അന്ന് നിന്നെ ഞാൻ തല്ലിയത് നിന്റെ മകൾ ആകാൻ പ്രായമുള്ള കുഞ്ഞിനോട് നീ അപമര്യതയായിട്ടു പെരുമാറിയതിനാണ്…

മരിക്കാത്ത പ്രണയം
(രചന: സൂര്യ ഗായത്രി)

രാവിലെ തന്നെ അജ്മൽ അക്ഷമനായി ജയിലിൽ മുന്നിൽ കാത്തു നിന്നു… കഴിഞ്ഞ ആറുവർഷമായി അജ്മലിനെ ജയിലിലെ ഓരോ പോലീസുകാർക്കും നന്നായി അറിയാം….

കാരണം അവന്റെ പെണ്ണിനെ കാണുന്നതിനുവേണ്ടി മാസത്തിൽ ഒരു ദിവസമോ അതിൽ കൂടുതലോ തവണ അവൻ ജയിലിൽ എത്താറുണ്ട്……

ഇങ്ങനെയും പ്രണയിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തമോദാഹരണമാണ് അജ്മൽ……

ഇന്ന് അവനവന്റെ പ്രണയത്തെ സ്വന്തമാക്കുന്ന ദിവസമാണ് അവന്റെ ആറു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാദിറ ഇന്ന് ജയിലിൽനിന്നും മോചിതആവുന്നത്…

അജ്മലിന്റെ ചിന്തകൾ ഒരു നിമിഷം പിറകിലേക്ക് സഞ്ചരിച്ചു…..അകലെ നിന്നും അജ്മൽ വരുന്നത് കണ്ടു നാദിറ കൂട്ടുകാരികൾക്ക് പിന്നാലെ മാറി നിന്നു….

എന്താണ് അലീന കോളേജ് ഡേയ്ക്ക് തന്റെ കൂട്ടുകാരിയുടെ പാട്ട് ഇല്ലെ…

അജ്മൽ എന്തിനാ ഇതിനിടയിൽ എന്നെ വലിച്ചിടുന്നെ നേരിട്ട് ചോദിച്ചാൽ പോരെ….അവൾ പാടുന്നുണ്ടോ എന്ന്… അതും പറഞ്ഞു അലീന ലൈബ്രറിയിലേക്ക് പോയി..

നാദിറ നീ പാടുന്നില്ലേ കോളേജ് ഡേ ക്കു…ഞാൻ പാടുന്നുണ്ട്…..അതും പറഞ്ഞു അവൾ പിന്നിലേക്ക് നീങ്ങി നിന്ന്..

അതെന്താ പെണ്ണെ എന്നെ കാണുമ്പോൾമാത്രം ഈ നാണം.. മറ്റാരെയും കാണുമ്പോൾ ഈ നാണം ഇല്ലല്ലോ….

അത് അജ്മലിനോട് അല്ലെ എന്റെ പ്രണയം.. അപ്പോൾ പിന്നെ ഞാൻ മറ്റാരെയും കാണുമ്പോൾ നാണിക്കേണ്ട കാര്യം ഉണ്ടോ………….സെന്റ് തെരസിസ്‌ കോളേജിൽ.. പിജിസ്റ്റുഡന്റസ് ആണ് അജ്മൽ….

നാദിറ ഡിഗ്രി സെക്കന്റ്‌ ഇയർ സ്റ്റുഡന്റ. രണ്ടുപേരും തമ്മിൽ ഇഷ്ടത്തിലാണ് പക്ഷെ നാദിറ അജ്മലിന്റെ കാണുമ്പോൾ കൂട്ടുകാരി മാരുടെ പിന്നിലേക്ക് ഒളിക്കും…..

സമൂഹത്തിൽ ഉയർന്ന നിലയും വിലയും ഉൾ അബ്ദുള്ളഹാജിയുടെ മകനാണ് അജ്മൽ….. അജ്മൽ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്നപേരിൽ ഒരുപാട് സ്ഥാപനങ്ങൾ അവർക്കുണ്ട്…. പക്ഷെ അതിന്റെ പൊലിമ ഒന്നും അജ്മലിന് ഇല്ല…….

നാദിറ മീൻവിറ്റു ഉപജീവനം കഴിക്കുന്ന റഹിമിന്റേം സുൽഫിത്തിന്റെയും മകളാണ്..

വളരെ കഷ്ടപ്പെട്ടിട്ട് ആണെങ്കിലും റഹിം മകളെ പഠിപ്പിക്കുന്നുണ്ട്… പഠിക്കാൻ മിടുക്കിയാണ് നാദിറ… നാദിറയുടെ ഇളയവൻ നാഥേഷ്…. അവൻ പ്ലസ് ടു വിലാണ്…….. നാലുപേരും അടങ്ങുന്ന കുടുംബം………

നാദിറയ്ക്കു സ്വപ്നം കാണുന്നതിലും അപ്പുറത്താണ് അജ്മലും ആയുള്ള ബന്ധം.. അബ്ദുള്ള ഹാജി മകന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും മുൻ‌തൂക്കം നൽകുന്ന അച്ഛനാണ്..

പക്ഷെ ഉമ്മ സൽമ ബീബി സോഷ്യൽ സ്റ്റാറ്റസ് എന്നാ മാറാലയിൽ കുടുങ്ങി കിടക്കുവാണോ… ഒരു തരത്തിലും ഈ ബന്ധത്തിന് അമ്മ സമ്മതിക്കില്ല….. അജ്മലിന് അത് നല്ലതുപോലെ അറിയാം….

പക്ഷെ എന്ത് കാരണം കൊണ്ടും നാദിറയെ അവനു വേണ്ടെന്നു വയ്ക്കാൻ കഴിയുമായിരുന്നില്ല… അത്രമാത്രം അവന്റെ ഉള്ളിൽ നാദിറ വേരുറച്ചു പോയിരുന്നു……

അജ്മൽ രാവിലെ നേരത്തെ തന്നെ കോളേജിൽ എത്തി.. നേരെ ഓഡിറ്റോറിയത്തിൽ ചെന്ന്…
പ്രോഗ്രാമിന് വേണ്ട അവസാന മിനുക്കു പണികൾ നടക്കുവാണ്.. അജ്മൽ നടന്നു നേരെ നാദിറയുടെ ക്‌ളാസിന് മുന്നിൽ എത്തി….

എന്റെ പെണ്ണെ നന്നായിട്ടുണ്ട്.. നിനക്ക് ചുരിദാറിനെക്കാൾ കൂടുതൽ ചേരുന്നത് സാരീ ആണ് എന്നാ മൊഞ്ച ഇപ്പോൾ നിന്നെ കാണാൻ………

അലീനയുടെ പറച്ചിൽ കേട്ട് അജ്മൽ പതിയെ ക്ലാസ്സിലേക്ക് നോക്കി…. അവിടെ മൊഞ്ചത്തിയായി നാദിറ അവളെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു…. ഒരുവേള ശ്വാസം എടുക്കാൻ പോലും മറന്നു അവൻ നോക്കി നിന്നു………

ക്ലാസ്സിൽ നിന്നും പുറത്തേക്കു വന്ന നാദിറ അജ്മലിന്റെ കണ്ടു….. ആകെ കിളിപാറി നിന്നു…..

അലീന അവളെ പിടിച്ചു മുന്നിലേക്ക്‌ നിർത്തി… എന്തിനാ പെണ്ണെ ഈ നാണം വേറെ ആരും അല്ലല്ലോ നിന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ……..

ഞാൻ എന്തായാലും സ്റ്റേജിലേക്കു ചെല്ലട്ടെ. നീ വന്നാൽ മതി.. അലീന അതും പറഞ്ഞു അവിടെ നിന്നും പോയി…..

അലീനയുടെ പിന്നാലെ നാദിറയുടെ കണ്ണുകൾ നീണ്ടു… അവൾ വേഗം പിന്നോക്കം നീങ്ങി നിന്നു…..

എന്താണ് നിനക്ക് എന്നെ പേടി ആണോ നാദിറ……അവൾ ഇല്ലെന്നു ചുമൽ കുലുക്കി കാണിച്ചു….. പിന്നെന്തിനാ മുഖത്തു ഈ പരിഭ്രമം…

ഒന്നുമില്ല…നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ നിന്റെ വിരൽ തുമ്പിൽ പോലും ഞാൻ തൊടില്ല….അങ്ങനെ വിശ്വാസം ഇല്ലായിമ ഒന്നുമില്ല എന്നാലും…..

അപ്പോൾ ഞാൻ ഈ കയ്യിൽ ഒന്ന് തൊട്ടോട്ടെ……. അജ്മൽ പതിയെ കൈ നീട്ടി നദിരയുടെ കയ്യിൽ പിടിച്ചു…..നാദിറ വേഗത്തിൽ കൈ വലിച്ചു…..

ക്ലാസ് മുറിയുടെ വാതിലിനു മറവിൽ മാറി നിന്നു… അജ്മൽ അവൾക്കടുത്തു വന്നു അവളുടെ മുഖത്തേക്ക് നോക്കി…..

പിടക്കുന്ന കണ്ണുകൾ…. മൂക്കിൽതുമ്പിൽ വിയർപ്പു പൊടിഞ്ഞിരിക്കുന്നു……… ചുണ്ടുകൾ വിറക്കുന്നു…… അജ്മൽ പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു……

പെണ്ണെ ഒന്ന് എങ്ങി കൊണ്ട് അവനെ നോക്കി…. അജ്മലിന്റെ മുഖം കുനിഞ്ഞു വന്നു നദിറയുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു….. പെണ്ണിന്റെ കണ്ണുകൾ പതിയെ അടഞ്ഞു……..

ആ കണ്ണുകളിലും അജ്മൽ ചുംബനം ചാർത്തി…… കവിളുകൾ ചുവന്നു തുടുത്തു റോസാപൂ പോലെ ആയി…… എന്റേതാണ് എന്നാ പൂർണ്ണ ഉറപ്പിൽ ചെയ്തതാണ്….. അത്രക്ക് എനിക്ക് ഇഷ്ടമാണ്…….

പോയിക്കോ… നേരം വൈകണ്ട…….
പിന്നെ ആൾ ദി ബെസ്റ്റ്…… നന്നായി പാടണം കേട്ടോ ഞാൻ മുന്നിൽ തന്നെ കാണും………

നാദിറ വേഗം ഓഡിറ്റോറിയത്തിലേക്കു പോയി….. പിന്നാലെ അജ്മലും….പരിപാടികൾ കഴിഞ്ഞപ്പോൾ സമയം ഏറെ ആയിരുന്നു…… ഇരുൾ പരന്നു തുടങ്ങി…. നാദിറ വേഗം ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു….. ഏറെ നേരം കാത്തുനിന്നിട്ടും ബസ് വന്നില്ല……

അപ്പോഴാണ് അജ്മൽ അവിടേക്കു വന്നത്… താൻ എന്താ എന്നോട് പറയാതെ വന്നത്… ഇതിപ്പോൾ എത്ര നേരമായി ഞാൻ കൊണ്ട് വിടാം ഇപ്പോൾ തന്നെ നന്നേ ഇരുട്ട് വീണു…..

നാദിറ ആദ്യം ഒന്ന് മടിച്ചു പിന്നെ അജ്മലിന്റെ കൂടെ ബൈക്കിൽ കയറി……..ഇവിടെ നിർത്തിയാൽ മതി…ടോ ഞാൻ വീട്ടിൽ കൊണ്ട് വിടാം…

വേണ്ട…. ആരെങ്കിലും കണ്ടാലോ….. ഇവിടുന്നു രണ്ടു വളവു കഴിഞ്ഞാൽ വീടായി.. ഞാൻ പോയിക്കൊള്ളാം…

എന്നാൽ ശെരി.. ഞാൻ പോട്ടെ…അജ്മൽ ബൈക്കും എടുത്തു അവിടെ നിന്നും പോയി..നാദിറ സ്പീടിൽ നടക്കാൻ തുടങ്ങി……

വളവുതിരിഞ്ഞു കുറച്ചു ആയപ്പോൾ പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടു…നാദിറയ്ക്കു പെട്ടെന്ന് നട്ടെല്ലിലൂടെ ഭയം ഇരച്ചു കയറി……..

പേടിച്ചു നിന്നാൽ പറ്റില്ല അവൾ കുറച്ചു കൂടി വേഗത്തിൽ നടക്കാൻ തുടങ്ങി…..ഇപ്പോൾ കാലടി ഒച്ച കുറച്ചു കൂടി അടുത്തേക്ക് വരുന്നു…..

നാദിറ പെട്ടെന്ന് പിന്തിരിഞ്ഞു നിന്നു…. മനസ്സിൽ നിറഞ്ഞ ഭയത്തിന്റെ മുകളിൽ ആയി ധൈര്യത്തിന്റെ ആവരണം അണിഞ്ഞു……..

അവളുടെ പിന്നാലെ വന്നവർ ഒന്ന് നിന്നു…. നാട്ടിലെ അറിയപ്പെടുന്ന പോക്കിരികൾ ആയ വാസുവും കൂട്ടാളിയും ആയിരുന്നു..

കാണുമ്പോൾ തന്നെ അറിയാം രണ്ടുപേരും നന്നായി കുടിച്ചിട്ടുണ്ട്…. ഉള്ളിലെ പരിഭ്രമം മറച്ചു നാദിറ നടപ്പിന്റെ വേഗം കൂട്ടി അപ്പോഴേക്കും വാസുവും കൂട്ടാളിയും അവളുടെ മുന്നിലെത്തി………

നിങ്ങൾ വഴിയിൽ നിന്നും മാറു എനിക്ക് പോകണം……അങ്ങനെ നിയങ്ങു മിടുക്കിയായി പോയാലോ… നമ്മൾ തമ്മിൽ ചെറിയ ഒരു കടം ബാക്കി ഇല്ലേ……..

അന്ന് നീ അത്രേം ആൾക്കാരുടെ മുന്നിൽ വച്ചു എന്നെ കൈ നീട്ടി അടിച്ചപ്പോൾ മുതൽ ഞാൻ നോക്കി വച്ചേക്കുവായിരുന്നു… ഇന്നാണ് ഒതുക്കിന് കിട്ടിയത്… അപ്പോൾ പിന്നെ ഞാൻ ആ അവസരം മുതലാക്കണ്ടേ……..

വാസു നാദിറയുടെ അടുത്തേക്ക് നീങ്ങി അവളുടെ കയ്യിൽ കടന്നു പിടിച്ചു.. നദിറയിൽ പെട്ടെന്ന് ഭയം വന്നു മൂടി എങ്കിലും അവൾ വേഗം ആ കൈ തട്ടിമാറ്റി.. എന്നിട്ട് വാസുവിന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു….

അടുത്തേക്ക് വന്ന വാസുവിന്റെ ശിങ്കിടിയെ ആഞ്ഞു ഒന്ന് തൊഴിച്ചു അയാൾ നേരെ ഇടവഴിയിലെ ചാലിൽ വീണു……വാസു വിന്റെ കണ്ണുകൾ ചുമന്നു….. ദേഷ്യം അതിന്റ മൂർദ്ധന്യാവസ്ഥയിൽ എത്തി…

നീ എന്നെ തല്ലാറായി അല്ലേടി വാസു നദിറയുടെ മുടിക്കുത്തിൽ പിടിച്ചു മുഖം അവന്റെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു അപ്പോഴേക്കും അവളുടെ കാലുകൾ ശക്തിയായി വാസുവിന്റെ നാഭിയിൽ തൊഴിച്ചു…

അയാൾ നിലവിളിയോടെ നിലത്തേക്ക് ഇരിന്നു….. നാദിറ ഒന്നുകൂടി തൊഴിച്ചു അയാളെ……

അന്ന് നിന്നെ ഞാൻ തല്ലിയത് നിന്റെ മകൾ ആകാൻ പ്രായമുള്ള കുഞ്ഞിനോട് നീ അപമര്യതയായിട്ടു പെരുമാറിയതിനാണ്….. ഇനി നീ ആരോടും ഈ രീതിയിൽ ഇടപെടരുത്…

നാദിറ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും വാസു അവളുടെ സാരീയിൽ വലിച്ചു പിടിച്ചു… അവളെ ചേർത്ത് പിടിച്ചു…

കൈകൾ രണ്ടും പിന്നിലാക്കി വളച്ചു പിടിച്ചു പ്രതിരോധിക്കാൻ ഉള്ള അവസരം അവൾക്കു നഷ്ടമായി…..

അപ്പോഴേക്കും അവന്റെ കൂട്ടാളിയും എത്തി അവൻ തോർത്ത്‌ കൊണ്ട് കൈകൾ കെട്ടിവച്ചു…… നിലവിളിക്കാൻ തുടങ്ങിയ പെണ്ണിന്റെ വായിൽ അവളുടെ സാരിയുടെ തുമ്പു വലിച്ചു കുത്തി നിറച്ചു…

അവളെ രണ്ടുപേരും കൂടി വലിച്ചു വാഴത്തോട്ടത്തിലേക്കു കൊണ്ടുപോയി…… സർവ ശക്തിയും എടുത്തു തടയാൻ ശ്രമിച്ചു നാദിറ….

തടുക്കാൻ നോക്കിയവളുടെ മുഖത്തു മാറി മാറ്റി. അയാൾ അടിച്ചു….പെട്ടെന്ന് നാദിറ വാസുവിനെ കാൽ ഉയർത്തി ചവിട്ടി… അയാൾ നിലത്തേക്ക് വീണതും സഹായിയെ തള്ളിമാറ്റി അവൾ ഓടി…

ഓടി ചെന്ന് കയറിയത് വളപുരയിൽ ആയിരുന്നു… അവിടെ അവൾ പതുങ്ങി ഇരുന്നു……. പുറത്തേക്കു ജനലിലൂടെ നോക്കുമ്പോൾ കണ്ടു വളപ്പുര ലക്ഷ്യമാക്കി വരുന്ന വാസുവിനെ….

നാദിറ ചുറ്റും നോക്കി….. അവിടെ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്നും ഒരു തടി കഷ്ണം കയ്യിൽ എടുത്തു…… അതുമായി പതുങ്ങി ഇരുന്നു……. വാസു വളപ്പുരയിൽ കയറിയതുo നാദിറ പതുങ്ങി…..

ആകെ ഒന്ന് നോക്കിയിട്ട് പിന്തിരിയാൻ തുടങ്ങുമ്പോൾ ആണ് വാസു നാദിറയുടെ ഷാളിന്റെ അറ്റം അവന്റെ കണ്ണുകളിൽ ഉടാ ക്കിയത് പിന്നിലൂടെ വന്ന വാസു നാദി റ യുടെ വായിൽ പൊത്തിപ്പിടിച്ചു…

ഏറെ നേരത്തെ ബലപ്രയോഗത്തിലൂടെ ഒടുവിൽ നാദിറയുടെ കണ്ണുകൾ മേൽപ്പോട്ട് ചലിച്ചു… പെട്ടെന്ന് നാദിറ വാസുവിനെ കുടഞ്ഞെറിഞ്ഞു… കയ്യിൽ നിന്നും ഊർന്നു നിലത്തേക്ക് വീണ വടി തപ്പിയെടുത്തു.

വാസുവിനെ നെറുകം തലയിൽ മാറിമാറി അടിച്ചു….. എങ്ങനെയും രക്ഷപ്പെടണം എന്ന ഒറ്റ ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ………..

ഒടുവിൽ അവൾ തളർന്നു നിലത്തേക്ക് ഇരുന്നു…… അപ്പോഴാണ് വാസു വിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാത്തത് നാദിറ ശ്രദ്ധിച്ചത്….. തല പൊട്ടി ചോരയൊലിപ്പിച്ച് കിടക്കുന്ന വാസുവിന്റെ അടുത്തേക്ക് നാദിറ നിരങ്ങിനിങ്ങി…

അടുത്ത ചെന്നിരുന്ന നാദിറ വാസുവിനെ കുലുക്കി വിളിക്കുകയും മറ്റും ചെയ്തിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല….

നിന്റെ മൂക്കിൻ തുമ്പിൽ നാദിറ തന്റെ കൈകൾ ചേർത്തു വച്ചു… ഇല്ല അനക്കം ഒന്നുമില്ല അവൾ പെട്ടെന്ന് പിന്നോക്കം മറിഞ്ഞുവീണു……

വാസു മരിച്ചിരിക്കുന്നു താനാണ് അയാളെ കൊന്നത്…….. സ്വന്തം മാനം രക്ഷിക്കുന്നതിനു വേണ്ടി തനിക്കൊരാളെ കൊല്ലേണ്ടി വന്നു……….

നാദിറ വേഗം അവിടെ നിന്നും എഴുനേറ്റു….ഫോൺ തപ്പി എടുത്തു അജ്മലിന്റെ വിളിച്ചു…. പൊട്ടികരച്ചിലോടെ അവനോടു കാര്യങ്ങൾ അവതരിപ്പിച്ചു………

അവൻ ആവുന്നപോലെ അവളെ ആ ശ്വസിപ്പിച്ചു…….. ഫോൺ കട്ട് ചെയ്തു നാദിറ അവിടെ തന്നെ ഇരുന്നു.. അപ്പോഴാണ് ബാഗിനെ കുറിച് ചിന്തിച്ചത്..

അവൾ വേഗം പുറത്തേക്കിറങ്ങി വാഴ തോട്ടത്തിലൂടെ നടന്നു….. അവൾ വളവിലേക്ക് കയറി…

അപ്പോഴേക്കും അതുവഴി കടന്നുപോയ നാട്ടുകാരിൽ ചിലർ അവളെ കണ്ടിരുന്നു അഴിഞ്ഞുലഞ്ഞ തലമുടി സ്ഥാനംമാറിയ വേഷവുമായി നിൽക്കുന്ന കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന

അവളുടെ അടുത്തേക്ക് നാട്ടുകാർ എത്തി സംഭവം അന്വേഷിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നാദിറ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു ഇതിനിടയിൽ ആരൊക്കെയോ ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു…

അജ്മൽ എത്തുന്നതിനു മുമ്പേ തന്നെ പോലീസുകാർ എത്തുകയും നാദിറയെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു…. പൊലീസുകാർക്കൊപ്പം സർവതും നഷ്ടപ്പെട്ടു പോകുന്നവളെ നോക്കി അജ്മൽ നോക്കി നിന്നു….

നാദിറ സ്റ്റേഷനിലെത്തിയപ്പോൾ തന്നെ അജ്മലും അവർക്കൊപ്പം സ്റ്റേഷനിലെത്തിയിരുന്നു….

പത്രങ്ങളും മീഡിയ എല്ലാം തന്നെ നാദിറയുടെ കേസ് ഏറ്റെടുത്തു ഒടുവിൽ കേസ് കോടതിയിലെത്തി നാസർക്ക വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊണ്ട് അജ്മലും വാപ്പയും കൂടെ ഉണ്ടായിരുന്നു… ഒടുവിൽ കോടതി ആറ് വർഷത്തേക്ക് നാദിറയെ ശിക്ഷിച്ചു……..

ശിക്ഷ ഏറ്റുവാങ്ങി തലകുനിച്ചു പോകുന്നവളുടെ അടുത്തേക്ക് അജ്മല് ഓടിയെത്തി……..

അവളുടെ മുന്നിൽ ചെന്ന് നിന്ന അജ്മലിനെ നാദിറ ഒന്ന് നോക്കുക പോലും ചെയ്തില്ല……

അവളുടെ മുഖം അവൻ പതിയെ ഉയർത്തി എന്തിനാ നീ തലകുനിച്ചു നിൽക്കുന്നെ നിന്റെ മാനം രക്ഷിക്കാൻ നിനക്കിതു ചെയ്യേണ്ടി വന്നു….. അതിനു നിനക്ക് ശിക്ഷയും വിധിച്ചു….

അതിന്റെ നാണക്കേടാണോ……. അയാൾ ഒരു നികൃഷ്ട ജന്മം ആയിരുന്നു…… അയാളെ പോലെ ഉള്ളവർ സമൂഹത്തിനു തന്നെ ദോഷം ആണ്… അതുകൊണ്ട് ചത്തത് തന്നെയാണ് നല്ലത്….

ഞാൻ കാത്തിരിക്കും ഇനി എത്ര വർഷം ആയാലും നിനക്കുവേണ്ടി….. അതുകൊണ്ട് പോയിട്ട് വാ….. അവൻ അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു……. നാദിറ….. വേഗം അവിടെ നിന്നു നടന്നു നീങ്ങി

ജയിൽ നടപടി ക്രമങ്ങൾ ഒക്കെ പൂർത്തിയാക്കി നാദിറ പുറത്തേക്കിറങ്ങി…ആറു വർഷo കഴിഞ്ഞു തന്റെ പ്രണയം സ്വന്തം ആകുന്ന ആ നിമിഷത്തെ.. അജ്മൽ വേഗം അവൾക്കു അടുത്തേക്ക് വന്നു……. അവളെ വാരി പുണർന്നു…..

അജ്മലിന്റെ വാപ്പയും അവനൊപ്പം ഉണ്ടായിരുന്നു. തന്റെ മകനു നദിറയോടുള്ള പ്രണയം മനസിലാക്കിയ അജ്മലിന്റെ ഉമ്മ നദിറയെ അംഗീകരിക്കാൻ തയ്യാറായി….

എല്ലാപേരും ചേർന്നാണ് നദിറയെ സ്വീകരിക്കാൻ എത്തിയത്……. അവർക്കൊപ്പം വാപ്പയെയും അനിയനെയും കൂടെ കണ്ടു അവൾ പൊട്ടിക്കരഞ്ഞു….

ഇത്രയും നാൾ എല്ലാത്തിനും അജ്മലും കുടുംബവും അവൾക്കു കൂട്ടായി ഉണ്ട് എന്നത് നദിറയെ തെല്ലോന്നും അല്ല സന്തോഷിപ്പിച്ചത്………

നാദിരയുടെ കയ്യും ചേർത്ത് പിടിച്ചു അജ്മൽ പുതിയ ഒരു ജീവിതത്തിലേക്ക് ചുവടു വച്ചു……

Leave a Reply

Your email address will not be published. Required fields are marked *