എന്റെപാതി
(രചന: അനൂപ് കളൂർ)
“പിറകിലൂടെ ചെന്നവളുടെ വയറിലൂടെ കൈകൾ ചേർത്തു കൊണ്ട് ഇറുകെ പുണർന്നുകൊണ്ട് കാതിൽ മെല്ലെ കടിച്ചു” പെട്ടെന്ന് പെണ്ണ് കുതറി മാറാൻ നോക്കിയെങ്കിലും ഒന്നൂടെ മുറുകെ പിടിച്ചു..
“ദേ ഏട്ടാ കാലത്ത് തന്നെ കളിക്കാൻ നിൽക്കല്ലേ. നിക്ക് ഒത്തിരി പണിയുണ്ട് .കുളിച്ചിട്ട് പോലും ഇല്ല ഇന്ന്”
” എന്റെ ദേവിക്ക് എന്തു പറ്റി .കുളിയും ജപവും ഒന്നും കഴിയാതെ അടുക്കളയിൽ കയറുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ”
“അതെങ്ങനാ നേരാവണ്ണം ഉറങ്ങാൻ സമ്മതിച്ചാൽ അല്ലെ …. പകലും രാത്രിയും ഇല്ലാത്ത മനുഷ്യൻ”
ചിരിച്ചും കൊണ്ട് ആയിരുന്നു പെണ്ണിന്റെ മറുപടി.”അച്ചോടാ.അത്രക്ക് ആയോ കാണിച്ചു തരാം എന്നാൽ”
“അയ്യേ ഏട്ടാ ആകെ വിയർത്തു നിൽക്കുവാ പോയേ ” പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ വിയർപ്പ് പൊടിഞ്ഞ പിൻ കഴുത്തിൽ ചുണ്ടുകൾ അമർന്നു കഴിഞ്ഞിരുന്നു..ഒരു പ്രാവിനെ പോലെ അവൾ നിന്നു കുറുകി..
“നീ തേക്കുന്ന ബോഡി ലോഷനോ,ക്രീമോ നൽകുന്ന സുഗന്ധത്തെക്കാൾ എനിക്കിഷ്ടം ഈ പെണ്ണിന്റെ തനി വിയർപ്പ് ഗന്ധം ആണ് ട്ടൊ”
“ഒരു നിമിഷം അവൾ തിരിഞ്ഞു നിന്നു .നെഞ്ചോരം മുഖം ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. മുറുകെ പുണർന്നു കൊണ്ട്.
വിവാഹം കഴിഞ്ഞു രണ്ടാഴ്ച്ച ആയപ്പോഴേക്കും ഒരു നൂറു ജന്മങ്ങളിലെ ഇണയെ പോലെ അലിഞ്ഞു ചേർന്നിരുന്നു എന്റെ പാതി.. ഞാൻ പറയാതെ എന്റെ ഇഷ്ടങ്ങൾ അറിഞ്ഞും ഇഷ്ടകേടുകൾ കളഞ്ഞും എന്നോട് ചേർന്ന് നിൽക്കാൻ നോക്കുന്നവൾ..
“അതേ ഈ പിടിയൊന്നു വിട്ടാൽ കഴിക്കാൻ വല്ലതും കിട്ടും ഇല്ലേൽ അമ്മ വരുന്ന വരെ ഇങ്ങനെ നിൽക്കാൻ ഞാൻ റെഡി ആണേ ഏട്ടാ”
“അയ്യടാ പൊന്നുമോൾ അങ്ങനെപ്പോ സുഖിക്കണ്ട .നല്ലകുട്ടിയായി വല്ലതും ഉണ്ടാക്കാൻ നോക്ക് ഞാനും സഹായിക്കാം”
“അയ്യോ അതൊന്നും വേണ്ട .അമ്മയെങ്ങാനും കണ്ടു വന്നാൽ മോനെ മരുമോൾ അടുക്കള പണി ചെയ്യിപ്പിച്ചു എന്നും പറഞ്ഞു വഴക്കിന് വന്നാലോ ഇനി” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി…
‘ ഓഹ്.അടുക്കളയിൽ ഭാര്യയെ സഹായിച്ചു കരുതി ഭൂമി കുലുങ്ങാൻ ഒന്നും പോവുന്നില്ല പോടീ കളിയാക്കാതെ”
അവളോടൊത്ത് കളി തമാശകൾ പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ പലവട്ടം അനാഥ ജീവിതത്തിലെ ഒറ്റപെടലുകളിൽ നിന്നും എന്റെ പാതിയായ സന്തോഷം പറഞ്ഞു കൊണ്ടിരുന്നു..
“അയ്യടാ കൊള്ളാലോ മോളെ .മീൻ നന്നാക്കുന്നിടത്ത് ഒരു മിനിറ്റ് ഇതൊന്നു നോക്ക് അടുപ്പത്ത് നോക്കി ഇപ്പൊ വരാം എന്ന് പറഞ്ഞാൽ പോലും നിൽക്കാത്ത ചെക്കനെ നീ കറി വെക്കാൻ വരെ പഠിപ്പിക്കാൻ തുടങ്ങി അല്ലെ .നന്നായി”
അമ്മ കളിയാക്കി കൊണ്ട് വന്നപ്പോൾ ആകെ ചിരിമയം..പിന്നെ മുഖത്ത് ഒരു ചിരിയും വരുത്തി അടുക്കളയിൽ നിന്നും പതിയെ തലയൂരി…
ഉച്ചക്ക് കുടുംബ വീടുകളിലെ വിരുന്നും. കടൽ തീരത്ത് സായാഹ്ന സവാരിയും നടത്തികൊണ്ട്.അന്നത്തെ ദിവസം പതിയെ ഇഴഞ്ഞു നീങ്ങി.
ഇരുട്ടിന്റെ മുഖപടം അണിഞ്ഞ പ്രകൃതി. തുലാമാസത്തിന്റെ കുളിര് നിറഞ്ഞ ഭൂമി.ഭൂമിയിൽ വന്നു പതിക്കുന്ന തുള്ളിക്കൊരു കുടം പോലെ മഴ തുള്ളികൾ..
മനസ്സിൽ പ്രണയത്തിന്റെ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി കൊണ്ട് വീട്ടുജോലികൾ തീർത്തുള്ള അവളുടെ വരവിനായി കാത്തിരുന്നു.
“മധുവിധുരാവുകളെ സുരഭിത യാമങ്ങളേ.. ആദ്യത്തെ വരി പാടി തുടങ്ങിയപ്പോൾ തന്നെ മ്മ്‌ടെ നിത്യകുട്ടി മണിയറ വാതിൽ തള്ളിതുറന്നു ഉള്ളിലോട്ട് കയറി വന്നു…
കയ്യിലെ വെള്ളത്തിന്റെ ജഗ്ഗ് ടേബിളിലും നാളെ കാലത്ത് ഡ്യൂട്ടിക്ക് പോവുമ്പോൾ ഇടാനുള്ള അയേൺ ചെയ്ത ഡ്രസ്സ് അലമാരയിലും അലസമായി വെച്ചു അവൾ.
ഒരു പുൽപ്പായ വിരിച്ചു ബെഡ് ഷീറ്റും തലയിണയും താഴെ ഇടുന്നത് നോക്കി ഒരന്തവും കുന്തവും ഇല്ലാതെ ഞാനിരുന്നു.ഇതിപ്പോ എന്ത് കൂത്ത് എന്ന അവസ്ഥയിൽ…
“അതേ ഏട്ടാ..ഒരാഴ്ച ഞാൻ ഇവിടെ കിടന്നോളാം ട്ടോ. പീരിയേഡ്‌സ് ആയി വയ്യ കിടക്കട്ടെ… എന്ന് പറഞ്ഞപ്പോൾ വല്ലാത്ത തളർച്ച ആ മുഖത്തു കണ്ടു. അത് തന്നെയാവും ഞാൻ ഒരുവാക്ക് മിണ്ടുമ്പോഴേക്കും അവൾ പതിയെ താഴെ കിടന്നതും..
“നിത്യേ വായോ കൂടെ കിടക്കാം എന്തിനാ ഇതൊക്കെ .ആര് പറഞ്ഞു ഇങ്ങനെ,”അയിത്തമല്ലേ ഏട്ടാ അമ്മയാ പറഞ്ഞത് ഇങ്ങനെ ചെയ്യാൻ.
“സ്ത്രീയുടെ ശരീരത്തിന് ഇതൊരിക്കലും അയിത്തമില്ല ,ചില മനസ്സുകൾക്ക് മാത്രം ആണ് അത് .വരും തലമുറയ്ക്ക് വേണ്ടി നിങ്ങൾ ഓരോ സ്ത്രീയും അനുഷ്‌ടിക്കുന്ന കർമ്മമാണ് ഇത് .അപ്പോൾ അവഗണിക്കുകയല്ല ചേർത്തു നിർത്തുകയല്ലേ വേണ്ടത്.
“ഏട്ടാ ഞാൻ എന്നാലും എങ്ങനെ””നീ വെച്ചു വിളമ്പിയ ഭക്ഷണത്തിനോ. നീ അലക്കി വെളുപ്പിച്ച വസ്ത്രത്തിനോ ,നൽകുന്ന ഈ സ്നേഹത്തിനോ അയിത്തമില്ലേൽ പിന്നെ എന്തിനാണ് പെണ്ണേ ഈ വേർതിരിവ്.
“എന്റെ ഭാഗ്യമാണ് ഏട്ടനോടൊത്ത ഈ ജീവിതം ഈ സ്നേഹത്തിനു എങ്ങനെ ഞാൻ പകരം നൽകും ഒത്തിരി സന്തോഷം ഏട്ടാ” എന്നോട് ചേർന്നവൾ ഒരു കുഞ്ഞിനെ പോലെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ ..
“ഏത് നോവിനെയും സന്തോഷമാക്കാൻ പവിത്രമായ സ്നേഹത്തിനു കഴിയും അല്ലെ ദേവേട്ടാ.എന്നും എനിക്ക് ഈ ഇടനെഞ്ചിൽ ചൂടേറ്റ് ഉറങ്ങണം മ,ര,ണം വരെ”
“മ,ര,ണ,ത്തിൽ പോലും ഒരാൾ ആയി പോവില്ലല്ലോ ഒരുമിച്ചു മാത്രമേ ഇനി നമ്മൾ യാത്ര ഉള്ളു ജീവിതം ആണേലും മ,ര,ണം ആണേലും പെണ്ണേ. .
” എന്നെ വാരി പുണർന്നുകൊണ്ട് അവളുടെ ചുണ്ടുകൾ കവിളിൽ പതിഞ്ഞു കൊണ്ടിരുന്നു.ഒരു ശ്വാസനിശ്വാസമായി തമ്മിൽ മാറാൻ ഞാനും എന്റെ പാതിയും…
NB :പെണ്ണിന്റെ അമ്മയാവാൻ ഉള്ള കഴിവിനെ അംഗീകരിച്ചു ചേർത്ത് നിർത്തുന്നവൻ ആണു അവളുടെ മനസ്സറിഞ്ഞ ഭർത്താവ്…