പുരുഷവേ ശ്യ യാണെന്ന തിരിച്ചറിവ് അവളെ ആളി കത്തിച്ചു. ഊർവിയോടു അതെല്ലാം പറഞ്ഞ അയാൾക്കു മുന്നിൽ പോലും

(രചന: Pratheesh)

വിവാഹദിവസം രാത്രി സൽക്കാരത്തിന്റെ സമയം ഊർവിയേ അനുമോദിക്കാൻ സ്റ്റേജിലേക്കു കയറി വന്ന അയൽവാസികളായ ചില സ്ത്രീകൾ അവളോടു പറഞ്ഞു, You are so Lucky.

മരുമകനായി വരുന്നവനെ പറ്റി നാട്ടിൽ എത്രയോക്കെ അന്വേഷിച്ചാലും എല്ലാ വിവരങ്ങളും ചിലപ്പോൾ അതു പോലെ ലഭിക്കണമെന്നില്ല,

എന്നാൽ ചുറ്റുവട്ടങ്ങളിൽ താമസിക്കുന്നവർ അതും വിവാഹത്തിന്റെ അന്നു തന്നെ ആ പെൺകുട്ടിയോട് ഇതുപോലെ നേരിൽ പറയുമ്പോൾ പുതിയൊരു ജീവിത തുടക്കം എന്ന നിലയിൽ അവർക്ക് അതൊരു വല്ലാത്ത ആശ്വാസമാണ്,

ഊർവിക്കും അങ്ങിനെ തന്നെയായിരുന്നു വീട്ടുകാരുടെയും ഒപ്പം അവളുടെയും തീരുമാനം ശരിയായിരുന്നു എന്നത് ശക്തമായി അവളെ തന്നെ ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു അത് !

സ്റ്റേജിൽ വെച്ച് ആ വാക്കുകൾ ഒരോ തവണ കേൾക്കുമ്പോഴും ഊർവി വല്ലാത്തൊരു കൗതുകത്തോടെ തന്റെ ഭർത്താവായ ലക്ഷവിനെ നോക്കുന്നുണ്ടായിരുന്നു,

എന്നാൽ അഥിതികളായി വരുന്നവർക്കു ഷേക്ക് ഹാന്റ് നൽകി അവരെ വളരെ ഹൃദയപ്പൂർവ്വം സ്വീകരിക്കുന്ന തിരക്കിലായിരുന്നു അന്നേരം ലക്ഷവ് !

നാട്ടിൽ നിന്ന് അകന്ന് ജോലി ആവശ്യർത്ഥം ലക്ഷവ് കുറച്ചു കാലമായി നഗരത്തിലെ ഫ്ലാറ്റിൽ ഒറ്റക്കു താമസിക്കുകയായിരുന്നതു കൊണ്ട്

അവിടെയുള്ളവർക്കു കൂടി വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ലക്ഷവ് രാത്രി സൽക്കാരം ആ ഫ്ലാറ്റിൽ തന്നെയുള്ള ഒരു ഹാളിൽ വെച്ചു നടത്തിയത്.

അവിടെ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ലക്ഷവുമായി വളരെ സൗഹൃദവും സ്നേഹവും പ്രകടിപ്പിക്കുന്നതു കണ്ട് അവൾക്കും അതു വലിയ സന്തോഷമായി,

അതിന്റെ കാരണം ഇനിയുള്ള ജീവിതം അവിടെ ആയതു കൊണ്ട് അവിടെയുള്ളവരുടെ സ്നേഹവും സഹകരണവും അത്യാവശ്യമാണെന്ന് അവൾക്കറിയാമായിരുന്നു,

സ്റ്റേജിലേക്കു കയറി വന്ന ചില പെണ്ണുങ്ങൾ അവളെ നോക്കി ലക്ഷവിനോടെന്തോ കമന്റ്സ് പാസാക്കുന്നുണ്ട് അതു കേട്ട് ഇടക്കിടെ ലക്ഷവ് അവളെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്.

അതു പിന്നെ എല്ലാ കല്യാണങ്ങൾക്കിടയിലും ഉള്ളൊരു കലാപരിപാടിയാണല്ലോ ഈ കളിയാക്കലുകളും

അതിനോടൊത്തുള്ള കൂട്ടചിരികളും അതറിയാവുന്നതു കൊണ്ടു തന്നെ ഊർവിയും അതു ചിരിച്ചു തള്ളി

ആഘോഷങ്ങൾക്കെല്ലാം ശേഷം
മണിയറയിലേക്കു വന്നപ്പോൾ ആദ്യമായി ഒരാണുമായി ഒന്നിക്കുന്നതിലേ ചമ്മൽ അവളെയും പിടികൂടി

പക്ഷേ സംഭവിക്കേണ്ടതിനോടെല്ലാം മുഖം തിരിച്ചിട്ടു കാര്യമില്ലല്ലോ ഇന്നായാലും നാളെയായാലും അതു തന്നെയല്ലെ സംഭവിക്കാനുള്ളത് എന്ന ബോധം അവളും സ്വയം തയ്യാറെടുത്തു,

എന്നാൽ ലക്ഷവ് അവളുടെ പരിചയ കുറവുകളെയും സമ്മതകുറവുകളെയും പരിഗണിക്കാതെ തന്നെ സ്വന്തം ആവശ്യം നടപ്പിലാക്കി,

ആദ്യ ദിനമല്ലെ കുറച്ചു ക്ഷമയും ഇളവും കാണിക്കാമായിരുന്നെങ്കിലും ലക്ഷവ് അതിനു ശ്രമിച്ചില്ല,

ലക്ഷവിനും ചിലപ്പോൾ ഇത്രയും നാളായി കാത്തു വെച്ചിരുന്ന നിയന്ത്രണങ്ങൾ ആ നിമിഷം നഷ്ടപ്പെട്ടതാവാനും വഴിയുണ്ടല്ലോ എന്നോർത്ത് ആ സമയം അസഹ്യമായ ചില വേദനകളും പ്രശ്നങ്ങളും അവൾക്ക് ഉണ്ടായെങ്കിലും സഹനശക്തിയോടെ അവളതിനെ നേരിട്ടു,

പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും ലക്ഷവ് അതു തന്നെ ആവർത്തിച്ചു,സ്ത്രീ ശ രീരത്തോട് എന്തോ വാശിയുള്ളതു പോലെ മനസിൽ ആ സമയം എന്തു തോന്നുന്നുവോ അതെല്ലാം ഒരു ദാക്ഷണ്യവുമില്ലാതെ ലക്ഷവ് അവളുടെ ശരീരത്തിൽ നടപ്പിലാക്കി,

ചില കാര്യങ്ങൾക്ക് അവളിൽ നിന്നു ശക്തമായ എതിർപ്പുണ്ടായിട്ടും ലക്ഷവ് അതിനെയൊന്നും ഒട്ടും പരിഗണിച്ചതുമില്ല,

പലതും അറപ്പുളവാക്കുന്നവയായി അവൾക്കു അനുഭവപ്പെട്ടെങ്കിലും ലക്ഷവിന്റെ അത്തരം ഇഷ്ടങ്ങൾക്കും താന്നല്ലാതെ മറ്റൊരാളില്ലെന്ന തിരിച്ചറിവ് പലതും സഹിക്കുന്നതിലേക്ക് അവളെ പ്രാപ്തയാക്കി.

ഊർവിയുടെ ആകെ ആശ്വാസം ഫ്ലാറ്റിനു തൊട്ടടുത്തുള്ള ചേച്ചിമാരുടെ സ്നേഹവും സഹകരണവുമായിരുന്നു

പക്ഷേ ഇതൊന്നും അവൾക്ക് അവരോട് പങ്കു വെക്കാൻ കഴിയുന്നതുമായിരുന്നില്ല എന്നത് അവളെ തളർത്തുന്നതായിരുന്നെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവൾ ജീവിതം മുന്നോട്ടു നീക്കി.

