(രചന: Kannan Saju)
” അമ്മാ.. എനിക്കൊരാളെ ഇഷ്ടമാണ്… മറ്റന്നാൾ ഞങ്ങൾ ഒരുമിച്ചു പുറത്തു പോവാൻ തീരുമാനിച്ചു.ഞങ്ങൾ രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ ഒരു സെക്ഷ്വൽ റിലേഷന്ഷിപ്പില് ഏർപ്പെടുന്നത് കൊണ്ടു തെറ്റുണ്ടോ ? ”
അടുക്കളയിൽ പാചകത്തിൽ ആയിരുന്ന നിരഞ്ജന വാവയുടെ ചോദ്യം കേട്ടു നടുങ്ങി… എന്ത് പറയണം എന്നറിയാതെ അവൾ വാ പൊളിച്ച് നിന്നു…
” അമ്മാ.. അമ്മ എന്താ ഒന്നും പറയാത്തെ ? “” ഈശ്വരാ ഇവളെന്താ മിട്ടായി മേടിച്ചോട്ടെ എന്ന ലാഘവത്തിൽ ഇങ്ങനൊക്കെ ചോദിക്കുന്നെ… ഞാനിതിനു എന്ത് മറുപടി പറയും ”
നിരഞ്ജന സമ്മർദ്ദത്തിലായി.. എങ്കിലും അവളെ കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടു
” അമ്മ ഈ കഞ്ഞി ഒന്ന് വാങ്ങി വെക്കട്ടെ വാവേ.. ഇപ്പൊ വരാം.. മോള് ഹാളിൽ ഇരിക്ക് “നിരഞ്ജന പറഞ്ഞൊപ്പിച്ചു
എത്ര വലിയ കാര്യവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നിരഞ്ജന തന്നെ ആയിരുന്നു വാവയുടെ ഹീറോ… നിസ്സാരമായി ഇതിനെയും കൈകാര്യം ചെയ്യും
എന്നുറപ്പുള്ളതുകൊണ്ടാണ് അങ്ങനൊരു ചോദ്യം ചോദിയ്ക്കാൻ മറ്റൊരു മകൾക്കും ഉണ്ടാവാത്ത ധൈര്യം ഈ മകൾക്കു ഉണ്ടായത്… വാവ സന്തോഷത്തോടെ സോഫയിൽ വന്നിരുന്നു..
നിരഞ്ജനക്കു തല കറങ്ങുന്ന പോലെ തോന്നി .” കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കടി… അവസാനം യൂറോപ്പിൽ ഒക്കെ ചെയ്യുന്നു പറഞ്ഞ പോലെ പ്രായ പൂർത്തി ആയി കോളേജിലേക്ക് ഇറങ്ങുമ്പോൾ കയ്യിലൊരു പാക്കെറ്റ് കോണ്ടവും വെച്ചു കൊടുത്തു വിടേണ്ടി വരും ”
ഭർത്താവിന്റെ എപ്പോഴത്തെയും വാക്കുകൾ നിരഞ്ജന ഓർത്തു….പക്ഷെ ഒരമ്മ എന്നർത്ഥത്തിൽ തനിക്കു അഭിമാനം തോന്നുന്നു… ഒന്നിൽ കൂടുതൽ പ്രണയങ്ങൾ ഒളിപ്പിച്ചു മക്കൾ കള്ളം പറയുന്ന കാലത്തും, എല്ലാം കൈവിട്ട്
പോവുമ്പോൾ മാത്രം ഏറ്റു പറയുന്ന കാലത്തും ഇങ്ങനൊരു കാര്യം തുറന്നു പറയാൻ സ്വന്തം കുഞ്ഞു,അതാണയാലും പെണ്ണായാലും മനസ്സ് കാണിക്കുക താൻ അവൾക്കു നൽകിയ ലൈംഗീക വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തെളിവാണ്…
പക്ഷെ പ്രശ്നം അതല്ല… ഞാൻ അവൾക്കെന്തു മറുപടി കൊടുക്കും… ? ഇഷ്ട്ടപെടുന്നവർ തമ്മിൽ ലൈംഗീകമായി ബന്ധപ്പെടുന്നത് ഒരിക്കലും തെറ്റാവില്ല…
പക്ഷെ അവളുടെ പ്രായം, ചിന്തകൾ… ആ സ്വാതന്ത്ര്യം മുതലെടുക്കപ്പെടാതിരിക്കാൻ ഉള്ള പക്വത അവൾക്കു വന്നിട്ടില്ല… നിരഞ്ജന തലങ്ങും വിലങ്ങും നടന്നു…
ശേഷം പതിയെ അവളുടെ അരുകിൽ ഇരുന്നു സംസാരിച്ചു തുടങ്ങി…” എത്ര നാളായി ഈ പ്രണയം തുടങ്ങിയിട്ട് ? “” 3 ആഴ്ച്ച “” അതിനുള്ളിൽ ആ ലെവൽ വരെ ഒക്കെ ചിന്തിച്ചോ ? ”
” ഇല്ലമ്മ… ഒരു പക്ഷെ അന്നേരം അവൻ അങ്ങനൊരു തയ്യാറെടുപ്പു നടത്തിയാൽ എന്ത് പ്രതികരണം ആണ് വേണ്ടതെന്നു ചിന്തിക്കുക ആയിരുന്നു ”
” മ്മ.. ഓക്കേ… മോളു അവൻ ലൈഫിൽ ഒരിക്കലും നിന്നെ വിട്ടു പോവില്ലെന്നു നിനക്ക് ഉറപ്പുണ്ടോ? “” ഇല്ല ”
” അവൻ അങ്ങനെ ഒരുനാൾ പോയാൽ ആ വിഷമം മറി കടക്കാനും മറ്റൊരാളെ എളുപ്പം സ്വീകരിക്കാനും കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ”
” ഇല്ല “” അപ്പൊ പിന്നെ അങ്ങനൊരു കാര്യത്തിന് മുതിരാണോ? “” പക്ഷെ സെക്സ് ഈസ് നോട് എ പ്രോമിസ് എന്നല്ലേ അമ്മാ? “” ആർക്കു ? “” അത്… ”
” അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ മോളേ… മോളു ഇഷ്ട്ടപെടുന്ന ആളെ മറ്റൊരു പെൺകുട്ടിയുമായി പങ്കു വെക്കാൻ മോൾക്ക് ഇഷ്ടം ഉണ്ടാവുമോ? ‘
” ഒരിക്കലും ഇല്ല “” അപ്പൊ ഒരുപാടു പേർക്ക് നമ്മൾ ശരീരം കൊടുക്കുന്നതാണോ അതോ നമ്മുടെ കൂടെ ലൈഫ് ലോങ്ങ് ഉണ്ടാവുന്ന ഒരാൾക്ക് കൊടുക്കുന്നതാണോ ബെറ്റർ..
എന്റെ ചോദ്യം ഇതാണ്.. ഏതാണ് നല്ലത്.. ഒന്നും മോശമാണെന്നു ഞാൻ പറയുന്നില്ല.. ബട്ട് അതെല്ലാം ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചല്ലേ ഇരിക്കുന്നത്. ”
” അപ്പൊ കല്യാണത്തിന് മുന്നേ തോന്നുന്ന വികാരങ്ങളെ ഒക്കെ സാക്രിഫൈസ് ചെയ്യണം എന്നാണോ അമ്മ പറയുന്നേ? ”
” അങ്ങനല്ലടാ… ഇത് പഠിക്കാൻ ഉള്ള സമയം അല്ലേ.. നീ സെക്കന്റ് ഇയർ ആവുന്നതേ ഉളളൂ.. ഇനിയും മൂന്ന് വര്ഷം ബാക്കി ഉണ്ട്.. നന്നായി പഠിക്കാനും സൗഹൃദം ആസ്വദിക്കാനും കഴിവുകൾ വളർത്താനും ഒക്കെ ഉള്ള ടൈം ആണ്..
ഇപ്പൊ അതിൽ ഫോക്കസ് ചെയ്യുന്നതാവും കുറച്ചൂടെ നല്ലത്.. പ്രത്യേകിച്ച് നമ്മുടെ സിസ്റ്റം ഒക്കെ ഒരു ജോലിക്കു വേണ്ടി പഠിപ്പിക്കുന്നതാണ്.. സ്വയം ആയി വളരാനോ ബിസിനസ് സാധ്യതകളെ കണ്ടെത്താനോ ഒന്നും
പഠിപ്പിക്കുന്നില്ല.. സോ ഇതിനൊപ്പം ഭാവിക്കു വേണ്ടി അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യങ്ങൾ നിരവധി ഉണ്ട്… അതുകൊണ്ടു അതൊക്കെ കുറച്ചൂടെ ഫോക്കസ് ചെയ്യലോ… പിന്നെ സെക്‌സും പ്രണയവും തമ്മിൽ ബന്ധമുണ്ടന്നു
കരുതുന്ന ഒരാളാണ് അമ്മ.. ഒരു രീതിയിൽ പറഞ്ഞാൽ സെക്സ് ഒരു മെഡിറ്റേഷൻ കൂടി ആണ്.. നമ്മുടെ ശരീരത്തെ നമ്മൾ എത്ര പവിത്രമായി ആണോ കാണുന്നത് അത്രയും പവിത്രത ഉള്ള ശരീരം നമ്മൾ അറിഞ്ഞു കൊണ്ടു ഒരാൾക്ക്
നൽകുമ്പോൾ അത് നിമിഷങ്ങളുടെ ഒരു സുഖത്തിനു വേണ്ടി മാത്രം ആവരുത്.. പുരുഷനു രതിമൂർച്ചക്കു ശേഷം അവസാനിക്കുന്ന ഒന്നാണ് സെക്സ് എങ്കിൽ സ്ത്രീക്ക് അത് അങ്ങനെ അവസാനിക്കുന്ന ഒന്നല്ല.. അതിനു
.ശേഷമാണ് അവൾ യഥാർത്ഥ പരിലാളനകൾ ആഗ്രഹിക്കുന്നത്.. തന്റെ ആവശ്യം കഴിഞ്ഞു തിരിഞ്ഞു കിടക്കുന്ന ഒരുവൻ അതുവരെ നമുക്ക് തരുന്ന എല്ലാ സന്തോഷവും തല്ലി കെടുത്തും… സോ അതുപോലെ തന്റെ ആവശ്യം കഴിഞ്ഞും
നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒരാളെ തിരഞ്ഞെടുക്കുവല്ലേ മോളേ എപ്പോഴും ബെറ്റർ.. അതും അയ്യാൾ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും എന്ന ഒരു ഉറപ്പും കൂടി ഉണ്ടങ്കിൽ അതല്ലേ മനസ്സിന് ഏറ്റവും സന്തോഷം.. ഇപ്പൊ ഇഷ്ട്ടപെടുന്ന ആളാണെങ്കിലും അവന്റെ പ്രണയം
ആത്മാർത്ഥമാണെങ്കിൽ പ്രണയിക്കു.. പക്ഷെ നീ സമ്മതം മൂളുന്നു വരെ നിനക്ക് വേണ്ടി മറ്റെന്തിനും കാത്തിരിക്കുന്ന ഒരാളാവണം അവൻ.. ശരീരം കൊടുത്താൽ മാത്രം കൂടെ നിക്കുന്ന ആളെ പ്രണയിക്കരുത്.. എല്ലാത്തിലും
ഉപരി നിനക്കും ഉള്ളിൽ താല്പര്യമുണ്ടങ്കിലും അതിനെ തല്ക്കാലം ഒന്ന് നിയന്ത്രിച്ചു അവനെ ജീവിതത്തിൽ കൂടെ കൂട്ടിയ ശേഷം അവനു നിന്നെ കൊടുക്കുന്നതായിരിക്കും ഏറ്റവും
ബെറ്റർ… അല്ലാത്ത പക്ഷം ഒരുപാടു മാനസിക സംഘര്ഷങ്ങളിലൂടെ നിനക്ക് കടന്നു പോകേണ്ടി വരും.. അത് നിന്റെ പഠനത്തെ, ഭാവിയെ, സന്തോഷത്തെ.. എല്ലാം ബാധിക്കും മോളേ… സോ… നല്ല പോലെ ആലോചിക്ക് ”
അവളുടെ തലയിൽ തലോടിക്കൊണ്ട് അവൾ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു…