ആദ്യരാത്രിയിൽ തന്നെ അയാൾ അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ചവെച്ചു..ഒരു മുറിയിൽ മധുരകരമായ ജീവിതത്തിന്റെ തുടക്കം സ്വപ്നം കണ്ടിരുന്നവൾക്ക്

(രചന: J. K)

അവളുടെ കഥകൾ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ ഇരുന്നു സഞ്ജു..

“” നോക്കൂ നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്ക് അത്ര വലിയ എക്സ്പീരിയൻസ് ഒന്നും ആയിട്ടില്ല ഒരു സീനിയർ വക്കീലിന്റെ കീഴിലായിരുന്നു ഇതുവരെ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ട് വെറും മൂന്നു മാസമേ ആയുള്ളൂ ഞാൻ ഇത്രയും വലിയ കേസൊക്കെ ഏറ്റെടുത്താൽ… “”

കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ടല്ല അവൾ പറഞ്ഞ, അവളുടെ കഥകേട്ട് അതിലുള്ളവർക്ക് എന്തായാലും ശിക്ഷ ലഭിക്കണം എന്ന് തോന്നി. താൻ കാരണം അതിൽ അല്പം പോലും കുറഞ്ഞു കൂടാ..

കാരണം ഇത്ര നാളുകൊണ്ട് അത്രമേൽ അനുഭവിച്ചിട്ടുണ്ട് ഈ പാവം പെൺകുട്ടി ഏറി പോയാൽ ഇരുപത്തി മൂന്നോ നാലോ വയസ്സ് കാണും..

അപ്പോഴേക്കും ധൃതി കൂടി പിടിച്ച് ആ കുട്ടിയെ കല്യാണം കഴിച്ചു കൊടുത്ത വീട്ടുകാരോട് ആയിരുന്നു ആദ്യം ദേഷ്യം തോന്നിയത്..

ഒടുവിൽ ഈ കേസ് താൻ ഏറ്റെടുക്കാം എന്ന് അവൾക്ക് ഉറപ്പു നൽകിയിട്ടാണ് അവൾ അവിടെ നിന്നും പോയത്..

അവൾ പോയപ്പോഴും ഉള്ള നിറയെ അവൾ പറഞ്ഞതായിരുന്നു..
അവളുടെ പേരും സഞ്ജു ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…
അതെ വൃന്ദ””
അതായിരുന്നു അവൾ പറഞ്ഞ അവളുടെ പേര്..

അമ്മ ചെറുപ്പത്തിലെ മരിച്ചതാണ് രണ്ടാനമ്മയാണ് ഉണ്ടായിരുന്നത്.. അച്ഛനെ പാട്ടിലാക്കി വെച്ചിരുന്നു രണ്ടാനമ്മ അതുകൊണ്ടുതന്നെ അച്ഛന്റെ മേൽ എല്ലാ നിയന്ത്രണവും അവർക്ക് ആയിരുന്നു…..

ഒരു കല്യാണാലോചന വന്നപ്പോൾ ഒന്നും ചിന്തിക്കാതെയാണ് അവർ അവളെ കൈപിടിച്ചു കൊടുത്തത്…
അതിൽ അവർക്ക് ഒരുപക്ഷേ എന്തെങ്കിലും ലാഭവും ഉണ്ടായിക്കാണും പക്ഷേ അതിന്റെ പരിണിതഫലം മുഴുവൻ അനുഭവിക്കേണ്ടിവന്നത് ആ പാവം പെൺകുട്ടിയാണ്..

നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്റെ കയ്യും പിടിച്ച് അയാളുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന അവൾക്ക് അനുഭവിക്കേണ്ടിവന്നത് വളരെ വലിയ ദുരിതങ്ങളാണ്…

വിവാഹം കഴിഞ്ഞതും അന്നുതന്നെ അവളെയും കൊണ്ട് അയാൾ മറ്റൊരു സ്ഥലത്തേക്ക് യാത്രയായിരുന്നു ഒരു രാവും പകലും ട്രെയിനിൽ ഇരുന്നു കഴിച്ചുകൂട്ടി പിന്നീട് എത്തിയത് ബോംബെയിൽ ആയിരുന്നു…

ഒരു ചെറിയ വീട്ടിനുള്ളിലേക്ക് അയാൾ അവളെ കൊണ്ടുപോയി ഇനിമുതൽ ഇതാണ് നമ്മുടെ വീട് എന്ന് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായിരുന്നു ചെറിയതാണെങ്കിലും അവൾക്ക് ശ്രമിച്ചാൽ അവിടം സ്വർഗ്ഗമാകും എന്ന് വിശ്വാസം ഉണ്ടായിരുന്നു…. സ്നേഹം കൊണ്ട് തീർക്കുന്ന ഒരു സ്വർഗ്ഗം…

സ്നേഹിക്കപ്പെട്ടും സ്നേഹിച്ചും ഇനിയുള്ള നാളുകൾ അവിടെ തള്ളി നീക്കുന്നതിനെ പറ്റി സ്വപ്നം കണ്ടവൾ അറിഞ്ഞിരുന്നില്ല തനിക്കായി കുഴിച്ചുവച്ച ചതിക്കുഴിയെപ്പറ്റി….

ആദ്യരാത്രിയിൽ തന്നെ അയാൾ അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ചവെച്ചു..ഒരു മുറിയിൽ മധുരകരമായ ജീവിതത്തിന്റെ തുടക്കം സ്വപ്നം കണ്ടിരുന്നവൾക്ക് മുന്നിൽ അപരിചിതനായ ഒരാൾ വന്നപ്പോൾ അവൾ അലറി കരഞ്ഞത് അവളുടെ കഴുത്തിൽ താലികെട്ടിയവന്റെ പേരും വിളിച്ചായിരുന്നു അവൾ അറിഞ്ഞിരുന്നില്ല അയാൾ തന്നെയാണ് ഇതിനെല്ലാം പുറകിൽ എന്ന്….

അയാളുടെ ബലിഷ്ടമായ കാര്യങ്ങൾ കൊണ്ട് അവളെ കീഴ്പ്പെടുത്തുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല ഊഴവും കാത്ത് ഇനിയും രണ്ടു മൂന്നു പേർ പുറത്ത് നിൽക്കുന്നുണ്ട് എന്ന്..

അതെല്ലാം കണ്ട് നിർവൃതിയടഞ്ഞ് മദ്യത്തിന്റെ ലഹരി നുണഞ്ഞ് ചിരിയോടെ തന്റെ ഭർത്താവ് എന്ന് പറയുന്നവൻ അവിടെ ഇരിക്കുന്നുണ്ട് എന്ന്…

കാട്ടുമൃഗങ്ങളുടെ ശൗര്യത്തോടെ തന്നെ കീഴ്പ്പെടുത്തുന്നവർക്ക് മുന്നിൽ നിസ്സഹായയായി അവൾക്ക് കിടന്നു കൊടുക്കാനേ കഴിഞ്ഞുള്ളൂ ഒരു ചെറുവിരൽ കൊണ്ടുപോലും പ്രതികരിക്കാൻ അവളപ്പോൾ അശക്ത ആയിരുന്നു ..

അവൾ പാടെ തകർന്നു മാനസികമായി പോലും വീണ്ടും പലകുറി ഇത് ആവർത്തിച്ചപ്പോൾ സ്വയം ജീവഛവം പോലെ അവൾക്കവിടെ നിൽക്കേണ്ടി വന്നു…. തനിക്ക് സംഭവിച്ച കാര്യത്തിൽ ആകെ തകർന്നവൾക്ക് അതിനെതിരായി ഒരു തീരുമാനം എടുക്കാൻ പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ല…

ഇതിനിടയിൽ എപ്പോഴൊക്കെയോ അവൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു അതിനൊക്കെ അയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നത്രേ അവൾക്ക് രക്ഷപ്പെടാൻ പോലും ഭയമായി തുടങ്ങി..

അവിടെ നിൽക്കാനും വയ്യായിരുന്നു മാംസം കൊതിച്ചു വരുന്നവരുടെ ഉപദ്രവം സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു.

ഒരിക്കൽ ആരുടേത് എന്നറിയാത്ത ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ നാമ്പിട്ടപ്പോൾ അതിനെയും അയാൾ കൊന്നു കളയാൻ ശ്രമിച്ചു…

അതിന് സമ്മതിക്കാതിരുന്ന അവളുടെ അടിവയറ്റിലേക്ക് തൊഴിച്ചു.. ചുവന്ന കട്ട ചോരയോടൊപ്പം അവളുടെ സ്വപ്നവും അവൾക്ക് നഷ്ടപ്പെട്ടിരുന്നു…

അന്നേരമാണ് അവളിലെ ഭയം പൂർണമായും ഇല്ലാതായത്.. കുടിച്ച് ലക്ക് കെട്ട് കിടന്നിരുന്നവന്റെ തലയിലേക്ക് കയ്യിൽ കിട്ടിയ ഇരുമ്പു വടി കൊണ്ട് ആഞ്ഞ് ആഞ്ഞ് അടിച്ചത്…

അവനെ കൊല്ലണമെന്ന് കരുതി തന്നെയാണ് ചെയ്തത് പക്ഷേ ദൈവം അവളോട് കരുണ കാണിച്ചില്ല അവിടെയും അയാൾ മരിച്ചില്ല..

അപ്പോഴേക്കും അവൾ അവിടെ നിന്നും രക്ഷപ്പെട്ട സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു പക്ഷേ സ്വന്തം വീട്ടിൽ കയറാൻ പോലും അവിടെയുള്ളവർ അനുവദിച്ചില്ല നിന്റെ കല്യാണം കഴിഞ്ഞതാണ് ഇനി അവിടെയാണ് സ്ഥാനം എന്ന് പറഞ്ഞു അവർ ഇറക്കി വിട്ടു എന്ന്..

ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ അവൾക്ക്
മാത്രമായിരുന്നു കുറ്റം കണ്ടമാനം ജീവിച്ചവൾക്ക് ഇവിടെ ഇനി സ്ഥാനമില്ല എന്ന് പറഞ്ഞത്രേ..

ഏറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വരും അവളുടെ ഭർത്താവ് എന്ന് പറയുന്ന ആൾക്ക് അവിടെ നിന്നും ഡിസ്ചാർജ് ആയതും നാട്ടിലേക്ക് തിരക്കി വരും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു…

അത് മനസ്സിൽ വച്ചതുകൊണ്ടാവാം അയാൾ പോലീസുകാർ വന്നു ചോദിച്ചപ്പോൾ ഇതൊരു ആക്സിഡന്റ് ആണ് എന്ന് മാത്രം പറഞ്ഞത് അവളെ പറ്റി ഒന്നും പറയാതിരുന്നത്…
ഇനി അയാളോടൊപ്പം പോയാൽ അവളുടെ ജീവിതം എത്രമാത്രം ദുസഹം ആകും എന്ന് അവൾക്കറിയാമായിരുന്നു..

തന്നെ ഒന്ന് ചേർത്തു പിടിക്കാൻ അയാളെ എതിർക്കാനും തന്റെ ഭാഗത്ത് ആരും തന്നെയില്ല അതുകൊണ്ടാണ് നിയമസഹായം തേടാം എന്ന് കരുതിയത്..

ആരാണെന്നറിയില്ല ചിലപ്പോൾ വല്ല ഓട്ടോക്കാരും ആകും അവളെ ഇവിടെ എത്തിച്ചത്…

അവൾക്ക് വേണ്ടുന്നതെല്ലാം ചെയ്തുകൊടുക്കാൻ മനസ്സ് പറഞ്ഞു..
അങ്ങനെയാണ് ഈ കേസ് ഏറ്റെടുത്തത്…
അതിൽ അവളെ ഉപദ്രവിച്ചവർക്കെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നത് കണ്ടിരുന്നു..

അവളുടെ രണ്ടാനമ്മയ്ക്ക് അച്ഛന് ഭർത്താവ് എന്ന് പറയുന്ന ആൾക്ക്… അയാൾക്ക്…

എല്ലാം കഴിഞ്ഞപ്പോഴും അവളുടെ മുഖത്ത് കണ്ടത് ഇനിയെങ്ങോട്ട് പോകും എന്ന ആവലാതിയായിരുന്നു…അതുകൊണ്ടുതന്നെ ഇത്തിരി മടിയോടെ ചോദിച്ചു..

“” എടോ തനിക്ക് വിരോധമില്ലെങ്കിൽ ഈ കഴുത്തിൽ ഞാനൊരു താലികെട്ടിക്കോട്ടെ എന്ന്…തന്നോടുള്ള സഹതാപം കൊണ്ടോന്നുമല്ല ശരിക്കും ഇഷ്ടമായിട്ട് തന്നെയാ ഇത്രയും നാളുകൾ കൊണ്ട് താനെന്തോ എന്റേ മനസ്സിൽ കയറിപ്പോയടോ… “”

പറ്റില്ല എന്ന് പറഞ്ഞവൾക്ക് ഒരുപാട് കാരണങ്ങൾ നിരത്താൻ ഉണ്ടായിരുന്നു..
അതൊന്നും പക്ഷേ കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല..

പ്രണയം സ്നേഹം ഇതൊന്നും ജീവിതത്തിൽ അറിയാത്തതു കൊണ്ടാവാം ഒരുപാടൊന്നും എന്നെ എതിർത്തുനിൽക്കാൻ ആ പാവം പെണ്ണിന് കഴിയാഞ്ഞത്…

ഇന്നവൾ എന്റേതാണ് എന്റെ മാത്രം.. സ്നേഹം കൊണ്ട് എന്നെ വിർപ്പ് മുട്ടിക്കുന്ന എന്റെ പെണ്ണ്…

അവൾക്ക് സംഭവിച്ചത് എന്തും തന്നെ ആയിക്കോട്ടെ പക്ഷേ അതൊന്നും എനിക്ക് ഒരു വിഷയമേ അല്ല കാരണം അതിലൊന്നും അവളുടെ ഒരു മനസ്സറിവും ഇല്ല എന്ന് എനിക്കറിയാം ആയിരുന്നു…

അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മറ്റാരുടെയൊക്കെയോ തെറ്റുകളാണ്… അതിന് അവൾ എന്തു പിഴച്ചു..

വീണ്ടും അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു അതൊരിക്കൽ നഷ്ടപ്പെട്ട കുഞ്ഞിനെ പറ്റി ഓർത്താണെന്ന് എനിക്ക് മനസ്സിലായി…

അവളെ ചേർത്തുപിടിച്ച് ഞാൻ അവളെ വീണ്ടും ഓർമ്മിപ്പിച്ചിരുന്നു ഇനി ഒരു കാലത്തും നിറയില്ല ഈ കണ്ണുകൾ എന്നെനിക്ക് വാക്ക് തന്നത്…

Leave a Reply

Your email address will not be published. Required fields are marked *