പ്രതിസന്ധിയിൽ തളരാതെ
(രചന: മഴ മുകിൽ)
ഇന്നിവിടെ ഈ ഫങ്ഷൻ ഉദ്ഘാടനം ചെയ്യാൻ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്…
യുവ ഐ എ എസ് കാരിയായ ഊർമിള ആണ്…… പ്രിൻസിപ്പാൾ അത് പറഞ്ഞു ഊർമിളക്ക് മൈക്ക് കൈമാറി…..ഊർമിള ചിരിച്ചുകൊണ്ട് മൈക്ക്മായി മുന്നോട്ടുവന്നു…..
വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ ഒരു പദവിയിൽ എത്തിച്ചേരാൻ എനിക്ക് കഴിഞ്ഞത് എന്റെ ഉള്ളിലെ അതിയായ ആഗ്രഹം കൊണ്ടാണ്… നിങ്ങൾ ഓരോരുത്തർക്കും അതിനു കഴിയും……….
ഞാൻ ഒരുപാട് കഷ്ടപെട്ടാണ് ഈ ഒരു പോസ്റ്റിൽ എത്തിച്ചേർന്നത്……ഞാൻ പിന്നിട്ട വഴികൾ ദുർഗടം പിടിച്ചതായിരുന്നു…. ”“അമ്മയുടെ മകൾ എന്ന് എനിക്ക് കേൾക്കണ്ടായിരുന്നു…”
ഒരുപാട് പേര് ഒരുപാട് വട്ടം എന്നെ അത് പറഞ്ഞു കളിയാക്കിയിട്ടുണ്ട്.. പക്ഷെ അന്നൊക്കെ എന്റെ മുന്നിൽ എന്റെ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു……….എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഞാൻ എന്റെ ഇന്നലകളെ ഭയപ്പെട്ടില്ല…….
പ്രസംഗം അവസാനിപ്പിച്ചിറങ്ങി കാറിൽ കയറുമ്പോൾ ഓർമ്മകൾ അവളെ വല്ലാതെ കുത്തിനോവിച്ചു…. ഒരു നിമിഷം അവൾ തന്റെ ഭൂതകാലത്തിലേക്ക് പോയി……….
ഇവൻ ഇങ്ങനെ നടന്നാൽ പറ്റില്ല…. സുഭദ്രേ…. ഒരു പെണ്ണുകെട്ടിക്കുമ്പോൾ കുറച്ചു ഉത്തരവാദിത്തം ഉണ്ടാകും…….
എന്റെ കാർത്തു ചേച്ചി…. ഇനി ഒരു പെങ്കൊച്ചിന്റെ കണ്ണുനീര് കൂടി കാണേണ്ടലോ………
ആൺപിള്ളേർ അല്ലേലും ഇങ്ങനെ തന്നെയാ…. ജോലിക്കുപോകുമെങ്കിലും ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതെ കളിച്ചു നടക്കും… ഒരു പെണ്ണ് വന്നു കയറുമ്പോൾ എല്ലാം ശെരിയാകും………
സുഭദ്രയുടെയും രവിയുടെയും രണ്ടുമക്കൾ… കൃഷ്ണനും കിരണും… കൃഷ്ണ വിവാഹം കഴിഞ്ഞു…. ഒരു കുഞ്ഞുണ്ട്….
ഭർത്താവിന് ബിസിനസ് ആണ്…. കിരൺ നേരത്തെ പഠിപ്പും നിർത്തി വർഷാപ്പ് പണിപടിച്ചു ഒരു വർക്ക് ഷോപ്പിൽ ജോലിക്ക് കയറി……
വൈകുന്നേരം പണിയും കഴിഞ്ഞു കൂട്ടുകാർക്കൊപ്പം സമയം ചിലവഴിച്ചു വീട്ടിൽ എത്തുമ്പോൾ നേരം വൈകും…. വർക്ക് ഷോപ്പിൽ അവധി ദിവസങ്ങൾ ഒന്നും അവൻ വീട്ടിൽ കാണില്ല…….
ദിവസങ്ങൾ ഇങ്ങനെ ഓടി മാറി…. കിരൺ അവന്റെ പതിവുകളുമായി മുന്നോട്ടു പോയി……
വീട്ടുകാരും അവന്റെ ചേച്ചിയുമൊക്കെ തകൃതിയായി അവനു പെണ്ണന്വേഷിക്കുവാണ്….. ഒടുവിൽ ചേച്ചിയുടെ പരിചയത്തിൽ ഉള്ള ഒരു പെൺകുട്ടിയുമായി കിരണിന്റെ വിവാഹം ഏകദേശം പറഞ്ഞു ഉറപ്പിച്ചു…..
കീർത്തി അതായിരുന്നു അവളുടെ പേര്… ഡിഗ്രി കംപ്ലീറ്റ് ചെയ്തു.. ഇരിക്കുമ്പോൾ ആണ് അവൾക്കു കിരണിന്റെ ആലോചന വന്നത്….
കിരൺ കീർത്തിയെ പെണ്ണുകാണാൻ വന്നു.. രണ്ടുപേർക്കും ഇഷ്ടമായി വിവാഹം ഉറപ്പിച്ചു….ആർഭാടം ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിട്ടായിരുന്നു വിവാഹചടങ്ങുകൾ…….
വളരെ നല്ല ഒരുപെണ്കുട്ടി ആയിരുന്നു കീർത്തി………വന്നുകയറിയ വീടുമായി അവൾ വളരെ വേഗത്തിൽ പൊരുത്തപ്പെട്ടു….. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു പെൺകൊച്ചു……
വിവാഹം കഴിഞ്ഞു ……….. ആദ്യമൊക്കെ കിരൺ എന്നും കൃത്യമായി…. പണികഴിഞ്ഞു വീട്ടിൽ എത്തും…….. പക്ഷെ പിന്നെ പിന്നെ പതിവുകൾ എല്ലാം മാറി… പഴയ പടിയായി……..
കിരൺ വരുമ്പോൾ മിക്കവാറും ദിവസങ്ങളിൽ കീർത്തി ഉറക്കമാവും…….. അത്രയും വൈകിയായിരുന്നു അവന്റെ വരവുകൾ………….
അവർക്കിടയിൽ അസ്വരസ്യങ്ങൾ തലപൊക്കാൻ തുടങ്ങി………… ആദ്യമൊക്കെ അത് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി.. പിനീട് അത് ചെറിയ പൊട്ടിത്തെറിയായി പരിണമിച്ചു……….
വീട്ടുകാർ അവരുടെ പ്രശ്നങ്ങളിൽ ഒത്തുതീർപ്പുമായി പലപ്പോഴും ഇടപെടേണ്ടി വന്നു…………
കീർത്തന ഗർഭിണി ആയി… എല്ലാപേർക്കും സന്തോഷം ആയിരുന്നു….. അഞ്ചാം മാസവും അറിയിപ്പും ഒക്കെ കഴിഞ്ഞു….. ഏഴാം മാസത്തിൽ അവളെ പ്രസവത്തിനായി വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി…..
കീർത്തന പ്രസവിച്ചു ഒരു പെൺകുഞ്ഞ് ആയിരുന്നു….നൂലുകെട്ടും പ്രസവശ്രുശൂഷയും ഒക്കെ കഴിഞ്ഞു കീർത്തന 90 ദിവസങ്ങൾക്കു ശേഷം ഭർത്താവിനെ വീട്ടിൽ തിരിച്ചെത്തി……
കുഞ്ഞു വന്ന ആദ്യമൊക്കെ കിരൺ കൃത്യമായി വീട്ടിൽ എത്തുമായിരുന്നു…. പതിയെ പതിയെ കിരൺ കൂട്ടുകാരുമൊത്ത് കുടിച്ച് അവരുടെ അടുത്ത്… സമയം കൂടുതൽ ചെലവഴിക്കാൻ തുടങ്ങി………..
പല രാത്രികളിലും കിരണിനെയും കാത്തിരിക്കുന്ന കീർത്തന യ്ക്ക് എപ്പോഴെങ്കിലും ബോധമില്ലാതെ കയറിവരുന്ന കിരണിനെ ആണ് കാണാൻ കഴിഞ്ഞത്…..
പൊരുത്തക്കേടുകൾ കൂടി വന്നതോടെ കിരണിനെ ഗൾഫിലേക്ക് വിടാൻ തീരുമാനത്തിലെത്തി…..
അങ്ങനെ കിരൺ ജനിച്ച നാട്ടിൽ നിന്ന് ജോലി തേടി അന്യ നാട്ടിലേക്ക് പോയി…… കീർത്തന കുഞ്ഞുമായി അവളുടെ അമ്മയോടൊപ്പം അവരുടെ വീട്ടിലും പോയി….
കുഞ്ഞിനെ അമ്മയുടെ അടുത്ത് നോക്കാൻ ഏൽപ്പിച്ചിട്ട് കീർത്തന എന്തെങ്കിലും ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി
കിരണിന്റെ അമ്മയും സഹോദരിയും എല്ലാം അതിനെ സപ്പോർട്ട് ചെയ്തു…പഠിച്ച പെൺകുട്ടി അല്ലേ അവൾ വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്തെങ്കിലും തൊഴിൽ ചെയ്യട്ടെ എന്ന്….
അതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിൽ അവൾക്ക് സ്വന്തമായി യാത്ര ചെയ്യുന്നതിനായി ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചു….അവളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ അയച്ചു…….
കീർത്തനയുടെ സഹോദരന്റെ ഒരു സുഹൃത്ത് ആണ് അവളെ വണ്ടി പഠിപ്പിക്കുന്നതിന് സഹായിച്ചത്………
മാസങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ ഒരു ദിവസമാണ് ഞെട്ടിക്കുന്ന വാർത്ത എല്ലാവരും അറിയുന്നത് കീർത്തനയും കുഞ്ഞുമായി മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി……
നാട്ടുകാരും വീട്ടുകാരും എല്ലാംഅവളെ തിരഞ്ഞ് തുടങ്ങി…. ഒടുവിൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു……
പോലീസ് അവർക്ക് കിട്ടിയ പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ… റെയിൽവേ സ്റ്റേഷനിൽ വച്ച് കീർത്തന എയും കുഞ്ഞിനെ ഈ മറ്റൊരു പുരുഷനോടൊപ്പം പോലീസ് കണ്ടെത്തി………..
പോലീസുകാർ അവരെ നേരെ കോടതിയിൽ ഹാജരാക്കി….. കിരൺ ഗൾഫിൽ ആയതിനാൽ കിരണിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും ആണ് കോടതിയിൽ കിരണിന് വേണ്ടി പോയത്…..
കോടതിയിൽ വച്ചു അവളെ കണ്ട കൃഷ്ണയും ഭർത്താവും കിരണിന്റെ അമ്മയുടെയും കണ്ണ് തള്ളി…. കീർത്തി ഗർഭിണിയാണ് അഞ്ചു മാസം ആയിക്കാണും……..
കൃഷ്ണയും കീർത്തിയും തമ്മിൽ വാക്കുകൾ കൊണ്ട് പൊരുതി…. ഒടുവിൽ കീർത്തിയുടെ ഭാഗം ജയിച്ചു…… സ്വന്തം ഭർത്താവിൽ നിന്നും കിട്ടേണ്ടത് കിട്ടാതെ വന്നാൽ ചേച്ചിയും ഇതു തന്നെ ചെയ്യും…….
കോടതിയിൽ വച്ച് കീർത്തന വിളിച്ചു പറഞ്ഞു അവൾക്ക് അയാളോടൊപ്പം ജീവിച്ചാൽ മതിയെന്ന്… കിരണുമായി ഇനി ഒരു ബന്ധത്തിനും അവർക്ക് താല്പര്യം ഇല്ല എന്ന്….
ഒരു ഭർത്താവിൽ നിന്നും കിട്ടേണ്ട സ്നേഹമോ പരിഗണനയോ ഒന്നും തന്നെ അവൾക്ക് കിരണിൽ നിന്നും ഇതുവരെയും ലഭിച്ചിട്ടില്ല…
ദിവസവും ഭർത്താവിനെ കാത്തിരിക്കുന്ന അവളു ടെ മുന്നിലേക്ക് വെളിവും ബോധവുമില്ലാതെ കുടിച്ചു നാലുകാലിൽ കടന്നുവരുന്ന ഒരു ഭർത്താവാണ് കിരൺ…
അതുകൊണ്ട് ഇനി അയാളോടൊപ്പം ജീവിക്കാൻ തനിക്ക് താല്പര്യം… ഞാൻ ചെറുപ്പമാണ്എനിക്ക് ഒരു ജീവിതം ബാക്കിയുണ്ട്….
അതുകൊണ്ട് ജീവിതം സന്തോഷത്തോടെ ജീവിക്കണം. ഇനി എനിക്ക് അയാളോടൊപ്പം ജീവിക്കേണ്ടഎന്നവൾ കോടതിയിൽതുറന്നു പറഞ്ഞു…
കീർത്തനയുടെ മകൾക്ക് ചെറുപ്രായം ആയതിനാൽ അമ്മയോടൊപ്പം തന്നെ കുഞ്ഞിനെ വിടാനായി തീരുമാനിച്ചു…….
കുറെ ദിവസങ്ങൾക്കു ശേഷം കിരണിന്റെവീട്ടുകാരെ തേടി ഒരു ഫോൺ കോൾ എത്തി….. അത് കീർത്തനയുടെ ആയിരുന്നു…
കീർത്തന ഗർഭിണിയാണെന്നും ഭർത്താവിനോടൊപ്പം താമസിക്കുകയാണെന്നും കുഞ്ഞിനെ നോക്കാനുള്ള ബുദ്ധിമുട്ടുകൾ ഉള്ളത് കാരണം
കുഞ്ഞിനെ കീർത്തന കിരണിന്റെ വീട്ടുകാരെ ഏൽപ്പിക്കാൻ താൽപര്യം ആണെന്നും കുഞ്ഞിനെ എത്രയും പെട്ടെന്ന് വന്ന് കൊണ്ടുപോകണമെന്ന് മായിരുന്നു അത്…
കിരണിന്റെ സഹോദരിയും ഭർത്താവും വാർത്ത കേട്ട ഉടനെ തന്നെ തന്നെ അവരുടെ അടുത്തേക്ക് പുറപ്പെടുകയും കുഞ്ഞുമായി തിരികെ വരികയും ചെയ്തു………
കീർത്തന പുതിയ ഭർത്താവും കുഞ്ഞുമായി ജീവിക്കുന്നു കിരൺ ഇപ്പോൾ ഗൾഫിലാണ്… കിരണിനെ സഹോദരിയും അമ്മയും ചേർന്ന് കിരണിന്റെ മകളെ പൊന്നുപോലെ ആണ് നോക്കുന്നത്……….
എപ്പോഴും വിഷാദം തങ്ങിനിൽക്കുന്ന മുഖവുമായി ഇരിക്കുന്ന ആ കുഞ്ഞിനെ കാണുമ്പോൾ കിരണിനെ അമ്മയുടെ നെഞ്ച് പിടയും….
അച്ഛന്റെയും അമ്മയുടെയും സ്നേഹവും ലാളനയും അറിഞ്ഞു വളരേണ്ട ഈ പ്രായത്തിൽ ആ കുഞ്ഞ് അനുഭവിക്കുന്ന മാനസിക വേദന…. അത്രയും വലുതായിരുന്നു……….
രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ മാത്രം കിരൺ നാട്ടിലേക്ക് വരും കുറച്ചുദിവസം മകളോടൊപ്പം ചെലവഴിച്ച തിരികെ പോകും….. കിരൺ പിന്നീട് മറ്റൊരു വിവാഹത്തെക്കുറിച്ച് ഇതുവരെയും ആലോചിച്ചിട്ടില്ല………..
അച്ഛന്റെയും അമ്മയുടെയും പ്രശ്നങ്ങൾക്കിടയിൽ ഉരുകുന്ന ധാരാളം കുഞ്ഞുങ്ങൾ ഇതുപോലെ ഓരോ വീടുകളിലും കാണാം…………..
എനിക്കൊന്നേ പറയാനുള്ളൂ എന്റെ മുന്നിൽ ഇരിക്കുന്ന ഈ കുഞ്ഞുങ്ങളോട് വീട്ടിൽ നിങ്ങളുടെ അച്ഛനും അമ്മയും തമ്മിൽ പല പ്രശ്നങ്ങളും വഴക്കുകളും കാണും പക്ഷേ നിങ്ങളുടെ ശ്രദ്ധ അതിലേക്ക് ഒന്നും പോകരുത്….
ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ തനിച്ചായി എന്ന് തോന്നിയാൽ ആരെങ്കിലുമൊക്കെ കൈപിടിച്ചുയർത്താൻ കാണും…
എനിക്കും ഉണ്ടായിരുന്നു അങ്ങനെ കൈപിടിച്ചുയർത്താൻ ആളുകൾ….. പക്ഷേ എനിക്ക് ഇല്ലായിരുന്നു അത് എന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമായ രണ്ട് വ്യക്തികളെ ആയിരുന്നു എന്റെ അച്ഛനും അമ്മയും……
കുഞ്ഞുനാളിൽ ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്റെ എല്ലാ ആവശ്യങ്ങൾക്കും സ്കൂളിൽ വരുന്നത് എന്റെ അച്ഛമ്മ ആയിരുന്നു…..
മറ്റുള്ള കുട്ടികളുടെ അച്ഛനമ്മമാർ അവർക്കൊപ്പം ഇരിക്കുമ്പോൾ എന്റെ എല്ലാ കാര്യങ്ങൾക്കും എന്റെ അച്ഛമ്മയുടെ കൂടെ തന്നെ നിൽക്കും….
അന്നൊക്കെ ഞാൻ ഒരുപാട് സങ്കടപ്പെട്ട് ഉണ്ട് പലപ്പോഴും നിറഞ്ഞു വരുന്ന എന്റെ കണ്ണുകളെ എന്റെ അച്ഛമ്മ തുടയ്ക്കും… ഒപ്പം എന്റെ അച്ഛമ്മയുടെ കണ്ണുകൾ നിറയും……
എന്റെ അച്ഛമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി ഞാൻ വേദനിക്കുന്നത് നേക്കാൾ കൂടുതൽ എന്റെ അച്ഛമ്മ വേദനിക്കുന്നുണ്ട് എന്ന്..
അതിൽ പിന്നെ ഞാൻ എന്റെ അച്ഛമ്മയുടെ മുൻപിൽ കരയാതിരിക്കാൻ ശ്രമിക്കുമായിരുന്നു…
ഒന്നും രണ്ടും വർഷം കൂടുമ്പോൾ എന്നെ കാണാൻ എത്തിയിരുന്നു അച്ഛൻ പിന്നെ എന്നെ കാണാൻ വരാതെയായി
പഠിച്ചുകൊണ്ടിരുന്ന സമയത്ത് എപ്പോഴോ മനസ്സിൽ കയറിയ ഒരു ആഗ്രഹമാണ് ഒരു ഐ എ എസ്…കാരി ആവുക എന്നത്…..
പിന്നീട് ഊണിലും ഉറക്കത്തിലും ആ ചിന്ത മാത്രമായി…… അതിനുവേണ്ടി കഠിനമായി തന്നെ പരിശ്രമിക്കാൻ തീരുമാനിച്ചു……
ഊണും ഉറക്കവും വെടിഞ്ഞ് മണിക്കൂറുകളോളം പഠനത്തിനു വേണ്ടി മാത്രം മാറ്റിവെച്ചു…….. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ ഒരു ഐ എ എസ് കാരിയായി നിൽക്കുന്നത്…..
സ്വന്തം സുഖത്തിനു വേണ്ടി എന്നെ ഉപേക്ഷിച്ചിട്ടു പോയ എന്റെ പെറ്റ അമ്മയോട് പോലും എനിക്ക് ഇന്നുവരെ ഒരു ദേഷ്യവും തോന്നിയിട്ടില്ല…. ഓരോ മനുഷ്യരുടെയും മനസ്സ് വ്യത്യസ്തമാണ്……
ഒരു മകൾക്ക് അമ്മ കൂടെ വേണ്ട എല്ലാ സാഹചര്യങ്ങളിലും എന്റെ ഒപ്പം എന്റെ കൂടെ നിന്നത് എന്റെ അച്ഛമ്മ യാണ്….. എന്റെ അച്ഛമ്മ യിലാണ് ഞാൻ എന്റെ അമ്മയെ കാണുന്നത്….
ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഇവിടെ നിന്നും സംസാരിക്കുന്നതിന് ഏറ്റവും പ്രധാന കാരണം എന്റെ അച്ഛമ്മ ആണ്…….. എന്നെ ഇതിനു പ്രാപ്തി ആക്കുന്നതിനു വേണ്ടി നിഴലുപോലെ എന്റെ ഒപ്പം സഞ്ചരിച്ച എന്റെ അച്ഛമ്മ…….എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഇതിൽ കുറ്റക്കാരായി കാണുന്നില്ല…
അവർ രണ്ടുപേരും എന്നെ സംബന്ധിച്ചിടത്തോളം രണ്ടു വ്യത്യസ്തരായ വ്യക്തികൾ ആണ്….. നമ്മുടെ ജീവിതം എന്തെന്നും….. നമുക്ക് എന്താവണം എന്നും നമ്മൾ തീരുമാനിക്കണം………..
വീടിനു മുന്നിൽ കാർ വന്നു നിന്നതും ഊർമിള കാറിൽനിന്നിറങ്ങി….. കറന്റ് ശബ്ദം കേട്ടപ്പോൾ തന്നെ പൂമുഖത്തേക്ക്….
അച്ഛമ്മയും പ്രത്യക്ഷപ്പെട്ടു അവരുടെ തോളിൽ കൈയ്യിട്ട് അവരെയും ചേർത്തുപിടിച്ച് തല ഉയർത്തി കൊണ്ട് ഊർമിള അകത്തേക്ക് പോയി…….