തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ  ചുവന്ന ലിപ്സ്റ്റിക്ക്

തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ

ചുവന്ന ലിപ്സ്റ്റിക്ക് തേച്ചിട്ട് ശ്യാമ അടുത്തിരുന്ന ബൈക്കിൻ്റെ

കണ്ണാടിയിൽ നോക്കി .

 

സ്ട്രീറ്റ്‌ലൈറ്റിൻ്റെ വെളിച്ചത്തിൽ

ചുവന്ന് തുടുത്ത തൻ്റെ ചുണ്ട്കൾ

കണ്ടപ്പോൾ അവൾക്ക് കുറച്ച് കൂടി

ആത്മ വിശ്വാസമുണ്ടായി .

 

ശേഷം അവൾ , ടൗണിനോട്

ചേർന്ന് കിടക്കുന്ന

ഇരുള് മൂടിയ ഭാഗത്തേയ്ക്ക് നടന്ന്

ചെന്നിട്ട് അവിടെ നിലയുറപ്പിച്ചു

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായവൾ

രാത്രി 12 മുതൽ മൂന്ന് മണി വരെ അവിടെ വന്ന് കാത്ത് നില്ക്കുന്നത് പതിവാണ്

 

ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാതിരുന്നപ്പോൾ മൊബൈൽ ഓൺ ചെയ്ത് സമയം നോക്കി , സമയം രാത്രി

ഒരുമണി കഴിഞ്ഞു

 

തേഡ് ഷോ സിനിമ കഴിഞ്ഞ് പോകുന്നവരിൽ ചിലർ കഴിഞ്ഞ ദിവങ്ങളിൽ അവളെ സമീപിച്ചെങ്കിലും തനിയ്ക്ക് മറ്റൊരു കസ്റ്റമറുണ്ടെന്ന് പറഞ്ഞ് ഓരോരുത്തരിൽ നിന്നും അവൾ ഒഴിഞ്ഞ് മാറി നിന്നത് താൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ഒരേ ഒരു കസ്റ്റമർക്ക് വേണ്ടി മാത്രമായിരുന്നു

 

അയാളവിടെ ആഴ്ചയിലൊരിക്കൽ വരുമെന്നും അന്ന് രാത്രി മുഴുവൻ അയാൾ തന്നോടൊപ്പമായിരിക്കുമെന്നും അവളോട് പറഞ്ഞത് ,അവിടെ സ്ഥിരമായി നില്ക്കാറുള്ള ജയന്തിയായിരുന്നു

 

ജയന്തിയ്ക്കയാൾ മറ്റുള്ളവരെ പോലെ വെറുമൊരു കസ്റ്റമർ മാത്രമായിരുന്നു ,

 

ഇനിയുള്ള ഒരാഴ്ച തനിയ്ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ് തരണമെന്നും പകരമായി ജയന്തിയ്ക്ക് സാധാരണ അവിടെ നിന്നാൽ കിട്ടുന്ന വരുമാനത്തിൻ്റെ ഇരട്ടി താൻ തന്നോളാമെന്നും പറഞ്ഞാണ് അവരെ അവിടെ നിന്നും ഒഴിവാക്കിയിട്ട് ശ്യാമ

ആ സ്ഥലം കൈയ്യടക്കിയത്

 

അതിന് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു അയാളെ കണ്ടെത്തുക എന്നിട്ട് വശീകരിച്ച് തൻ്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോവുക

 

എന്നിട്ട് വേണം കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി താൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന നെരിപ്പോട് ഒന്നിറക്കി വയ്ക്കാൻ

 

അവളുടെ ഓർമ്മകൾ 12 വർഷം പുറകിലേയ്ക്ക് സഞ്ചരിച്ചു.

 

അന്ന് അവൾക്ക് പ്രായം വെറും

അഞ്ച് വയസ്സ് മാത്രമായിരുന്നു ,

അവളോട് വീട്ടിലിരുന്ന് കളിച്ച് കൊള്ളാൻ പറഞ്ഞിട്ട്, അമ്മ രജനി , കുറച്ചകലെയുള്ള പുഴക്കടവിൽ നനച്ച് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ്, മുഷിഞ്ഞതുണികളുമെടുത്ത് കൊണ്ട് പോയി.

 

ആ സമയത്താണ് ,മദ്യപിച്ചെത്തിയ

അവളുടെ സ്വന്തം പിതാവ് , മകളോട്

തൻ്റെ കാമവെറി തീർത്തത് .

 

പതിവ് പോലെ അയാൾ മിഠായിപ്പൊതി കൊടുത്ത്, മകളെ മടിയിലിരുത്തുമ്പോൾ

ആ മകളറിഞ്ഞില്ല അച്ഛൻ്റെ സ്നേഹം

അതിര് കടക്കുമെന്ന്

 

മോളെ അച്ഛൻ കുളിപ്പിച്ച് തരാമെന്ന് പറഞ്ഞ് അവളുടെ പാവാടയും ബ്ലൗസുമഴിക്കുമ്പോഴും ആ മകളോർത്തില്ല അച്ഛൻ തന്നെ ഉപദ്രവിക്കാൻ പോകുവാണെന്ന്

 

പിന്നീടച്ഛനും തൻ്റെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞപ്പോൾ ആ മകൾ അച്ഛനെ കളിയാക്കി ചിരിക്കുമ്പോഴും , ആ അഞ്ച്

വയസ്സ് കാരിയ്ക്ക് ,എല്ലാം കളിതമാശമായിട്ടാണ് ഫീല് ചെയ്തത്.

 

പക്ഷേ, പിന്നീട് അച്ഛൻ കാണിച്ച പേക്കൂത്തുകൾ കണ്ട് ആ മകൾ

പകച്ച് നിന്ന് പോയി

 

അച്ഛന് ഭ്രാന്തായോ എന്ന് ചോദിച്ച് കുതറിയോടാൻ ശ്രമിച്ച ആ പിഞ്ച് കുഞ്ഞിനെ ,തൻ്റെ ബലിഷ്ഠമായ കാലുകൾക്കിടയിൽ കൂച്ച് വിലങ്ങിട്ട പോലെ നിർത്തിയിട്ടാണ് ,അയാളന്ന് സ്വന്തം മകളാണെന്ന കാര്യം പോലും മറന്നതും അവൾക്ക് ബോധം മറയുന്നത് വരെ

അയാൾ പിച്ചിച്ചീന്തിയതും

 

ഒടുവിൽ മകളുടെ അനക്കമറ്റ ശരീരം

കണ്ട് ഭയന്ന് പോയ അയാൾ ,നാട് വിടുകയായിരുന്നു , പിന്നീട് പോലീസ്

തിരഞ്ഞ് കണ്ട് പിടിച്ച് അയാളെ ജയിലിലടയ്ക്കുമ്പോഴും ,ആ അഞ്ച്

വയസ്സ്കാരി സർക്കാരാശുപത്രിയിൽ

ജീവൻ മരണപ്പോരാട്ടത്തിലായിരുന്നു

 

മകൾക്കുണ്ടായ ദുരന്തത്തിൽ മനസ്സ്

മരവിച്ച് പോയ അമ്മയ്ക്ക് പിന്നീട് ആ നാട്ടിൽ , ജീവൻ തിരിച്ച് കിട്ടിയ മകളുമായി ജീവിയ്ക്കാൻ, മാനസികമായും ശാരീരികമായും നന്നായി ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു

 

പാതിമയക്കത്തിൽ ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്ന് അലറിക്കരയുന്ന മകളെ സമാധാനിപ്പിച്ച് ,വീണ്ടു ഉറക്കി കിടത്താനായി നിരവധി രാത്രികളിൽ ആ അമ്മയ്ക്ക് ഉറക്കമിളച്ചിരിക്കേണ്ടി വന്നു

 

മകൾ വലുതാകുന്തോറും ഒരു അത്ഭുത ജീവിയെ പോലെയാണ് നാട്ടുകാർ അവളെ വീക്ഷിച്ചത് .അവൾ കടന്ന് പോകുമ്പോൾ അച്ഛൻ പീഡിപ്പിച്ച പെങ്കൊച്ചാണ് ആ പോകുന്നതെന്ന അടക്കിപിടിച്ച കമൻ്റുകൾ കേട്ടാണ്, അവളുടെ ബാല്യവും കൗമാരവും കടന്ന് പോയത് .

 

ഒടുവിൽ, ജീവിതം വഴിമുട്ടിയപ്പോഴാണ് ദൂരെയൊരു നാട്ടിലേയ്ക്ക് രജനിയ്ക്ക് മകളെയും കൊണ്ട് ഒളിച്ചോടേണ്ടി വന്നത്

 

അങ്ങനെ ഏഴാം ക്‌ളാസ് കൊണ്ട്

അവളുടെ പഠിപ്പവസാനിപ്പിക്കേണ്ടിവന്നു ,

പിന്നീട് മകളെ, തൻ്റെയൊപ്പം രജനി ,

ബ്രെഡ് കമ്പനിയിലെ ജോലിക്ക് കൊണ്ട് പോകാൻ തുടങ്ങി , പക്ഷേ വിധി അവിടെയും അവരെ വെറുതെ വിട്ടില്ല

 

കമ്പനിയിലേയ്ക്ക് മൈദയുമായി വന്ന ലോറിയുടെ ഡ്രൈവറാണ് തൻ്റെ നാട്ടുകാരായ രജനിയെയും മകളെയും തിരിച്ചറിഞ്ഞത് .

 

അന്ന് വൈകുന്നേരം കൂലി കൊടുക്കുമ്പോൾ പിറ്റേന്ന് മുതൽ അമ്മയും മകളും ജോലിയ്ക്ക് വരണ്ടന്ന് മുതലാളി പറഞ്ഞത് കേട്ട് ആ രജനി പകച്ച് പോയി.

 

കാരണം ചോദിച്ചപ്പോഴാണറിയുന്നത്,

 

അച്ഛൻ പീഡിപ്പിച്ച മകളെയും കൊണ്ട്

അമ്മ ,നാട്ടിൽ വേശ്യാവൃത്തി ചെയ്യുകയായിരുന്നെന്നും , എന്നിട്ട് നാട്ട്കാരവിടെ നിന്നും ഓടിച്ച് വിട്ടതാണെന്നും

ആ ഡ്രൈവർ പറഞ്ഞത്രെ, അത് കൊണ്ട് നിങ്ങളിനി ഇവിടെ പണിയ്ക്ക് വന്നാൽ അത് കമ്പനിയുടെ അന്തസ്സിനെ ബാധിക്കുമെന്നാണ് നിർദ്ദയമായി മുതലാളി അന്ന് പറഞ്ഞത്

 

കണ്ണീരോടെയാണ് അഞ്ച് ദിവസം

ജോലി ചെയ്ത കമ്പനിയിൽ നിന്നും പതിമൂന്ന്കാരിയായ മകളെയും ചേർത്ത് പിടിച്ച് അവളുടെ അമ്മ അവിടെ നിന്നിറങ്ങിയത്

 

പിന്നീട് ജീവിക്കാൻ ഗതിയില്ലാതെ പല സ്ഥാപനങ്ങളിലും ജോലി നോക്കിയെങ്കിലും അധിക നാൾ , ഒരിടത്തും അവർക്ക് പിടിച്ച് നില്ക്കാനായില്ല

 

എവിടെ പോയാലും ,മുൻപരിചയമുള്ളവർ കാണുന്നതോടെ ,ഓരോ ജോലികളും അവർക്ക് നഷ്‌ടപ്പെട്ട് കൊണ്ടിരുന്നു

 

അങ്ങനെ പതിനേഴ് വയസ്സായ

മകളെയും കൊണ്ട് രജനി നിസ്സഹായതയോടെ നിന്നു.

 

എന്തിനാ മോളേ ഇങ്ങനെ ജീവിക്കുന്നത്?

ഒരിത്തിരി വിഷം വാങ്ങി കഴിച്ച്, നമുക്കി നരകജീവിതം അവസാനിപ്പിച്ചാലോ ?

 

അത്രയും സഹികെട്ടാണ് രജനി

മകളോടത് ചോദിച്ചത്

 

അങ്ങനെ മരിക്കാനായിരുന്നെങ്കിൽ പാതിചത്ത് കിടന്ന എന്നെ , എന്തിനാണമ്മേ ജീവൻ തന്ന് ഇത്രയും നാളും വളർത്തിയത് ?

അന്നേ മരണത്തിന് വിട്ട് കൊടുക്കാമായിരുന്നില്ലേ? ഇക്കണ്ട കാലം മുഴുവനും ,സമൂഹത്തിൻ്റെ തുറിച്ച് നോട്ടവും പുശ്ചവും, കണ്ടും കേട്ടും സഹിച്ച് ,ഇത് വരെ ജീവിച്ചിട്ട് ,ഇനി മരിച്ചാൽ ആർക്കാ നേട്ടം ?നമ്മള് മരിച്ചാൽ എവിടെയെങ്കിലും പുഴുത്ത് കിടന്നിട്ട്, അവസാനം മുനിസിപ്പാലിറ്റിയുടെ Jcb വന്ന് കോരിയെടുത്ത് കൊണ്ട് പോയി കത്തിച്ച് കളയും ,അല്ലാതെ യാതൊന്നും സംഭവിക്കില്ല ,അപ്പൊഴും നമ്മളെ ഈ നിലയിലാക്കിയ ,എൻ്റെ അച്ഛനെന്ന് പറയുന്ന പിശാചും ,ഈ നാറിയ സമൂഹവും മറ്റൊരു ഇരയുടെ പുറകെ പോകും , ഈ അവസ്ഥയ്ക്ക് കുറച്ചെങ്കിലും മാറ്റം വേണ്ടേ ? നമ്മുടെ ജീവിതം നശിപ്പിച്ചയാൾ പത്ത് പന്ത്രണ്ട് കൊല്ലാം കാറ്റും വെയിലും കൊള്ളാതെ തിന്ന് കൊഴുത്ത് വെളിയിലിറങ്ങിയിട്ടുണ്ടെന്ന് അമ്മയല്ലേ പറഞ്ഞത് , അയാളിനി അടുത്ത ഇരയെ കീഴ്പ്പെടുത്തുന്നതിന് മുൻപ് എനിക്കയാളെ ഒന്ന് കൂടി കാണണം , കഴിഞ്ഞ പന്ത്ര വർഷമായി ഞാൻ കാത്തിരുന്നത് അതിന് വേണ്ടിയാണ് , അന്നത്തെ കണക്ക് പറഞ്ഞ് തീർത്തിട്ട് നമുക്ക് മരിക്കാം അല്ലെങ്കിൽ എൻ്റെ ആത്മാവിന് ശാന്തി കിട്ടില്ലമ്മേ

 

നീ അയാളെ കൊല്ലാൻ പോകുവാണോ? പക്ഷേ അതത്ര എളുപ്പമല്ല മോളേ, അയാളിപ്പോൾ പഴയതിനെക്കാളും ആരോഗ്യവാനാണ് നിനക്കയാളെ ഒന്നും ചെയ്യാൻ കഴിയില്ല

 

അമ്മേ എത്ര ആരോഗ്യമുള്ള പുരുഷനാണെങ്കിലും ഇത്തിരിപോന്ന

ഒരു സ്ത്രീ വിചാരിച്ചാൽ അയാളെ തൻ്റെ വരുതിയിലാക്കാൻ നിഷ് പ്രയാസം കഴിയും പക്ഷേ അതിന് അയാളെ പോലെ കുറച്ച് ചീപ്പാകേണ്ടി വരുമെന്ന് മാത്രം

 

നീയെന്താ ചെയ്യാൻ പോകുന്നതെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല

 

അതെല്ലാം കഴിയുമ്പോൾ അമ്മയ്ക്ക്

ഞാൻ മനസ്സിലാക്കി തരാം തത്കാലം നമുക്ക് എന്തേലും കഴിക്കാം നല്ല വിശപ്പുണ്ട് .

 

അന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തതിന് ശേഷമാണ് അവൾ ജയന്തിയെന്ന ലൈംഗിക തൊഴിലാളിയെ കണ്ട്മുട്ടിയതും അവരുടെ തട്ടകം ഒരാഴ്ചത്തേയ്ക്ക് സ്വന്തമാക്കിയതും

 

ഇന്ന് ആറാമത്തെ ദിവസമാണ് , ജയന്തി പറഞ്ഞത് ശരിയാണെങ്കിൽ ഇന്ന് എന്തായാലും അയാളിത് വഴി വരും

 

പ്രതീക്ഷയോടെ അവൾ ദൂരെ നിന്നും വരുന്ന ഓരോ ലോറികളുടെയും ഹെഡ് ലൈറ്റ് കാണുമ്പോൾ റോഡിലേയ്ക്ക് കയറിയിട്ട്

തന്നെ വ്യക്തമായി കാണത്തക്ക വിധം നില്ക്കും

 

അങ്ങനെയവസാനം അവളുടെ അരികിൽ ഒരു പഴയ ലോറി വന്ന് ചവിട്ടി നിർത്തി അതിൻ്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്നയാളെ കണ്ട് അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി, താൻ കാത്തിരുന്ന തൻ്റെ കസ്റ്റമർ ഇതായെത്തി

 

ഏതാടീ നീ പുതിയതാണോ ?

 

വായിലെ മുറുക്കാൻ പുറത്തേയ്ക്ക് തുപ്പി എറിഞ്ഞിട്ട് അയാൾ ചോദിച്ചു

 

അതേ, ജയന്തി ചേച്ചിയ്ക്ക് സുഖമില്ല,

അത് കൊണ്ട് കുറച്ച് ദിവസമായി ഞാനാണിവിടെ നില്ക്കുന്നത് ,

നമുക്ക് എൻ്റെ വീട്ടിലേയ്ക്ക് പോയാലോ ?

 

അവളത് ചോദിച്ചപ്പോൾ അയാളവളെ അടിമുടിയൊന്ന് നോക്കി,

 

തന്നെ അയാൾക്ക് മനസ്സിലാകില്ലന്ന് അവൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു ,കാരണം തൻ്റെ അഞ്ച് വയസ്സുള്ളപ്പോഴുള്ള ഫോട്ടോയുമായി, ഇന്നത്തെ മുഖത്തിന് യാതൊരു സാമ്യവുമില്ലായിരുന്നു .

 

അതിന് നിനക്ക് പ്രായമായോടി കൊച്ചേ ?ഇനി വല്ല പോക്സോ കേസ്സിലും പെടുമോ ?

 

അയാൾ ആശങ്കയോടെ ചോദിച്ചപ്പോൾ അവൾ അണപ്പല്ല് ഞെരിച്ചു

 

അഞ്ച് വയസ്സ്കാരിയായ മകളെ പീഡിപ്പിച്ചവനാണോ പോക്സോ കേസിനെ കുറിച്ച് ആശങ്കയെന്നവൾ മനസ്സിൽ ചോദിച്ചു

 

ഇല്ല ചേട്ടാ എനിയ്ക്ക് 20 വയസ്സ് കഴിഞ്ഞു കണ്ടാൽ പ്രായം തോന്നില്ലെന്നേയുള്ളു നേരത്ത എൻ്റെ അമ്മയ്ക്കും ഈ തൊഴില് തന്നെയായിരുന്നു , അത് കൊണ്ടാണ് പതിനെട്ട് തികഞ്ഞപ്പോൾ ഞാനും ഈ തൊഴിലിനിറങ്ങിയത്

 

ഉം എന്നാൽ ശരി , നീ കേറ് ,നമുക്കീ ലോറിയിൽ തന്നെ പോകാം

 

അയ്യോ ചേട്ടാ അങ്ങോട്ട് ഇടവഴിയാണ് നമുക്ക് എൻ്റെ സ്‌കൂട്ടറിൽ പോകാം ചേട്ടൻ ഓടിച്ചോളു ഞാൻ പുറകിലിരുന്ന് വഴി പറഞ്ഞ് തരാം

 

അവൾ പറഞ്ഞത് കേട്ട് ആവേശത്തോടെ അയാൾ ചാടിയിറങ്ങി,

 

കൂരിരുട്ട് പതിയിരിക്കുന്ന ഊട് വഴികളിലൂടെ അവൾ പറഞ്ഞതനുസരിച്ച് അയാൾ സ്‌കൂട്ടർ ഓടിച്ചു. ഒടുവിൽ ആളൊഴിഞ്ഞൊരു സ്ഥലത്തെ ചെറിയ വീടിന് മുന്നിൽ അവരെത്തി

 

ഹോ ! ഇത്രയും ദൂരമുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു ? എനിക്കാണെങ്കിൽ നേരം വെളുക്കുന്നതിന് മുമ്പ് തമിഴ് നാട്ടിൽ ലോഡ് എത്തിക്കേണ്ടതാണ്,

 

അയാൾ അക്ഷമയോടെ പറഞ്ഞു

 

അതെന്താ ചേട്ടാ ലോറിയിൽ കള്ളക്കടത്ത് സാധനം വല്ലതുമാണോ?

 

അതെ, അത് കൊണ്ടാണല്ലോ രാത്രിയ്ക്ക് രാത്രി അങ്ങോട്ടെത്തിക്കുന്നത് ,

ഇപ്പോഴീ തൂഫാനും മറ്റുമുള്ളത് കൊണ്ട് , പകല് ഭയങ്കര ചെക്കിങ്ങാണ്, ങ്ഹാ അതെന്തേലുമാകട്ടെ സമയം കളയാതെ

നീ വാതില് തുറക്ക്

 

അയാള് ധൃതി വച്ചു.

 

അപ്പോഴേക്കും അകത്ത് നിന്ന് ആരോ വാതില് തുറന്നു പക്ഷേ വെളിച്ചമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അയാൾക്ക്

ആളെ കാണാൻ പറ്റിയില്ല

 

ഇതെന്താടീ ലൈറ്റും വെട്ടവുമൊന്നുമില്ലേ?

 

ഇല്ല ചേട്ടാ ഇവിടെ കറണ്ടില്ല,

അല്ലേ തന്നെ ,ഇത്തിരി നേരത്തേയ്ക്കെന്തിനാ വെളിച്ചം ?

ചേട്ടന് കാര്യം നടന്നാൽ പോരെ ? അമ്മേ

ഒരു മെഴുക് തിരിയെടുത്ത് കത്തിച്ച് വയ്ക്ക് ഇയാൾക്ക് ചിലപ്പോൾ ഇരുട്ടത്ത് പരിപാടി നടത്തുന്നത് ഇഷ്‌ടമായിരിക്കില്ല

 

അതും പറഞ്ഞ് അയാളെ അകത്തേയ്ക്ക് കയറ്റിയിട്ട് അവൾ വാതിലടച്ച് കുറ്റിയിട്ടു അപ്പോക്കും രജനി ഒരു മെഴുക് തിരി കത്തിച്ച് കൊണ്ട് അങ്ങോട്ട് വന്നു

 

മെഴുക് തിരി വെളിച്ചത്തിൽ രജനിയെ

കണ്ട അയാൾ ഞെട്ടിത്തരിച്ചു

 

ങ്‌ഹേ നീയോ നീയെന്താ ഇവിടെ ?

 

അതെൻ്റെ അമ്മയാണ് ചേട്ടാ , ചേട്ടൻ പേടിക്കണ്ട , അമ്മ പുറത്ത് പോയി നിന്നോളും

 

രജനീ, ഇത് നമ്മുടെ മോളല്ലേ?

 

അയാൾ അങ്കലാപ്പോടെ ചോദിച്ചു

 

മോളോ ?അവളെ നിങ്ങൾ പിച്ചിച്ചീന്തി കൊന്ന് കളഞ്ഞില്ലേ ?ഇതവളുടെ പ്രേത്രം മാത്രമാണ്

 

ലാഘവത്തോടെയാണ് രജനിയത് പറഞ്ഞത്

 

ഓഹ്! അപ്പോൾ അമ്മയും മകളും കൂടി എന്നെ കുടുക്കാൻ നോക്കിയതാണല്ലേ? പക്ഷേ എന്നെ കുടുക്കാൻ മാത്രം നിങ്ങള് രണ്ടാളും ഒരു ജന്മം കൂടി ജനിക്കണം

 

അയാളത് പറഞ്ഞ് തീരും മുൻപേ

ശ്യാമ ,തൻ്റെ കൈയ്യിലിരുന്ന സ്പ്രേ ബോട്ടിൽ അയാളുടെ മുഖത്തേയ്ക്കടിച്ചു

 

എടീ കഴുവേർടമോളേ ഞാനാരാണെന്ന് നിനക്കറിയില്ല , എന്നെ നോവിച്ച് വിട്ടാൽ രണ്ടിനെയും കൊന്ന് ഞാനിവിടെ കെട്ടിത്തൂക്കും

 

പുകയുന്ന കണ്ണുകൾ തിരുമ്മിക്കൊണ്ടയാൾ അലറി വിളിച്ചു.

 

അതിനിത്തിരി പുളിക്കും ചേട്ടാ , നിങ്ങളുടെ കണ്ണുകൾക്കിനി കാഴ്ചയുണ്ടെങ്കിലല്ലേ? ഞങ്ങളെ ഒന്ന് തൊടാൻ പോലും കഴിയൂ ?അതിനി നടക്കുന്ന കാര്യമല്ല, ഞാൻ നിങ്ങളുടെ കണ്ണിലേയ്ക്കടിച്ചത് ,ആസിഡ് സ്പ്രേയാണ് , അത് നിങ്ങളുടെ കണ്ണുകളെ, മിനുട്ടുകൾ കൊണ്ട് ദ്രാവക രൂപത്തിലാക്കും , അതോടെ നിങ്ങൾ പൂർണ്ണമായും അന്ധനാകും , അല്ലാ, അല്ലേൽ തന്നെ എന്തിനാ നിങ്ങൾക്ക് കണ്ണുകൾ ?

സ്വന്തം മകളെ പോലും തിരിച്ചറിയാൻ കഴിയാത്ത ആ ദുഷിച്ച കണ്ണുകളാണ് നിങ്ങളെ കൊണ്ട് അന്ന് തെറ്റ് ചെയ്യിച്ചത്

ആ കണ്ണുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് വീണ്ടും നിങ്ങൾ മകളുടെ പ്രായമുള്ള

എന്നെ കണ്ടപ്പോൾ ആവേശം മൂത്ത് ഇങ്ങോട്ട് വന്നത് ,ഇനിയീ കണ്ണുകൾ കൊണ്ട് , നിങ്ങൾ പിഞ്ച് കുഞ്ഞുങ്ങളെ കാമത്തോടെ നോക്കില്ലല്ലോ ? ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ,നിങ്ങൾക്ക് ആയുസ്സുള്ളത് .കാരണം ഈ സ്ഥലത്ത് പകല് പോലും ആരും വരാറില്ല , ഇത് വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന ഒരു പ്രേതാലയമാണ് , ഇതൊക്കെ പറഞ്ഞ് തന്നത് ,കാഴ്ചയില്ലാത്ത നിങ്ങളെ ഉപേക്ഷിച്ച് ഞങ്ങള് പോയിക്കഴിയുമ്പോൾ ,ഇവിടെ കിടന്ന് അലറിവിളിക്കണ്ടന്ന് കരുതിയാണ് ,എന്നാൽ ശരി, കുറച്ച് ദിവസം കഴിയുമ്പോൾ ,ഞങ്ങൾ ഒരിക്കൽ കൂടി വരും , എന്തിനാന്നോ ?പുഴുവരിച്ച് കിടക്കുന്ന നിൻ്റെ ചീഞ്ഞളിഞ്ഞ ശരീരം കാണാൻ,

 

അതും പറഞ്ഞ് അമ്മയും മകളും ചേർന്ന് കണ്ണ് പൊത്തി നില്ക്കുന്ന അയാളെ പുറകിലേയ്ക്ക് തള്ളിയിട്ടിട്ട്, വേഗം പുറത്തേയ്ക്കിറങ്ങി കതക് പൂട്ടി.

 

ഒരു വലിയ ദൗത്യം പൂർത്തിയാക്കിയ ആത്മസംതൃപ്തിയോടെ ,അമ്മയും മകളും കൂടി , സ്‌കൂട്ടറിൽ കയറി ലക്ഷ്യമില്ലാതെ എങ്ങോട്ടോ പോയി.

 

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *