നിങ്ങൾ തമ്മിൽ ഒന്നു നന്നായി സംസാരിച്ചിട്ട്എത്ര നാളായി? നിങ്ങടെ ഫാമിലി ലൈഫ് കണ്ടിട്ട് തന്നെയാ ഞാൻ പറയുന്നേ എനിക്ക് മാര്യേജ് വേണ്ട

സൂരജിന്റെ യാത്ര
(രചന: Magi Thomas)

“നോ എനിക്ക് ഈ മാര്യേജ്നു താല്പര്യം ഇല്ല…” സൂരജ് അലറി.” ബട്ട്‌ വൈ ” ലതിക പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു..

” മമ്മി ഐ ടോൾഡ് യു മെനി ടൈംസ്. എനിക്കിപ്പോ ഒരു മാര്യേജ് വേണ്ട.. എന്തിനാ ഞാനും ഒരാളെ കെട്ടിട്ട്, നിങ്ങളെ പോലെ അടികൂടാനോ??? പിണങ്ങി ഇരിക്കാനോ?? പരസ്പരം കുറ്റം പറയാനോ???

നിങ്ങൾ തമ്മിൽ ഒന്നു നന്നായി സംസാരിച്ചിട്ട്എത്ര നാളായി? നിങ്ങടെ ഫാമിലി ലൈഫ് കണ്ടിട്ട് തന്നെയാ ഞാൻ പറയുന്നേ എനിക്ക് മാര്യേജ് വേണ്ട…. ”

“സീ സൂരജ്നിന്റെ ഡാഡിയുമായി എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തോണ്ടാണ് ഞാൻ പലപ്പോളും വഴക്കിടുന്നത്…”

ബട്ട്‌ നിനക്ക് എന്തുകൊണ്ടും ചേർനൊരു ബന്ധം ആണ് ഞങ്ങൾ കണ്ടുപിടിച്ചേക്കുനെ… നിന്റെ അച്ഛന് വല്യ താല്പര്യം ഉണ്ട് ആൻഡ് ഐ അം sure നിനക്ക് ഇത് ഉറപ്പായും ഇഷ്ടപ്പെടും””ഞാൻ വിവാഹമേ കഴിക്കുന്നില്ല അപ്പോളോ???”

അതും പറഞ്ഞു അവൻ തന്റെ ബാഗുമായി പുറത്തേക്കിറങ്ങി… ലതിക വീണ്ടും അവനെ വിളിച്ചു “സൂരജ് ഞാൻ പറയുന്നത് നി ഒന്നു കേൾക്…” പടികടന്നു പോകുന്ന തന്റെ മകനെ അവർ നെടുവിർപ്പോടെ നോക്കി നിന്നു…

കൂടുതൽ അവനോട് പറയാൻ അവർക്ക് വാക്കുകളില്ല… കാരണം അവർക്കറിയാം അവന്റെ അച്ഛനെ അമ്മ സ്നേഹിക്കുന്നത് ശുശ്രുഷിക്കുന്നത് അവൻ കണ്ടിട്ടില്ല…

പരസപരം അച്ഛനും അമ്മയും തൊട്ടതിനും പിടിച്ചതിനും വഴക്കടിച്ചു കണ്ടു വളർന്ന അവന് വിവാഹജീവിതത്തോട് എതിർപ്പ് തോന്നിയതിൽ താനാണ് കാരണക്കാരി എന്ന് തോന്നിയിട്ടാവും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ബാംഗ്ലൂരിലെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ മാനേജർ ആയ സൂരജ് വിടർന്ന കണ്ണുകളും കട്ടി മീശയും ചെമ്പൻ മുടികളും ഉള്ള ഒരു അതിസുന്ദരൻ ആയിരുന്നു….നാല് തലമുറയ്ക്കുള്ള സ്വത്തുക്കൾ അയാൾക് സ്വന്തം…

ബാംഗ്ലൂർ നഗരത്തിൽ അവന്റെ വീട് ഒരു ബഗ്ലാവ് പോലെ മനോഹരം…. എന്നിരുന്നാലും ഒരിക്കലും സന്തോഷം ഉള്ള ഒരു ഫാമിലി ലൈഫ് അയാൾക് ഉണ്ടായിരുന്നില്ല…

ലതിക എന്ന അതിസുന്ദരിയായ അവന്റെ അമ്മക് ചൊവ്വ ദോഷത്തിന്റ പേരിൽ വിവാഹം ചെയ്യണ്ടി വന്ന കുമാറിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയുമ്മായിരുന്നില്ല. അവർ ആഗ്രഹിച്ച സൗന്ദര്യമോ കഴിവൊ അയൽക്കില്ലായിരുന്നു…

ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ നിന്നും പഠിച്ചു വന്ന അയാൾ ലതികയുടെ അച്ഛന്റെ കമ്പനിയിൽ ചെറിയൊരു പോസ്റ്റിൽ ജോലി ചെയ്യുകയായിരുന്നു.

മുപ്പതു വയസ്സിലും തന്റെ മകൾക് ഒരു കുടുംബ ജീവിതം ലഭിക്കാതെ വന്നപ്പോൾ അച്ഛൻ മകൾക്കായി കണ്ടെത്തിയ ആളായിരുന്നു കുമാർ…

പക്ഷെ കുമാർ എന്ന നല്ലൊരു വ്യക്തിയെ ആണ് അയാൾ മകൾക്കായി സമ്മാനിച്ചത്…. എന്നാൽ അതൊന്നും അംഗീകരിക്കാൻ ലതികയുടെ മനസ് തയ്യാറായില്ല…

ആദ്യമൊക്കെ ലതിക പറയുന്നത് കേട്ട് മാത്രം ഒതുങ്ങിയ കുമാർ കാലം ചെന്നപ്പോൾ പ്രതികരിച്ചു തുടങ്ങി…

വീടൊരു യുദ്ധകളമായി മാറിയപ്പോൾ അയാൾ തന്നെ തന്റെ മകനെ ബോർഡിങ് സ്കൂളിലേക്ക് അയച്ചു. ചുറ്റുമുള്ള കൂട്ടുകാരൊക്കെ വെക്കേഷന് അതിസന്തോഷത്തോടെ വീട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോൾ കുഞ്ഞു സൂരജിന് പേടിയായിരുന്നു തന്റെ വീട്ടിലേക് പോകാൻ…..

അവന്റെ ആകെയുള്ള സന്തോഷം വർഷത്തിൽ ഒരിക്കൽ കേരളത്തിൽ തന്റെ അച്ഛന്റെ വീട്ടിലേക് പോകുന്നതായിരുന്നു… അവിടുള്ള തന്റെ അപ്പൂപ്പനും അമ്മുമ്മയും പാടവും വയലും കിളികളും മരങ്ങളും……

എന്നാൽ ഇപ്പോൾ അവരെല്ലാം ഓർമയായി മാറിയിരിക്കുന്നു…. മനസിന്‌ വിഷമം തോന്നുമ്പോൾ അവൻ അങ്ങോട്ടേക്ക് ആരോടും പറയാതെ യാത്ര പോകും…. തന്റെ നല്ല ഓർമകളെ പുതുക്കാൻ…..

അമ്മയോട് വഴക്കിട്ടിറങ്ങിയ സൂരജ് നേരെ പോയത് ബസ് സ്റ്റേഷനിലേക്കാണ്.. നാട്ടിലേക്കുള്ള ബസിൽ രാത്രിയുടെ കാറ്റ് വീശിയടിച്ചപ്പോൾ അവൻ അറിയാതെ ഉറങ്ങിപ്പോയി.

“എസ്ക്യൂസ്‌ മി ദിസ്‌ ഈസ്‌ മൈ സീറ്റ്‌ “പതിമയക്കത്തിൽ സൂരജ് ഞെട്ടി ഉണർന്നു…. മിഴികൾ ചിമ്മി തുറന്നപ്പോൾ അയാളുടെ മുന്നിൽ അതിസുന്ദരിയായ ഒരു പെൺകുട്ടി…

കോളേജ് ബാഗും പുറത്തിട്ടു കയ്യിൽ ഷോപ്പിംഗ് നടത്തി എന്ന് തോന്നുന്ന തരത്തിൽ ഒരു നാലഞ്ചു കവറുകളും… ജീൻസും ചുവന്ന ടോപ്പും മെലിഞ്ഞ ശരീരം…. നദിയാ മൊയ്തു സ്റ്റൈൽ മുടികെട്ടു…. നീണ്ടു വിടർന്ന കണ്ണുകൾ….

അവൾ വീണ്ടും പറഞ്ഞു.” എസ്ക്യൂസ്‌ മി അണ്ണാ ഇത് എന്നുടെ സീറ്റ്‌ വിൻഡോ സീറ്റ്‌… ഇംഗ്ലീഷ് തെരിയത ഉങ്കൾക് “….

അവളുടെ സംസാരത്തിൽ നിന്നു തന്നെ തനി മലയാളി ആണെന് സൂരജിന് മനസിലായി… അയാൾ പുഞ്ചിരിയോടെ സീറ്റിൽ നിന്നും നീങ്ങി ഇരുന്നു.

അവൾ സീറ്റിൽ കയറി ഇരുന്നു… തന്റെ കയ്യിലെ കവറുകൾ എല്ലാം സീറ്റിനു താഴെ ഭദ്രമായി ഒതുക്കി വെച്ചു… കോളേജ് ബാഗ് തോളിൽ നിന്നും ഊരി കയ്യിൽ എടുത്ത് അതിൽ നിന്നും തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

” ഹലോ..അച്ഛാ ഞാൻ കേറീട്ടുണ്ടേ.. പിന്നെ രാവിലെ എണിറ്റു എന്നെ വിളിക്കാൻ വന്നേക്കണം ഉറങ്ങി പോകരുത്…. കേട്ടോ…. മനുക്കുട്ടൻ ഉണ്ടേൽ അവനേം കൊണ്ട് വരണം…..

“എന്താ കൂടെയോ കൂടെ ആരുമില്ല ഞാൻ ഒറ്റയ്ക്ക് ആണ്….””ഓഹ്…കൂടിരിക്കുന്നതോ?’ഒരു അണ്ണാച്ചി ചേട്ടൻ അടുത്തിരുപ്പുണ്ട്…..ആ ശെരി ശെരി ഞാൻ വെക്കുവ അവൾ ഫോൺ കട്ട്‌ ചെയ്തു..”

സൂരജിന് ചിരി വന്നെങ്കിലും അവൻ ചിരിച്ചില്ല…” നീങ്കെ എങ്കെ പൊറേ??? അവൾ അവനോട് ചോദിച്ചു…”ഞാൻ എന്റെ നാട്ടിൽ പോകുകയാണ് ”

സൂരജിന്റെ മറുപടിയിൽ അവൾ തനിക്കു പറ്റിയ അബദ്ധം മനസിലാക്കി. ഒരു ചെറിയ ചിരിയോടെ അവൾ വിൻഡോയിൽ കൂടെ പുറത്തേക് നോക്കി….

പിന്നെ കുറെ നേരം ഒരു നിശബ്ദ ആയിരുന്നു…..”തന്റെ പേരെന്താ” അവൻ ചോദിച്ചു.മീനാക്ഷി” അവൾ പറഞ്ഞു.”മീനാക്ഷി നല്ല പേരാണ്….” അയാൾ പറഞ്ഞു.

“ആക്ച്വലി മീനു എന്നാണ് എല്ലാരും എന്നെ വിളിക്കുന്നെ ഇവിടെ ബിടെക് പഠിക്കുകയായിരുന്നു കോയമ്പത്തൂർ. പഠിത്തമൊക്കെ കഴിഞ്ഞു. നാട്ടിൽ പോവാ….. അച്ഛൻ വിളിക്കാൻ വരും ആലപ്പുഴയാ വീട്… ”

ഒറ്റശാസത്തിൽ അവൾ പറഞ്ഞു നിർത്തി.”ചേട്ടന്റെ പേരെന്താ??””സൂരജ്…””സൂരജ്….. എന്റെ കോളേജിലും ഒരു സൂരജ് ഉണ്ടാരുന്നു.. മഹാ അലമ്പ്.. വെള്ളമടി എല്ലാം ഉണ്ട് അവനു.. ഒരിക്കൽ അവൻ എന്നെ പ്രൊപ്പോസ് ചെയ്തു ഞാൻ പറഞ്ഞു നടക്കില്ലന്…

അല്ല പിന്നെ… എനിക്കാണേൽ ഈ കുടിക്കുന്നവരേം വലിക്കുന്നവരേം തീരെ ഇഷ്ടമല്ല….ചേട്ടൻ കുടിക്കുമോ?

സൂരജ് ഒന്നു ഞെട്ടി..ആ ചോദ്യം അയാൾ പ്രെതീക്ഷിച്ചിരുന്നില്ല.”ഞാൻ… ഞാനോ… Occasionally..” അയാൾ പറഞ്ഞു…

മീനാക്ഷി സംസാരം പിന്നെയും തുടർന്നു ആ രാത്രിയിൽ അവളുടെ നാല് വർഷത്തെ കോളേജ് ലൈഫ് മുഴുവൻ അവൾ ഒരു സിനിമ കഥപോലെ അയാളെ പറഞ്ഞു കേൾപ്പിച്ചു..

എന്തുകൊണ്ടോ അവളുടെ കണ്ണുകളിലെ തിളക്കം കൊണ്ടാണോ അയാൾ അവളുടെ മുഖത്തു നിന്നു കണ്ണെടുക്കത്തെ ആ കഥകളൊക്കെ കേട്ടിരുന്നു……

കോളേജ് കഥകൾ കഴിഞ്ഞപ്പോൾ തന്റെ നാടിനെയും വീടിനെയും വീട്ടുകാരെയും പറ്റി അവൾ പറയാൻ തുടങ്ങി….

കർഷകനായ അച്ഛനും ടീച്ചറായ അമ്മയും അവളെക്കാൾ പത്തു വയസിനു ഇളയ അവളുടെ അനിയൻ മനുകുട്ടനും അച്ഛന്റെ പ്രായമായ അമ്മയും ഒക്കെ കഥാപാത്രങ്ങളായി മാറി…

അവരെയൊക്കെ വിട്ടു ഹോസ്റ്റലിൽ പോയപ്പോൾ രാത്രിക്ക് രാത്രിയിൽ അച്ഛനെ വിളിച്ചു കരഞ്ഞു ഹോസ്റ്റലിൽ വരുത്തിയ കഥയും പിന്നെ എല്ലാരുടേം നിർബന്ധത്തിന് അവിടെ നിന്നു പഠിച്ചതും എല്ലാം……

അവളുടെ കഥകളിൽ മണിക്കൂറുകൾ കഴിഞ്ഞുപോയത് അറിഞ്ഞില്ല… ഒടുവിൽ വെളുപ്പിനെ നാല്മണിക്ക് ബസ് ആലപ്പുഴയിൽ നിർത്തിയപ്പോൾ… ഇരുണ്ട വെളിച്ചത്തിൽ അവൾ ബസിൽ നിന്നും ഇറങ്ങി നടന്നപ്പോൾ മനസൊന്നു പിടഞ്ഞു.. ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല…..

“ചേട്ടൻ വരുന്നോ ഞങ്ങടെ വീട്ടിൽ, ഞങ്ങടെ നാടൊക്കെ കണ്ടിട്ട് വൈകിട്ട് പോകാം ” ബസിനു ഇറങ്ങിയ അവൾ വിൻഡോയിൽ കൂടെ ചോദിച്ചു…

പിന്നെ ഒന്നും നോക്കിയില്ല സൂരജ് ബാഗ് എടുത്ത് ചാടി ഇറങ്ങി…”ഡോ അച്ഛനോട് എന്ത് പറയും”അവൻ ചോദിച്ചു

“മിണ്ടാതിരി ഞാൻ പറഞ്ഞോളാം ” അവൾ പിറുപുറത്തു..”അച്ഛാ ഇതെന്റെ ക്ലാസ്സിലെ ഫ്രണ്ട് ആണ്… ഇവൻ നമ്മുടെ നാടൊക്കെ ഒന്നു കാണാൻ വന്നതാ.”

“ആഹാ വാ മോനെ…”തന്റെ ചുവന്ന സാൻഡ്രോ കാറിലേക് കയറാൻ അയാൾ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

കാറിലേക് കേറുന്നതിനിടയിൽ അയാൾ പറഞ്ഞു.. ” ഇവൾടെ കൂടെ എപ്പോളും ആരേലുമൊക്കെ വരും… ഞങ്ങടെ നാടൊക്കെ എല്ലാർക്കും ഇഷ്ടപ്പെടും… ” സൂരജ് മീനാക്ഷിയെ ആചാര്യത്തോടെ ഒന്നുനോക്കി… അവൾ ചിരിച്ചു…

തന്റെ വീട്ടിലേക് ഇന്നുവരെ ഒരു ഫ്രണ്ടിനെ പോലും താൻ ക്ഷണിച്ചിട്ടില്ല…. വേറെ ആരുടെയും വീട്ടിൽ പോയിട്ടുമില്ല..

എത്ര സിമ്പിൾ ആയിട്ടാണ് ഒരു പെൺകുട്ടി തന്നെ അവളുടെ നാട് കാണാൻ ക്ഷണിച്ചത്…. അവന് അതിശയം തോന്നി…കാറിൽ അവളുടെ അച്ഛനൊപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്നു അവൻ പുഞ്ചിരിച്ചു…

രാത്രിയുടെ നിശ്ബദ്ധതയെ ഭേദിച്ചു കിളിനാദങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ….. സൂര്യ കിരണങ്ങൾ അവന്റെ കണ്ണുകളിൽ അടിച്ചു കയറിയപ്പോൾ…. അവൻ കണ്ടു പ്രഭാതത്തിന്റെ ഭംഗി…. പച്ച വിരിച്ച പുൽപാടങ്ങൾകിടയിലൂടെ കാർ മുന്നോട്ട് നീങ്ങി…

“ആലപ്പുഴയിൽ നിന്നും കുറച്ച് ഏറെ ഇങ്ങോട്ടേക്ക് വരണം… ബസ് അവിടെ നിർത്തുള്ളൂ അതാ ഞാൻ കാർ എടുത്ത് വന്നത്…. മോന്റെ പേരെന്താ?

അവളുടെ അച്ഛൻ ചോദിച്ചു.”സൂരജ് ” അവൻ പറഞ്ഞു.”ഹാ!”നിങ്ങൾ ഒരു ക്ലാസ്സിലാണോ?

“അതെ അതെ അച്ഛാ…”
അച്ഛന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മീനു ആയിരുന്നു..

“മം ” അച്ഛൻ ഒന്നു മൂളി…ഗ്രാമ ഭംഗി തിളങ്ങിയ വഴികളിൽ കൂടെ കാർ ചെന്ന് നിന്നത് “സ്നേഹക്കൂട്” എന്ന് ബോർഡ്‌ വെച്ച ഒരു വലിയ ഇരുനില വീടിനു മുന്നിൽ ആയിരുന്നു..

അവളെ കാത്തു അച്ഛമ്മയും അമ്മയും മനുകുട്ടനും പുറത്ത് തന്നെ ഉണ്ടായിരിന്നു…

മീനാക്ഷി കാറിൽ നിന്നും ഇറങ്ങി ഓടി ച്ചെന്ന് അമ്മയെയും അച്ഛമ്മയെയും ചേർത്ത് പിടിച്ചു മുത്തം നൽകി… അവർ അവളെ സ്നേഹത്തോടെ തലോടുന്നത് സൂരജ് നോക്കി നിന്നു…

പിന്നെ മനുകുട്ടന് അവൾ കൈയിലെരണ്ട് കവറുകൾ സമ്മാനിച്ചു… “ഡാ തടിയാ ഇതു നിനക്കാണ്… നീയെന്താ വിളിക്കാൻ വരാഞ്ഞേ???”അവൾ ചോദിച്ചു.

ഞാൻ ഉറങ്ങി പോയി ” അവൻ നിഷ്കളങ്കമായി ചിരിച്ചു.. പിന്നെ അവൾ അമ്മക്കും അച്ഛമ്മക്കും അച്ഛനുമുള്ള സമ്മാനങ്ങൾ നിറഞ്ഞ കവറുകൾ നൽകി…

“മോൻ അകത്തേക്കു വാ… “അച്ഛൻ സൂരജിനെ വീട്ടിലേക് ക്ഷണിച്ചു…മീനാക്ഷി സൂരജിനെ എല്ലാർക്കും പരിചയപ്പെടുത്തി… അവർ അയാളെ സ്നേഹത്തോടെ അകത്തേക്ക് കൂട്ടികൊണ്ട് പോയി..

“യാത്ര ക്ഷീണം കാണുമല്ലോ മോൻ ഈ മുറിയിൽ കിടന്നോളു” അച്ഛൻ തന്റെ റൂം സൂരജിന് കാണിച്ചു കൊടുത്തു.

റൂമിൽ കയറിയ സൂരജിന് വല്ലാത്ത സന്തോഷം തോന്നി… എന്തോ ഒരു പോസിറ്റീവ് എനർജി നിറഞ്ഞു നിൽക്കുന്ന സ്ഥലം….. ഈ ദിവസം ശെരിക്കും എൻജോയ് ചെയ്യണം അയാൾ മനസ്സിൽ കരുതി…..

“കുട്ടി എണീകുന്നില്ലേ???മീനാക്ഷിയുടെ അമ്മയാണ് സൂരജിനെ വിളിച്ചുണർത്തിയത്.

“ദേ ഈ കോഫി കുടിക്ക്… കുളിച്ചിട്ട് വന്നോളൂ എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരികുകയാണ് ”

സ്വന്തം മകനോടെനപോലെ അവർ സൂരജിനോട് സംസാരിച്ചു…. സൂരജ് കുളികഴിഞ്ഞു വന്നപ്പോൾ കണ്ടത് എല്ലാരും dining table ൽ തനിക്കായി കാത്തിരിക്കുന്നു…

“ഗുഡ് മോർണിംഗ് ബ്രോ ” മണിക്കുട്ടൻ കൈ കാണിച്ചു സൂരജിനെ അടുത്ത കസേരയിലേക് ക്ഷണിച്ചു.

ഗുഡ് മോർണിംഗ് ഓൾ ” അയാൾ തിരിച്ചു പറഞ്ഞു..അച്ഛനും അമ്മയും അച്ഛമ്മയും മീനാക്ഷിയും എല്ലാരും ഉണ്ട്… മീനാക്ഷി ഇന്നലെ കണ്ട ആളെ അല്ല തനി നാടൻ ആയിരിക്കുന്നു… നീല ദാവണിയിൽ അവൾ ഏറെ സുന്ദരിയായിരിക്കുന്നു….

“ഞങ്ങൾ ഇവിടെ എല്ലാരും ഒരുമിച്ചാണ് ഫുഡ്‌ കഴിക്കുന്നത് അതു എനിക്ക് നിര്ബന്ധമാണ്…”മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു..”അതു സന്തോഷമുള്ള കാര്യമല്ലേ സൂരജ് പറഞ്ഞു..”

നല്ല അടിപൊളി വെള്ള അപ്പവും തേങ്ങാപ്പാലോഴിച് കുരുമുളക് ഇട്ട താറാവ് കറിയും….”അടുത്ത കാലത്തൊന്നും ഞാൻ ഇത്രേം ടേസ്റ്റ് ഉള്ള ഫുഡ്‌ കഴിച്ചിട്ടില്ല….”

മനസും വയറും നിറഞ്ഞു സൂരജ് അറിയാതെ പറഞ്ഞു പോയി…ആണോ? അമ്മ ആകാംഷയോടെ ചോദിച്ചു.അതെ ആന്റി അവൻ പറഞ്ഞു.

“അമ്മ ഇപ്പോൾ ഒരു അടി പൊങ്ങി കേട്ടോ “മീനാക്ഷി അമ്മയെ കളിയാക്കി…”അതെ ഇനി സൂരജ് പോകുന്നവരെ ഇവൾ ഓരോന്ന് തന്നോണ്ടിരിക്കും” അച്ഛനും വിട്ടുകൊടുത്തില്ല..

“ഓഹ് പിന്നെ എല്ലാരുടെ എന്നെ കളിയാക്കണ്ട “അമ്മ ചിരിച്ചു… എല്ലാരും ചിരിച്ചു……. സൂരജ് മനസ് തുറന്നു ചിരിച്ചു…

പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു സൂരജിനെ കൊണ്ട് പോയി അച്ഛൻ തന്റെ കൃഷിയിടങ്ങൾ ഒക്കെ കാണിച്ചു…

നെല്ല് കൃഷിക്ക് പുറമെ വാഴയും കപ്പയും ചേനയും ചേമ്പും…. പച്ചക്കറികളും എന്ന് വേണ്ട ഒരു വീട്ടിലേക്കുള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു…

കുട്ടികൾ കായലിൽ ചൂണ്ട ഇടുന്ന കാഴ്ചയൊക്കെ സൂരജ് കൊതിയോടെ നോക്കി നിന്നു…

“എന്താടോ തനിക്കു ചൂണ്ട ഇടണോ അച്ഛൻ ചോദിച്ചു…”Yeah ഒന്നു ട്രൈ ചെയ്താൽ കൊള്ളാം..”സൂരജ് പറഞ്ഞു.”വൈകിട്ട് ആവട്ടെ ഇപ്പോൾ ഇട്ടാൽ മീനൊന്നും കിട്ടില്ല” അയാൾ പറഞ്ഞു..

അങ്ങനെ പറമ്പും വയലും തെങ്ങും ഒക്കെ കണ്ട് കരിക്കിൻ വെള്ളവും കുടിച് അവർ വീട്ടിലെത്തിയപ്പോൾ വീട്ടിലെ പെണ്ണുങ്ങൾ ചേർന്ന് നല്ലൊരു സദ്യ ഒരുക്കിയിരുന്നു…സദ്യ വിളമ്പാനും കഴിപ്പിക്കാനുമൊക്കെ ഉള്ള അവരുടെ സന്തോഷം കണ്ടപ്പോൾ സൂരജിന് വല്ലാത്ത സന്തോഷം തോന്നി..

ഉച്ച കഴിഞ്ഞു കുറച്ചു നേരം മനുകുട്ടനും അച്ഛനും സൂരജ് ചേർന്ന് മുറ്റത് ക്രിക്കറ്റ്‌ കളിച്ചപ്പോൾ കാണികളായി അമ്മയും അച്ഛമ്മയും മീനാക്ഷിയും ആവേശത്തോടെ നോക്കിയിരുന്നു…..

കളികഴിഞ്ഞു എല്ലാവരെയും ചേർത്ത് നിർത്തി സൂരജ് തന്റെ ക്യാമറയിൽ ചിത്രങ്ങൾ എടുത്തു….. തന്റെ ഓർമയിൽ എന്നും സൂക്ഷിക്കാൻ ആണെന് അവൻ പറഞ്ഞു.. അത്രേമേൽ അവൻ ആ വീടിനെയും വീട്ടുകാരെയും ഇഷ്ടപ്പെടാൻ തുടങ്ങിരിയുന്നു…

വൈകിട്ട് അച്ഛൻ പറഞ്ഞപോലെ അവർ ചൂണ്ടയിടാൻ പോയി… ചൂണ്ട ഇടുന്നതിനിടയിൽ സംസാരിച്ചതിന് മനുകുട്ടനെ മീനാക്ഷി ചെവിക്ക് പിടിച്ചു “എടാ മിണ്ടല്ലേ സൗണ്ട്കേട്ടാൽ മീൻ വരില്ല “എന്ന് പറഞ്ഞപ്പോൾ സൂരജിന് ചിരി അടക്കാതിരിക്കാൻ കഴിഞ്ഞില്ല…..

മീൻ പിടുത്തമൊക്കെ കഴിഞ്ഞു തിരികെ വീട്ടിലോട്ട് നടന്നപ്പോൾ സൂരജ് അച്ഛനോട് പറഞ്ഞു..”ഞാൻ നാളെ രാവിലെ പോകും “ആണോ?? അച്ഛൻ ചോദിച്ചു.അതെ ” അയാൾ പറഞ്ഞു.

മം ” അച്ഛൻ ഒന്നു മൂളി.. രാത്രിയിലെ നിലാവിന്റെ വെളിച്ചത്തിൽ തന്റെ ഡയറി അവൻ ഇങ്ങനെ കുറിച്ചു

“എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ദിവസം സമ്മാനിച്ച മീനാക്ഷിക് നന്ദി!… നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.. നിന്റെ വീട്ടുകാരെയും….”

അതിരാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ സൂരജിനെ അച്ഛനാണ് ബസ് സ്റ്റാൻഡിൽ കൊണ്ടാക്കിയത്…

തിരുവനതപുരത്തേക്കുള്ള ബസിൽ കേറാൻ നിൽകുമ്പോൾ അയാൾ അച്ഛനോട് പറഞ്ഞു.

“അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്..”
“എന്താടോ “അയാൾ ചോദിച്ചു.

“മീനാക്ഷി ഒരു പാവം ആണ്…ഞാൻ അവളുടെ ക്ലാസ്സ്‌ മേറ്റ്‌ ഒന്നുമല്ല.. ബസിൽ വെച്ച് പരിചയപ്പെട്ടതാണ്.””എനിക്കറിയമായിരുന്നു “അച്ഛന്റെ മറുപടി അവനെ ഞെട്ടിച്ചു. ”

എന്റെ മോളെ എനിക്കയിറിയില്ലേ??
അവളുടെ നാക്ക് കള്ളം പറഞ്ഞാൽ എനിക്ക് മനസിലാക്കാൻ അധികം സമയം ഒന്നും വേണ്ട….”

“പിന്നെ തന്റെ കണ്ണിൽ ഒരു സത്യം ഞാൻ കണ്ടു… തന്റെ ഉള്ളിൽ എന്തോ ഒരു കനൽ എരിയുന്നപോലെ എനിക്ക് തോന്നി…”

“തന്റെ കയ്യിലെ ഈ വാച്ച് കണ്ടാൽ അറിയാം താനൊരു ധനികനും ഉത്തരവാദിത്തമുള്ള ഉദോഗസ്ഥനും ആണെന്…”

“തന്റെ കാലിലെ ഈ ഷൂസിന്റെ വില കേവലം ഒരു ബി. ടെക് പാസ്സ് ആയ സ്റ്റുഡന്റിന് യോഗിക്കുന്നതല്ലായിരുന്നു…”

“പിന്നെ എന്റെ മോൾ ഒരാളെ വീട്ടിലോട്ട് ക്ഷണിക്കുമ്പോൾ അവൾക് എന്തെങ്കിലും മനസ്സിൽ തോന്നിയിട്ടാരികുമെല്ലോ??

അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി… അവളുടെ സന്തോഷം ആണ് ഞങ്ങളുടെ സന്തോഷം. ”

“അതിഥി ദേവോ ഭവ “എന്നലേടോ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. സൂരജ് നാണിച്ചു തലതാഴ്ത്തി…അച്ഛൻ തുടർന്നു…

“മീനാക്ഷിക്ക് ലോകപരിചയം കുറവാണു അവൾ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും ഉണ്ട്. അതൊക്കെ കഴിഞ്ഞേ ഞാൻ അവളെ ഒരാൾക്കു കൈപിടിച്ചു കൊടുക്കുള്ളു…”

“താനൊരു നല്ല ചെറുപ്പക്കാരൻ ആണ് എനിക്കിഷ്ടപ്പെട്ടു…” സൂരജിന്റെ തോളിൽ തട്ടി അച്ഛൻ പറഞ്ഞു.

” തനിക്കു ഇങ്ങോട്ടൊക്കെ വരാൻ തോന്നിയാൽ ഇടക്ക് വരണം.” അച്ഛൻ കൂട്ടിച്ചേർത്തു.

“തീർച്ചയായും ഞാൻ ഇനിയും വരും…
അവൻ മനസ്സിൽ പറഞ്ഞു. ഒറ്റക്കല്ല അച്ഛനെയും അമ്മയെയും കൂട്ടിട്ട്………….”

Leave a Reply

Your email address will not be published. Required fields are marked *