കാഴ്ചപ്പാട്
(രചന: ആദിവിച്ചു)
ജോലികഴിഞ്ഞുവന്ന ആനന്ദ് ഗെയ്റ്റിനരികിലെത്തിയപ്പോൾതന്നെകേട്ടുഅകത്തുനിന്നുംഅമ്മയുടെയുംമകളുടെയുംവഴക്ക്.
ഇന്നിപ്പോ എന്താണാവോ വഴക്കുണ്ടാവാൻകാരണം എന്നാലോചിച്ചുകൊണ്ടാണയാൾ വീടിനകത്തേക്ക് കയറിയത്.
“എന്തേ…… ഞാൻ പറഞ്ഞത് നീ….. കേട്ടില്ലെന്നുണ്ടോ?”
“കേട്ടു അത് കൊണ്ടാണല്ലോ ഞാൻ വീണ്ടും ചോദിച്ചത്. ”
“എന്നാപ്പിന്നെ ഞാൻ നിനക്ക് ഒന്നൂടെ വിശദമായിട്ട് പറഞ്ഞു തരാം….
നീയിങ്ങനെ ആൺപിള്ളേരുടെ കൂടെ ചുറ്റികറങ്ങുന്നത് എനിക്കിഷ്ടല്ലന്ന്തന്നെയാഞാൻപറഞ്ഞത്.”
“അമ്മയ്ക്ക് ഇഷ്ട്ടല്ലന്ന് വിചാരിച്ചിട്ട് ഞാനവരേ….എന്റെ ഫ്രണ്ട്‌സിനേ കളയണം എന്നാണോ പറേന്നെ …… നടക്കില്ലമ്മ..
അമ്മ എന്ത് പറഞ്ഞാലും ഞാനവരുടെ കൂടെ തന്നെയേ നടക്കു അവരുടെ കൂടെ തന്നെയേ പഠിക്കു മനസ്സിലായല്ലോ….”
“ഡീ…. നീയെന്ത് കണ്ടിട്ടാ ഇങ്ങനെ കെടന്ന് തുള്ളുന്നത് നീയൊരു പെണ്ണാണ് അതോർമ്മ വേണംനിനക്ക് …..”
“അല്ല ഞാൻകുഞ്ഞുനാൾ മുതലേഇങ്ങനല്ലേ പിന്നമ്മയ്ക്ക് ഇപ്പഴെവിടുന്നാ ഒരു ബോധോദയണ്ടായേ.”
“മോളേ…. ഇപ്പത്തന്നെ നാട്ട്കാര്
നിന്നെപ്പറ്റി എന്തൊക്കെയാ പറേന്നത് എന്നറിയാവോ…..”
“എന്റെപൊന്നമ്മേ…… ഒരിക്കലുംനാട്ടുകാരെമുഴുവൻ തൃപ്തിപെടുത്തിക്കൊണ്ട്നമുക്ക്ജീവിക്കാൻ കഴിയില്ല ”
“അങ്ങനെപറഞ്ഞുകൊടുക്ക് മോളേ……
എന്റെപൊന്നുഭാര്യേ… ഇന്നെന്താഅമ്മേടേംമോളുടേം വഴക്കിന്റെകാരണം”
തനിക്കരികിൽമുഖവുംവീർപ്പിച്ചുനിൽക്കുന്ന ആര്യയെ ചേർത്ത് പിടിച്ചുകൊണ്ട് കയ്യിലിരുന്ന ബാഗ് അടുത്തുള്ള ടേബിളിലേക്ക് വച്ചുകൊണ്ടയാൾ ഭാര്യയെ നോക്കി ചോദിച്ചു.
“അത് പിന്നെ ഏട്ടാ…..ഇന്ന്ഞാൻ നമ്മടെ രാജിയേകണ്ടിരുന്നു.
കഴിഞ്ഞദിവസം അവള് മോളേ ടൗണിൽ വച്ച് മൂന്ന് ആൺ പിള്ളേരുടെ കൂടെ കണ്ടെന്ന് ഏതോ കൂലിബാറിൽനിന്ന് എന്തോ കഴിച്ചിട്ട് അവന്മാരുടെകൂടെബൈക്കിൽകേറി പോയെന്ന്.
ഇവളെ കണ്ടവന്മാരുടെകൂടെ കറങ്ങാൻ കയറൂരിവിട്ടേക്കുവാണൊന്ന അവളെന്നോട് ചോദിച്ചേ.
ശേ….. കേട്ടിട്ടെന്റെ തൊലിയുരിഞ്ഞു പോയി.”
“അതിനിപ്പോ തൊലിയുരിയാൻ മാത്രം എന്താ ഇരിക്കുന്നെ.
ഇവള് ഫ്രണ്ട്സിന്റെകൂടൊന്നു പുറത്തുപോയി അത്രല്ലേഉള്ളു. അതിനെന്താ പ്രശ്നം.”
“അവിടേംഇവിടേം എത്താത്ത ഡ്രസ്സിട്ടോണ്ട ഇവള്ടെ നടത്തം
ഒന്നുല്ലേലും വല്ല ചുരിദാറും ഇട്ട് നടന്നുടെ ഇവക്ക്.
ഇതിപ്പോ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ അവള്ടെ ഓരോ വേഷംകെട്ടൽ “.
“എന്റെ പൊന്നമ്മ ആ….. എരണംകെട്ട ഏഷണി തള്ളയ്ക്ക് വട്ടാ…..ജീൻസും ടീ ഷർട്ടും ആണല്ലോ അവിടേം ഇവിടേം എത്താത്ത ഡ്രസ്സ്.”
“ദേ…… ആരു മൂത്തവരെകൊണ്ട് ബഹുമാനം ഇല്ലാതെയാണോ ഓരോന്നുംപറേന്നെ.
നീ വാങ്ങിക്കുവേ പോത്ത്പോലെ വളർന്നെന്നൊന്നും ഞാൻ നോക്കൂല “.
എന്ന് പറഞ്ഞുകൊണ്ടവർ അവളെതല്ലാനായി കയ്യോങ്ങി…
” ആമി ….. മതി…..ബഹുമാനം എന്നത് അങ്ങോട്ട് കൊടുത്താൽ മാത്രംകിട്ടുന്നഒന്നാ അതോണ്ട് മോളേ തല്ലിയിട്ട് കാര്യല്ല.
പിന്നെ എന്റെ മോൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് ഞാനാ അല്ലാതെ നാട്ടുകാരല്ല അതോണ്ട്അവൾ അവരെപേടിക്കേണ്ടകാര്യമില്ല.”
“നിങ്ങളിത് എന്തറിഞ്ഞിട്ട മനുഷ്യ ഈ….. പറേന്നെ കെട്ട്പ്രായം ആവുന്ന കൊച്ചാ…..
ഇതിപ്പോ നാട്ടുകാര് ഓരോന്നും പറഞ്ഞുണ്ടാക്കിയാ എന്താ ഉണ്ടാവാൻ പോണേന്ന് ഞാൻ പറയണ്ടല്ലോ…….”
“വേണ്ടാ നീ…. പറയണ്ട ഏറിപ്പോയ ന്റെ കൊച്ചിന്റെ കല്യാണം പെട്ടന്ന് നടക്കൂല അത്രല്ലേ ഉള്ളു.
അല്ലെങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞഅത് അതേപോലെ വിശ്വസിക്കുന്ന ഒരുത്തന് എന്റെ മോളേഞാൻ കൊടുക്കാനും ഉദ്ദേശിക്കുന്നില്ല.”
“അങ്ങനെ പറഞ്ഞ്കൊടുക്കച്ചാ ”
എന്ന് പറഞ്ഞുകൊണ്ടവൾ അമ്മയെനോക്കി കോക്രികാട്ടി
അത് കണ്ടവർ ദേഷ്യത്തോടെ അവളെ നോക്കികണ്ണുരുട്ടി.
“എടോ ഭാര്യേ……
താൻ പറഞ്ഞത് ശെരിയാണ്
ഒരമ്മയുടെ വേവലാതിയാണ് സമ്മതിച്ചു.
പക്ഷേ….
താൻ ആലോചിക്കേണ്ട ഒരു കാര്യണ്ട് ഞാനോ…… താനോ…… ജീവിച്ചകാലമല്ലിത്.”
“അത് കൊണ്ട് തന്നെയാ ഏട്ട ഞാനീ പറേന്നെ…..
എന്തൊക്കെയാ ദിവസോം കേൾക്കുന്നേ… കാമുകി കാമുകന് വിഷം കൊടുക്കുന്നു
കാമുകൻ കാമുകിയെ ചവിട്ടി കൊല്ലുന്നു കാമുകനും കൂട്ടുകാരുംചേർന്ന് കാമുകിയെ പീഡിപ്പിക്കുന്നുഅങ്ങനെ അങ്ങനെ എത്ര എത്ര ന്യൂസുകൾ. ഇതൊക്കെ കാണുമ്പോ പേടിയാകുവാ
നമ്മടെ കാലത്തായിരുന്നേൽ പേടിക്കണ്ടായിരുന്നു ഇങ്ങനൊന്നും ഉണ്ടാവാറില്ലല്ലോ ”
“ആരുപറഞ്ഞ് തന്നോടിത് ഈ…. തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിൽ നമ്മടെ കാലത്തും ഇതൊക്കെ നടന്നിരുന്നെടോ.
ഇന്നത്തെ പോലെ സോഷ്യൽമീഡിയയൊന്നും ഇല്ലാത്തത് കൊണ്ട് അതൊന്നും പുറംലോകം അറിയാതെ പോയി അത്രേഉള്ളു വ്യത്യാസം അല്ലാതെ ഇതൊന്നും നടക്കാഞ്ഞിട്ടല്ല”
എന്ന് പറഞ്ഞുകൊണ്ടയാൾ തന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന മകളെയും അവളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഭാര്യയേയും ചേർത്തു പിടിച്ചുകൊണ്ട് പതിയേ ഉമ്മറത്തെക്ക് നടന്നു.
ചാരുപടിയിൽ തനിക്ക് ഇരുവശത്തുമായി ഇരുവരേയും പിടിച്ചിരുത്തികൊണ്ടയാൾ ഇരുവരുടെയും കൈകൾ തന്റെ കൈകളാൽ പൊതിഞ്ഞു പിടിച്ചു.
.
“പിന്നെ ഇവള്ടെ ഡ്രസിങും കൂട്ടുകെട്ടും ആണ് നിന്റെ പ്രശ്നം അല്ലേ…..”
“അതേ…. ഇത് രണ്ടും എന്റെ പ്രശ്നം തന്നെയാണ്. ”
ഗൗതമി ദേഷ്യത്തോടെ ആര്യയെ നോക്കിക്കൊണ്ട് പറഞ്ഞു.
“എടോ….. തനീ നല്ല ഡ്രസ്സ്‌എന്ന്ഉദ്ദേശിക്കുന്നത് ഏതാ?”
“സാരി, ചുരിദാർ ഇതൊക്കെഎന്താ അടങ്ങിയ വേഷമല്ലേ.”
“ഓഹോ……..
എടോ…… ചുരിദാർ അത് വല്യ പ്രശ്നംഇല്ലാത്ത ഡ്രെസ്സ അത് സമ്മതിച്ചു.
പക്ഷേ സാരി അത് നല്ലതാണെന്നുപറഞ്ഞോണ്ട് വരല്ലേ താൻ.
സാരി ഉടുത്ത പെൺപിള്ളേരെ കാണാൻ ഒരു പ്രത്യേകഭംഗിയൊക്കേ തന്നെയാ…. അത് സമ്മതിച്ചു.
പക്ഷേ…..അത് ദിവസവും ഉടുക്കുന്ന താൻ തന്നെപറ തനിക്കത് എപ്പഴെങ്കിലും നല്ലതായിട്ട് തോന്നിയിട്ടുണ്ടോ?”
“എനിക്ക് സാരി ഒക്കെ ആണ് ”
“ഡ്രസ്സ് പെർഫെക്ട് ആണെങ്കിൽ പിന്നെ നീയെന്തിനാ പലയിടത്തും സേഫ്റ്റിപിൻ കുത്തിവയ്ക്കുന്നത്?”
ആനന്ദ് സംശയഭാവത്തിൽ ഭാര്യയെനോക്കിക്കൊണ്ട് ചോദിച്ചു
“അത് പിന്നെ വയറിന്റെ ഭാഗം കാണാതിരിക്കാനും നെഞ്ചിൽനിന്ന് സാരി നീങ്ങിപോകാതിരിക്കാനും “.
“നന്നായിരിക്കുന്നു…..
ഇത്രേം പ്രശ്നമുള്ള സാരി നിനക്ക് പെർഫെക്ട് ആണ് ഈ… പ്രശ്നങ്ങൾ ഒന്നുല്ലാത്ത ജീൻസും,ടീഷർട്ടും, ഷർട്ടും, ടോപ്പും ഒക്കെ നിനക്ക് നല്ലതല്ലതാനും ല്ലേ…..”
“അത് പിന്നെ…. അതൊക്കെ ആൺ പിള്ളേരുടെ ഡ്രസ്സല്ലേ……”
“ബെസ്റ്റ്….. ഡ്രസ്സിന്റെ പേരും പറഞ്ഞിട്ട് നീ ദിവസവും ഇവളെ വഴക്ക് പറയുമ്പോ നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചൊരു ചോദ്യാണ് ജീൻസ് ആണ്പിള്ളേര് മാത്രമേ ഇടാവൂ എന്ന് ആരാ നിന്നോട് പറഞ്ഞത്…..”
“അത്…. അത് പിന്നെ…..”
മറുപടിക്കായി തിരയുന്ന ഭാര്യയെ കണ്ട ആനന്ദ് ഒരുകയ്യാലവരെ ചുറ്റിപിടിച്ചുകൊണ്ട് തുടർന്നു.
“ആമി….. ജീൻസിടുന്ന ഏതൊരുപെൺകുട്ടിക്കും ഒരു വല്ലാത്തൊരു ധൈര്യം കാണും വല്ലാത്ത ഒരുതരം കോൺഫിഡൻസ്..
നമ്മടെമോള് ഇഷ്ട്ടപെട്ട ഡ്രസ്സിട്ട് പുറത്തിറങ്ങട്ടെടോ……
നല്ല കോൺഫിഡൻസോട് കൂടി സമൂഹത്തെ പേടിക്കാതെ അവര് അവരായി നടക്കട്ടെ.
നമ്മുടെ മോൾക്ക് നമ്മളല്ലാതെ മറ്റാരാസപ്പോർട്ടിനുള്ളത്.
“ആമി……താൻ പഠിക്കുന്ന കാലത്ത് തനിക്ക് എത്ര ആൺ സുഹൃത്തുക്കളുണ്ടായിരുന്നു?”
“എനിക്കങ്ങനെ ആൺപിള്ളേരുമായി കൂട്ടൊന്നുണ്ടായിരുന്നില്ലന്ന് ഏട്ടനറിയാലോ വീട്ടിൽ അതൊന്നും ആർക്കുംഇഷ്ട്ടായിരുന്നില്ല.”
“അത് ശെരി അപ്പോ താനുംതന്റെ വീട്ടുകാരെപോലെ അവളെ അടച്ചിട്ട് വളർത്താനാണോ തീരുമാനിച്ചേക്കുന്നത്.”
“അങ്ങനല്ല ഏട്ടാ……അവക്ക് 17വയസ്സ് കഴിഞ്ഞല്ലേയുള്ളൂ തെറ്റേത് ശെരിയെത് എന്ന് തിരിച്ചറിയാനുള്ള പ്രായംആവുന്നല്ലേയുള്ളൂ.”
“എടോ….. കുട്ടികൾ തെറ്റേത് ശെരിയെത് എന്ന് തിരിച്ചറിയേണ്ടത് സമൂഹത്തിലിറങ്ങി ആൾക്കാരുമായി ഇടപഴകിയാണ് അല്ലാതെ നമ്മള് പറഞ്ഞ് കൊടുത്തിട്ടല്ല.
തനിക്ക് ഓർമയുണ്ടോഎന്നറിയില്ല പണ്ട് നമ്മളൊക്കെ കൂട്ടുകാരെ കളിയാക്കി പറയാറുണ്ട് അവൻ പോസ്റ്റലായിട്ടാ നീന്താൻ പഠിച്ചതെന്ന്.
പോസ്റ്റലായി നീന്താൻ പഠിച്ചിട്ടെന്താടോ കാര്യം വെള്ളത്തിൽ ഇറങ്ങിതന്നെ നീന്താൻ പഠിക്കണ്ടേ എങ്കിലല്ലേകാര്യമുള്ളൂ.
അത് പോലെയാ തിരിച്ചറിവുകളും .
താനൊന്ന് ചിന്തിച്ചു നോക്കിക്കേ പറയത്തക്ക സുഹൃത്തുക്കൾ ഇല്ലാതിരുന്ന താനെന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മടെമോൾടെ കൂട്ടുകെട്ടിനെ വിലയിരുത്തുന്നത്.”
“അത്….. ഏട്ടാ….ഇവളിങ്ങനെ ആൺപിള്ളേരുടെ കൂടെ ചുറ്റികറങ്ങി നടന്നിട്ട് നാട്ടുകാര്……”
‘നീ… നാട്ടുകാരെവിട് എന്റെ മോൾക്ക് അവരല്ല ചെലവിന് കൊടുക്കുന്നത് അതോണ്ട് അത് താൻ നോക്കണ്ട താൻ തന്റെ അഭിപ്രായം പറ “.
“അത് പിന്നെ ഞാൻ……ഇപ്പോ… പലതും കേൾക്കുന്നില്ലേ…. ആൺപിള്ളേര് പെൺപിള്ളേർക്ക് മയക്കുമരുന്നും മറ്റും കൊടുത്തിട്ട് പലതും ചെയ്യുന്നു എന്ന്…”
“എന്റെ ആമി…… ഇവളുടെ കൂട്ടുകാർ ഇവിടെ വന്നിട്ട് മുറിയടച്ചിട്ടിരുന്നു സംസാരിക്കുന്നത് നീ … ഇന്ന് വരെ കണ്ടിട്ടുണ്ടോ…… ”
“ഇല്ലാ….”
“അവരിൽ ആരെങ്കിലും എപ്പഴെങ്കിലും ഒരു സിഗരറ്റെങ്കിലും വലിക്കുന്നത് നീ… കണ്ടിട്ടുണ്ടോ….”
“ഇല്ല ”
“അവര് അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“ഇല്ലാ ”
“പിന്നെന്ത് തേങ്ങക്കാടി അവരുടെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് നീ….. പറേന്നത്… ഹേ…..ഒരുപക്ഷേ ഇന്ന് തന്നെ നീയോ… ഞാനോ… ഇല്ലാതായാൽ പോലും നല്ല സൗഹൃദങ്ങളേ കാണു ഇവളെ താങ്ങിനിർത്താൻ അല്ലാതെ ഇപ്പോ കുറ്റം പറയുന്ന ഈ…സമൂഹം കൂടെ കാണില്ല അന്നും ജീവിക്കാൻ കഷ്ടപ്പെടുന്ന പെൺകുട്ടികളെ നോക്കി അവര് പറയും പോക്ക് കേസെന്ന്.”
“അനന്ദേട്ട ഞാൻ……”
“തന്റെ പ്രശ്നം ഇവളുടെ കൂട്ടുകാരോ……. ഡ്രസ്സോ അല്ല
ഈ…..നാട്ടുകാരാണ് ഈ…..സമൂഹമാണ്
തനിക്കെന്നല്ല ഭൂരിഭാഗം അച്ഛനമ്മമാരുടെയും പ്രശ്നം അത് തന്നെയാണ്.
തനിക്കിനിയും വിശ്വാസം വന്നില്ലെങ്കിൽ താനൊരു കാര്യം ചെയ്യ് ഇവള്ടെ ഫ്രണ്ട്സിനെ വിളിച്ചിട്ട് പറ ഇവളെ വഴിയിൽ വച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന്.
തനാരുടെ പേരാണോ പറയുന്നത് അവൻ പിന്നെ ഈ… ജന്മത്തിൽ എഴുന്നേറ്റ് നടക്കില്ല സംശയംഉണ്ടെങ്കിൽ താനൊന്നുട്രൈ ചെയ്ത് നോക്ക്.
എന്ന് പറഞ്ഞുകൊണ്ടയാൾ ആര്യയുടെ ഫ്രണ്ട്‌സ്ന്റെ നമ്പർ ഡയൽ ചെയിത് ഫോണവർക്ക് നേരെ നീട്ടി.
അനന്ദേട്ട……. വേണ്ടാ
എന്ന് പറഞ്ഞുകൊണ്ടവർ ആ… കോൾ കട്ട് ചെയിതു കൊണ്ട് ഫോൺ അയാൾക്ക് തന്നെ തിരികെ നൽകി.
“ഏട്ടൻ പറഞ്ഞത് ശെരിയാ അവരിവളുടെ സുഹൃത്തുക്കളെക്കാൾ കൂടപ്പിറപ്പിനെ പോലെയാണെന്ന് എനിയ്ക്കറിയാ പക്ഷേ……. നമ്മുടെ ചുറ്റുവട്ടത്തുള്ളവര് പലതും പറയുന്നത് കേട്ടപ്പോ…….”
എന്ന് പറഞ്ഞുകൊണ്ടവർ ആര്യയെ നോക്കിയൊന്നു പുഞ്ചിരിച്ചു.
ആമി……. ആൺകുട്ടികൾ പെൺകുട്ടികളോട് കൂട്ട് കൂടുന്നത് അവരുടെ ശരീരത്തിന് വേണ്ടിയാണെന്നും മോഡേൺ ഡ്രസ്സ് ഇടുന്ന പെൺകുട്ടികൾ അബദ്ധം ആണെന്നും നമ്മടെസമൂഹത്തിൽ പൊതുവേ ഒരു ധാരണയുണ്ട് അതൊന്നും മാറില്ലെടോ അതോണ്ട് നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളായിട്ട് ജീവിക്കുക നമ്മടെ കുട്ടികളെ തെറ്റുകളിൽ ചെന്ന് ചാടാതെ ചേർത്ത് നിർത്തി അവരെ അവരായി ജീവിക്കാൻ അനുവദിക്കുക.
അവര് പറന്ന് നടന്ന് ജീവിക്കട്ടെടോ…… ബന്ധനങ്ങളില്ലാതെ……
എന്ന് പറഞ്ഞു കൊണ്ടയാൾ ആര്യയെ ചേർത്ത്പിടിച്ചു.
ശെരിയല്ലേ സൗഹൃദങ്ങൾ എന്നുംനമുക്കൊരു ഒരു ബലം തന്നെയല്ലേ.