എന്നാൽ ഒരു ദിവസം ജോലിക്കു പോയ ലക്ഷവ് മുകളിലെ നിലയിൽ നിന്നു ഇറങ്ങി വരുന്നതു അവൾ കണ്ടു,

എന്തിനാണ് മുകളിൽ പോയതെന്ന അവളുടെ ചോദ്യത്തിന് അവിടെ താമസിക്കുന്ന റിട്ടെഡ് ബാങ്കുദ്ദോഗസ്ഥൻ പ്രാഞ്ചിയേട്ടനു ലിക്കർ വാങ്ങിയത് കൊടുത്തിട്ടു വരുകയാണെന്നു അവൻ പറഞ്ഞു,

രണ്ടു ദിവസത്തിനു ശേഷം ജോലിക്കു പോയ ലക്ഷവ് വീണ്ടും മുകളിലെ ഫ്ലാറ്റിൽ നിന്നു ഇറങ്ങി വരുന്നതു കണ്ടതോടെ പിന്നെയും അവൾക്കു സംശയമായി,

അവിടെ എന്തിനു പോയി എന്ന അവളുടെ ചോദ്യത്തിനു അതെ പല്ലവി ആവർത്തിച്ചെങ്കിലും അതവൾക്കത്ര വിശ്വാസമായില്ല അതിനു രണ്ടു കാരണം അവൾക്കുണ്ടായിരുന്നു

ഒന്ന് പ്രാഞ്ചിയേട്ടൻ പുറത്തു പോകുന്നത് മുകളിൽ നിന്നവൾ കണ്ടിരുന്നു രണ്ട് പ്രാഞ്ചിയേട്ടന്റെ ആദ്യഭാര്യ മരിച്ച ശേഷം അയാൾ രണ്ടാമതു കല്യാണം കഴിച്ച പെണ്ണ് വളരെ സുന്ദരിയും ചെറുപ്പകാരിയുമായിരുന്നു എന്നതു കൊണ്ടാണ്.

അതോടെ ആ സ്ത്രീയുമായി ലക്ഷവിനെന്തോ ബന്ധമുള്ളതായി അവൾക്കു തോന്നി തുടങ്ങി തന്നോടുള്ള ലക്ഷവിന്റെ പരാക്രമം അവൾക്കറിയാവുന്നതു കൊണ്ട് ആ സംശയം അവളിൽ കൂടുതൽ ബലപ്പെട്ടു,

വീണ്ടും കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ താമസിക്കുന്ന അതെ നിലയിലെ മറ്റൊരു ഫ്ലാറ്റിൽ നിന്നു ലക്ഷവ് ഇറങ്ങി വരുന്നതു കണ്ടതോടെ

അവളുടെ അതുവരെ ഉണ്ടായിരുന്ന ക്ഷമ നശിക്കുകയും അവളതിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ വളരെ കൂളായി ലക്ഷവ് അവളോടു പറഞ്ഞു,

എന്റെ പേർസണൽ കാര്യങ്ങളിൽ തലയിടരുതെന്നും നിനക്കാവശ്യമുള്ളതെല്ലാം ഇവിടെ കിട്ടുമെന്നും അതല്ല എതിർക്കാനാണു ഉദേശമെങ്കിൽ ഈ ബന്ധം തന്നെ വഷളാവുമെന്നും,

ഊർവിയതു കേട്ടതും ഉള്ളിൽ അതുവരെ അടക്കി വെച്ച സകല അരിശവും ഒന്നിച്ചു തലയിൽ കയറി അവൾ ചോദിച്ചു,

നിങ്ങൾ കാട്ടിക്കൂട്ടുന്ന എല്ലാ വൃത്തികേടുകളും സഹിച്ച് നിങ്ങളോടൊപ്പം ജീവിക്കുന്ന എന്നെക്കാൾ വലുതാണോ നിങ്ങൾക്ക് മറ്റു പെണ്ണുങ്ങളെന്ന് ?

ലക്ഷവ് അതിനുത്തരമായി പറഞ്ഞു,
ഇവിടെ എന്നോടൊപ്പം ജീവിക്കണമെങ്കിൽ ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടി വരുമെന്ന് !
അതും പറഞ്ഞ് ലക്ഷവ് വീടിനു പുറത്തിറങ്ങി പോയി !

അതോടെ ഊർവിയാകേ ഭ്രാന്തു പിടിച്ച അവസ്ഥയിലായി, എന്തു ചെയ്യണമെന്നവൾക്കു ഒരു നിശ്ചയവുമില്ലായിരുന്നു,

ഭാര്യ അറിയുന്നെണ്ടെന്ന അറിവുണ്ടായിട്ടും ഇത്തരം സ്വഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലാത്ത ഒരു ഭർത്താവിനോടൊപ്പമുള്ള ജീവിതത്തേക്കുറിച്ച് ഊർവിക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു,

പക്ഷേ വെറും മൂന്നു മാസത്തേ വിവാഹ ജീവിതം മതിയാക്കി തിരിച്ചു വീട്ടിലേക്ക് പോവുക എന്നു വെച്ചാൽ അതും ആലോജിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു ശരിക്കും അവൾ ത്രിശങ്കു സ്വർഗ്ഗത്തിലായി !

അവളുടെ ഉള്ളിലുയർന്നു വന്ന ചോദ്യങ്ങൾക്കൊന്നും അവൾക്കുത്തരം ലഭിച്ചില്ല എല്ലാം സഹിച്ചവിടെ കഴിയുക എന്നത് മരണത്തിനു തുല്യമായി അവൾക്കു തോന്നി,

എന്തു ചെയ്യണമെന്നൊരു ഉത്തരം കണ്ടെത്താൻ ഊർവിക്കു സാധിച്ചില്ല, ദിവസങ്ങൾ കടന്നു പോകുന്തോറും അവൾ സ്വയം വെറുക്കാൻ തുടങ്ങി,

എന്നാൽ അവൾക്കൊരു ഉത്തരം വേണമായിരുന്നു അതിനു ശക്തമായി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാവണം ഒരു ദിവസം ലക്ഷവ് പുറത്തു പോയ സമയം അവൾ ഒരു കോളിങ്ങ് ബെൽ ശബ്ദം കേട്ടു വന്നു വാതിൽ തുറന്നതും വാച്ച്മാൻ നാരാണേട്ടനായിരുന്നു,

അവളെ കണ്ടതും അയാൾ അവളോടു പറഞ്ഞു എനിക്ക് മോളോടു കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് തുടർന്നയാളെ കേൾക്കാൻ ഊർവി തയ്യാറായതും അയാൾ പറഞ്ഞു,

ഒരു ദിവസം നിങ്ങൾ തമ്മിൽ വഴക്കിടുന്നത് ഇതിലേ പോയ ഞാൻ കേട്ടിരുന്നു,

എന്നാൽ മോൾ സംശയിക്കുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് കാര്യങ്ങൾ,

ലക്ഷവിന് ഈ ഫ്ലാറ്റിലുള്ള കുറെയധികം പെണ്ണുങ്ങളുമായി അതിരുവിട്ട ബന്ധങ്ങളുണ്ട് അതു വെറുമൊരു അവിഹിത ബന്ധമല്ല ലക്ഷവ് പണം വാങ്ങിയാണ്

ഇവിടെയുള്ള അത്തരം പെണ്ണുങ്ങളുമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്, അവന് പണം കായ്ക്കുന്ന മരങ്ങളാണ് ഇവിടുത്തെ പെണ്ണുങ്ങൾ,

ഈ ആവശ്യത്തിനായി അവന് എത്ര പണം കൊടുക്കാനും ഇവിടുത്തെ പെണ്ണുങ്ങൾക്ക് ഒരു മടിയുമില്ല,

പണവും സുഖവും ഒന്നിച്ചു കിട്ടുന്നതു കൊണ്ട് അവനിത് ഒരു ജോലിയായി കൊണ്ടു നടക്കുകയാണ്, നിലവിലുള്ള ജോലി അവനു കാര്യങ്ങളെ മറച്ചു പിടിക്കാനുള്ള വെറുമൊരു മറ മാത്രമാണ്,

അതു കൊണ്ടു തന്നെ അവനൊരിക്കലുമിത് നിർത്താനും പോകുന്നില്ല,

മോൾക്കു ഞാൻ പറയുന്നത് വിശ്വാസം വരുന്നില്ലെങ്കിൽ ഇവിടുത്തെ CCTV കാമറയിൽ അവൻ പല ഫ്ലാറ്റുകളിലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കയറി ഇറങ്ങുന്നതിന്റെ പകർപ്പുണ്ട്,

അതു കേട്ടതും തന്റെ ഭർത്താവൊരു പുരുഷവേ ശ്യ യാണെന്ന തിരിച്ചറിവ് അവളെ ആളി കത്തിച്ചു.

ഊർവിയോടു അതെല്ലാം പറഞ്ഞ അയാൾക്കു മുന്നിൽ പോലും അതെല്ലാം കേട്ട് അപമാനഭാരം കൊണ്ട് അവളുടെ തലതാഴ്ന്നു പോയി.

അയാൾ പറഞ്ഞു ഒരു ദിവസം കുഞ്ഞിതെല്ലാം അറിയുമെന്ന് എനിക്കുറപ്പായിരുന്നു ഏറെ വൈകുന്നതിൽ അർത്ഥമില്ലെന്നറിയാവുന്നതു കൊണ്ടാണ് ഇപ്പോഴെങ്കിലും ഞാനിതു പറഞ്ഞത്.

അവനുമായി അടുപ്പമുള്ള ഇവിടുത്തെ പെണ്ണുങ്ങൾ ഒരിക്കലും അവനെ അവരിൽ നിന്നു അകറ്റി നിർത്താൻ ശ്രമിക്കില്ല,

അവരുടെ ഇത്തരം ആവശ്യങ്ങൾക്ക് ഇങ്ങനെപ്പോലൊരാൾ അവർക്കു കൂടിയേ തീരു പക്ഷേ മോൾ ആഗ്രഹിക്കുന്നത് ഒരു കുടുംബജീവിതമാണെന്ന ചിന്തയൊന്നും അവരിലുണ്ടാവില്ല,

അവർക്കാവശ്യം അവർക്കെപ്പോൾ ഇത്തരം ഒരാവശ്യം വന്നാലും അപ്പോൾ തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കും വിധം അവരുടെ കൈയ്യെത്തും ദൂരത്ത് ഒരാളെയാണ്, അതിനു നിങ്ങൾ തമ്മിലുള്ള ബന്ധമൊന്നും അവർക്കൊരു പ്രശ്നമേയല്ല,

നിങ്ങളുടെ കുടുബജീവിതമൊന്നും അവരേ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമല്ല,

മോൾക്കു മാത്രമാണ് ഇത് മോളുടെ ജീവിതം അവർക്കിത് സുഖ ജീവിതമാണ് അവരത് നഷ്ടപ്പെടുത്തില്ല.

ജീവിതത്തിൽ ഒരു തെറ്റു പറ്റിയെന്നു വെച്ച് അവിടെ ജീവിതം അവസിനിക്കുന്നൊന്നുമില്ല,

അവർക്കെതിരേ എന്തെങ്കിലും ചെയ്യാമെന്നു വെച്ചാൽ അവരെല്ലാം ചേർന്ന് മോളെ മോശക്കാരിയാക്കും മോളുടെ ഭർത്താവു പോലും അവരുടെ സൈഡിലായിരിക്കും,

എന്റെ സ്വന്തം മോളെ പോലെ കണ്ടു പറയാ അവൻ ചതിയനാണ് രക്ഷപ്പെട്ടു പോകുന്നതാണ് ബുദ്ധി.

അതും പറഞ്ഞയാൾ തിരിച്ചു പോയതും ഊർവിക്ക് മറ്റൊരു കാര്യം കൂടി മനസിലായി കല്യാണത്തിന്റെ അന്ന് You are Lucky ” എന്നവർ അലമുറയിട്ടതിന് ഇങ്ങനെയും ഒരർത്ഥമുണ്ടായിരുന്നു എന്ന്

ലക്ഷവിനാവശ്യം ഫിസിക്സ് ക്ലാസ്സിലെ ലാബ് പോലെ അവന്റെ ഇഷ്ടക്കാരികളായ പിശാചുക്കളെ പ്രീതി പെടുത്താൻ വേണ്ടിയുള്ള പുതിയ പുതിയ രീതികൾ പരീക്ഷണം നടത്തി പഠിച്ചു നടപ്പിലാക്കാൻ ഭാര്യയെന്ന പേരിലൊരു മാം സ്സ പിണ്ഡത്തെയാണ് അതു മനസിലായതും അവൾ അന്നു തന്നെ വീട്ടിലേക്ക് തിരിച്ചു,

പോകും വഴിയെ വീട്ടുകാരോട് എന്തു പറയും എന്നൊരു ഭയം അപ്പോഴും അവൾക്കുണ്ടായിരുന്നു അവരിതെല്ലാം അറിഞ്ഞാൽ വല്ലാണ്ടു വേദനിക്കുമെന്നവൾ ഭയപ്പെടുകയും ചെയ്തിരുന്നു,

വീട്ടിലെത്തിയ അവൾ പക്ഷേ ഒന്നും പറഞ്ഞില്ല പക്ഷേ പറയാതെയിരുന്നാൽ അതു ശരിയാവുകയുമില്ല തുടർന്ന് പകൽ മുഴുവൻ കാത്തിരുന്ന്

രാത്രി അച്ഛനോടൊന്ന് ഒറ്റക്കു സംസാരിക്കണമെന്നവൾ പറഞ്ഞു,
അമ്മയോടു പറയാൻ അവൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു,

രാത്രി അച്ഛൻ അവളുടെ മുറിയിലെത്തിയതും അവൾ അച്ഛനോടു ചോദിച്ചു,

അച്ഛാ, വിവാഹത്തോടെ ഒരു മകൾ സ്വന്തം കുടുംബത്തിൽ നിന്നു പൂർണ്ണമായും ഒഴിവാക്കപ്പെടുമോ ?

ആ ഒറ്റ ചോദ്യത്തിൽ തന്നെ അച്ഛൻ അപകടം മണത്തു, അതുകേട്ട് അവളെയൊന്നു നോക്കിയതും ഊർവി തലകുനിച്ചു നിന്നു,

അതു കണ്ടതും അവൾക്കുള്ളിലെ കനം അയാൾ അവൾക്കു മുന്നിലേക്കു ചെന്ന് അവളെ അയാളുടെ നെഞ്ചോടു ചേർത്തു പിടിച്ചതും അവളും അച്ഛനെ ചേർത്തു പിടിച്ചു,

ആ സമയം അച്ഛൻ അവളോടു പറഞ്ഞു,
അച്ഛനു മനസിലാവും, ഒന്നും പറയേണ്ട,
കരഞ്ഞോളൂ, മോൾക്കിപ്പോൾ ആവശ്യം ചേർത്തു പിടിക്കാൻ ഒരു നെഞ്ചാണ്,
കരഞ്ഞു തീർക്കാൻ ഭയപ്പെടേണ്ട
അച്ഛനുണ്ട് കൂടെ,

ആ അവസാന വാക്യം അവളുടെ ഹൃദയത്തിലെ മഴക്കാറിനെ പിഴിഞ്ഞൊഴുവാക്കി, അകം വെടിപ്പാകും വരെ അവൾ കരഞ്ഞു,

ആ സമയം അവളുടെ അമ്മയും അങ്ങോട്ടു വന്നു എന്തോ പ്രശ്നമുണ്ടെന്നു തിരിച്ചറിഞ്ഞ അവരും അവർക്കൊപ്പം വന്നു നിന്നു,

ശേഷം അവർ ഇരുന്ന് അവൾക്കു പറയാനുള്ളതെല്ലാം കേട്ട ശേഷം അച്ഛൻ അവളോടു പറഞ്ഞു,

അവനെ തിരഞ്ഞെടുത്തത് നീ മാത്രമല്ലല്ലോ നമ്മളെല്ലാം ചേർന്നല്ലെ അപ്പോൾ അതിലൊരു തെറ്റു പറ്റിയാൽ അതിൽ നീ മാത്രമെങ്ങിനെ തനിച്ചാവും ?
അച്ഛനമ്മമാർ എപ്പോഴും നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ചെയ്യും.

വിവാഹം കൊണ്ട് നിങ്ങൾ സുരക്ഷിതരായി ഇരിക്കമെന്ന ഒരാഗ്രഹം മാത്രമാണ് അച്ഛനമ്മമാർക്കുള്ളത്.

അവനോട് പോകാൻ പറ നീ എന്നും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൾ തന്നെയാണ് എന്നത് എപ്പോഴും ഒാർമ്മിക്കുക.

ഞങ്ങൾ വിഷമിക്കുമെന്നോർത്ത് നീയെന്തെങ്കിലും കടുംകൈ പ്രവർത്തിച്ചിരുന്നെങ്കിൽ അതായിരിക്കും ഞങ്ങളെ മരണം വരെ വേദനിപ്പിക്കുക,

ഇതിപ്പോൾ നീ തിരിച്ചു വന്ന സ്ഥിതിക്ക് ഒരു തീരുമാനം പിഴച്ചതിലേ ചെറിയൊരു സങ്കടം മാത്രമേ ഇതു ഞങ്ങളിൽ ഉണ്ടാക്കുന്നുള്ളൂ അതു നമുക്ക് പരിഹരിക്കാനുമാവും.

സ്വന്തം മക്കളുടെ വിഷമത്തേക്കാൾ സ്വന്തം അഭിമാനപ്രശ്നം ഭയന്ന് മക്കളെ പലതിനും പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നവരായും ചില മാതാപിതാക്കൾ ഉണ്ടാവാം

എന്നാൽ അപമാനഭയത്തെ മറികടന്നും മക്കളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ചിലരുമുണ്ട് അതു മനസിലാക്കുക !എല്ലാം ശരിയാവും മനസിന്റെ ധൈര്യം കൈവിടാതിരിക്കുക !

മോളേ, അച്ഛൻ ജീവിതത്തിൽ നിന്നു മനസിലാക്കിയ വലിയൊരു കാര്യം മക്കൾക്കു മുന്നിൽ വീട്ടിലേക്കുള്ള വഴി എപ്പോഴും തുറന്നിടണമെന്നാണ് !
പ്രത്യേകിച്ചും പെൺമക്കൾക്കു മുന്നിൽ,

അച്ഛന്റെ വാക്കുകൾ കേട്ട ഊർവി വീണ്ടും അവർ ഇരുവരേയും ഒന്നായി ചേർത്തു പിടിച്ച് നിന്നു പിന്നേയും കരഞ്ഞു,

ഇപ്പോൾ ഊർവിക്കറിയാം,
ദൈവത്തിൽ നിന്ന് അവൾക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം അതവളുടെ അച്ഛനും അമ്മയുമാണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *