അവൾ പഠിച്ച് കലക്ടർ ആയിട്ട് എന്തിനാ, നീയല്ലേ കെട്ടാൻ പോകുന്ന നിനക്ക് നല്ലൊരു ജോലി മതിയല്ലോ എന്നായിരുന്നു

(രചന: J. K)

“” തനിക്ക് അത്രയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ താൻ ഇറങ്ങി പൊയ്ക്കോ””

അനിയന്റെ വീട്ടിലേക്ക് കയറിച്ചെന്ന പാടെ ഹരി കേട്ടത് ഇതാണ്… ആകെ ഞെട്ടിപ്പോയി.. ഏറെ സന്തോഷത്തിലാണ് അവരുടെ ജീവിതം എന്നായിരുന്നു വിചാരിച്ചിരുന്നത് പക്ഷേ ഇതുപോലെയാണ് ഇവിടെ എന്ന് അറിഞ്ഞിരുന്നില്ല…

മുന്നിൽ എന്നെ കണ്ടതും അവൻ ആകെ വിളറി വെളുത്ത് നിൽക്കുന്നുണ്ട്..ആദ്യം എന്തോ കള്ളം പറയാൻ പോയി പിന്നെ ഞാൻ എല്ലാം കേട്ടു എന്ന് മനസ്സിലാക്കിയപ്പോൾ കള്ളം എന്തിനാണ് പറയുന്നത് എന്ന് കരുതി അവൻ മിണ്ടാതെ നിന്നു…

“” ഏട്ടന് സുഖമല്ലേ???
എന്ന് ചോദിച്ചപ്പോൾ ആത്മാർത്ഥമായി തന്നെ പറഞ്ഞു സുഖമാണ് എന്ന്…

“” ഇത്രയൊക്കെ പ്രശ്നം അവൾ ഉണ്ടാക്കിയിട്ടും നീയൊന്നും പ്രതികരിക്കുക പോലും ചെയ്യാതെ എന്തുവാ ഇങ്ങനെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു,

ഇതിനേക്കാൾ വഷളാകാറുണ്ട് ഇവിടുത്തെ സ്ഥിതി എല്ലാം ഞാൻ അഡ്ജസ്റ്റ് ചെയ്ത് നിൽക്കുകയാണ് എന്ന്….

ഓരോ ബന്ധങ്ങളിലും പുറമേനിന്ന് കാണുന്ന ഈ പുറം പൂച്ച് മാത്രമേ ഉള്ളൂ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പലതും വികൃതമാണ് എന്ന് സത്യം ഞാൻ അവിടെ നിന്ന് മനസ്സിലാക്കുകയായിരുന്നു…

അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്തോ ഹൃദയത്തിന് വല്ലാത്ത ഭാരം തോന്നി ഓർമ്മകൾ ഒരു നാലഞ്ചു വർഷം പുറകിലേക്ക് ഓടിപ്പോയി..

“””ഹരി… അമ്മ പറയുന്നത് കേൾക്കടാ… ഇത് ഏട്ടൻ മരിക്കും മുമ്പ് തീരുമാനിച്ചു വച്ചതല്ലേ പിന്നെ ഇപ്പോൾ നീ വാക്ക് മാറ്റിയാൽ എങ്ങനാ??””

“” ആര് തീരുമാനിച്ചു എന്ന അമ്മ പറഞ്ഞു വരുന്നത് നിങ്ങൾ എല്ലാം കൂടി തീരുമാനിച്ചു… അതും എനിക്ക് ബോധം ഉറക്കുന്നതിന് മുമ്പ്.. അമ്മ എന്റേ വിവാഹക്കാര്യം എങ്കിലും അറ്റ്ലീസ്റ്റ് എനിക്ക് തീരുമാനിക്കാനുള്ള അവകാശം തരു…. “””

അമ്മാവന്റെ മകൾ മായയുമായി എന്റെ വിവാഹം ആദ്യമേ പറഞ്ഞുവെച്ചതാണ് അമ്മാവൻ മരിക്കുമ്പഴും അമ്മയോട് ഓർമ്മിപ്പിക്കാൻ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഇപ്പോൾ അമ്മായിക്ക് എന്തോ അസുഖം അതുകൊണ്ട് അമ്മായി നിർബന്ധിക്കുകയാണ് ഹരിയുടെയും മായയുടെയും കാര്യം എത്രയും പെട്ടെന്ന് നടത്തണമെന്ന്… എനിക്ക് ഈ ബന്ധത്തിൽ ഒരു താൽപര്യമേ തോന്നിയിട്ടില്ല….അമ്മയോട് തുറന്നു പറഞ്ഞിട്ട് അമ്മയോട്ട് വിശ്വസിക്കുന്നുമില്ല…

ഇവരുടെയെല്ലാം വിചാരം കല്യാണം കഴിച്ചു വച്ചാൽ സ്വിച് ഇട്ട പോലെ സ്നേഹം തോന്നിക്കോളും എന്നാണ്…
അതിന് മനസ്സ് എന്നൊരു സംഗതി കൂടി വേണം എന്നത് ഇവർക്കാർക്കും അറിയില്ല എന്ന് തോന്നുന്നു ഹരിക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു…

ഒടുവിൽ അമ്മ പതിനെട്ടാമത്തെ അടവും പുറത്തേക്ക് എടുത്തു ആത്മഹത്യ ഭീഷണി..
അതിൽ മാത്രം ഹരി ഒന്ന് പതറിപ്പോയി..
അങ്ങനെയാണ് മുറപ്പെണ്ണായ മായയെ വിവാഹം കഴിക്കേണ്ടി വന്നത്..

കാണാൻ തെറ്റൊന്നും ഇല്ലായിരുന്നു മായ പക്ഷേ പഠിക്കാൻ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഹരിക്ക് അവളെ പണ്ടുമുതലേ പുച്ഛം ആയിരുന്നു…

അവൾ പഠിച്ച് കലക്ടർ ആയിട്ട് എന്തിനാ, നീയല്ലേ കെട്ടാൻ പോകുന്ന നിനക്ക് നല്ലൊരു ജോലി മതിയല്ലോ എന്നായിരുന്നു അത് പറഞ്ഞപ്പോഴൊക്കെ അമ്മയുടെ പക്ഷം…

വിവാഹം കഴിച്ചിട്ടും അവളോടുള്ള മനോഭാവത്തിൽ ഒന്നും മാറ്റം വന്നില്ല.. എല്ലാം കണ്ടറിഞ്ഞു ചെയ്യും പെണ്ണ്..
പക്ഷേ ആളുകളുടെ മുന്നിൽ കൊണ്ടുപോകാൻ നിർത്താനോ എനിക്ക് പേടിയായിരുന്നു അവൾ എന്തെങ്കിലും വിവരം ഇല്ലായ്മ എഴുന്നള്ളിച്ചാലോ എന്ന്…

എന്തെങ്കിലും ചെറിയ തെറ്റ് ആളുടെ ഭാഗത്തുനിന്ന് വരുമ്പോൾ തന്നെ വലിയ രീതിയിൽ പ്രതികരിക്കും.. എങ്കിലും എല്ലാം സഹിച്ചു അവൾ അവിടെ നിൽക്കും…

കിടപ്പറയിൽ പോലും അവളെ മനസ്സറിഞ്ഞ് ഒന്ന് ചേർത്ത് പിടിക്കാൻ പോലും തോന്നിയിട്ടില്ല…

ആ ഇടയ്ക്കാണ് അനിയന്റെ വിവാഹം ഉറപ്പിച്ചത്…
അവന്റെ കൂടെ തന്നെ ജോലി ചെയ്യുന്ന ഹൈലി എഡ്യൂക്കേറ്റഡ് ആയ ഒരു പെൺകുട്ടിയായിരുന്നു അവൾ…

അതുകൊണ്ടുതന്നെ അവൾക്ക് നല്ല കൾച്ചർ ആയിരിക്കും എന്ന് കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല…

അവൻ ആ കുട്ടിയെ കല്യാണം കഴിച്ചു കൊണ്ടുവന്നാൽ എന്റെ അവസ്ഥ വെറുതെ ഒന്ന് താരതമ്യപ്പെടുത്തി നോക്കി എന്റെ ഭാര്യയുടെ വിവരമില്ലായ്മയിൽ ഞാൻ ആണ്ട് പോകുന്നതും എല്ലാവരുടെയും മുന്നിൽ ഞാനും ഒരു പരിഹാസ കഥാപാത്രമായി നിൽക്കുന്നതും എല്ലാം വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി…

എനിക്കാകെ സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി അങ്ങനെയാണ് വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി പെരുപ്പിച്ച് അവളെ അവളുടെ വീട്ടിൽ തന്നെ കൊണ്ടാക്കിയത്..

“” ഇനി തെറ്റൊന്നും ചെയ്യില്ല എന്നും… എല്ലാം കണ്ടറിഞ്ഞു നിന്നോളാം എന്നൊക്കെ അവൾ എന്നോട് കരഞ്ഞു പറയുന്നുണ്ടായിരുന്നു ഒന്നും കൂട്ടാക്കാതെ അവളെ അവിടെ കൊണ്ടുപോയി നിർത്തി അനിയന്റെ വിവാഹത്തിന് അവളെ അമ്മ പോയി വിളിച്ചു കൊണ്ടുവന്നു..

ഒരു അന്യയെ പോലെ നിന്ന് അവൾ വിവാഹം കഴിഞ്ഞതും അവളുടെ വീട്ടിലേക്ക് തന്നെ പോയി…

വിവാഹം കഴിഞ്ഞ് ഏറെ കഴിയുന്നതിനുമുമ്പ് അനിയനും ഭാര്യയും കൂടി ടൗണിൽ തന്നെ ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ടേക്ക് മാറിയിരുന്നു അവരുടെ തീരുമാനമെല്ലാം നല്ലതായി തന്നെയാണ് എനിക്ക് തോന്നിയത്…

സ്വന്തം ഡ്രൈവേഴ്സിറ്റിയെ മാനിച്ച് അവർ അങ്ങോട്ടും ഒക്കെ മാറിയത് അവരുടെ മികച്ച തീരുമാനങ്ങളിൽ ഒന്നായി എനിക്ക് തോന്നി…

മായയെ ആളുടെ വീട്ടിൽ കൊണ്ടാക്കിയതിന് അമ്മയ്ക്ക് എന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷേ അമ്മ ഒന്നും മിണ്ടിയില്ല….
അനിയന്റെ അരികിൽ പോയി, പ്രോപ്പർട്ടിയുടെ കാര്യത്തിന് ഒരു സൈൻ മേടിക്കാൻ ആയിട്ടാണ് ഞാൻ അങ്ങോട്ടേക്ക് പോയത്…

പക്ഷേ അവിടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു…
തിരിച്ച് യാത്രയിൽ അവനും ഉണ്ടായിരുന്നു എന്റെ കൂടെ എന്റെ അനിയൻ…

“” എടാ എജുകേറ്റഡ് ആയ എല്ലാവർക്കും കൾച്ചർ ഉണ്ടാവും എന്ന് കരുതരുത് മറ്റുള്ളവരെ കൺസിഡർ ചെയ്യാൻ പറ്റുന്ന ആളുകൾ വളരെ കുറവാണ് അത് ഒരിക്കലും എജുക്കേഷന്റെ ബേസിസിൽ അല്ല അതെല്ലാം ഓരോരുത്തരുടെ ബേസിക് സ്വഭാവമാണ്…

ഏട്ടന് ഇത്രത്തോളം എജുക്കേഷൻ ഉണ്ട് എന്നിട്ട് പോലും ഒരിക്കൽ മായേച്ചിയെ, അവരുടെ ഫീലിംഗ്സിനെ ഏട്ടൻ ഒരു ശതമാനം പോലും അംഗീകരിച്ചിട്ടില്ല… ഏട്ടന് അന്തസായി തന്നെ ഈ വിവാഹം വേണ്ട എന്ന് വയ്ക്കാമായിരുന്നു അത് ആര് ഏത് തരത്തിൽ നിർബന്ധിച്ചാലും…

ഇതിപ്പോൾ വിവാഹം കഴിച്ചാൽ സ്ഥിതിക്ക് അവരുടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തിൽ ചെയ്തു കൊടുക്കേണ്ടതും ഭർത്താവ് എന്ന നിലയ്ക്ക് അവർക്ക് എല്ലാ കടമകളും ചെയ്തു കൊടുക്കേണ്ടതും ഏട്ടന്റെ ഉത്തരവാദിത്വമാണ്….
അതിൽ നിന്നാണ് ഏട്ടൻ ഒളിച്ച് ഈ നടക്കുന്നത്…”””

അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് എനിക്ക് തോന്നി… ഒരിക്കൽപോലും മായയുടെ ഫീലിംഗ്സിനെ ഞാൻ യാതൊരു വിലയും കൊടുത്തിട്ടില്ല അത് എന്റെ ലൈഫിൽ എങ്ങനെ ബാധിക്കും എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ… വെറുമൊരു സ്വാർത്ഥൻ മാത്രമായിരുന്നു ഞാൻ…

“”എന്റെ കാര്യം തന്നെ എടുക്കാം… അവൾ ഒരിക്കലും എന്നെ കൺസിഡർ ചെയ്യാറില്ല.. മേരേജ് എന്ന് പറഞ്ഞാൽ തന്നെ ചെറിയ ചില അഡ്ജസ്റ്റ്മെന്റുകളൊക്കെ വേണം..

ആരൊക്കെ എത്രയൊക്കെ പറഞ്ഞാലും അതില്ലാതെ ഒരു ബന്ധവും മുന്നോട്ടുപോകില്ല… പക്ഷേ അതുപോലും അവൾക്ക് ചെയ്യാൻ പറ്റില്ല… എന്നും ഒരാൾ തന്നെ കോംപ്രമൈസ് ചെയ്യുമ്പോൾ ആ ബന്ധം വല്ലാത്ത ഒരു മടുപ്പാണ്….”””

ഏതോ ഓർമ്മയിൽ നിന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അവന്റെ ഭാര്യയുടെ പിടിവാശിയും വിട്ടുകൊടുക്കാൻ പറ്റാത്ത അത്ര വാശിയും…

“”” എഡ്യൂക്കേറ്റഡ് ആയ ഒരാളെ കല്യാണം കഴിയുക എന്നതിനേക്കാൾ നമ്മളെ മനസ്സിലാകുന്ന ഒരാളെ വിവാഹം കഴിക്കുക എന്നതിന് ഇംപോർട്ടൻസ് കൊടുക്കണം എന്ന് വലിയൊരു സത്യം ഞാൻ എന്റെ ജീവിതം കൊണ്ട് മനസ്സിലാക്കി ഏട്ടാ… “””

ആ പറയുന്നതിൽ ശരി എനിക്കും ഉൾക്കൊള്ളാൻ കഴിയുമായിരുന്നു…””” മായേച്ചിയെ തന്നെ കൊണ്ടുവന്ന് ലൈഫ് കണ്ടിന്യൂ ചെയ്യാൻ ഞാൻ പറയില്ല… പക്ഷേ ഇനിയെങ്കിലും സെലക്ട് ചെയ്യുമ്പോൾ അത് മറ്റാരുടെയെങ്കിലും ഫോഴ്സ് മൂലം ആവരുത്… “””

അവൻ വന്നു അമ്മയെയും കണ്ടിട്ട് പോയി…
അപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു മായ എത്രത്തോളം അഡ്ജസ്റ്റബിൾ ആണ് എന്ന്…

അവളുടെ കുറവുകൾ മാത്രമേ ഇത്രയും നാൾ ഞാൻ കാണാൻ ശ്രമിച്ചിരുന്നുള്ളൂ പോസിറ്റീവ് സൈഡ് മുഴുവൻ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു…
ഞാൻ തിരക്കിൽ പെടുമ്പോൾ അവൾ എന്നെ ബുദ്ധിമുട്ടിക്കാറില്ല ഒന്നിനും..

എന്നെ മാക്സിമം ഫ്രീയായിട്ട് വിടുന്നുണ്ടായിരുന്നു… ഇതൊക്കെ ലൈഫിൽ വലിയ കാര്യങ്ങൾ തന്നെയാണ്…
ഞാൻ അവളെ വിളിക്കാൻ വേണ്ടി ചെന്നു
“” വരുന്നില്ല എന്ന് അവളുടെ തീരുമാനം കേട്ട് ഒരു നിമിഷം അന്താളിച്ചു…
ഞാനൊന്നു വിളിക്കാൻ

കാത്തിരിക്കുകയായിരിക്കും വിളിക്കുമ്പോൾ തന്നെ എന്റെ കൂടെ പോരും എന്നായിരുന്നു എന്റെ ധാരണ പക്ഷേ അതെല്ലാം തെറ്റിച്ചു കൊണ്ടാണ് അവൾ ഇങ്ങനെ ഒരു മറുപടി തന്നത്

“” നിങ്ങൾക്ക് വേണ്ടി എത്രയോ ഞാൻ അവിടെ അനുഭവിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും എന്നെ മനസ്സിലാക്കും എന്ന് കരുതി ഇപ്പോൾ എന്തിന്റെ പേരിലാണ് എന്നെ കൂടെ കൂട്ടാൻ വന്നത് എന്ന് എനിക്കറിയില്ല ഒരുപക്ഷേ ആരെങ്കിലും നിർബന്ധിച്ചതാവാം പക്ഷേ അങ്ങനെ വന്ന് എന്റെ ജീവിതം കൂടി നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല.. “”

അത്രയും പറഞ്ഞപ്പോൾ ഞാൻ അറിയുകയായിരുന്നു അവളിലെ പെണ്ണിനെ…
ആത്മാഭിമാനത്തെ…

“”” ആരും നിർബന്ധിച്ചിട്ടില്ല പൂർണമനസ്സോടെ തന്നെയാണ് ഞാൻ വന്നു വിളിച്ചത് ഞാൻ നിന്നെ നിർബന്ധിക്കില്ല നിനക്ക് പൂർണമാനസം ഉണ്ടെങ്കിൽ മാത്രം എന്റെ കൂടെ വരാം ഒന്ന് ഉറപ്പു തരാം മുൻപത്തെപ്പോലെ ആയിരിക്കില്ല നിനക്ക് നിന്റെ തായ് സ്പേസ് എന്റെ വീട്ടിലും മനസ്സിലും ഇനിമുതൽ ഉണ്ടായിരിക്കും… “””

അത്രയും പറഞ്ഞു നിർത്തി ഞാൻ എന്റെ വീട്ടിലേക്ക് പോയി രണ്ടു ദിവസം എടുത്തു അവൾക്കൊരു തീരുമാനം കൈക്കൊള്ളാൻ..

എന്നെ വിളിച്ചവർ പറഞ്ഞു വരുന്നുണ്ട് എന്ന്…
അവളെ പോയി കൂട്ടിക്കൊണ്ടുവന്നു…
ഇന്ന് ഫാമിലി ലൈഫ് വളരെ സ്മൂത്തായി മുന്നോട്ടു പോകുന്നുണ്ട്…

അവൾക്ക് അവളുടെതായ ഒരുപാട് കഴിവുകളും പോസിറ്റീവ് സൈഡും ഉണ്ടായിരുന്നു ഇത്രയും നാൾ ഞാൻ കണ്ടില്ല എന്ന് നടിച്ചവ…

ഇപ്പോൾ ഭാര്യ എന്ന നിലയിൽ അവളെ ഓർത്ത് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ…അവൾക്കും ജീവിതത്തിൽ ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *