(രചന: J. K)
ബാങ്കിലേക്ക് പോകാൻ ഇറങ്ങി ഗേറ്റ് പൂട്ടുമ്പോൾ ആണ് അതിനു മുന്നിൽ അവളുടെ സ്കൂട്ടി കണ്ടത്…
ഗേറ്റ് പൂട്ടി ബൈക്കില് കയറുമ്പോൾ അവളെ നോക്കാതിരിക്കാൻ ശ്രമിച്ചിരുന്നു…
വേഗം വണ്ടിയെടുത്ത് ബാങ്കിലേക്ക് തിരിച്ചു..
പുറകെ അവൾ വരുന്നുണ്ടെന്ന് അറിയാമായിരുന്നു ഇത് ഇന്നലെയും ഇന്നും ഒന്നും തുടങ്ങിയതല്ല കുറെ നാളുകളായി തുടങ്ങിയതാണ്…
റെയിൽവേ ക്രോസിംഗിന്റെ അവിടെ ഗേറ്റ് അടച്ചിട്ടത് പണിയായി അവൾ ഒപ്പം എത്തി..“” എത്ര നേരായി വിളിക്കുന്നു “”
എന്ന് എന്റെ തൊട്ടരികിൽ ബൈക്ക് കൊണ്ട് നിർത്തി അവൾ പറഞ്ഞു… കേൾക്കാത്തതു പോലെ ഇരുന്നു…
“””ദാസേട്ടാ… നിങ്ങളോടാ…””””“”ഗായത്രി നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്”””എന്ന് സകല നിയന്ത്രണങ്ങളും വിട്ട് അവളോട് പറഞ്ഞു ഹരിദാസ്….
“”” എനിക്ക് ഇഷ്ടമാണെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ അതിനാണോ ഇങ്ങനെ??? “””
എന്ന് ചോദിച്ചപ്പോഴേക്ക് ട്രെയിൻ വന്നിരുന്നു… അതുകൊണ്ടുതന്നെ ഒന്നും മിണ്ടിയില്ല ഹരിദാസ്.. ഗേറ്റ് ഓപ്പൺ ആയതും വേഗം വണ്ടിയും എടുത്ത് പോയി..
ബാങ്കിൽ മാനേജർ പോസ്റ്റിൽ ചെന്നിരുന്നപ്പോഴും ആകെക്കൂടി അസ്വസ്ഥമായിരുന്നു മനസ്സ്… പോക്കറ്റിൽ നിന്ന് വാലറ്റ് എടുത്തുനോക്കി അതിൽ എന്നോവച്ച ഗീതയുടെ ഫോട്ടോയിലേക്ക്….“””ഗീത “””
അതായിരുന്നു അവളുടെ പേര് അമ്മാവന്റെ മകൾ ചെറുപ്പം മുതലേ അവളോട് പ്രണയം ആയിരുന്നു… വീട്ടുകാരും നാട്ടുകാരും എല്ലാം അംഗീകരിച്ച ഒരു ബന്ധം..
ബാങ്ക് ടെസ്റ്റ് എഴുതി സെലക്ഷൻ കിട്ടിയപ്പോഴാണ് അവളെ വിവാഹം കഴിച്ചത് എല്ലാവർക്കും സന്തോഷമായിരുന്നു…. സന്തോഷത്തിന്റെ പാരമ്യത എന്നൊക്കെ വേണമെങ്കിൽ പറയാം പക്ഷേ അത് അധികകാലം ഒന്നും നീണ്ടു നിന്നില്ല….
ഇടയ്ക്കിടയ്ക്ക് അവൾക്ക് ഉണ്ടാകാറുള്ള തലവേദന ആദ്യമൊന്നും അത്ര കാര്യമായി എടുത്തില്ല പക്ഷേ പിന്നീട് അത് കൂടെ കൂടെ വന്നപ്പോഴാണ്
അടുത്തുള്ള ഡോക്ടറെ കാണിച്ചത് അയാളുടെ നിർദ്ദേശപ്രകാരമാണ് ദൂരെയുള്ള ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് കാണിച്ചത് അവരിൽ നിന്നും അവളുടെ തലയിൽ ഒരു ചെറിയ ട്യൂമർ വളരുന്നുണ്ട് എന്ന് മനസ്സിലായി
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കൊണ്ട് തന്നെ വേഗം ഓപ്പറേഷൻ ചെയ്ത് അത് നീക്കം ചെയ്യണം എന്നും..
ടെൻഷനടിച്ച് മരിക്കാറായ ദിവസങ്ങൾ അപ്പോഴാണ് അറിഞ്ഞത് അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് പിറവി എടുത്തിട്ടുണ്ട് എന്ന് ഡോക്ടറെ ചെന്ന് കണ്ടപ്പോൾ പറഞ്ഞു ഇപ്പോൾ ഇങ്ങനെ ഒരു പ്രഗ്നൻസി റിസ്കാണ് എന്ന് അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അത് ഒഴിവാക്കണമെന്നും….
അവളോട് പറഞ്ഞപ്പോൾ അവൾ ചങ്ക് പൊട്ടിക്കരഞ്ഞു പാവം…അവൾക്ക് ഈ കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് എന്നോട് വാശി പിടിച്ചു കരഞ്ഞു അത് കണ്ടു നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ….
യാതൊരു ദയവുമില്ലാതെ തന്നെ ആ വയറ്റിലെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.. അതിൽ പിന്നെ അവൾക്ക് ജീവിക്കണം എന്ന് തന്നെ ഇല്ലായിരുന്നു… തലയിലെ ഓപ്പറേഷന് കൊണ്ടുപോകുമ്പോൾ അപ്പോഴും അവൾ പറഞ്ഞത് അതാണ് എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയില്ലെ എന്ന്…
“”” കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് ഞാൻ തിരിച്ചു വന്നില്ലെങ്കിലും എന്നായിരുന്നു അവളുടെ വായ് പൊത്തി ഇങ്ങനെയൊന്നും പറയരുത് എന്ന് പറഞ്ഞു അവളില്ലാത്ത ജീവിതത്തെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു…
ചെറുപ്പം മുതലുള്ള പ്രണയം ആകെക്കൂടി ജീവിച്ചത് ഒന്നര വർഷമാണ്..
എന്തോ എല്ലാം അവൾ മുൻകൂട്ടി കണ്ടതുപോലെയായിരുന്നു ഓപ്പറേഷനിൽ നിന്ന് അവളെ എനിക്ക് ജീവനോടെ കിട്ടിയില്ല എന്റെ കുഞ്ഞിനെയും അവളെയും ഒരുമിച്ച് നഷ്ടപ്പെട്ടു….
പിന്നീട് ഇതുപോലെ ഒരു ജീവിതത്തിലേക്ക് ഞാൻ തിരിച്ച് വരാൻ ഏറെ കഷ്ടപ്പെട്ടു. കുറെനാൾ ബാങ്കിൽ നിന്ന് ലീവ് എടുത്തു പിന്നെ എല്ലാവരും നിർബന്ധിച്ചു കുറെ കൗൺസിലിംഗ് ഒക്കെ കഴിഞ്ഞതിനുശേഷം ആണ് കുഴപ്പമില്ലാത്ത ഒരു രൂപത്തിൽ എത്തപ്പെട്ടത്…..
വർഷങ്ങൾ കടന്നുപോയി ഗീതയും അവളുടെ ഓർമ്മകളും മാത്രം എന്നിൽ നിറഞ്ഞുനിന്നു അവയെ താലോലിച്ചു എന്റെ ഓരോ ദിവസങ്ങളും ഞാൻ തള്ളിനീക്കി….
അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിൽ പുതിയ ഒരു കൂട്ടർ താമസത്തിനായി എത്തുന്നത് അതിൽ ഒരു ഡിഗ്രിക്ക് പഠിക്കുന്ന സുമുഖയായ പെൺകുട്ടിയും…”’ഗായത്രി “””
എന്റെ കഥ എല്ലാം കേട്ട് അതിൽ നിന്ന് തോന്നിയ സഹതാപം കൊണ്ടാവണം ഒരിക്കൽ അവൾ എന്നോട് പറഞ്ഞു എന്നോട് അവൾക്ക് വളരെ ബഹുമാനമാണ് എന്ന് നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമ്മയിൽ ജീവിക്കുന്നവരുടെ ഉള്ളിൽ നല്ലൊരു മനസ്സുണ്ടാകും എന്ന്….
ഇങ്ങനെ ഒരാളെ അവൾ ആഗ്രഹിക്കുന്നു എന്ന്….ഒരു തമാശ കേൾക്കുന്ന ലാഘവത്തോടെ ഞാൻ അവൾ പറഞ്ഞതെല്ലാം നിസ്സാരമായി എടുത്തു. പക്ഷേ പിന്നീട് അവളുടെ ശല്യം കൂടിക്കൂടി വന്നു….
അവൾക്ക് എന്നോട് പ്രണയമാണ് എന്ന് പറഞ്ഞ് ഇപ്പോഴും പുറകെ നടക്കാൻ തുടങ്ങി ബാങ്കിലേക്ക് പോകുമ്പോൾ വരുമ്പോൾ എന്റെ വീടിന്റെ ഗേറ്റിനു പുറത്ത് എപ്പോഴും അവളെ കാണാം..
ഉള്ളിലേക്ക് വരുന്നത് ഒരു ദിവസം ഞാൻ ശക്തമായ ഭാഷയിൽ വിലക്കിയിരുന്നു. അതിനുശേഷം വീടിനുള്ളിലേക്ക് അവളുടെ ശല്യം അത്രയ്ക്ക് ഉണ്ടായിട്ടില്ല…
എല്ലാവരോടും അവൾ പോയി പറഞ്ഞു അവൾക്ക് എന്നോട് പ്രണയമാണ് എന്ന്.. അതൊക്കെ കേൾക്കുന്നതോറും ദേഷ്യമായിരുന്നു എനിക്ക് അവളോട്..
പ്രായത്തിന്റെ വെറും പൊട്ടത്തരം..
ഒരിക്കൽ ബാങ്കിലും കേറിവന്നു അധികാരം കാണിച്ചു… എല്ലാവരുടെയും മുന്നിൽ പരിഹാസ കതപാത്രമാക്കി എന്നെ…. സഹിക്കാൻ വയ്യാതെയാണ് ഞാൻ അവൾക്കിട്ട് ഒന്ന് പൊട്ടിച്ചത്… ഇനിമേലിൽ കണ്ണിനു മുന്നിൽ കണ്ടു പോകരുത് എന്ന് പറഞ്ഞു…
അതിൽ പ്രതിഷേധിച്ചാണ് അവൾ കയ്യിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്… അതറിഞ്ഞതും എന്തു കുറ്റബോധം തോന്നി ഒന്നുമില്ലെങ്കിലും അവളുടെ പ്രായത്തെ എങ്കിലും ഞാൻ മാനിക്കേണ്ടതായിരുന്നു…
വരും വരയ്കകളെ പറ്റി ചിന്തിക്കാൻ പോലും ബോധമില്ലാത്ത ചെറിയ കുട്ടിയാണ് എന്നെ സംബന്ധിച്ചിടത്തോളം അവൾ… അവളെ കാണാനായി ഞാൻ ആശുപത്രിയിലേക്ക് ചെന്നു. അവളുടെ വീട്ടുകാർക്ക് ചെറിയ ഒരു മുറു മുറുപ്പ് ഉണ്ടായിരുന്നു….അവരുടെ അനുവാദം വാങ്ങി അവളെ കാണാൻ ചെന്നു….
വളരെ സംയമനം പാലിച്ച് അവളോട് മനസ്സിലാക്കാൻ ശ്രമിച്ചു അവളെ ഞാൻ വെറുമൊരു അനിയത്തി കുട്ടിയായി മാത്രമേ കാണുന്നുള്ളൂ എന്ന് ഈ ജന്മത്തിൽ ഇനി എനിക്ക് വേറെ ഒരു തുണ ഉണ്ടാവില്ല എന്ന്
അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടായിരുന്നില്ല വീണ്ടും അവൾ എന്നോട് തർക്കിക്കാൻ നിന്നു. അവളെ വിവാഹം കഴിച്ചാൽ എന്താണ് എന്ന്….
ദേഷ്യം വന്നിരുന്നു എങ്കിലും നിയന്ത്രിച്ചു ഞാൻ അവൾക്ക് കാട്ടിക്കൊടുത്തു എന്റെ വാലറ്റ്… അതിലുള്ള എന്റെ ഗീതയുടെ ഫോട്ടോ…
“””ഇതെന്റെ ഹൃദയം ആണ് കുട്ടീ പണ്ടേ ദേ ഇവിടെ ചേർത്ത് വച്ചതാ…. ഇനി ഇതിൽ നിന്നൊരു മോചനമില്ല…. ആഗ്രഹിക്കുന്നുമില്ല… എന്നെ എന്റെ വഴിക്ക് വിടൂ… എന്ന് പറഞ്ഞു…
“”ഇനി ശല്യം ചെയ്യില്ല.. ഇഷ്ട്ടം കൊണ്ട വന്നത് എന്ന് അവളും പറഞ്ഞു.. എന്തോ അത് കേട്ടപ്പോൾ അവളോട് ഒരു വാത്സല്യം തോന്നിയിരുന്നു….
തിരികെ പോരുമ്പോൾ മനസ് നിറയെ എന്റെ ഗീത മാത്രമായിരുന്നു… അതുകൊണ്ടാണ് എതിരെ വന്ന ലോറി കാണാതിരുന്നത്…
വലിയൊരു ശബ്ദം മാത്രമേ പിന്നെ ഹരിദാസ് കേട്ടുള്ളൂ…, പിന്നെ കണ്ടത് ഗീതയെയാണ്.. അതി സുന്ദരിയായി…. തനിക്കേറെ ഇഷ്ടപ്പെട്ട ചുവന്ന പട്ടു സാരിയിൽ…. ചിരിയോടെ അവൾ അരികിൽ വന്ന് പറഞ്ഞു…
“””നിങ്ങളില്ലാതെ എനിക്കും വയ്യ ഹരിയേട്ടാ… കൊണ്ടാവാൻ വന്നതാ അതോണ്ട്…”””എന്ന്…
അവളുടെ കൂടെ പോവാൻ ഒരായിരം വട്ടം സമ്മതമായിരുന്നു ഹരിദാസന്… കാരണം അതൊന്നു മാത്രമായിരുന്നു അയാളുടെ പ്രണയം….