ഞാനുമായി സമ്പർക്കം കുറഞ്ഞു ഭർത്താവിന്റെ രോഗം അവളെ വല്ലാതെ വിഷമിപ്പിച്ചു… ഇടയ്ക്കു ഞാൻ

ഭദ്ര
രചന: Jolly Shaji

പരിജയം ഇല്ലാത്ത ഒരു നമ്പർ കണ്ടാണ് ഹരി ഫോൺ എടുത്തത്.. നാളെ തിരിച്ചുപോകാനുള്ള തിരക്കിൽ ആണ് എങ്കിലും ഫോൺ എടുത്തു ഹരി

“ഹലോ ഇത് ഹരി അല്ലെ ഭദ്രയുടെ മരുമകൻ “”അതെ ഹരിയാണ് എനിക്കു മനസ്സിലായില്ലല്ലോ ഇതാരെന്നു ”

“ഹരി തിരക്കിൽ ആണോ എനിക്കു കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു “”എന്ന് ചോദിച്ചാൽ തിരക്കിൽ ആണ് ഞാൻ ദുബായിൽ ആണ് ജോലി അങ്ങോട്ട് തിരിച്ചുപോകാൻ ഉള്ള പാക്കിങ് ആണ്”

“എനിക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാൻ ആണ് ഞാൻ വിളിച്ചത്… ഇനിയും പറഞ്ഞില്ല എങ്കിൽ നിങ്ങൾക്ക് നഷ്ടമാവുന്നത് വീണയുടെ അമ്മയെ ആയിരിക്കും ”

“നിങ്ങൾ എന്താണ് പറയുന്നത്.. നിങ്ങൾ ആരാണ്.. അമ്മയെ നിങ്ങൾ എങ്ങനെ അറിയും ”

“ഞാൻ പറയാം എല്ലാം… മോൻ ക്ഷെമയോടെ കേൾക്കണം എല്ലാം “”ആ പറയു “വീണേ ഞാൻ പുറത്തേക്കു ഒന്ന് ഇറങ്ങുവാണു ദേ മോളെ നോക്കിക്കോട്ടോ..

ആരാണ് ഹരിയേട്ടാ ഫോണിൽമിണ്ടരുതെന്നു കൈകൊണ്ടു ചുണ്ടിൽ ആംഗ്യം കാണിച്ചിട്ട് ഹരി പുറത്തേക്കു ഇറങ്ങി..

“ആ പറഞ്ഞോളൂ “”മോനെ ഞാൻ നന്ദകുമാർ… മോൻ കേട്ടിട്ടുണ്ടാകുമോ എന്ന് അറിയില്ല.. ചെറിയൊരു എഴുത്തുകാരൻ ആണ് ”

“ആ നന്ദകുമാർ ഞാൻ എപ്പോളോ കേട്ടിട്ടുണ്ട്…. വീണയുടെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. അമ്മ താങ്കളുടെ വലിയൊരു ആരാധിക ആണല്ലോ ”

“ആയിരുന്നു ഒരിക്കൽ പക്ഷെ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി ഭദ്ര എന്റെ എഴുത്തുകൾ വായിക്കാറില്ല ”

“അങ്കിൾ ഇപ്പോൾ വിളിച്ചത് പറഞ്ഞില്ല””പറയാം അത് പറയാൻ ആണ് ഞാൻ വിളിച്ചത് “”ഇന്ന് കുറേ നാളുകൾക്കു ശേഷംഭദ്ര എന്റെ ഒരു എഴുത്തിൽ കമന്റ്‌ ഇട്ടു

എനിക്കു ഭയങ്കര സന്തോഷം തോന്നി കാരണം ഒരിക്കൽ എന്റെ കവിതകളെ ഫേസ്ബുക് ലോകം അംഗീകരിക്കാൻ പ്രധാന കാരണം ഭദ്ര ആയിരുന്നു.. ഞാൻ എഴുതി പോസ്റ്റ്‌ ചെയ്യുന്ന കവിതകൾക്കായി ഭദ്ര

കാത്തിരിക്കുമായിരുന്നു… കവിതയ്ക്ക് അതിലും മനോഹരമായ കുറിപ്പുകൾ എഴുതി ഭദ്ര കൂടുതൽ ശ്രദ്ധിക്കപ്പെട്ടു…
അങ്ങനെ കമന്റും ലൈകും ആയി ഞങ്ങൾ നല്ല സൗഹൃദം ആയിരുന്നു..

അന്ന് ഭദ്രയുടെ ഭർത്താവ് പട്ടാളത്തിൽ നിന്നും വരുന്ന സമയം… വീണയും വാണിയും സ്കൂളിൽ പഠിക്കുന്നു…
പട്ടാളക്കാരനായ ഭർത്താവിന് വീടിനേക്കാൾ കൂറ് നാടിനോട് ആയിരുന്നു…. രാവിലെ കുട്ടികളും ഭർത്താവും പോയാൽ പിന്നെ ഭദ്രയുടെ ലോകം ഫേസ്ബുക് മാത്രം…

ഒരിക്കൽ ഭദ്ര ഇൻബോക്സിൽ എനിക്കു മെസേജ് അയച്ചു എന്റെ കവിതകൾ നന്നാവുന്നു എന്ന് പറഞ്ഞു
പിന്നെ ഞങ്ങളുടെ സൗഹൃദം ദൃഡo ആവുക ആയിരുന്നു…

ഭദ്രയുടെ നന്ദേട്ടൻ ആയി മാറുകയായിരുന്നു ഞാൻ..ഞാനും ഒരു വിവാഹമോചിതൻ ആയിരുന്നു അപ്പോൾ… അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ എന്റെ ഭാര്യ മോനെയും കൊണ്ടു

അവളുടെ വീട്ടിലേക്കു പോയ സമയം… എനിക്കേറെ ആശ്വാസം ആയിരുന്നു ഭദ്രയുടെ വാക്കുകൾ…. ഇടയ്ക്കു വിളിക്കുമ്പോൾ കുട്ടികളോടും ഞാൻ സംസാരിച്ചിട്ടുണ്ട്…

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഭദ്രയുടെ ഭർത്താവിനെ ക്യാൻസർ എന്ന മഹാരോഗം ബാധിക്കുന്നതു
പിന്നെ അതിനു പിറകെ ആയി ഭദ്രയുടെ ദിവസങ്ങൾ…

ഞാനുമായി സമ്പർക്കം കുറഞ്ഞു ഭർത്താവിന്റെ രോഗം അവളെ വല്ലാതെ വിഷമിപ്പിച്ചു… ഇടയ്ക്കു ഞാൻ വിളിക്കാറുണ്ടായിരുന്നു പക്ഷെ പലപ്പോളും അവൾ എടുക്കാറില്ലായിരുന്നു….

ഇന്നു അഞ്ചു വർഷങ്ങൾക്കു ശേഷം ആണ് അവൾ എന്നോട് മിണ്ടിയത്
ഭർത്താവ് മരിച്ചതും വീണമോളെ ഹരിവിവാഹം കഴിച്ചതും നിങ്ങൾക്ക് കുട്ടി ഉണ്ടായതും എല്ലാം അവൾ പറഞ്ഞു….

പക്ഷെ അവൾ വാണിയെ കുറിച്ചുമാത്രം പറയാൻ കൂട്ടാക്കിയില്ല..കുറേ നിർബന്ധിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു

“നന്ദേട്ടാ അച്ഛന്റെ രോഗം എന്റെ മോളും ഏറ്റുവാങ്ങി അച്ഛന് കൂട്ടായി എന്റെ മോളും പോയി “”ഭദ്രേ നീ തനിച്ചാണോ വീട്ടിൽ ”

“അതെ നന്ദേട്ടാ വാണിമോൾക്കു അസുഖം കൂടിയപ്പോൾ വീണമോൾ വന്നതാണ് നാട്ടിലേക്കു… മരിച്ചു എന്നറിഞ്ഞു ഹരിയും വന്നു… നാളെ അവർ തിരിച്ചു പോവുകയാണ്… ഇനിയീ കൂട്ടിൽ ഞാൻ ഒറ്റക്കാണ് നന്ദേട്ടാ ”
“ഭദ്രേ നിനക്കും പൊയ്ക്കൂടേ അവർക്കൊപ്പം ”

“ഇല്ല നന്ദേട്ടാ ഹരി ഒറ്റമോൻ ആണ് ആ വീട്ടിൽ.. ഹരിയുടെ മാതാപിതാക്കൾ ഇടയ്ക്കിടെ അവരോടൊപ്പം ദുബായിൽ പോയി താമസിക്കും… ഞാൻ കൂടെ ചെന്നാൽ അവർക്കതു തടസ്സം അല്ലെ ”

“ഭദ്രേ നീ ഒറ്റയ്ക്ക് അവിടെ… അത് ശെരിയാവില്ല ”
“ഇല്ല നന്ദേട്ടാ എന്റെ കണ്ണേട്ടന്റെയും വാണി മോളുടെയും ഓർമ്മകൾ ഇല്ലേ എന്റൊപ്പം…. ഞാൻ അവരോടു ചോദിക്കും എന്നെ കൂടെ

കൊണ്ടുപോകുമോ എന്ന്… അവർ കൊണ്ടുപോകുമെങ്കിൽ ഞാനും പോകും നന്ദേട്ടാ അവർക്കൊപ്പം ”

“ഭദ്രേ നീയെന്തു വട്ടാണ് പറയുന്നത്.. നീ വിഷമിക്കേണ്ട ഞാൻ വരാം നിന്റടുത്തേക്കു ”

“വേണ്ട നന്ദേട്ടാ അതൊന്നും ശെരിയാവില്ല.. കുട്ടികൾ അറിഞ്ഞാൽ.. വേണ്ട “”നീ ഒരു കടുംകൈയും ചെയ്യല്ലേ ഭദ്രാ ”

ഹരി മോനെ ഞാൻ ഇത്രയും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തിട്ടാണ് മോനെ വിളിക്കുന്നത്‌… ഫേസ്ബുക് തപ്പി കിട്ടിയതാണ് മോന്റെ നമ്പർ…

മോനെ എത്രയും പെട്ടെന്ന് അങ്ങോടു ചെല്ല് ഞാൻ അവിടെ എത്തുമ്പോളേക്കും സമയം വൈകും
അതിനു മുന്നേ ഭദ്ര… ഞാനും പുറപ്പെടുകയാണ്…

ഹരി വേഗം ഫോൺ കട്ട്‌ ചെയ്തു അകത്തു പോയി ഷർട്ട്‌ എടുത്തിട്ട് കാറിന്റെ താക്കോൽ എടുത്തു..

“ഹരിയേട്ടൻ എവിടെ പോകുവാ ഇപ്പോൾ “”ഞാൻ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം ”

അവൻ വണ്ടിയെടുത്തു ഇറങ്ങി പോകും വഴി തന്റെ കൂട്ടുകാരൻ ആനന്ദിനെയും കാറിൽ കയറ്റി രണ്ടുകിലോമീറ്റർ ദൂരം മാത്രേ വീണയുടെ വീട്ടിലേക്കു ഉള്ളു..

അവർ ചെല്ലുമ്പോൾ വാതിലുകൾ എല്ലാം അടച്ചേക്കുവായിരുന്നു കാളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല… അവർ വാതിൽ തള്ളി നോക്കി… വാതിൽ മലർക്കെ തുറന്നു…. കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല…

അമ്മേ അമ്മേ… ഹരിവിളിച്ചു പക്ഷെ അനക്കം കേട്ടില്ല… അവൻ ബെഡ്‌റൂം വാതിൽ തള്ളി തുറന്നു…. ബെഡിൽ ചലനമറ്റു കിടക്കുന്ന അമ്മ… അരികിൽ

ഏതൊക്കെയോ കുറേ ഗുളികകളും അവയുടെ കടലാസുകളും
അമ്മേ അമ്മേ… അവൻ അവരെ കുലുക്കി വിളിച്ചു… ചെറിയൊരു ഞരക്കം മാത്രം…

ഐ സി യു വിനു മുന്നിൽ നിൽക്കുമ്പോൾ ആണ് നന്ദന്റെ കാൾ വീണ്ടും വരുന്നത്…”അങ്കിൾ ഞങ്ങൾ ഇവിടെ മെട്രോ ഹോസ്പിറ്റലിൽ ഉണ്ട്… കുഴപ്പമില്ല എന്നാണ് ഡോക്ടർ പറയുന്നത് ”

“ഞാൻ ഉടനെ എത്താം മോനെ “പിറ്റേന്ന് പത്തുമണി ആയപ്പോൾ ഭദ്രയെ റൂമിലേക്ക്‌ മാറ്റിറൂമിൽ കൊണ്ടുവന്നെങ്കിലും നല്ല ഷീണം ഉണ്ടായിരുന്നു അവൾക്കു..

മയക്കം വിട്ടു കണ്ണു തുറന്ന ഭദ്ര ഞെട്ടുകയായിരുന്നു… ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ളു നന്ദേട്ടൻ തന്റെ അടുത്ത് ഇരിക്കുന്നു…

അവൾ വീണയുടെയും ഹരിയുടെയും നേരെ മാറിമാറി നോക്കി…വീണ മെല്ലെ അമ്മയുടെ കരങ്ങളിൽ ചേർത്തുപിടിച്ചു.. രണ്ടുതുള്ളി കണ്ണുനീർ ആ കൈകളിൽ ഇറ്റുവീണു..

ഹരി മെല്ലെ അമ്മയെ വിളിച്ചു”അമ്മേ ഈ നന്ദൻ അങ്കിൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അമ്മയെ നഷ്ടം ആയേനെ… ഞങ്ങൾ ഇന്ന് രാത്രി തന്നെ തിരിച്ചു

പോവുകയാണ്…. പോകുമ്പോൾ ഞങ്ങൾ വളരെ സന്തോഷത്തോടെ ആണ് പോകുന്നത്…. ഇനി അമ്മക്ക് കൂട്ടായി ഈ നന്ദൻ അങ്കിൾ ഉണ്ടല്ലൊ ”

ഭദ്ര നന്ദന്റെ നേരെ നോക്കി നന്ദൻ മെല്ലെ കണ്ണുകൾ അടച്ചു കാണിച്ചു..”അപ്പോൾ ഇനി ഞങ്ങൾ ഇറങ്ങുകയാണ് വീട്ടിൽ ചെന്ന് സാധനങ്ങൾ പായ്ക്ക് ചെയ്യേണ്ട താമസം മാത്രം ഞങ്ങൾ ഇറങ്ങും”..

അവിടെ ചെന്നിട്ടു വിളിക്കാം അമ്മേ..വീണ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു…ഹരി മെല്ലെ നന്ദന്റെ കാതിൽ പറഞ്ഞു

“അങ്കിളേ മധുവിധു വേണമെങ്കിൽ ദുബായിക്ക് ആയിക്കോളൂ… ഇപ്പോൾ ആണെങ്കിൽ നല്ല ക്ലൈമറ്റ് ആണ്… കട്ട തണുപ്പ് ”

അയാൾ അവന്റെ ചെവിൽ പിടിച്ചു മെല്ലെ വീണമോൾടെ അടുത്തേക്ക് തള്ളി…ഒന്ന് പോയി തന്നെടാ സ്വർഗത്തിൽ കട്ടുറുമ്പു ആകാതെ…..

Leave a Reply

Your email address will not be published. Required fields are marked *