അവളുടെ ശരീരം അയാൾക്ക്‌ മടുത്തുതുടങ്ങി.. ഇടയ്ക്കുവല്ലപ്പോഴും കടമതീർക്കാണെന്നരീതിയിൽ അവർ കിടപ്പറയിൽ ഒന്നിച്ചു.

പെണ്ണൊരുമ്പെട്ടാൽ
(രചന: Mejo Mathew Thom)

രണ്ടാംതവണയും ഫോൺബെല്ലടിച്ചു തുടങ്ങിയപ്പോഴാണ് ഇട്ടിച്ചൻമുതലാളി കുരുശുവരയ്ക്കിടയിൽനിന്നെഴുന്നേറ്റുവന്ന് കാൾ അറ്റന്റ് ചെയ്തത്.. മറുതലയ്കൽനിന്നും പരിചയമില്ലാത്തസ്വരത്തിൽ..

“ഹലോ…സി ഐ സാജൻ സർ ന്റെ വീടല്ലേ..”?”അതേലോ..ഞാൻ അവന്റെ ഫാദർ ആണ്‌..ആരാ സംസാരിക്കുന്നേ…?”ആളെ മനസിലാകാതെ ചോദ്യത്തിൽ അയാളുടെ നെറ്റിയൊന്നുചുളിഞ്ഞു

“ഇത് ലൈഫ് കെയർ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നെ..പുള്ളിക്കാരന് ചെറിയൊരു ആക്സിഡന്റ്..ഒന്ന് ഇവിടംവരെ വരണം പേടിക്കാനൊന്നുമില്ല…”

ഫോണിൽകൂടെ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അയാൾ തളർന്നു അടുത്തുണ്ടായിരുന്ന സെറ്റിയിലേയ്ക്കിരുന്നുകൊണ്ടു ഭാര്യയെയും മരുമകളെയും വിളിച്ചു…

“എടി അന്നാമ്മേ…സാലീ..നമ്മയുടെ സാജന് എന്തോ ആക്സിഡന്റ് പറ്റിന്ന്..ആശുപത്രിന്നാ വിളിച്ചേ…”

“കർത്താവേ…എന്റെ കൊച്ചിനിതെന്നാപറ്റിയോ..?”
നിലവിളിച്ചുകൊണ്ട് ആദ്യമെത്തിയത് അന്നമ്മ ചേടത്തിയായിരിന്നു..പുറകെ സാലിയും”എന്തു പറ്റി അപ്പച്ചാ…?” സാലിയുടെ സ്വരം ഇടറിയിരുന്നു

“എനിക്കറിയാന്മേലാ മോളേ… ലൈഫ് കെയർ ഹോസ്പിറ്റലിനാ വിളിച്ചേ…പറയുന്നത് മുഴുവൻ കേൾക്കുന്നതിനുമുമ്പേ ഞാൻ തളർന്നുപോയി…”

അയാൾ തളർച്ചയോടെ പറഞ്ഞു”അപ്പച്ചൻ ടെൻഷൻ അടിക്കണ്ടാ…എന്റെ ഫ്രണ്ട് അവിടെ ഡോക്ടർ ആണ് ഞാനൊന്നുവിളിച്ചുനോക്കട്ടെ…”

എന്നുമ്പറഞ്ഞ് സാലി അവളുടെ ഫോൺ എടുത്തു കോണ്ടാക്റ്റ് ലിസ്റ്റിൽ ഡോക്ടർ സാജിതയുടെ നമ്പർ സെലക്ട്‌ ചെയ്ത് കാൾ ബട്ടണിൽ വിരലമർത്തി ഫോൺ ചെവിയോട് ചേർത്തി..

മൂന്നാമത്തെ റിങ്ങിൽ ഡോക്ടർ കാൾ അറ്റന്റ് ചെയ്തു…”ഹലോ “”ഹലോ സാജിത..ഞാനാ സാലി…” അവളുടെ സ്വരത്തിൽ ഭയം നിഴലിച്ചിരുന്നു

“ഹലോ….എടോ തന്റെ ഹസ്ബന്റ് ന് ചെറിയൊരു ആക്സിഡന്റ് പേടിയ്ക്കാനൊന്നുമില്ല…

എനിക്ക് ചെറിയൊരു സർജറി ഉണ്ടായിരുന്നു അതുകൊണ്ടാ സ്റ്റാഫിനോട് നിന്റെ വീട്ടിലെ നമ്പർ കൊടുത്തിട്ട് ഒന്ന് വിളിച്ചു പറയാൻ പറഞ്ഞെ..

നീ ഇങ്ങോട്ടൊന്നുവാ.. ദൃതിപിടിച്ചോടിവരണ്ട ഇവിടെ പ്രശ്നമൊന്നുമില്ല…”അവളെ സമാധാനിപ്പിച്ചു പറഞ്ഞുകൊണ്ട് ഡോക്ടർ കാൾ കട്ട് ചെയ്തു

“പേടിക്കാനൊന്നുമില്ല അപ്പച്ചാ…ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വിളിക്കാം… ഇപ്പോൾ ആരെയും അറിയിക്കണ്ട…

ഞാൻ ഭക്ഷണം എടുത്തു വച്ചേയ്ക്കാം നിങ്ങൾക്ക് കഴിയ്ക്കാൻ” എന്നുപറഞ്ഞു അവൾ അകത്തേയ്ക്കു പോയി

“എന്തൊരു കെട്യോളാ ഇവൾ…സ്വന്തം കെട്യോന് അപകടം പറ്റിയെന്നറിഞ്ഞിട്ടും ഒരു സങ്കടവുമില്ലാതെ പോകുന്നുകണ്ടില്ലേ…”

സാലി പോയിക്കഴിഞ്ഞപ്പോൾ… അന്നാമ്മ ചേടത്തി അടക്കത്തിൽ അച്ചായനോട് പറഞ്ഞു

“അങ്ങനെയല്ല അന്നാമ്മേ…അവളൊരു പോലീസുകാരന്റെ ഭാര്യയാ..എന്തേലും കെട്ടാൽ കരഞ്ഞു നിലവിളിച്ചു ആളെകൂട്ടാതെ..

ഉചിതമായ രീതിയിൽ വേണ്ടപെട്ടവരെ വിളിച്ചു കാര്യം തിരക്കിയത് കണ്ടില്ലേ നീ…അവള് ചെയ്തതാ ശരി…

പേടിക്കാനൊന്നുമില്ലന്നു പറഞ്ഞില്ലേ..നീ വാ കുരിശുവര മുഴുവനാക്കാം…” അന്നാമ്മ ചേടത്തിയെ തിരുത്തികൊണ്ടു ഇട്ടിച്ചൻ പറഞ്ഞു..

അല്പസമയത്തിനുള്ളിൽ അവൾ വസ്ത്രം മാറിവന്നു”അപ്പച്ചാ…വാതിലടചോട്ടോ ഞാൻ…ഞാൻ ഹോസ്പിറ്റലിൽ ചെന്നിട്ടു വിളിയ്ക്കാം…”

“ശരി മോളേ…അധികം സ്പീഡിലൊന്നും പോകണ്ട…ചെറിയ വല്ല ആക്സിഡന്റ് ആയിരിക്കും അല്ലെങ്കിൽ അവന്റെ കൂട്ടുകാരാരേലും ഇവിടെ വരുകയോ വിളിക്കുകയോ ചെയ്തേനെ…

അയാൾ പറയുന്നതുകേട്ട് അന്നാമ്മ ചേടത്തിയ്ക്കും അൽപം ആശ്വസമായി….പിന്നെ വൈകാതെ തന്നെ അവൾ കാറും എടുത്തു തനിയെ ഹോസ്പിറ്റലിലേക്ക് പോയി..

പാർക്കിംഗ് സ്പേസിൽ കാർ പാർക്ക്‌ ചെയ്തശേഷം നേരെ ഡോക്ടർ സാജിതയുടെ റൂമിലേക്കുപോയി… ഡോറിൽ പതിയെ തട്ടി..ഒരു നേഴ്സ് ആണ് വാതിൽ തുറന്നത്..

“ആരാണ്…ഇപ്പോൾ ഡോക്ടർ ടെ വിസിറ്റിംഗ് ടൈം അല്ലാട്ടോ ഇനി നാളെ വരൂ…” അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു”ഞാൻ സാലി..ഡോക്ടർ…?.”അവൾ സംശയരൂപേണ ചോദിച്ചു

“ഓ…സോറി..ഡോക്ടർ പറഞ്ഞാരുന്നു വരുമെന്ന്…പെട്ടന്നൊരു എമർജൻസി കേസ് വന്നതുകൊണ്ട് ഡോക്ടർ പോയതാ…എന്റെകൂടെ വന്നോളു ഹസ്ബന്റ് ഒബ്‌സർവേഷൻ റൂമിലാ…”

വാതിൽ അടച്ചു പുറത്തിറങ്ങിക്കൊണ്ടു പറഞ്ഞശേഷം അവർ അവളെയും കൂട്ടികൊണ്ടു നടന്നു കുറച്ചുനടന്നശേഷം അവളെ നോക്കാതെതന്നെ ശബ്ദം താഴ്ത്തി അവർ ചോദിച്ചു

“സൂയിസൈഡ് അറ്റംറ്റാണല്ലേ….?ഡോക്ടർ പറഞ്ഞാരുന്നു പുറത്താരും അറിയരുതെന്ന്…

അതുകൊണ്ട് ഹസ്ബന്റിനെ ഇവിടെ എത്തിച്ച നിങ്ങളുടെ തോട്ടത്തിലെ ജോലിക്കാരനെ വരെ ഇവിടെ നിർത്താതെ പറഞ്ഞുവിട്ടു…പേഷ്യന്റിനെ കാണാൻ മറ്റാർക്കും അനുവാദവുമില്ല…”

പക്ഷെ അതിനൊന്നും സാലി മറുപടി പറഞ്ഞില്ല എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ നേഴ്സ് ന് പുറകെ നടന്നു…ഒബ്‌സർവേഷൻ റൂമിന്റെ മുന്നിലെത്തിയപ്പോൾ അവർ നിന്നു.

“മാഡം അകത്തേയ്ക്കു കയറിക്കോളൂ കാബിൻ നമ്പർ 5..ഞാൻ പുറത്തുണ്ടാകും പിന്നെ പുള്ളിയെ സംസാരിപ്പിക്കണ്ട…” നേഴ്സ് പുറത്തുനിന്നു..

അവൾ അകത്തേയ്ക്കു കയറി..എ സി യുടെ ചെറിയതണുപ്പ് അവളുടെ സിരകളിലേക്ക് അരിച്ചിറങ്ങി..തികച്ചും നിശബ്ദമായ അന്തരീക്ഷം..സൗണ്ട് പ്രൂഫ്‌ ആയ ക്യാബിനുകൾ..

അവൾ അഞ്ചാം നമ്പർ ക്യാബിൻ തുറന്ന് അകത്തേയ്ക്കു കയറി…ആ ശബ്ദം കേട്ട് മുകളിലെയ്ക്ക് നോക്കികൊണ്ട്‌ കിടന്നിരുന്ന സാജൻ കഴുത്ത് അനക്കാതെ കണ്ണുകൾ മാത്രം ചലിപ്പിച്ചു

വാതിൽക്കലേയ്ക്കൊന്നു നോക്കി കരണം അയാളുടെ കഴുത്ത് ആനക്കാനാവാത്തവിധം ബാൻഡേജ് ഇട്ടിരുന്നു…

അവളെ കണ്ട മാത്രയിൽ അയാൾ നോട്ടം മാറ്റി…അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചെറുചിരി വിടർന്നു..

കരണം അയാൾ അവളുടെ ശരിരവടിവഴകും സൗന്ദര്യവും കണ്ട്‌ കല്യാണം കഴിച്ചതാണ് പക്ഷെ കുറച്ചു മാസങ്ങൾകൊണ്ട് അവളുടെ ശരീരം അയാൾക്ക്‌ മടുത്തുതുടങ്ങി..

ഇടയ്ക്കുവല്ലപ്പോഴും കടമതീർക്കാണെന്നരീതിയിൽ അവർ കിടപ്പറയിൽ ഒന്നിച്ചു.. പകരം പുതുമയുള്ള പെൺശരീങ്ങളിൽ അയാൾ ആനന്ദം കണ്ടെത്തിത്തുടങ്ങി..

അത് അവൾക്ക് മനസിലായി തുടങ്ങിയ അന്നുമുതൽ അവരുടെ കിടപ്പറ അതിനെ ചൊല്ലിയുള്ള യുദ്ധഭൂമിയായിമാറി

ഇന്നു ഉച്ചയ്ക്കും അതിനെച്ചൊല്ലി അവരിരുവരും തമ്മിൽ വഴക്കുണ്ടായി അയാൾ വീട്ടില്നിന്നിറങ്ങി പോയതാ പിന്നെ അവൾ ഈ അവസ്ഥയിലാണ് അയാളെ കാണുന്നത്..

അവൾ അയാളുടെ കിടക്കുന്നതിന്റെ അടുത്തേയ്ക്കു ചേർന്നുനിന്നു അയാളുടെ മുഖത്തേയ്ക്കു നോക്കികൊണ്ട്‌ അയാള് കാണത്തക്ക രീതിയിൽ

തന്റെ തോളിലുണ്ടായിരുന്ന ബാഗിൽനിന്നും ഒരു ചുവന്ന പട്ടുസാരി പുറത്തെടുത്തു അതുകണ്ട് അയാളൊന്നു നടുങ്ങി…

അവരുടെ മിഴികൾ തമ്മിലുടക്കി…അയാളുടെ ചിന്തകൾ പുറകോട്ടുമറിഞ്ഞു….
വീട്ടിൽനിന്നും വഴക്കുണ്ടാക്കി ഇറങ്ങിപോന്നതും…നേരെ പോലീസ് ക്ലബിൽ പോയി…

രണ്ട് ലാർജ് റൊമനോവ് വോഡ്കയും ഓഡർ ചെയ്ത് നെറ്റിൽ ഇറങ്ങിയ കോളേജ് കുമാരിയുടെയും കാമുകന്റെയും കാ മ ലീലകളുടെ ഒ ളിക്യാ മറ വീഡിയോ ക്ലിപ്പ് മൊബൈലിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാ

ഒരു കാൾ വന്നത് കണ്ടുകൊണ്ടിരിക്കുന്ന സുഖമങ്ങുപോയതിന്റെ ദേഷ്യത്തിൽ കാൾ അറ്റന്റ് ചെയ്തപ്പോഴാണ്

കിടക്കയിലെ അഭിനയരംഗത്തേക്കെത്തിയ പുതിയ ഒരു പെണ്ണിന്റെ കാര്യം പറയാൻവേണ്ടി വിളിച്ചതത്രെ..

താല്പര്യമുണ്ടെങ്കിൽ എസ്റ്റേറ്റിലെ ഔട്ട് ഹൌസ്ലേയ്ക്ക് എത്തിയ്ക്കാമത്രേ.. അവിടെയാണ് പലരാത്രികളിലെയും അയാളുടെ കാ മ ലീ ലകളുടെയും വേദി..

ആകെയവിടെയുള്ളതു റബ്ബർ ടാപ്പിങ്‌കാരൻ മാത്രമാ..അവനുള്ള പങ്ക് കുറച്ചു കാശും മ ദ്യവുമായി കൊടുത്താൽ മതി….പിന്നെ എല്ലാം പെട്ടന്നായിരുന്നു ഫോണിൽകൂടെ തന്നെ കച്ചവടമുറപ്പിച്ചു

ഓർഡർ ചെയ്ത വോഡ്കയും വാങ്ങി ഒറ്റവലിക്ക്അകത്താക്കി പുതിയൊരു പെണ്ണിന്റെ ന ഗനമേനിയുടെ നടനവിസ്മയങ്ങൾ ചിന്തിച്ചു ഔട്ട്ഹൌസ് ലേക്ക്‌ വണ്ടിപായിച്ചു…

തനിക്കുമുമ്പേ പെണ്ണവിടെ എത്തിയിരുന്നു ടാപ്പിങ്ങ് കാരനുള്ള പങ്കുംകൊടുത്തു അവളെ കാണാനുള്ള ആവേശത്തിൽ

റൂമിലേക്ക് ചെന്നപ്പോൾ കട്ടിലിൽ ഒരു ചുവന്ന പട്ടുസാരിയുമുടുത്തു പുറംതിരിഞ്ഞിരിക്കുവായിരുന്നു അവൾ…

ഇറക്കിവെട്ടിയ ജാക്കറ്റിന്റെ കഴുത്തിലൂടെ അവളുടെ പുറത്തിന്റെ പകുതിയും ന ഗ്നമായിരുന്നു ഒപ്പം വടിവൊത്ത അരകെട്ടുംകൂടെ കണ്ടപ്പോൾ സകല നിയന്ത്രണവും പോയി

ആവേശത്തോടെ അവളെ പുണരാനായി കട്ടിലിലേക്ക് ഇരുന്നതും അവൾ ഒരു അഭ്യാസിയെപോലെ തിരിഞ്ഞ് കയ്യിലുണ്ടായിരുന്ന കത്തി തന്റെ കഴുത്തിന്‌ നേരെവീശി…

ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന ചോരയുടെ ചൂടും ചൂരും അറിഞ്ഞുതുടങ്ങുമ്പോഴേക്കും മറ്റേക്കയ്യിലുണ്ടായിരുന്ന ഒരു സ്പ്രേ തന്റെ മുഖത്തിനുനേരെ അടിച്ചു…പിന്നെ ഒന്നും ഓർമ്മയില്ല ബോധം വരുമ്പോൾ ഈ ഹോസ്പിറ്റലിലാ…..

“അധികം ആലോചിക്കണ്ട…സ്‌ട്രെയിൻ ചെയ്താൽ ബ്ലീഡിംഗ് ആകും ” അയാളെ ചിന്തയിൽനിന്നുണർത്തികൊണ്ടു സാലി പറഞ്ഞു..

അയാൾ അവളുടെ മുഖത്തേയ്ക്കു തറപ്പിച്ചു നോക്കി ആ നോട്ടത്തിൽ ദേഷ്യവും പകയും നിറഞ്ഞിരുന്നു..

എന്തൊക്കെയോ പറയണമെന്നും ചെയ്യണമെന്നുമുണ്ട് പക്ഷെ ശബ്ദം പുറത്തേയ്ക്കു വരുന്നില്ല കൈകാലുകൾ അനങ്ങുന്നില്ല…

അയാളുടെ കണ്ണുകൾ ചുവന്നു തുടുത്തു..പക്ഷെ അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല..അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുതുടങ്ങി….

” നിങ്ങൾ അധികമാലോചിച്ചു തലപുണ്ണാക്കേണ്ട എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞുതരാം…

ഒരു ഭാര്യയ്ക്കും സഹിയ്ക്കാൻ കഴിയാത്ത വിധത്തിലുള്ള നിങ്ങളുടെ പിഴച്ചുപോക്ക്‌ ഞാൻ അറിഞ്ഞപ്പോൾ മുതൽ അത് നിറുത്തിക്കോളാൻ ഞാൻ പറഞ്ഞതാ അപ്പോൾമുതൽ ഞാൻ അറിയാതെ ചെയ്യാൻ തുടങ്ങി..

അതിന്റെയൊക്കെ തെളിവുകൾ എന്റെ കയ്യിലുണ്ട് അതുവച്ചു എനിക്ക് നിങ്ങളിൽ നിന്നു ഈസിയായി വിവാഹമോചനം നേടാം…

അപ്പോഴും ഇരു കുടുംബക്കാർക്കും ഉണ്ടാകുന്ന നാണക്കേടിനുപുറമെ നിങ്ങളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് നിങ്ങൾ മറ്റു പെണ്ണുങ്ങളെ തേടിപ്പോയത് എന്നുവരെ പറഞ്ഞുണ്ടാക്കാൻ ആളുകളുണ്ടാകും…നിങ്ങളെ നന്നാക്കാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ എന്ന് വിചാരിച്ചു..

നിങ്ങൾ വീട്ടിന്ന് വഴക്കിട്ടു ഇറങ്ങിയപ്പോൾ മുതൽ നിങ്ങൾ എന്റെ കൂട്ടുകാരുടെ നിരീക്ഷണത്തിലാ…ക്ല്ബ് ലിരിക്കുമ്പോൾ നിങ്ങളെ ഫോൺ ചെയ്ത ആൾമുതൽ നമ്മുടെ റബ്ബർ ടാപ്പിംഗ്കാരനും…

ഒരു പൊലീസുകാരനായിട്ടും നിങ്ങളുടെ ദേഹത്തു ഒന്ന് തൊടുകപോലും ചെയ്യാതെ ഈ അവസ്ഥയിലാക്കിയ ആ പെണ്ണും

പിന്നെ ഈ ഹോസ്പിറ്റലിന്റെ പാട്നർ കൂടെയായ ഡോക്ടർ സാജിതയുമൊക്കെ ഞങ്ങളുടെഗ്രൂപ്പിൽ പെട്ടതാ…”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അയാൾ അവിശ്വാസത്തോടെ അവളെത്തന്നെ തുറിച്ചുനോക്കുകയായിരുന്നു…ആ ചുവന്ന പട്ടുസാരി തിരികെ ബാഗിലേയ്ക്ക് വച്ചുകൊണ്ടു അവൾ തുടർന്നു

“ഇപ്പോൾ മനസിലായില്ലേ ഒരു ഭാര്യയുടെ പവർ നിങ്ങൾക്ക്… ഒന്നുരണ്ടാഴ്ചയ്ക്കുശേഷം നിങ്ങളുടെ ശരീരം പഴയരിതിയിൽ ആകും

അപ്പോൾ ഇതിനൊക്കെ പ്രതികാരം ചെയ്ത് പണ്ടത്തെപോലെ പിഴച്ചു നടക്കാനാഭാവമെങ്കിൽ

പലപെണ്ണുങ്ങളിൽ കഴപ്പുതീർക്കുന്ന ആ അവയവം ഇങ്ങ് ചെത്തുയെടുത്തു നിങ്ങളെ ഒന്നെഴുന്നേൽക്കാൻപോലും കഴിയാത്തവിധം ആക്കാൻ എനിക്ക് നിഷ്പ്രയാസം കഴിയും ഒരു കുഞ്ഞുപോലുമറിയില്ല…

നിങ്ങളുടെതന്നെ ഡിപ്പാർട്‌മെന്റിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്മാർ മുതൽ പലരുമുണ്ട് ഞങ്ങളുടെ ഗ്രുപിൽ…സമൂഹത്തിൽ പിഴച്ചും പിഴപ്പിച്ചും ജീവിക്കുന്ന സ്ത്രീപുരുഷന്മാർക്കെതിരെയുള്ള ഒരു തുടക്കം…

നിയമം കൊണ്ടും ഉപദേശം കൊണ്ടും നന്നാകാത്തവർക് പ്രവർത്തികൊണ്ടുള്ള ഒരു മരുന്ന്…
പിന്നെ നിങ്ങളുടെ കഴുത്തിലെ ഈ മുറിവ് എസ്റ്റേറ്റിൽവച്ചു റബ്ബർഷീറ്റ് ഉണക്കാനിടുന്ന കമ്പിയിൽ ഉടക്കിയതാണെന്നു പറഞ്ഞാമതി…

ഞാൻ നിങ്ങളുടെ IG യെ വിളിച്ചു ഒരു മാസത്തെ ലീവ് വാങ്ങിച്ചോളാം കംപ്ലീറ്റ് നന്നായിട്ട് ഇനി ഡ്യൂട്ടിക്ക് പോകാം…”

എന്നുമ്പറഞ്ഞ് അവൾ അയാളെനോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എഴുനേറ്റു പുറത്തേയ്ക്കു നടക്കാനൊരുങ്ങി…

അയാളുടെ മിഴികളിൽ ഭയം നിഴലിച്ചിരുന്നു…അവൾ നടന്നു വാതിൽക്കലെത്തിയിട്ട് ഒന്ന് തിരിഞ്ഞ് നോക്കി പറഞ്ഞു

“ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോലെ..ചുമ്മാ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചുകൂട്ടണ്ട…

ഞാൻ അപ്പച്ചനെയൊന്ന് വിളിച്ചുപറയട്ടെ പേടിക്കാനൊന്നുമില്ല തോട്ടത്തിൽവച്ചു കമ്പിയിൽ കഴുത്തുടക്കി ചെറുതായൊന്നു മുറിഞ്ഞതേയുള്ളുന്നു…റബ്ബർ ടാപ്പിംഗ്കാരനോട് ചോദിച്ചാലും അതേ പറയത്തൊള്ളൂ …”

പറഞ്ഞുനിറുത്തി തിരിഞ്ഞ് വാതിൽ വലിച്ചു തുറന്ന് പുറത്തേയ്ക്കിറങ്ങി അപ്പച്ചനെ വിളിച്ചു കാര്യം പറഞ്ഞുകൊണ്ട് അവൾ ഡോക്ടർടെ മുറിയിലേയ്ക്ക് നടന്നു.. പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *