വിഷ്ണുവേട്ടൻ എന്നെ നശിപ്പിച്ച നിമിഷത്തിൽ ഞാൻ അനുഭവിച്ച അതെ വേദനയാണ്

(രചന: Latheesh Kaitheri)

 

ഇനി കാണില്ലായിരിക്കും അല്ലെ ?മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ

ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം?

വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ,,,ഈ അമ്പലത്തിലും ആൽത്തറയിലും ഉണ്ണിയേട്ടൻ പോയാലും എന്നും ഞാൻ

വരും എന്റെ നഷ്ട സ്വപ്ങ്ങൾക്കു ജീവൻ വെപ്പിക്കാൻ ,ഉണ്ണിയേട്ടന്റെ ഓർമ്മകളിലൂടെ ഞാൻ ജീവിക്കും,,, ദൈവം എനിക്കുതന്ന ഈ ആയുസ്സിന്റെ ആഴം അളന്നു തീരുന്നതുവരെ .

നിന്റെ വാക്കുകളിൽ മുഴുവൻ ഞാനാണ് , എന്നോടുള്ള സ്നേഹം ആണ് ,പിന്നെന്തിനാ അശ്വതി നീ മനസ്സില്ലാ മനസ്സോടെ മറ്റൊരുകുട്ടിയെ എന്നെക്കൊണ്ട് വരണം മാല്യം ചാർത്തിക്കാൻ നിർബന്ധിക്കുന്നത് ?

ആ കുട്ടിയുടെ ശാപം കൂടി എന്റെ നെഞ്ചിലേക്ക് ചേർക്കുന്നത് ? നിന്റെ സ്ഥാനത്തു മറ്റൊരാളെ പ്രതിഷ്ഠിച്ചാലും അതുചൈതന്യം ഇല്ലാത്ത ജീവനില്ലാത്ത വെറുമൊരു ബിംബം മാത്രമായിരിക്കും.

അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം നശിപ്പിക്കണൊ

വേണം ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ എല്ലാം മറക്കണം. എന്റെ മനസ്സിൽ ഒന്നുമില്ല ,,ഞാൻ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്നതാ, പറ്റുമെങ്കിൽ ഇനി ഒരിക്കലും എന്നെ കാണാൻ ശ്രമിക്കരുത്.

അതെനിക്കു പറ്റില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. പിന്നെ എന്തിനു എന്റെ നെഞ്ചിൽ ഇത്രയും ആഴത്തിൽ നീ നിന്റെ സ്നേഹത്തിന്റെ മുള്ളിറക്കിവെച്ചു ,അതിന്റെ നോവ് മരണം വരെ എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല.

നടന്നു നീങ്ങുന്ന അവളുടെ കാലിലെ കൊലുസിന്റെ കിലുക്കം കുറഞ്ഞു കുറഞ്ഞു വന്നു.

വർഷങ്ങൾ എന്നിലേക്ക്‌ കൂട്ടിവെച്ചനിമിഷങ്ങളിൽ രാധയെ ആത്മാർത്ഥമായി സ്നേഹിക്കാൻ ശ്രമിക്കുകയായിരുന്നു. ഓരോവട്ടവും താൻ അനിഷ്ട്ടം കാണിക്കുമ്പോഴും തനിച്ചിരുന്നു കരഞ്ഞു

ആ ദുഃഖം ആരെയും അറിയിക്കാതെ അവളെന്നിലേക്കു ചേർന്നുനിൽക്കുവാനാണ് ശ്രമിച്ചത്. എന്റെ ഒരു പുഞ്ചിരിക്കുവേണ്ടി സ്നേഹത്തോടെയുള്ള ഒരു വാക്കിനുവേണ്ടി കാലങ്ങളോളം ഒരു

പരിഭവവും പറയാതെ ആ പാവം കാത്തിരുന്നു. ഒടുവിൽ അവളുടെ നിസ്സഹായതയോടെയുള്ള കാത്തിരിപ്പിനോട് തനിക്കുതോന്നിയ സഹതാപം ഇഷ്ടമായി വളരുകയായിരുന്നു.

അശ്വതി ഉപേക്ഷിച്ചുപോയ തന്റെ സ്നേഹം മുഴുവനായി രാധയ്ക്കു നൽകി അവളെ ഹൃദയത്തിലേക്കു ചേർത്തുനിർത്തുമ്പോൾ ഒരു തരം പകപോക്കാലാണ് തനിക്കു അശ്വതിയോടു തോന്നിയത്.

വർഷങ്ങൾ പത്തുകഴിഞ്ഞു രാധയും ഒന്നിച്ചു ഈ മഹാനഗരത്തിൽ ചേക്കേറിയിട്ടു.

ഒരിക്കൽ പോലും നാട്ടിലേക്കു പോകാൻ തോന്നിയില്ല. അപ്പോഴൊക്കെ അശ്വതിയെ അവള് തന്നെ വേണ്ടെന്നു പറഞ്ഞു നടന്നു നീങ്ങിയപ്പോഴുള്ള ചിലങ്കയുടെ കിലുക്കവും ഓർമ്മയിൽ വന്നു നൊമ്പരപ്പെടുത്തും.

പലവട്ടം രാധ നിർബന്ധിച്ചപ്പോഴും അവളെയും മകനെയും റയിൽവേ സ്റ്റേഷൻ വരെ യാത്രയച്ചു മടങ്ങുകയാണ് പതിവ്. അവിടെയുള്ള എല്ലാ ഓർമ്മകളും തന്നെ മുറിവേൽപ്പിക്കുന്നതായതുകൊണ്ടു

രാധ നാട്ടിൽപോയി തിരിച്ചുവന്നാലും താൻ ആരെക്കുറിച്ചും ഒന്നും ചോദിക്കാറുമില്ല. അതിനു ചെറിയ പരിഭവം അവൾക്കില്ലാതുമില്ല.

അല്പം മുൻപ് വീട്ടിൽ നിന്നും ശങ്കരൻ മാമായാണ് വിളിച്ചത് ,അമ്മയ്ക്ക് തീരെ വയ്യ ,അവസാനമായി തന്നെ ഒന്നുകാണണം എന്ന്.

കാണാറില്ലെങ്കിലും അമ്മയെ എന്നും വിളിക്കും . അപ്പഴൊക്കെ ‘അമ്മ ചോദിക്കും , എന്റെ ഉണ്ണി എപ്പോഴാ അമ്മയുടെ അടുത്തേക്ക് ഒന്നുവരുക ?

കഴിഞ്ഞുപോയ വർഷങ്ങളിൽ ഒന്നും അമ്മയുടെ പ്രതീക്ഷകൾക്ക് താൻ ഉത്തരം നലകിയില്ല ,താൻ ചെയ്തത് വലിയതെറ്റാണു എന്നറിഞ്ഞിട്ടും.

അപ്പോഴൊക്കെ അവളെ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന ചിന്തയിൽ യാത്ര മാറ്റിവെക്കാറാണ് പതിവ് ,ഈ അവസാനനിമിഷത്തിൽ എങ്കിലും അമ്മയുടെ ആഗ്രഹം

സാധിച്ചുകൊടുക്കണം താൻ ചെയ്ത തെറ്റിന് ആ കാലിൽ വീണു കരഞ്ഞു മാപ്പിരക്കണം

കാറിൽ വരുമ്പോൾ വീണ്ടും കണ്ടു അമ്പലവും ആൽത്തറയും എല്ലാം ,ഒന്നിനും ഒരുമാറ്റവുമില്ല ,അവളും താനും എന്നും ഒന്നിച്ചുകാണുന്നതും അവളുടെ കൈകൊണ്ടു തന്റെ നെറ്റിയിലേക്ക്

വെക്കുന്ന ചന്ദനത്തിന്റെ ഗന്ധം പോലും വീണ്ടും എന്നിലേക്ക്‌ ഒഴുകിവരുന്നപോലെ ,”എന്റെ ദേവിയെ ഞാൻ ഇന്നും അവളുടെ തടവറിയിൽ ആണോ ” അറിയാതെ ചിന്തിച്ചുപോയ ഒരുനിമിഷം.

കാറിൽ നിന്നറങ്ങി ,പടികൾ ഓരോന്നായി കയറി അമ്മയുടെ അടുത്തെത്തുമ്പോഴേക്കും ,,,ഞാൻ നടന്നുകയറിയ പടികളിലേക്കു കണ്ണുനട്ട് അമ്മയും യാത്രയായിരുന്നു ,

എന്തായാലും അമ്മ പോയിക്കാണില്ല എന്നെ ഒരു നോക്കുകാണാതെ അമ്മയ്ക്ക് പോകാൻ കഴിയില്ല ,പാപിയാണെങ്കിലും അമ്മയ്ക്ക് എന്നെ ഒരിക്കലും വെറുക്കാൻ കഴിയില്ല ,,

നേരിട്ടുപറയാൻ വെച്ചവാക്കുകൾ ഒക്കെ അമ്മയുടെ കാലിൽ തന്റെ കണ്ണുകൾ പെയ്തിറങ്ങി പറഞ്ഞുതീർത്തു

അമ്മയുടെ ചടങ്ങുകളൊക്കെ കഴിഞ്ഞു ,നാളെ യാത്രതിരിക്കാനുള്ള ഒരുക്കത്തിലാണ് ,രാധ മകനെയും കൂട്ടി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് യാത്രപറയാൻഇവിടെ ആരുമില്ലേ ?

ആരാ എന്ന് ചോദിച്ചു അകത്തുനിന്നും പുറത്തേക്കു വന്നപ്പോൾ മുന്നിൽ നിൽക്കുന്ന രൂപം കണ്ടു ഒന്ന് ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ലവീണേച്ചി ,

എന്താ ഉണ്ണി ,എന്നെ അകത്തേക്ക് വിളിക്കാത്തതു ,ഞാൻ വന്നത് ഉണ്ണിക്കിഷ്ടായില്ല അല്ലെ ?ഏയ് ,അല്ല ,ചേച്ചി കയറി ഇരിക്കൂ ,

പഴയ ഉണ്ണി ആയിരുന്നെങ്കിൽ ഞാൻ പറയാതെ തന്നെ ഇവിടെ കയറി ഇരുന്നേനെ ,ഇതു ഇപ്പൊ

എനിക്ക് ഒരുമാറ്റവും ഇല്ല ചേച്ചി ,മാറിയത് നിങ്ങളൊക്കെ അല്ലെ ,,അന്നും ഇന്നും, ഒന്നും മനസ്സിൽ നിന്നും മാറ്റാൻ പറ്റാത്തതാണ് എന്റെ ഇപ്പോഴത്തെ ദുഃഖം ,,അശ്വതിക്ക് സുഖമാണോ ?

അപ്പൊ ഉണ്ണി ഒന്നുമറിഞില്ലേ ,,ഉണ്ണിയുടെ വേളി കഴിഞ്ഞേപിന്നെ അവള് ആ മുറി വിട്ടു പുറത്തേക്കു വന്നിട്ടില്ല ,പതിയെ പതിയെ എന്റെ കുട്ടീ അവളുടെ മനസ്സു അവളിൽ നിന്നും പിടിവിട്ടു പോകുകയാണ് ഉണ്ടായത് ,

ആദ്യം ആദ്യം ആരോടും മിണ്ടാട്ടം ഇല്ലാതിരിക്കുക ഒന്നും കഴിക്കാതിരിക്കുക എന്നൊതൊക്കയാ ഉണ്ടായത് ,,പിന്നെ പിന്നെ എന്റെ അശ്വതിക്കുട്ടി അവള് നമ്മളേയൊക്കെ മറന്നു തുടങ്ങി

വല്ലപ്പോഴും പറയുന്നപേര് ഉണ്ണിയുടേതാണ് ,പലയിടത്തും കൊണ്ടുപോയി ചികിത്സിച്ചു ഒരു മാറ്റവും ഇല്ല ,അവളുടെ ചിന്തകളിൽ നമ്മളിൽ ആരുമില്ല ,അല്പ്പമെങ്കിലും എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ

ഉണ്ണിമാത്രമേ ഉള്ളു ,ഉണ്ണി അവളെ വന്നോന്നു കാണണം ,,എന്റെ കുട്ടിയോടൊന്നു മിണ്ടണം ,അവൾക്കു വേണ്ടി ഈ ചേച്ചിക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു കാര്യം

അതുമാത്രമേ ഉള്ളു ,അതെങ്കിലും എന്റെകുട്ടിക്കുവേണ്ടി എനിക്ക് ചെയ്യണം ,അതിനുവേണ്ടി ഉണ്ണിയുടെ കാലുപിടിക്കാനും ഈ ചേച്ചി തയ്യാറാണ്

എന്താ വീണേച്ചി ,എന്തൊക്കെയാ ഈ പറയുന്നത് ,പിന്നെന്തിനാ അവൾ എന്റെ സ്നേഹം വേണ്ടെന്നു വെച്ചത് ?

ഒരാണായിട്ടും കണ്ണുനഞ്ഞു വരെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതാണ് അവളെ ,അവള് വന്നില്ല ,

അന്ന് അവസാനിപ്പിക്കാൻ പോയതാണ് എന്റെ ഈ ജീവൻ ,,എനിക്കുവേണ്ടിയല്ല അമ്മയുടെ കണ്ണുനീര് താഴ്ന്നിറങ്ങാത്ത മുഖം കാണാൻ വേണ്ടിയാണു പുതിയൊരു വിവാഹത്തിന് സമ്മതിച്ചത്

,പതിയെ പതിയെ എന്റെ രാധയെ സ്നേഹിച്ചുതുടങ്ങുമ്പോഴും പലപ്പോഴും അശ്വതിയെ വെറുക്കുമ്പോഴും അത് അവൾ ആണെങ്കിൽ എന്ന് മനസ്സിന്റെ മറ്റൊരു വശത്തുനിന്നും എന്റെ ഉള്ളിൽ മ,രി,ക്കാ,ത്ത മറ്റൊരാൾ മന്ത്രിക്കുമായിരുന്നു ,,,,,,,,,,,,,,,,

,,,എനിക്കൊന്നും അങ്ങട് മനസ്സിലാകുന്നില്ല വീണേച്ചി നിങ്ങൾ പറയുന്നത് സത്യത്തിൽ എന്താണ് ഉണ്ടായത് ?

ഒരിക്കലും ഉണ്ണി ഇതറിയരുത് എന്ന് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതാണ് ,സാരമില്ല എങ്കിലും ഉണ്ണി എല്ലാം അറിയണം ,അല്ലെങ്കിൽ ഉണ്ണിയുടെ മനസ്സിൽ എന്റെ കുട്ടിയോടുള്ള വെറുപ്പുമാറില്ല ,

അതുമാറണം ,എന്റെ കുട്ടി അവളൊരു പാവമാണ് ഉണ്ണി ,അവളുടെ ചിന്തകൾ മുഴുവൻ ഉണ്ണി ആയിരുന്നു ഉണ്ണിയ്ക്കുവേണ്ടയാണ്‌ അവൾ എല്ലായ്പ്പോഴും ദേവിക്ക് അർച്ചനകൾ നടത്തിയത് തിങ്കളാഴ്ച്ച വ്രതങ്ങൾ നോറ്റത് ഒക്കെ ,എങ്കിലും വിധി ,

അത് എന്റെ വിഷ്ണുവേട്ടന്റെ രൂപത്തിൽ തന്നെ വരുത്തി ഈശ്വരൻ ,അതിനു ശേഷം എനിക്ക് ഒരു ദൈവങ്ങളിൽ പോലും വിശ്വാസമില്ലാതായികാര്യം പറയൂ വീണേച്ചി

പറയാം ഉണ്ണീ ,,വിഷ്ണുവേട്ടൻ എന്നെ വേളി കഴിച്ച ആള് ,അത്യാവശ്യം നല്ല രീതിയിൽ മദ്യപിക്കും അത് ഉണ്ണിക്കു അറിയാലോ അല്ലെ ,അതിനു ഞാനുമായി എന്നും വഴക്കായിരുന്നു ,,

പക്ഷെ അപ്പോഴൊക്കെ അശ്വതിയാണ് മൂപ്പര്ക്കുവേണ്ടി വാദിച്ചു മൂപ്പരുടെ കൂടെ നിന്നിരുന്നത് ,ഒരു അനിയത്തിയോട് ഉള്ളതുപോലെ അവളോട് വലിയ ഇഷ്ടവും ആയിരുന്നു വിഷ്ണുവേട്ടന് , അന്ന് ആ നശിച്ച ദിവസം ഓപ്പോളുടെ മകളുടെ

വിവാഹത്തിന് പങ്കെടുത്തു തിരിച്ചു വരാൻ ഒരുങ്ങും നേരം അപ്രതീക്ഷിതമായ ഒരു ഹർത്താൽ കാരണം പിറ്റേ ദിവസം രാവിലയെ വീട്ടിൽ എത്താൻ കഴിഞ്ഞുള്ളു ,,അപ്പോഴേക്കും എന്റെ കുട്ടിക്ക് എല്ലാം നഷ്ട്മായിരുന്നു ,

തന്റെ മ,ദ്യ,ത്തി,ന്റെ ലഹരിയിൽ സംഭവിച്ച തെറ്റുമൂലം അശ്വതിയുടെ മനോനില തെറ്റിയ അവസ്ഥ കണ്ടു സഹിക്കാൻ പറ്റാതെ വിഷ്ണുവേട്ടൻ ഒരു കഷ്ണം കയറിൽ രക്ഷനേടി ,,എല്ലാം കാണാനും അനുഭവിക്കാനും ദേവി നമ്മളെ മാത്രം ബാക്കിവെച്ചു ,,

വീണേച്ചിയുടെ കൂടെ അശ്വതിയെ കാണാൻ പുറപ്പെടുമ്പോൾ ,,അവളുടുത്തേക്കു എത്താനുള്ള തിടുക്കമായിരുന്നു മനസ്സുനിറയെ

ഇനി ഒരിക്കലും ഈ തൊടിയിൽ കാലെടുത്തുവെക്കില്ല എന്നുറപ്പിച്ചു തന്നെയാണ് അന്ന് യാത്രപറഞ്ഞു പിരിയുമ്പോൾ ഉറപ്പിച്ചത് ,ഇതാ വീണ്ടും കാലം തന്നെ ഇവിടെത്തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു ,

ജനലിലൂടെ ആരെയോ നോക്കുന്ന കണ്ണുകൾ അത് തന്റെ അശ്വതിയുടേത് തന്നെ ,,ആ കണ്ണുകളിലേക്കു തന്നെ താൻ നോക്കി നിൽക്കാറുണ്ട് മുൻപ് പലപ്പോഴും ,,, അത്രയും ആകരഷണീയത ഉണ്ടായിരുന്നു അതിനു ,

,ഇപ്പോഴും കുഴിഞ്ഞുനിൽക്കുന്ന കണ്ണിലും തന്നോടുള്ള സ്നേഹത്തിന്റെ ജീവൻ ബാക്കി നിൽക്കുന്നപോലെ ,,

ഉണ്ണി അവളുട മുറിയിലേക്ക് പോകുന്നതിനു മുൻപ് ,ഈ എഴുത്തു ഒന്ന് വായിച്ചു നോക്കു ,,ഉണ്ണിയുടെ വേളി നടന്നു ഉണ്ണി രാധയും ആയി ഈ നാട് വിട്ടുപോയപ്പോൾ എഴുതിയതാണ് എന്ന് തോന്നുന്നു ,,

അവളുടെ മുറി വൃത്തിയാക്കുമ്പോൾ എനിക്ക് കിട്ടിയതാണ് ,അതിൽ ആദ്യ വരി വായിച്ചപ്പോൾ മനസ്സിലായി ,അത് ഉണ്ണിക്കുള്ളതാണ് എന്ന് ,,പിന്നെ അത് താൻ വായിക്കാൻ തുനിഞ്ഞില്ല ,,വിറയ്ക്കുന്ന കൈകളോടെ കത്ത് തുറന്നു

എന്റെ മാത്രം ഉണ്ണിയേട്ടന് ( ഇനി അങ്ങനെ വിളിക്കാൻ കഴിയില്ല അല്ലെ ,എങ്കിലും ഒരിക്കൽ കൂടി ) ഉണ്ണിയേട്ടന്റെ പഴയ അശ്വതി മരിച്ചു ,

ഇപ്പൊ ഇതു ജീവനുണ്ട് എന്ന് തോന്നുന്ന വെറുമൊരു പാവയാണ് ,ഈ ജീവനെനിക്കുവേണ്ട ,ഉണ്ണിയേട്ടനുവേണ്ടി ഞാൻ കാത്തുവെച്ചതൊക്കെ കാത്തുസൂക്ഷിക്കാൻ ദേവി പോലും എനിക്ക് കൂട്ടുനിന്നില്ല ,

ഞാൻ വേണ്ട എന്നുപറയുമ്പോഴും എന്നെ ചേർത്തുനിർത്താൻ ഒരുങ്ങിയ ഉണ്ണിയേട്ടന്റെ സ്നേഹം ഇപ്പോഴും എന്റെ മനസ്സുപൊള്ളിക്കുന്നുണ്ട് ,എനിക്കുവേണ്ടി ഉണ്ണിയേട്ടന്റെ കണ്ണിൽ നിന്നും അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീതുള്ളികളിൽ ഞാൻ

ഒലിച്ചുപോകുമോ എല്ലാം തുറന്നു പറഞ്ഞുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് പെട്ടന്ന് തന്നെ അവിടെ നിന്നും ഓടി മറയാൻ തിടുക്കം കാണിച്ചത് ,വിഷ്ണുവേട്ടൻ എന്നെ നശിപ്പിച്ച നിമിഷത്തിൽ ഞാൻ

അനുഭവിച്ച അതെ വേദനയാണ് ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിന്റെ കൂടെ അന്തി ഉറങ്ങുമ്പോൾ എന്നെ നൊമ്പരപ്പെടുത്തുന്നത് ,എന്റേതുമാത്രമായ ഉണ്ണിയേട്ടൻ മറ്റൊരു പെണ്ണിന്റെ കൂടെ ,

എനിക്ക് ഓർക്കാൻ കൂടി വയ്യ ,,എന്നെ ഒന്നുകൊന്നു തരുവാൻ ദേവിയോട് ഞാൻ പ്രാത്ഥിക്കുകയാണ് ,അല്ലെങ്കിൽ ഒറ്റയ്ക്ക് അത് ചെയ്യാനുള്ള ത്രാണിയെങ്കിലും ദേവി തന്നാൽ മതി ആയിരുന്നു ,, എന്നെ വെറുത്തോളു ഉണ്ണിയേട്ടൻ ,,

പക്ഷെ ദേവിപോലും വെറുത്ത ഈ പാപിയെ ഉണ്ണിയേട്ടൻ ഒരിക്കലും ഓർക്കരുത് , ,, എന്റെ ഉണ്ണിയേട്ടന് നല്ലതേ വരൂ ,,,മരണം വരെ എന്റെ അർച്ചനകളും വ്രതങ്ങളും ഉണ്ണിയേട്ടന് വേണ്ടി മാത്രമുള്ളതായിരിക്കും

എന്ന് ഉണ്ണിയേട്ടന്റെ സ്വന്തം അശ്വതിക്കുട്ടികത്തിലെ അക്ഷരങ്ങൾ കണ്ണുനീരുവീണുപടർന്നു മുഴുവൻ നീലമയം ആയിരിക്കുന്നു ,,,,

കൊലുസിനു പകരം ചങ്ങലയണിഞ്ഞ അശ്വതിയെ ചേർത്തുപിടിച്ചു ഉണ്ണി പൊട്ടിക്കരഞ്ഞപ്പോൾ പതിവിൽ നിന്നും വിപരീതമായി അനുസരണയോടെ നിന്നുകൊടുത്ത അശ്വതിയെ കണ്ടപ്പോൾ വീണയുടെ മുഖത്തും കണ്ണുനീരിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *