രചന: Pratheesh
എന്റെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വമല്ല എന്നു തോന്നും
വിധം സ്പർശിക്കുന്നത് അയാളുടെ പതിവായിരുന്നു,
എനിക്കതിൽ അതിയായ വിരോധമാണ് തോന്നിയിരുന്നത്,
പന്ത്രണ്ട് വയസിലും പ്രായത്തിലധികം ശാരീരിക വളർച്ച എനിക്കുണ്ടായിരുന്നു,
ആ പ്രായത്തിലും
എന്റെ അനുവാദം കൂടാതെയുള്ള എന്നിലേക്കുള്ള കടന്നു കയറ്റത്തെ ഞാൻ വല്ലാതെ ഭയപ്പെട്ടു,
എന്നെ ഒരു ഡോക്ടർ ആക്കണം എന്നതായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം,
എന്നാൽ
പൈതഗോറസ്, രാമാനുജൻ, ആര്യഭടൻ തുടങ്ങിയവരുടെ മാത്ത്സോ,
റോബർട്ട് ഹുക്ക്, ലൂയിസ് പാസ്റ്റർ, ചാൾസ് ഡാർവിൻ എന്നിവരുടെ ബയോളജിയോ,
റൂഥർ ഫോർഡ്, മാഡം ക്യൂറി
തുടങ്ങിയവരുടെ കെമിസ്ട്രിയോ,
ഐസക്ക് ന്യൂട്ടൻ എഡിസൻ തുടങ്ങിയ ടീംസിന്റെ ഫിസിക്സ് കണ്ടെത്തലുകളോ, സൂത്രവാക്യങ്ങളോ പഠിച്ചെടുക്കുന്നതിൽ ഞാൻ അമ്പ പരാജയമായിരുന്നു,
എന്നാലും ഡോക്ടറാക്കാനുള്ള വീട്ടുക്കാരുടെ എളുപ്പവഴിയായിരുന്നു അയാളുടെ അടുത്തുള്ള ട്യൂഷൻ,
എനിക്കന്നും ഇന്നും താൽപ്പര്യം ചരിത്രം പഠിക്കാൻ മാത്രമായിരുന്നു,ട്യൂഷനെടുക്കുമ്പോൾ എന്നും അയാൾ എന്നെ അയാളുടെ തൊട്ടടുത്ത് വലതു വശത്തായി തന്നെ ഇരുത്തുകയും കൂടെ ട്യൂഷൻ പഠിക്കുന്ന മറ്റു കുട്ടികളുടെ ശ്രദ്ധ പഠിപ്പിലായെന്നു തോന്നുന്ന നിമിഷം മുതൽ,
അയാളുടെ വലം കൈ മെല്ലെ അരിച്ചരിച്ച് എന്റെ വസ്ത്രങ്ങൾക്കു മുകളിലൂടെ എന്റെ തുടയിലമരാൻ തുടങ്ങും,
അതോടെ എന്റെ ചിന്തയും, മനസും, പഠിപ്പും എല്ലാം എന്നിൽ നിന്നകന്നു പോകും,
അതിൽ പിന്നെ അയാളിൽ നിന്നു എന്റെ ശരീരഭാഗങ്ങളെ രക്ഷപ്പെടുത്തുക എന്നതു മാത്രമാണ് അവിടെ നടക്കുന്ന എന്റെ പ്രധാന ധൗത്യം,
ട്യൂഷൻ തുടങ്ങി കുറച്ചു നാളുകൾക്കകം തന്നെ ഞാൻ ട്യൂഷനും, കണക്കും, സയൻസും കൂടെ അയാളെയും വെറുത്തു തുടങ്ങി,
സംഭവിച്ചതൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് അയാളുടെ അടുത്തുള്ള ട്യൂഷൻ വേണ്ടാന്നു ഞാൻ വീട്ടിൽ പറഞ്ഞു,
അയാൾ ശരിയല്ല ഉപദ്രവിക്കുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ പഠിക്കാൻ മടിച്ച് ട്യൂഷൻമാസ്റ്ററെ കുറ്റം പറയുകയാണ് എന്നു തെറ്റി ധരിക്കുകയാണ് അവർ ചെയ്തത്,
അവർ ആരും എന്റെ വാക്കുകൾ കേട്ടില്ല, എന്നാൽ ഈ കാര്യങ്ങൾ എങ്ങിനെ വീട്ടിലറിയിക്കണമെന്ന കാര്യത്തിൽ എനിക്കും അറിവില്ലായിരുന്നു,
ഞാൻ എന്തു പറഞ്ഞാലും അറിയാതെ കൈ തട്ടിയതാവാം എന്ന നിഗമനത്തിൽ അവർ എളുപ്പത്തിൽ എത്തിച്ചേരുമെന്ന് എനിക്കും അറിയാമായിരുന്നു,
മറ്റൊരു ദിവസം എന്റെ ചുരിദാറിനുള്ളിലൂടെ കൈയിട്ട് അയാൾ എന്റെ ദേഹത്ത് സ്പർശിച്ചതും ഇരിക്കുന്നിടത്തു നിന്നു ഞാൻ ഞെട്ടി എഴുന്നേറ്റു പോയി,
അതു കണ്ട് മറ്റു കുട്ടികൾ എന്നെ നോക്കിയതും അയാൾ ഞൊടിയിടയിൽ കൈ പിൻവലിക്കുകയും പെട്ടന്നു തന്നെ എന്നെ പിടിച്ചിരുത്തുകയും ചെയ്തു,
അന്നു പിന്നെ വലുതായൊന്നും സംഭവിച്ചില്ലെങ്കിലും അന്നു വീട്ടിലെത്തിയ ശേഷം പതിവിലും ശക്തമായി എനിക്കിനി ട്യൂഷൻ വേണ്ടന്നു പറഞ്ഞ് ഞാൻ കൂടുതൽ വാശി പിടിച്ചു,
അമ്മ അതു ശ്രദ്ധിച്ചതേയില്ല, പക്ഷെ എന്തോ അച്ഛനെന്നോടു കരുണ തോന്നി ഇഷ്ടമില്ലെങ്കിൽ പോണ്ടാന്നു പറഞ്ഞു,
അച്ഛന്റെ ആ വാക്കുകൾ നൽകിയ ആശ്വാസത്തിൽ കുറെ കാലത്തിനു ശേഷം അന്നു ഞാൻ കുറച്ചു സമാധാനമായി ഉറങ്ങി,
എന്നാൽ എനിക്ക് പഠിക്കാനുള്ള മടി കൊണ്ടാണെന്നും എല്ലാം അവളുടെ ഇഷ്ടത്തിനു വിട്ടു കൊടുത്ത് ലാളിച്ചവളെ വഷളാക്കേണ്ട എന്നുള്ള അമ്മയുടെ ശക്തമായ വാക്കുകൾക്കു മുന്നിൽ അച്ഛൻ എനിക്ക് പിന്നെയും മറ്റൊരു ട്യൂഷൻ സെന്റെർ കണ്ടു പിടിച്ചു,
അതറിഞ്ഞതോടെ എന്റെ ഭയം പിന്നെയും പതിൻ മടങ്ങ് വർദ്ധിച്ചു,അച്ഛൻ എന്നെയും കൂട്ടി അവരുടെ വീട്ടിലെത്തി,
അവിടെ എത്തിയപ്പോഴാണു മനസിലാകുന്നത് ട്യൂഷനെടുക്കുന്നത് ഒരു സ്ത്രീയാണെന്ന്,അതോടെ അതുവരെ ഉണ്ടായിരുന്ന ഭയമെല്ലാം മറ നീക്കി പോയി,
അവർ നല്ല സ്നേഹത്തോടെയാണു ക്ലാസെടുത്തു കൊണ്ടിരുന്നത്,
എല്ലാം പറഞ്ഞു തരുകയും,
കവിളിൽ തലോടുകയും,
സ്നേഹത്തോടെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അവരെ എനിക്ക് വളരെ ഇഷ്ടമാവുകയും ചെയ്തു,
ഒരു ദിവസം യാദൃശ്ചികമായി
എന്റെ തുടയിരുരഞ്ഞ അവരുടെ കൈവിരലുകൾ പെട്ടന്ന് വസ്ത്രത്തിനുള്ളിലൂടെ എന്റെ പാന്റീസിനുള്ളിലേക്ക് തള്ളി കയറി വന്നു,ഞാൻ പേടിച്ചു പോയി,
തുടർന്നു ഞാനെന്റെ ഇടം കൈ കൊണ്ട് അവരുടെ കൈ ബലമായി പിടിച്ചു നിർത്തി ഞാനവരെ നോക്കിയതും അവരെന്നോട് വശ്യമായി പുഞ്ചിരിച്ചു,
തുടർന്ന് അവരുടെ മുഖത്ത് ആ സമയം ആ പ്രവൃത്തി തുടരുന്നതിനാവശ്യമായ ഒരു ഭാവം പ്രത്യക്ഷപ്പെട്ടതും,
ഞാനവരുടെ കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് അതെ ഇടത്ത് എന്റെ കൈ കൊണ്ട് ഞാനെന്റെ രഹസ്യ ഭാഗം ശക്തമായി പൊത്തിപ്പിടിച്ചു,
ഈ സംഭവത്തോടെ പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിലുള്ളതെന്നും,ഈ കാര്യത്തിൽ വലിയ ആൺപെൺ വ്യത്യാസമൊന്നുമില്ലെന്നും എനിക്കു മനസിലായി,
” മോള് പേടിക്കേണ്ട ആരും ഒന്നും അറിയില്ല ടീച്ചറേന്റി എല്ലാം നോക്കിക്കോളാമെന്നു ”
പറഞ്ഞ് ഒന്നു രണ്ടു തവണ അവരെന്നെ അവരുടെ താൽപ്പര്യങ്ങൾക്ക് വിധേയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല,
എന്തായാലും കുടുങ്ങിയതു ഞാനാണ്
അവരെ കുറിച്ചു കൂടി പരാതി പറഞ്ഞാൽ വിശ്വസിക്കില്ലെന്നു മാത്രമല്ല എനിക്ക് പഠിക്കാനുള്ള മടിയാണെന്നുള്ള പൂർണ്ണബോധ്യം വീട്ടുക്കാർക്കും വരും,
അതു കൊണ്ടു തന്നെ അവർ ട്യൂഷനെടുത്ത സകല വിഷയങ്ങളിലും മനപ്പൂർവ്വം ഉത്തരമെഴുതാതെ തോറ്റു കൊണ്ടാണ് ഞാൻ അവർക്കെതിരെ പ്രതികരിച്ചത്,
അതോടെ എന്റെ കാര്യത്തിൽ ട്യൂഷൻ കൊണ്ടും രക്ഷയില്ലെന്നു കണ്ട് വീട്ടുകാർ ഈ ട്യൂഷനും അവസാനിപ്പിച്ചു,
അതു കൊണ്ട്
ഒരു ഗുണമുണ്ടായി എനിക്ക് സ്വയം പഠിച്ചു ജയിക്കാനാവുമെന്ന് ഞാൻ തെളിയിച്ചു,ഡോക്ടർ ഒന്നും ആയില്ലെങ്കിലും നല്ലൊരു ഫേഷൻ ഡിസൈനറായി,
എന്റെ ജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എന്റെ മകളോടു ഞാൻ പറഞ്ഞു,
നിന്റെ രഹസ്യഭാഗങ്ങളിൽ നിന്റെ അനുവാദം കൂടാതെ സ്പർശിക്കുന്നതിന് നിന്റെ ഈ അമ്മയും അച്ഛനും അടക്കം ആരേയും അനുവദിക്കരുതെന്ന്,
നിന്റെ രഹസ്യഭാഗങ്ങളിൽ നിന്റെ അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ അത് നിന്റെ സ്വന്തം അച്ഛനായാൽ പോലും എന്നോടു പറയാൻ ഒരു മടിയും കാണിക്കരുതെന്ന് ഞാനവള ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു ബോധ്യപ്പെടുത്തി,
കൂടെ ഞാൻ നേരിട്ട അനുഭവങ്ങളും അവളുടെ ശ്രദ്ധയിൽ പെടുത്തി,ഒരു ദിവസം അവളുടെ സ്ക്കൂളിലെ ഒരാൺകുട്ടി ഒരേ ദിവസം തുടർച്ചയായി രണ്ടു വട്ടം രണ്ടു ഇന്റെർവെൽ
സമയത്തായി ഒരു വട്ടം അവളുടെ മാറിൽ തട്ടുകയും ഒരു വട്ടം മാറിൽ അമർത്തുകയും ചെയ്തു,
അനുവാദമില്ലാതെ തന്നിലേക്കുള്ള കടന്നു കയറ്റം അവൾ മനസിലാക്കുകയും അതവൾ എന്നോടു വന്നു പറയുകയും ചെയ്തു,
അതു കേട്ട്
അപ്പോൾ തന്നെ അവളെ കൊണ്ടു ഒരു പരാതി എഴുതിച്ച് രാവിലെ തന്നെ ആ പരാതി പ്രിൻസിപാളിനെ ഏൽപ്പിക്കാനും തുടർന്ന് ഒരു 12 മണിയോടെ ഞാനും അങ്ങോട്ടു വരുന്നുണ്ടെന്നു പറയാനും അവളെ ചട്ടം കെട്ടി,
പരാതിയെക്കാൾ ഞാനതു ചോദ്യം ചെയ്യാൻ വരുന്നുണ്ടെന്നറിഞ്ഞ പ്രിൻസിപ്പാൾ അതോടെ ഭയന്നു,
ഉടനെ അയാൾ ആ പയ്യന്റെ അമ്മയെ വിളിച്ച് സംസാരിക്കുകയും എത്രയും പെട്ടന്നു സ്ക്കൂളിലെത്തണമെന്നു പറയുകയും ചെയ്തു,അവർ പെട്ടന്നു തന്നെ സ്ക്കൂളിലെത്തുകയും ചെയ്തു,
ഞാൻ 12 മണിവരെ സമയം നീട്ടി പറഞ്ഞതു തന്നെ അന്ന് ആ സമയം അവനിൽ നിന്നു എന്റെ മോൾ അനുഭവിച്ച മാനസീക സങ്കർഷത്തിന്റെ ഒരംശമങ്കിലും അവരിലും നിറക്കാൻ വേണ്ടിയായിരുന്നു,
ഞാൻ ചെന്നതും
ആ പയ്യന്റെ അമ്മ എന്റെയടുത്ത് വന്ന് അവനു വേണ്ടി എന്നോടു സോറി പറഞ്ഞു,
അവരോടു ഞാൻ പറഞ്ഞു,ഈ പ്രായത്തിൽ ഞാനും നിങ്ങളും ഒക്കെ അനുഭവിക്കേണ്ടി വന്ന ഒരവസ്ഥയാണിത്,
അതിന്റെ പ്രയാസങ്ങൾ എത്രമാത്രം വിഷമകരമാണെന്ന് നമ്മൾക്കറിയുകയും ചെയ്യാം
എന്റെ മകളോട് ഞാനതെല്ലാം വ്യക്തമായി പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട് അതാണവൾ ഇതെന്നോടു പറയാൻ ധൈര്യം കാണിച്ചത്,
അതു പോലെ
നിങ്ങളുടെ മകൻ ചെയ്യുന്ന പ്രവൃത്തി എത്രമാത്രം ഹീനകരമാണെന്നു അവനു ബോധ്യപ്പെടണമെങ്കിൽ,
ഈ പ്രവർത്തികൾ കൊണ്ട് ഒരു പെൺകുട്ടിക്ക് എത്രമാത്രം മാനസീക വിഷമങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് അവനു ബോധ്യപ്പെടണം,
അതിന് അവൻ ചെയ്ത തെറ്റിന്റെ പേരിലും നിങ്ങളുടെ കൂടി അനുഭവത്തിന്റെ വെളിച്ചത്തിലും
നിങ്ങൾ നിങ്ങളുടെ മകനെ പറഞ്ഞു മനസിലാക്കുന്നിടത്തോള്ളം വരില്ല മറ്റൊന്നും,
സ്വന്തം
മകനോടാണെങ്കിലും,
ഭർത്താവിനോടാണെങ്കിലും,
പിതാവിനോടാണെങ്കിലും തെറ്റു ചെയ്യുന്നതു കണ്ടാൽ ശക്തമായി തന്നെ തിരുത്താനാവശ്യപ്പെടുക ഏതൊരു അമ്മയുടെയും, ഭാര്യയുടെയും, മകളുടെയും കടമയാണത്,
ഞാനെന്റെ മകൾക്കു നൽകിയിരിക്കുന്ന ധൈര്യം ഞാനെന്ന അമ്മയുള്ള കാലത്തോള്ളം അവളുടെ ഏതു പ്രശ്നങ്ങളേയും അവൾ ഒറ്റക്കു നേരിടേണ്ടിവരില്ല എന്നതാണ്,
അതുപോലെ,
ഇനി രണ്ടാമതൊരവസരം ഞാൻ നിങ്ങളുടെ മകന് നൽകുന്നതല്ല ”
നിങ്ങളുടെ പിഴവുകൾ നിങ്ങൾ തന്നെ കണ്ടെത്തുക”അതു പറഞ്ഞ് ഞാനവരെ വിട്ടു ഇറങ്ങി നടന്നു,
ഇലക്കും മുള്ളിനും കേടില്ലാതെ കൈകാര്യ ചെയ്യേണ്ട വിഷയമായതു കൊണ്ട് കൂടുതലൊന്നും ഞാൻ പറഞ്ഞില്ല,
എന്നാൽ എന്റെ മോളോട് എന്തു ചെയ്താലും അതിനടുത്ത സമയം തന്നെ അവൾ പറഞ്ഞു ഞാനതു അറിയുമെന്ന് അവരോട് പറയാതെ പറഞ്ഞു,
നാളെ നിങ്ങളുടെ മക്കൾക്കു മുന്നിൽ അച്ഛനായി അമ്മയായി തലയുയർത്തി നിൽക്കാൻ തീർത്തും നിങ്ങൾ യോഗ്യരാണെന്ന് ബോധ്യപ്പെടുത്താൻ,
മക്കളെ
അവരാഗ്രഹിക്കുന്ന സമയത്ത് അവരുടെ രക്ഷക്കെത്തുവാൻ,
അവർക്ക്
എന്തും നിങ്ങളോടു തുറന്നു പറയാൻ ആവും വിധം അവരെ സജ്ജമാക്കുക,
.