്ങുമ്പോൾ സഹായിക്കാമെന്നേറ്റ് അവളുടെ നമ്പർ സംഘടിപ്പിച്ചാണ് അവിടുന്നിറങ്ങിയത്….,
എല്ലാം അറിഞ്ഞ് അവിടുന്നിറങ്ങുമ്പോൾ പഴയ കാര്യങ്ങളാണ് എന്റെ ഒാർമ്മയിൽ വന്നത്….,
വലിയ നർത്തകിയായിരുന്നു അന്നെ അവൾ അവളുടെ ഡാൻസ് കണ്ട് ആരാധന മൂത്താണ് എന്റെ സുഹ്യത്തവളെ സ്നേഹിച്ചു തുടങ്ങിയത്….,
നാലു വർഷം നീണ്ട തീവ്രപ്രണയം…,അവൻ അവസാനമായി
അവൾക്കു കൊടുത്ത പ്രണയോപഹാരം പോലും ഒരു ചിലങ്കയാണ്.. അവന്റെ ജീവൻ ചേർത്തു വെച്ച് അവളോട് ഒട്ടി ചേർന്നു കിടക്കാൻ…” എന്നാൽ അതൊരു സമ്മാനമാണെന്ന് ആർക്കും മനസ്സിലാവുകയും ഇല്ലാ….,
ഒരുതരം ഭ്രാന്തമായ ആവേശമായിരുന്നു അവന് അവളുടെ ഡാൻസിനോടും അതിലുപരി അവളോടും…,പക്ഷെ കാര്യത്തോട് അടുത്തപ്പോൾ അവൾ പിൻ മാറി..,
ജീവിതം കൂടുതൽ സുരക്ഷിതമായി തോന്നും വിധം ജോലിയും സൗന്ദര്യവും ഒരാളിൽ ചേർന്നു പുതിയ ആലോചനയായി മുന്നിൽ വന്നപ്പോൾ പഴയതെല്ലാം…,
“ഉടുത്തിരിക്കുന്ന ഡ്രസ്സ് അഴിച്ചു മാറ്റുന്ന…, അല്ല അവളുടെ ഭാഷയിൽ പറഞ്ഞാൽ കാലിലണിഞ്ഞ ചിലങ്ക അഴിച്ചു മാറ്റുന്ന ലാഘവത്തോടെ അവൻ ഒഴിവാക്കപ്പെട്ടു”…..!
പാലക്കാട്ടെക്ക് അവൾ വിവാഹം കഴിച്ചു പോയതോടെ അവളുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു…..!
കൂറെക്കാലം വിഷമിച്ചു നടന്നെങ്കിലും പിന്നെ അവൻ ഗൾഫിൽ പോയി ഇന്ന് കുടുംബസമ്മേതം അവൻ ഗൾഫിലാണ്…!
അവൾ വൈകിട്ട് വീട്ടിലെത്തും എന്ന അറിവ് എനിക്ക് ഹോസ്പ്പിറ്റലിൽ നിന്നെ കിട്ടിയിരുന്നു…., അതുകൊണ്ട് അവൾ വീട്ടിലെത്തുന്ന സമയം നോക്കിയാണ് ഞാനവളെ വിളിച്ചത് അവൾ തന്നെയാണു ഫോൺ എടുത്തത്..,
പറഞ്ഞപ്പോൾ അവളെന്നെ
തിരിച്ചറിയുകയും ചെയ്തു…,
ഇന്നാണ് അവളുടെ വിവരങ്ങൾ അറിഞ്ഞതെന്നും
സഹായിക്കാമെന്നും ഞാൻ അവളെ പറഞ്ഞു വിശ്വസിപ്പിച്ചപ്പോൾ അവളിൽ വലിയ ആശ്വാസം നിറയുന്നത് ഫോണിലൂടെയും എനിക്കു മനസ്സിലായി….,
പക്ഷെ അതിനായി മറ്റൊരു ഉപാധി ഞാൻ മുന്നോട്ടു വെച്ചു….,
അത്…,
ആ പഴയ ചിലങ്ക എനിക്കു തിരിച്ചു വേണമെന്നും അതു കിട്ടിയാൽ ഈ നമ്പറിലേക്ക് വിളിക്കണമെന്നും അപ്പോൾ പണം തരാമെന്നും ഞാൻ പറഞ്ഞു….,
അവൾക്ക് മനസിലായി ഞാനവളോട് അവസരം മുതലെടുത്ത് പകവീട്ടുകയാണെന്നും
സുഹ്യത്തിനോടുള്ള നന്ദി പ്രകടിപ്പിക്കുകയാണെന്നും അവൾ കടുത്ത ഭാഷയിൽ എന്തൊക്കയോ എന്നെ പറഞ്ഞു…, ഒരു പെണ്ണിനോടും ഇങ്ങനെ ഒരവസരത്തിൽ പകവീട്ടരുതെന്നും ദയ കാണിക്കണമെന്നും അവൾ ആവശ്യപ്പെട്ടു…,
ഞാൻ പറഞ്ഞു രണ്ടു ലക്ഷം രൂപ വിലയുണ്ടായിട്ടൊന്നുമല്ല ആ പഴയ ചിലങ്കക്ക് ഇങ്ങനെ ഒരവസരത്തിൽ നീയതു എടുത്തു തരും എന്നു ഉറപ്പുള്ളതു കൊണ്ടാ അത് കിട്ടിയെങ്കിൽ വിളിക്കുക
എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു….,
എല്ലാ വഴികളും അടയുമ്പോൾ ഏതൊരു അസാധ്യതയേയും ചിലപ്പോൾ സാധ്യതയായി കാണേണ്ടി വരും അതു പോലെ അവളും അതിനു തയ്യാറായി…,
അരമണിക്കൂറിനകം എനിക്കവളുടെ ഫോൺ വന്നു തട്ടിൻപ്പുറത്തേ പഴയ സാധനങ്ങളെല്ലാം ഇട്ടു വെച്ച ഒരു പെട്ടിയിൽ നിന്ന് അവളതു കണ്ടെടുത്തു കൊണ്ട്…,
ഞാൻ അവളോട് പറഞ്ഞു പറഞ്ഞവാക്കു ഞാൻ പാലിച്ചിരിക്കുന്നു ആ ചിലങ്ക തന്നെയാണു നിനക്കു പണം നേടി തരുക…, അതുകേട്ട് അവൾക്കൊന്നും മനസ്സിലായില്ല…,
ഞാനവളോട് വിശദ്ധീകരിച്ചു…..,നിനക്ക് അന്നു തന്ന ചിലങ്കയിൽ അവന്റെ പത്തു വർഷത്തെ
വിയർപ്പും…,
ചോരയും..,
നീരും..,
അഡ്വാനവും…,
സമ്പത്തും…,
സ്നേഹവും.., വിശ്വാസവും…,
ഒക്കെ അവൻ ഒളിപ്പിച്ചു വെച്ചിരുന്നു….,
നീ അവനെ വിട്ടു പോയ ശേഷം അതറിഞ്ഞ ഞാനവനെ അന്നു വഴക്കു പറഞ്ഞിരുന്നു അതു കേട്ട് അവൻ പറഞ്ഞു നഷ്ടമായതു അവളെക്കാൾ വലിയ നഷ്ടമല്ലായെന്നും..,
മറ്റൊരാളും ഇതറിയരുതെന്നും…,
എനിക്കും അവനും അല്ലാതെ മറ്റാർക്കും ഇതറിയില്ല…,
ഇപ്പോൾ നിനക്കെങ്കിലും ഇത് ഉപകാരപ്പെടട്ടെ…,
അവന്റെ അതു വരെയുള്ള സർവ സമ്പാദ്യവും ഉരുക്കി ചേർത്തതാണ് ആ ചിലങ്ക…!
നിന്റെ കൈയിലെ ആ ചിലങ്കയുടെ മണികൾ “സ്വർണ്ണമാണ് “പതിനഞ്ച് പവനോള്ളം വരും അത് ഇന്നതിന് മൂന്നു ലക്ഷത്തോള്ളം വില വരും അത് വിറ്റ് നിനക്ക് നിന്റെ ആവശ്യങ്ങൾ നടത്താം മറ്റാരും അറിയില്ല…,
ഫോണിലൂടെ ഒരു തേങ്ങൽ ഞാൻ കേട്ടു…,
കൂടെ ചിലങ്കയുടെ മണി ശബ്ദവും അത് ആ ചിലങ്ക അവൾ നെഞ്ചോട് ചേർത്തുപ്പിടിച്ചപ്പോൾ ഉണ്ടായതാണെന്നു എനിക്കു മനസിലായി.., ഞാൻ ഫോൺ വെച്ചു….!
അതോടെ മൂന്നു കാര്യങ്ങൾ ഞാൻ ഉറപ്പിച്ചു….
അയാൾ ജീവിതത്തിലെക്കു മടങ്ങി വന്നാലും ഇനി ജീവിക്കുന്ന അത്രയും കാലം അയാളുടെ ജീവൻ തുടിക്കുന്നതു പോലും അവന്റെ സ്നേഹം പറ്റിയാണെന്നും….!!
നഷ്ടമായ നമ്മുടെ നന്മകളെ കാലം ഒാർത്തു വെക്കും മറ്റുള്ളവർ അതിനെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കും എന്ന ഘട്ടം വരുമ്പോൾ ഒരു തിരിയായ് അവർക്കു മുന്നിലതു തെളിയും…..!!!
അവൾക്കു അവന്റെ സ്നേഹം തിരിച്ചറിയാൻ ഇത്രയും നല്ല അവസരം ഇനി ഉണ്ടാവുകയുമില്ലാ….!!!!